Wednesday, 31 May 2023

#സ്കൂളുകൾ_തുറക്കാറായി...#രക്ഷിതാക്കൾ_അറിയാൻ_കുറച്ചു_കാര്യങ്ങൾ

#സ്കൂളുകൾ_തുറക്കാറായി...
#രക്ഷിതാക്കൾ_അറിയാൻ_കുറച്ചു_കാര്യങ്ങൾ

❇ സീരിയലുകൾ പരമാവധി ഒഴിവാക്കുക...

❇ കുട്ടികൾ എട്ടു മണിക്കൂറെങ്കിലും ഉറങ്ങട്ടെ...

❇ പണ്ടൊക്കെ കുട്ടികൾ നേരത്തേ ഉറങ്ങുമായിരുന്നു. ഇപ്പോൾ മുതിർന്നവർ കിടക്കുമ്പോഴേ അവരും കിടക്കൂ....

❇ ഫാസ്റ്റ്ഫുഡ് ഒഴിവാക്കുക....

❇ ഇലക്കറികൾ, ചെറുപയർ, നെല്ലിക്ക ഇവ ധാരാളം കൊടുക്കുക....

❇ വീട്ടിലെ പണികളിൽ പങ്കാളിയാക്കുക....

❇ യൂണിഫോം കഴുകാനുള്ള ബക്കറ്റിൽ ഇടാൻ ശീലിപ്പിക്കുക.....

❇ ഭക്ഷണശേഷം പാത്രം കുട്ടികൾ സ്വയമായി വ്യത്തിയാക്കാൻ പറയുക....

❇ ലഞ്ച് ബോക്സ് സ്വയം തയ്യാറാക്കാൻ പരിശീലിപ്പിക്കുക....

❇ പെൺകുട്ടികളുടെ വളർച്ചക്കനുസരിച്ച് ഉപദേശങ്ങൾ നൽകുക.....

❇ വൈകുന്നേരങ്ങളിൽ ബേക്കറി സാധനങ്ങൾ ഒഴിവാക്കൂ.....

❇ ദോശ, ഇഡ്ഢലി, ഇലയട, കൊഴുക്കട്ട, അരിയുണ്ട, അവൽ, പഴങ്ങൾ, ഏത്തപ്പഴം പുഴുങ്ങിയത്, എള്ളുണ്ട മുതലായ ആരോഗ്യകരമായ ഭക്ഷണം നൽകൂ...

❇ രാത്രി ഭക്ഷണം മിതമായിരിക്കട്ടെ...
അതു നേരത്തെ കൊടുക്കൂ....

❇ കുടുംബാംഗങ്ങൾ ഒന്നിച്ചിരുന്ന് കഴിക്കൂ...

❇ മനസ്സിന് സന്തോഷം വരുന്ന കാര്യങ്ങൾ മാത്രം ആ സമയം സംസാരിക്കുക....

❇ മാതാപിതാക്കൾ മൊബൈൽ മാറ്റി വെച്ച് ഇത്തിരി നേരം സംസാരിക്കൂ....

❇ അനാവശ്യ ദേഷ്യപ്പെടലുകൾ ഒഴിവാക്കൂ...

❇ വ്യക്തി ശുചിത്യം പാലിക്കുക....

❇ സ്വന്തം മുറി, പഠന ഇടം എന്നിവ കുട്ടി സ്വയം വ്യത്തിയാക്കട്ടെ.....

❇ സാധനങ്ങൾ അടുക്കും ചിട്ടയോടെയും വെയ്ക്കാൻ ശീലിപ്പിക്കുക....

❇ പച്ചക്കറി അരിയാനും, തേങ്ങ ചിരകാനും അവശ്യ പാചകങ്ങളും പഠിപ്പിക്കുക....

❇ ദോശ ചുടാനും, ചപ്പാത്തിക്ക് പരത്താനും ഒക്കെ സഹായിക്കാൻ ശീലിപ്പിക്കുക....

❇ മിതത്വം ശീലിപ്പിക്കുക.....

❇ പ്രാതലില്ലെങ്കിൽ കാതലില്ല....

❇ പ്രഭാത ഭക്ഷണം നിർബന്ധമായും കഴിപ്പിക്കുക....

❇ പഠനം, വായന, ഒരല്പം കൃഷി, ചെടി വളർത്തൽ, വീട്ടുകാരോടൊപ്പം കുറച്ച് സമയം, കൂട്ടുകാർക്കൊപ്പം കളി ഇതൊക്കെ ഉണ്ടാവണം.....

❇ കുളി, കേശ സംരക്ഷണം, പാദ സംരക്ഷണം, വ്യത്തിയുള്ള കൈകൾ, ഇവയൊക്കെ ആരോഗ്യ ശീലങ്ങളാണ്....

❇ ഞായറാഴ്ച്ചകളിൽ ഷൂസും ബാഗുമൊക്കെ വെയിലത്ത് ഉണക്കാൻ ശീലിപ്പിക്കുക....

❇ ഹോം വർക്ക് ക്യത്യമായി ചെയ്യിക്കുക....

❇ രാത്രി തന്നെ ടൈം ടേബിൾ നോക്കി പുസ്തകം അടുക്കി വയ്ക്കുക...

❇ രക്ഷിതാക്കളുടെ സ്വപ്നങ്ങൾ കുട്ടികളുടെ തലയിൽ വെയ്ക്കരുത്....
മറിച്ച് അവർ സ്വന്തമായി സ്വപ്നങ്ങൾ കാണട്ടെ....

❇ അതനുസരിച്ച് അവർ അവരെ വാർത്തെടുക്കട്ടെ....

❇ നന്മയുള്ള വ്യക്തി, സ്നേഹമുള്ള കുട്ടി,
മിടുക്കരായ കുട്ടികൾ.... വളരട്ടെ....ഉയരട്ടെ...
©

