Wednesday, 31 July 2024

ആൾക്കൂട്ട ആക്രമണം ഒരാൾ കൂടി അറസ്റ്റിൽ.

ആൾക്കൂട്ട ആക്രമണം ഒരാൾ കൂടി അറസ്റ്റിൽ.
കൊട്ടിയം : കടയിൽ സാധനം വാങ്ങാൻ എത്തിയ സൈനികനെയും സഹോദരനെയും ആൾക്കൂട്ടം മർദിച്ച കേസിൽ കുട്ടിക്കട സ്വദേശിയായ കടയുടമ ഷിഹാബുദ്ദീൻ അറസ്റ്റിലായതിന്‌ പിന്നാലെ ഒരാൾ കൂടി അറസ്റ്റിലായി വാളത്തുoഗൽ ആക്കോലിൽ മുഹമ്മദ്‌ റാഫി (34)ആണ് അറസ്റ്റിലായത്.ഇവർ രണ്ട് പേര് കൂടാതെ കണ്ടാലറിയാവുന്ന 10 പേർ ഉൾപ്പെടെ 26 പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
ഇവരിൽ പലരും മറ്റ് ക്രിമിനൽ കേസുകളിലും  ഇവരെല്ലാം ഒളിവിലാണ്. 
എന്നാണ് പോലീസ് ഭാഷ്യം.
കഴിഞ്ഞ ഞായർ രാത്രി 9.30ന് ഷിഹാബുദ്ദീന്റെ കടയിൽ നിന്നു സാധനം വാങ്ങിയതുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് ആൾക്കൂട്ട മർദ്ധ നത്തിൽ കലാശിച്ചത്. ആക്രമണത്തിന്റെ വീഡിയോ കൂടി സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ കൂടുതൽ പേര് പ്രതികളാകും എന്ന സൂചനയാണ് പോലീസ് നൽകുന്നത് മർദ്ധിച്ചവരെയും തടസം പിടിച്ചവരെയും പോലീസ് കണ്ടെത്തിയിട്ടുണ്ട് വീഡിയോ തെളിവായതോടെ പലരെയും പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്.വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റ് ഉണ്ടാവുമെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.


കുട്ടിക്കട ജംക്‌ഷനിൽ ആൾക്കൂട്ട ആക്രമണം മുൻപ് ഒട്ടേറെ തവണ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ഇതെല്ലാം ഒത്തു തീർപ്പിലൂടെയും ഭീഷണിപ്പെടുത്തലുകളിലൂടെയും കേസില്ലാതെ ഒതുക്കി തീർക്കുകയായിരുന്നെന്നും
നാട്ടുകാർ ആരോപിക്കുന്നു. സംഘർഷം ഉണ്ടായാൽ കോൺഗ്രസ്‌, സിപിഎം നേതാക്കൾ തന്നെ പ്രതികൾക്ക് വേണ്ടി രംഗത്ത് വരികയും പോലീസ് കേസ് എടുക്കുന്നതിന് തടസമുണ്ടാക്കി കൊണ്ട് കേസ് ഒത്ത് തീർപ്പാക്കി വിടുകയാണ് ചെയ്യുന്നത് വാഹനങ്ങൾ മൂലമുണ്ടായ അപകടങ്ങളിലും വാദി പ്രതിയാകുന്ന അവസ്ഥയാണ്. നിരോധിച്ച തീവ്രവാദി സംഘടനയിൽ പ്രവർത്തിച്ചവർ ഇപ്പോഴും ഇവിടെ സജീവമാണ് എന്ന് നാട്ടുകാർ പറയുന്നു സിപിഎം കോൺഗ്രസ്‌ 
പാർട്ടികളുടെ രാഷ്ട്രീയ ഇടപെടലുകളാണ് ഇത്തരം ഒത്തു തീർപ്പുകൾക്ക് പിന്നിലെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ ഞായർ സൈനികനും സഹോദരനും നേരെയുണ്ടായ അക്രമവും ഇത്തരത്തിൽ ഒതുക്കി തീർക്കാനുള്ള ശ്രമം നടന്നിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. വാഹനത്തിന് സൈഡ് 
കൊടുക്കാത്തതിന് കാറിലെത്തിയ യാത്രക്കാർക്ക് കൂട്ടമായി മർദനമേറ്റ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അക്രമം ഏൽക്കേണ്ടി വന്നിട്ടും ഭീഷണിയും ഭയവും മൂലം ആരും ഇതൊന്നും പുറത്തു പറയാറില്ല. കൂട്ടിക്കട ടൗൺ കേന്ദ്രീകരിച്ച് ലഹരി സംഘങ്ങളും സാമൂഹിക വിരുദ്ധരും ക്രിമിനൽ സംഘങ്ങളും തമ്പടിക്കുന്നതായും നാട്ടുകാർക്ക് പരാതിയുണ്ട്. 
@ മുഴുവൻ പ്രതികളെയും പിടികൂടണം - സൈനികന്റെ കുടുംബം 
മുഴുവൻ പ്രതികളെയും എത്രയും വേഗം പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തണമെന്നാണ് സൈനികന്റെ കുടുംബത്തിന്റെ ആവശ്യം. ഒരു പരിചയവും ഇല്ലാത്തവർ 
അതിക്രൂരമായാണ് ഞങ്ങളെ തല്ലിചതച്ചത് 
മരണത്തിൽ നിന്നും തങ്ങൾ രക്ഷപ്പെട്ടത് പൊലീസിന്റെ സമയോചിതമായ ഇടപെടൽ കൊണ്ടാണെന്നും അക്രമം നടന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സമീപത്തെ കടയുടമകൾ നീക്കിയതായും സൈനികൻ പറഞ്ഞു. ഇത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്.
പ്രതികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട് എന്ന് പോലീസ് പറയുന്നു.

കടയിൽ സാധനം വാങ്ങാൻ എത്തിയ സൈനികനെയും സഹോദരനെയും ആൾക്കൂട്ടം മർദിച്ച കേസിൽ കുട്ടിക്കട സ്വദേശിയായ കടയുടമ ഷിഹാബുദ്ദീൻ അടക്കം കണ്ടാലറിയാവുന്ന 12 പേർ ഉൾപ്പെടെ 28 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.

കൊട്ടിയം : കടയിൽ സാധനം വാങ്ങാൻ എത്തിയ സൈനികനെയും സഹോദരനെയും ആൾക്കൂട്ടം മർദിച്ച കേസിൽ കുട്ടിക്കട സ്വദേശിയായ കടയുടമ ഷിഹാബുദ്ദീൻ അടക്കം 
കണ്ടാലറിയാവുന്ന 12 പേർ ഉൾപ്പെടെ 28 പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.
ഇവരിൽ പലരും മറ്റ് ക്രിമിനൽ കേസുകളിലും 
 ഇവരെല്ലാം ഒളിവിലാണ്. കഴിഞ്ഞ ഞായർ രാത്രി 9.30ന് ഷിഹാബുദ്ദീന്റെ കടയിൽ നിന്നു സാധനം വാങ്ങിയതുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് ആൾക്കൂട്ട മർദ്ധ നത്തിൽ കലാശിച്ചത്. കുട്ടിക്കട ജംക്‌ഷനിൽ ആൾക്കൂട്ട ആക്രമണം മുൻപ് ഒട്ടേറെ തവണ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ ഇതെല്ലാം ഒത്തു തീർപ്പിലൂടെയും ഭീഷണിപ്പെടുത്തലുകളിലൂടെയും കേസില്ലാതെ ഒതുക്കി തീർക്കുകയായിരുന്നെന്നും
നാട്ടുകാർ ആരോപിക്കുന്നു. സംഘർഷം ഉണ്ടായാൽ കോൺഗ്രസ്‌, സിപിഎം നേതാക്കൾ തന്നെ പ്രതികൾക്ക് വേണ്ടി രംഗത്ത് വരികയും പോലീസ് കേസ് എടുക്കുന്നതിന് തടസമുണ്ടാക്കി കൊണ്ട് കേസ് ഒത്ത് തീർപ്പാക്കി വിടുകയാണ് ചെയ്യുന്നത് വാഹനങ്ങൾ മൂലമുണ്ടായ അപകടങ്ങളിലും വാദി പ്രതിയാകുന്ന അവസ്ഥയാണ്. നിരോധിച്ച തീവ്രവാദി സംഘടനയിൽ പ്രവർത്തിച്ചവർ ഇപ്പോഴും ഇവിടെ സജീവമാണ് എന്ന് നാട്ടുകാർ പറയുന്നു സിപിഎം കോൺഗ്രസ്‌ 
പാർട്ടികളുടെ രാഷ്ട്രീയ ഇടപെടലുകളാണ് ഇത്തരം ഒത്തു തീർപ്പുകൾക്ക് പിന്നിലെന്നും ആക്ഷേപമുണ്ട്. കഴിഞ്ഞ ഞായർ സൈനികനും സഹോദരനും നേരെയുണ്ടായ അക്രമവും ഇത്തരത്തിൽ ഒതുക്കി തീർക്കാനുള്ള ശ്രമം നടന്നിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. വാഹനത്തിന് സൈഡ് 
കൊടുക്കാത്തതിന് കാറിലെത്തിയ യാത്രക്കാർക്ക് കൂട്ടമായി മർദനമേറ്റ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അക്രമം ഏൽക്കേണ്ടി വന്നിട്ടും ഭീഷണിയും ഭയവും മൂലം ആരും ഇതൊന്നും പുറത്തു പറയാറില്ല. കൂട്ടിക്കട ടൗൺ കേന്ദ്രീകരിച്ച് ലഹരി സംഘങ്ങളും സാമൂഹിക വിരുദ്ധരും ക്രിമിനൽ സംഘങ്ങളും തമ്പടിക്കുന്നതായും നാട്ടുകാർക്ക് പരാതിയുണ്ട്. 
@ മുഴുവൻ പ്രതികളെയും പിടികൂടണം - സൈനികന്റെ കുടുംബം 
മുഴുവൻ പ്രതികളെയും എത്രയും വേഗം പിടികൂടാൻ പൊലീസ് അന്വേഷണം ഊർജിതപ്പെടുത്തണമെന്നാണ് സൈനികന്റെ കുടുംബത്തിന്റെ ആവശ്യം. ഒരു പരിചയവും ഇല്ലാത്തവർ 
അതിക്രൂരമായാണ് ഞങ്ങളെ തല്ലിചതച്ചത് 
മരണത്തിൽ നിന്നും തങ്ങൾ രക്ഷപ്പെട്ടത് പൊലീസിന്റെ സമയോചിതമായ ഇടപെടൽ കൊണ്ടാണെന്നും അക്രമം നടന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സമീപത്തെ കടയുടമകൾ നീക്കിയതായും സൈനികൻ പറഞ്ഞു. ഇത് അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്.
പ്രതികളെ കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട് എന്ന് പോലീസ് പറയുന്നു.

മേവറം മുതൽ റെയിൽവേ സ്റ്റേഷൻ വരെയുള്ള റോഡ് അപകട മേഖല ദിവസേന അപകടങ്ങൾ ഉണ്ടായിട്ടും കണ്ണും പൂട്ടി ഇരുപ്പാണ് അധികൃതർ.

,കൊല്ലം : മേവറം മുതൽ റെയിൽവേ സ്റ്റേഷൻ വരെയുള്ള റോഡ് അപകട മേഖല ദിവസേന അപകടങ്ങൾ ഉണ്ടായിട്ടും കണ്ണും പൂട്ടി ഇരുപ്പാണ് അധികൃതർ. കൊല്ലം 
ബൈപാസ് ദേശിയപാതയുടെ ഭാഗമായതോടെ അവഗണനയിലാണ് ഇ റോഡ്. ദേശീയപാതയെന്ന പദവി കൈ വിട്ടതോടെ റോഡിൻ്റെ സംരക്ഷണമാകെ നിലച്ചു.
തിരുവനന്തപുരം ഭാഗത്ത് നിന്നും വരുന്നവർക്ക് കൊല്ലം നഗരത്തിൽ പ്രവേശിക്കാനുള്ള പ്രധാന നഗരറോഡാണിത്. പൂർണ്ണമായും തകർന്നടിഞ്ഞു ഗതാഗത യോഗ്യമല്ലാതായി മാറിയിരിക്കുകയാണ് ഇ റോഡ് കുഴികൾ നിറഞ്ഞു പൊട്ടിപൊളിഞ്ഞു ട്രാഫിക് സംവിധാനങ്ങളില്ലാതെ തകർന്നടിഞ്ഞതോടെ അധികൃതരും കൈയൊഴിഞ്ഞ നിലയിലാണ്. നഗരത്തിലെ പ്രധാന കോളേജുകൾ വ്യവസായ സ്ഥാപനങ്ങൾ പ്രാധാന്യമുള്ള ജംഗഷനുകൾ എല്ലാം ഉണ്ടായിട്ടും ഇ റോഡ് ആധുനിക രീതിയിൽ 
വികസനം നടത്തി ജനങ്ങൾക്ക് ഉപയോഗയോഗ്യമക്കണമെന്ന ആവശ്യം ഉയരുകയാണ്. സ്വകാര്യബസുകളും കെ എസ് ആർ ടി സി ദീർഘദൂര സൂപ്പർഫാസ്റ്റുകളുമടക്കം നിരവധി വാഹനങ്ങളാണ് ഇതുവഴി അമിതവേഗതയിൽ പായുന്നത്.ദിനംപ്രതി 
അപകടങ്ങൾ വ്യാപകമായിട്ടും പോലീസോ, ട്രാഫിക്, ആർ ടി ഒ  ഉദ്യോഗസ്ഥരോ ഇവിടേക്ക് തിരിഞ്ഞു നോക്കാറില്ല. മേവറം മുതൽ കാവനാട് വരെ റോഡിൻ്റെ പുനർനിർമ്മാണത്തിന് ബജറ്റിൽ തുക വകയിരുത്തി വർഷങ്ങൾ കഴിഞ്ഞെങ്കിലും ഫയലുകൾ ചുവപ്പുനാടയിൽ കുടുങ്ങിക്കിടപ്പാണ്.

@ പ്രധാന ജംഗഷനുകളിൽ ഗതാഗതകുരുക്ക് പരിഹരിക്കാൻ. നടപടിയില്ല 

പ്രധാന ജാങ്ഷനുകളായ പള്ളിമുക്ക്, റെയിൽവേ സ്റ്റേഷൻ, മാടൻനട, പോളയത്തോട്, കോളേജ് ജങ്ഷൻ, തട്ടാമല എന്നിവടങ്ങളിൽ ട്രാഫിക് സംവിധാനമില്ലാത്തത് മൂലം ഗതാഗത കുരുക്കാണ് ഏറ്റവും കൂടുതൽ ഗതാഗതകുരുക്ക് അനുഭവപ്പെടുന്നത് പള്ളിമുക്കിലാണ് ഇവിടെയും റെയിൽവേ സ്റ്റേഷനിലും ട്രാഫിക് സംവിധാനം നോക്ക് കുത്തിയാണ്.കോടികണക്കിന് രൂപ ചിലവാക്കി നിർമ്മിച്ച ട്രാഫിക് സംവിധാനങ്ങൾ ഉപയോഗ ശൂന്യമായി നശിക്കുന്നു. കപ്പലണ്ടി മുക്കിൽ മാത്രമാണ് നിലവിൽ ട്രാഫിക് സംവിധാനമുള്ളത് അടിയന്തിര നിലവിലുള്ള ട്രാഫിക് സംവിധാനം അറ്റകുറ്റപണികൾ നടത്തി കാര്യക്ഷമമാക്കിയാൽ ഗതാഗതകുരുക്കിന് പരിഹാരമാകും.

@ പ്രധാന ജംഗഷനുകൾ റോഡ് തകർന്ന് കിടക്കുന്നു.

പ്രധാന ജംഗഷനുകൾ റോഡ് തകർന്ന് കിടക്കുന്നു തലങ്ങും വിലങ്ങും വാഹനങ്ങൾ ഓടുന്ന പള്ളിമുക്ക്, റെയിൽവേ സ്റ്റേഷൻ, മാടൻനട, പോളയത്തോട്, കോളേജ് ജങ്ഷൻ, തട്ടാമല, കപ്പലണ്ടിമുക്ക് തുടങ്ങി ചെറുതും വലുതുമായ ജങ്ഷനുകളിൽ റോഡുകളും നടപ്പാതകളും തകർന്ന് കിടക്കുകയാണ്. ടാറിങ് നടത്തിയിട്ട് വർഷങ്ങളായ ഇവിടെ നടപ്പാതകളും ഇല്ലാത്ത അവസ്ഥയാണ് പള്ളിമുക്കിൽ റോഡിൽ കുഴികൾ നിറഞ്ഞു തകർന്ന് കിടക്കുന്നു കന്റോൺമെന്റ് ജങ്ഷൻ കോളജ് ജങ്ഷൻ തുടങ്ങിയടുത്തെല്ലാം റോഡ് തകർന്ന് കിടക്കുകയാണ്.
പോളയത്തോട് കച്ചേരിമുക്കിന് സമീപം റോഡാകട്ടെ പലയിടത്തും തകർന്ന നിലയിലാണ്. പണ്ടെങ്ങോ കുഴിയടക്കാൻ ഇട്ട കോൺക്രീറ്റ് ആകെ ഇളകി പലയിടത്തും അപകടക്കുഴികളാണ്. വളവും ഇറക്കവും അശാസ്ത്രീയമാണ്. 

@ പ്രൈവറ്റ് ബസുകൾ ചീറിപായുന്നു.

ആയിരകണ്ണക്കിന് 
കണക്കിന് വാഹനങ്ങളാണ് ഇതുവഴി ഇടതടവില്ലാതെ കടന്നു പോകുന്നത്. ദേശീയപാത ആറുവരിപ്പാതയാക്കുന്നതിൻ്റെ പ്രവൃത്തികൾ കാരണം നിശ്ചിത സമയത്തിൽ നിന്നും ഏറെ വൈകിയാണ് സ്വകാര്യ ബസുകൾ എത്തുന്നത്. കൊട്ടിയംമുതൽ ചവറ വരെ പലയിടത്തും ഇതാണ് സ്ഥിതി. ഇത് കാരണം അമിതവേഗതയിലോടാൻ സ്വകാര്യ ബസുകൾ നിർബന്ധിതരാകുകയാണ്.അപകടമൊഴിവാക്കാൻ താൽക്കാലികമായെങ്കിലും സ്വകാര്യബസുകളുടെ  
റണ്ണിംഗ് സമയം വർദ്ധിപ്പിച്ച് സമയം പുനക്രമീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. 

@ ദേശീയപാതയിലെ വ്യാപകമായ കൈയേറ്റവും അപകടങ്ങൾക്കിടയാക്കുന്നു. 

 റോഡ് കൈയേറിയുള്ള അനധികൃത കച്ചവടം പൊടിപൊടിക്കുന്നു 
പലയിടത്തും പാത കൈയേറിയാണ് വ്യാപാരം നടത്തുന്നത് 
പച്ചക്കറി കടകളിൽ സാധനങ്ങൾ ഇറക്കുന്നതും ചെറിയ വാഹനങ്ങളിൽ കയറ്റുന്നതും പാതയോരങ്ങളിൽ തന്നെയായതിനാൽ ഇത് പ്രദേശത്ത് വലിയ ഗതാഗത തടസത്തിന് ഇടയാക്കുകയാണ്.  പാതയോരം കൈയേറിയുല്ല അനധികൃത കച്ചവടങ്ങൾ ഒഴിപ്പിക്കാൻ 
കൊല്ലം നഗരസഭ യാതൊരു ശ്രമവും നടത്താറില്ല. ഒരു പ്രതേക മതവിഭാഗത്തിന്റെ സംഘടിത റോഡ് കൈയ്യേറ്റത്തിന് രാക്ഷ്ട്രീയ പിന്തുണയും ഉണ്ട്. പാതയോരത്തെ നടപ്പാത പൂർണമായി കൈയേറിയാണ് പല കടകളും പ്രവർത്തിക്കുന്നത്. വ്യാപാര സ്ഥാപനത്തിന്റെ മുന്നിൽ ടാറിങ്ങിലേക്ക് കയറ്റിയാണ് പച്ചക്കറി ഉത്പന്നങ്ങൾ
ഇറക്കുന്നതും തരം തിരിക്കുന്നതും ഇവിടെ ചില്ലറ
 തട്ടുകടകളടക്കം പെരുകുകയാണ് റോഡരികിൽ.പല കടകളുടെയും ഇറക്കുകൾ റോഡിലേക്ക് ഇറക്കിയാണ്. വീതി കുറവായ പലയിടങ്ങളിലും വാഹന പാർക്കിംഗിനും നിയന്ത്രണമില്ല.കോളേജ് ജങ്ഷനിൽ ഒരു കച്ചവട. സ്ഥാപനത്തിന്റെ റോഡാണ് ഇത് മൂല ഇവിടെ ബസുകൾ നിർത്തി കുട്ടികളെ കയറ്റിയിറക്കുന്നത് പോലും ബുദ്ധിമുട്ടിലാണ്.കച്ചവട സ്ഥാപനങ്ങളുടെ പാർക്കിങ് കൂടാതെ 
കാർ ബൈക്ക് കച്ചവടക്കാരുടെ കാറുകളും ബൈക്കുകളും 
ഏറെയും പൊതുനിരത്തിലാണ് പ്രദർശിപ്പിക്കുക.

@ അപകടങ്ങൾ ഉണ്ടാവുമ്പോൾ മാത്രം അധികൃതർ എത്തും പിന്നെ തിരിഞ്ഞു നോക്കില്ല 

കഴിഞ്ഞ ദിവസമാണ് 
കൊല്ലം നഗരത്തിലേക്കുള്ള ഇ പ്രധാന 
റോഡിൽ  നിരവധി പേരുടെ കൺമുൻപിൽ ഒരു കുരുന്നു ജീവൻ അപകടത്തിൽ പിടഞ്ഞ് പൊലിഞ്ഞിട്ടും നടപടിയെടുക്കാതെ അധികൃതർ. 
മാതാപിതാക്കൾക്കൊപ്പം മുചക്ര വാഹനത്തിൽ സ്കൂളിലേക്ക് പോയ ദേവമാതാ സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി വിശ്വജിത്ത് എന്ന ഒൻപത് വയസുകാരനാണ് ദാരുണമായി മരണമടഞ്ഞത്. ആദ്യ ദിവസം പരിശോധന നടത്തിയെങ്കിലും പിന്നീട് തിരിഞ്ഞു നോക്കിയിട്ടില്ല.
റോഡിലെ കുഴിയിൽ മുചക്ര വാഹനം വീണതോടെ കുട്ടി തെറിച്ചു റോഡിലേക്ക് വീണതാണന്നും സ്വകാര്യ ബസ് തട്ടി കുട്ടി ബസിനടിയിൽപ്പെട്ടതാണന്നും വ്യത്യസ്ഥ അഭിപ്രായങ്ങൾ നിലവിലുണ്ട്. യഥാർത്ഥ അപകടകാരണം കണ്ടെത്താൻ സ്ഥലത്തെ നിരീക്ഷണ ക്യാമറകൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു എന്ന് പറയുന്നത് അല്ലാതെ അന്വേഷണത്തിൽ പുരോഗതിയില്ല.
കഴിഞ്ഞ ദിവസം നടന്ന 
ജില്ലാ വികസന സമിതിയിൽ പോലും 
ഇ അപകടങ്ങളെ കുറിച്ച് 
ഒരക്ഷരം മിണ്ടാതെയാണ് 
 ജനപ്രതിനിധികൾ ഹാൾ വിട്ടത്.

@ കാത്തിരിപ്പ് കേന്ദ്രങ്ങളില്ല മഴപെയ്താൽ കടത്തിണ്ണ ശരണം 

എസ് എൻ കോളേജ് ജംഗങ്ഷൻ റെയിൽവേ സ്റ്റേഷൻ ജങ്ഷൻ, പോലീസ് ക്യാബ് എന്നിവടങ്ങളിൽ മാത്രമാണ് കാത്തിരിപ്പ് കേന്ദ്രങ്ങൾ ഉള്ളത് 
പോളയത്തോട് മുതൽ മേവറം വരെ ചെറുതും വലുതുമായ ജംഗഷനുകളിൽ ഒന്നും തന്നെ കാത്തിരിപ്പ് കേന്ദ്രങ്ങളില്ലാത്തത് ജനങ്ങളുടെ ജീവിതം ദുരിതപൂർണ്ണമാക്കുന്നു.

