വാഹന യാത്രികർ തീർത്തും ബുദ്ധിമുട്ടിൽ അധികൃതർ കണ്ണടയ്ക്കുന്നു.ഒന്നര വർഷം മുൻപ്
പൊതുമരാമത്ത് വകുപ്പ്
ലക്ഷകണക്കിന് രൂപ ചിലവഴിച്ചു അറ്റകുറ്റപണികൾ നടത്തിയ റോഡാണിത് വീണ്ടും ലക്ഷകണക്കിന്
രൂപ ഉപയോഗിച്ച് നിർമ്മാണപ്രവർത്തനങ്ങൾ നടത്താൻ ഒരുങ്ങുകയാണ് പൊതുമരാമത്ത് വകുപ്പ്. കഴിഞ്ഞ അറ്റകുറ്റപണികൾ വഴിപാട് പോലെയാണ് ചെയ്തത് എന്ന് നാട്ടുകാർ ആരോപിക്കുന്നു.ഇപ്പോൾ
ടാറിങ് പൂർണ്ണമായും പാളികൾ പോലെ ഇളകി മാറി ചെറുതും വലുതുമായ കുഴികൾ രൂപം കൊണ്ട്
കുഴികളിൽ വെള്ളം കെട്ടിനിൽക്കുന്നത് അപകടങ്ങളും ക്ഷണിച്ചുവരുത്തുന്നു.പലയിടത്തും പാലത്തിന്റെ കോൺക്രീറ്റ് കമ്പികൾ വെളിയിൽ കാണാവുന്ന അവസ്ഥയിലാണ്. നിർമ്മാണപ്രവർത്തിയിലെ അഴിമതിയാണ് അറ്റകുറ്റപ്പണികൾ ഫലം ചെയ്യാത്തതിന്റെ പ്രധാന കാരണം.
നിലവിലെ ടാറിന് മുകളിൽ കൂടി റീ ടാർ ചെയ്താൽ സ്ലാബുകൾക്കിടയിലെ ഇരുമ്പ് പ്ലേറ്റുകളുടെ ഭാഗത്ത് കുഴി രൂപപ്പെടും. ഇത് വാഹന ഗതാഗതത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കും. അതുകൊണ്ട് നിലവിലെ ടാർ പൂർണമായും കുത്തിയിളക്കി ശേഷം 50 എം.എം കനത്തിൽ ബി.സി ടാറിംഗ് നടത്തണമെന്ന ആവശ്യം ശക്തമാണ്
ഫോട്ടോ : ടാറിങ് ഇളകി തകർന്ന് കിടക്കുന്ന റെയിൽവേ മേൽപാലം.
No comments:
Post a Comment