Tuesday, 30 May 2023

തിരുപ്പതി വെങ്കടേശ്വര വിഗ്രഹ രഹസ്യങ്ങൾ

#തിരുപ്പതി വെങ്കടേശ്വര വിഗ്രഹ രഹസ്യങ്ങൾ
~~~~~~~~~~~~~~~~~~~~~~~~~~🙏🙏
ആന്ധ്രപ്രദേശിലെ ഹില്‍ ടൗണായ തിരുമലയില്‍ സ്ഥിതി ചെയ്യുന്ന തിരുമല വെങ്കടേശ്വര ക്ഷേത്രം ഏറെ പ്രശസ്തമായ ഒരു വെങ്കടേശ്വര ക്ഷേത്രമാണ്. ഇന്ത്യയിലെ ഏറ്റവും പൗരാണികമായ ക്ഷേത്രം എന്ന പേരും ഈ ക്ഷേത്രത്തിനുണ്ട്.

വെങ്കടാദ്രി കുന്നിലാണ് ഈ ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്. തിരുമലയിലെ ഏഴ് കുന്നുകളിലൊന്നാണിത്. വെങ്കടാചലപതി അല്ലെങ്കില്‍ ശ്രീനിവാസ അല്ലെങ്കില്‍ ബാലാജി ഹിന്ദു വിശ്വാസമനുസരിച്ച് ഏറ്റവും ശക്തനായ ദൈവമാണ്. ഈ ക്ഷേത്രത്തിലെ വെങ്കടാചലപതിയുടെ വിഗ്രഹം സംബന്ധിച്ച് ചില രഹസ്യങ്ങളുണ്ട്.

നിങ്ങളെ അമ്പരിപ്പിച്ചേക്കാവുന്ന അത്തരം രഹസ്യങ്ങളെക്കുറിച്ച് അറിയുക.

01. പ്രധാന പ്രവേശന കവാടത്തിന്‍റെ വലത് വശത്ത് ഒരു വടി ഉണ്ട്. ഇത് ആനന്താള്‍വാര്‍ വെങ്കടേശ്വരസ്വാമിയെ അടിക്കാന്‍ ഉപയോഗിച്ചിരുന്നതാണ്. ഈ വടി ഉപയോഗിച്ച് ചെറിയ കുട്ടിയായിരുന്ന വെങ്കടേശ്വരനെ അടിച്ചപ്പോള്‍ താടിക്ക് മുറിവേറ്റു. ഇക്കാരണത്താല്‍ സ്വാമിയുടെ താടിയില്‍ ചന്ദനം തേയ്ക്കുന്ന ആചാരം പരമ്പരാഗതമായി ചെയ്തു വരുന്നു.

02. വെങ്കടേശ്വരസ്വമായുടെ പ്രധാന വിഗ്രഹത്തില്‍ യഥാര്‍ത്ഥ തലമുടിയുണ്ട്. ഈ മുടി കെട്ടുപിണയില്ല എന്നും എല്ലായ്പ്പോഴും മിനുസമായി ഇരിക്കുമെന്നും പറയപ്പെടുന്നു.

03. തിരുമല ക്ഷേത്രത്തില്‍ നിന്ന് ഏകദേശം 23 കിലോമീറ്റര്‍ അകലെയായി ഒരു ഗ്രാമമുണ്ട്. ഈ ഗ്രാമത്തിലേക്ക് ഗ്രാമവാസികള്‍ക്ക് മാത്രമാണ് പ്രവേശനം. ഇവിടുത്തെ ആളുകള്‍ കര്‍ശനമായ ആചാരങ്ങളും പാരമ്പര്യവും പിന്തുടര്‍ന്ന് ജീവിക്കുന്നവരാണ്. ദേവന് അര്‍പ്പിക്കാനുള്ള പൂക്കള്‍, പാല്‍, നെയ്യ്, വെണ്ണ തുടങ്ങിയവയെല്ലാം ഇവിടെ നിന്നാണ് കൊണ്ടുപോകുന്നത്.

04. വെങ്കടേശ്വരസ്വാമി ഗര്‍ഭഗുഡിയുടെ നടുവില്‍ നില്‍ക്കുന്നതായാണ് കാണപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ സ്വാമി ഗര്‍ഭഗുഡിയുടെ വലത് മൂലയിലാണ് നില്‍ക്കുന്നത്. ഇത് പുറമേ നിന്ന് കാണാനാവും.

05. എല്ലാ ദിവസവും ഒരു പുതിയ, വിശുദ്ധമായ ദോത്തിയും സാരിയും സ്വാമിയെ അണിയിക്കാനായി ഉപയോഗിക്കും. പുതിയതായി വിവാഹം കഴിച്ച, പൂജ നടത്തുന്ന ദമ്പതികളാണ് ഇത് സമര്‍പ്പിക്കുന്നത്.

06. ഗര്‍ഭഗുഡിയില്‍ ഉപയോഗിച്ച പൂക്കള്‍ വില്‍ക്കാന്‍ പാടുള്ളതല്ല. അവ സ്വാമിയുടെ ക്ഷേത്രത്തിന് പിന്നിലുള്ള വെള്ളച്ചാട്ടത്തിലേക്ക് ഏറിയുകയാണ് ചെയ്യുക.

07. സ്വാമിയുടെ പിന്‍ഭാഗം എത്ര തവണ ഉണക്കിയാലും നനഞ്ഞ് തന്നെയിരിക്കും. സ്വാമിയുടെ വിഗ്രഹത്തിന് പിന്നില്‍ ചെവിയോര്‍ത്ത് നിന്നാല്‍ സമുദ്രത്തിന്‍റെ ശബ്ദം കേള്‍ക്കാന്‍ സാധിക്കും.

08. സ്വാമിയുടെ ഹൃദയത്തില്‍ ലക്ഷ്മീദേവിയാണ്. വ്യാഴാഴ്ചകളില്‍ നിജ രൂപ ദര്‍ശനത്തിനിടെ സ്വാമിയെ വെള്ള മരക്കുഴമ്പ് അണിയിക്കും. ഇത് നീക്കം ചെയ്യുമ്പോള്‍ ലക്ഷ്മീദേവിയുടെ രൂപം അതില്‍ അവശേഷിക്കും. ഇത് ക്ഷേത്ര അധികാരികള്‍ വില്‍ക്കുകയാണ് ചെയ്യുക.

09. ആളുകള്‍ മരിക്കുമ്പോള്‍ ചിത കത്തിക്കാനായി പിന്നോട്ട് നോക്കാതെ അഗ്നി പകരുന്നത് പോലെ സ്വാമിയുടെ വിഗ്രഹത്തില്‍ നിന്ന് നീക്കം ചെയ്ത പൂക്കള്‍ പിന്നിലേക്കാണ് എറിയുക. ദിവസം മുഴുവനും പൂജാരി സ്വാമിയുടെ പിന്നിലേക്ക് നോക്കില്ല. ഈ പുഷ്പങ്ങളെല്ലാം തിരുപ്പതിയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെ വേര്‍പേഡു എന്ന സ്ഥലത്ത് നിന്നാണ് വരുന്നത് (കാളഹസ്തിയിലേക്കുള്ള വഴിയില്‍).

10. സ്വാമിയുടെ മുന്നിലുള്ള ദീപങ്ങള്‍‌ ആയിരക്കണക്കിന് വര്‍ഷങ്ങളായി കത്തിക്കൊണ്ടിരിക്കുന്നു. എന്നാല്‍ ഇത് എന്നാണ് തെളിച്ചത് എന്ന് ആര്‍ക്കും അറിയില്ല.

11. 1800 ല്‍ 12 വര്‍ഷത്തേക്ക് ക്ഷേത്രം അടച്ചിട്ടു. കുറ്റം ചെയ്ത 12 പേരെ രാജാവ് വധശിക്ഷ നല്‍കി ക്ഷേത്ര ഭിത്തിയില്‍ തൂക്കിയിട്ടു. വിമാന വെങ്കടേശ്വര സ്വാമി പ്രത്യക്ഷപ്പെട്ട കാലമാണിതെന്നാണ് പറയപ്പെടുന്നത്.

ഐതിഹ്യം
ॐ▬▬▬࿗▬▬▬ॐ
പുരാണങ്ങളിൽ പലയിടത്തായി പരാമർശിച്ചിട്ടുള്ള ക്ഷേത്രമാണ് തിരുമല ക്ഷേത്രം. വെങ്കടേശ്വര ക്ഷേത്രം വരും മുമ്പുതന്നെ ഇവിടെ ഒരു ക്ഷേത്രമുണ്ടായിരുന്നതായി കഥയുണ്ട്. വിഷ്ണുഭഗവാന്റെ മൂന്നാമത്തെ അവതാരമായ വരാഹ മൂർത്തി കുടി കൊണ്ട ആ ക്ഷേത്രം ഇപ്പോഴുമുണ്ട്. ഐതിഹ്യമനുസരിച്ച്, ഹിരണ്യാക്ഷനെ നിഗ്രഹിച്ച ശേഷം വരാഹമൂർത്തി, തന്റെ വാഹനമായ ഗരുഡനെക്കൊണ്ട് തിരുമലയിൽ വരികയും, തുടർന്ന് അവിടെ സ്വാമി പുഷ്കരിണി എന്നുപേരുള്ള അതിവിശാലമായ കുളത്തിന്റെ പടിഞ്ഞാറേക്കരയിൽ കിഴക്കോട്ട് ദർശനമായി കുടികൊള്ളുകയും ചെയ്തു. പിന്നീട്, ഏറെക്കാലം കഴിഞ്ഞാണ് വെങ്കടേശ്വരസ്വാമി തിരുമലയിലെത്തിയത്. അതിനുപിന്നിലും രസകരമായ ഒരു കഥയുണ്ട്. അതിങ്ങനെ:

കലിയുഗ ആരംഭത്തിൽ, യജ്ഞങ്ങളനുഷ്ഠിച്ചു വന്ന ഋഷിമാർ ത്രിമൂർത്തികളിലാരെയാണ് അഗ്രപൂജയ്ക്ക് അർഹനാക്കേണ്ടതെന്ന കാര്യത്തിൽ നാരദമഹർഷിയോട് സംശയം ചോദിച്ചുവന്നു. ഇതറിയാനായി ദേവന്മാർ, ഭൃഗുമഹർഷിയെ പറഞ്ഞുവിട്ടു. കാലിൽ ഒരു കണ്ണുണ്ടായിരുന്ന ഭൃഗുമഹർഷി ആദ്യം ബ്രഹ്മാവിനെയും പിന്നീട് ശിവനെയും പോയിക്കണ്ടെങ്കിലും ഇരുവരും അദ്ദേഹത്തെ കണ്ടഭാവം നടിച്ചില്ല. തുടർന്ന്, വിഷ്ണുവിനെ കാണാൻ വൈകുണ്ഠത്തിലെത്തിയ മഹർഷി കണ്ടത് താൻ വന്നതറിഞ്ഞിട്ടും അറിയാത്തപോലെ പെരുമാറുന്ന ഭഗവാനെയാണ്. കോപിഷ്ഠനായ മഹർഷി ഭഗവാന്റെ നെഞ്ചത്ത് ഒരൊറ്റച്ചവിട്ട്! ഇതിനിടയിൽ അദ്ദേഹത്തിന്റെ കാലിലെ കണ്ണ് തെറിച്ചുപോയി. അപ്പോഴും ഒന്നും മിണ്ടാതിരുന്ന ഭഗവാൻ പിന്നീട് ഇതിൽ മാപ്പപേക്ഷിച്ചു. എന്നാൽ, ഭൃഗു മഹർഷി ചവിട്ടിയ ഭാഗം ഭഗവാന്റെ നെഞ്ചിന്റെ ഇടതുഭാഗമായിരുന്നു. അവിടെയാണ്, മഹാലക്ഷ്മീദേവിയുടെ വാസസ്ഥലമായി അറിയപ്പെടുന്ന ശ്രീവത്സമുള്ളത്. ഇതിൽ കോപിച്ച ദേവി ഉടനെ വൈകുണ്ഠം ഉപേക്ഷിച്ച് ഭൂമിയിലേയ്ക്ക് പോകുകയും കോൽഹാപൂർ എന്ന സ്ഥലത്ത് ധ്യാനത്തിനിരിയ്ക്കുകയും ചെയ്തു. ഇപ്പോൾ, അവിടെ ഏറ്റവും പ്രസിദ്ധമായ ഒരു മഹാലക്ഷ്മിക്ഷേത്രമുണ്ട്.

മഹാലക്ഷ്മിയെ കാണാതെ ഭൂമിയിലെത്തിയ മഹാവിഷ്ണു, ശ്രീനിവാസൻ എന്ന പേരിൽ മനുഷ്യരൂപം സ്വീകരിച്ച് തിരുമലയിലെത്തി തപസ്സ് തുടങ്ങി. ശ്രീനിവാസന്റെ സ്ഥിതി മനസ്സിലാക്കിയ ലക്ഷ്മി, ബ്രഹ്മാവിനോടും ശിവനോടും പ്രാർത്ഥിച്ചു. ഇരുവരും പശുക്കളുടെ രൂപം ധരിച്ച് ശ്രീനിവാസന് സഹായം ചോദിച്ചെത്തി. അക്കാലത്ത് ചോളസാമ്രാജ്യത്തിന്റെ കീഴിലായിരുന്നു തിരുമല. അതിനാൽ, ദേവി ചോളരാജാവിന് പശുക്കളെ ദാനം ചെയ്തു. ഇവയിലെ വലിയ പശു നിത്യവും ശ്രീനിവാസന് പാൽ കൊണ്ടുകൊടുക്കുമായിരുന്നു. ഇത് കാണാനിടയായ കറവക്കാരൻ, പശുവിനെ ക്രൂരമായി മർദ്ദിച്ചു. എന്നാൽ, മുറിവുപറ്റിയത് ശ്രീനിവാസന്നായിരുന്നു! ഇതിൽ കുപിതനായ ശ്രീനിവാസൻ, കറവക്കാരനെയും ചോളരാജാവിനെയും അസുരന്മാരായിപ്പോകട്ടെ എന്ന് ശപിച്ചു. ദാസന്മാരുടെ പങ്ക് രാജാവും ഏൽക്കും എന്ന വിശ്വാസമാണത്രേ ഇതിനുപിന്നിൽ!

തുടർന്ന്, ശ്രീനിവാസൻ അമ്മയായ വകുളാദേവിയുടെ അടുത്തുപോയി താമസിച്ചുവന്നു. ഇതിനിടയിൽ, ശാപവിമുക്തനായ ചോളരാജാവ്, ആകാശരാജാവായി പിറവിയെടുത്തു. അദ്ദേഹത്തിന്, പദ്മാവതി എന്ന പേരിൽ ഒരു പുത്രിയുണ്ടായി. തിരുപ്പതിയ്ക്കടുത്തുള്ള തിരുച്ചാനൂരിലെ പദ്മപുഷ്കരിണിയിലായിരുന്നു പദ്മാവതിയുടെ ജനനം എന്നും അതാണ് പേരിനുപിന്നിൽ എന്നും പറയപ്പെടുന്നു. ശ്രീനിവാസനും പദ്മാവതിയും തമ്മിൽ വിവാഹിതരായി. നാരായണവാരം എന്ന സ്ഥലത്തുവച്ചായിരുന്നത്രേ വിവാഹം. കുറച്ചുനാളുകൾക്കുശേഷം സംഭവമറിഞ്ഞ ലക്ഷ്മി, തിരുമലയിലെത്തുകയും ശ്രീനിവാസനെ ചീത്തപറയുകയും ചെയ്തു. ആ സമയത്ത് ഭഗവാൻ സ്വയം കല്ലായി മാറി! സംഭവം കണ്ട് ഭയപ്പെട്ടുപോയ ഇരുദേവിമാരോടും (ലക്ഷ്മിയും പദ്മാവതിയും) കലിയുഗപാപങ്ങൾ തീർക്കാൻ ഭഗവാൻ കുടികൊള്ളാൻ പോകുകയാണെന്ന് ബ്രഹ്മാവും ശിവനും പറയുകയുണ്ടായി. പിന്നീട്, ഇരുദേവിമാരും ഭഗവാനോടൊപ്പം ലയിച്ചുചേർന്നു. ലക്ഷ്മി നെഞ്ചിന്റെ ഇടതുഭാഗത്തും, പദ്മാവതി വലതുഭാഗത്തും കുടികൊണ്ടു.

മദ്ധ്യകാല ചരിത്രം
ॐ▬▬▬࿗▬▬▬ॐ
ക്ഷേത്രവുമായി ബന്ധപ്പെട്ട ആദ്യത്തെ ചരിത്രരേഖ പല്ലവ രാജ്ഞിയായിരുന്നസമവൈ എ.ഡി. 966-ൽ ഇറക്കിയതാണ്. അവർ ഒരുപാട് ആഭരണങ്ങളും പത്തേക്കറും പതിമൂന്നേക്കറും വിസ്തീർണ്ണം വരുന്ന രണ്ട് സ്ഥലങ്ങളും ദാനം ചെയ്യുകയും അവയിൽ നിന്ന് കിട്ടുന്ന വരുമാനം ക്ഷേത്രത്തിലെ ഉത്സവങ്ങൾക്കായി ഉപയോഗിയ്ക്കാൻ നിർദ്ദേശിയ്ക്കുകയും ചെയ്തു. പല്ലവ സാമ്രാജ്യത്തിനുശേഷം, രണ്ടാം ചോളസാമ്രാജ്യവും പിന്നീട് വിജയനഗര സാമ്രാജ്യവും വെങ്കടേശ്വരനെ പ്രാധാന്യത്തോടെ കണ്ടവരായിരുന്നു. വിജയനഗര സാമ്രാജ്യത്തിന്റെ കാലത്താണ് ക്ഷേത്രത്തിന് ഇന്നുള്ള വരുമാനത്തിന്റെ നല്ലൊരു ഭാഗവും ലഭിച്ചത്. എ.ഡി. 1517-ൽ, വിജയനഗര ചക്രവർത്തിയായിരുന്ന കൃഷ്ണദേവരായർ ക്ഷേത്രത്തിൽ ദർശനം നടത്തിയപ്പോൾ അദ്ദേഹം സ്വർണ്ണവും രത്നങ്ങളും സമ്മാനിയ്ക്കുകയും, അതുവഴി ശ്രീകോവിൽ പുനരുദ്ധരിയ്ക്കുകയും ചെയ്തു. വിജയനഗരസാമ്രാജ്യത്തിന്റെ പതനത്തിനുശേഷം, മൈസൂർ രാജവംശവും ഗഡ്വാൾ സംസ്ഥാനവും വെങ്കടേശ്വരനെ പൂജിയ്ക്കുകയും ക്ഷേത്രത്തിന് നിരവധി സംഭാവനകൾ നൽകുകയും ചെയ്തു. മറാഠാജനറലായിരുന്ന രഘോജി ഭോസ്ലേ ക്ഷേത്രം സന്ദർശിയ്ക്കുകയും ക്ഷേത്രത്തിന് വ്യക്തമായ ഒരു നടത്തിപ്പുരീതി ഉണ്ടാക്കുകയും ചെയ്തു.

ആധുനിക ചരിത്രം
ॐ▬▬▬࿗▬▬▬ॐ
വിജയ നഗര സാമ്രാജ്യത്തിന്റെ പതനത്തിനുശേഷം ക്ഷേത്രം ഗോൽക്കൊണ്ട സുൽത്താന്മാരുടെ കീഴിലായി. പിന്നീട് ഫ്രഞ്ചുകാരും അതിനുശേഷം കർണാടിക് നവാബും ക്ഷേത്രഭരണം കയ്യടക്കി. 19-ആം നൂറ്റാണ്ടിൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ഷേത്രഭരണം ഏറ്റെടുത്തു. 1843-ൽ ഈസ്റ്റ് ഇന്ത്യാ കമ്പനി തിരുപ്പതിയിലെ ഹാഥിറാംജി മഠത്തിന് ക്ഷേത്രം സമ്മാനിച്ചു. 1933-ൽ തിരുമല തിരുപ്പതി ദേവസ്ഥാനം രൂപം കൊള്ളും വരെ ഹാഥിറാംജി മഠാധിപതിയായിരുന്നു ക്ഷേത്രാധികാരി. 1951-ൽ ക്ഷേത്രം ആന്ധ്രാസർക്കാരിന്റെ കീഴിൽ നേരിട്ടുകൊണ്ടുവന്നുവെങ്കിലും, പിന്നീട് വീണ്ടും ടി.ടി.ഡി. ഏറ്റെടുക്കുകയായിരുന്നു.

ശിലാ ലിഖിതങ്ങൾ
ॐ▬▬▬࿗▬▬▬ॐ
ചരിത്ര പ്രധാനമായ നിരവധി ശിലാ ലിഖിതങ്ങൾ തിരുമല ക്ഷേത്രത്തിലുണ്ട്. പ്രധാന ക്ഷേത്രത്തിലെയും അടിവാരത്തിലെയും തിരുച്ചാനൂരിലെയും ശിലാലിഖിതങ്ങളുടെ എണ്ണം മാത്രം പതിനായിരത്തിനടുത്തുവരും. പല ശിലാലിഖിതങ്ങളും വീണ്ടെടുക്കാനാവാത്ത വിധം നഷ്ടപ്പെട്ടുപോയിട്ടുണ്ട്. ബാക്കിയുള്ളവ ടി.ടി.ഡി. പ്രസിദ്ധീകരിച്ചിരിയ്ക്കുന്നു. തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് ശിലാലിഖിതങ്ങളെല്ലാം എഴുതിയിട്ടുള്ളത്.

ശിലാ ലിഖിതങ്ങളെക്കൂടാതെ പ്രസിദ്ധമാണ് പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഭക്തകവിയായിരുന്ന താള്ളപ്പാക്ക അന്നമാചാര്യ എഴുതിയ കൃതികളും. മുപ്പതിനായിരത്തോളം കൃതികൾ രചിച്ച അദ്ദേഹത്തിന്റെ കൃതികൾ പിൽക്കാലത്ത് ചെമ്പുഫലകങ്ങളിൽ ആലേഖനം ചെയ്യുകയായിരുന്നു. തെലുങ്കു ഭാഷാ പണ്ഡിതന്മാരുടെയും സംഗീതജ്ഞരുടെയും പഠനങ്ങൾക്ക് ഇവ ഉപകാരപ്രദമായിട്ടുണ്ട്.

തെക്കേ ഇന്ത്യ ഭരിച്ച എല്ലാ രാജാക്കന്മാരുടെയും പ്രശംസയ്ക്ക് വിധേയമായിട്ടുള്ള ക്ഷേത്രമാണ് ശ്രീ വെങ്കടേശ്വരക്ഷേത്രം.

ക്ഷേത്ര നിർമ്മിതി
ॐ▬▬▬࿗▬▬▬ॐ
തിരുപ്പതി നഗരത്തിന്റെ ഉയർന്ന ഭാഗമായ തിരുമലയിൽ, വെങ്കടാദ്രിയുടെ നെറുകിലാണ് വെങ്കടേശ്വരക്ഷേത്രം കുടികൊള്ളുന്നത്. അടിവാരത്തുനിന്ന് 21 കിലോമീറ്റർ ദൂരമുണ്ട് ക്ഷേത്രം വരെ. പോകുന്ന വഴിയിൽ ഏഴുമലകൾ കടന്നുപോകണം. 
01. ശേഷാദ്രി
02. നീലാദ്രി
03. ഗരുഡാദ്രി
04. അഞ്ജനാദ്രി
05. ഋഷഭാദ്രി
06. നാരായണാദ്രി
07വെങ്കടാദ്രി 
എന്നിവയാണ് ഏഴുമലകൾ. 

ഇതുകാരണം തെലുങ്കിൽ 'ഏദുകൊണ്ടലവഡ' എന്നും തമിഴിൽ 'ഏഴുമലയൻ' എന്നും ഭഗവാൻ അറിയപ്പെടുന്നു. അടിവാരത്തുള്ള 'അലിപിരി' എന്ന സ്ഥലത്തുനിന്നാണ് ഈ യാത്ര ആരംഭിയ്ക്കുന്നത്. ഇവിടെനിന്ന് ഒരു നടപ്പാതയും ഇരുഭാഗത്തേയ്ക്കും ഗതാഗതമുള്ള രണ്ട് റോഡുകളും കാണാം. ഈ ഭാഗത്ത് വലിയൊരു കവാടവും, അതിനടുത്ത് ഭഗവദ്വാഹനമായ ഗരുഡന്റെ ഒരു പ്രതിമയുമുണ്ട്. ശ്രീ വെങ്കടേശ്വര ദേശീയോദ്യാനത്തിന്റെ ഭാഗമായ പോകുന്ന വഴിയിൽ ധാരാളം ചെറിയ ക്ഷേത്രങ്ങളും തീർത്ഥസ്ഥാനങ്ങളും കാണാം. പ്രകൃതിയൊരുക്കുന്ന ദൃശ്യവിരുന്നാണ് ബാക്കിയെല്ലാം. മനോഹരമായ നിരവധി വെള്ളച്ചാട്ടങ്ങളും ഇടയ്ക്കിടെ കടന്നുപോകുന്ന കൊച്ചരുവികളും കണ്ണിന് കുളിർമ്മയേകുന്നു. നടന്ന് മലകയറുന്ന സ്ഥലത്തുനിന്ന് ഒരല്പം മാറി ഒരു പാറയിൽ, ഹനുമാൻ സ്വാമിയുടെ മുഖം പ്രകൃതിദത്തമായി ഉണ്ടായിട്ടുള്ളത് ശ്രദ്ധേയമാണ്. ഗണപതി, ശ്രീകൃഷ്ണൻ, നരസിംഹമൂർത്തി തുടങ്ങിയ മൂർത്തികളുടെ ക്ഷേത്രങ്ങളും ഇവിടെ കാണാം. 'ഗോവിന്ദാ! ഗോവിന്ദാ!' വിളികളോടെ ഭക്തർ മലകയറുന്നത് കാണേണ്ട കാഴ്ചയാണ്. മലമ്പാത തുടങ്ങുന്ന സ്ഥലത്ത് ഒരു കവാടം കാണാം. അതിനുമുകളിൽ ശ്രീ-ഭൂമീദേവീസമേതനായ വെങ്കടേശ്വരനെയും ഭഗവാനെ തൊഴുതുനിൽക്കുന്ന ഗരുഡനെയും ഹനുമാനെയും കാണാം. മലകയറുന്നവർ ചെരിപ്പിടാൻ പാടില്ല എന്നാണ് വിശ്വാസം. അതിനാൽ, ചെരുപ്പുകളും ബാഗുകളും സൂക്ഷിയ്ക്കാൻ പ്രത്യേക കൗണ്ടർ ഇവിടെ പണിതിട്ടുണ്ട്.