@ തെരുവുവിളക്കുകൾ പ്രകാശിക്കുന്നില്ല നഗരം ഇരുട്ടിൽ. 

കോളേജ് ജങ്ഷൻ മുതൽ മേവറം വരെ തെരുവ് വിളക്കുകൾ കത്താത്തത് മൂലം 
കാൽ നടയാത്രക്കാരും വാഹന യാത്രക്കാരും ദുരിതത്തിലാണ്.
പലയിടത്തും  ഹൈമാസ്‌റ്റ് ലൈറ്റ് ഒഴികെ മറ്റൊരു തെരുവു വിളക്കും പ്രകാശിക്കാത്തതിനാൽ നഗരം ഇരുട്ടിലായിട്ട് മാസങ്ങളായി. പള്ളിമുക്ക് മുതൽ മേവറം വരെയും റോഡിൽ 
 ഇരുട്ടിൽ തപ്പിതടഞ്ഞു യാത്ര ചെയ്യുന്ന അവസ്ഥയിലാണ്. ഇവിടെ വാഹന യാത്രക്കാരും വഴിയാത്രക്കാരും രാത്രി കാലങ്ങളിൽ അപകടത്തിൽപ്പെടുക പതിവാണ് കൂടാതെ തെരുവുനായ്ക്കളുടെ ശല്യവും രൂക്ഷമാണ്. നേരത്തെയുണ്ടായിരുന്ന തെരുവുവിളക്കുകൾ മാറ്റി  എൽഇഡി ലൈറ്റുകൾ സ്‌ഥാപിച്ചതോടെയാണ് ദുരിതം തുടങ്ങുന്നത്. ഇവയ്ക്ക് ആവശ്യത്തിനു പ്രകാശം ഇല്ലെന്നു മാത്രമല്ല തകരാറിലായവ നന്നാക്കുന്നതിനു നടപടിയുമില്ല. 

Tuesday, 30 July 2024

കൊല്ലത്ത് കോൺഗ്രസിൽ കലാപം ഡി സി സി പ്രസിഡന്റ്‌ രാജേന്ദ്രപ്രസാദിനെ മാറ്റണമെന്ന ആവശ്യവുമായി ഗ്രൂപ്പ്‌ വിത്യാസമില്ലാതെ നേതാക്കൾ രംഗത്ത്.

കൊല്ലം : കൊല്ലത്ത് കോൺഗ്രസിൽ കലാപം ഡി സി സി പ്രസിഡന്റ്‌ രാജേന്ദ്രപ്രസാദിനെ മാറ്റണമെന്ന ആവശ്യവുമായി ഗ്രൂപ്പ്‌ വിത്യാസമില്ലാതെ നേതാക്കൾ രംഗത്ത്. പ്രസിഡന്റ്‌ ആയിട്ട് രണ്ട് വർഷം പിന്നിടുമ്പോഴും 
ഡി സി സി പുന:സംഘടന പോലും നടതാത്ത സാഹചര്യത്തിൽ ഡി സി സി പ്രസിഡന്റ്‌ മാറണം ആവശ്യവുമായി നേതാക്കൾ കെ പി സി സി യ്ക്ക് മുന്നിൽ എത്തിയിരിക്കുന്നത്.  കൊടികുന്നേൽ സുരേഷ് എം പിയുടെ പ്രതിനിധിയായി എ ഗ്രൂപ്പിൽ നിന്നാണ് രാജേന്ദ്രപ്രസാദ് ഡി സി lസി പ്രസിഡന്റ്‌ ആയത് എങ്കിലും ഗ്രൂപ്പിന് അതീതമായി പ്രവർത്തിച്ചത് കൊണ്ട് തന്നെ പൊതു സ്വീകാര്യത പാർട്ടിയ്ക്കുള്ളിൽ രാജേന്ദ്രപ്രസാദ് ഉണ്ടാക്കിയെടുത്തത് കൊണ്ട് എല്ലാ ഗ്രൂപ്പിന്റെയും പിന്തുണയുള്ള നേതാവായി രാജേന്ദ്രപ്രസാദ് മാറിയതിന് പിന്നാലെയാണ്  ഒരു വിഭാഗം നേതാക്കൾ നേതൃത്വ മാറ്റം ആവശ്യപ്പെട്ടു രംഗതെത്തിയിരിക്കുന്നത്. ബ്ലോക്ക് മണ്ഡലം പ്രസിഡന്റുമാർ വന്നിട്ട് ഒരു വർഷം പിന്നിടുമ്പോഴും ഭാരവാഹികൾ എത്തിയിട്ടില്ല ഗ്രൂപ്പ്‌ വടംവലി മൂലം 
ഭാരവാഹികളെ നോമിനേറ്റ് ചെയ്യുന്നതും പ്രതിസന്ധിയിലാണ്.എ, ഐ ഗ്രൂപ്പ്‌ സമവാക്ക്യങ്ങൾ മാറിമറിഞ്ഞതോടെയാണ് ഭാരവാഹികളെ നോമിനേറ്റ് ചെയ്യുന്നത് പ്രതിസന്ധിയിലായത്.എ ഗ്രൂപ്പിൽ കൊടിക്കുന്നേൽ സുരേഷിന്റെ നേതൃത്വം 
അംഗീകരിക്കുന്നവരും വിരുദ്ധരും തമ്മിലുള്ള ശീതസമരം ആണെങ്കിൽ ഐ ഗ്രൂപ്പ്‌ പിളരും തോറും വളരുകയാണ് കെ.സി ഗ്രൂപ്പ് ആണ് ഐ ഗ്രൂപ്പിൽ ശക്തം മുൻ ഡി സി സി പ്രസിഡന്റ്‌ ബിന്ദുകൃഷ്ണയാണ് നേതാവ്.
കൂടാതെ കെ സി രാജൻ നേതൃത്വം കൊടുക്കുന്ന  രമേശ്‌ ചെന്നിത്തല 
വിഭാഗവും കെ പി സി സി പ്രസിഡന്റ്‌ സുധാകരന്റെയും ഗ്രൂപ്പും കൊല്ലത്തുണ്ട് ഒപ്പം തന്നെ ശശിതരൂരിന്റെ അനുയായികളും രംഗത്തുണ്ട്. ഇവരെല്ലാം തന്നെ പരസ്പരം കലഹിക്കുന്നത് മൂലമാണ് പുന:സംഘടന വൈകുന്നത് എന്നാണ് ഡി സി സി പ്രസിഡന്റിനെ അനുകൂലിക്കുന്നവർ പറയുന്നത്.ഇതിനിടയിൽ ജില്ലയൊട്ടാകെ പഴയ എ ഗ്രൂപ്പ് സജീവമാക്കി കൊണ്ട്
മുൻ കെ പി സി സി സെക്രട്ടറി 
അഡ്വ. ഷാനവാസ്ഖാൻ പ്രസിഡന്റ്‌ സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചു കൊണ്ട് പരസ്യമായി തന്നെ രംഗത്തുണ്ട്. ഡി സി സി പ്രസിഡന്റിനെ മാറ്റണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് എ ഗ്രൂപ്പിൽ നിന്നു തന്നെ ആവശ്യമുർന്നതോടെ രാജേന്ദ്രപ്രസാദിന്റെ 
 ഡി സി സി പ്രസിഡന്റ്‌ സ്ഥാനവും തുലാസിലായി 

@ ഡി സി സി പ്രസിഡന്റ്‌ സ്ഥാനം ലക്ഷ്യമിട്ട് ഒരു ഡസൻ നേതാക്കൾ.

ഡി സി സി പ്രസിഡന്റ്‌ സ്ഥാനം ലക്ഷ്യമിട്ട് ഒരു ഡസൻ നേതാക്കൾ തന്നെ കൊല്ലത്ത് രംഗത്തുണ്ട്.നിലവിലുള്ള ഡി സി സി പ്രസിഡന്റ്‌ കൊടികുന്നേൽ സുരേഷിന്റെ നോമിനി ആയതിനാൽ എ ഗ്രൂപ്പ് തന്നെ അവകാശവാദം ഉന്നയിച്ചു കൊണ്ടാണ് രംഗത്തുള്ളത്. എ ഗ്രൂപ്പിൽ നിന്നും അഡ്വ. ഷാനവാസ്ഖാൻ, അൻസാർ അസീസ്, സുഭാഷ് പുളിക്കൽ എന്നിവരും കൊടികുന്നേൽ സുരേഷിന്റെ പ്രതിനിധിയായി കൊട്ടാരക്കരയിൽ നിന്നുള്ള ഹരികുമാർ കൊട്ടാരക്കര,
കെ പി സി സി പ്രസിഡന്റ്‌ സുധാകരന്റെ പ്രതിനിധിയായി എം എം. സഞ്ജീവ്കുമാർ ഐ ഗ്രൂപ്പ് കെ സി വിഭാഗം നോമിനിയായി അരുൺകുമാർ എന്നിവരുമടക്കം പഴയതും പുതിയതുമായ വൻനിര തന്നെ രംഗത്തുണ്ട്.


ജന്മഭൂമി - ഹാരീസ് ഫാഷൻ അമൃതം മലയാളം പദ്ധതിയ്ക്ക് പരവൂർ തെക്കുംഭാഗം സ്കൂളിൽ തുടക്കമായി.

പരവൂർ : ജന്മഭൂമി - ഹാരീസ് ഫാഷൻ അമൃതം മലയാളം പദ്ധതിയ്ക്ക് പരവൂർ തെക്കുംഭാഗം സ്കൂളിൽ തുടക്കമായി. സ്കൂൾ അസംബളിയിൽ നടന്ന പരിപാടിയിൽ ഹാരീസ് ഫാഷൻ ജൂവലറിയുടെയും ഹാരീസ് ഹൈപ്പർ മാർക്കറ്റിന്റെയും എം ഡിയായ മിഥിലാജ് വിദ്യാർത്ഥികൾക്ക് പത്രം കൈമാറി പദ്ധതി ഉത്ഘാടനം ചെയ്തു. പ്രഥമാധ്യാപിക ശ്രീകല. കെ പി 
 അധ്യക്ഷത വഹിച്ചു.
ജന്മഭൂമി സർക്കുലേഷൻ മാനേജർ ബി. എസ്. ഗോപകുമാർ ആമുഖപ്രഭാഷണം നടത്തി.പി ടി എ പ്രസിഡന്റ്‌ നഹാസ്. ടി. എം, സ്റ്റാഫ് സെക്രട്ടറി സലീമകാസീം 
ജന്മഭൂമി ഏജന്റ് ഗോപാലകൃഷ്ണകുറുപ്പ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.


മഹാകായനായ ഹനുമാന്റെ ഭാഷണ കൗശലം

#മഹാകായനായ ഹനുമാന്റെ ഭാഷണ കൗശലം

ഹനുമാനും ശ്രീരാമനും തമ്മിലുള്ള ആദ്യത്തെ കൂടിക്കാഴ്ച തികച്ചും നാടകീയമാണ്.
പരിചയമില്ലാത്ത ഏതോ രണ്ടാളുകളെ സംശയാസ്പദ മായ സാഹചര്യത്തില്‍ ആയുധപാണികളായി കാട്ടില്‍ കാണുകയാണ് വാനരന്മാരും ഹനുമല്‍ സുഗ്രീവന്മാരും._
ആരായിരിക്കാം അവര്‍? ബാലിയുടെ ആള്‍ക്കാര്‍ വേഷപ്രച്ഛന്നരായി വന്നതാണോ? അതാണ് സുഗ്രീവന്റെ സന്ദേഹം. അപ്പോഴാണ് നയകോവിദനാ യ ഹനുമാന്റെ സമാധാനം
ഈ ഋശ്യമൂക പര്‍വതത്തില്‍ ബാലിയോ ബാലിയുടെ ആള്‍ക്കാരോ കടന്നുവരുമെന്ന് ശങ്കിക്കയേ വേണ്ട. ബാലിക്ക് ഇവിടം ദുഷ്പ്രവേശ്യമാണെന്ന കാര്യം അങ്ങ് മറന്നുകളഞ്ഞോ?
ശാഖാമൃഗസഹജമായ ലഘുചിത്തതകൊണ്ടാണ് അങ്ങ് ഇങ്ങനെ ഭയപ്പെടുന്നത്. അങ്ങ് വിവേകബുദ്ധിയോടുകൂടി ആലോചിക്കൂ'.
ഹനുമാന്റെ ആത്മവിമര്‍ശം കൂടി ഇവിടെ നമുക്കു ദര്‍ശിക്കാം. താനും ശാഖാമൃഗം തന്നെ. പക്ഷേ, വിവേകവും സാമാന്യവിജ്ഞാനവും അവശ്യം അപേക്ഷണീയമായി വരുമ്പോള്‍ അത് കൈവിടുകയില്ല. ഇങ്ങനെ സുഗ്രീവനെ സമാശ്വസിപ്പിച്ച ശേഷമാണ് രാമലക്ഷ്മണന്മാരുടെ അടുത്തേക്ക് യാത്ര തിരിക്കുന്നത്. 'ഏതോ വാനരത്താന്‍ വരുന്നു' എന്നു കരുതി അവര്‍ തന്നെ അഗണ്യനാക്കിത്തള്ളരുതെന്ന വിചാരത്തോടെയാണ് സന്യാസിയുടെ വേഷം സ്വീകരിച്ചത്. അവരെ സവിനയം നമസ്‌കരിച്ചശേഷം മധുരമായി സുവ്യക്തമായി വ്യാകരണശുദ്ധമായ സംസ്‌കൃതഭാഷയില്‍ സംസാരിച്ചുതുടങ്ങി
ഹനുമാന്‍ അവരോടു ചോദിച്ചു: 'രാജര്‍ഷികളെ പ്പോലെ തേജസ്സാര്‍ന്ന നിങ്ങള്‍ ആരാണ്? എവിടെനിന്നു വരുന്നു? ശക്രതുല്യരായി, ദീര്‍ഘബാഹുക്കളായി, രൂപസമ്പന്നരായി, ശോഭാവാന്മാരായി കാണപ്പെടുന്ന നിങ്ങള്‍ നിശ്ചയമായും സാധാരണ ക്കാരല്ല. നിങ്ങള്‍ എവിടെ നിന്നു വരുന്നു എന്നറിഞ്ഞാല്‍ കൊള്ളാം. ആര്യാവര്‍ത്തത്തെ ഭരിക്കാന്‍ പോരിമയാര്‍ന്നവ രാണ് നിങ്ങളെന്ന് എനിക്കു തോന്നുന്നു. പക്ഷേ, നിങ്ങളെ ന്താണ് പട്ടുവസ്ത്രങ്ങളും ആഭരണങ്ങളുമണിയാത്തത്?
അല്ല. ഞാന്‍ ചോദിച്ചതി നൊന്നും ഉത്തരം പറയുന്നില്ലല്ലോ. ഒരുവേള ഞാനാരെന്നു പറയാത്തതിനാലാവാം. എന്നാല്‍ കേട്ടാലും ധര്‍മാത്മാവായ സുഗ്രീവന്‍ എന്നൊരു വാനരയൂഥപനുണ്ട്. അവന്‍ സ്വന്തം സഹോദരനാ ല്‍ നിഷ്‌കാസിതനായി അങ്ങു മിങ്ങും അലഞ്ഞുതിരിയുന്നു. ആ സുഗ്രീവനാല്‍ അയയ്ക്കപ്പെട്ട ഹനുമാന്‍ എന്ന വാനരനാണ് ഞാൻ‍. സുഗ്രീവസചിവനു മാണ്. എന്റെ സ്വാമി നിങ്ങളുമായി സഖ്യംചെയ്യാന്‍ ആഗ്രഹിക്കുന്നു.
വാക്യകുശലനായ ഹനുമാന്റെ അറിവും നെറിവും നിറഞ്ഞ വാക്കുകള്‍ കേട്ട് സമ്മോദാശ്ചര്യ ചിത്തനായിത്തീര്‍ന്ന രാമന്‍, ആ ഭാഷണകുശലത യെപ്പറ്റിത്തന്നെ വിചാരിച്ച ങ്ങനെ തെല്ലുനേരം നിന്നുപോയി
മാധുര്യം, അക്ഷരവ്യക്തി, പദച്ഛേദം, അത്വര, ധൈര്യം, ലയസമത്വം ഇവ ആറാണ് വാക്കിന്റെ ഗുണങ്ങള്‍ എന്നു പ്രസിദ്ധം.
ഇവ ആറും തികഞ്ഞ കൂറൊത്ത വാക്കുകളാണ് ഹനുമാനില്‍ നിന്നു പുറപ്പെട്ടത്.
രാമായണത്തിലെ മറ്റൊരു കഥാപാത്രത്തിന്റെയും ഭാഷണകൗശലത്തെപ്പറ്റി വാല്മീകി ഇപ്രകാരം വര്‍ണിക്കുന്നില്ല. എക്കാലത്തെയും പ്രഭാഷകന്മാര്‍ക്ക് മാതൃകയാണ് ഹനുമാന്‍. പക്ഷേ, ഇതൊന്നും ധരിച്ചിട്ടുള്ളവരല്ല ഇന്നത്തെ കണ്ഠക്ഷോഭ കുശലന്മാരായ നമ്മുടെ പ്രസംഗകണ്ഠീരവന്മാര
ഹനുമാന്‍ അശോകവനിക യിലെ സീതയുടെ മുന്നില്‍ സംസാരിക്കുമ്പോഴും ഇതേ ചാതുര്യം നാം ദര്‍ശിക്കുന്നു. വാക്ചാതുര്യം മാത്രമല്ല, ബുദ്ധിചാതുര്യവും. ഹനുമാന്‍ ചിന്തിച്ചു: 'പെട്ടെന്നൊരു വാനരരൂപം സീതയുടെ മുന്നില്‍ ചാടിവീണാല്‍ സീത പരിഭ്രമിച്ച് നിലവിളിക്കും. ഏതോ രാക്ഷസമായയാ ണിതെന്നു വിചാരിക്കും. നിലവിളി ഉച്ചത്തിലാകുമ്പോള്‍ രാക്ഷസിമാര്‍ വടിയും തടിയുമായോടിയെത്തും. അവരെയൊക്കെ അടിച്ചുകൊല്ലാന്‍ എനിക്കു കഴിഞ്ഞേക്കും. പക്ഷേ, രാക്ഷസന്മാര്‍ എന്നെ ബന്ധനസ്ഥനാക്കിയാലോ?
ആകെ കുഴപ്പം. അതുകൊണ്ട് രാമനാമം ജപിച്ചുകൊണ്ട് രാമന്റെ കഥ പറയാം. അതു കേള്‍ക്കുമ്പോള്‍ സീതയ്ക്കു മനസ്സിലാകും, ഇതു രാക്ഷസമായയല്ല. തന്നെ സഹായിക്കാന്‍ വന്നവരാരോ ആണെന്ന്' ഇങ്ങനെ ചിന്തിച്ചുകൊണ്ട് ഹനുമാന്‍ മധുരമായി രാമനാമം ജപിച്ചശേഷം രാമന്റെ കഥ ആനുപൂര്‍വിയോടെ പറഞ്ഞുതുടങ്ങി. സീത തലപൊക്കി നോക്കി. രൂപം വിചിത്രമാണെങ്കിലും പുറപ്പെടുന്ന വാക്കുകള്‍ എത്ര മധുരമായിരിക്കുന്നു!
രാമായണത്തിലെ സുന്ദര കാണ്ഡം ഇത്ര സുന്ദരമായതു തന്നെ ഹനുമാന്റെ ബുദ്ധിയും തന്ത്രജ്ഞതയും വീര്യപരാക്ര മവും സ്പഷ്ടമാക്കുന്ന കാണ്ഡമായതിനാലാണ്
ഹനുമാന്‍ സ്വന്തം കഴിവിനെപ്പറ്റി പറയുന്ന ഒരു ഭാഗമുണ്ട്. സുഗ്രീവന്റെ വാനരസൈന്യത്തിന് അതുല്യശക്തി വഹിക്കുന്ന രാക്ഷസമഹാസൈന്യത്തെ നേരിടാന്‍ കഴിയുമോ എന്നു സീത സംശയം പുറപ്പെടുവിച്ചപ്പോഴാണ് ഹനുമാന് ഇതു പറയേണ്ടിവന്നത്
മദ്വിശിഷ്ടാശ്ച തുല്യാശ്ച സന്തി തത്ര വനൗകസഃ   മത്തഃ പ്രത്യവരഃ കശ്ചിത് നാസ്തി സുഗ്രീവ സന്നിധൗ.
എന്നേക്കാള്‍ കേമന്മാരും എനിക്കു തുല്യന്മാരുമായവര്‍ എത്ര വേണമെങ്കിലുമുണ്ട്. എന്നേക്കാള്‍ മോശക്കാരനായി സുഗ്രീവസന്നിധിയില്‍ ഒരൊറ്റയൊരുത്തന്‍ പോലുമില്ല
ഒരാത്മപ്രശംസയുമില്ലാതെ തന്റെ പരാക്രമത്തോടൊപ്പം തന്റെ ബന്ധുമിത്രജനങ്ങളുടെ പരാക്രമവും വളരെ മനോഹരമായ രീതിയില്‍ അവതരിപ്പിച്ചു. അതും എത്ര ചുരുങ്ങിയ വാക്കുകളില്‍.
രാമായണം മുഴുവന്‍ നോക്കിയാലും രാമന്‍ ഹനുമാന് നല്കുന്നത്ര പ്രശംസ മറ്റൊരാള്‍ക്കും നല്കുന്നില്ല. 'ഇത്ര സമര്‍ഥനായ ഒരു ദൂതനുണ്ടെങ്കില്‍, ആര്‍ക്ക്, ഏതു കാര്യമാണ് സാധിക്കാതെ പോകുക? ഇത്തരം ഗുണഗണങ്ങളോടുകൂടിയ ഒരു സചിവനുണ്ടെങ്കി ആ രാജാവിന് അസാധ്യമായിപ്പിന്നെ ഒന്നുമുണ്ടാകയില്ല.' എന്നും മറ്റും ഹനുമാനെ രാമന്‍ പ്രശംസിക്കുന്നു
രാമായണത്തിന്റെ ഒടുവിലറ്റം എത്തുമ്പോള്‍ ശ്രീരാമനെ വസിഷ്ഠന്‍ അഭിഷേകം ചെയ്യുന്ന സന്ദര്‍ഭമാണല്ലോ വര്‍ണിതം
അഭിഷേകാനന്തരം രാമന്‍ ബ്രാഹ്മണര്‍ക്കു പൊന്നും പണവും രത്‌നങ്ങളും വസ്ത്രങ്ങളും ദാനം ചെയ്തു. സുഗ്രീവന് ഒരു സ്വര്‍ണമാല; സീതയ്ക്ക് ഒരു മുത്തുമാല. സീതാദേവി കഴുത്തില്‍ നിന്ന് മാലയൂരിയെടുത്ത് കൈയില്‍പിടിച്ചുകൊണ്ട് ഭിര്‍ത്താവിനെ സാകൂതംനോക്കി. അപ്പോള്‍ രാമന്‍ പറഞ്ഞു: 'ദേവീ, നിനക്ക് ഏറ്റവും പ്രീതി തോന്നുന്നത് ആരുടെ പേരിലാണോ ആ ആള്‍ക്ക് ആ മാല സമ്മാനമായി കൊടുക്കാം
സീതാദേവി ഒരു നിമിഷംപോലും ആലോചിക്കാതെ ആ മാല ഹനുമാന് ദാനംചെയ്തു

Monday, 29 July 2024

ചാത്തന്നൂരിൽ വീണ്ടുംപട്ടാപകൽ ഗുണ്ടാ ആക്രമണം ഭാര്യയുടെ മുന്നിലിട്ട് ഭർത്താവിനെ ക്രുരമായി ആക്രമിച്ചു

ചാത്തന്നൂരിൽ വീണ്ടും
പട്ടാപകൽ ഗുണ്ടാ ആക്രമണം ഭാര്യയുടെ മുന്നിലിട്ട് ഭർത്താവിനെ ക്രുരമായി ആക്രമിച്ചു

ചാത്തന്നൂർ: ചാത്തന്നൂരിൽ വീണ്ടും
പട്ടാപകൽ ഗുണ്ടാ ആക്രമണം ഭാര്യയുടെ മുന്നിലിട്ട് ഭർത്താവിനെ ക്രുരമായി ആക്രമിച്ചു കുത്തി പരിക്കേല്പിച്ചു.
ചാത്തന്നൂർ കോയിപ്പാട് രാജീവ് ഗാന്ധി കോളനിയിൽ മണിമന്ദിരത്തിൽ ബാബു (54) നാണ് കുത്തേറ്റത്. ഇണലെ വൈകുന്നേരം മൂന്നരയോടെ വീട്ടിലേക്ക് സ്കൂട്ടറിൽ വരികയായിരുന്ന ബാബുവിനെ കുടുംബശ്രീ യോഗം കഴിഞ്ഞു വരികയായിരുന്ന ഭാര്യയുടെ മുന്നിലിട്ടാണ് മയക്കുമരുന്നിന് അടിമകളായ സംഘം ആക്രമിച്ചത്. നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണ് സംഘത്തിൽ ഉണ്ടായിരുന്നത്. രാഹുൽ
കൊച്ചാപ്പി, വിഷ്ണു 
ശ്രീജു, അനു എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത് ഇതിൽ ശ്രീജുവിനെ സംഭവസ്ഥലത്ത് വച്ച് തന്നെ നാട്ടുകാർ പിടികൂടി പോലീസിന് കൈമാറി ചാത്തന്നൂർ പോലീസ് മേൽനടപടിസ്വീകരിച്ചു.