ക്ഷേത്രത്തിലെ മൂർത്തികൾ
▬▬ॐ▬▬▬࿗▬▬▬ॐ▬▬
വെങ്കടേശ്വരസ്വാമി (മഹാവിഷ്ണു)
ശ്രീകൃഷ്ണൻ
ശ്രീരാമൻ
വിഷ്വക്സേനൻ
സുദർശനമൂർത്തി
ഹനുമാൻ

പൂജാവിധികളും വിശേഷങ്ങളും
▬▬ॐ▬▬▬࿗▬▬▬ॐ▬▬
പൂജ
നിവേദ്യം
ദർശനം
മുണ്ഡനം
ഭണ്ഡാരം
തുലാഭാരം

ഉത്സവങ്ങൾ
ॐ▬▬▬࿗▬▬▬ॐ
ആർജിത ബ്രഹ്മോത്സവം
വൈകുണ്ഠ ഏകാദശി
രഥസപ്തമി
രാമനവമി
ശ്രീകൃഷ്ണ ജന്മാഷ്ടമി

ഉപക്ഷേത്രങ്ങൾ
ॐ▬▬▬࿗▬▬▬ॐ
വരദരാജസ്വാമിക്ഷേത്രം
യോഗനരസിംഹസ്വാമിക്ഷേത്രം
ഗരുഡക്ഷേത്രം
ഭൂവരാഹസ്വാമിക്ഷേത്രം
ബേഡി ആഞ്ജനേയക്ഷേത്രം
വകുളാദേവീക്ഷേത്രം
കുബേരസന്നിധി
രാമാനുജാചാര്യ സന്നിധി.

Tuesday, 23 May 2023

ചിറക്കര പഞ്ചായത്തിലെ അഴിമതി അസിസ്റ്റന്റ്എഞ്ചിനീയറെയും ഓവർസിയറെയും പിരിച്ചു വിട്ടു

ചിറക്കര പഞ്ചായത്തിലെ അഴിമതി അസിസ്റ്റന്റ്
എഞ്ചിനീയറെയും ഓവർസിയറെയും പിരിച്ചു വിട്ടു

ചാത്തന്നൂർ : ഇടതുമുന്നണി ഭരണം നടത്തുന്ന ചിറക്കര ഗ്രാമ പഞ്ചായത്തിൽ വ്യാപകമായ അഴിമതിയും സ്വജനപക്ഷപാതവും. വിജിലൻസ് അന്വേഷണത്തെ തുടർന്ന്, വിജിലൻസിന്റെ നിർദ്ദേശപ്രകാരം അസിസ്റ്റന്റ് എഞ്ചിനീയർ അമ്പിളി, ഓവർസിയർ പ്രിയ എന്നിവരെ പിരിച്ചു വിട്ടു. ഇവരെ പിരിച്ചുവിടാൻ അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിടുകയായിരുന്നു. ഭവന നിർമ്മാണം, കാലി തൊഴുത്ത് നിർമ്മാണം, കിണർ നിർമ്മാണം എന്നിവയിലാണ് അഴിമതി നടന്നിട്ടുള്ളത്. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ വർഷങ്ങളായി കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തു വരുന്നവരാണ് ഇവർ.

രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് നിരവധി അഴിമതികളും സ്വജന പക്ഷപാതപരമായ നടപടികളുമാണ് ചിറക്കര ഗ്രാമ പഞ്ചായത്തിൽ അരങ്ങേറിയിട്ടുള്ളത്. ഇതിന് പിന്നിൽ പ്രവർത്തിച്ചവർ രക്ഷപ്പെട്ടപ്പോൾ ശിക്ഷ കിട്ടിയത് താത്ക്കാലിക ജീവനക്കാരായ അസിസ്റ്റന്റ് എഞ്ചിനീയർക്കും ഓവർസിയർക്കുമാണ്. ചിറക്കര ഇടവട്ടം വാർഡിലാണ് ഏറ്റവുമധികം സ്വജനപക്ഷപാതപരമായ നടപടികളും തുടർന്നുള്ള അഴിമതികളും കണ്ടെത്തിയിട്ടുള്ളത്.

ഇടവട്ടം വാർഡിൽ ഒരാൾക്ക് ഇത്തിക്കര ബ്ലോക്ക് ക്ഷീര വികസന ഓഫീസ് മുഖേന കാലിത്തൊഴുത്ത് നിർമ്മിക്കാൻ തുക അനുവദിച്ചിരുന്നു. ഇതേ വ്യക്തിക്ക് തന്നെ മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി പ്രകാരവും കാലി തൊഴുത്ത് നിർമ്മിക്കാൻ തുക അനുവദിച്ചു. ബാങ്ക് വായ്പ എടുത്ത് കാലി തൊഴുത്ത് നിർമ്മിച്ചവർക്കും, ക്ഷീര കർഷകരല്ലാത്തവർക്കും കാലി തൊഴുത്ത് നിർമ്മാണത്തിന് തുക അനുവദിച്ചിരുന്നു. ഇത്തരത്തിൽ നിരവധി സംഭവങ്ങളുണ്ട്.

ഇന്ദിരാ ആവാസ് യോജന പദ്ധതി പ്രകാരം ഒരാൾക്ക് രണ്ടു ലക്ഷം രൂപ അനുവദിച്ചതായി രേഖകളിലുണ്ട്. പക്ഷേ ഉപഭോക്താവിന് തുകയോ, വീടോ ലഭിച്ചില്ല. ഇത് സംബന്ധിച�
ഇന്ദിരാ ആവാസ് യോജന പദ്ധതി പ്രകാരം ഒരാൾക്ക് രണ്ടു ലക്ഷം രൂപ അനുവദിച്ചതായി രേഖകളിലുണ്ട്. പക്ഷേ ഉപഭോക്താവിന് തുകയോ, വീടോ ലഭിച്ചില്ല. ഇത് സംബന്ധിച്ച് ഉപ
ഭോക്താവ്തന്നെ പരാതിപ്പെട്ടിട്ടുണ്ട്,
കിണർ നിർമ്മാണത്തിലും ഇത്തരം തട്ടിപ്പുകൾ നിരവധിയാണ്. ഭവന നിർമ്മാണം, കാലി തൊഴുത്ത് നിർമ്മാണം, കിണർ നിർമ്മാണം എന്നിവയിൽ വ്യാപകമായ സ്വജന പക്ഷപാതമാണ് നടന്നിട്ടുള്ളത്. എല്ലാം രാഷ്ട്രീയ താല്പര്യത്തിന്റെ പേരിലുമായിരുന്നു.

വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകളുടെ അടിസ്ഥാനത്തിൽ  ഐ എൻ ടി യു സി മുൻചിറക്കര മണ്ഡലം പ്രസിഡന്റ് ജി.ശിവൻകുട്ടിയാണ് വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോയ്ക്ക് പരാതി നല്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് വിഭാഗം ചിറക്കര ഗ്രാമ പഞ്ചായത്തിൽ വിപുലമായ പരിശോധനകളും അന്വേഷണവും നടത്തിയാണ് റിപ്പോർട്ട് നല്കിയത്.

ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എഞ്ചിനീയറെയും ഓവർസിയറെയും പിരിച്ചു വിടാൻ അഡീഷണൽ ചീഫ് സെക്രട്ടറി ഉത്തരവിട്ടത്. പിരിച്ചു വിട്ട തൊഴിലുറപ്പ് പദ്ധതി അസിസ്റ്റന്റ് എഞ്ചിനീയർ അമ്പിളിയും ഓവർസിയർ പ്രിയയും കരാർ ജീവനക്കാരാണ്. വർഷങ്ങളായി ഇവർ ചിറക്കര ഗ്രാമ പഞ്ചായത്തിൽ ജോലി ചെയ്ത് വരികയായിരുന്നു. സമ്മർദ്ദം നടത്തി ഇവരെ കൊണ്ട വഴിവിട്ട പ്രവർത്തനങ്ങൾ നടത്തിച്ചത് ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വങ്ങളുമാണ്. പക്ഷേ ശിക്ഷ അനുഭവിക്കേണ്ടി വന്നത് പാവപ്പെട്ട ഉദ്യോഗസ്ഥരാണ്.
 

ചെറുമത്സ്യങ്ങൾക്കായി കൊല്ലത്തിന്റെ തീരദേശത്ത് വളം മാഫിയ സജീവം.

കൊല്ലം : ചെറുമത്സ്യങ്ങൾക്കായി 
കൊല്ലത്തിന്റെ തീരദേശത്ത് വളം മാഫിയ സജീവം. ചെറു മത്സങ്ങളെ 
ആഴക്കടലിൽനിന്ന്  മൊത്തത്തിൽ കോരിയെടുത്ത് ഇതര സംസ്ഥാനങ്ങളിലേക്ക് കടത്തുന്ന സംഘങ്ങൾ ആണ് സജീവമായിട്ടുള്ളത്.
ഹാർബറുകളിൽ കോസ്റ്റൽ പോലീസിന്റെയും പോലീസിന്റെയും 
പരിശോധന കുറഞ്ഞതോടെയാണ് ചെറുമത്സ്യ കള്ളകടത്ത് വ്യാപകമായത്.
ഹാർബറുകൾ കൂടാതെ തീരപ്രദേശത്തെ സ്വകാര്യ വ്യക്തികളുടെ 
കടവുകൾ കേന്ദ്രീകരിച്ചും മീൻ കുഞ്ഞുങ്ങളെ കണ്ടെയ്നർ ലോറികളിലേക്കു മാറ്റി ആരുമറിയാതെ കടത്തുന്നത്. കഴിഞ്ഞ ദിവസം മാത്രം 
വാള, കിളിമീൻ കുഞ്ഞുങ്ങളെയാണ് ഇത്തരത്തിൽ ഹാർബറുകൾ കൂടാതെ 
കടവുകളിലും അതിനടുത്തു വെച്ചും കടത്തിയത്. കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളിൽ 
നീണ്ടകര ഹാർബറിൽ നിന്ന് മാത്രം ചെറുമീനുകൾ കയറ്റിയ മുപ്പതോളം കണ്ടെയ്നർ ലോറികൾ പോയതായാണ് മത്സ്യബന്ധന തൊഴിലാളികൾ പറയുന്നത്.ദിവസവും ഇതേ രീതിയിൽ ആണ് ചെറുമത്‍സ്യങ്ങൾ പോകുന്നത്.
4000-5000 കിലോ മീൻകുഞ്ഞുങ്ങളെയാണ് കഴിഞ്ഞ ദിവസം ഓരോ യന്ത്ര വത്കൃത ബോട്ടുകളിലും കൊണ്ടു വന്നത്.
ചെറുമീനുകൾ കൊണ്ടുപോകുന്നതി  നായി അമ്പതോളം ലോറികൾ ഹാർബറിനു പുറത്ത് ദിവസവും കാത്തുകിടക്കുന്നത് സ്ഥിരം കാഴ്ചയാണ്. വലുപ്പം കുറഞ്ഞ കണ്ണികളുള്ള വലയുപയോഗിച്ചാണ് മീൻകുഞ്ഞുങ്ങളെ  കോരിയെടുക്കുന്നത്. ചൈനീസ് എൻജിൻ പിടിപ്പിച്ച വലിയ ബോട്ടുകൾ തീരത്തുനിന്ന് 15 മണിക്കൂറോളം സഞ്ചരിച്ച് ഉൾക്കടലിൽ എത്തിയാണ്
മത്‍സ്യ കുഞ്ഞുങ്ങളെ അപ്പാടെ കോരി യെടുക്കുന്നത്. രണ്ടു മൂന്നു വല വലിക്കു  മ്പോൾത്തന്നെ ബോട്ട് നിറയുമെന്ന്  മത്സ്യ തൊഴിലാളികൾ പറയുന്നു.
ഒരു തവണ 500 ബ്ലോക്ക് വരെ ഐസ് കയറ്റിയാണ് ഇത്തരം ബോട്ടുകൾ പോ കുന്നത്. വളത്തിനായതിനാൽ ശരിയായ അളവിൽ ഐസ് ചേർക്കാത്തതു കാരണം കരയിലെത്തുമ്പോഴേക്കും ഇവ ചിഞ്ഞുതുടങ്ങും. ഇവ കയറ്റിയതിനാൽ ഇവിടങ്ങളിൽ നിന്ന് ദേശിയ പാതയിലേക്ക് കയറുന്ന എല്ലാ റോഡുക ളിലും മലിനജലം വീണ് ദുർഗന്ധമാണ്.രാത്രിയിൽ അതീവ ദുർഗന്ധത്തോടെയാണ് ഇ വാഹനങ്ങൾ ദേശിയപാതയിലൂടെ തമിഴ്നാട് ലക്ഷ്യമാക്കി നീങ്ങുന്നത്.
കോസ്റ്റ് ഗാർഡ് പോലീസ് ചെറുമിനു കളുടെ വിൽപ്പന പിടികൂടിയാൽ രണ്ടര ലക്ഷവും അതിനു മുകളിലുമാണ് പിഴ ഈടാക്കുന്നത്. ചെറുവാള
മീൻ പിടിക്കരുതെന്ന് പ്രത്യേക നിയമം കൊണ്ടുവരണ മെന്നു പറയുന്ന ബോട്ട് ഉടമകളുമുണ്ട്. കാരണം കഴിഞ്ഞ 15 വർഷമായി മുഴുത്ത വലിയ വാളമീൻ കിട്ടാറില്ല. ഒരു വാള വളർന്നുകിട്ടിയാൽ കിലോയ്ക്ക് 190 രൂപയിലധികം വിലവരുന്ന ഇവയ്ക്ക് കയറ്റുമതി മേഖലയിൽ വൻ പ്രിയമാണ്. അതുകൊണ്ടു തന്നെ വാളമീൻകുഞ്ഞുങ്ങളെ സംരക്ഷി ക്കേണ്ടത്. മത്സ്യമേഖലയുടെ നിലനിൽപ്പി നും അത്യാവശ്യമാണ് എന്നാണ് ഇവർ പറയുന്നത്.

Monday, 22 May 2023

പാരിപ്പള്ളി സർക്കാർ മെഡി ക്കൽ കോളേജിലെ ഫാർമസിയിൽ ജീവൻരക്ഷാമരുന്നുകൾ അടക്കം ക്ഷാമം

ചാത്തന്നൂർ :പാരിപ്പള്ളി സർക്കാർ മെഡി ക്കൽ കോളേജിലെ ഫാർമസിയിൽ ജീവൻരക്ഷാമരുന്നുകൾ അടക്കം ക്ഷാമം. ആന്റിബയോട്ടിക്കുകള്‍ക്ക് ഉള്‍പ്പെടെ കടുത്ത ക്ഷാമമാണ് ഇവിടെ അനുഭവപ്പെടുന്നത്.
ആശുപത്രിയെ ആശ്രയിക്കുന്ന പാവപ്പെട്ട രോഗികളടക്കം വലിയ വില നൽകി സ്വകാര്യമെഡിക്കൽ സ്റ്റോറുകളിൽ നിന്ന് മരുന്ന് വാങ്ങേണ്ട അവസ്ഥയാണ്. മാസങ്ങളായി തുടരുന്ന മരുന്ന്  ഷാമവുമായി ബന്ധപ്പെട്ട് പ്രതിഷേധം ശക്തമാകുകയാണ്
രക്തസമ്മർദ്ദം, ഹൃദയസ്തംഭനം, തലയ്ക്ക് അടക്കമുണ്ടാകുന്ന മുറിവുകൾ തുടങ്ങിയവയ്ക്കുള്ള പല മരുന്നുകളുമില്ലെന്ന് ജീവനക്കാർ തന്നെ പറയുന്നു. ജീവൻരക്ഷാ മരുന്നുകൾ, ജീവിതശൈലീ രോഗങ്ങൾക്കുള്ള മരുന്നുകൾ തുടങ്ങിയവയ്ക്ക് ഇപ്പോഴും ക്ഷാമമാണ്. പേവിഷബാധയ്ക്കുള്ള മരുന്നുകൾ, ടി ടി ലാബിലേക്കുള്ള മരുന്നുകൾ, ഓറൽ ആന്റിബയോട്ടിക്കുകൾ, ഇഞ്ചക്ഷൻ കിറ്റ്, അമോക്സിലിൻ എന്നിവയും കിട്ടാനില്ല

മെഡിക്കൽ സർവ്വീസസ് കോർപ്പറേഷൻ വഴിയാണ് ഇവിടെ മരുന്ന് എത്തിക്കുന്നത്. എല്ലാ വർഷവും മുൻവർഷത്തെക്കാളും 
 30ശതമാനം വർദ്ധിപ്പിച്ചാണ് മരുന്ന്
ആരോഗ്യ വകുപ്പിനോട് 
 ആവശ്യപ്പെടുന്നത്. എന്നാൽ, ആവശ്യം കണക്കാക്കിയല്ല മരുന്ന് എത്തിക്കുന്നതെന്നും ജീവനക്കാർ പറയുന്നു മെഡിസെപ് അംഗങ്ങളായ സർക്കാർ ജീവനക്കാർക്ക് ആശുപത്രി ഫാർമസിയിൽ ലഭ്യമല്ലാത്ത മരുന്ന് ആശുപത്രി വളപ്പിൽ തന്നെയുള്ള കാരുണ്യ, എച്ച് എൽ എ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വാങ്ങാം. ഈ ഏജ ൻസികൾ ആ തുക സർക്കാരിൽ നിന്ന് വാങ്ങിയെടുക്കും. എന്നാൽ, ആശുപത്രി ഫാർമസിയിലും കാരുണ്യയുടെയും എച്ച്.എൽ.എല്ലിന്റെയും മെഡിക്കൽ സ്റ്റോറുകളിൽ കിട്ടാത്ത മരുന്നുകളാണ് ഡോക്ടർമാർ 
 സ്ഥിരമായി കുറിക്കുന്നത് എന്ന 
ആക്ഷേപവുമുണ്ട്.

@ എല്ലാം പുറമേ നിന്ന് വേടിക്കണം കുറിച്ച് കൊടുക്കും 

പാരിപ്പള്ളി മെഡിക്കൽ കോളജിലെ സ്ഥിതി ഏറെ പരിതാപരകരമായി മാറുകയാണ്. മെഡിസിനും മറ്റ് അത്യാവശ്യ മരുന്നുകളും ഉണ്ടെങ്കിലും പുറമെ നിന്നും വാങ്ങാൻ കുറിച്ച് കൊടുക്കുകയാണ് എന്ന് രോഗികൾ പറയുന്നു. അവശ്യം വേണ്ട നീഡിൽ, സിറിഞ്ച് ; ഐ.വി കാനല്‍, ഗ്ലൗസ് എന്നിവ പോലും സ്‌റ്റോക്ക് പരിമിതമാണ്. ആശുപത്രിയില്‍ ചികിത്സ തേടി എത്തുന്നവര്‍ മരുന്നിന് കുറിപ്പുമായി പുറമേക്ക് പോവുന്നത് പതിവു കാഴ്ചയാണ്. പരിക്കേറ്റ രോഗികള്‍ക്കും മറ്റും അടിസ്ഥാനമായി നല്‍കുന്ന ടി ടി ഇഞ്ചക്ഷനും അലര്‍ജിക്ക് നല്‍കുന്ന അവില്‍ ഗുളികയുമടക്കം ആശുപത്രിയില്‍ സ്‌റ്റോക്കില്ല.ഉണ്ടെങ്കിലും പുറമേ നിന്നും വാങ്ങണം.സര്‍ജറിക്ക് ശേഷം രോഗിക്ക് നല്‍കുന്ന ലൊറോസിപാം ഇഞ്ചക്ഷന്‍, രക്തം കട്ടപിടിക്കുന്ന അസുഖമുള്ളവര്‍ക്ക് നല്‍കുന്ന എനക്‌സോപാരിന്‍ ഇഞ്ചക്ഷന്‍ എന്നിവയും മെട്രോജില്‍, മാന്നിറ്റോള്‍, ലൊറാസിപാം, ലിവോഫ്‌ളോക്‌സ്, ഹെപ്പാരിന്‍, ഡെക്‌സോണ, അഡ്രിനാലിന്‍ തുടങ്ങിയ ഇഞ്ചക്ഷനുകളും ആശുപത്രിയില്‍ കിട്ടാനില്ല. തലക്ക് പരിക്കേറ്റ് എത്തുന്നവര്‍ക്കും മാനസിക അസുഖമുള്ളവര്‍ക്കും രോഗികള്‍ക്ക് നീര്‍ കെട്ടിന് ആശ്വാസം ലഭിക്കാനും മറ്റും നല്‍കുന്ന മരുന്നുകളാണ് ഇവ. നെഞ്ചിലെ കഫകെട്ടിനും മറ്റും നല്‍കുന്ന അസിത്രോമൈസിന്‍ ഗുളികയും സ്‌റ്റോക്കില്ല.

ആശുപത്രിയില്‍ മരുന്നുകള്‍ തീര്‍ന്നതോടെ രോഗികളെ കുറിപ്പടിയുമായി പുറത്തേക്കയക്കുന്ന പതിവ് തുടരുകയാണ്. ഇതില്‍ പല മരുന്നുകളും അടിയന്തിരമായി ആശുപത്രിയില്‍ അത്യാവശ്യം വേണ്ടവയാണ്.മെഡിക്കല്‍ കോളേജുകളില്‍ ചികിത്സ തേടുന്നവരില്‍ ഏറിയ പങ്കും പാവപ്പെട്ടവര്‍ ആകയാല്‍ വര്‍ദ്ധിച്ച വിലക്കുള്ള മരുന്നുകള്‍ പുറമേ നിന്നും വാങ്ങിക്കുക എന്നത് താങ്ങാവുന്നതിലപ്പുറമാണ്.  ആശുപ്പത്രിയില്‍ മരുന്നുകള്‍ സ്‌റ്റോക്ക് ഇല്ലാതാകുമ്പോള്‍ വികസന സമിതി ഫണ്ട് ഉപയോഗിച്ച് പോയ കാലങ്ങളില്‍ മരുന്നുകള്‍ വാങ്ങിക്കാറുണ്ടായിരുന്നു. എന്നാല്‍ നിലവില്‍ ആസ്പത്രി വികസന സമിതിക്ക് ലഭിക്കുന്ന വരുമാനത്തില്‍ ഏറിയ പങ്കും ജീവനക്കാരുടെ ശമ്പളത്തിന് വിനിയോഗിക്കുന്നതിനാല്‍ അവശ്യം വേണ്ട മരുന്നുകള്‍ പോലും വാങ്ങിക്കാന്‍ സാധിക്കുന്നില്ല. 

Sunday, 21 May 2023

ഉമയനല്ലൂർ ഏലായും ഏലായുടെ മധ്യേ കൂടി കടന്നു പോകുന്ന ആലുംമൂട് _ കടമ്പാട്ട് മുക്ക് ഏലാ റോഡും സാമൂഹിക വിരുദ്ധർക്ക് മാലിന്യം തള്ളുന്ന ഇടവുമായി മാറി.

കൊട്ടിയം : ഉമയനല്ലൂർ ഏലായും ഏലായുടെ മധ്യേ കൂടി കടന്നു പോകുന്ന ആലുംമൂട് _ കടമ്പാട്ട് മുക്ക് ഏലാ റോഡും സാമൂഹിക വിരുദ്ധർക്ക് മാലിന്യം തള്ളുന്ന ഇടവുമായി മാറി. അറവുമാടുകളുടെ മാംസാവശിഷ്ടങ്ങളും കോഴി ഫാം വേസ്റ്റുകളുമടക്കമുള്ള സർവ്വ മാലിന്യങ്ങളും ഇവിടെ തള്ളാൻ തുടങ്ങിയതോടെ നാട്ടുകാരുടെയും യാത്രക്കാരുടെയും ജീവിതം ദുരിതപൂർണ്ണമായി. നിരവധി പരാതികൾ നൽകിയിട്ടും നടപടികളുണ്ടായില്ലന്ന് നാട്ടുകാരും കർഷകരും പരാതിപ്പെടുന്നു.
 മയ്യനാട് പഞ്ചായത്തിലെ വിശാലമായ കൃഷിയിടം ഇത്തരത്തിൽ നശിച്ചിട്ടും കാഴ്ചക്കാരായി പഞ്ചായത്തും ആരോഗ്യ വിഭാഗവും. വയലേലകളെല്ലാം കൃഷി കൈയൊഴിഞ്ഞിട്ടും ഇത്തരം പല പ്രതിസന്ധികളെയും കടന്ന് പൂർണ്ണമായും നെൽകൃഷി നടക്കുന്ന ഏലായാണ് ഉമയനല്ലൂർ. 105 കർഷകർ ഒത്തുകൂടി 144 ഏക്കറിലും കൃഷി ഇറക്കുന്നുണ്ട്. 69 ടൺ നെല്ല് സപ്ലൈകോയ്ക്കും, സർക്കാരിനും നൽകുകയും ചെയ്യുന്നു. കർഷകർ നേരിടുന്ന വലിയ പ്രതിസന്ധികളിൽ ഒന്നാണ് ഏലായിൽ തള്ളുന്ന മാലിന്യം എന്ന് പാsശേഖരസമിതി പ്രസിഡൻ്റ് ആർ.എസ്.മനോജ് കുമാർ പറയുന്നു. കൃഷിക്കായി പാടത്തിറങ്ങിയാൽ ത്വക്ക് രോഗങ്ങളടക്കം പടരുകയാണ്. മാലിന്യം കൂടിയതോടെ തെരുവുനായകളും ഇവിടം താവളമാക്കി. മയ്യനാട് ആലുംമൂട് ജംങ്ഷഷനിൽ നിന്നും തുടങ്ങി ദേശീയപാത 66 ഉമയനല്ലൂർ കടമ്പാട്ടു മുക്കിലെത്തുന്ന ഏലാ റോഡും പ്രദേശവാസികളായ നൂറ് കണക്കിനാൾക്കാർ പ്രഭാതസവാരിക്കായി എത്താറുണ്ട്. ഇന്ന് കാൽനടയാത്ര പോലും അസാധ്യമായ നിലയിൽ മാലിന്യ കൂമ്പാരമാണ് റോഡിനിരുവശവും. പച്ചപട്ട് പുതച്ച ഉമയനല്ലൂർ ഏലായുടെ ദൃശ്യഭംഗി കാരണം ജില്ലാ പഞ്ചായത്ത് ലക്ഷങ്ങളുടെ പദ്ധതികൾ തുടങ്ങിയെങ്കിലും പൂർത്തിയാക്കാനായില്ല.ഏലാ റോഡിനിരുവശവും പാറകെട്ടി ഇരിപ്പിടം സജ്ജമാക്കുന്ന പദ്ധതി പാതിവഴിയിൽ ഉപേക്ഷിച്ച നിലയിലാണ്.
 എ.അസീസ് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലക്ഷങ്ങൾ ചിലവഴിച്ച് തെരുവുവിളക്കുകൾ സ്ഥാപിച്ചെങ്കിലും അറ്റകുറ്റപണികൾ ഇല്ലാത്തത് കാരണം പലതും പ്രവർത്തിക്കുന്നില്ല. രാത്രിയിലെ കൂരിരുട്ടാണ് ഇത്തരം സാമൂഹിക വിരുദ്ധർക്ക് അനുകൂലമാകുന്നത്. വെളളിയാഴ്ച പുലർച്ചെ ഏലാ റോഡിൽ മൂന്ന് വീപ്പകളിൽ നിറച്ച് കോഴി വേസ്റ്റുകൾ കൊണ്ടു തള്ളിയിരിക്കുന്നതാണ് നാട്ടുകാർ കണ്ടത്. പാടശേഖര സമിതി ഭാരവാഹികൾ അടക്കം സ്ഥലത്തെത്തി അധികൃതരെ വിവരമറിയിച്ചു. കൂടുതൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിനും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും അടിയന്തര നടപടികൾ ഉണ്ടാകണമെന്നാണ് ആവശ്യം.

കാറുകൾ കൂട്ടിയിടിച്ചു രണ്ട് പേർക്ക് പരിക്കേറ്റു

കാറുകൾ കൂട്ടിയിടിച്ചു രണ്ട് പേർക്ക് പരിക്കേറ്റു 
ചാത്തന്നൂർ : കാറുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്കേറ്റു. കിളിമാനൂർ സ്വദേശി സത്യനും മറ്റൊരാൾക്കുമാണ് 
 പരിക്കേറ്റത്. കൊല്ലം തിരുവനന്തപുരം ദേശിയപാതയിൽ സ്പിന്നിംഗ് മില്ലിന് സമീപം ഇന്നലെ ഉച്ചയ്ക്ക് 11.45നാണ് അപകടം ഉണ്ടായത്. കൊല്ലം ഭാഗത്ത് നിന്നും വന്ന കാർ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടയിൽ തിരുവനന്തപുരം ഭാഗത്ത് നിന്നും വന്നകാറിൽ ഇടിക്കുകയും തിരുവനന്തപുരം ഭാഗത്ത് നിന്നും വന്ന
മറ്റൊരു കാർ നിയന്ത്രണം വിട്ട് കാറുകളിൽ ഇടിച്ചുമാണ് അപകടം ഉണ്ടായത്. കാറുകളുടെ കൂട്ടയിടിയിൽ ഒരു മണിക്കൂറോളം ദേശിയപാതയിൽ ഗതാഗതം സ്തംഭിച്ചു ഇതിനിടയിൽ വാഹനത്തിൽ നിന്നും റോഡിലേക്ക്ചോ ർന്ന ഡീസലിൽ തെന്നി ബൈക്ക് യാത്രക്കാർ റോഡിൽ തെന്നിവീഴുകയും ചെയ്തു. ചാത്തന്നൂർ പോലീസും പരവൂരിൽ നിന്നും ഫയർഫോഴ്സും എത്തി ഗതാഗതം നിയന്ത്രിച്ചു ചാത്തന്നൂർ പോലിസ് കേസെടുത്തു.
വാഹനങ്ങൾ സ്റ്റേഷനിലേക്ക് മാറ്റി പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി.
ഫോട്ടോ: കൂട്ടയിടി നടന്ന വാഹനങ്ങൾ 

പ്ലസ് വൺ പ്രവേശനം മാർക്ക് അടിസ്ഥാനത്തിലാവണം -ഐക്യ മലയാള പ്രസ്ഥാനം

പ്ലസ് വൺ പ്രവേശനം മാർക്ക് അടിസ്ഥാനത്തിലാവണം 
-ഐക്യ മലയാള പ്രസ്ഥാനം

ചാത്തന്നൂർ : പ്ലസ് വൺ പ്രവേശനം മാർക്ക് അടിസ്ഥാനത്തിലാവണമെന്ന് ഐക്യ മലയാള പ്രസ്ഥാനം ചാത്തന്നൂർ മണ്ഡലം കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. 100% മാർക്കുള്ള വരെയും 90% മാർക്കുള്ളവരെയും ഒരേ നിലവാരത്തിൽ പരിഗണിക്കുന്നത് യുക്തിസഹമല്ല. മാത്രമല്ല, അശാസ്ത്രീയവും അനീതിയുമാണ്. ഗ്രേഡിങ് സമ്പ്രദായം പഠന പ്രവർത്തനങ്ങൾക്ക് ഉപകരിക്കുമെങ്കിലും ഉപരിപഠനത്തിനുള്ള മാനദണ്ഡമാക്കാൻ പാടില്ല. 'എ' ഗ്രേഡിൽ ഒരു വിഷയത്തിൽ തന്നെ 11 മാർക്ക് വ്യത്യാസമാണ് ഉള്ളത്. എല്ലാ വിഷയങ്ങൾക്കും കൂടിയാകുമ്പോൾ ഈ വ്യത്യാസം വളരെ വർദ്ധിക്കുന്നതായി കാണാം.

 മാർക്ക് ഒഴിവാക്കി ഉപരിപഠനത്തിന് പ്രവേശനം നൽകുന്ന രീതി എസ്.എസ്.എൽ.സി.ക്ക് മാത്രമാണുള്ളത്. ഇത് പുന:പരിശോധിക്കണമെന്ന് ഹൈക്കോടതി തന്നെ നിർദ്ദേശിച്ചിട്ടുള്ള തുമാണ്. മുഴുവൻ കുട്ടികളുടെയും മാർക്ക് പരീക്ഷാഭവന്റെ പക്കൽ ഉണ്ട്. ഇക്കൊല്ലം തന്നെ മാർക്ക് അടിസ്ഥാനത്തിൽ പ്ലസ് വൺ പ്രവേശനം നടത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ടതായി ഐക്യ മലയാള പ്രസ്ഥാനം ചാത്തന്നൂർ മണ്ഡലം പ്രസിഡൻറ് ജി. ദിവാകരൻ അറിയിച്ചു.

Saturday, 20 May 2023

മയ്യനാട് റീജിയണൽ സർവീസ് സഹകരണ ബാങ്കിൽ നടന്ന ക്രമക്കേടുകൾ ചോദ്യം ചെയ്ത സിപിഎം നേതാക്കളെ ഒഴിവാക്കി പുതിയ ഭരണസമിതി സിപി എമ്മിൽ അമർഷം പുകയുന്നു.

കൊട്ടിയം:  മയ്യനാട് റീജിയണൽ 
സർവീസ് സഹകരണ ബാങ്കിൽ നടന്ന ക്രമക്കേടുകൾ ചോദ്യം ചെയ്ത സിപിഎം നേതാക്കളെ ഒഴിവാക്കി പുതിയ ഭരണസമിതി സിപി എമ്മിൽ അമർഷം പുകയുന്നു. നിലവിലുള്ള ഭരണസമിതിയുടെ നേതൃത്വത്തിൽ നടന്ന ലോൺ കുംഭകോണം അടക്കമുള്ള നിരവധി ക്രമക്കേടുകൾ ചോദ്യം ചെയ്ത സിപിഎം നേതാക്കളെ ഒഴിവാക്കി പി എസ് സി തട്ടിപ്പ് കേസിൽ ജയിൽവാസം അനുഭവിച്ച ഡി വൈ എഫ് ഐ 
നേതാവിനെയും തൊട്ടടുത്ത സഹകരണ ബാങ്കായ മയ്യനാട് സഹകരണ ബാങ്കിൽ 
സെക്രട്ടറി ആയിരിക്കെ 
ക്രമകേട് നടത്തിയതിന് സഹകരണ വകുപ്പിന്റെ വിജിലൻസ് അന്വേഷണം നേരിടുന്ന ആളിനെയും ഉൾപ്പെടുത്തിയതിനെതിരെ ശക്തമായ പ്രതിക്ഷേധമാണ് ഉയരുന്നത്.
മയ്യനാട് സഹകരണബാങ്കിൽ സെക്രട്ടറി സ്ഥാനത്ത് നിന്നും പെൻഷൻ ആയതിനെ തുടർന്ന് നിലവിൽ 
ഇപ്പോൾ മയ്യനാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി കൂടിയായ ഇദ്ദേഹം ബാങ്കിൽ സെക്രട്ടറി ആയിരിക്കെ 
 ബന്ധുക്കൾക്കും മറ്റുമായി ക്രമവിരുദ്ധമായി ലക്ഷകണക്കിന് രൂപയുടെ ലോൺ ആണ് അനുവദിച്ചു കൊടുത്തതുമായി ബന്ധപ്പെട്ടുള്ള 
 അന്വേഷണം സഹകരണ വകുപ്പ് നടത്തിയെങ്കിലും സിപിഎം നേതാക്കൾ ഇടപെട്ട് കേസ് അട്ടിമറിയ്ക്കുകയായിരുന്നുവെന്ന് സിപിഎം പ്രവർത്തകർ ആരോപിക്കുന്നു.കള്ളപ്പണം വെളുപ്പിച്ചതിനെ തുടർന്ന് 
സിബിഐ അന്വേഷണം വരെ നടന്ന് 
ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ നടന്ന ബാങ്ക് ആണ് മയ്യനാട് സർവീസ് സഹകരണ ബാങ്ക്. ഇതിനെല്ലാം നേതൃത്വം കൊടുത്തയാളെ മയ്യനാട് റീജിയണൽ സഹകരണ ബാങ്കിന്റെ ബോർഡിലേക്ക് കൊണ്ട് വന്നതിന് എതിരെയാണ് സിപിഎം പ്രവർത്തകർ ശക്തമായ പ്രതിക്ഷേധം ഉയർത്തുന്നത്. ഗുരുതരമായ അഴിമതി ആരോപണങ്ങളാണ് സിപിഎം പ്രവർത്തകർ എന്ന പേരിൽ ഇറക്കിയ ലഘുലേഖയിൽ സിപിഎം ഏരിയ ലോക്കൽ നേതൃത്വത്തിനെതിരെ സിപിഎം പ്രവർത്തകർ ഉയർത്തുന്നത്.

@ പി എസ് സി തട്ടിപ്പ് കേസിൽ പ്രധാനപ്രതിയായ മൊബൈൽ പ്രകാശ് എന്ന് വിളിക്കുന്ന പ്രകാശിന്റെ 
മരണം ഇപ്പോഴും സംശയത്തിന്റെ നിഴലിൽ ആണ്  ജനങ്ങൾ കാണുന്നത്
എന്ന് ഇവർ ആരോപിക്കുന്നു. പ്രകാശിന്റെ മരണത്തിന്മേൽ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാണ്.

@ പാർട്ടിപ്രവർത്തകരും പോഷകസംഘടന ഭാരവാഹികളും പാർട്ടി മെമ്പർമാരും അടക്കം ഇരുന്നോറോളം പേരും അവരുടെ കുടുംബങ്ങളുമാണ് 
മയ്യനാട് കൂട്ടികട മേഖലയിൽ നിന്നും പാർട്ടി വിടാനൊരുങ്ങുന്നത് പലരും പ്രവർത്തനം നിർത്തി പാർട്ടി ബന്ധം ഉപേക്ഷിച്ചു കഴിഞ്ഞു.സിപിഎം ജില്ലാ കമ്മിറ്റിയ്ക്കും സംസ്ഥാന കമ്മിറ്റിയ്ക്കും ഒക്കെ തെളിവുകൾ സഹിതം നിരത്തി പരാതി കൊടുത്തിട്ടും പാർട്ടി നേതൃത്വം അവഗണിക്കുകയായിരുന്നുവെന്ന് ഇവർ പറയുന്നു അഴിമതികാർക്കൊപ്പം പ്രവർത്തിക്കാൻ താത്പര്യമില്ല എന്ന് ഒരു മുതിർന്ന സിപിഎം നേതാവ് പറഞ്ഞു അത് കൊണ്ട് തന്നെ പാർട്ടി പ്രവർത്തനം അവസാനിപ്പിച്ചു കൊണ്ട് പാർട്ടി വിടുന്നതിന്റെ സൂചന നൽകി 

  

പോളച്ചിറയുടെ ടൂറിസം സ്വപ്‌നങ്ങൾ പൂവണിയുമോ ?


പോളച്ചിറയുടെ ടൂറിസം സ്വപ്‌നങ്ങൾ പൂവണിയുമോ ?    

ഫോട്ടോ : പോളച്ചിറ ഏലാ

ചാത്തന്നൂർ: ജില്ലയിലെ ഏറ്റവും വലിയ നെല്ലറയും ദേശാടന പക്ഷികളുടെ പറുദീസയുമായ പോളച്ചിറ ഏലാ കേന്ദ്രീകരിച്ചുള്ള ടൂറിസം വികസന പദ്ധതി നടപ്പിലാകാൻ ഇനിയുമെത്ര നാൾ കാത്തിരിക്കേണ്ടി വരുമെന്ന ആശങ്കയിലാണ് നാട്ടുകാർ. പ്രകൃതി സുന്ദരമായ പോളച്ചിറയുടെ അനന്തമായ സാധ്യതകൾ മനസിലാക്കി വർഷങ്ങൾക്ക് മുമ്പ് പക്ഷി വളർത്തൽ കേന്ദ്രത്തിനും ദേശാടന പക്ഷികളുടെ സംരക്ഷണത്തിനുമായി ഏലായുടെ തീരത്ത് സ്ഥലം വാങ്ങുന്നതിന് ജില്ലാ പഞ്ചായത്ത് പദ്ധതി തയ്യാറാക്കിയെങ്കിലും ഇതുവരെയും നടപ്പായിട്ടില്ല.
 പ്രകൃതിസുന്ദരവും മത്സ്യസമ്പത്തിന്റെ അക്ഷയഖനിയുമായ പോളച്ചിറയിൽ ടൂറിസത്തിന് ഊന്നൽ നൽകിയുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതോടെ ചിറക്കര പഞ്ചായത്തിൽ ഒട്ടനവധി വികസന സാധ്യതകളും തൊഴിലവസരങ്ങളും കടന്നുവരുമെന്ന് നാട്ടുകാർ പ്രതീക്ഷിക്കുന്നു. പോളച്ചിറ കേന്ദ്രീകരിച്ച് ഫാം ടൂറിസം, വില്ലേജ് ടൂറിസം, ഫെസ്റ്റിവൽ ടൂറിസം, കൾച്ചറൽ ടൂറിസം, ഹോം സ്റ്റേ എന്നിവ ഏകീകരിച്ചുള്ള പദ്ധതികൾ നടപ്പിലാക്കുന്നതോടെ പ്രദേശത്തെ വിനോദസഞ്ചാര സാധ്യതകൾ വർദ്ധിക്കുകയും പ്രദേശവാസികൾക്ക് ടൂറിസം അനുബന്ധ തൊഴിലുകളിലൂടെ ഉപജീവനമാർഗവും ഒരുങ്ങും.

@പ്രകൃതിഭംഗി മാറ്റുരയ്‌ക്കുന്ന പോളച്ചിറ ഏല
ചരിത്രരേഖകളിൽ 'കാടിച്ചിറ' എന്ന പേരിൽ അറിയപ്പെട്ടിരുന്ന പോളച്ചിറ ഏലാ ചിറക്കര ഗ്രാമപഞ്ചായത്തിൽ രണ്ടായിരം ഏക്കറിലേറെ വിസ്തൃതിയുള്ള, സമുദ്രനിരപ്പിൽ നിന്ന് താഴ്ന്ന പൊക്കാളി പടശേഖരമാണ്. വർഷത്തിൽ ഒരു വിളവ് നെൽകൃഷിയും മറ്റുള്ള സമയങ്ങളിൽ പരമ്പരാഗത നാടൻ മത്സ്യസമ്പത്തുമാണ് ഇവിടെയുള്ളത്.നവംബർ മാസത്തോടെ വ്യത്യസ്തവും അപൂർവവുമായ ദേശാടന പക്ഷികളാണ് ഇവിടേക്ക് കൂട്ടമായി എത്തുന്നത്. അവ ഇവിടത്തെ കാലാവസ്ഥയിൽ ജീവിച്ച് മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിച്ച് ഏപ്രിൽ മാസത്തോടെ പറക്കമുറ്റിയ കുഞ്ഞുങ്ങളുമായി പോകുകയാണ് പതിവ്. വിനോദസഞ്ചാരികളെ ആകർഷിക്കാനുതകും വിധം നയനാന്ദകരമായ കാഴ്ചകളാണ് പോളച്ചിറ ഏലായിലും പരിസരപ്രദേശങ്ങളിലുമായുള്ളത്.

@ ചിറക്കര ഗ്രാമപഞ്ചായത്തിനെ ലോക ടൂറിസം ഭൂപടത്തിൽ ഇടം നേടനാകുന്ന
പദ്ധതികൾ ഇവിടെ നടപ്പാക്കാം എന്നാൽ എല്ലാം പ്രഖ്യാപനത്തിൽ ഒതുങ്ങുകയാണ്. അപൂർവ ഇനത്തിലുള്ള വിവിധയിനം ദേശാടന പക്ഷികൾ പ്രജനനത്തിനായി എത്തിച്ചേരുന്ന പോളച്ചിറയ്ക്ക് അനന്തമായ ടൂറിസം സാധ്യതകളുണ്ട്.
പോളച്ചിറയ്ക്ക് കുറുകെ റോപ് വേ, ചുറ്റുമുള്ള പത്ത് കിലോമീറ്ററിലേറെയുള്ള ബണ്ട് റോഡ് വഴി കുതിര സവാരി എന്നിവ നടപ്പാക്കണം. പക്ഷി നിരീക്ഷണത്തിനായി വാച്ചിംഗ് ടവറുകൾ, പരിസ്ഥിതിക്ക് ഇണങ്ങുന്ന രീതിയിൽ ഗതാഗത സൗകര്യമൊരുക്കണം 
 പോളച്ചിറയിൽ മികച്ച പദ്ധതികൾ നടപ്പിലാക്കാൻ അധികൃതർ നടപടിയെടുക്കണം.
 വിദഗ്ദ്ധരുമായി ആലോചിച്ച് തയ്യാറാക്കി നടപ്പാക്കണം


Thursday, 18 May 2023

കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെവേളമാനൂർ സബ്സെന്ററിന്റെ ഉത്ഘാടനം

ചാത്തന്നൂർ: കേരള സർക്കാരിന്റെ 100 ദിനകർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി എൻ എച്ച് എം ഫണ്ട് ഉപയോഗിച്ച് നവീകരിച്ച് പഞ്ചായത്ത് പദ്ധതി തുക ഉപയോഗിച്ച്  ആവശ്യമായ മരുന്നുകളും
ഉപകരണങ്ങളും ലഭ്യമാക്കി ജനകീയ ആരോഗ്യ കേന്ദ്രമാക്കി ഉയർത്തിയ
കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിലെ
വേളമാനൂർ സബ്സെന്ററിന്റെ ഉത്ഘാടനം കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. സുദീപ നിർവഹിച്ചു.ആരോഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ബൈജു ലക്ഷമൺ അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. സി.ജെ. പ്രശാന്ത് റിപ്പോർട്ട് അവതരിപ്പിച്ചു.ജില്ലാ പഞ്ചായത്ത് അംഗം എ. ആശാദേവി
ഡോ: ഷിനു കെ.എസ്വി,കസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജിതകുമാരി ആർ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ. ശാന്തിനി
ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ 
 സരിയാ പ്രതാപ്, ആശ ടിച്ചർ,എസ്.ആർ. രോഹിണി എന്നിവർ സംസാരിച്ചു.