Sunday, 28 July 2024

കാൽനടയാത്രചെയ്യാനാവാത്തവിധം തകർന്ന് തരിപ്പണമായിട്ടും പേരയം റോഡിനോടുള്ള അധികൃതരുടെ അവഗണന തുടരുന്നു.

കൊട്ടിയം: റോഡ് തോഡായി തകർന്ന് കിടന്നിട്ടും തിരിഞ്ഞു നോക്കാതെ ജനപ്രതിനിധികൾ. കാൽനടയാത്രചെയ്യാനാവാത്തവിധം തകർന്ന് തരിപ്പണമായിട്ടും പേരയം റോഡിനോ
ടുള്ള അധികൃതരുടെ അവഗണന തുടരുന്നു. കൊട്ടിയം ഡോൺ ബോസ്കോ ജംഗഷൻ - പേരയം - മൈലാപ്പൂർ -പി. കെ. ജംഗഷൻ റോഡാണ് കാൽനടയാത്ര പോലും അസാധ്യമായ രീതിയിൽ വർഷങ്ങളായി തകർന്നടിഞ്ഞു കിടക്കുന്നത്. വാഹനത്തിലാണ് ഇ 
പാതയിലൂടെയുള്ള യാത്ര നടുവൊടിക്കുന്നതാണ്.  കുണ്ടും കുഴിയും നിറഞ്ഞ റോഡിലൂടെ വാഹനവുമായി യാത്ര ദുരിതപൂർണ്ണമാണ്. റോഡിലെ കുഴികളിൽപ്പെട്ട് അപകടങ്ങളും വാഹനങ്ങൾക്ക് തകരാറും സംഭവിക്കുന്നത് പതിവായിരിക്കുകയാണ്.
കഴിഞ്ഞ പതിനഞ്ചു വർഷത്തിലേറെയായിട്ടും നവീകരിക്കാൻ നടപടിയില്ലാത്തതിൽ പ്രതിഷേധം ശക്തമാണ്. ഡോൺബോസ്കോ ജങ്ഷനിൽ നിന്നാരംഭിച്ച് പേരയം, മൈലാപ്പൂര് വഴി പി. കെ ജാങ്ഷനിൽ എത്തുന്ന ഇ റോഡ് കുണ്ടറ -ഇരവിപുരം നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണ്.
 ഈ റോഡിന്റെ ശോച്യാവസ്ഥ പലതവണ അധികൃതരെ ബോധ്യപ്പെടുത്തിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നാണ് പരാതി.
കഴിഞ്ഞ തിരഞ്ഞെടുപ്പ് പ്രചരണ വേളയിൽ എൻ. കെ. പ്രേമചന്ദ്രനെയും, പി. സി. വിഷ്ണുനാഥനെയും ഇവിടെ നാട്ടുകാർ തടഞ്ഞിരുന്നു.റോഡിന്റെ 
 പലയിടത്തും വലിയ കുഴികളാണ്.
മഴപെയ്ത‌ാൽ റോഡ് ചെളിക്കുളമാകുന്ന സ്ഥിതിയാണുള്ളത്.
ചെറുവാഹനങ്ങൾക്ക് ഇതിലെ കടന്നുപോകാൻ പറ്റാത്ത അവസ്ഥയാണ്. എം എൽ എയും എം പിയും തദേശ സ്വയം ഭരണ സ്ഥാപനങ്ങളും പരസ്പരം പഴിചാരുബോൾ ജനങ്ങളുടെ നടുവൊടിയുകയാണ്. ദിവസവും അനേകം വാഹനങ്ങൾ 
സഞ്ചരിക്കുന്ന റോഡിൽ ഏറ്റവും കൂടുതൽ യാത്ര ചെയ്യുന്നത് സ്കൂൾ കുട്ടികളാണ് സ്കൂൾ വാഹനങ്ങളും നിരവധിയാണ് ഇത് വഴി പോകുന്നത് 
കെ എസ് ആർ ടി സി യും സ്വകാര്യബസുകളും സർവീസ് നടത്തുന്നുണ്ട്. റോഡിന്റെ ശോച്യാവസ്ഥയെത്തുടർന്ന്
 യാത്രാ മാർഗമായ  ബസ് സർവീസുകൾ നിലയ്ക്കുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികളെല്ലാം.  കടുത്ത അവഗണനയാണ് അധികൃതർ കാണിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.  റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് ഒട്ടേറെത്തവണ അധികൃതർക്ക് പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് പ്രഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാർ.

@  "തോട് വേണ്ട, റോഡ് മതി' ജനകീയ 
പ്രഷോഭം 
തകർന്ന് കിടക്കുന്ന പേരയം ഭാഗത്തെ റോഡുകളുടെ ശോചനിയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട്  കൊട്ടിയത്തെ പ്രമുഖ സാംസ്കാരിക സംഘടനയായ 
റൈസിoഗ് 
കൊട്ടിയം ശക്തമായ തുടർ സമരപരിപാടികളുമായി മുന്നോട്ടു  പോകുന്നു.ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് സമരപ്രഖ്യാപന വിളoമ്പരയായി 
 ഡോൺ ബോസ്‌കോ കോളേജ് ജംഗ്ഷനിൽ നിന്നും ആരംഭിക്കും 

പകൽ സമയം വീട്ടിൽ നിന്നും14 പവനും 4000 രൂപയും മോഷ്ടിച്ചു

പകൽ സമയം വീട്ടിൽ നിന്നും
14 പവനും 4000 രൂപയും മോഷ്ടിച്ചു

ചാത്തന്നൂർ: പകൽ സമയം വീട്ടിൽ നിന്നും14 പവനും 4000 രൂപയും മോഷ്ടിച്ചു കാരംകോട് 
ശീമാട്ടി ജയന്തി കോളനിയിൽ ചരുവിള പുത്തൻ വീട്ടിൽ ലാലിയുടെ 14 പവനും നാലായിരം രൂപയും വീട്ടി​ൽ നി​ന്ന് കവർന്നു. 
 രാവിലെ എട്ടോടെ ലാലിയും മകളും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രി​യി​ൽ ചികിത്സയ്ക്ക് പോയിരുന്നു. വൈകിട്ട് മൂന്നോടെ തിരികെ വീട്ടിലെത്തി അകത്തു കയറിയപ്പോഴാണ് അടുക്കള വാതിൽ തുറന്നു കിടക്കുന്നതു കണ്ടത്. തുടർന്നു നടത്തി​യ പരി​ശോധനയി​ലാണ് മോഷണ വിവരം അറിയുന്നത്. വിരലടയാള വിദഗ്ദ്ധരും ഡോഗ് സ്ക്വഡും എത്തി പരിശോധന നടത്തി.
 

ക്ഷേത്രവളപ്പിൽ കെട്ടിയിരുന്ന കുതിരയ്ക്ക് നേേരേ ആക്രമണം.കാറിലെത്തിയ സംഘമാണ് മിണ്ടാപ്രാണിയെ ക്രുരമായി മർദിച്ചത്.

ക്ഷേത്രവളപ്പിൽ കെട്ടിയിരുന്ന കുതിരയ്ക്ക് നേേരേ ആക്രമണം.
കാറിലെത്തിയ സംഘമാണ് മിണ്ടാപ്രാണിയെ ക്രുരമായി മർദിച്ചത്.

കൊട്ടിയം :ക്ഷേത്ര പരിസരത്ത് കെട്ടിയിരിക്കുകയായിരുന്ന കുതിരയെ ഒരു സംഘം യുവാക്കൾ ക്രൂരമായി മർദ്ദിച്ചു. കാറിലെത്തിയ സംഘമാണ് മിണ്ടാപ്രാണിയോട് ഈ ക്രൂരത കാട്ടിയത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം അയത്തിൽ തെക്കേ കാവ് ക്ഷേത്ര പരിസരത്ത് കെട്ടിയിരുന്ന പള്ളിമുക്ക് സ്വദേശി ഷാനവാസിൻ്റെ കുതിരയ്ക്കു നേരേയാണ് ആക്രമണം നടന്നത്. കുതിരയെ ക്രൂരമായി ആക്രമിക്കുന്നതിൻ്റെ സി.സി ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട് കുതിരയുടെ പുറത്തും മുഖത്തും കാലിലും കൈയ്യിലും മർദ്ദനമേറ്റിട്ടുണ്ട്. നാലര വയസ്സുള്ളപെൺ കുതിര ഗർഭിണിയാണ് 'അതിക്രൂരമായ മർദ്ദനമാണ് കുതിരക്കേറ്റിട്ടുള്ളത്. കുതിരയെ അഴിക്കുന്നതിനായി ഉടമ എത്തിയപ്പോഴാണ് വേദനകൊണ്ട് പുളയുന്ന നിലയിൽ കുതിരയെ കണ്ടത്. ഇതേ തുടർന്നന്നാണ് നിരീക്ഷണ ക്യാമറ പരിശോധിച്ചത്. സി. സി. ടി. വി ദൃശ്യങ്ങൾ സഹിതം പൊലീസിനും എസ് പി. സി. എ. യ്ക്കും മൃഗസംരക്ഷണ വകുപ്പിനും പരാതി നൽകിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് ഇരവിപുരം പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മിണ്ടാപ്രാണിക്കു നേരേ ക്രൂരത കാട്ടിയവരെ പിടികൂടണെമെന്ന ആവശ്യമാണ് ഉയരുന്നത്. പരിക്കേറ്റ കുതിരയെ ജില്ലാ വെറ്റിനറി ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകിവരുകയാണ് എസ്പിസിഎ അധികൃതരും പോലീസിൽ പരാതി നൽകിയിട്ടുണ്ട് 
ചിത്രം:പരിക്കേറ്റ കുതിര
കുതിരയെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യം
.

Saturday, 27 July 2024

പോലീസും പട്ടാളവും പരാജയപ്പെട്ടു എന്ന് ചിന്തിക്കുമ്പോൾ അവർ അവസാനം വിളിക്കൂന്ന ഈശ്വർ മാൽപ്പെ .ഈശ്വർ മാൽപേ അർജ്ജുന്റെ തിരച്ചിൽ ഏറ്റെടുത്തിരിക്കുന്നു.

പോലീസും  പട്ടാളവും പരാജയപ്പെട്ടു എന്ന് ചിന്തിക്കുമ്പോൾ അവർ അവസാനം വിളിക്കൂന്ന ഈശ്വർ മാൽപ്പെ .ഈശ്വർ മാൽപേ അർജ്ജുന്റെ തിരച്ചിൽ ഏറ്റെടുത്തിരിക്കുന്നു.
തീരദേശ ജില്ലയിലെ ജനങ്ങൾക്ക് വെള്ളം ജീവിതത്തിന്റെ ഭാഗമാണ് . അപകടങ്ങൾ സ്ഥിരമാണ് അവിടെ.കാലിടറുകയോ മുങ്ങിമരിക്കുകയോ ചെയ്യുന്ന നിരവധി അപകടങ്ങൾ സ്ഥിരമാണ്.ഈ ഇരുളടഞ്ഞ നിമിഷങ്ങളിൽ, ഈശ്വർ മാൽപെ എന്ന ചെറുപ്പക്കാരൻ മുങ്ങലിൽ നിന്ന് 20 ഓളം പേരെ രക്ഷിക്കുകയും മുങ്ങി മരിച്ചവരുടെ 200 മൃതദേഹങ്ങൾ വീണ്ടെടുക്കുകയും ചെയ്തിട്ടുണ്ട്.മത്സ്യബന്ധന ബോട്ടുകൾക്ക് കുടിവെള്ളം വിതരണം ചെയ്യുന്ന 45 കാരനായ ഈശ്വർ, വെള്ളത്തിനടിയിലെ തിരച്ചിൽ നടത്തുന്ന ഇന്ത്യയിൽ ജീവിക്കുന്ന ഏറ്റവും പ്രൊഫഷണൽ മുങ്ങൽ വിദഗ്ധനാണ്. വെള്ളക്കെട്ടിലേക്ക്  മുങ്ങിപ്പോയവർക്ക് പുതിയ ജീവിതം പ്രദാനം ചെയ്ത ദൈവ ദൂതനാണ്.അമ്മയ്ക്കും ഭാര്യയ്ക്കും മൂന്ന് കുട്ടികൾക്കുമൊപ്പം മാൽപെ ബീച്ചിന് സമീപം താമസിക്കുന്ന ഈശ്വർ വെള്ളത്തിൽ വീണ ആരെയും
രക്ഷിക്കാൻ സദാസന്നദ്ധനാണ്.മരണത്തിലേക്ക് ആഴ്ന്ന് പോകുന്നവർ എന്നെ വിഷമത്തിൽ വിളിക്കുന്നു, ഞാൻ ഉടനെ  അവരെ രക്ഷിക്കാൻ പുറത്തേക്ക് പോകുന്നു. എൻ്റെ ഭാര്യ എല്ലായ്‌പ്പോഴും പിന്തുണയ്‌ക്കുകയും മറ്റുള്ളവരെ സഹായിക്കാനുള്ള എൻ്റെ ഡ്രൈവിനെ ബഹുമാനിക്കുകയും ചെയ്‌തിട്ടുണ്ട്,.നല്ല ശരീര വടിവുള്ള ഈ മനുഷ്യന് മൂന്ന് മിനിറ്റ് വെള്ളത്തിനടിയിൽ ശ്വാസം പിടിക്കാൻ കഴിയും. അടുത്ത കാലം വരെ ഓക്‌സിജൻ കിറ്റ് ഇല്ലാതെയാണ് ഈശ്വർ മൃതദേഹം പുറത്തെടുത്തിരുന്നത്. ചുഴലിക്കാറ്റിൽ കുടുങ്ങിയവരെയും ആത്മഹത്യയുടെ വക്കിലുള്ളവരെയും അദ്ദേഹം രക്ഷപ്പെടുത്തിയിട്ടുണ്ട്. പോലീസും
ടെക്നോളജിയും തോക്കുമ്പോൾ അവർ അവസാനം വിൽക്കുന്നത് ഈശ്വർ മൽപ്പേയാണ്.
മറ്റുള്ളവരെ സഹായിക്കുന്നത് തൻ്റെ കടമയായി അദ്ദേഹം കണക്കാക്കുന്നു.  ലോക്ക്ഡൗൺ കാലത്ത് ഉഡുപ്പി ആസ്ഥാനമായുള്ള ഒരു ഹോട്ടൽ ഉടമ നഷ്ടം സഹിച്ച് മണിപ്പുര-ഉദ്യാവരയ്ക്ക് സമീപം നദിയിൽ ചാടിയ ഒരു സംഭവം .പുലർച്ചെ 3 മണിയോടെ ഈശ്വറിന് ഒരു ഫോൺ കോൾ ലഭിച്ചു മിനിറ്റുകൾക്കുള്ളിൽ സംഭവസ്ഥലത്തെത്തി. നല്ല ഇരുട്ടായിരുന്നു. ഈശ്വർ അവനെ ഒരു കല്ലിനടിയിൽ കുടുങ്ങിയത് ശ്രദ്ധിക്കുകയും സുരക്ഷിതമായി വലിച്ചിഴക്കുകയും ചെയ്തു. 10 വർഷം മുമ്പ് മറ്റൊരു സംഭവത്തിൽ, മാൽപെയ്ക്ക് സമീപം കടലിൽ ചാടിയ എസ്എസ്എൽസിക്ക് പഠിക്കുന്ന പെൺകുട്ടിയെ ഈശ്വർ രക്ഷപ്പെടുത്തിയിരുന്നു. പരീക്ഷയിൽ തോറ്റതോടെ ജീവിതം അവസാനിപ്പിക്കാൻ അവൾ തീരുമാനിച്ചതായിരുന്നു.മ"അതുപോലെ കടലിൽ ഒഴുകിപ്പോയ രണ്ട് ആഴക്കടൽ മത്സ്യബന്ധന തൊഴിലാളികളെ ഈശ്വർ രക്ഷിചിട്ടുണ്ട്.മാൽപെ യന്ത്രിക സൊസൈറ്റി സംഭാവന ചെയ്ത രണ്ട് ഓക്സിജൻ സിലിണ്ടറുകളാണ് അദ്ദേഹത്തിൻ്റെ മിക്ക പ്രവർത്തനങ്ങളിലും ഉൾപ്പെടുന്നത്. എന്നിരുന്നാലും, വീട്ടിൽ ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും, ജന്മനാ വികലാംഗർ ആയ മൂന്ന് കുട്ടികളുടെ അച്ഛൻ ,പണം അവനെ ഒരിക്കലും സ്വാധീനിച്ചിട്ടില്ല. “ഞാൻ പണത്തിന് വേണ്ടിയല്ല. എനിക്ക് ദൈവത്തിൻ്റെ അനുഗ്രഹവും എൻ്റെ മറ്റ് രണ്ട് കുട്ടികളേക്കാൾ മെച്ചപ്പെട്ട അവസ്ഥയിലുള്ള എൻ്റെ നാല് വയസ്സുള്ള മകൾ ബ്രാഹ്മിയെങ്കിലും ഒന്ന് നടന്ന് കാണണം
എന്ന് ഞാൻ ആഗ്രഹിക്കുന്നു.അദ്ദേഹം പ്രാർത്ഥിക്കുന്നു. വർഷങ്ങളായി ഒരു ദൗത്യത്തിൽ ഏർപ്പെട്ടിരുന്ന ഈശ്വർ  ഈ അർജുന്റെ ലോറി പുറത്തെടുക്കും എന്ന് നമ്മൾക്ക് പ്രതീക്ഷിക്കാം.രണ്ടു പതിറ്റാണ്ടിൻ്റെ സമർപ്പണത്തിൽ 20 പേരെ വെള്ളത്തിൽ നിന്ന് രക്ഷപ്പെടുത്തി 200 മൃതദേഹങ്ങൾ നദീതീരത്ത് നിന്ന് കണ്ടെടുത്തു.

ഓരോ നക്ഷത്രത്തിന്റെയും പ്രതേകതകൾ

ഓരോ നക്ഷത്രത്തിലും ജനിച്ചവരുടെ ഭാഗ്യദിനം

1.അശ്വതി - ചൊവ്വ
2.ഭരണി - ചൊവ്വ, വെള്ളി
3.കാർത്തിക - ഞായർ
4.രോഹിണി - തിങ്കൾ
5.മകയിരം - ചൊവ്വ
6.തിരുവാതിര - വെള്ളി
7.പുണർതം - വ്യഴം
8.പൂയം - ശനി
9.ആയില്യം - ബുധൻ
10.മകം - വെള്ളി
11.പൂരം - വെള്ളി
12.ഉത്രം - ഞായർ
13.അത്തം - തിങ്കൾ
14.ചിത്തിര - ചൊവ്വ
15.ചോതി - വെള്ളി
16.വിശാഖം - വ്യഴം
17.അനിഴം - ശനി
18.തൃകേട്ട - ബുധൻ
19.മൂലം - വെള്ളി
20.പൂരാടം - വെള്ളി
21.ഉത്രടം - ഞായർ
22.തിരുവോണം - തിങ്കൾ
23.അവിട്ടം - ചൊവ്വ
24.ചതയം - വെള്ളി
25.പൂരുട്ടാതി - വ്യഴം
26.ഉതൃട്ടാതി - ശനി
27.രേവതി - ബുധൻ

ഓരോ നക്ഷത്രത്തിലും ജനിച്ചവരുടെ ഭാഗ്യ സംഖ്യ

1.അശ്വതി - 7 & 9
2.ഭരണി - 9
3.കാർത്തിക - 1
4.രോഹിണി - 2
5.മകയിരം - 9
6.തിരുവാതിര - 4
7.പുണർതം - 3
8.പൂയം - 8
9.ആയില്യം - 5
10.മകം - 7
11.പൂരം - 6
12.ഉത്രം - 1
13.അത്തം - 2
14.ചിത്തിര - 9
15.ചോതി - 4
16.വിശാഖം - 3
17.അനിഴം - 8
18.തൃകേട്ട - 5
19.മൂലം - 7
20.പൂരാടം - 6
21.ഉത്രാടം - 1
22.തിരുവോണം - 2
23.അവിട്ടം - 9
24.ചതയം - 4
25.പൂരുട്ടാതി - 3
26.ഉതൃട്ടാതി - 8
27.രേവതി - 5

ജന്മ നക്ഷത്രങ്ങളും അവയുടെ ഉപാസനാ മൂര്‍ത്തികളും
👇👇👇👇👇👇👇
1.അശ്വതി - ഗണപതി
2.ഭരണി - സുബ്രഹ്മണ്യന്‍, ഭദ്രകാളി
3.കാര്‍ത്തിക -  ദുര്‍ഗാദേവി
4.രോഹിണി - വിഷ്ണു, ദുര്‍ഗാദേവി
5.മകയിരം - മഹാലക്ഷ്മി
6.തിരുവാതിര - നാഗദേവതകള്‍
7.പുണര്‍തം - ശ്രീരാമന്‍    
8.പൂയം -  മഹാവിഷ്ണു
9.ആയില്യം - ശ്രീകൃഷ്ണന്‍
10.മകം - ഗണപതി
11.പൂരം -  ശിവന്‍
12.ഉത്രം -  ശാസ്താവ്
13.അത്തം  -  ഗണപതി
14.ചിത്തിര  - സുബ്രഹ്മണ്യന്‍    
15.ചോതി  - ശ്രീഹനുമാന്‍
16.വിശാഖം - ബ്രഹ്മാവ്‌
17.അനിഴം - സുബ്രഹ്മണ്യന്‍, ഭദ്രകാളി  
18.തൃക്കേട്ട - സുബ്രഹ്മണ്യന്‍
19.മൂലം - ഗണപതി
20.പൂരാടം - ലക്ഷ്മീനാരായണന്‍
21.ഉത്രാടം - ശങ്കരനാരായണന്‍
22.തിരുവോണം - മഹാവിഷ്ണു
23.അവിട്ടം - സുബ്രഹ്മണ്യന്‍, ഭദ്രകാളി  
24.ചതയം - നാഗദേവതകള്‍
25.പൂരൂരുട്ടാതി - മഹാവിഷ്ണു
26.ഉതൃട്ടാതി - ശ്രീരാമന്‍
27.രേവതി - മഹാവിഷ്ണു , മഹാലക്ഷ്മി
xxxxxxxxxxxxxxxxxxxxxx
27 നക്ഷത്രക്കാർ പ്രധാനമായും ദർശിക്കേണ്ട ക്ഷേത്രങ്ങൾ
👇👇👇👇👇👇👇👇👇
1.അശ്വതി- കണ്ണൂരിലെ വൈദ്യനാഥ ഷേത്രം
2. ഭരണി- കൊല്ലത്തെരക്കടവൂർ ക്ഷേത്രം
3. കാർത്തിക-  ഹരിപ്പാട് മുരുകൻ ക്ഷേത്രം
4. രോഹിണി- തിരുവനന്തപുരത്തെ അനന്ദപത്മനാഭ സ്വാമി ക്ഷേത്രം
5. മകീരം- പെരുന്ന മുരുകൻ ക്ഷേത്രം
6. തിരുവാതിര- മണ്ണാറശാല നാഗരാജ ക്ഷേത്രം
7. പുണർതം- കവിയൂരിലെ ഹനുമാൻ ക്ഷേത്രം
8. പൂയം- പയ്യന്നൂർ മുരുകൻ ക്ഷേത്രം
9. ആയില്യം- അമ്പലപ്പുഴ ഉണ്ണികൃഷ്ണൻ ക്ഷേത്രം
9. മകം - പഴവങ്ങാടി ഗണപതി ക്ഷേത്രം
10. പൂരം- ചോറ്റാനിക്കര ഭഗവതി ക്ഷേത്രം
12. ഉത്രം-കണ്ടിയൂർ ശിവക്ഷേത്രം
13. അത്തം- തൃക്കോടിത്താനം മഹാവിഷ്ണു ക്ഷേത്രം
14. ചിത്തിര - ചെങ്ങന്നൂർ ദേവീക്ഷേത്രം
15.ചോതി- പാബുമേക്കാവ് നാഗരാജ ക്ഷേത്രം
16. വിശാഖം- ഏറ്റുമാനൂർ ശിവക്ഷേത്രം
17. അനിഴം- ശബരിമല ക്ഷേത്രം
18. തൃക്കേട്ട- പറശനിക്കടവ് മുത്തപ്പൻ ക്ഷേത്രം
19. മൂലം- കൊട്ടാരക്കര മഹാഗണപതി ക്ഷേത്രം
20. പൂരാടം- കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രം
2l. ഉത്രാടം - തുറവൂർ നരസിംഹ ക്ഷേത്രം
22. തിരുവോണം - ഗുരുവായൂർ കൃ ഷ്ണ ക്ഷേത്രം
23 .അവിട്ടം - ആറ്റുകാൽ ദേവീക്ഷേത്രം
24. ചതയം -തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രം
25.പൂരുരുട്ടാതി- ആറൻമുള കൃഷ്ണ ക്ഷേത്രം
26. ഉത്രട്ടാതി -വൈക്കം വൈക്കത്തപ്പൻ ക്ഷേത്രം
27. രേവതി -കാസർഗോട്ടെ അനന്തപത്മനാഭ സ്വാമിക്ഷേത്രം.