പദ്ധതിയുടെ സംസ്ഥാന തല 
ഉദ്ഘാടനം കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവ്വഹിച്ചു
ആരോഗ്യ വനിത ശിശു വികസന വകുപ്പ് മന്ത്രി  വീണ ജോർജ്ജ അദ്ധ്യക്ഷത വഹിച്ചു.
ഫോട്ടോ : കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. സുദീപ വേളമാനൂർ സബ്സെന്റർ ഉത്ഘാടനം ചെയ്യുന്നു.





പോളച്ചിറ ഏലായിൽ സംരഷിത തണ്ണീർതടങ്ങൾ നികത്തി അനധികൃത നിർമ്മാണപ്രവർത്തനങ്ങൾ

ചാത്തന്നൂർ : പോളച്ചിറ ഏലായിൽ സംരഷിത തണ്ണീർതടങ്ങൾ നികത്തി അനധികൃത നിർമ്മാണപ്രവർത്തനങ്ങൾ.ചിറക്കര പഞ്ചായത്തിലെ പരിസ്ഥിതി ലോലപ്രദേശവും സംരഷിത മേഖലയുമായ പോളച്ചിറ ഏലായിലാണ് പഞ്ചായത്ത്‌ വില്ലേജ് അധികൃതരുടെ ഒത്താശയോടെ തണ്ണീർതടങ്ങൾ നികത്തി അനധികൃത നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നത്.ദേശീയപാതാ വികസനത്തിന്റെഭാഗമായി പൊളിച്ച കെട്ടിടാവാശിഷ്ടങ്ങൾ കൊണ്ട് വന്നാണ് തണ്ണീർതടങ്ങൾ നികത്തുന്നത്. പഞ്ചായത്തിന്റെയോ വില്ലേജ് അധികൃതരുടെ അനുവാദമില്ലാതെ ഏലായുടെ വടക്കേതോടിന് കുറുകെ തണ്ണീർതടങ്ങളിലേക്ക് പോകുന്നതിന് അനധികൃതമായി കോൺക്രീറ്റ് പാലവും നിർമ്മിച്ചു കൊണ്ടാണ് നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയിരിക്കുന്നത്.യാതൊരുവിധ കോൺക്രീറ്റ് നിർമ്മാണപ്രവർത്തനങ്ങളും അനുവദിനീയമല്ലാത്ത പ്രദേശത്താണ് ഇത്തരത്തിൽ നിർമ്മാണപ്രവർത്തനങ്ങൾ നടത്തുന്നത്.അരയേക്കറോളം വരുന്ന കുളവും തണ്ണീര്‍ത്തടവും അടങ്ങിയ പ്രദേശത്താണ് പരസ്യമായ നിയമ ലംഘനം നടക്കുന്നത്. പോളച്ചിറ ഏലയുടെ ഭാഗമായുള്ള ഏക്കറ് കണക്കിന് പരന്ന് കിടക്കുന്ന തണ്ണീര്‍ത്തടങ്ങളിൽ നിയമങ്ങള്‍ കാറ്റില്‍ പറത്തിയാണ് നികത്തുന്നത് ഇത് മൂലം ഗുരുതരമായ പാരിസ്ഥിതി പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്.അടിയന്തിരമായി പഞ്ചായത്ത്‌ വില്ലേജ് അധികാരികൾ ഇടപെട്ട് തണ്ണീർ തടങ്ങൾ പൂർവ്വസ്ഥിതിയിലാക്കി തണ്ണീർതടങ്ങൾ സംരഷിക്കണമെന്നാണ് കർഷകരുടെ ആവശ്യം.




Wednesday, 17 May 2023

വീട്ട് മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടികൾ കനാലിൽ വീണു ഒരാൾ മരിച്ചു

ചാത്തന്നൂർ : വീട്ട് മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന  കുട്ടികൾ കനാലിൽ
 വീണു ഒരാൾ മരിച്ചു കൊട്ടാരക്കര പുത്തൂർ സ്വദേശികളായ ജെയ്സണിന്റെയും സിനിയുടെയും മകൻ റയോൺ(6)ആണ് മരിച്ചത്. സഹോദരൻ ലിയോൺ പരിക്കുകളോടെ രക്ഷപെട്ടു. സംഭവത്തെ കുറിച്ച് പോലിസ് പറയുന്നത് ഇങ്ങനെയാണ്. ചാത്തന്നൂർ 
ഇടനാട് അമ്മൂമ്മയുടെ വീട്ടിൽ അവധി ആഘോഷത്തിനെത്തിയ കുട്ടികൾ ഇന്നലെ വൈകുന്നേരം ആറ് മണിയോടെ വീടിന് സമീപമുള്ള കളിക്കുന്നതിനിടെ 
അമ്മൂമ്മയുടെ വീടിന് സമീപമുള്ള കനാലിൽ റയോൺ കാൽ വഴുതി വീഴുകയും സഹോദരനെ രക്ഷിക്കാൻ കൂടെയുണ്ടായിരുന്ന ലിയോൺ ചാടുകയായിരുന്നു. അര കിലോമീറ്ററോളം ഒഴുകിയെത്തി തൊട്ടടുത്ത സ്ഥലമായ പാറയിൽ കട യുവ ക്ലബിന് സമീപം യുവാക്കൾ ചാടി രക്ഷപ്പെടുത്തുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ജെ എസ് എം ആശുപത്രിയിലും അവിടെ നിന്ന് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചുവെങ്കിലും റയോണിന്റെ 
ജീവൻ രക്ഷിക്കാനായില്ല.റയോണിന്റെ മൃതദേഹം ചാത്തന്നൂർ പോലിസ് മേൽനടപടികൾ സ്വീകരിച്ചു പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റി ഇന്ന് പോസ്റ്റ്‌ മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് കൊടുക്കും.

@ ഒരു നാടൊന്നിച്ചു നടത്തിയ രക്ഷാപ്രവർത്തനം 

കുട്ടികൾ അപകടത്തിൽപ്പെട്ട പുരയിടത്തിൽ തന്നെ 
പുല്ല് പറിച്ചു കൊണ്ടിരുന്ന അയൽവാസിയായ മാലതിയമ്മ 
കുട്ടികളുടെ നിലവിളി കേട്ട് കനാലിൽ ചാടി രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഒഴുക്ക് ശക്തമായതിനാൽ നടന്നില്ല കുട്ടികൾക്ക് ഒപ്പം നിലവിളിച്ചു കൊണ്ട് ഒഴുകിയ മാലതിയമ്മയുടെ നിലവിളി കേട്ട് പലരും കനാലിൽ ചാടിയെങ്കിലും കുത്തൊഴുക്കിൽ ഒഴുകിയ കുട്ടികളെ കനാലിന്റെ കരയിലൂടെ ഓടിയവരുടെ വിളികേട്ട് അര കിലോമീറ്റർ മാറി ക്ലബിൽ കളിച്ചു കൊണ്ടിരുന്നവർ ആണ് കനാലിൽ ചാടി രക്ഷപ്പെടുത്തി കിട്ടിയ വാഹനത്തിൽ തൊട്ടടുത്ത സ്വകാര്യ 
ആശുപത്രിയിൽ എത്തിക്കുകയായിരുന്നു തുടർന്ന് അവിടെ നിന്നും കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു.
ഫോട്ടോ :മാലതി 
സംഭവം വിവരിക്കുന്നു.
ഫോട്ടോ :രക്ഷാപ്രവർത്തകർ കുട്ടിയുമായി ഓടുന്നു.

@ കുത്തൊഴുക്കും സുരക്ഷിതത്വമില്ലാത്തതും അപകടകാരണം

കെ ഐ പിയുടെ നിയന്ത്രണത്തിലുള്ള 
കനാൽ കുട്ടികളും മറ്റും അടുത്ത് വരാത്ത രീതിയിൽ കൈവരി കെട്ടി വേർതിരിക്കാത്തതും മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതും അപകടകാരണമായി. അമ്മൂമ്മ താമസിക്കുന്ന വാടകവീട്ടിൽ അവധികാലത്തിന് എത്തിയ കുട്ടികൾക്ക് കനാലിന്റെ ഒഴുക്കിനെ കുറിച്ച് യാതൊരു ധാരണയും ഇല്ലായിരുന്നു പ്രായമായ ഒരു അമ്മയും മറ്റൊരു കുട്ടിയുമാണ് വീട്ടിൽ ഇണ്ടായിരുന്നത് ഇവർ അകത്ത് ഇരിക്കുമ്പോൾ ആണ് കുട്ടികൾ കളിക്കാൻ ഇറങ്ങിയതും കനാലിലെ വെള്ളത്തിന്റെ ഒഴുക്ക് കാണാൻ കനാലിന്റെ കരയ്ക്ക് പോയതും കനാൽ തീരത്ത് കൂടി നടക്കുന്നതിനിടയിൽ കനാൽ വെള്ളം തുറന്ന് വിടുന്ന വാൽവിന്റെ കെട്ടിന് സമീപം കാൽവഴുതി കനാലിൽ വീണതും സുരക്ഷാവേലി ഉണ്ടായിരുന്നുവെങ്കിൽ കുട്ടികൾ കനാലിന് സമീപം എത്തുന്നത് ഒഴിവാക്കാമായിരുന്നു. ഒപ്പം വെള്ളത്തിന്റെ കുത്തൊഴുക്കും കുട്ടികളെ രക്ഷാപ്പെടുത്താനായില്ല. അടിയന്തിരമായി തറ നിരപ്പിൽ ഉള്ളഭാഗങ്ങളിൽ സുരക്ഷാവേലി നിർമ്മിച്ചു ഇനിയും അപകടങ്ങൾ ഉണ്ടാവാതിരിക്കാൻ ഉള്ള നടപടികൾ കൈകൊള്ളമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

Tuesday, 16 May 2023

സ്കൂൾ തുറക്കുന്നതിന് ഇനി ദിവസങ്ങൾ മാത്രമുള്ളപ്പോൾ പുസ്തക വിതരണത്തിനും പ്രവേശന നടപടികൾക്കും പുറമേ സ്കൂളും പരിസരവും വൃത്തിയാക്കുന്നതിന്റെ തിരക്കിലാണ് അധ്യാപകർ.

കൊല്ലം : സ്കൂൾ തുറക്കുന്നതിന് ഇനി ദിവസങ്ങൾ മാത്രമുള്ളപ്പോൾ 
പുസ്തക വിതരണത്തിനും പ്രവേശന നടപടികൾക്കും പുറമേ സ്കൂളും പരിസരവും വൃത്തിയാക്കുന്നതിന്റെ തിരക്കിലാണ് അധ്യാപകർ.
സ്കൂളുകളുടെ അറ്റകുറ്റപ്പണി 27ന് മുൻപ് പൂർത്തിയാക്കി കെട്ടിടത്തിന്റെയും വാഹനത്തിന്റെയും ഫിറ്റ്നസ് നേടണമെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം. ഓരോ കുട്ടിക്കും ഉപകാരപ്പെടുന്ന തരത്തിൽ പഠന വിഭവങ്ങളും അടിസ്ഥാന സൗകര്യങ്ങളും സ്കൂളുകളിൽ ഒരുക്കണം. ഭിന്നശേഷി കുട്ടികൾക്ക് പ്രത്യേക പരിഗണന ഉറപ്പാക്കണം. ഇതിനാവശ്യമായ അടിസ്ഥാന സൗകര്യവും പഠനാന്തരീക്ഷവും ഒരുക്കണമെന്ന നിർദ്ദേശങ്ങൾ സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് സ്കൂൾ അധികൃതർക്ക് കൊടുത്തു കഴിഞ്ഞു.

@ യൂണിഫോമിന് ഫണ്ട് കിട്ടാത്തതിൽ വലഞ്ഞ് സ്കൂൾ അധികൃതർ

സ്കൂൾ തുറക്കാൻ ഇനി രണ്ടാഴ്ച യൂണിഫോമിന് ഫണ്ട് കിട്ടാത്തതിൽ വലഞ്ഞ് സ്കൂൾ അധികൃതർ. ഒരു കുട്ടിക്ക് രണ്ടു ജോഡി യൂണിഫോമിന്റെ തുണിക്ക് 400 രൂപയും തുന്നൽ കൂലിയായി 200 രൂപയും ചേർത്ത് 600 രൂപയാണ് സർക്കാർ അനുവദിക്കുന്നത്. ഇത് കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് വരുമെന്നായിരുന്നു പ്രഖ്യാപനം. ഇതനുസരിച്ച് കുട്ടികളുടെ അക്കൗണ്ട് വിവരങ്ങൾ സ്കൂൾ അധികൃതർ ശേഖരിച്ച് കൈമാറിയിരുന്നു.
എന്നാൽ മുഴുവൻ കുട്ടികൾക്കും അക്കൗണ്ട് ഇല്ലാതിരുന്നതും പദ്ധതിക്ക് തടസ്സമായി. നിലവിൽ എൽപി വിഭാഗത്തിന് മാത്രമാണ് കുട്ടികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് യൂണിഫോം തുക അനുവദിച്ചത്. യുപി വിഭാഗം
യുപി വിഭാഗം കുട്ടികൾക്ക് തുക ലഭ്യമായിട്ടില്ല. ഇതോടെ പുതിയ അധ്യയന വർഷത്തിൽ ഇവർക്ക് പുതിയ യൂണിഫോം ധരിച്ചെത്താൻ സാധിക്കാത്ത നിലയാണ്.
ഭാരിച്ച തുക വേണ്ടതിനാൽ തുക കണ്ടെത്തി യൂണിഫോം വിതരണം ചെയ്യുന്നതും പ്രായോഗികമല്ലെന്ന് സ്കൂൾ അധികൃതർ പറയുന്നു. എൽപി വിഭാഗം കുട്ടികൾക്ക് വിതരണം ചെയ്യുകയും യുപി വിഭാഗത്തിലുള്ളവർ പഴയ യൂണിഫോമിൽ തുടരാൻ ആവശ്യപ്പെടുകയുമാണ് ഇപ്പോൾ സ്കൂൾ അധികൃതർ.

@ വിദ്യാഭ്യാസ വകുപ്പിന്റെ 
നിർദേശങ്ങൾ

@  കുട്ടികൾ ക്ലാസിൽ എത്തിയില്ലെങ്കിൽ രക്ഷിതാക്കളെ വിളിച്ച് അധ്യാപകർ വിവരം തിരക്കണം. കുട്ടി വീട്ടിൽ നിന്നു സ്കൂളിലേക്കു തിരിച്ചിട്ടുണ്ടെന്നാണു മറുപടിയെങ്കിൽ വിവരം പൊലീസിൽ അറിയിക്കണം.

@ വിദ്യാലയത്തിനു സമീപം മുന്നറിയിപ്പു ബോർഡുകൾ, ഗതാഗത സൂചനാ ബോർഡുകൾ എന്നിവ സ്ഥാപിക്കാൻ ട്രാഫിക് പൊലീസിന്റെ സഹായം തേടണം.

@ സ്കൂൾ പരിസരത്തെ കടകളിൽ കൃത്യമായ പരിശോധന നടത്താനും ലഹരിവസ്തുക്കൾ വിൽക്കുന്നില്ലെന്ന് ഉറപ്പു വരുത്താനായി എക്സൈസ്, പൊലീസ് എന്നിവരുടെ സഹായം തേടണം.

@ കുട്ടികൾ സഞ്ചരിക്കുന്ന വാഹനത്തിലെ ജീവനക്കാരുടെ സ്വഭാവം വിലയിരുത്തി പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നേടണം.

@ സ്കൂളുകളിലെ വെള്ളത്തിന്റെ സാംപിൾ ലബോറട്ടറിയിൽ പരിശോധന നടത്തണം.

@ ഇഴജന്തുക്കൾ കയറിയിരിക്കാൻ സാധ്യതയുള്ള ഇടങ്ങൾ സൂക്ഷ്മമായി പരിശോധിച്ച് അവയുടെ സാന്നിധ്യമില്ലെന്ന് ഉറപ്പാക്കണം.

@ ലഹരി വിമുക്ത പരിപാടിയുടെ ഭാഗമായി രൂപീകരിച്ച ജനജാഗ്രതാ സമിതികളുടെ പ്രവർത്തനം ഊർജിതപ്പെടുത്തണം.

@ സ്കൂൾ തലത്തിൽ നടത്തിയ മുന്നൊരുക്ക പ്രവർത്തനങ്ങൾ സംബന്ധിച്ച് ജില്ല, ഉപജില്ല വിദ്യാഭ്യാസ ഓഫിസർമാർ 25നും 31നും ഇടയിൽ സ്കൂളുകളിൽ നേരിട്ട് സന്ദർശിച്ച് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കണം.

@ സംസ്ഥാന തല പ്രവേശനോത്സവ ചടങ്ങുകൾ എല്ലാ സ്കൂളുകളിലും പ്രദർശിപ്പിക്കണം.


@ സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി കെഎസ്ആർടിസി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യ വകുപ്പ്, പൊലീസ്, കെഎസ്ഇബി, എക്സൈസ്, സാമൂഹിക നീതി വകുപ്പ്, വനിതാ ശിശുവികസന വകുപ്പ് തുടങ്ങിയ വകുപ്പുകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി സ്കൂൾ തല യോഗങ്ങൾ ചേർന്ന് മുന്നൊരുക്കങ്ങൾ ആസൂത്രണം ചെയ്യണമെന്നുള്ള സർക്കാർ നിർദേശമുണ്ട് 

@  സ്കൂൾ ബസ് ഡ്രൈവർമാർക്ക് പരിശീലനം ഉൾപ്പെടെയുള്ള നടപടികളുമായി അധ്യയന വർഷാരംഭത്തിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിലാണ്.
പരിശീലന പരിപാടിയിൽ ഡ്രൈവിങ് സ്കിൽസ്, ഫയർ ആൻഡ് സേഫ്റ്റി, പ്രാക്ടിക്കൽ ക്ലാസുകൾ എന്നിവ ഉൾപ്പെടുത്തിയാണ് സിലബസ് തയാറാക്കിയിരിക്കുന്നത്. ഓരോ ജില്ലയിലും മോട്ടർ വാഹന വകുപ്പിന്റെ നേതൃത്വത്തിൽ പരിശീലനം ആരംഭിച്ചിട്ടുണ്ട്.  മൂന്ന് ദിവസം നടത്തുന്ന പരിശീലന പരിപാടിയിൽ ഡ്രൈവിങ് സ്കിൽസ്, ഫയർ ആൻഡ് സേഫ്റ്റി, പ്രാക്ടിക്കൽ ക്ലാസുകൾ എന്നിവ ഉൾപ്പെടുത്തിയാണ് സിലബസ്.









ചാത്തന്നൂർ സർവീസ് അർബൻ ബാങ്കിൽ മുൻ സെക്രട്ടറിയുടെ കാലത്ത് ഇപ്പോഴത്തെ ഭരണസമിതി നടത്തിയത് ഗുരുതര ക്രമകേടുകൾ

ചാത്തന്നൂർ : ചാത്തന്നൂർ സർവീസ് അർബൻ ബാങ്കിൽ മുൻ സെക്രട്ടറിയുടെ കാലത്ത് ഇപ്പോഴത്തെ ഭരണസമിതി നടത്തിയത്  ഗുരുതര ക്രമകേടുകളാണെന്ന് സഹകരണ സംരക്ഷണസമിതി ഭാരവാഹികളായ എസ്.വി. അനിത്തും രാജൻപിള്ളയും ജന്മഭൂമിയോട് പറഞ്ഞു. വഴിവിട്ട നിയമനങ്ങളും സഹകരണ ചട്ടങ്ങൾ കാറ്റിൽ പറത്തി ലോൺ കുംഭകോണവും നടത്തി ബാങ്ക് കടകെണിയിലാണ്.
സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തിന്റെ 
അഞ്ചു  സെന്റ് വസ്തുവിനും വീടിനും  ഒരു കോടി രൂപ ലോൺ കൊടുത്തതാണ് ഒരു പ്രധാന ഉദാഹരണം. 27 പേരുടെ പേരിൽ ഒരേ വസ്തു വെച്ച് അഞ്ചു കോടി രൂപയുടെ 
ലോൺ അനധികൃതമായി നൽകി
ഇ ലോൺ കൊടുത്തത് സഹകരണ
വകുപ്പ് നടത്തിയ 
ഓഡിറ്റിൽ ക്രമകേട് കണ്ടതിനെ തുടർന്ന് സഹകരണ ഓഡിറ്ററുടെ പരാതിയുടെ അടിസ്ഥാനത്തിൽ ചാത്തന്നൂർ പോലിസ് കേസെടുത്തു  ഇപ്പോൾ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്നു. ഈ കേസിൽ എല്ലാ ബോർഡ്‌ അംഗങ്ങളുടെ പേരിലും
മുൻ സെക്രട്ടറിയും സിപിഎം ബ്രാഞ്ച് സെക്രട്ടറി കൂടിയായ സുരേഷിന്റെ പേരിലും ജാമ്യമില്ല വകുപ്പ് പ്രകാരം
ചാത്തന്നൂർ പോലിസ് 
കേസ് എടുത്തിട്ടുണ്ട് ഇതിൻമേൽ അന്വേഷണം വരികയാണ്.
ഇന്ന് ബാങ്കിൽ ജോലി ചെയ്യുന്ന ജോലിക്കാരിൽ ഭൂരിപക്ഷവും സിപിഎം സിപിഐ നേതാക്കളുടെ ബന്ധുക്കളാണ്. ഇതിൽ സിപിഎം ലോക്കൽ കമ്മിറ്റി അംഗങ്ങളുടെ ബന്ധുക്കളുമായ 12 പേർക്ക് ബാങ്കിൽ പ്യൂൺ ആയി അനധികൃത നിയമനം നടത്തിയിട്ടുണ്ട് യോഗ്യതയുള്ളവരെ പൂർണ്ണമായും തഴഞ്ഞു കൊണ്ടാണ് യാതൊരു ഇന്റർവ്യൂവോ ടെസ്റ്റോ നടത്താതെ പിൻവാതിൽ നിയമനമാണ് നടത്തിയത്. കൊല്ലത്തെ പ്രമുഖ സഹകരണആശുപത്രിയിൽ രണ്ടു 