Monday, 22 July 2024

ഭീതി വിതച്ച് ബൈക്കുകളുടെ കൊലവിളിയോട്ടം

പരവൂരിൽ 
ഭീതി വിതച്ച് ബൈക്കുകളുടെ കൊലവിളിയോട്ടം 
പരവൂർ : രാത്രി യാത്രകൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയായി  
പരവൂരിൽ 
ബൈക്ക് റേസിങ്ങ് സംഘങ്ങളുടെ 
കൊലവിളിയോട്ടം കർശനനടപടി എടുക്കാതെ അധികൃതർ. ഹെൽമറ്റ് ധരിക്കാതെയും വേഗപരിധി ലംഘിച്ചും 
മൂന്നും നാലും  പേർ ഒരുമിച്ചുമൊക്കെയുള്ള യാത്ര പരവൂരിൽ പതിവു കാഴ്ചയായി മാറുന്നു.
തിരക്കേറിയ റോഡുകളിലും തീരദേശ റോഡിലും  വീതി തീരെയില്ലാത്ത നഗര റോഡിലും ഗതാഗത നിയമങ്ങൾ ബാധകമല്ലാത്തവിധം അമിതവേഗത്തിലാണ്‌ യുവാക്കൾ ബൈക്കുകൾ ഇരമ്പിപ്പായിക്കുന്നത്.
ഒരു ബൈക്കിൽ മൂന്നും നാലും പേർ കയറി വൻ ആരവത്തോടെ ഓടിച്ചുപോകുന്നതാണ്‌ പതിവ്‌. പലപ്പോഴും ഇത്തരം ബൈക്ക് യാത്രക്കാർ നഗരത്തിലുണ്ടാക്കുന്ന അപകടങ്ങൾ ഏറെയാണ്.
നേരത്തേ പോലീസ്‌ ഇടപെട്ട് ഇത്തരക്കാരെയും അവരോടിച്ചിരുന്ന ബൈക്കുകളും കൈയോടെ പിടികൂടി കേസെടുക്കുകയും വാഹനങ്ങൾ കോടതിയിൽ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. 
രാത്രി പത്ത് മണി
മുതൽ പുലർച്ചെ വരെ 
പരവൂർ -കാപ്പിൽ തീരദേശ റോഡ്, പാരിപ്പള്ളി -പരവൂർ റോഡ്, പൊഴിക്കര -പരവൂർ റോഡ്, ചാത്തന്നൂർ -പരവൂർ 
തുടങ്ങിയ 
 റോഡുകളിൽ കാതടപ്പിക്കുന്ന ശബ്ദത്തോടെ അപകടകരമായി ബൈക്കുകളിൽ പാഞ്ഞ് നടക്കുകയാണ് സംഘങ്ങൾ സജീവമായിരിക്കുന്നത്.
ഇതിനൊപ്പം റോഡിൽ അഭ്യാസ പ്രകടനങ്ങളും നടത്താറുണ്ട് തീരദേശ റോഡിൽ അഭ്യാസപ്രവർത്തനങ്ങൾ നടത്തിയ സംഘങ്ങളാണ് ഇപ്പോൾ 
നഗര റോഡുകൾ കയ്യടക്കിയത്.
പരവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് രാത്രി റേസിങ് സംഘങ്ങൾ കൂടുതലും. പൊലീസ് വാഹനങ്ങൾ എത്തിയാൽ താൽക്കാലികമായി പിൻവലിയും. മിനിറ്റുകൾക്കകം വീണ്ടും സജീവമാകും. ലക്ഷങ്ങൾ വില വരുന്ന ബൈക്കുകളിലാണ് അഭ്യാസം. പിഴയിട്ടാലും ഉടൻ അടച്ച് വാഹനവുമായി വീണ്ടും റോഡിൽ അഭ്യാസം നടത്തും.
സ്കൂൾ- കോളജ് പരിസരങ്ങളിൽ വില കൂടിയ ബൈക്കുകളിൽ അമിതവേഗത്തിലും അപകടകരവുമായ രീതിയിലും സഞ്ചരിക്കുന്ന സംഘങ്ങളും പരവൂരിൽ ഉണ്ട്.അടിയന്തിരമായി പരവൂർ പോലീസ് ഇടപെടൽ നടത്തി ബൈക്ക് അഭ്യാസികളെ നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

 

Friday, 19 July 2024

വെള്ളകെട്ട് ചാത്തന്നൂർ മിനി സിവിൽ സ്റ്റേഷന്റെ ഒരു ഗേറ്റ് പൂട്ടിയിട്ടിരിക്കുന്നത് പതിവായി മാറി പ്രതിക്ഷേധവുമായി നാട്ടുകാർ.

വെള്ളകെട്ട് ചാത്തന്നൂർ 
മിനി സിവിൽ സ്റ്റേഷന്റെ ഒരു ഗേറ്റ് പൂട്ടിയിട്ടിരിക്കുന്നത് പതിവായി മാറി പ്രതിക്ഷേധവുമായി നാട്ടുകാർ.
ചാത്തന്നൂർ : വെള്ളകെട്ട് ചാത്തന്നൂർ 
മിനി സിവിൽ സ്റ്റേഷന്റെ ഒരു ഗേറ്റ് പൂട്ടിയിട്ടിരിക്കുന്നത് പതിവായി മാറി പ്രതിക്ഷേധവുമായി നാട്ടുകാർ.വാഹനങ്ങൾ കയറിയിറങ്ങി പോകുന്നതിന് വേണ്ടി 
രണ്ടു ഗേറ്റുള്ള മിനി സിവിൽ സ്റ്റേഷന്റെ ഒരു ഗേറ്റ് റോഡിലെ വെള്ളകെട്ട് കാരണം സ്ഥിരമായി പൂട്ടിയിടുന്നത് പതിവായി മാറിയിരിക്കുകയാണ്. ആശാസ്ത്രിയമായ റോഡ് നിർമ്മാണം മൂലം ഇ ഭാഗത്ത് ഓട നിർമ്മിക്കാത്തത് മൂലമാണ് വെള്ളകെട്ട് ഉണ്ടാവുന്നത്.ഇക്കുറി മഴകാലമായതോടെ കഴിഞ്ഞ രണ്ടു 
മാസമായി ഗേറ്റ് 
പൂട്ടിയിട്ടിരിക്കുകയാണ്.മിനി സിവിൽ സ്റ്റേഷന്റെ രണ്ടു ഗേറ്റിന്റെ മുന്നിലും വെള്ളകെട്ടാണ്  ഇത് മൂലം ജനങ്ങൾക്ക് വെള്ളത്തിൽ ചവിട്ടാതെ ഓഫിസ് സമൂച്ചയത്തിൽ എത്താൻ കഴിയില്ല.
എക്സൈസ് ഓഫിസ് പ്രവർത്തിക്കുന്നതിനാൽ ഇരുപത്തിനാല് മണിക്കൂറും പ്രവർത്തിക്കുന്ന മിനിസിവിൽ സ്റ്റേഷനാണിത്.
കൂടാതെ കർഷക കൂട്ടായ്മയുടെ 
വിപണിയും ഇവിടെ പ്രവർത്തിക്കുന്നുണ്ട് 
ദിവസവും ജീവനക്കാരുടെ കൂടാതെ നൂറ് കണക്കിന് വാഹനങ്ങളാണ് ഇവിടെ വന്ന് പോകുന്നത് കൂടാതെ എക്സൈസ് ഓഫിസ് ഉള്ളത് മൂലം രാവും പകലും ഇവിടെ തിരക്കാണ് ഇ തിരക്കിന് പരിഹാരം ഒരു ഗേറ്റിൽ കൂടി വാഹനങ്ങൾ കയറി മറു ഗേറ്റിൽ കൂടി ഇറങ്ങി പോകുക എന്നുള്ളതാണ് അടിയന്തിരമായി ഓട നിർമ്മിച്ചു കൊണ്ട് വെള്ളം തൊട്ടടുത്തു കൂടി ഒഴുകുന്ന ചാത്തന്നൂർ തോട്ടിലേക്ക് ഒഴുക്കിവിട്ട് വെള്ളകെട്ടിന് പരിഹാരം ഉണ്ടാക്കി ഇരു ഗേറ്റുകളും തുറന്നിട്ട്‌ ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.

അനധികൃത വൈദ്യശാലയ്ക്ക് എതിരെ പരാതി. അടച്ചുപൂട്ടണമെന്ന ആവശ്യം ശക്തമാകുന്നു.

അനധികൃത വൈദ്യശാലയ്ക്ക് എതിരെ പരാതി. അടച്ചുപൂട്ടണമെന്ന ആവശ്യം ശക്തമാകുന്നു.
ചാത്തന്നൂർ : ഊറാംവിള കെ എസ് ആർ ടി സി ഡിപ്പോയ്ക്ക് സമീപം പ്രവർത്തിക്കുന്ന അനധികൃത സുബുക്കി വൈദ്യശാലയ്ക്ക് എതിരെ പരാതി വ്യാപകമാകുന്നു. ഇവിടെ ചികിത്സ തേടിയെത്തിയവരാണ് 
പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ചാത്തന്നൂർ ഏറം തെങ്ങുംപണവീട്ടിൽ സുനിത, ഇടനാട് ബിജുഭവനിൽ എസ്. പി.മഞ്ജു, ഏറം ആരാധന ഹൗസിൽ ദിവാകാരൻ എന്നിവർ അടക്കം ഇവിടെ ചികിത്സയ്ക്ക് എത്തിയ നിരവധിപേരാണ് പരാതിയുമായി എത്തിയിരിക്കുന്നത്. ഇതിനെ തുടർന്ന് നാട്ടുകാർ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു കൊണ്ട് പ്രഷോഭത്തിന് ഒരുങ്ങുകയാണ്. ഓൺലൈൻ മാധ്യമങ്ങളിലും 
മറ്റും പരസ്യം നൽകി കൊണ്ട് രോഗികളെ ആകർഷിക്കുന്ന ഇ സ്ഥാപനത്തിന്
വേണ്ടത്ര രേഖകൾ ഇല്ലാത്തത് മൂലം 
 പഞ്ചായത്ത്‌ സ്റ്റോപ്പ്‌ മെമ്മോ കൊടുത്തിരിക്കുകയാണ് മുകേഷ് എം എൽ എ അടക്കമുള്ള സിപിഎം നേതാക്കൾ ഇവിടെ സ്ഥിരം സന്ദർശകരാണ് അത് കൊണ്ട് തന്നെ ഇടതുപക്ഷം ഭരിക്കുന്ന ചാത്തന്നൂർ ഗ്രാമപഞ്ചായത്ത്‌ അധികൃതർ ജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ സ്റ്റോപ്പ്‌ മെമ്മോ നൽകിയതല്ലാതെ യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ല എന്നതാണ് നാട്ടുകാരുടെ പരാതി. ആയുർവേദ ചികിത്സയുടെ പേരിലാണ് ഇവിടെ ചികിത്സ നടക്കുന്നത് എങ്കിലും സുബിക്കി വൈദ്യം എന്നാണ് പുറംലോകം അറിയപ്പെടുന്നത് ആയുർവേദ മരുന്നുകൾ എന്ന പേരിൽ ഇവിടെ നിന്നും കൊടുക്കുന്ന മരുന്നുകൾക്ക് ലേബലോ വിലനിലവാരമോ ഇല്ലാതെ സർക്കാരിന് 
നികുതി ഇനത്തിലും ജി എസ് ടി ഇനത്തിലും 
ലക്ഷകണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടാവുന്നത് നാട്ടുകാർ പഞ്ചായത്ത്‌, ആരോഗ്യവകുപ്പ്, ഡി എം ഒ, ജില്ലാ ഭരണകൂടം 
തുടങ്ങി മുഖ്യമന്ത്രിയ്ക്ക് വരെ പരാതി കൊടുത്തിട്ടും നടപടി ഉണ്ടായിട്ടില്ല.ഇ അനധികൃത വൈദ്യശാല മുൻപ് പ്രവർത്തിച്ചിരുന്ന പള്ളിമുക്കിൽ ജനങ്ങളുടെ പരാതിയുടെ അടിസ്ഥാനത്തിൽ 
ഡി. എം ഒയും കൊല്ലം കോർപ്പറേഷനും ചേർന്ന് സ്റ്റോപ്പ്‌ മെമ്മോ കൊടുത്തു പൂട്ടിച്ചതാണ്. അടിയന്തിരമായി ആരോഗ്യവകുപ്പ് അധികൃതർ ഇവിടെ പരിശോധന നടത്തി നടപടിയെടുക്കാത്ത പക്ഷം ശക്തമായ പ്രഷോഭവുമായി മുന്നോട്ട് പോകുമെന്ന് ആക്ഷൻ കൗൺസിലർ ഭാരവാഹികൾ അറിയിച്ചു.

Wednesday, 17 July 2024

ഒരു_രാമഭക്തന്റെ_കഥ

#ഒരു_രാമഭക്തന്റെ_കഥ      
***************************
 
*ശ്രീനിവാസയ്യര്‍*
സമപ്രാപയക്കാരായ കുട്ടികള്‍ പലതരത്തിലുള്ള വിനോദങ്ങളിലേര്‍പ്പെടുമ്പോഴും ‘ഗോപണ്ണ’ എന്നു പേരായ കൊച്ചുബാലന്‍ തന്റെ ഇഷ്ടദേവനായ ശ്രീരാമചന്ദ്രന്റെ പൂജയിലും ഭജനത്തിലും സദാ മുഴുകിയിരുന്നു. വീട്ടില്‍ പൂജാമുറിയില്‍ പരിശുദ്ധമായൊരിടത്ത് ഒരു പെട്ടിയിലായിരുന്നു ഗോപണ്ണയുടെ ശ്രീരാമവിഗ്രഹം സൂക്ഷിക്കപ്പെട്ടിരുന്നത്. പതിവുപോലെ ഒരു ദിവസം കാലത്ത് പൂജാമുറിയില്‍ചെന്ന് പ്രഭാതപൂജക്കായി വിഗ്രഹമെടുക്കാന്‍ചെന്ന ഗോപണ്ണ തന്റെ ഇഷ്ടദേവവിഗ്രഹം പെട്ടിയോടുകൂടി നഷ്ടപ്പെട്ടതായി കണ്ടു. സങ്കടത്തോടുകൂടി അതെവിടെപ്പോയെന്നു ബാലന്‍ അന്വേഷണമാരംഭിച്ചു. ഒടുവില്‍ അത് അടുത്തുള്ള ഒരു പൊയ്കയില്‍ ആരോ കൊണ്ടുപോയിട്ടതായി അറിഞ്ഞു. തനിക്കേറ്റവും പ്രിയപ്പെട്ട വസ്തുവായ പ്രസ്തുത വിഗ്രഹം നഷ്ടപ്പെട്ടുപോയെന്ന് കരുതിയ ഗോപണ്ണ അത്യന്തം ദുഃഖിതനായി. കുളക്കരയിലേക്കോടിച്ചെന്നു. ആഴമേറിയ ആ കുളത്തില്‍ നിന്നും വിഗ്രഹമെടുക്കുന്ന കാര്യം നീന്താനറിയാത്ത ബാലന് അസാദ്ധ്യമായിത്തോന്നി. അവന്‍ അത്യന്തം നിരാശനായി രോദനം തുടങ്ങി. അതുവഴി നടന്ന വഴിയാത്രക്കാരെല്ലാം ബാലനോട് ദുഃഖകാരണം അന്വേഷിച്ചുവെങ്കിലും അവന്‍ അവരോടൊന്നും മറുപടി പറയുകയുണ്ടായില്ല. അവര്‍ക്കാര്‍ക്കും അവനെ ആശ്വസിപ്പിക്കാനായില്ല. കുട്ടിയാകട്ടെ ‘ഹേ രാമപ്രഭോ! അവിടുന്ന് എന്നെ വെടിഞ്ഞ് എങ്ങോട്ടുപോയി. അവിടുത്തെ പിരിഞ്ഞു ജീവിക്കാന്‍ ഞാന്‍ അശക്തനാണ്’ എന്നു പറഞ്ഞു ദീനദീനം വിലാപം തുടര്‍ന്നു.

പൊയ്കക്ക് സമീപത്തുണ്ടായിരുന്നു മണ്ഡപത്തില്‍ ധ്യാനനിരതനായിരുന്ന അതിതേജസ്വിയായൊരു വൃദ്ധന്‍ ബാലന്റെ ദീനരോദനം കേട്ട് മന്ദംമന്ദം കണ്ണ് തുറന്ന് അവനെ ശ്രദ്ധിച്ചു. പിന്നീട് മണ്ഡപത്തില്‍നിന്നും താഴോട്ടിറങ്ങിവന്ന് ബാലനോട് ഇപ്രകാരം ചോദിച്ചു. ‘മകനെ! നീ എന്തിനീവിധം ദുഃഖിക്കുന്നു? നിനക്ക് എന്തു സംഭവിച്ചു? എന്റെ സഹായം വല്ലതും ആവശ്യമാണെങ്കില്‍ പറയൂ. ഞാന്‍ നിന്നെ സഹായിക്കാന്‍ ഒരുക്കമാണ്.’

മറ്റുള്ളവരില്‍നിന്ന് തികച്ചും വ്യത്യസ്തനായ അദ്ദേഹത്തിന്റെ സ്വരൂപവും ശാന്തമായ സംഭാഷണവും ബാലനെ പെട്ടെന്ന് ശാന്തനും അത്ഭുതസ്തബ്ധനുമാക്കി. അവന്‍ ഭക്തിപൂര്‍വം അദ്ദേഹത്തിന്റെ കാല്‍ക്കല്‍ നമസ്‌കരിച്ചു. പിന്നീട് വിനയാന്വിതനായി ഇപ്രകാരം പറഞ്ഞു. ‘ മഹാത്മാവേ! അവിടുന്ന് കബിര്‍ദാസനല്ലയോ? ഇതിനുമുമ്പ് ഒരിക്കല്‍ ക്ഷേത്രദര്‍ശനസമയത്ത് അവിടുത്തെ കാണാനിടയായിട്ടുണ്ട്. അവിടുന്നു മനസ്സുവെച്ചാല്‍ എന്നെ സഹായിക്കാന്‍ കഴിയും എന്നെനിക്കുറപ്പുണ്ട്. ‘ കേവലം ഭിക്ഷാംദേഹിയായ ഈ സന്യാസിക്ക് എന്തുചെയ്യാന്‍ കഴിയുംമകനെ. എങ്കിലും നിന്റെ വിഷമം എന്താണെന്നു പറയൂ’. എന്നദ്ദേഹം പറഞ്ഞു. ഉടനെ കുളത്തി ല്‍ നഷ്ടപ്പെട്ടു പോകാനിടയായ വിഗ്രഹം വീണ്ടുകിട്ടേണ്ടതാണ് തന്റെ ആവശ്യമെന്ന് ഗോപണ്ണ കബീര്‍ദാസിനെ അറിയിച്ചു

മകനെ! ഒരു വിഗ്രഹം നഷ്ടപ്പെട്ടതിലെന്തിരിക്കുന്നു? നിനക്ക് അതിലും മനോഹരമായ മറ്റൊരു രാമവിഗ്രഹം ഞാന്‍ സമ്മാനിക്കാം. അഗാധമായ ഈ കുളത്തില്‍നിന്ന് വിഗ്രഹം വീണ്ടെടുക്കുന്ന കാര്യം അസാദ്ധ്യമെന്നുറപ്പിച്ചു പറഞ്ഞു’ കബീര്‍ദാസ്.

ഓര്‍മ്മവെച്ച നാള്‍ മുതല്‍ ഞാന്‍ പൂജിച്ചുവന്ന ശ്രീരാമവിഗ്രഹം തിരിച്ചുകിട്ടാതെ വന്നാല്‍ അതു ലഭിക്കുന്നതുവരെ ഈ കുളക്കരയില്‍ ഉപവാസം അനുഷ്ഠിക്കാനും വേണ്ടിവന്നാല്‍ മരണം വരിക്കാനും തയ്യാറാണ് ഞാന്‍ എ്ന്നു ബാലനും ശഠിച്ചുപറഞ്ഞു. ‘ ശരി നിന്റെ നിശ്ചയദാര്‍ഢ്യം എന്നെ അത്യധികം സന്തുഷ്ടനാക്കി. നീ എന്നോടൊപ്പം ഒരുമിച്ചുവന്നാലും’ എന്നു പറഞ്ഞ് ബാലനെ കബീര്‍ദാസ് മണ്ഡപത്തിലേക്കു കൂട്ടിക്കൊണ്ടു പോയി. പിന്നീട് തീര്‍ഥജലംകൊണ്ട് ശരീരശുദ്ധിവരുത്തി അദ്ദേഹം ബാലന്

‘ശ്രീരാമ രാമ രമേതി രമേ രാമേ മനോരമേ
സഹസ്രനാമതത്തുല്യം രാമനാമ വരാനനേ’

എന്ന താരക മന്ത്രോപദേശം വിധിപൂര്‍വ്വം നടത്തി ജപിക്കാന്‍ ആവശ്യപ്പെട്ടു. കണ്ണടച്ചിരുന്ന ഗോപണ്ണാ കുറേനേരം ജപിച്ചു. കണ്ണു തുറന്നു നോക്കുമ്പോള്‍ കാണാതായ വിഗ്രഹ്രം തന്റെ മുന്‍പില്‍ ഇരിക്കുന്നു. സ്വ്ന്തം കണ്ണുകളെ വിശ്വസിക്കാന്‍ പ്രയാസമായിത്തോന്നിയ ഗോപണ്ണയോട് കബീര്‍ദാസ് പറഞ്ഞു. ‘വത്സാ ഗോപണ്ണാ! നിനക്കു രാമമന്ത്രത്തെ വിധിയാകുംവണ്ണം ഉപദേശിക്കാനായി ഞാന്‍ തന്നെയാണ് നിന്റെ വിഗ്രഹത്തെ എടുത്തു മാറ്റിയത്. നിന്റെ പിഞ്ചുമനസ്സിലെ രാമഭക്തികണ്ട് സന്തോഷിച്ചതിനാലാണ് ഞാനിതു ചെയ്തത്. നിനക്ക് ശ്രീരാമചന്ദ്രന്‍ സര്‍വമംഗളങ്ങളും നല്‍കട്ടെ’ എന്നു പറഞ്ഞ് അവിടെനിന്നും മറഞ്ഞു.

രാമഭക്തനായ കബീര്‍ദാസില്‍നിന്നും മന്ത്രോപദേശം നേടിയ ഗോപണ്ണ വീട്ടില്‍ തിരിച്ചെത്തി പൂര്‍വ്വാധികം ഭക്തിശ്രദ്ധയോടെ രാമപൂജയും ജപധ്യാനങ്ങളും നടത്തി കാലം കഴിച്ചുവന്നു. വിദ്യാസമ്പന്നനായിരുന്നെങ്കിലും രാമകാര്യങ്ങളിലല്ലാതെ മറ്റൊന്നിലും താല്പര്യമില്ലാത്തവനായിത്തീര്‍ന്നു. അതിനാല്‍ ഗൃഹത്തില്‍ ദാരിദ്ര്യം വര്‍ദ്ധിച്ചുവന്നു നിത്യപൂജക്കുപോലും ഗത്യന്തരമില്ലാതായി. അപ്പോള്‍ ഹൈദരാബാദില്‍ നൈസാമായിരുന്ന താനേഷായുടെ കീഴില്‍ ഉദ്യോഗസ്ഥന്മാരായിരുന്ന തന്റെ അമ്മാവന്മാരുടെ അടുക്കലേക്കുപോയി ധനസഹായത്തിന്നഭ്യര്‍ത്ഥിച്ചു. അവര്‍ താനേഷായോട് ശുപാര്‍ശചെയ്തു ചെറുപ്പക്കാരനായ മരുമകന് ഭദ്രാചലത്തിലെ നികുതിയെല്ലാം വസൂല്‍ചെയ്ത് രാജാവിന്റെ ഖജനാവില്‍ അടക്കേണ്ട ചുമതല അതോടുകൂടി ഗോപണ്ണാക്ക് വന്നുചേര്‍ന്നു.

ഭദ്രാചലത്തിലെത്തിയ ഗോപണ്ണ ആദ്യമായി ഗിരിപ്രദിക്ഷിണം നടത്തി ഭദ്രാചലത്തിന്റെ മുകളിലുള്ള രാമ സീതാലക്ഷ്മണ ഹനുമത് ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തി. അന്നത്തെ ആ ക്ഷേത്രങ്ങളുടെ ജീര്‍ണ്ണാവസ്ഥ അദ്ദേഹത്തെ വല്ലാതെ ദുഃഖിപ്പിച്ചു. ശ്രീരാമസന്നിധിയില്‍ച്ചെന്ന് അദ്ദേഹം ഇപ്രകാരം പ്രാര്‍ത്ഥിച്ചു. ‘ഭഗവാനെ! അവിടുന്ന് കനിയുന്നപക്ഷം അടിയന്‍ ഈ ക്ഷേത്രത്തെ ഉന്നതങ്ങളായ ഗോപുരങ്ങലും അതിനു ചേര്‍ന്നവണ്ണമുള്ള പ്രാകാരങ്ങളോടുകൂടിയ ഒരു മഹാക്ഷേത്രമാക്കാന്‍ യ്ത്‌നിക്കാം.’ ഇതിനെക്കുറിച്ചുതന്നെ ചിന്തിച്ചു ഗോപണ്ണാ ഗിരിയില്‍നിന്നും താഴോട്ടിറങ്ങി. ഔദ്യോഗിക കൃത്യനിര്‍വ്വഹണങ്ങള്‍ക്കിടയിലും അദ്ദേഹത്തിന് ക്ഷേത്രനിര്‍മ്മാണമെന്നല്ലാതെ മറ്റൊരു ചിന്തയുമില്ലായിരുന്നു.

ക്രമേണ നികുതി പിരിവുമൂലം ഖജനാവിലേക്കു ചേരേണ്ട ധനം വന്നുതുടങ്ങി. ക്ഷേത്രനിര്‍മ്മാണത്തിന് ഏതാണ്ട് ആറുലക്ഷം സ്വര്‍ണനാണ്യങ്ങള്‍ വേണ്ടിവരുമെന്ന് തീര്‍ച്ചയായി. ക്ഷേത്രോദ്ധാരണത്തിന്റെ ചുമതലയും രാജ്യഭരണത്തിന്റെ ഒരു ഭാഗമാണെന്ന് ഗോപണ്ണ മനസ്സിലുറപ്പിച്ചു. അതിനാല്‍ രാജാവിനും ശ്രേയസ്സുണ്ടാവുമെന്നു കരുതി ഖജനാവിലടക്കേണ്ട പണമൊന്നും അടച്ചില്ല. അധികം താമസിയാതെ ക്ഷേത്രോദ്ധാരണത്തിന് ആവശ്യമെന്നു കണ്ട ആറുലക്ഷം സ്വര്‍ണ നാണയങ്ങളും ഗോപണ്ണായുടെ കൈവശം വന്നുചേര്‍ന്നു. അദ്ദേഹത്തിന് സന്തോഷമായി. ശ്രീരാമചന്ദ്രന്റെ അനുഗ്രഹംകൊണ്ടു മാത്രമാണ് ഇത്രയും സംഖ്യ ലഭിച്ചത് എന്ന് അദ്ദേഹം പൂര്‍ണ്ണമായി വിശ്വസിച്ചു. അടുത്ത ശുഭമുഹൂര്‍ത്തത്തില്‍ത്തന്നെ ക്ഷേത്രപുനര്‍നിര്‍മ്മാണജോലികള്‍ ആരംഭിച്ചു. വളരെ വേഗത്തില്‍ത്തന്നെ അദ്ദേഹം ഉദ്ദേശിച്ച രീതിയില്‍ ക്ഷേത്രപുനര്‍നിര്‍മ്മാണം നടന്നു. പഞ്ചലോഹംകൊണ്ടുള്ള സീതാലക്ഷ്മണസമേതനായ ശ്രീരാമവിഗ്രഹവും ഹനുമത് വിഗ്രഹവും അത്യാഡംബരപൂര്‍വ്വം വിധിപ്രകാരം പ്രതിഷ്ഠ നടത്തി. ഉത്സവാഘോഷങ്ങളില്‍ പങ്കെടുത്ത ഭക്തന്മാര്‍ക്കെല്ലാം മൃഷ്ടാന്നഭോജനവും നൈവേദ്യ പ്രസാദവിതരണവും നിര്‍ല്ലോഭം നടന്നു. അനേകായിരം ഭക്തജനങ്ങള്‍ നാടിന്റെ നാനാഭാഗത്തുനിന്നും വന്നു ദര്‍ശനം നടത്തി സന്തുഷ്ടരായി മടങ്ങി. ഗോപണ്ണായുടെ കീര്‍ത്തി നാടാകെ പരന്നു. ക്രമേണ താനേഷായും ഇതറിയാനിടയായി.

നൈസാം ചിന്തിച്ചു ചുരുങ്ങിയ ശമ്പളം പറ്റുന്ന ഒരു താഹ്‌സില്‍ദാര്‍ വിചാരിച്ചാല്‍ ഇത്രയും വിപുലമായി രീതിയില്‍ ചിലവേറിയ ഈ പരിപാടികള്‍ നടത്താന്‍ പ്രയാസം. അതു സംഭാവ്യമല്ല. എങ്കില്‍ ഇത്രയും ധനം ഗോപണ്ണാക്ക് എവിടെനിന്ന് ലഭിച്ചു? താനാഷാ ഉടനെ മന്ത്രി മുഖ്യനെ വരുത്തി. ഗോപണ്ണ അതുവരേയും ഭദ്രാചലത്തില്‍നിന്നും അടച്ച നികുതിയുടെ കണക്ക് ആവശ്യപ്പെട്ടു. ഗോപണ്ണ ഒരൊറ്റ കാശുപോലും ഖജനാവില്‍ അടച്ചിട്ടല്ലെന്ന് മന്ത്രി ബോധിപ്പിച്ചു. കോപാന്ധനായ താനേഷാ ഗോപണ്ണായെ ഉടനെതന്നെ കാരാഗൃഹത്തില്‍ കഠിനതടവിലാക്കാന്‍ കല്പിച്ചു.

ശ്രീരാമചന്ദ്രന് ദിവ്യമായ ശ്രീകോവിലും വിശേഷമായ നൈവേദ്യാദികളും നല്‍കിയ ഗോപണ്ണ കാരാഗൃഹത്തില്‍ ഉപ്പില്ലാത്ത ഭക്ഷണവും കഴിച്ച് കല്‍ത്തറയില്‍ കിടക്കേണ്ടിവന്നു. വിധി വൈപരീത്യം ആ ഭക്തനെ പന്ത്രണ്ടുവര്‍ഷംവരേയും നിരാശനാക്കിയില്ല. രാമമന്ത്രജപത്തില്‍ അദ്ദേഹം കാലം കഴിച്ചു. പന്തീരാണ്ടു കഴിഞ്ഞപ്പോഴേക്കും ഗോപണ്ണാ അത്യന്തം അവശനായി. ശരീരക്ലേശങ്ങള്‍ കാരണം ജീവസന്ധാരണം വിഷമകരമായിതോന്നി. ഒരുദിവസം അദ്ദേഹം ആത്മഹത്യചെയ്യാന്‍ തീരുമാനമെടുത്തു. ഒരു കയര്‍ കയ്യിലെടുത്തു പിടിച്ചു
അടുത്ത നിമിഷത്തില്‍ അതു സംഭവിച്ചു. താനേഷായുടെ ഉത്തരവുപ്രകാരം രാജഭടന്മാര്‍ പെട്ടെന്ന് കല്‍ത്തുറങ്കിന്റെ വാതില്‍ തുറന്നുവന്നു. അത്യന്തം ആദരവോടുകൂടി ഗോപണ്ണായെ വിളിച്ചു അതുമാത്രമല്ല താനേഷാ നേരിട്ടുവന്ന് ഗോപണ്ണായോട് മാപ്പപേക്ഷിച്ചു. ഗോപണ്ണ തനിക്ക് ബുദ്ധിഭ്രമം നേരിട്ടുവോ എന്നുപോലും സംശയിച്ചു. തുടര്‍ന്ന് താനേഷാ പറഞ്ഞു. ‘ഗോപണ്ണ! അത്യന്തം തേജസ്വികളായ രണ്ടു രാജകുമാരന്മാര്‍ ഇപ്പോള്‍ എന്റെ അടുത്ത ഖജനാവില്‍ അടക്കേണ്ട സ്വര്‍ണനാണ്യങ്ങള്‍ ആറുലക്ഷവും കൊണ്ടുവന്നു തന്നു ഗോപണ്ണായുടെ സേവകരാണ് അവര്‍ എന്നും പറഞ്ഞു അവരുടെ തേജസ്സും സ്വര്‍ണനാണ്യങ്ങളുടെ പ്രഭയും കൂടിച്ചേര്‍ന്നപ്പോള്‍ എന്റെ കണ്ണുകള്‍ മങ്ങിപ്പോകുന്ന മട്ടിലായി. ഉടനെ രാമദാസനായ അങ്ങയെ വിട്ടയക്കുവാന്‍ ആവശ്യപ്പെട്ട് അവര്‍ അപ്രത്യക്ഷരായി. ശ്രീരാമരൂപാങ്കിതമായ സ്വര്‍ണനാണയങ്ങള്‍ ഗോപണ്ണയ്ക്ക് കാട്ടിക്കൊടുത്തു. ഗോപണ്ണായ്ക്ക് നാണയങ്ങള്‍ കണ്ടപ്പോള്‍ തന്നെ രക്ഷിക്കാനായി വന്നത് രാമലക്ഷ്മണന്മാര്‍തന്നെയാണെന്ന് താനേഷായോടു പറഞ്ഞു. അങ്ങയുടെ ധനം ചെലവഴിച്ച് ക്ഷേത്രനിര്‍മ്മാണം നടത്തി. അതിന്റെ ഫലമായി അവിടുത്തേക്ക് രാമലക്ഷ്മണന്മാരുടെ ദര്‍ശനം സാധിച്ചു. എനിക്കതിനു ഇടവന്നില്ലല്ലോ എ്ന്നു വിലപിച്ചു. താനേഷാ സമ്മാനമായിക്കൊടുത്ത സ്വര്‍ണ്ണനാണയങ്ങളെ തിരിഞ്ഞുനോക്കുകപോലും ചെയ്യാതെ ‘സര്‍വ്വം രാമമയം  ഈ പ്രപഞ്ചമേ രാമമയം’ എന്ന് പാടിക്കൊണ്ട് ആ രാമദാസന്‍ ഭദ്രാചലക്ഷേത്രത്തിലേക്കോടിപ്പോയി. ശേഷിച്ച ജീവിതം രാമകീര്‍ത്തനാലാപത്തില്‍ കഴിച്ചു ഒടുവില്‍ ഭഗവാനയച്ച ദിവ്യവിമാനത്തില്‍ വൈകുണ്ഠലോകത്തു പോകാനിടയായി എന്നു പറയപ്പെടുന്നു. ഭഗവാന്‍തന്നെ ‘രാമദാസനായി’ അംഗീകരിച്ച അദ്ദേഹത്തിന്റെ കീര്‍ത്തനങ്ങള്‍ ഭക്തജനങ്ങള്‍ ഇന്നും ഭക്തിപൂര്‍വ്വം ആലപിക്കുന്നു.

രാമദാസന്‍ പൂര്‍വ്വജന്മത്തില്‍ ഒരു കിളിയെ കൂട്ടിലിട്ടുവളര്‍ത്തിയതിന്റെ ഫലമായാണ് കാരാഗൃഹത്തിനിടയായത് എന്നും, ശ്രീരാമചന്ദ്രനാല്‍ നല്‍കപ്പെട്ട സ്വര്‍ണനാണയങ്ങളുടെ ശ്രേഷ്ഠത കാരണം ഹൈദരാബാദ് ഇന്നും സമ്പന്നമായിരിക്കുന്നു എന്നും ഐതിഹ്യം പറയുന്നു.

ബിജെപി മീനാട് വാർഡ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പും പ്രതിഭാ സംഘമവും നടത്തി.

ഭാരതത്തിന്റെ സുരക്ഷിതത്വം ആണ് ബിജെപി മുന്നോട്ട് വയ്ക്കുന്ന രാക്ഷ്ട്രീയം - സന്ദീപ് വചസ്പതി
ചാത്തന്നൂർ : ഭാരതത്തിന്റെ സുരക്ഷിതത്വം ആണ് ബിജെപി മുന്നോട്ട് വയ്ക്കുന്ന രാക്ഷ്ട്രീയമെന്ന് 
 ബിജെപി വക്താവ് സന്ദീപ് വചസ്പതി പറഞ്ഞു 
ബിജെപി മീനാട് വാർഡ്‌ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ  പ്രതിഭാ സംഘമം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.ഭാരതാംമ്പ എന്ന സങ്കല്പമാണ് ഇന്ന് ഭാരതത്തെ മുന്നോട്ട് നയിക്കുന്നത്.ശക്തിസ്വരൂപമായും മാതൃരൂപമായുമാണ് നാം ഭാരത ഭൂമിയെ സങ്കൽപ്പിക്കുന്നത്. ഭാരതത്തിന്റെ ശക്തി ഭാവങ്ങളെല്ലാം തന്നെ മാതൃഭാവത്തിലുള്ളതാണ്. മഹാദേവന്റെ ശക്തിപോലും പാർവ്വതി ദേവിയുടെ കടാക്ഷമാണ്. അർദ്ധ നാരീശ്വര സങ്കൽപത്തിലാണ് നാം ശിവപാർവ്വതിമാരെ ദർശിക്കുന്നത്. അത് കൊണ്ട് തന്നെ ഭാരതം മുന്നോട്ട് വയ്ക്കുന്ന സനാതന ധർമ്മമെന്ന ആശയമാണ് ഇന്ന് ലോകത്തെ മുന്നോട്ട് നയിക്കുന്നത്.ഭാരതത്തിൽ
അന്താരാഷ്ട്രനിലവാരത്തിലുള്ള
 വിദ്യാഭ്യാസത്തിനുള്ള എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉണ്ട് മികച്ച 
 വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിക്കുന്നതിനും വിവിധ ലോകരാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളുമായി ഇടപഴകാനും ഒക്കെയുള്ള അവസരം ഇവിടെ ലഭിക്കുമെന്നിരിക്കെ 
 കേരളത്തിൽ നിന്നും 
 ജോലി തേടിയാണ് വിദേശ രാജ്യങ്ങളിലേക്ക് മലയാളികൾ പോയിരുന്നതെങ്കിൽ ഇന്ന് വിദ്യാഭ്യാസത്തിനായി ആയിരക്കണക്കിന് വിദ്യാർത്ഥികൾ പോകുന്ന സാഹചര്യം എങ്ങനെയുണ്ടായി എന്ന് ആത്മപരിശോധന നടത്തേണ്ടത്
അനിവാര്യമാണ്. കേരളത്തിൽ നിന്നും വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകുന്നതിന്റെ ഉത്തരവാദികൾ 
സംസ്ഥാന സർക്കാരും കേരളം മാറിമാറി ഭരിച്ച ഇടതു-വലതു മുന്നണികളാണ് എന്നും അദ്ദേഹം പറഞ്ഞു. ഗ്രാമപഞ്ചായത്ത്‌ അംഗം ബീനരാജൻ അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ജനറൽ സെക്രട്ടറി എസ്. പ്രശാന്ത് മുഖ്യപ്രഭാഷണം നടത്തി പഠനോപകരണങ്ങൾ വിതരണം ചെയ്തു .മണ്ടലം ജനറൽ സെക്രട്ടറി സി.രാജൻപിള്ള, സഹകരണ സെൽ ജില്ലാ കൺവീനർ എസ്.വി അനിഞ്ഞ് കുമാർ എന്നിവർ സംസാരിച്ചു. വാർഡ് 
കൺവീനർ ശൃംരാജ് ബൂത്ത് പ്രസിഡൻ്റ്
വിനയൻ നന്ദിയും പറഞ്ഞു
രാവിലെ നെടുങ്ങോലം ബി. ആർ ആശുപത്രിയും ബിജെപി മീനാട് വാർഡ് കമ്മിറ്റിയും സംയുക്തമായി നടത്തിയ 
മെഡിക്കൽ ക്യാമ്പ്
ബിജെപി ജില്ലാ പ്രസിഡന്റ് 
ബി.ബി.ഗോപകുമാർ   ഉത്ഘാടനം ചെയ്തു 


 




കരയോഗ പ്രതിഭാ സംഗമവും വാർഷികവും

കരയോഗ പ്രതിഭാ സംഗമവും വാർഷികവും
ചാത്തന്നൂർ : പാരിപ്പള്ളി 
കിഴക്കനേല കിഴക്ക് ശ്രീമഹാദേവ എൻ എസ് എസ് കരയോഗത്തിന്റെ പ്രതിഭാ സംഗമവും, ഒന്നാം വാർഷികാഘോഷവും നടത്തി.യൂണിയൻ പ്രസിഡന്റ്  ചാത്തന്നൂർ മുരളി വാർഷികവും പ്രതിഭാ സംഗമവും ഉദ്ഘാടനം ചെയ്തു.
 കരയോഗം പ്രസിഡന്റ് പാരിപ്പള്ളി വിനോദ് അധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ്  പരവൂർ മോഹൻദാസ് അവാർഡുകൾ വിതരണം ചെയ്തു. താലൂക്ക് യൂണിയൻ സെക്രട്ടറി  എം. അനിൽകുമാർ പ്ലസ് ടു കുട്ടികൾക്കുള്ള അവാർഡുകൾ വിതരണം ചെയ്തു.  കരയോഗം സെക്രട്ടറി കെ അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു യൂണിയൻ ഭരണസമിതി അംഗം ബി.വിജയൻപിള്ള, വനിതാ യൂണിയൻ ട്രഷറർ ജലജ കുമാരി,എം.എസ്.എസ്എസ് കോഡിനേറ്റർ  ബേബി അനിൽ, അഡ്വ. ഇളംകുളം വേണുഗോപാൽ, ബിജു കിഴക്കനേല, ജി.രാധാകൃഷ്ണൻ നായർ,  പ്രസന്നകുമാർ,മിനി കൃഷ്ണൻ, വൃന്ദ എന്നിവർ  സംസാരിച്ചു. യോഗത്തിൽ കെ. അനിൽകുമാർ സ്വാഗതവും മധുസൂദനൻ നന്ദിയും പറഞ്ഞു.
ഫോട്ടോ : 

സ്കൂളുകളിൽ സൈക്കോ സോഷ്യൽ കൗൺസിലർമാരുടെ സേവനമില്ല കൂടുതൽ കൗൺസിലർമാരുടെ സേവനം വേണമെന്ന ആവശ്യം ശക്തമാകുന്നു.

കൊല്ലം : സ്കൂളുകളിൽ 
സൈക്കോ സോഷ്യൽ കൗൺസിലർമാരുടെ സേവനമില്ല കൂടുതൽ കൗൺസിലർമാരുടെ സേവനം വേണമെന്ന ആവശ്യം ശക്തമാകുന്നു.
കൗമാര ശാക്തികരണം ലക്ഷ്യമിട്ട് 
കൗമാരപ്രായത്തിലുള്ള കുട്ടികളുടെ ശാക്തീകരണത്തിനായി വനിതാ ശിശുവികസന വകുപ്പിൻ്റെ കീഴിലാണ് സൈക്കോ സോഷ്യൽ പദ്ധതിയിൽ സ്കൂളുകളിൽ കൗൺസിലർമാരെ ബ്ലോക്ക് തലത്തിൽ നിയമിക്കുന്നത്. നിലവിൽ ജോലിഭാരം മൂലം കൗൺസിലർമാർക്ക് ഒരു സ്കൂളിൽ പോലും കൃത്യമായി തന്റെ ജോലി ചെയ്യാൻ കഴിയാത്ത അവസ്ഥയാണ്. ഒന്നിൽ കൂടുതൽ സ്കൂളുകളിൽ പോകേണ്ടി വരുമ്പോൾ കുട്ടികളുടെ പ്രശ്നങ്ങൾ കൃത്യമായി മനസിലാക്കാനും അത് ഫോളോ അപ്പ് ചെയ്യാനും ഇവർക്ക് സാധിക്കുന്നില്ല. വിദ്യാർഥികളുടെ പ്രയാസങ്ങളും പ്രശ്‌നങ്ങളും ചോദിച്ചറിഞ്ഞ് അവരനുഭവിക്കുന്ന മാനസികസമ്മർദം കുറയ്ക്കാൻ കൗൺസലിങ് നൽകുന്ന ജീവനക്കാരെ ആവശ്യത്തിന് നിയമിക്കാത്തതാണ് ഇവരെ സമ്മർദത്തിലാക്കുന്നത്.