 കോടി ഇൻവെസ്റ്റ്‌ ചെയ്തതിൽ നാളിത് വരെ ബാങ്കിന് പലിശയോ മറ്റ് ആനുകൂല്യങ്ങളോ ലഭിച്ചിട്ടില്ല.ഇത് കൂടാതെ കൊട്ടിയത്ത് നിർമ്മാണം പുരോഗമിക്കുന്ന ഡ്രീംസ് 
 മാളിൽ ഇൻവെസ്റ്റ്‌ ചെയ്ത 50 ലക്ഷത്തിനു നാളിത് വരെ ഒരു തിരിച്ചടവ് ഉണ്ടായിട്ടില്ല.രണ്ടു കോടി  കോടി കിട്ടാകടമായും മൂന്ന് കോടി രൂപ നഷ്ടത്തിലുമാണ് ബാങ്ക് ഇപ്പോൾ പ്രവർത്തിക്കുന്നത്.അഴിമതിയും കെടുകാര്യസ്ഥതയുമാണ് നാളിതുവരെ ഭരണം നടത്തിയ എൽ ഡി എഫ് 
ഭരണസമിതികൾ ചെയ്തിട്ടുള്ളത് കഴിഞ്ഞ മുപ്പത് വർഷമായി ഇവിടെ തിരഞ്ഞെടുപ്പ് നടത്തിയിട്ടുമില്ല പൊതുയോഗം നടത്തി ഭാരവാഹികളെ തിരഞ്ഞെടുത്ത് പോകുന്ന പരിപാടിയ്ക്ക് ഒരു മാറ്റം വരുത്തി കൊണ്ട് പൊതുജനപിന്തുണയോടെ ബിജെപി മുന്നോട്ട് വയ്ക്കുന്ന സഹകരണ സംരക്ഷണ സമിതി പാനൽ മത്സര രംഗത്തുള്ളത് സഹകാരികളുടെ വലിയ പിന്തുണയാണ് സ്ഥാനാർഥികൾക്ക് ലഭിച്ചിട്ടുള്ളത് ബാങ്കിലെ അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കുവാൻ സഹകരണ സംരക്ഷണ സമിതി ഭാരവാഹികളെ വിജയിപ്പിക്കണമെന്ന് സമിതിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായ എസ്. വി അനിത്തും രാജൻപിള്ളയും അഭ്യർത്ഥിച്ചു.

കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിലെ പത്തൊൻപതാം വാർഡിലെ പുന്നാംകോണം തോട് റോഡ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്.സുദീപ ഉദ്ഘടാനം ചെയ്തു.

ചാത്തന്നൂർ : കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിലെ പത്തൊൻപതാം വാർഡിലെ പുന്നാംകോണം തോട് റോഡ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്.
സുദീപ ഉദ്ഘടാനം ചെയ്തു. വൈസ് പ്രസിഡന്റ് എസ് സത്യപാലൻ,  വാർഡ് മെമ്പർ അപ്പുകുട്ടൻ പിള്ള, ബി.ജെ.പി ഏരിയ പ്രസിഡന്റ്‌ ആർ ജയൻ, ശരത് ചന്ദ്രൻപിള്ള, ജയൻ, അനീഷ്, എ. സുഗതൻ, സി. ഉദയകുമാർ, ഗിരീഷ് നേത്രത്വം നൽകി.
യാതൊരു വിധ ഗതാഗതസൗകര്യങ്ങളുമില്ലാതിരുന്ന ഈ പ്രദേശത്ത് വർഷങ്ങൾക്ക് മുൻപ് നിർമ്മാണം തുടങ്ങിയ  റോഡ് പാതി വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു തുടർന്ന് അടുത്തിടെ തുടർന്ന് 
 പലരും റോഡ് നിർമ്മിക്കുന്നതിന് വേണ്ടി പരിശ്രമിച്ചെങ്കിലും  പരാജയപ്പെടുകയായിരുന്നു.തുടർന്ന് കല്ലുവാതുക്കൽ ബിജെപി ഏരിയ പ്രസിഡന്റ്‌  ആർ.ജയന്റെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി പ്രദേശ വാസികളുടെ ചിരകാല സ്വപനം സാധ്യമാകുകയായിരുന്നു. പരിസര വാസികളുടെ പൂർണ്ണ പിന്തുണയോടെ തന്നെ ഈ റോഡ് നിർമ്മാണം പൂർത്തീകരിച്ചു. പഞ്ചായത്തിന്റെ ആസ്തി വികസന ഫണ്ടിൽ 
ഉൾപെടുത്തി കോൺക്രീറ്റ് ചെയ്തു 
 ഇലക്ട്രിക് പോസ്റ്റുകൾ മാറ്റി സ്‌ഥാപിച്ചു കൊണ്ട് കേന്ദ്രസർക്കാരിന്റെ  ജീവൻ പദ്ധതി പ്രകാരം ഉടൻ തന്നെ  പൈപ്പ് ലൈനുകൾ സ്ഥാപിച്ച് ജലവിതരണം സാധ്യമാക്കുമെന്ന് പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുദീപയും വൈസ് പ്രസിഡന്റ്‌ സത്യപാലനും 
വാർഡ് മെമ്പർ അപ്പുകുട്ടൻ പിള്ളയും ജനങ്ങൾക്ക് ഉറപ്പ് നൽകി.
ഫോട്ടോ :കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ എസ്. സുദീപ റോഡ് ഉത്ഘാടനം ചെയ്യുന്നു.

Monday, 15 May 2023

പോക്സോ കേസിലെ അതിജീവിതയെ മുൻ എം.പി പി. രാജേന്ദ്രനും സിപിഎം നേതാക്കളും ചേർന്ന് വിളിച്ചുവരുത്തി അപമാനിച്ചതായി പരാതി

ചാത്തന്നൂർ : പോക്സോ കേസിലെ 
അതിജീവിതയെ മുൻ എം.പി പി. രാജേന്ദ്രനും സിപിഎം നേതാക്കളും ചേർന്ന് വിളിച്ചുവരുത്തി 
അപമാനിച്ചതായി പരാതി.ചാത്തന്നൂരിലുള്ള 
സിപിഎം പ്രവർത്തകനെതിരായ 
പോക്സോ കേസിലെ 
അതിജീവിതയെ എൻ എസ് ആശുപത്രിയിൽ വിളിച്ചു വരുത്തി ചെയർമാനും ബോർഡ് അംഗങ്ങളും ചേർന്ന് അപമാനിച്ചതായാണ് പരാതി.
എൻ എസ് ആശുപത്രിയിൽ ജോലി ചെയ്യുന്ന അതിജീവിതയുടെ മാതാവിന്റെ ജോലിയുടെ കാര്യത്തിനായി മുൻകൂട്ടി അനുവാദം ചോദിച്ചു ചെന്ന അതിജീവിതയെയാണ് സിപിഎം നേതാവും മുൻ എം.പിയും എൻ. എസ് ആശുപത്രിയുടെ ചെയർമാൻ കൂടിയായ പി. രാജേന്ദ്രൻ എക്സ് എം. പിയ്ക്ക് എതിരെയും ആശുപത്രിയുടെ സ്റ്റാഫ് കമ്മിറ്റി ചെയർമാനും സിപിഎം നേതാവുമായ അഡ്വ. പി.കെ.ഷിബു, മറ്റ് ബോർഡ് അംഗങ്ങളും പ്രസിഡന്റിന്റെ കാബിനിൽ ഉള്ളപ്പോൾ ആണ് പ്രസിഡന്റ്‌ പി. രാജേന്ദ്രൻ എക്സ്. എം. പി പോക്സോ കേസ് കൊടുക്കുന്ന ആളാണല്ലോ എന്ന് ആക്ഷേപിച്ചു കൊണ്ട് പരിഹസിക്കുകയും ആക്ഷേപിക്കുകയും കളിയാക്കുകയും ചെയ്തത് ഇത് കേട്ട് മറ്റുള്ളവർ പരിഹസിച്ചു ചിരിക്കുകയും നോക്കുകയും ചെയ്തതായാണ് പരാതി. അതിജീവിതയെ മാനസികമായി പീഡിപ്പിക്കുന്നതിനായി സിപിഎം പ്രവർത്തകൻ കൂടിയായ 
പോക്സോകേസ് പ്രതിയും എൻ എസ് സഹകരണബാങ്ക് പ്രസിഡന്റും ബോർഡ് അംഗങ്ങളും ചേർന്ന് നടത്തിയ ഗൂഡാലോചനയാണെന്ന് അതിജീവിത പരാതിയിൽ ആരോപിക്കുന്നു. പോക്സോകേസിലെ അന്വേഷണവുമായി ബന്ധപ്പെട്ടു ചാത്തന്നൂർ പോലിസ് എൻ എസ് സഹകരണ ആശുപത്രിയിൽ എത്തി തെളിവെടുപ്പ് നടത്തിയിരുന്നു ഇതിന്റെ വൈരാഗ്യം മൂലമാണ് മാതാവിന്റെ ജോലിയുടെ പേരും പറഞ്ഞു ആശുപത്രിയിൽ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് അതിജീവിത പരാതിയിൽ പറയുന്നു നിലവിൽ എൽ എൽ ബി വിദ്യാർത്ഥിനിയായ അതിജീവിത സിപിഎം നേതാക്കളുടെ ഭീഷണിയുടെ നിഴലിലാണ് തന്റെയും കുടുംബവുമെന്ന് പറയുന്നു അതിന്റെ അവസാനത്തെ ഉദാഹരണമാണ് എൻ.എസ് ആശുപത്രിയിൽ നടന്ന സംഭവമെന്ന് അതിജീവിതമെന്ന് പറയുന്നു. ഏഴ് വർഷമായി ആശുപത്രിയിൽ ജോലി ചെയ്യുന്ന മാതാവിനെ ജോലിയിൽ നിന്ന് മാറ്റി നിർത്തിയിരിക്കുകയാണ് പിതാവ് വിദേശത്ത് ജോലിയില്ലാതെ കഷ്ടപ്പെടുന്ന സാഹചര്യത്തിൽ മാതാവിന് ജോലി കൂടി ഇല്ലാതായതോടെ കഷ്ടപ്പാടിലാണ് ഇ കുടുംബം അതിജീവിതയും സഹോദരിയും പഠിക്കുന്നതിന് തന്നെ വൻതുക ചിലവാകുമെന്നിരിക്കെ ഇ കുടുംബത്തിനെ മാനസികമായും സാമ്പത്തികമായും പീഡിപ്പിക്കുന്ന സമീപനമാണ് നടന്നു വരുന്നത് എന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു. അതിജീവിതയുടെയും കുടുംബത്തിന്റെ ജീവന് തന്നെ ഭീഷണിയാകും വിധത്തിലാണ് പോക്സോകേസ് പ്രതിയുടെയും മറ്റും പ്രവർത്തനങ്ങൾ എന്ന് നാട്ടുകാർ പറയുന്നു. 

ചാത്തന്നൂർ സഹകരണ അർബൻ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ഗൂഢാലോചന

ചാത്തന്നൂർ : ചാത്തന്നൂർ സഹകരണ അർബൻ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം ഗൂഢാലോചനയെന്ന് സഹകരണ സംരക്ഷണ സമിതി സ്ഥാനർതികൾ ആരോപിച്ചു. ബാങ്ക് ഐ ഡി കാർഡ് വോട്ടർമാരിൽ നിന്നും കൈവശപ്പെടുത്തി കൊണ്ട് വ്യാപകമായി കള്ളവോട്ട് ചെയ്യുന്നതിനും  വ്യാജ തിരിച്ചറിയൽ കാർഡുണ്ടാക്കി കള്ളവോട്ട് ചെയ്യാനുമാണ് ശ്രമം നടക്കുന്നത്.അഴിമതിയുടെ കേന്ദ്രമായ സർവീസ് സഹക്കരണ അർബൻ ബാങ്ക് അഴിമതിക്കാരിൽ നിന്നും മോചിപ്പിക്കാനുള്ള ശ്രമമാണ് ബിജെപിയുടെ നേതൃത്വത്തിലുള്ള സഹകരണ സംരക്ഷണ സമിതി ശ്രമം നടത്തുന്നത്.പരാജയ ഭീതി മൂലം ബാങ്കിന്റെ വ്യാജസീലുണ്ടാക്കി. സെക്രട്ടറിയുടെ ഒപ്പും ക്രിത്രിമമായി രൂപപ്പെടുത്തിയാണ് പലരുടെയും തിരിച്ചറിയൽ കാർഡുണ്ടാക്കിയിരിക്കുന്നത്കള്ളവോട്ട് ചെയ്യിക്കുന്നതിനായി ആൾക്കാരെ കൊണ്ട് വരാൻ മുപ്പതിലധികം വാഹനങ്ങളും സിപിഎം ഇടപാട് ചെയ്തിട്ടുണ്ട്. സഹകരണ വകുപ്പിലെ ഉന്നതരാണ്. തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ നേതൃത്വം കൊടുക്കുന്നത്.പൊലീസും മറ്റ് വകുപ്പുകളുമെല്ലാം അട്ടിമറിയെ സഹായിക്കുന്ന തരത്തിലാണ് പ്രവർത്തിക്കുന്നത്.ഭരണ സ്വാധീനം കൊണ്ട്  തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുകയാണ്.തിരഞ്ഞെടുപ്പ് അട്ടിമറിയ്ക്കാൻ ശ്രമിക്കുന്നത്  കോടതിയിൽ ചോദ്യം ചെയ്യുന്നതിനോടൊപ്പം  രാഷ്ട്രീയമായി പ്രതിരോധം തീർക്കുമെന്നും സഹകരണ സംരക്ഷണ. സമിതി കൺവീനർ രാജൻപിള്ള വ്യക്തമാക്കി.

മേയ് പകുതി കഴിഞ്ഞതോടെ പുത്തനുടുപ്പും കുടയും ബാഗുമായിസ്കൂളിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് കുട്ടികൾ.

കൊല്ലം : മേയ് പകുതി കഴിഞ്ഞതോടെ പുത്തനുടുപ്പും കുടയും ബാഗുമായി
സ്കൂളിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് കുട്ടികൾ. പരാതിക്ക് ഇടം നൽകാതെ യൂണിഫോമും പുസ്തകങ്ങളും സ്കൂളിൽ നിന്ന് വിതരണം തുടങ്ങിയതോടെ വർണകുടകളും ബാഗുകളുമായി സ്കൂൾ വിപണിയും സജീവമായി മിക്കിയും ഡോറയുമാണ് ബാഗുകളിൽ താരമെങ്കിലും കുട്ടിപട്ടാളത്തോട് ചങ്ങാത്തം കൂടാൻ വേറെയും ചിലർ ഇത്തവണ എത്തിയിട്ടുണ്ട്. സാധനങ്ങൾക്കെല്ലാം വില കയറിട്ടുണ്ടെന്നാണ് വ്യാപാരികൾ പറയുന്നത്. എന്നാൽ കച്ചവടത്തെ പ്രതികൂലമായി ബാധിച്ചിട്ടില്ലെന്ന ആശ്വാസത്തിലാണവർ. ഇക്കുറി മേയ്  രണ്ടാംവാരത്തിൽ തന്നെ സ്കൂൾ വിപണിയിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത് കുട്ടികളെ പറ്റിക്കാൻ കാർട്ടൂൺ കഥാപാത്രങ്ങൾ നിറഞ്ഞ ബാഗുകളും കുടകളും തന്നെയാണ് കൂടുതലും. നോട്ട് ബുക്ക്, ലഞ്ച് ബോക്സ്, വാട്ടർ ബോട്ടിൽ, ചെരുപ്പുകൾ തുടങ്ങിയവയെല്ലാം വിപണിയിൽ ഇടം പിടിച്ചിട്ടുണ്ട്. ബാഗുകൾക്ക് 400 മുതലും കുടകൾക്ക് 250 മുതലുമാണ് വില. ബ്രാന്റുകൾ മാറുന്നതിനനുസരിച്ച് ബാഗുകൾക്ക് ആയിരത്തിന് മുകളിലേക്കും കുടകൾക്ക് അഞ്ഞൂറിന് മുകളിലേക്കും വരും. കാർട്ടൂൺ കഥാപാത്രങ്ങളുടെയും കാറിന്റെയും ബസിന്റെയും രൂപത്തിലുള്ല പെൻസിൽ ബോക്സുകളാണ് ഇത്തവണ ശ്രദ്ധേയം. വിവിധ നിറത്തിലും പല ആകൃതിയിലുമുള ബോക്സുകൾ വാങ്ങാൻ തിരക്കാണ്. 100 മുതലാണ് ഇവയുടെ വില ബാഗ് കഴിഞ്ഞാൽ നോട്ട്ബുക്കുകളാണ് വിപണിയിൽ കൂടുതൽ വിറ്റുപോകുന്നത്. 6 ബുക്കുകളടങ്ങിയ പൊതിയ്ക്ക് 300 മുതലാണ് 22 മുതൽ 95 രൂപവരെയുള നോട്ടുബുക്കുകളും ലഭ്യമാണ്. പല നിറത്തിലും വലിപ്പത്തിലുമുള്ള കുടകളും
മഴ നനഞ്ഞ് കഴിഞ്ഞാൽ മടക്കിവെക്കാൻ ബുദ്ധിമുട്ട് ഉളവർക്ക് പെട്ടെന്ന് മടക്കിവെക്കാവുന്ന തരത്തിലുള കുപ്പി കുടകൾക്കും ആവശ്യക്കാരുണ്ട്. 200 രൂപ മുതലാണ് ഇവയുടെ വില. വിവിധ നിറത്തിലുള്ളതും ചിത്രങ്ങൾ വരച്ചതുമായ കുടകൾക്കും പ്രിയം ഏറെയാണ്. ചെറിയ കാലൻ കുടയ്ക്കും ഇഷ്ടക്കാരുണ്ട്. മുംബൈയിൽ നിന്നും തമിഴ്നാട്ടിൽ നിന്നുമാണ് സാധനങ്ങൾ കൂടുതലായും കടകളിലെത്തുന്നത്.

@ വിലകയറ്റം പിടിച്ചു നിർത്താൻ
കൺസ്യൂമർ ഫെഡും സഹകരണസംഘങ്ങളും 

വിപണിയിലെ വിലക്കയറ്റം പിടിച്ചു നിർത്താൻ കൺസ്യൂമർ ഫെഡ് പല ഭാഗങ്ങളിലും സ്റ്റുഡന്റ്സ് മാർക്കറ്റുകൾ ആരംഭിച്ചിട്ടുണ്ട്.കൂടാതെ വിവിധ 
 സഹകരണ സംഘങ്ങളുടെ നേതൃത്വത്തിൽ സ്റ്റുഡന്റ്സ് മാർക്കറ്റുകളും ആരംഭിച്ചിട്ടുണ്ട്.
വിവിധ കമ്പനികളുടെ സ്കൂൾ ബാഗുകൾ വിലക്കുറവിൽ ലഭിക്കുന്ന ബാഗ് ഹൗസ്, കുടകൾ ലഭ്യമാകുന്ന അമ്പ്രല്ലാ കോർണർ, സ്പോർട്സ് ഐറ്റംസിനായി സ്പോർട്സ് കോർണർ, ഷൂകൾ ലഭ്യമാക്കുന്ന ഷൂ മാർട്ടും, ത്രിവേണി നോട്ടുബുക്കുകൾ ലഭിക്കുന്ന നോട്ട്ബുക്ക് ഗ്യാലറി, പഠനോപകരണ വിഭാഗവും ഒരുക്കിയിട്ടുണ്ട്.

 

Sunday, 14 May 2023

ഞായറാഴ്ച പുലർച്ചേയുണ്ടായ തീപിടുത്തത്തിൽ പ്ലാസ്റ്റിക് കമ്പനി പൂർണ്ണമായും കത്തി നശിച്ചു.

കൊട്ടിയം: ഞായറാഴ്ച പുലർച്ചേയുണ്ടായ തീപിടുത്തത്തിൽ പ്ലാസ്റ്റിക് കമ്പനി പൂർണ്ണമായും കത്തി നശിച്ചു. നാലു സ്ഥലങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘങ്ങൾ മണിക്കൂറുകളോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാനായത്.
ഉമയനല്ലൂർ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന ജയ സിംഗിന്റെ ഉടമസ്ഥതയിലുള്ള ഗായത്രി പ്ലാസ്റ്റിക് എന്ന സ്ഥാപനമാണ് കത്തി നശിച്ചത്.പ്ലാസ്റ്റിക് കമ്പനിയ്ക്ക് തീപിടിച്ചത് നാട്ടുകാരെ പരിഭ്രാന്തിയിലാക്കി. പുലർേച്ചേ മൂന്നു മണിയോടെയാണ് ഇവിടെ നിന്നും തീയും, വലിയ പുകയും ഉയരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കടപ്പാക്കട, ചാമക്കട, കുണ്ടറ, പരവൂർ എന്നിവിടങ്ങളിൽ നിന്നായി പത്തു യൂണിറ്റിലധികം ഫയർഫോഴ്സ് സംഘമെത്തിയാണ് തീ കെടുത്തിയത്.പ്ലാസ്റ്റിക് കമ്പനിയിലുണ്ടായിരുന്ന വൈദ്യുതി ട്രാൻസ്ഫോമർ, ഗ്രൈൻഡർ, കംപ്രസ്സർ, ഷെഡ്ഡുകൾ, പ്ലാസ്റ്റിക്കുകൾ എന്നിവ കത്തിനശിച്ചു. തീ പിടിച്ച കമ്പനിക്കടുത്ത് സർക്കാറിന്റെ ഗ്യാസ് സിലിണ്ടറുകൾ വൃത്തിയാക്കുന്ന ഒരു കമ്പനി പ്രവർത്തിക്കുന്നുണ്ട്. ഇവിടേക്ക് തീ പടരാതിരിക്കാനാണ് ഫയർ ഫോഴ്സ് ശ്രമിച്ചത്. പഞ്ചായത്ത്, കോർപ്പറേഷൻ എന്നിവിടങ്ങളിൽ നിന്നും ഹരിത കർമസേന ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ ഇവരാണ് വാങ്ങിയിരുന്നത്. ഇതിന്റെ വലിയ ശേഖരവും പ്ലാസ്റ്റിക് കുപ്പികളുടെ വലിയ ശേഖരവും ഇവിടെയുണ്ടായിരുന്നു.പ്ലാസ്റ്റിക് പൊടിക്കുന്ന ജോലികളും, കയറ്റിയയക്കുന്ന ജോലിയുമാണ് ഇവിടെ നടന്നു വന്നത്. യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് വ്യവസായ എസ്റ്റേറ്റേറ്റിൽ പ്ലാസ്റ്റിക് കമ്പനികൾ പ്രവർത്തിക്കുന്നതെന്നും, ഒരു തീപ്പൊരി വീണാൽ പ്രദേശമാകെ കത്തി ചാമ്പലാകാൻ കാരണമാകുമെന്നും എസ്റ്റേറ്റേറ്റിലെ മറ്റ് വ്യവസായ യൂണിറ്റ് ഉടമകളും പ്രദേശവാസികളും പറയുന്നു.  