@ പോക്സോ കേസുകൾ, വഴക്കിട്ട് വീടുവിടുന്ന കുട്ടികൾ, ആത്മഹത്യ ചെയ്യുന്ന വിദ്യാർത്ഥികൾ, ലഹരി കേസുകളിൽ ഉൾപ്പെടുന്നവർ ഇവയുടെയെല്ലാം തുടക്കം അറിയാൻ കഴിഞ്ഞാൽ കുട്ടികളെ അപകടത്തിൽ നിന്ന് രക്ഷപ്പെടുത്താൻ സാധിക്കും. പോക്സോ കേസുകളിൽ ഇത്തരം സൈക്കോ സോഷ്യൽ കൗൺസിലർമാരാണ് ഇരകളായ കുട്ടികളുടെ മൊഴിയെടുക്കുന്നത്.

തടസമായി എംപ്ലോയ് മെന്റ് എക്സ്ചേഞ്ച് നിയമനവും

മുമ്പ് ജില്ലാതലത്തിൽശിശു വികസന വകുപ്പും ജില്ലാ പഞ്ചായത്തും കൂടി ഇന്റർവ്യൂ നടത്തിയായിരുന്നു കൗൺസിലർമാരെ കണ്ടെത്തിയിരുന്നത്. കരാർ നിയമനങ്ങൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയാക്കിയതോടെ മറ്റ് ജില്ലകളിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾക്കു സാദ്ധ്യതയായി. നിയമനം നേടിക്കഴിഞ്ഞാൽ ഇവരിൽ പലരും വൈകാതെ രംഗം വിടുന്നു. ഇങ്ങനെ ഒഴിയുന്ന തസ്തികകളിൽ നിയമനം വൈകുമ്പോൾ പലവിധ പ്രശ്നങ്ങളുടെ നടുവിൽപെട്ട കുട്ടികളെയാണ് അന്തിമമായി ബാധിക്കുന്നത്. കൗമാരക്കാരുടെ മനസിക പ്രശ്നം തിരിച്ചറിഞ്ഞ് പരിഹാരം വ്യക്തിത്വവികസനം പഠനവൈകല്യം മാനസിക വളർച്ച കൃത്യമാകുന്നതിനുള്ള ക്ലാസുകൾ പരീക്ഷാഭീതി കുടുംബപ്രശ്നങ്ങൾ മൂലമുണ്ടാകുന്ന അസ്വസ്ഥതകൾ ആത്മവിശ്വാസക്കുറവ് എന്നിവയ്ക്ക് പരിഹാരം ഉണ്ടാകും.



സാമൂഹ്യവിരുദ്ധർക്ക്സുരക്ഷിതമായ ഒരിടം. ലഹരികൈമാറ്റം, പരസ്യമദ്യപാനം

പരവൂർ : സാമൂഹ്യവിരുദ്ധർക്ക്
സുരക്ഷിതമായ താവളമായി 
 പരവൂർ ടൗൺ മാറുന്നു പോലീസ് നടപടിയെടുക്കണമെന്ന ആവശ്യം ശക്തമാകുന്നു. റെയിൽവേ സ്റ്റേഷൻ പരിസരം, പ്രൈവറ്റ് ബസ് സ്റ്റാന്റ് പരിസരം, മാർക്കറ്റിന്റെ പരിസരം എന്നിവടങ്ങളിലാണ് സാമൂഹ്യവിരുദ്ധർ താവളമുറപ്പിച്ചിരിക്കുന്നത്. കൂടാതെ പൊഴിക്കര, തെക്കുംഭാഗം ബീച്ചുകളും കായലോരങ്ങളും ഇവർ കൈയ്യടക്കിയിരിക്കുന്നു.ലഹരികൈമാറ്റം, പരസ്യമദ്യപാനം എന്തും ഇവിടെ നടക്കും. പൊറുതി മുട്ടുന്നത് യാത്രക്കാരും നാട്ടുകാരും 
 എന്നിട്ടും പൊലീസിന്റെ കണ്ണ് ഇവിടേക്കെത്തുന്നില്ല. ഇതാകട്ടെ ഇവർക്ക് തുണയായി. പരവൂരിലും 
പരിസരപ്രദേശങ്ങളിലുമാണ് മദ്യപാനികളുടെ അഴിഞ്ഞാട്ടം രൂക്ഷമായിരിക്കുന്നത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ല. കുടിച്ച് കൂത്താടി അഴിഞ്ഞാട്ടമാണ്. ഫുട്‌പാത്തുകളിലും, കാത്തിരിപ്പുകേന്ദ്രങ്ങളിലും, ബസ് സ്റ്റാൻഡിലുമെല്ലാം ലക്കുകെട്ട് വീണുകിടക്കുന്നവരെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. വിദേശ മദ്യശാലയും ബാറും ഉണ്ടെങ്കിലും 
അനധികൃത  മദ്യവില്പന കേന്ദ്രങ്ങളും സജീവമാണ്. ഒട്ടൽ കേന്ദ്രങ്ങൾ എന്ന് അറിയപ്പെടുന്ന ഇവിടങ്ങളിൽ നിന്ന് മദ്യപിച്ചശേഷം പുറത്തിറങ്ങി യാത്രക്കാരെ അസഭ്യം പറയുന്നതാണ് ചിലരുടെ രീതി. ചോദ്യം ചെയ്താൽ കൈയേറ്റം ചെയ്യും. പലരും എല്ലാം സഹിച്ച് ഒരക്ഷരംം മിണ്ടാതെ മുന്നോട്ടുപോകും. തെക്കുംഭാഗം റോഡിലെ ബീച്ചിന് 
 സമീപത്തെ കാടുപിടിച്ചു കിടക്കുന്ന സ്ഥലം, പൊളിഞ്ഞു കിടക്കുന്ന കെട്ടിടങ്ങൾ എന്നിവ ഇവരുടെ താവളമാണ്.

@ പെട്ടിക്കടയിലും കിട്ടും കഞ്ചാവും മദ്യവും 
പരവൂർ ടൗണിലെയും മറ്റും ഉള്ള ചെറു 
പെട്ടിക്കടകളിൽ പരസ്യ മദ്യപാനവും, കയ്യാങ്കളിയും പതിവാണ്. ഇവിടെ കഞ്ചാവ് വില്പനയടക്കമുണ്ടെന്നാണ്
നാട്ടുകാരുടെ പരാതി.വഴിയിലൂടെ യാത്ര ചെയ്യുന്ന വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ള സ്ത്രീകളെ കമന്റടിക്കുന്നതും പതിവാണ്. ഇത് സംബന്ധിച്ച് വ്യാപാരികൾ പരവൂർ പൊലീസിനെയും, ചാത്തന്നൂർ 
എക്സൈസിനെയും അറിയിച്ചെങ്കിലും ശല്യത്തിന് കുറവൊന്നുമില്ല. പരാതി പറഞ്ഞവർക്ക് നേരെയാണ് പിന്നീട് ആക്രമണം.നഗരഹൃദയത്തിലെ പെട്ടിക്കടയിലെ അനധികൃത മദ്യപാനത്തിനും, കാട്ടിക്കൂട്ടുന്ന കോപ്രായത്തിനുമെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിരോധിക്കേണ്ട സാഹചര്യം ഉണ്ടാവും എന്നാണ് നാട്ടുകാർ പറയുന്നത്.

ശക്തമായ കാറ്റും മഴയും വൻ നാശനഷ്ടം

ചാത്തന്നൂർ : ശക്തമായ കാറ്റും മഴയും വൻ നാശനഷ്ടം 
കഴിഞ്ഞ ദിവസം രാത്രിയിൽ ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും വ്യാപക നാശനഷ്ടമുണ്ടായി. ഒട്ടേറെ വാഴ, തെങ്ങ്, കമുക് തുടങ്ങിയ മരങ്ങൾ കടപുഴകി വീണ് 
വൈദ്യുതി തൂണുകൾ തകർന്നു.മണിക്കൂറോളം 
വൈദ്യുതി മുടങ്ങി.വീടുകൾക്ക് നാശനഷ്ടം ഉണ്ടായി.ചാത്തന്നൂർ കാരംകോട് ജെ എസ് എം ആശുപത്രിയ്ക്ക് സമീപവും ചാത്തന്നൂർ -കൊട്ടാരക്കര റോഡിലുമാണ് മരങ്ങൾ റോഡിലേക്ക് വീണത്. കൂറ്റൻ മരങ്ങൾ വൈദ്യുതി തൂണുകളുടെ മുകളിലേക്കാണ് വീണത്. പരവൂരിൽ നിന്നും ഫയർഫോഴ്സ് സംഘം എത്തി മണിക്കൂറുകൾ എടുത്തു മരങ്ങൾ മുറിച്ചു മാറ്റാൻ. ദേശിയപാതയോരത്തെ കൂറ്റൻ ബോർഡുകളും നിലംപൊത്തി.കൊല്ലം -തിരുവനന്തപുരം 
ദേശിയപാതയോരത്ത് ജെ എസ് എം ജംഗഷന് സമീപമാണ്  കൂറ്റൻ പരസ്യ ബോർഡ് തൊട്ടടുത്ത വർക്ക്‌ഷോപ്പിന്റെ മുകളിലേക്ക് തകർന്ന് വീണത്.
ഫോട്ടോ :ദേശിയപാതയോരത്ത് ജെ എസ് എം ജംഗഷന് സമീപം തകർന്ന് വീണ കൂറ്റൻ പരസ്യ ബോർഡ് 

@ ഇന്നലെ ഉച്ചയ്ക്ക് ഉണ്ടായ ചുഴലികാറ്റിൽ തേക്ക് മരം വീണ് 
വിളപ്പുറം എം സി പുരത്ത് വിളയിൽ പുത്തൻവീട്ടിൽ വിലാസിനിയുടെ 
വീടാണ് തകർന്നത്.  
ശക്തമായ മഴയോടൊപ്പമുണ്ടായ ചുഴലിക്കാറ്റിലാണ് ഓടിട്ട് വീടിന് മുകളിലേക്ക് മരം വീണത്. വൻ ശബ്ദം കേട്ട് വീട്ടിലുള്ളവർ പുറത്തേക്ക് ഓടുകയായിരുന്നു. ഇതിനിടയിൽ വീട് തകർന്നു. രണ്ടര ലക്ഷം രൂപയുടെ നഷ്ടമുണ്ടായി മീനാട് വില്ലേജ് ഓഫിസർ  എന്നിവരടക്കമുള്ളവർ സ്‌ഥലം സന്ദർശിച്ചു.കൂടാതെ ഇ പ്രദേശത്ത് കൂറ്റൻ മരങ്ങളും കടപുഴകി വീണു.
ഫോട്ടോ : മരം വീണ് വീട് തകർന്ന നിലയിൽ.


 


Tuesday, 16 July 2024

സേവഭാരതി വാർഷികപൊതുയോഗം

സേവാഭാരതി വാർഷികപൊതുയോഗം 
ചാത്തന്നൂർ:  സേവാഭാരതി ചാത്തന്നൂർ പഞ്ചായത്ത്‌ സമിതിയുടെ 
 വാർഷികപൊതുയോഗം 
സേവാഭാരതി കൊല്ലം ജില്ല സംഘടനാസെക്രട്ടറി  ഗണേഷ് യോഗം ഉത്ഘാടനം ചെയ്തു. 
രാഷ്ട്രീയ സ്വയം സേവക സംഘം പ്രാന്തിയ വ്യവസ്ത പ്രമുഖ്  രാജൻ കരൂർ മുഖ്യപ്രഭാഷണം നടത്തി. സംഘടന പ്രസിഡന്റ്‌ മധുകുമാർ  അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി  മധുകുമാർ (പ്രസിഡന്റ് ), ആർ. ജയകുമാർ (വൈസ് പ്രസിഡന്റ് ),  പ്രിബു. ബി (സെക്രട്ടറി), പ്രതീഷ് (ജോ. സെക്രട്ടറി), പ്രദീപ്‌ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.
ഫോട്ടോ :മധുകുമാർ (പ്രസിഡന്റ്‌)
പ്രിബു. ബി (സെക്രട്ടറി )

Monday, 15 July 2024

രാമായണമാസം പിറന്ന ചരിത്രം....

രാമായണമാസം പിറന്ന ചരിത്രം....
കേരളം കര്‍ക്കിടകത്തെ രാമായണ മാസമാക്കി മാറ്റിയിട്ടു 32 വര്‍ഷം കഴിയുന്നു. കള്ളക്കര്‍ക്കിടത്തെ പുണ്യ കര്‍ക്കിടകമാക്കി മാറ്റിയ ആ സാമൂഹ്യ ഇന്ദ്രജാലത്തിനു പിന്നില്‍ വലിയൊരു സാത്വിക വിപ്ലവമുണ്ട്‌. കേരളത്തിന്റെ മനസ്സാകെ മാറ്റിയ ആ സാംസ്കാരിക സാമൂഹ്യ ചരിത്രം ഇങ്ങനെ….

കൊല്ലവര്‍ഷാരംഭത്തെക്കുറിച്ച്‌ തര്‍ക്കമുണ്ടാവാം. എന്നാല്‍ കൊല്ലവര്‍ഷത്തില്‍ പന്ത്രണ്ട്‌ മാസങ്ങള്‍:അതിലൊന്ന്‌ കര്‍ക്കിടകവും എന്നതില്‍ തര്‍ക്കമില്ല. തിരിമുറിയാതെ മഴ പെയ്യുന്ന കള്ളക്കര്‍ക്കിടകം ഇപ്പോള്‍ കലണ്ടറിലൊതുങ്ങി. മലയാളിയുടെ മനസില്‍ അത്‌ രാമായണ മാസമായി മാറി. മലയാളിയുള്ളിടത്തെല്ലാം കര്‍ക്കിടകം രാമായണ മാസാചരണത്തിന്‌ വഴിമാറി. മഴപ്പെയ്ത്തിന്റെ ഇരമ്പലിനുള്ളില്‍ അദ്ധ്യാത്മരാമായണ ശീലുകളുടെ ഭക്തിസാന്ദ്രമായ വായന കൊണ്ട് കേരളം മുഖരിതമാവുന്നു. മലയാളിയുടെ മനസ്സില്‍ വീണ്ടും തുഞ്ചന്റെ കിളിക്കൊഞ്ചല്‍.
1930 കളില്‍ കേരളത്തില്‍ മുഴങ്ങിയ രാമായണം കത്തിക്കുക എന്ന ആഹ്വാനത്തില്‍ നിന്നും രാമായണമാസത്തിലേക്കുളള കേരള സമൂഹത്തിന്റെ സംക്രമണത്തിന്‌ പിന്നില്‍ സോദ്ദേശ്യപൂര്‍വ്വം പരിശ്രമം നടത്തിയ ഒരു കൂട്ടം സാമൂഹ്യ പരിഷ്കര്‍ത്താക്കളുടെ തപസിന്റെ ബലമാണുള്ളത്‌. ഒരുജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്‌ എന്ന ശ്രീനാരായണ ഗുരുദേവന്റെ മാർഗ്ഗദർശനത്തിന്‌ മുകളില്‍ കുതര്‍ക്കത്തിന്റെ കരിമ്പടം ചാര്‍ത്തിക്കൊണ്ട്‌ ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്‌ എന്ന ആഹ്വാനം മുഴങ്ങിയ കേരളം. രാമായണവും മഹാഭാരതവും ചുട്ടെരിക്കുക, ക്ഷേത്രങ്ങള്‍ തട്ടിനിരത്തി കപ്പവെക്കുക എന്ന കമ്മ്യൂണിസ്റ്റ്‌ കാപട്യത്തിന്‌ വേര്‍കിളിര്‍ത്ത കേരളം തുഞ്ചന്റെ കളിക്കൊഞ്ചല്‍ ക്രൗഞ്ചമിഥുനങ്ങളിലൊന്നിനെപ്പോല്‍ പിടഞ്ഞ്‌ മരിച്ചുപോകുമോ എന്ന്‌ സന്ദേഹിച്ച കേരളം. ആ കേരളത്തിലാണ്‌ ആധ്യാത്മികതയുടെ തിരതളളല്‍ പോലെ ഇന്ന്‌ രാമായണ മാസം ആചരിക്കുന്നത്‌.
1982 ല്‍ ഏപ്രില്‍ 4,5 തിയ്യതികളില്‍ എറണാകുളത്ത്‌ നടന്ന ഐതിഹാസികമായ ഒരു സമ്മേളനത്തിന്റെ ചരിത്രത്തിലേക്കാണ്‌ രാമായണമാസത്തിന്റെ വേരുകള്‍ നീണ്ടു ചെല്ലുന്നത്‌. ഹൈന്ദവ ഐക്യത്തിന്റെ ഗംഗാപ്രവാഹം പോലെ എറണാകുളത്ത്‌ നടന്ന വിശാലഹിന്ദുസമ്മേളനം കേരളചരിത്രത്തിലെ ഒരു നാഴികകല്ലാണ്‌. സ്വാമി ചിന്മയാനന്ദനും, സ്വാമി വിശ്വേശതീര്‍ത്ഥയും ഡോ.കരണ്‍സിംഗും ആര്‍എസ്‌എസ്‌ സര്‍സംഘചാലക്‌ പ്രൊഫ. രാജേന്ദ്ര സിംഗും പങ്കെടുത്ത സമ്മേളനത്തില്‍ ‘ഹിന്ദുക്കള്‍ നാമൊന്നാണേ’ എന്ന ഈരടികളുമായി ലക്ഷങ്ങളാണ്‌ അണിചേര്‍ന്നത്‌. വലുപ്പം കൊണ്ടും ഉള്ളടക്കം കൊണ്ടും സവിശേഷവും സമ്പന്നവും ആയിരുന്നു ആ സമ്മേളനം. വിശാലഹിന്ദു സമ്മേളനത്തിന്റെ ഭാഗമായി നടന്ന പ്രതിനിധിസമ്മേളന വേദിയില്‍ നടന്ന മംഗളപൂജയില്‍ ശ്രീനാരായണപരമ്പരയിലെ തന്ത്രി മുഖ്യനായ പറവൂര്‍ ശ്രീധരന്‍ തന്ത്രിയായിരുന്നു കാര്‍മികത്വം വഹിച്ചത്‌. പാരമ്പര്യ തന്ത്രി മുഖ്യരില്‍ പ്രമുഖനായ സൂര്യ കാലടി സൂര്യഭട്ടതിരിപ്പാട്‌ താന്‍ പരികര്‍മ്മിയായിരിക്കുമെന്ന്‌ പ്രഖ്യാപിച്ചു മുന്നോട്ടുവന്നു. തന്ത്രിമുഖ്യനായ പെരുവനം കെ.പി.സി.അനുജന്‍ ഭട്ടതിരിപ്പാട്ടും ഷര്‍ട്ട്‌ ഊരിവെച്ച്‌ താനും പരികര്‍മ്മിയായിരിക്കുമെന്ന്‌ പ്രഖ്യാപിച്ചു. ഭ്രാന്താലയത്തില്‍ നിന്നും തീര്‍ത്ഥാലയത്തിലേക്കുള്ള കേരളത്തിന്റെ തീര്‍ത്ഥയാത്രയിലെ അവിസ്മരണീയ സംഭവമായിരുന്നു അത്‌. വിശാലഹിന്ദു സമ്മേളനത്തിന്റെ സംഘാടകസമിതി തുടര്‍ന്ന്‌ ഒരു സംഘടനയായി തുടര്‍ന്ന്‌ പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. തുടര്‍ന്ന്‌ 1982 ജൂണ്‍ 6 ന്‌ എറണാകുളം ദക്ഷിണഭാരത ഹിന്ദി പ്രചാരസഭാ ഹാളില്‍ എ.ആര്‍.ശ്രീനിവാസന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിശാലഹിന്ദു സമ്മേളന നിര്‍വ്വാഹക സമിതി യോഗത്തിലാണ്‌ കര്‍ക്കിടകമാസം രാമായണ മാസമായി ആചരിക്കാന്‍ തീരുമാനിച്ചത്‌. ശ്രീനാരായണ ഗുരുദേവന്‍, ചട്ടമ്പിസ്വാമികള്‍, മഹാത്മാ അയ്യങ്കാളി എന്നിവരുടെ ജയന്തി ദിനങ്ങള്‍ ആചാര്യ ത്രയം എന്ന രീതിയില്‍ സമാഘോഷിക്കാനും യോഗം തീരുമാനിച്ചു.
മുനിഞ്ഞുകത്തുന്ന നിലവിളക്കു വെട്ടത്തില്‍ മുത്തശ്ശിമാര്‍ ഒരു ചടങ്ങുപോലെ വായിച്ചു തീര്‍ത്ത രാമായണം ഗ്രാമ-നഗര-ഭേദമെന്യേ പൊതുവേദികളില്‍ വായിക്കാന്‍ തുടങ്ങി. ക്ഷേത്രസങ്കേതങ്ങളില്‍, പൊതുവേദികളില്‍ രാമായണ വായനക്കപ്പുറത്തേക്ക്‌ രാമായണദര്‍ശനത്തിന്റെ ഗരിമ വിളംബരം ചെയ്യുന്ന വിദ്വല്‍ സദസ്സുകള്‍ ആരംഭിച്ചു. സെമിനാറുകളും വിചാരസദസുകളും രാമായണ പ്രഭാഷണപരമ്പരകളും ആരംഭിച്ചു. കാലഹരണപ്പെടാത്ത ആചാരരീതികളെ കാലത്തിന്റെ മാറ്റത്തിനൊത്ത്‌ പരിഷ്കരിച്ചു കൊണ്ട്‌ കേരള സമൂഹം രാമായണ മാസാചരണത്തെ ഏറ്റുവാങ്ങി.
എന്നാല്‍ എളുപ്പമായിരുന്നില്ല ഈ സംക്രമണദശ. രാമായണ മാസാചരണത്തെ എതിര്‍ക്കാന്‍ പതിവുപോലെ കേരളത്തിലും ചിലരുണ്ടായി. മാര്‍ക്സിസ്റ്റ്‌ പാര്‍ട്ടിയും പുരോഗമന കലാസാഹിത്യസംഘവും രാമായണമാസാചരണത്തെ ശക്തമായി എതിര്‍ത്തുകൊണ്ട്‌ രംഗത്തുവന്നു. രാമായണമല്ല രാവണായനമാണ്‌ വേണ്ടതെന്ന ആഹ്വാനവും ശ്രീരാമനെയും സീതയെയും രാമായണത്തെയും പുച്ഛിച്ചുകൊണ്ടും എഴുത്തും പ്രഭാഷണവും അരങ്ങേറി. തിരുനല്ലൂര്‍കരുണാകരന്‍ മുതല്‍ ഇഎംഎസ്‌ വരെ അണിനിരന്ന ഈ എതിര്‍പ്പിന്‌ കരുത്തായി സിപിഎം പാര്‍ട്ടിയന്ത്രവും പ്രവര്‍ത്തിച്ചു. സുദീര്‍ഘമായ സംവാദങ്ങള്‍, മറുപടികള്‍ കൊണ്ട്‌ കേരളത്തിന്റെ വൈചാരിക രംഗം ചൂടുപിടിച്ചു.
1982 ജൂലൈ 25 തിരുവനന്തപുരത്ത്‌ കേരള യൂണിവേഴ്സിറ്റി സ്റ്റുഡന്‍സ്‌ സെന്ററില്‍ ചേര്‍ന്ന പുരോഗമന കലാസാഹിത്യ സംഘം ജില്ലാകമ്മിറ്റി സംഘടിപ്പിച്ച സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട്‌ തിരുനെല്ലൂര്‍ കരുണാകരന്‍ ഇങ്ങനെ പറഞ്ഞു “ശ്രീരാമന്‍ രാജ്യം ഭരിച്ചിരുന്ന രാമരാജ്യത്തില്‍ ഒരു ശുദ്രന്‍ തപസുചെയ്തു. വിവരമറിഞ്ഞ വിശ്വാമിത്രന്‍ ശുദ്രന്‍ തപസുചെയ്യുന്നത്‌ അധര്‍മ്മമാണെന്ന്‌ ശ്രീരാമനെ അറിയിച്ചു. രാമന്‍ ആ ശുദ്ധാത്മാവിന്റെ കഴുത്തു വെട്ടി. രാമരാജ്യം പുന:സ്ഥാപിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ജാഗ്രത പാലിക്കണം”
ഇഎംഎസ്‌ നമ്പൂതിരിപ്പാട്‌ മാര്‍ക്സിസവും മലയാള സാഹിത്യവും എന്ന പുസ്തകത്തില്‍ എഴുതി: “ഈ കൃതികള്‍ (രാമായണവും മഹാഭാരതവും) കേരള ജനതയുടെ പുരോഗതി തടസ്സപ്പെടുത്തുന്ന ഒരുവീക്ഷണഗതിയാണ്‌ സാധാരണക്കാരുടെ മനസില്‍ ഉണര്‍ത്തിവിട്ടത്‌ എന്ന്‌ തീര്‍ച്ചയാണ്‌. രാമായണത്തിലും മഹാഭാരതത്തിലും ആവിഷ്കരിക്കപ്പെട്ടിട്ടുള്ള മതപരമായ വേലിക്കെട്ടുകള്‍ തകര്‍ത്തു മുന്നേറിയാലല്ലാതെ കേരളീയ ജനതയ്ക്ക്‌ സ്വയം പരിഷ്കരിക്കാനും മനുഷ്യസമൂഹത്തിന്റെ പുതിയ നേട്ടങ്ങളുടെ അടിസ്ഥാനത്തില്‍ തങ്ങളുടെ സാഹിത്യവും സംസ്കാരവും വികസിപ്പിച്ചെടുക്കാനും സാധ്യമല്ല.
എന്നാല്‍ ഇത്തരം ദുര്‍വ്യാഖ്യാനങ്ങള്‍ക്ക്‌ മറുപടി പറഞ്ഞുകൊണ്ട്‌ ഇതിഹാസ സമാനമായ വൈചാരിക മുന്നേറ്റമാണ്‌ കേരളത്തില്‍ നടന്നത്‌. പി.പരമേശ്വര്‍ജിയും പി. മാധവ്ജിയുടെയും നേതൃത്വത്തില്‍ നടത്തിയ വൈചാരിക മഥനത്തില്‍ രാവണപക്ഷം തോറ്റൊടുങ്ങിയെന്ന്‌ ചരിത്രം.
കേരളം കര്‍ക്കിടകത്തെ രാമായണമാസമാക്കി മാറ്റി. കേവല വായനക്കപ്പുറത്തേക്ക്‌ രാമായണദര്‍ശനം ജീവിതത്തിന്‌ വഴികാട്ടുന്ന തരത്തിലുള്ള ആഴമേറിയ ചര്‍ച്ചകള്‍ക്ക്‌ തുടക്കം കുറിച്ചത്‌ അങ്ങനെയാണ്‌. ഒരു വര്‍ഷം കഴിയുമ്പോഴേക്കും ഇഎംഎസ്സടക്കം അടവുമാറ്റി. രാമായണം പോലെയുള്ള ക്ലാസിക്‌ കൃതികള്‍ ഇന്ത്യന്‍ ജനതയുടെ പൊതുസ്വത്താണെന്നും ഒരു കാര്യവിചാരവുമില്ലാതെ മാര്‍ക്സിസ്റ്റ്‌ വിമര്‍ശകര്‍ അത്തരം കൃതികളെ വിമര്‍ശിച്ചത്‌ പ്രാകൃതമായ മാര്‍ക്സിസമാണെന്നും നമ്പൂതിരിപ്പാടു ചുവടുമാറ്റി.
രാമായണ മാസാചരണത്തെക്കുറിച്ച്‌ ഭാരതീയവിചാരകേന്ദ്രം ഡയരക്ടര്‍ പി.പരമേശ്വരന്‍ പറയുന്നു, “കര്‍ക്കിടകമാസത്തില്‍ രാമായണ വായന കേരളത്തില്‍ പതിവുണ്ടായിരുന്നു. എന്നാല്‍ രാമായണമാസാചരണം അതിന്‌ സാമൂഹികമായ മാനം നല്‍കി. രാമായണത്തെക്കുറിച്ചും അതിലെ കഥാപാത്രങ്ങളെക്കുറിച്ചും പ്രബുദ്ധമായ ചര്‍ച്ചകള്‍ നടന്നു. രാമായണം സമൂഹജീവിതത്തിനുപയുക്തമായ രീതിയില്‍ പ്രയോജനപ്പെടുത്തുക എന്നതാണ്‌ മാസാചരണം ലക്ഷ്യംവെച്ചത്‌. കേവലം വായനമാത്രമല്ല”
ഇന്ന്‌ ക്ഷേത്രസങ്കേതങ്ങള്‍ മുതല്‍ സര്‍വ്വകലാശാലകള്‍ വരെ രാമായണചര്‍ച്ചകള്‍ നടക്കുന്നു. മാധ്യമങ്ങളില്‍ രാമായണ മാസദിനാചരണങ്ങളുടെ വാര്‍ത്തകള്‍ കൊണ്ട്‌ നിറയുന്നു. കള്ളക്കര്‍ക്കിടകം രാമായണമാസാചരണത്തിന്‌ വഴിമാറിയത്‌ സോദ്ദേശ്യ പൂര്‍ണ്ണമായ ഒരു പ്രയത്നത്തിന്റെ ഫലമായിരുന്നു. കേരളത്തെ പുന:സൃഷ്ടിക്കാനുള്ള മഹാപ്രയത്നത്തിലെ ചെറുതല്ലാത്ത ഒരു ചുവട്‌.
ആ ചരിത്ര മുഹൂര്‍ത്തത്തെ ശ്രീ പി.പരമേശ്വരന്‍ ഓര്‍ത്തെടുക്കുന്നു..
“വിശാലഹിന്ദുസമ്മേളനം ഒറ്റപ്പെട്ട ഒരു സംഭവമായിരുന്നില്ല. ഭാരതത്തിലെമ്പാടും ഇത്തരം വിരാട്‌ ഹിന്ദുസമ്മേളനങ്ങള്‍ നടന്നിരുന്നു. അതിന്റെ ഭാഗമായാണ്‌ കൊച്ചിയിലും വിശാലഹിന്ദുസമ്മേളനം നടന്നത്‌. ഡോ.കരണ്‍സിംഗായിരുന്നു അന്ന്‌ മുഖ്യാതിഥിയായി പങ്കെടുത്തത്‌. എം.കെ. കെ. നായര്‍,പി. മാധവ്ജി, കെ.ഭാസ്കര്‍ റാവുജി എന്നിവരൊക്കെയായിരുന്നു ഇതിന്റെ മുഖ്യ ആസൂത്രകരായി ഉണ്ടായിരുന്നത്‌.പുരോഗമനകലാസാഹിത്യസംഘം രാമായണവും ഭാരതവും ചുട്ടെരിക്കണമെന്ന ആഹ്വാനം മുഴക്കിയകാലമായിരുന്നു അത്‌. പലയിടങ്ങളിലും അവരത്‌ നടപ്പാക്കുകയും ചെയ്തു. നമ്മുടെ പൈതൃകത്തെ നശിപ്പിക്കാനുള്ള നീക്കമായാണ്‌ ഇതിനെ കണ്ടത്‌. ഈ സാഹചര്യത്തിലാണ്‌ രാമായണമാസാചരണം വ്യാപകമായി നടത്തണമെന്ന ചിന്ത ഉടലെടുത്തത്‌. വിശാലഹിന്ദു സമ്മേളനത്തിന്റെ കൊച്ചി യോഗത്തില്‍ വച്ച്‌ അത്തരമൊരു പ്രമേയം അംഗീകരിക്കുകയും ചെയ്തു.
വീടുകളില്‍ ഒറ്റപ്പെട്ട നിലയില്‍ രാമായണവായന നടന്നുവന്നിരുന്നു. എന്നാല്‍ ഊര്‍ജ്ജസ്വലമായ രീതിയില്‍ നടന്നിരുന്നില്ല. കേവലം രാമായണ പാരായണം മാത്രമായിരുന്നില്ല രാമായണ മാസാചരണം ലക്ഷ്യം വെച്ചത്‌. രാമായണത്തിന്റെ പ്രസക്തിയും പ്രാധാന്യവും വിശദമാക്കുന്ന വിചാരസഭകളും പ്രഭാഷണങ്ങളും ആരംഭിച്ചു.
ഇന്ന്‌ പാരായണം മാത്രമായി ഒതുങ്ങിപ്പോവുകയാണ്‌. വീടുകളിലും ക്ഷേത്രങ്ങളിലും രാമായണ പാരായണം നടക്കുന്നുണ്ട്‌. എന്നാല്‍ രാമായണത്തിന്റെ പ്രാധാന്യവും പ്രസക്തിയും സമൂഹത്തെ ബോദ്ധ്യപ്പെടുത്തുന്ന പരിപാടികള്‍ പൊതുവേ കുറവാണ്‌. രാമായണത്തിന്റെ പ്രസക്തി ഇന്നു കൂടിവരികയാണ്‌. ഉത്തമഭരണാധികാരിയുടെയും ഉത്തമഭര്‍ത്താവിന്റെയും ഭാര്യയുടെയും സഹോദരസ്നേഹത്തിന്റെയും ഉദാത്ത മാതൃകകള്‍ രാമായണം കാണിച്ചുതരുന്നു. രാമായണ കഥാപാത്രങ്ങള്‍ ആദര്‍ശമാതൃകകളാണ്‌. ശ്രീരാമനെ മാതൃകാപുരുഷനായാണ്‌ വാല്മീകി അവതരിപ്പിക്കുന്നത്‌. ആനുകാലിക സമൂഹത്തിന്റെ ധാര്‍മിക അപചയത്തിന്‌ നമ്മുടെ പാരമ്പര്യത്തില്‍ നിന്നും പരിഹാരം കണ്ടെത്തണം. അതിന്‌ രാമായണ മാസാചരണം ഉപയുക്തമാക്കണം.”
(കടപ്പാട്: ശ്രീ എം ബാലകൃഷ്ണന്‍, ജന്മഭൂമി)

ചാറ്റിംഗ് ഉപേക്ഷിച്ച് ഈ പോസ്റ്റ് വായിക്കുക അല്ലെങ്കിൽ നിങ്ങളുടെ ജീവിതകാലം മുഴുവൻ നിങ്ങൾ ചാറ്റിംഗ് തുടരും.

ചാറ്റിംഗ് ഉപേക്ഷിച്ച് ഈ പോസ്റ്റ് വായിക്കുക അല്ലെങ്കിൽ നിങ്ങളുടെ ജീവിതകാലം മുഴുവൻ നിങ്ങൾ ചാറ്റിംഗ് തുടരും.

  * 1378-ൽ ഇന്ത്യയിൽ നിന്ന് ഒരു ഭാഗം വേർപെടുത്തി, ഒരു ഇസ്ലാമിക രാഷ്ട്രമായി - * പേര് ഇറാൻ.
  * 1761-ൽ ഇന്ത്യയിൽ നിന്ന് ഒരു ഭാഗം വേർപെടുത്തി, ഒരു ഇസ്ലാമിക രാഷ്ട്രമായി - * പേര് അഫ്ഗാനിസ്ഥാൻ.
  * 1947-ൽ, ഒരു ഭാഗം ഇന്ത്യയിൽ നിന്ന് വേർപെടുത്തി, ഒരു ഇസ്ലാമിക രാഷ്ട്രമായി - * പേര് പാകിസ്ഥാൻ.
  * 1971-ൽ ഇന്ത്യയിൽ നിന്ന് ഒരു ഭാഗം വേർപെടുത്തി, ഒരു ഇസ്ലാമിക രാഷ്ട്രമായി - * പേര് ബംഗ്ലാദേശ്.
  * 1952 നും 1990 നും ഇടയിൽ, ഇന്ത്യയിലെ ഒരു സംസ്ഥാനം ഇസ്ലാമികമായി മാറി -* പേര് കാശ്മീർ...

  ഇപ്പോൾ *ഉത്തർപ്രദേശ്, അസം, കേരളം* എന്നിവ ഇസ്ലാമിക് സ്റ്റേറ്റിന്റെ വക്കിലാണ്!
  ഹിന്ദുക്കളെ ഉണർത്തുന്നതിനെക്കുറിച്ച് നമ്മൾ സംസാരിക്കുമ്പോഴെല്ലാം, സത്യം പറയൂ, ചിലർ RSS, VHP, SHIV-SENA, BJP എന്ന് വിളിച്ച് ഞങ്ങളെ ഒഴിവാക്കുന്നു!

  ഒരു മിനിറ്റ് ചാറ്റിങ്ങിനായി ഈ പോസ്റ്റ് ഇടുക.
   വായിച്ചു
   *ആരാണ് ഇന്ത്യയിലെ മുസ്ലീം*
  സന്ദേശത്തിന്റെ അവസാന ഭാഗം വായിക്കുക, അപ്പോൾ മാത്രമേ നിങ്ങൾക്ക് പൂർണ്ണമായ അർത്ഥം മനസ്സിലാകൂ.

  * *മതത്തിന്റെ പേരിൽ ഇന്ത്യയെ തകർത്തത് -*
  ജിന്ന ഒരു മുസ്ലീമായിരുന്നു.

  * *കോടിക്കണക്കിന് ഹിന്ദുക്കളുടെ രക്തം ചിന്തിയവർ -*
  എല്ലാ സുൽത്താനും മുസ്ലീങ്ങളായിരുന്നു.

  * *ഹിന്ദുക്കളെ നിർബന്ധിച്ച് ഇസ്ലാം സ്വീകരിക്കാൻ പ്രേരിപ്പിച്ചത് -*
  അദ്ദേഹം അറബ് മുസ്ലീമായിരുന്നു.

  * *രാമക്ഷേത്രം തകർത്ത് ഒരു മസ്ജിദ് പണിതു -*
  ബാബർ ഒരു മുസ്ലീമായിരുന്നു.

  *ഗുരു തേജ് ബഹാദൂറിനെ തലയറുത്ത് കൊന്നവൻ-*
  ഔറംഗസേബ് ഒരു മുസ്ലീമായിരുന്നു.

  ** കാശ്മീരിലെ പണ്ഡിറ്റുകളുടെ കൂട്ടക്കൊല -*
  എല്ലാ തീവ്രവാദികളും മുസ്ലീങ്ങളായിരുന്നു.

  *മുംബൈയിൽ ബോംബ് സ്ഫോടനം നടത്തിയയാൾ -*
  ദാവൂദ് ഒരു മുസ്ലീമായിരുന്നു.

  *ഇന്ത്യയിൽ പ്രവേശിച്ച 5 കോടി ജനങ്ങളിൽ -*
  ഓരോ ബംഗ്ലാദേശിയും മുസ്ലീമായിരുന്നു.

  *ബുദ്ധ മഹാവീരന്റെ പ്രതിമ തകർത്തവൻ*
  എല്ലാ കലാപകാരികളും മുസ്ലീങ്ങളായിരുന്നു.

  * *ഇന്ത്യൻ പാർലമെന്റിനെ ആക്രമിച്ചവർ-*
  അഫ്സൽ ഒരു മുസ്ലീമായിരുന്നു.

  * *ഗോധ്രയിൽ കർസേവകരെ ജീവനോടെ ചുട്ടെരിച്ചത് -*
  അവൻ ഓരോ ജിഹാദി മുസ്ലിമും ആയിരുന്നു.

  * *ആസാമിൽ നിന്ന് ഹിന്ദുക്കളെ തുരത്തിയ പാകിസ്ഥാൻ -*
  ഓരോ വ്യക്തിയും മുസ്ലീമായിരുന്നു.

  * 26/11 ന് ഹിന്ദുക്കളെ വെടിയുണ്ടകൾ കൊണ്ട് പൊള്ളിച്ചു -*
  ആ കസബ് ഒരു മുസ്ലീമായിരുന്നു.

  അമർനാഥ് യാത്ര നിരോധിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.
  ഗിലാനി ഒരു മുസ്ലീമായിരുന്നു.

  *അമർനാഥ് യാത്രക്കാർക്ക് ജിസിയ ചുമത്തിയത് ആരാണ് -*
  ആ മന്ത്രി ഒരു മുസ്ലീമായിരുന്നു.

  100 കോടി ഹിന്ദുക്കളെ വെട്ടിമുറിക്കുമെന്ന് പ്രതിജ്ഞയെടുത്തു.
  ആ ഒവൈസിയും മുസ്ലീമാണ്.

  *ഇതിലെ മുൻ വരികൾ .......................*
  ,
  *പശു വെട്ടി തിന്നവർ -*
  ഇവരെല്ലാം മുസ്ലീങ്ങളാണ്.

  *അവൻ വന്ദേമാതരം പാടില്ല -*
  അവരെല്ലാം മുസ്ലീങ്ങളാണ്

  *കാശ്മീരിൽ മരിച്ചതായി ഇന്ത്യ സംസാരിക്കുന്നു -*
  ആ ആളുകൾ മുസ്ലീങ്ങളാണ്.

  *ഹൈദരാബാദിൽ ത്രിവർണ്ണ പതാക കത്തിച്ചവൻ -*
  ഓരോ വ്യക്തിയും മുസ്ലീമാണ്

  *ആരാണ് ലൗ ജിഹാദ് ചെയ്യുന്നത് -*
  അവരെല്ലാം മുസ്ലീങ്ങളാണ്.

  * *രാജ്യത്തെ നശിപ്പിക്കാൻ വിചാരിക്കുന്നവൻ -*
  എല്ലാ കൈകളും മുസ്ലീങ്ങളാണ്!!!!

  * *ഈ സന്ദേശം ഫോർവേഡ് ചെയ്യാത്തവർ എല്ലാവരും മുസ്ലിമായിരിക്കണം.*

  ഇത് മുസ്ലീങ്ങൾക്ക് പറ്റിയ മറുപടിയാണ്, ഓരോ ഹിന്ദുവും ഇത് ഷെയർ ചെയ്യണം!!!

  *😡🚩😠🚩😡 ഇന്ന് നിങ്ങൾ അറിയും എത്ര ഹിന്ദുക്കൾ ഒന്നായി എന്ന്!!!!*
  *വന്ദേമാതരം
  *ഉണരുക...ഹിന്ദു.....ഉണരുക.....*
  ഈ സന്ദേശം വായിക്കുന്നതിന് മുമ്പ് ശ്രദ്ധിക്കുക.  ഈ സന്ദേശത്തിലാണ് ഷാനി ദേവിന്റെ സത്യപ്രതിജ്ഞ.

  ഞാൻ ശനിദേവനെക്കൊണ്ട് സത്യം ചെയ്യുന്നു, ഞാൻ ഈ സന്ദേശം കുറഞ്ഞത് പത്ത് പേർക്കെങ്കിലും അയയ്ക്കും.
  * ഭാരത് മാതാ കീ ജയ്

ആദികാവ്യമായ രാമായണം ഭക്‌തിപുരസരം വീടുകളിലും ക്ഷേത്രങ്ങളിലും അലയടിക്കുന്ന രാമായണമാസത്തിന്റെ തുടക്കം.

രാമായണം 

ആദികാവ്യമായ രാമായണം ഭക്‌തിപുരസരം വീടുകളിലും ക്ഷേത്രങ്ങളിലും അലയടിക്കുന്ന രാമായണമാസത്തിന്റെ തുടക്കം. വിരോധവും വിദ്വേഷവും ഇല്ലാത്ത ധര്‍മ്മപുരുഷനായ രാമനും രാമകഥയും ഭാരതീയര്‍ക്ക്‌ ഉത്‌കൃഷ്‌ടമാണ്‌. ത്രേതായുഗത്തിന്റെ അന്ത്യത്തിലാണു രാമാവതാരമെന്നാണു വിശ്വാസം. രാമകഥ പറയുന്ന രാമായണം ലോകം ഒരു കുടുംബമെന്നു വിളംബരം ചെയ്യുന്നു.

ആസുരതയ്‌ക്ക് എന്നും എതിര്‍നിന്നിട്ടുള്ള രാമന്‍ മാനവികതയുടെ മഹിത രൂപമായിരുന്നു. ഭഗവാന്‍ ശ്രീരാമചന്ദ്രന്റെ ജീവിതം തന്നെയാണു രാമായണത്തിന്റെ സന്ദേശവും. വാത്മീകി രാമായണത്തിന്‌ വിവിധ ഭാഷകളിലായി നിരവധി തര്‍ജമകളുണ്ട്‌.മലയാളത്തില്‍ നിരവധി രാമായണങ്ങളുണ്ടെങ്കിലും മലയാളികള്‍ നെഞ്ചേറ്റിയത്‌ തുഞ്ചത്താചാര്യന്റെ അദ്ധ്യാത്മ രാമായണം കിളിപ്പാട്ടാണ്‌.

ബാലകാണ്ഡം, അയോധ്യാകാണ്ഡം, ആരണ്യകാണ്ഡം, കിഷ്‌കിന്ധാകാണ്ഡം, സുന്ദരകാണ്ഡം, യുദ്ധകാണ്ഡം, ഉത്തരകാണ്ഡം എന്നിവയിലൂടെയുള്ള തീര്‍ഥയാത്ര ഭക്‌തസഹസ്രങ്ങളെ ആനന്ദാനുഭൂതിയിലാഴ്‌ത്തുന്നു. രാമായണത്തിലൂടെ എഴുത്തച്‌ഛന്‍ കാണിച്ചുതരുന്നത്‌ ജീവിതദര്‍ശനങ്ങളാണ്‌. രാമനാമത്തിന്‌ ഏറെ മഹത്വം ആചാര്യന്‍മാര്‍ കല്‍പ്പിച്ചിരിക്കുന്നു. രാമനാമത്തിലൂടെ അസാധ്യമായ പലതും സാധിക്കപ്പെട്ടതായി പുരാണങ്ങള്‍ പറയുന്നു. രാമായണ പാരായണത്തിനായി തെരഞ്ഞെടുക്കപ്പെട്ട കൊല്ലവര്‍ഷത്തിലെ അവസാനമാസമായ കര്‍ക്കിടകത്തിനും പ്രാധാന്യം ഏറെയുണ്ട്‌. ദാരിദ്ര്യത്തിനിടയിലും ആധ്യാത്മിക തേജസിന്റെ ശബളിമയില്‍ സമൃദ്ധമാണ്‌ കര്‍ക്കിടകം. ഭക്‌തിലഹരിയാകുന്ന പ്രാത- സായം സന്ധ്യകള്‍, ശീവോതിക്കുവയ്‌ക്കലും പത്തിലവയ്‌ക്കലും, കനകപ്പൊടി സേവ, ഔഷധ സേവ, ഇല്ലം നിറ, തുയിലുണര്‍ത്തുപാട്ട്‌, കര്‍ക്കിടക കഞ്ഞി, തീര്‍ഥയാത്രകള്‍ എന്നിവ ഈ മാസത്തെ പ്രത്യേകതകളാണ്‌.

കര്‍ക്കിടകത്തിലെ ആദ്യ ഏഴുനാള്‍ പ്രധാനമാണ്. രാമായണം നിവര്‍ത്തി പകുത്തെടുത്ത് ഏഴു വരിയും ഏഴക്ഷരവും തള്ളി വായന ആരംഭിക്കണമെന്നാണ് ശാസ്ത്രമതം. രാമായണ പാരായണത്തില്‍ കര്‍ക്കിടകം 14ന് ബാലിവധവും, 28ന് രാവണവധവും നടന്നിരിക്കണമെന്നാണ് ചട്ടം. കര്‍ക്കിടകാരംഭത്തില്‍ യുദ്ധകാണ്ഡത്തില്‍ ആരംഭിച്ച് ചിങ്ങപ്പിറവിയോടെ പട്ടാഭിഷേകത്തില്‍ അവസാനിപ്പിക്കുന്നതായിരുന്നു പൊതുവിലുള്ള രീതി.
രാമജനനമോ പട്ടാഭിഷേകമോ വായിക്കുന്ന ദിനം ഉല്‍സവമായിത്തന്നെ ആഘോഷിക്കുകയും ചെയ്തിരുന്നു. വാല്മീകി എഴുതിയതല്ല എന്ന വിശ്വാസത്തില്‍ ഉത്തരരാമചരിതം വായിക്കുക പതിവില്ല. രാമായണമാസത്തില്‍ ബാലകാണ്ഡം മുതല്‍ ശ്രീരാമപട്ടാഭിഷേകംവരെ ഒരാവൃത്തിയെങ്കിലും വായിച്ചു തീര്‍ക്കണമെന്നാണു പറയുക. കുറഞ്ഞത് സുന്ദരകാണ്ഡമെങ്കിലും.