ചിത്രം: പ്ലാസ്റ്റിക് കമ്പനിയിലുണ്ടായ തീപിടുത്തത്തിൽ തീയണക്കാൻ ശ്രമിക്കുന്ന ഫയർഫോഴ്സ്സ് സംഘം

പരവൂർ പ്രൈവറ്റ് ബസ്‌ സ്റ്റാൻഡിൽ സൂചികുത്താൻ ഇടമില്ല

പരവൂർ പ്രൈവറ്റ് ബസ്‌ സ്റ്റാൻഡിൽ സൂചികുത്താൻ ഇടമില്ല
 
സ്ഥലപരിമിതിയും ബസുകളുടെ ബാഹുല്യവും മൂലം വലയുകയാണ് പരവൂർ മുനിസിപ്പൽ ബസ് സ്റ്റാൻഡ്
 യാത്രക്കാരെ കയറ്റാനും ഇറക്കാനും ബസുകൾക്ക് സ്റ്റാൻഡിനുള്ളിലേക്ക് പ്രവേശിക്കാൻ പോലും കഴിയാത്ത അവസ്ഥയാണ് ബസുകൾ പുറ്റിങ്ങൽ ക്ഷേത്ര മൈതാനത്ത് നിറുത്തിയിട്ട ശേഷം സമയമാകുമ്പോൾ സ്റ്റാൻഡിലേക്ക് കൊണ്ടുവരാറാണ് പതിവ് പരവൂർ - കൊട്ടിയം, പരവൂർ - പാരിപ്പള്ളി, പരവൂർ - കാപ്പിൽ - വർക്കല എന്നീ റൂട്ടുകളിലെ ബസുകളാണ് പരവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്ന് സർവീസ് ആരംഭിക്കുന്നത്
ഇതിൽ കൊട്ടിയത്തേക്കും പാരിപ്പള്ളിയിലേക്കുമുള്ള റൂട്ടുകൾ വളരെ തിരക്കേറിയതാണ്
ഒരു ബസ് പോയിക്കഴിഞ്ഞാൽ പത്ത് മിനിട്ടിനകം അടുത്തത് സ്റ്റാൻഡിലേക്കെത്തും
 ഒന്നിനുപിന്നാലെ ഒന്നായി ബസുകൾ കൂട്ടത്തോടെയെത്തുമ്പോൾ യാത്രക്കാർക്ക് നിന്നുതിരിയാൻ പോലും ഇടമില്ലാത്ത അവസ്ഥയാകും ബസുകൾക്കിടയിലൂടെ നടന്നുപോകുന്ന യാത്രക്കാർ പലപ്പോഴും തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെടാറ്
 
@ സ്ഥിതി കൂടുതൽ ഗുരുതരമാകും
 പരവൂർ - മയ്യനാട് - കാക്കോട്ടുമൂല പാലം യാഥാർത്ഥ്യമാകുന്നതോടെ പരവൂർ - മയ്യനാട് - കൊല്ലം റൂട്ടിലെ ബസുകളും തീരദേശ ഹൈവേ വരുന്നതോടെ പരവൂർ - കൊല്ലം തീരദേശ ഹൈവേ റൂട്ടിലെ ബസുകളും പരവൂർ മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ നിന്നാകും പുറപ്പെടുക
അങ്ങനെ വന്നാൽ ഇപ്പോഴുള്ളതിനെക്കാൾ കൂടുതൽ പ്രതിസന്ധിയിലാകും കാര്യങ്ങൾ
 
@ മുനിസിപ്പൽ കോംപ്ളക്സ് വില്ലനായെന്ന്

 പരവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിനുള്ളിലെ മുനിസിപ്പൽ കോംപ്ലക്സ് കെട്ടിടത്തിന്റെ അശാസ്ത്രീയ നിർമ്മാണമാണ് സ്റ്റാൻഡിലെ തിക്കിനും തിരക്കിനും കാരണമായതെന്ന് ആക്ഷേപമുണ്ട്.
നിലവിലുള്ള കടമുറികൾ, ടോയ്‌ലെറ്റുകൾ, ഓപ്പൺ ജിംനേഷ്യം മുതലായവ സ്ഥലം അപഹരിക്കുന്നതല്ലാതെ പ്രവർത്തനമില്ല ഷോപ്പിംഗ് കോംപ്ളക്സ് കെട്ടിടം ഒൻപത് കോടി രൂപ ചെലവഴിച്ച് നവീകരിക്കാൻ നഗരസഭ ലക്ഷ്യമിടുന്നുണ്ട് പുതിയ നിർമ്മാണ പ്രവർത്തനങ്ങൾ ബസ് സ്റ്റാൻഡിന്റെ നിലവിലെ പ്രതിസന്ധികൾ പരിഹരിക്കുന്ന തരത്തിലാകണമെന്നാണ് യാത്രക്കാരുടെയും വ്യാപാരികളുടെയും ആവശ്യം പരവൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിലവിൽ പകുതിയിലധികം സ്ഥലവും കാത്തിരിപ്പ് കേന്ദ്രത്തിനായി പാഴാക്കിയിരിക്കുകയാണ് പുതിയ വികസന പദ്ധതികൾ നടപ്പാക്കുമ്പോൾ ഉള്ള സ്ഥലം മികച്ച രീതിയിൽ പ്രയോജനപ്പെടുത്തി സൗകര്യം ഏർപ്പെടുത്തണം ആ‌ഡംബരത്തിന് വേണ്ടി വലിയ കെട്ടിടങ്ങൾ നിർമ്മിച്ച് നഗരസഭ പണം ദുർവിനിയോഗം ചെയ്യരുത്

*_അപര ഏകാദശി_*

*_അപര ഏകാദശി_*
 *_2023 മെയ് 15 തിങ്കളാഴ്ച_*
 *********🛕******* 
ഓരോ ഏകാദശിക്കും പ്രത്യേക പേരും സവിശേഷമായ പുണ്യഫലങ്ങളും ഉണ്ട്. 2023 മെയ് 15 തിങ്കളാഴ്ച അപര ഏകാദശിയാണ്. വൈശാഖം/ ജ്യേഷ്ഠ മാസത്തിലെ കറുത്തപക്ഷത്തിൽ വരുന്ന ഈ ഏകാദശിയെ അചല ഏകാദശി എന്നും പറയും. മേടം ഇടവം മാസത്തിലെ ഈ ഏകാദശി നോൽക്കുന്നവർ ഭഗവാൻ മഹാവിഷ്ണുവിനെ ത്രിവിക്രമനായി സങ്കല്പിച്ച് പ്രാർത്ഥിക്കണം. ബലി ചക്രവർത്തിയോട് ഭൂമിയും, ആകാശവും അളന്നിട്ട് മൂന്നാം ചുവട് വയ്ക്കാൻ സ്ഥലം ചോദിച്ച ഭാവമാണ് ത്രിവിക്രമ ഭാവം. ഈ ദിവസം വ്രതം അനുഷ്ഠിച്ചാൽ മഹാപാപങ്ങൾ പോലും അകലും. പാപങ്ങളാണ് എപ്പോഴും ദുരിതങ്ങളും തടസ്സങ്ങളുമായി മാറുന്നത്. പാപങ്ങൾ അവസാനിച്ചാൽ തടസങ്ങൾ അകന്ന് ഐശ്വര്യവും ആഗ്രഹസാഫല്യവും ഉണ്ടാകും. ഇഹലോകത്തും പരലോകത്തും എല്ലാത്തരം സൗഭാഗ്യങ്ങളും സമ്മാനിക്കുന്ന വ്രതമാണ് ഏകാദശി.

അപര എന്നാൽ ശ്രേഷ്ഠമായ, പരമമായ, ഇതിനപ്പുറം മറ്റൊന്നില്ലാത്ത, പരിധിയില്ലാത്ത, വളരെ അധികം, പരാശക്തിയുടെ മൂന്നാമത്തെ ഭാവമായ ( ഭദ്രകാളി ) എന്നെല്ലാം അർത്ഥമുണ്ട്. അതുകൊണ്ടുതന്നെ ഈ ഏകാദശി അനുഷ്ഠിക്കുന്നവരെ വിഷ്ണുഭഗവാൻ അപാരമായ ധനവും, കീർത്തിയും, പുണ്യവും നൽകി അനുഗ്രഹിക്കുന്നു. കൊടുംപാപങ്ങളിൽ നിന്നു പോലും മോചിപ്പിക്കുന്നു. ഈ വ്രതം നോറ്റാൽ സന്താനങ്ങൾ ഇല്ലാത്തവർക്ക് പുത്രനെയും ധനമില്ലാത്തവർക്ക് ധനവും ലഭിക്കും. എങ്ങനെയാണോ സൂര്യൻ അന്ധകാരത്തെ നശിപ്പിച്ച് വെളിച്ചത്തെ പ്രദാനം ചെയ്യുന്നത് അതുപോലെ അപര ഏകാദശി നോൽക്കുന്ന ഭക്തരുടെ പാപങ്ങൾ തീരും. അന്ന് വ്രതമെടുക്കാനാകാത്തവർ മഹാവിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തി മൂലമന്ത്രമായ ഓം നമോ നാരായണായ അത്ഭുത ശക്തിയുള്ള നാമത്രയ മന്ത്രം ഓം അച്യുതായ നമഃ, ഓം അനന്തായ നമഃ, ഓം ഗോവിന്ദായ നമഃ എന്നിവ കഴിയുന്നത്ര ജപിക്കണം. വിഷ്ണു സഹസ്രനാമം, അഷ്ടോത്തരം ജപിക്കുന്നതും നല്ലതാണ്. വിശിഷ്ടമായ വസ്തുക്കൾ, ദ്രവ്യങ്ങൾ എന്നിവ ദാനം ചെയ്താൽ ലഭിക്കുന്ന പുണ്യത്തിന് സമം ഫലം അപര ഏകാദശി അനുഷ്ഠിക്കുന്ന ഭക്തർക്ക് ലഭിക്കുന്നു. അപര ഏകാദശി ഭദ്രകാളി ജയന്തിയായും ആചരിക്കുന്നുണ്ട്.

മറ്റെല്ലാ ഏകാദശിയും പോലെ അരികൊണ്ടുള്ള ഭക്ഷണം ഉപേക്ഷിച്ച് വേണം വിഷ്ണു ഭഗവാന്റെ അഞ്ചാമത്തെ അവതാരമായ വാമന പ്രീതിക്കുള്ള അപര ഏകാദശിയും നോൽക്കാൻ. ദശമി ദിവസം രാവിലെ കുളിച്ച് വ്രതം തുടങ്ങണം. അന്ന് ഒരു നേരം ആഹാരം കഴിച്ച് ഏകാദശി ദിവസം പൂർണ്ണമായും ഉപവാസിക്കണം. പൂർണ്ണ ഉപവാസം കഴിയാത്തവർക്ക് പാലും പഴങ്ങളും ലഘു ഭക്ഷണമായി കഴിക്കാവുന്നതാണ്. പിറ്റേദിവസം വിഷ്ണുക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ച ശേഷം ഭക്ഷണം കഴിക്കാം. ഏകാദശി ദിവസം മൗനാചരണം വളരെ നല്ലതാണ്.

ഏകാദശി വ്രതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമയമാണ് ഹരിവാസരം. ഏകാദശി തിഥിയുടെ അവസാനത്തെ 15 നാഴികയും (ആറു മണിക്കൂർ) തൊട്ടു പിന്നാലെ വരുന്ന ദ്വാദശി തിഥിയുടെ ആദ്യത്തെ 15 നാഴികയും ചേർന്നുള്ള 12 മണിക്കൂർ സമയമാണ് ഹരിവാസരം. ഈ സമയത്ത് മഹാവിഷ്ണുവിനെ ഭജിക്കുന്നത് ഏറെ പുണ്യകരമാണ്.

എല്ലാമാസവും 2 ഏകാദശിയുണ്ട്. കറുത്തപക്ഷത്തിലും വെളുത്ത പക്ഷത്തിലും. രണ്ടും ആചരിക്കാം. എങ്കിലും വെളുത്തപക്ഷത്തിനാണ് പ്രാധാന്യം കൂടുതൽ ഉള്ളതായി കരുതുന്നത്. ഏകാദശിവ്രതം തീർന്നാലും ഹരിവാസര പുണ്യസമയം തുടരും. മഹാവിഷ്ണുവിന്റെ ദിവസമാണ് അന്ന്. ഹരി എന്നാൽ മഹാവിഷ്ണു, വാസരം എന്നാൽ ദിവസം എന്നുമാണർത്ഥം അപ്പോൾ ഹരിവാസരം എന്ന വാക്കിന്റെ അർഥം ഹരിയുടെ ദിവസമെന്നാണ്. ഏകാദശി വ്രതത്തിനു ശേഷം ദ്വാദശിയുടെ ആദ്യപാദം കൂടി ചേരുന്ന സമയം മഹാവിഷ്ണുവിന് ഏറെ പ്രീതികരമാണെന്നാണു വിശ്വാസം. ഈ സമയം വിഷ്ണുവിനെ ആരാധിക്കുന്നതു കൂടുതൽ പുണ്യമെന്ന് കരുതുന്നു. 2023 മേയ് 15 ന് രാത്രി 7:32 മണിക്ക് ഹരിവാസരം തുടങ്ങും. 16 ന് രാവിലെ 6:43 മണിക്ക് അവസാനിക്കും🙏
Harivarasanam Charitable Trust.🌷🛕

നിരോധനത്തിനു പുല്ലുവില പ്ലാസ്റ്റിക് സുലഭം

നിരോധനത്തിനു പുല്ലുവില പ്ലാസ്റ്റിക് സുലഭം 

കൊല്ലം : ബസ്‌സ്റ്റോപ്പിലോ ചന്തയിലോ കടപ്പുറത്തോ എന്നുവേണ്ട പത്താളുകൾ കൂടുന്ന എവിടെനിന്നും ചുറ്റും നോക്കിയാൽ പ്ലാസ്റ്റിക് മാലിന്യത്തിന്റെ ഒരു ചെറുകൂനയെങ്കിലും കാണാം. ചുറ്റുമുള്ള മനുഷ്യരുടെ കൈയിൽ പ്ലാസ്റ്റിക് കാരിബാഗുണ്ടാകും. ചായക്കടകളിൽ പ്ലാസ്റ്റിക് കപ്പുകളോ പ്ലാസ്റ്റിക് ചേർന്ന പേപ്പർ കപ്പുകളോ കാണും. എവിടെ നോക്കിയാലും പ്ലാസ്റ്റിക്മയം. 2020 പുതുവത്സരദിനത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച പ്ലാസ്റ്റിക് നിരോധനവും  2021 സെപ്റ്റംബർ 30ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച നിരോധനവുമെല്ലാം പൂർണമായി പാളിപ്പോയതാണ് ഇപ്പോൾ കാണുന്നത്.
പ്ലാസ്റ്റിക് പരിശോധന പൂർണ്ണമായും നിലച്ചതോടെ പ്ലാസ്റ്റിക് സുലഭമായി മാറി 
തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളുടെ 
പരിശോധനയില്ല, നിയന്ത്രണങ്ങളില്ല ഉണ്ടെങ്കിൽ തന്നെ വഴിപാട് പോലെ ഒന്ന് കാടിളക്കി പോകും വീണ്ടും പഴയപടി ഇത് മൂലം ജില്ലയിൽ ഗ്രാമീണമേഖലകൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിരോധിച്ച പ്ലാസ്റ്റിക് ഉത്പന്നങ്ങൾ നിർബാധം ഉപയോഗിക്കുന്നു.
ഒറ്റത്തവണ ഉപയാഗിക്കാവുന്ന പ്ലാസ്റ്റിക് കാരിബാഗുകൾ അടക്കമുള്ളവയ്ക്കു നിരോധനം ഏർപ്പെടുത്തിയത് 2020 ജനുവരി ഒന്നിനാണ്.
ആസമയത്ത് പരിശോധനയും ബോധവത്കരണവുമെല്ലാം നന്നായി നടന്നു. പ്ലാസ്റ്റിക് നിരോധനം ആദ്യമൊക്കെ ചില ബുദ്ധിമുട്ടുകൾ കച്ചവടക്കാരും പൊതുജനങ്ങളും അനുഭവിച്ചിരുന്നു. പിന്നീട്, പ്ലാസ്റ്റിക് കാരിബാഗുകൾക്കു പകരം ആളുകൾ തുണിസഞ്ചി ശീലമാക്കുകയും ചെയ്തു.
എന്നാൽ, കൊവിഡ് നിയന്ത്രണങ്ങൾ വന്നതോടെ പരിശോധനകളും പിഴയീടാക്കലും നടക്കാതായപ്പോൾ വീണ്ടും പ്ലാസ്റ്റിക് കവറുകൾ സജീവമായി. ജൈവ വസ്തുക്കളിൽനിന്ന്‌ നിർമിക്കുന്ന ബയോ-ഡീഗ്രേഡബിൾ പ്ലാസ്റ്റിക് ആണ് ഒറ്റത്തവണ പ്ലാസ്റ്റിക്കിനു ബദൽ.

പരിശോധന തുടങ്ങിയ. സമയത്ത് ഒരു ദിവസം ജില്ലയിൽ പിടിച്ചെടുത്തത് 5.2 ടൺ ആയിരുന്നു.ജില്ലയിൽ ഏറ്റവും വലിയ പ്ലാസ്റ്റിക് വേട്ട നടത്തിയത് 2020 മാർച്ച് 10 നായിരുന്നു. ഓപ്പറേഷൻ കെയർ എന്ന പേരിൽ നടത്തിയ പരിശോധനയിൽ ഒരുദിവസംകൊണ്ട് 5.2 ടൺ നിരോധിത പ്ലാസ്റ്റിക് ഉത്പന്നങ്ങൾ പിടിച്ചെടുത്തു. ജില്ലയിലെ 68 ഗ്രാമപ്പഞ്ചായത്തുകളിലെയും സെക്രട്ടറിമാരുടെ ടീമുകൾ രൂപവത്കരിച്ചായിരുന്നു ഒരേസമയം പരിശോധന.3637 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 64 സ്ഥാപനങ്ങൾക്ക് പിഴചുമത്തി. 4.55 ലക്ഷം രൂപയാണ് പിഴയായി ഈടാക്കിയത്. പിനീട് ഇങ്ങോട്ട് എല്ലാം വഴിപാടായി മാറി ഇപ്പോൾ പരിശോധന നിലച്ച മട്ടാണ്.
ആദ്യനിയമലംഘനത്തിന് 10,000 രൂപയും ആവർത്തിച്ചാൽ 25,000 രൂപയും മൂന്നാമതും ആവർത്തിച്ചാൽ 50,000 രൂപയുമാണ് പിഴയായി നിശ്ചയിച്ചിരുന്നത്. എന്നാൽ, ഇത്തരം പിഴയീടാക്കിയുള്ള നടപടികൾ കാര്യമായി നടക്കുന്നില്ല.

ചാത്തന്നൂരിന് വേണം പൊതുകളിയിടം


ചാത്തന്നൂരിന് വേണം പൊതുകളിയിടം

 ചാത്തന്നൂർ : ഫുട്‌ബോൾ കളിക്കാനാഗ്രഹിക്കുന്നവർ പണം കൊടുത്ത് ടർഫുകൾ തേടിപ്പോകണം. ഷട്ടിൽ കളിക്കാൻ ഭീമമായ സംഖ്യ നൽകി ക്ലബ്ബുകളിൽ അംഗത്വമെടുക്കണം. ഓടാനും ചാടാനും തുടങ്ങി കായികമത്സരങ്ങൾ വരെ നടത്താൻ സ്കൂൾ മൈതാനങ്ങളെ ആശ്രയിക്കണം. അതുതന്നെ ചരൽ നിറഞ്ഞ ചെറു ഗ്രൗണ്ടുകൾ.

ചാത്തന്നൂരിലെ കായികപ്രേമികളുടെ സങ്കടം കാണാനും കേൾക്കാനും ആരുമില്ലേയെന്ന ചോദ്യമാണ് ഉയരുന്നത്. ചാത്തന്നൂരിനും വേണം പൊതു കളിയിടം. വിശാലമായ സ്ഥലം ഏറ്റെടുത്ത് ആധുനികരീതിയിലുള്ള മൈതാനം പാകപ്പെടുത്തണമെന്ന് ജനപ്രതിനിധികളോട് കലാകാലമായി നാട്ടുകാർ ആവശ്യപ്പെടുന്നു. ഓരോ തിരഞ്ഞെടുപ്പുകാലത്തും ഇതുമായി ബന്ധപ്പെടുത്തിയുള്ള നിരവധി പ്രഖ്യാപനങ്ങൾ നടക്കാറുണ്ട്.
എന്നാൽ, തിരഞ്ഞെടുക്കപ്പെടുന്നവർ സൗകര്യം പോലെ അത്‌ മറക്കുന്നു.
സർക്കാർതലങ്ങളിലുള്ള നിരവധി ചെറുതും വലുതുമായ സ്കൂളുകളുള്ള കാഞ്ഞങ്ങാട്ട് അതിനനുസരിച്ചുള്ള കളിയിടമില്ല. കായികമത്സരങ്ങൾ നടത്താൻ പല സ്കൂളുകളും ബുദ്ധിമുട്ടുന്നു. ചാത്തന്നൂർ വയലിൽ ക്ഷേത്ര ഗ്രൗണ്ട്
പഞ്ചായത്തിനെ നോക്ക് കുത്തിയാക്കി 
വ്യവസായ വകുപ്പ് മതിൽകെട്ടിയടച്ചു.
എൻ എസ് എസ് ഹൈ  സ്കൂൾ മൈതാനവും എസ് എം വി 
സ്കൂളിന്റെ ഗ്രൗണ്ടുമാണ് ഇപ്പോൾ ഉള്ളത് അവിടെ സ്കൂൾ അധികൃതരുടെ അനുവാദം ഇല്ലാതെ പ്രവേശനമില്ല ചാത്തന്നൂർ ഹയർസെക്കന്ററി സ്കൂളിൽ ചെറിയ ഗ്രൗണ്ട് ആണുള്ളത് പിന്നെ പഞ്ചായത്ത്‌ ഗ്രൗണ്ട് എന്ന് പറയാൻ ഉള്ളത് എം സി പുരത്ത് ഉള്ള ചെറിയ ഗ്രൗണ്ട് ആണുള്ളത്. രാവിലത്തെ വ്യായാമത്തിനുപോലും നാട്ടുകാർക്ക് ഉപയോഗിക്കാൻ ഒരു ചെറിയ ഗ്രൗണ്ട് ചാത്തന്നൂർ പഞ്ചായത്തിൽ ഇല്ല

@ ഒരു പൊതു മൈതാനവും  സിന്തറ്റിക് ട്രാക്കുമാണ് യുവജനങ്ങൾക്ക് ആവശ്യം 
 പുതുതായി ഒരു കളിയിടം ഉണ്ടാക്കാൻ ഒന്നിച്ചുള്ള മുന്നേറ്റം നടക്കണം 
 എത്രയോ കായികതാരങ്ങൾക്ക് ജന്മം നൽകിയ നാട്. ക്രിക്കറ്റും ഫുട്‌ബോളും വോളിബോളും കബഡിയും തുടങ്ങി വടംവലി വരെ നീളുന്ന കായിക ഇനങ്ങളിൽ മികവ് പുലർത്തിയ എത്രയോ പേരുണ്ട് ഒളിമ്പ്യൻ ശ്യംകുമാറിന്റെ നടാണ് 