രാമായണപാരായണം ചെയ്യുമ്പോള്‍ ഓരോ കാണ്ഡവും കേക, കാകളി, കോകിലം, കളകാഞ്ചി എന്നീ വൃത്തങ്ങളിലായിരിക്കണം ചൊല്ലേണ്ടത്. ഓരോ ദിവസവും പാരായണത്തിനുശേഷം രാമായണഗ്രന്ഥം മടക്കിവയ്ക്കുമ്പോള്‍

’പൂര്‍വം രാമതപോവനാനിഗമനം,
ഹൃത്വാമൃതം, കാഞ്ചനം, വൈദേഹിഹരണം,
ജടായുമരണം, സുഗ്രീവസംഭാഷണം,
ബാലിനിഗ്രഹം, സമുദ്രധരണം,
ലങ്കാപുരിദഹനം പശ്ചാല്‍ രാവണ
കുംഭകര്‍ണമഥനം ഏതസ്യ രാമായണം

എന്ന ശ്ലോകം ചൊല്ലണമെന്നും വിശ്വാസമുണ്ട്. കര്‍ക്കിടക മാസനാളുകളില്‍ നിരന്തരം ചൊരിയുന്ന പേമാരിയുടെ മന്ത്രധ്വനിയില്‍ യാതനകളുടെ കരിമേഘങ്ങളെപ്പറ്റി രാമനാമ വിശുദ്ധിയോടെ രണ്ടു പക്ഷികള്‍ കേരളത്തിലെ ഭവനങ്ങളെ പുളകച്ചാര്‍ത്തണിയിക്കുകയാണ്. വാല്മീകിയുടെ ക്രൌഞ്ചപ്പക്ഷിയും തുഞ്ചത്തെഴുത്തച്ഛന്റെ കിളിപ്പെണ്ണും. രാമനാമത്തിനു മുന്നില്‍ യാതനകളില്ല, ആധിയും വ്യാധിയുമില്ല, വിഘ്നങ്ങളും ദുഃഖവുമില്ല. ഇനിയുള്ളത് രാമകഥയുടെ മാഹാത്മ്യം മാത്രം. സര്‍വവും വിശുദ്ധമാക്കുന്ന രാമായണനദിയുടെ പ്രവാഹം മാത്രം.

Saturday, 13 July 2024

നിത്യവും_ഭവനത്തിൽ_കർപ്പൂരമുഴിഞ്ഞാൽ

#നിത്യവും_ഭവനത്തിൽ_കർപ്പൂരമുഴിഞ്ഞാൽ

സുഗന്ധദ്രവ്യവും ജ്വലനസ്വഭാവവുമുള്ള വസ്തുവാണ് കർപ്പൂരം. പൂജാദികർമ്മങ്ങളിൽ പ്രധാനിയാണ്. പൂജയുടെ അവസാനം കർപ്പൂരം കത്തിച്ചു ഉഴിയുകയും ആ കർപ്പൂരദീപത്തെ ഇരുകൈകളാലും ഉഴിഞ്ഞു വണങ്ങുകയും  ചെയ്യാറുണ്ട്. ഇതിന്റെ  പിന്നിലുള്ള തത്വവും മഹത്വവും വളരെ വലുതാണ് . 

കത്തിയ ശേഷം ഒന്നും അവശേഷിപ്പിക്കാത്ത വസ്തുവാണ് കർപ്പൂരം . അതുപോലെ മനുഷ്യരുടെ ഉള്ളിലുള്ള അഹന്തയെ ഇല്ലാതാക്കുന്നതിന്റെ പ്രതീകമായാണ് കർപ്പൂരം കത്തിക്കുന്നത്. അതായത് ഞാൻ എന്ന ഭാവത്തെ ഇല്ലാതാക്കുന്നു .

ഭവനങ്ങളിൽ  വിളക്ക് തെളിയിച്ച ശേഷം  കർപ്പൂര ദീപം ഉഴിയുന്നത് ഉത്തമമാണ് . ഇത് സന്ധ്യാനേരത്താണെങ്കിൽ അത്യുത്തമം.  കർപ്പൂര ദീപം തൊട്ടു വണങ്ങുമ്പോൾ   മനസ്സിലെ മാലിന്യങ്ങൾ നീങ്ങുന്നതിനോടൊപ്പം ശരീരശുദ്ധിയും കൈവരും . കർപ്പൂരം കത്തുമ്പോളുള്ള സുഗന്ധം നമ്മളിൽ അനുകൂല ഊർജം നിറയ്ക്കും. ശുഭ ചിന്തകൾ വളരുവാനും  സഹായിക്കും .
ഭവനത്തിൽ  കർപ്പൂരം കത്തിക്കുന്നതിലൂടെ അന്തരീക്ഷവായുവിനെ ശുദ്ധീകരിക്കുകയും  പോസറ്റീവ് ഊർജം നിറയ്ക്കുകയും ചെയ്യും. ആത്മീയപരമായി മാത്രമല്ല ആരോഗ്യപരമായും  ഒരുപാട് ഗുണങ്ങളുള്ള വസ്തുവാണ് കർപ്പൂരം.

കെ എസ് ആർ ടി സി ബൈപ്പാസ്സൂപ്പർ ഫാസ്റ്റ് സർവീസുകൾ തുടങ്ങും

കെ എസ് ആർ ടി സി ബൈപ്പാസ്
സൂപ്പർ ഫാസ്റ്റ് സർവീസുകൾ തുടങ്ങും

കൊല്ലം : അതിവേഗതയിൽ, സുരക്ഷിതമായി യാത്രക്കാരെ ലക്ഷ്യസ്ഥാനത്തെത്തിക്കാൻ കെഎസ്ആർടിസി ബൈപ്പാസ് സൂപ്പർ ഫാസ്റ്റ് സർവീസുകൾ ആരംഭിക്കും. തിരക്കേറിയ നഗരങ്ങളിൽ പ്രവേശിപ്പിച്ച് ഗതാഗതക്കുരുക്കുകളിൽപ്പെട്ട് സമയനഷ്ടം സംഭവിക്കാതിരിക്കാൻ, നഗരങ്ങളിൽ പ്രവേശിക്കാതെയായിരിക്കും സർവീസുകൾ നടത്തുക. നഗരാതിർത്തികളിലെ ബൈപ്പാസുകൾ വഴിയായിരിക്കും ബസ് സർവീസ് കടന്നു പോകുന്നത്. നഗരാതിർത്തികളിലായിരിക്കും ഈ സർവീസുകൾക്ക് സ്‌റ്റോപ്പ് നിശ്ചയിക്കുന്നത്.

എന്നാൽ അത്യാവശ്യം ചില ബസ്സ് സ്റ്റേഷനുകളിൽ കയറുകയും ചെയ്യും. ദേശീയ പാതയോരത്തോ സംസ്ഥാന പാതയോരത്തോ ഉള്ള ബസ് സ്റ്റേഷനുകളിലായിരിക്കും കയറുക. ഒരാഴ്ച മുമ്പ് ഇത്തരമൊരു സർവീസ് എറണാകുളം --കോയമ്പത്തൂർ റൂട്ടിൽ തുടങ്ങിയിരുന്നു. ഈ സർവീസ് അങ്കമാലി , തൃശൂർ, പാലക്കാട് എന്നീ മൂന്ന് ബസ് സ്റ്റേഷനുകളിൽ മാത്രമാണ് കയറുന്നത്. മറ്റെല്ലാ സ്ഥലത്തും ബൈപ്പാസിലൂടെ കടന്നു പോവുകയും നഗരാതിർത്തികളിൽ പ്രധാനസ്റ്റോപ്പുകളിൽ നിർത്തി യാത്രക്കാരെ കയറ്റുകയും ഇറക്കുകയും ചെയ്യും.

ഈ ബൈപ്പാസ് സർവീസിന് യാത്രക്കാരിൽ നിന്നും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് ഓപ്പറേഷൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ പ്രദീപ് കുമാർ പറഞ്ഞു. ഇതേ മാതൃകയിലായിരിക്കും ബൈപ്പാസ് സർവീസുകൾ ക്രമീകരിക്കുന്നത്. കൂടുതൽ സർവീസുകൾ ഉടൻ തന്നെ ആരംഭിക്കാനാണ് കെ എസ് ആർടിസിയുടെ നീക്കം.

 

മയ്യനാട് ശാസ്താംകോവിൽ എൽ പി സ്കൂളിൽ അമൃതമലയാളം പദ്ധതിയ്ക്ക് തുടക്കമായി.

മയ്യനാട് ശാസ്താംകോവിൽ എൽ പി സ്കൂളിൽ അമൃതമലയാളം പദ്ധതിയ്ക്ക് തുടക്കമായി.
കൊട്ടിയം : മയ്യനാട് ശാസ്താംകോവിൽ എൽ പി സ്കൂളിൽ അമൃതമലയാളം പദ്ധതിയ്ക്ക് തുടക്കമായി. ബിജെപി ഇരവിപുരം മണ്ഡലം പ്രസിഡന്റ്‌ ജയപ്രകാശ് വിദ്യാർത്ഥികൾക്ക് പത്രം കൈമാറി ഉത്ഘാടനം ചെയ്തു പ്രഥമാധ്യാപിക 
സുലേഖ അധ്യക്ഷത വഹിച്ചു 
ഫോട്ടോ :ബിജെപി മണ്ഡലം പ്രസിഡന്റ്‌ ജയപ്രകാശ് വിദ്യാർത്ഥികൾക്ക് പത്രം കൈമാറി ഉത്ഘാടനം ചെയ്യുന്നു.

എൻ എസ്. എസ് കരയോഗത്തിന്റെ എന്റോവുമെന്റ്, സ്കോളർഷിപ്പ് പഠനോപകരണങ്ങളുടെ വിതരണം നടത്തി.

എൻ എസ് എസ് കരയോഗത്തിന്റെ എന്റോവുമെന്റ് സ്കോളർഷിപ്പ്  പഠനോപകരണങ്ങളുടെ വിതരണം  നടത്തി.
കൊട്ടിയം :പുലിയില 
 1607-)o നമ്പർ ശ്രീകൃഷ്ണ വിലാസം എൻ എസ് എസ് കരയോഗത്തിന്റെ സ്കോളർഷിപ്പ് എന്റോവ്മെന്റ് പഠനോപകരണങ്ങൾ എന്നിവകളുടെ വിതരണം എൻ എസ് എസ് കരയോഗ മന്ദിരത്തിൽ വച്ച് നടക്കുകയുണ്ടായി. യോഗ ഉദ്ഘാടനവും എൻഡോമെന്റുകളുടെ വിതരണവും  താലൂക്ക് യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി ഉത്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് ആർ. മോഹനൻ പിള്ള അധ്യക്ഷനായിരുന്നു. കരയോഗ പരിധിയിലുള്ള സമുദായ അംഗങ്ങളുടെയും, ഇതര സമുദായ അംഗങ്ങളുടേയും ഒന്നു മുതൽ പ്ലസ് ടു വരെയുള്ള വിദ്യാർത്ഥികൾക്ക്   മഠത്തിൽ ശിവദാസൻ പിള്ള സ്പോൺസർ ചെയ്ത   പഠനോപകരണങ്ങളുടെ വിതരണം  നടത്തി. സ്കോളർഷിപ്പ് വിതരണം താലൂക്ക് യൂണിയൻ സെക്രട്ടറി എം. അനിൽകുമാർ നിർവഹിച്ചു. ചടങ്ങിൽ യൂണിയൻ ഭരണസമിതി അംഗങ്ങളായ  അംബികദാസൻ പിള്ള, സി.ഗോപിനാഥൻ പിള്ള, ജി.സുരേഷ്,
എൻ എസ് എസ് 
 പ്രതിനിധി സഭാ അംഗം എൻ ടി  പ്രദീപ്കുമാർ, ഷൈനി, മഞ്ജു, എൻ.പ്രഭാകരൻ പിള്ള, രാമചന്ദ്രൻ പിള്ള, . ഉണ്ണികൃഷ്ണപിള്ള, രാഖി എന്നിവർ സംസാരിച്ചു.   .യോഗത്തിന് കരയോഗം സെക്രട്ടറി  ജെ.ജയൻ പിള്ള സ്വാഗതവും, ചിത്ര നന്ദിയും പറഞ്ഞു .

സഹകരണ കൊള്ളയ്ക്കും ധൂർത്തിനും എതിരെ ബിജെപി ചാത്തന്നൂർ മണ്ടലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ്ണ നടത്തി.

സഹകരണ മേഖലയിൽ നടക്കുന്നത് ആസൂത്രിതമായ പകൽകൊള്ള -ബി. ബി. ഗോപകുമാർ 
ചാത്തന്നൂർ : കൊല്ലത്ത് ഇടതുമുന്നണി ഭരിക്കുന്ന സഹകരണ ബാങ്കുകളിൽ നടക്കുന്നത് 
ബിജെപി ആസൂത്രിതമായ പകൽകൊള്ളയാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്‌ ബി.ബി. ഗോപകുമാർ പറഞ്ഞു. സഹകരണ കൊള്ളയ്ക്കും ധൂർത്തിനും എതിരെ ബിജെപി ചാത്തന്നൂർ മണ്ടലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സായാഹ്ന ധർണ്ണ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
സഹകരണ ബാങ്കുകളിൽ നടക്കുന്ന എല്ലാ തട്ടിപ്പുകളും സിപിഎം നേതൃത്വത്തിന്റെയും 
സഹകരണവകുപ്പ് അധികൃതരുടെയും അറിവോടെയാണ് അത് കൊണ്ട് തന്നെ ജില്ലയിലെ സഹകരണ മേഖലയിൽ നടക്കുന്ന സാമ്പത്തിക ക്രമകേടുകൾ ആസൂത്രിതമാണെന്നും അദ്ദേഹം പറഞ്ഞു.വർഷങ്ങളായി നടക്കുന്ന 
 ആസൂത്രിതമായ കൊള്ളയിൽ സിപിഎം സംസ്ഥാന നേതാക്കൾമുതൽ പ്രാദേശിക പ്രവർത്തകർ വരെയുണ്ട് 
പാർട്ടിക്ക് മുന്നിൽ നിക്ഷേപകരും നാട്ടുകാരും പരാതി ഉന്നയിച്ചിട്ടും ഫലമുണ്ടാവുന്നില്ല വകുപ്പ് തല 
അന്വേഷണങ്ങൾ അട്ടിമറിക്കപ്പെടുന്നു ഓഡിറ്റ് റിപ്പോർട്ടുകൾ പൂഴ്ത്തിവെച്ചു കൊണ്ടും നടക്കുന്ന സഹകരണ കൊള്ളയിൽ സഹകാരികൾക്ക് നഷ്ടപ്പെടുന്ന പൈസ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തി 
 സിപിഎം പാർട്ടി ഓഫിസുകൾ ജപ്തി ചെയ്തു കൊണ്ടും സഹകാരികൾക്ക് നേടി കൊടുക്കമെന്നും അദ്ദേഹം ഗോപകുമാർ പറഞ്ഞു.
മണ്ടലം പ്രസിഡൻ്റ് കൃഷ്ണരാജ് അധ്യക്ഷത വഹിച്ചു
ജില്ലാ ജനറൽ സെക്രട്ടറി എസ്.പ്രശാന്ത് മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സഹകരണസെൽ കൺവീനർ 
എസ്. വി. അനിത്ത് കുമാർ ആമുഖപ്രഭാഷണം നടത്തി 
ബി ജെ പി മണ്ടലം ജനറൽ സെക്രട്ടറിമാരായ രാജൻ പിള്ള സ്വാഗതവും മൈലക്കാട് രജ്ഞിത്ത് നന്ദിയും പറഞ്ഞു





രാമായണം എങ്ങിനെ എപ്പോൾ വായിക്കണം ?

രാമായണം എങ്ങിനെ എപ്പോൾ  വായിക്കണം ? 

രാമായ രാമചന്ദ്രായ , രാമാ ഭദ്രമായ വേധസേ
രഘു നാഥായ നാഥായ സീതായ പതയെ നമ:
കൂജന്തം രാമ രാമേതി മധുരം മധുരാക്ഷരം 
ആരുഹ്യ കവിതാം  ശാഖാം വന്ദേ വാല്മീകി കോകിലം. 

ധർമ്മവും അധർമ്മവും, കറുപ്പും വെളുപ്പും, രാമനും രാവണനും തമ്മിലുള്ള യുദ്ധം അനാദികാലം മുതൽ  മനുഷ്യചരിത്ത്രിൽ  സംഭവിച്ചു  കൊണ്ടിരിക്കുന്നു. അന്തിമമായ ജയം ധർമ്മത്തിനും നന്മക്കുമാണെങ്കിലും തിന്മയുടെ ഇരുണ്ട ശക്തികൾ  ബലമാർജ്ജിക്കുന്ന സമയവും ഉണ്ടാവാറുണ്ട്.

ഋതുക്കൾക്ക്  ചില പ്രത്യേക സ്പന്ദനങ്ങൾ  പ്രകൃതിയിലുണ്ടാക്കാൻ  കഴിയുന്നുവെന്ന് വിശ്വാസത്തിലാകാം, ക ർക്കിടകമാസത്തിൽ വീടുകളിൽ രാമായണകഥ പാരായണം ചെയ്യേണ്ടതിൻറെ  ആവശ്യകത പഴമക്കാർ  പണ്ടേ കല്പിച്ചത്. കൂടാതെ കാത്തിരിപ്പിൻറെ  മാസം കൂടിയാണ് കർക്കിടകം.

രാമായണം വായന

രാവിലെ കുളിച്ച് ശുദ്ധമായി ദീപം തെളിച്ച് രാമായണം തൊട്ട് വന്ദിച്ച് വായന തുടങ്ങുന്നു. കർക്കിടകമാസം അവസാനിക്കുമ്പോൾ  രാമായണം വായിച്ച് തീർക്കണമെന്നാണ് സങ്കൽപ്പം . ചിലപ്പോൾ  രാമായണത്തിൻറെ  അനുബന്ധഭാഗമായ ഉത്തരരാമായണവും ചിലർ  വായിക്കാറുണ്ട്.

രാമന് എക്കാലത്തെയും മാനുഷിക ധർമ്മത്തിൻറെ  പ്രതീകമാണ്. സത്യത്തിലും അടിയുറച്ച ധർമ്മത്തിലും അധിഷ്ഠിതമായ ജീവിതമാണ് മാനുഷിക വികാരങ്ങളെല്ലാം പ്രദർശിപ്പിക്കുന്ന മനുഷ്യനായ രാമൻ  ആവിഷ്കരിക്കുന്നത്. അദ്ധ്യാത്മികവും സാംസ്കാരികവും കലാപരവുമായ എക്കാലത്തെയും സ്രോതസ്സാണ് രാമായണം.

"രാമായണത്തെക്കാൾ  ശുദ്ധവും സദാചാരനിഷ്ടവും സുന്ദരവും ലളിതവുമായ ഒരു മഹാകാവ്യം മനുഷ്യ സംസ്കാര ചരിത്രത്തിലുണ്ടായിട്ടില്ല'' - എന്നാണ് വിവേകാനന്ദൻ  രാമായണത്തെക്കുറിച്ച് പറനഞ്ഞിട്ടുള്ളത് .

ഹനുമാൻറെ  സന്ധ്യാവന്ദനം

ഉഷസന്ധ്യ, മദ്ധ്യാഹ്നസന്ധ്യ, സായംസന്ധ്യ എന്നീ മൂന്ന് സന്ധ്യകളിലും രാമായണം വായിക്കരുതെന്നാണ് വിശ്വാസം. ശ്രീരാമ ഭക്തനായ ഹനുമാൻ  രാമനാമം എവിടെ ഉച്ചരിച്ച് കേട്ടാലും അവിടെ എത്തുമെന്നതിനാൽ സന്ധ്യാസമയങ്ങളിൽ രാമായണ പാരായണം അദ്ദേഹത്തിൻറെ  സന്ധ്യാവന്ദനം മുടക്കുമത്രെ. ഇത് തികച്ചും പ്രദേശികമായ ഒരു സങ്കല്പമാണ്. മനസ്സ് ശാന്തമായിരിക്കുന്ന ഏതു സമയത്തും ഭക്തിയോടെ രാമായണം വായിക്കാവുന്നതാണ്. 

വാത്മീകി രാമായണവും അദ്ധ്യാത്മ രാമായണവും

മലയാളികൾക്ക്  രാമഭക്തിയുടെ സുധാമൃതമൊഴുകുന്ന എഴുത്തച്ഛൻറെ  അദ്ധ്യാത്മരാമായണമാണ് പരിചിതം. വാത്മീകി രാമായണത്തിലെ രാമൻ  അവതാരപുരുഷനെന്നതിലുപരി ഇതിഹാസ പുരുഷനാണ്. ഈശ്വരതുല്യമായ രാമസ്തുതികൾ  ഇതിൽ കുറവാണ്. എന്നാൽ അദ്ധ്യാത്മ രാമായണം വിഷ്ണു അവതാരമായ രാമൻറെ  കഥയാണ്.

ശാരികപൈങ്കിളിയെക്കൊണ്ടാണ് എഴുത്തച്ഛൻ  ഭക്തിരസത്തോടെ ചൊല്ലിക്കുന്നത്. രാമായണം പല തലമുറകളിലൂടെ, പത്ത് ലക്ഷം പ്രാവശ്യം രചിക്കപ്പെട്ടിട്ടുണ്ടെന്ന് കരുതപ്പെടുന്നു. വസിഷ്ഠ രാമായണം, അദ്ധ്യാത്മ രാമായണം, മൂലരാമായണം, തുളസീദാസ രാമായണം, കമ്പ രാമായണം, കണ്ണശ്ശ രാമായണം എന്നിവ പ്രസിദ്ധങ്ങളാണ്

കർക്കിടകമാസം മറ്റ് 11 മാസങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. അടുത്ത പതിനൊന്ന് മാസങ്ങളിൽ എങ്ങനെ ജീവിക്കണം എന്നതിൻറെ  തയ്യാറെടുപ്പുകൾക്കായുള്ള മാസമാണ് കർക്കിടകം. മനസും ശരീരവും ശുദ്ധമാക്കി ഈശ്വരൻറെ  ഭിക്ഷ  ഏറ്റുവാങ്ങാൻ  തയ്യാറെടുക്കേണ്ട മാസം.

അതിജീവനത്തിനായി ശരീരത്തെ പാകപ്പെടുത്തേണ്ടത് കർക്കിടകത്തിലാണ്. കോരിച്ചൊരിയുന്ന മഴയിൽ ശരീരത്തിന് പൂർണ്ണ   വിശ്രമം. ഒപ്പം പ്രകൃതി ചികിത്സയും. കർക്കി ടക ചികിത്സ, സുഖ ചികിത്സ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ആയുർവേദ  ചികിത്സാരീതി ഇന്ന് കൂടുതൽ പ്രശസ്തവും വ്യാപകവുമാണ്. മത്സ്യ - മാംസാദികൾ  വർജ്ജിച്ച്, പഥ്യം നോക്കി ശരീരത്തെ ശുദ്ധം വരുത്തുന്നു. 

മനസ്സിനെ ശുദ്ധമാക്കാൻ  കർക്കിടകം രാമായണ മാസം കൂടിയാണ്. എന്നും രാവിലെ കുളിച്ച് ശുദ്ധി വരുത്തി രാമായണം പാരായണം ചെയ്യുന്നത് കോടി ജന്മങ്ങളുടെ പുണ്യം സമ്മാനിക്കും. മനുഷ്യൻ  ചെയ്തുകൂട്ടുന്ന പാപങ്ങളെ ഹരിച്ച് സംശുദ്ധതയുടെ തീർത്ഥം  തളിക്കലാണ് രാമായണ പാരായണത്തിലൂടെ കൈവരുന്നത്.