 ഓരോ പൊതുമൈതാനവും നാടിന്റെ നെഞ്ചകമെന്നാണ് പറയുന്നത്.
കായികാഭ്യാസം, അത്‌ പ്രായഭേദെമന്യേ നിത്യവും നടത്തണമെന്ന് ഡോക്ടർമാർപോലും ആവർത്തിച്ച്‌ പറയുന്ന കാലം.
പുലർകാലെ എഴുന്നേറ്റ് നടക്കാൻ പോലും ചാത്തന്നൂർകാർക്ക് 
വിശാലമായൊരു ഗ്രൗണ്ടില്ലെന്ന്‌ പറയുമ്പോൾ ചാത്തന്നൂർ പഞ്ചായത്തിനെ മാത്രമല്ല, നാടിനെയൊട്ടാകെ അത്‌ നാണിപ്പിക്കുന്നു.നാട്ടുകാർക്ക് 
പ്രതിഷേധമുണ്ട്എത്രയോ കാലമായി ഈ നാട്ടുകാരുടെ ആവശ്യമാണ്  ചാത്തന്നൂരിൽ ഒരു പൊതു കളിയിടം വേണമെന്നത്. ഇതിനുവേണ്ടി അധികാരികൾ ഒന്നും ചെയ്യാത്തത് വലിയ പ്രതിഷേധമുണ്ടാകുന്നു. കായികമേഖലയെ പരിപോഷിപ്പിക്കണമെന്നൊക്കെ എല്ലാവർക്കും പറയാം. അതിന് ആദ്യം വേണ്ടത് നല്ലൊരു മൈതാനമാണ്. എല്ലാവരും ഒരുമിച്ച്‌ ശബ്ദമുയർത്തിയാൽ നടപ്പാകാത്ത കാര്യമുണ്ടോ എന്നാണ് നാട്ടുകാർ ചോദിക്കുന്നത്.


@ കുട്ടികളോടുള്ള ക്രൂരത

നല്ലൊരു മൈതാനം വേണം. അത്‌ നിലവാരമുള്ളതാകണം. എങ്കിലേ നമ്മുടെ കുട്ടികൾ മെച്ചപ്പെട്ട പ്രകടനം കാഴ്ചെവക്കൂ. ഒരു പൊതു മൈതാനമില്ലെന്ന്‌ പറയുന്നത് നാണക്കേടും അത്‌ കുട്ടികളോടുള്ള ക്രൂരതയുമാണ്. നിലവാരമുള്ള മൈതാനത്ത് പ്രാക്ടീസ് ചെയ്താലേ മറ്റു ജില്ലകളിലും അതിനപ്പുറത്തും പോയി നേട്ടം കൊയ്യാനാകൂ. ഇവിടത്തെ കുട്ടികൾ മറ്റിടങ്ങളിലെത്തി അവിടത്തെ ഗ്രൗണ്ടുകൾ കാണുമ്പോൾ കാലല്ല ഇടറുന്നത്, അവരുടെ മനസ്സാണ്

Saturday, 13 May 2023

പോളച്ചിറയിൽ വിഷപായൽ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.

ചാത്തന്നൂർ : പോളച്ചിറയിൽ വിഷപായൽ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു. വേനൽമഴയ്ക്കു ശേഷമാണ് പായൽ കണ്ട് തുടങ്ങിയത്.
മഴയുടെ ആദ്യ ദിനങ്ങളിൽ വെള്ളത്തിൽ എണ്ണ കലർന്ന പോലെയും പിന്നീട് ഇത് സ്വർണ നിറത്തിലും അതിനു ശേഷം പച്ച കലർന്ന നിറത്തിലുമായി.വിഷപ്പായലായ ബ്ലൂ ഗ്രീൻ ആൽഗയുടെ സാന്നിധ്യത്തിൽ വർധനയുണ്ടായതായാണ് സൂചന.
ആൽഗ ബ്ലൂം, ഡികയോസ്ഫറിയം എന്നീ ഗ്രീൻ ആൽഗകളാണു പച്ചയും സ്വർണ്ണവും കലർന്ന നിറത്തിൽ വെള്ളത്തിനു മുകളിൽ പരന്നൊഴുകുന്നത് എന്ന് കെമിക്കൽ പരിശോധകർ പറയുന്നു.
 വേനൽ മഴയ്ക്കു ശേഷം സ്വാഭാവിക ഒഴുക്ക് കൂടിയതോടെയാണ്  ആൽഗകൾ പെരുകിയത്. പായൽ പ്രതിഭാസത്തെക്കുറിച്ചു കൂടുതൽ പഠനം വേണമെന്ന് ആവശ്യമുയരുന്നുണ്ട്.
ബ്ലൂ ഗ്രീൻ ആൽഗയാണെങ്കിൽ പോളയിലെ വെളളം ഉപയോഗിക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്ന് വിദഗ്ദർ പറയുന്നു. വിഷപ്പായലായ ബ്ലൂ ഗ്രീൻ ആൽഗ അടക്കമുള്ളവയുടെ സാന്നിധ്യം ഉണ്ടെങ്കിൽ ജലത്തിൽ ഓക്സിജന്റെ അളവിൽ ഗണ്യമായ കുറവുണ്ടാകും.
അങ്ങനെയാണെങ്കിൽ 
പോളച്ചിറയുടെ 
പല ഭാഗത്തും ഓക്സിജന്റെ അളവിൽ കുറവുണ്ടാകും അത് കൊണ്ട് തന്നെ 
പോളച്ചിറ പൂർണമായും  പായൽ മുക്തമാക്കാൻ നടപടി വേണമെന്നും ആവശ്യമുയരുന്നു. അനിയന്ത്രിതമായ അളവിൽ മാലിന്യങ്ങളും കൃഷിയിടങ്ങളിൽ പയോഗിക്കുന്ന വളവും പുഴയിൽ എത്തുന്നതാണ് ഓക്സിജൻ കുറയാൻ കാരണം.പോളച്ചിറയിൽ 
 പ്രകടമായ രീതിയിൽ നിറവ്യത്യാസം, ദുർഗന്ധം, പത,
ജലജീവികൾ ചത്തു പൊങ്ങുന്നത് എന്നിവ കാണുകയാണെങ്കിൽ വെള്ളത്തിൽ ഇറങ്ങുന്നതും നീരൊഴുക്ക് വന്നു പൂർവസ്ഥിതിയിൽ ആകുന്നത് വരെ വെള്ളത്തിന്റെ ഉപയോഗം ഒഴിവാക്കുകയും ചെയ്യുന്നതാണ് നല്ലതെന്നും വിദഗ്ധർ പറയുന്നു.

@ മാലിന്യക്കുപ്പയായി പോളച്ചിറ ഏല

മാലിന്യക്കുപ്പയായി ഏലായും അനുബന്ധ തോടുകളും 
കക്കൂസ് മാലിന്യവും കെമിക്കൽ 
മാലിന്യവും തള്ളാനുള്ള ഇടമായി പോളച്ചിറ മാറിയിരിക്കുകയാണ്. ദിനംപ്രതി വൻതോതിലാണ് പോളച്ചിറയിലേക്ക് മാലിന്യം തള്ളുന്നത്.
പോളച്ചിറയെ മാലിന്യത്തിൽ നിന്നു സംരക്ഷിച്ചില്ലെങ്കിൽ ഇപ്പോൾ വളരെ കുറഞ്ഞ അളവിലുള്ള ബ്ലൂ ഗ്രീൻ അൽഗ പെരുകാനും മനുഷ്യർക്കും ജല ജീവികൾക്കും വളർത്തു മൃഗങ്ങൾക്കും ഭീഷണിയായി വരാനും സാധ്യതയുണ്ട്.
ബ്ലൂഗീൻ അൽഗയുടെ സാന്നിധ്യം ഉള്ളത് അപകടകരമാണ്. ജലാശയങ്ങളിൽ വളരെ സ്വാഭാവികമായി വളരുന്ന സൂക്ഷ്മ ജീവികളാണ് ആൽഗകൾ. ഒരേസമയം സസ്യങ്ങളുടെയും ജീവികളുടെയും സ്വഭാവ സവിശേഷതകൾ ഉള്ള ആൽഗകൾ, ജലാശയങ്ങളിലെ ജീവികളുടെ നിലനിൽപ്പിനും സ്വാഭാവികതയ്ക്കും അത്യന്താപേക്ഷിതമാണ്.
എന്നാൽ വലിയതോതിൽ മാലിന്യങ്ങളിലൂടെയും വളങ്ങളിലൂടെയും അവയ്ക്കു വളരാൻ അനുകൂല സാഹചര്യം ലഭിക്കുമ്പോൾ അനിയന്ത്രിതമായി പെരുകുകയും വെള്ളത്തിന്റെ നിറം, മണം, രുചി എന്നിവയിൽ മാറ്റം വരുത്തുകയും
ചെയ്യുന്നു.
ബ്ലൂ ഗ്രീൻ ആൽഗ വിഭാഗത്തിൽ പെടുന്നവയുടെ ക്രമാതീതമായ വർധന മനുഷ്യനും ജലജീവികൾക്കും, വളർത്തുമൃഗങ്ങൾക്കും ഹാനികരമാണ്.



Friday, 12 May 2023

ദേശിയപാത നിർമ്മാണകമ്പിനി അധികൃതരുടെ അനാസ്ഥ സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതെ കുടുംബങ്ങൾ.

ചാത്തന്നൂർ : ദേശിയപാത നിർമ്മാണകമ്പിനി അധികൃതരുടെ അനാസ്ഥ സഞ്ചാരസ്വാതന്ത്ര്യം ഇല്ലാതെ കുടുംബങ്ങൾ.ചാത്തന്നൂർ ഗാന്ധിസ്മാരക നിധി ജംഗഷനിലെ പ്രകാശിന്റെയും, വിജയകുമാറിന്റെയും കുടുംബങ്ങളാണ് ദേശിയഅധികൃതരുടെ അനാസ്ഥ മൂലം വീട്ടിൽ നിന്നും പുറത്തിറങ്ങാനാകാതെ കഴിയുന്നത്.ദേശിയപാതയ്ക്ക് പോയ വസ്തുവിന്റെ ബാക്കിയുള്ള ഭാഗത്താണ് ഇ കുടുംബങ്ങൾ വീട് വച്ച് കഴിയുന്നത്.
മൂന്ന് മാസം മുൻപ് നിർമ്മാണം പാതി വഴിയിൽ ഉപേക്ഷിച്ചു പോയ നിർമ്മാണകമ്പനി ഉദ്യോഗസ്ഥർ ഒരു ഫ്ലൈവുഡ് ഉപയോഗിച്ച് ഉണ്ടാക്കിയ താത്കാലിക പാലമാണ് ഇവർക്ക് ഉള്ളത് കൂടാതെ സൈഡ് ഭിത്തികൾ ഇടിഞ്ഞു തുടങ്ങിയിരിക്കുകയാണ്. അപകടഭീഷണിയായി കബികൾ ഉയർന്നു നിൽക്കുന്നു. ഇവിടെ സർവീസ് റോഡിന്റെ നിർമ്മാണപ്രവർത്തനം പൂർത്തിയായ നിലയിലാണ് എന്നിട്ടും 
കമ്പനി അധികൃതർ ട്രയിനേജ് സംവിധാനം പൂർത്തിയാക്കാതെ 
ഇ കുടുംബങ്ങളെ ബുദ്ധിമുട്ടിയ്ക്കുകയാണ്. അടിയന്തിരമായി നിർമ്മാണം പൂർത്തിയാക്കി ഇവരുടെ ബുദ്ധിമുട്ട് പരിഹരിക്കണമെന്ന ആവശ്യം ശക്തമാണ്.

Wednesday, 10 May 2023

കൊട്ടാരക്കരയിൽ യുവ വനിതാ ഡോക്ടറെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ ചികിൽസയ്ക്കായി പ്രവേശിപ്പിച്ച പാരിപ്പള്ളിയിലെ സർക്കാർ മെഡിക്കൽ കോളേജിലും വലിയ പ്രതിഷേധം അരങ്ങേറി

ചാത്തന്നൂർ : കൊട്ടാരക്കരയിൽ യുവ വനിതാ ഡോക്ടറെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി സന്ദീപിനെ ചികിൽസയ്ക്കായി പ്രവേശിപ്പിച്ച പാരിപ്പള്ളിയിലെ സർക്കാർ മെഡിക്കൽ കോളേജിലും വലിയ പ്രതിഷേധം അരങ്ങേറി. രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതിയെ ചികിൽസിക്കുവാൻ ഡോക്ടർമാർ വിസമ്മതിച്ചതിനെ തുടർന്ന് ഉന്നതതലത്തിൽ ചർച്ച നടത്തിയ ശേഷമാണ് പ്രതിയെ പരിശോധിക്കുവാൻ ഡോക്ടർമാർ തയ്യാറായത്.ബുധനാഴച്ചഉച്ചയോടെ പ്രതിയെ വിദഗ്ദ ചികിൽസക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുവാൻ ഡോക്ടർമാർ നിർദേശിച്ചതനുസരിച്ച് പ്രതിയെ അവിടേക്ക് കൊണ്ടുപോകാൻ ശ്രമം നടന്ന തോടെ വൻ പ്രതിഷേധമാണ് മെഡിക്കൽ കോളേജ് ആശുപത്രി വളപ്പിൽ അരങ്ങേറിയത്.പ്രതിയെ ആംബുലൻസിൽ കയറ്റി കൊണ്ടുപോകാനുള്ള ശ്രമം നടകുന്നതിനിടെ പി.ജി വിദ്യാർത്തികളും, മെഡിക്കൽ വിദ്യാർത്തികളും, ഡോക്ടർമാരും പ്രതിഷേധവുമായെത്തിയത്.പ്രതിഷേധത്തിനിടയിൽ പൊലീസ് ഏറെ പണിപ്പെട്ട് പ്രതിയെ മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകാതെ കൊട്ടാരക്കരയിലേക്ക് തന്നെ കൊണ്ടു പോകുകയായിരുന്നു. ഡോക്ടർക്ക് കുത്തേറ്റ സംഭവം അറിഞ്ഞതുമുതൽ പാരിപ്പള്ളി മെഡിക്കൽ കോളേജിലും പ്രതിഷേധം നടന്നു വരികയായിരുന്നു.  

ചിത്രം: പാരിപ്പള്ളി മെഡിക്കൽ കോളേജിൽ നടന്ന പ്രതിഷേധം
ചിത്രം: പ്രതിയെ ആശുപത്രിയിൽ നിന്നും കൊണ്ടു പോകുന്നു.

Tuesday, 9 May 2023

ചിറക്കരയിലെ വയോജനകേന്ദ്രം ഇപ്പോൾ ചണ്ടിഡിപ്പോ

 ചിറക്കരയിലെ വയോജനകേന്ദ്രം ഇപ്പോൾ ചണ്ടിഡിപ്പോ 

@പകൽ വീട് മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിട്ടും അധികാരികൾക്ക് അനക്കമില്ല 

ചാത്തന്നൂർ : ആലംബഹീനരായ വയോജനങ്ങളുടെ സംരക്ഷണത്തിനായി സാമൂഹിക ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ ചിറക്കരപഞ്ചായത്തിൽ 
ആരംഭിച്ച വയോജനകേന്ദ്രം, പഞ്ചായത്ത്‌ അധികൃതരുടെ 
കെടുകാര്യസ്ഥത മൂലം വയോജനങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന കേന്ദ്രമായി. ചിറക്കര ഗ്രാമ പഞ്ചായത്തിന്റെ അധീനതയിലുള്ള ഇടവട്ടത്തെ സായംപ്രഭ ഹോം എന്ന പകൽ വീടിനാ ഈ ദുര്യോഗം. പഞ്ചായത്തിന്റെ മാലിന്യ നിക്ഷേപ കേന്ദ്രമാക്കി മാറ്റിയിരിക്കുകയാണ് പകൽ വീടിനെ .

2010- ജൂലായ് ഒമ്പതിനാണ് അന്നത്തെ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് വൃദ്ധരുടെ ഗ്രാമ സങ്കേതമായി സായം പ്രഭ ഹോം ഉദ്ഘാടനം ചെയ്തത്. അന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായിരുന്ന റ്റി.ആർ. ദിപുവിന്റെ നേതൃത്വത്തിൽ വാങ്ങിയ 35 സെന്റ് സ്ഥലത്തായിരുന്നു പകൽ വീടിന് വേണ്ടി മനോഹരവും വിശാലവും എല്ലാ സൗകര്യങ്ങളോടും കൂടിയ കെ ട്ടിടം നിർമ്മിച്ചത്. പിന്നീട് ഇതേ വസ്തുവിൽ തന്നെ ബഡ്സ് സ്കൂളിനും അംഗൻവാടിക്കും കെട്ടിടങ്ങൾ നിർമ്മിക്കുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.

ആലംബഹീനരായ വയോജനങ്ങൾക്ക് പോഷക സമൃദ്ധമായ ഭക്ഷണവും വിശ്രമവും ഒറ്റപ്പെടലിൽ നിന്നുള്ള മോചനവും ലക്ഷ്യം വച്ചുള്ളതാണ് പകൽവീട്. പകൽ സമയത്ത് മാത്രമാണ് പ്രവർത്തനം . വയോജനങ്ങൾ രാവിലെ എത്തുകയും പകൽ ഈ ഗ്രാമ സങ്കേതത്തിൽ ചിലവഴിക്കുകയും വൈകിട്ട് സ്വന്തം വീടുകളിലേയ്ക്ക് പോവുകയുമാണ്. ചിറക്കര പോലൊരു പിന്നോക്ക പ്രദേശമായതിനാൽ ഇത് വയോജനങ്ങൾക്ക് ഏറെ പ്രയോജനപ്രദവുമാണ്. ഇപ്പോഴും പന്ത്രണ്ട് വയോജനങ്ങൾ ഈ വൃദ്ധ സങ്കേതത്തിലുണ്ട്.എന്നാൽ ചിറക്കര 
ഇടവട്ടത്തെ സായം പ്രഭ ഹോം ഇപ്പോൾ ചിറക്കര ഗ്രാമ പഞ്ചായത്തിന്റെ ചണ്ടി ഡിപ്പോയായി മാറിയിരിക്കയാണ്. ഗ്രാമ പഞ്ചായത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള അജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും 
 വയോജനകേന്ദ്രമാണോ , ഹരിത കർമ്മസേനയുടെ മാലിന്യ നിക്ഷേപ കേന്ദ്രമാണോ എന്ന സംശയമാണ് ജനങ്ങൾക്ക് . ഗ്രാമ പഞ്ചായത്തിന്റെ നിർദ്ദേശപ്രകാരമാണ് ഹരിത കർമ്മസേന പകൽ വീടിനെ ചണ്ടി ഡിപ്പോയാക്കി മാറ്റിയിരിക്കുന്നത്.

കെട്ടിടത്തിന്റെ ഷീറ്റ് മേഞ്ഞ മുകൾ നിലയിലും കിണറിന് സമീപത്തും പ്രവേശന വാതിലിനടുത്തും എല്ലായിടവും പ്ലാസ്റ്റിക് ഉൾപ്പെടെ
യുള്ളമാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കയാണ്. വയോജനങ്ങൾക്ക് ഭക്ഷണം പാചകം ചെയ്യുന്ന അടുക്കളയിൽ വരെ അടുത്ത ദിവസങ്ങൾ വരെ മാലിന്യങ്ങൾ ഉണ്ടായിരുന്നു. കാലങ്ങളായി കൂട്ടിയിട്ടിരിക്കുന്ന മാലിന്യങ്ങൾ പൊടിഞ്ഞ് കാറ്റിൽ പറന്നു നടക്കുകയാണ്. വയോജനങ്ങൾ ശ്വസിക്കുമ്പോൾ ഇത് അവരുടെ  ശ്വാസകോശങ്ങളിലെത്തും. മാലിന്യങ്ങളുടെ തരികൾ പറന്ന് ഭക്ഷണത്തിലും മറ്റും എത്തുമ്പോൾ അറിയാതെയാണെങ്കിലും അത് ഉള്ളിലെത്തും. കിണറ്റിലും ഈ അവശിഷ്ടങ്ങൾ എത്തുന്നുണ്ട്. ഈ വെള്ളമാണ് എല്ലാ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നത്.

വയോജനകേന്ദ്രത്തിൽ നിന്നും, വയോജനങ്ങൾക്ക് സൗജന്യമായി രോഗം പകർന്നു കൊടുക്കുന്ന മാലിന്യങ്ങൾ നീക്കം ചെയ്യണമെന്ന് ഗ്രാമ പഞ്ചായത്തംഗങ്ങളും നാട്ടുകാരും പലവട്ടം പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടും, ഗ്രാമ പഞ്ചായത്ത് ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പകൽ വീടിനെ മാലിന്യ നിക്ഷേപ കേന്ദ്രമാക്കി മുന്നോട്ടു പോവുകയാണ്.

Monday, 8 May 2023

ജൂൺ ഒന്നിന് പ്രവേശനോത്സവം പുതുജനപങ്കാളിത്തതോടെ നടത്താൻ വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം.

കൊല്ലം : ജൂൺ ഒന്നിന് പ്രവേശനോത്സവം പുതുജനപങ്കാളിത്തതോടെ നടത്താൻ വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം.
പ്രവേശനോത്സവത്തിൽ ഓരോ സ്കൂളും
വിദ്യാലയപരിസരത്തെ വീട്ടുകാരെയും 
പൊതുജനപങ്കാളികളാക്കണമെന്നതാണ്  പ്രത്യേക നിർദേശം. ജില്ലയിലെ
പൊതുവിദ്യാലയങ്ങൾ നടത്തുന്ന തയാറെടുപ്പുകൾ വിദ്യാഭ്യാസ വകുപ്പ്
അധികൃതർ നിരീക്ഷിക്കുകയും ദൈനംദിന റിപ്പോർട്ട് ശേഖരിച്ചു വരികയാണ്. സ്കൂൾ ഫിറ്റ്നസ് സംബന്ധിച്ച് കൃത്യമായ നടപടികളാണ്
മുന്നൊരുക്കത്തിൽ സ്വീകരിച്ചു വരുന്നത്.
ഇരുപതിനകം 
അതാതു സ്കൂളുകളിൽനിന്ന് ഇതുസംബന്ധിച്ച വിശദാംശങ്ങൾ ഡി ഡി ഇയെ അറിയിക്കണം. തുടർന്ന് പരിഹാര നിർദേശങ്ങൾ നടപ്പാക്കാൻ 28 വരെ സമയം അനുവദിക്കും.
31ന് അകം എല്ലാം പൂർത്തിയാക്കിയാൽ മാത്രമേ ജൂൺ 1ന് സ്കൂൾ തുറക്കാൻ അനുവദിക്കൂ. കെട്ടിടം അറ്റകുറ്റപ്പണി, ശുദ്ധജലസ്രോതസ്സ്, ശുചീകരണം, ശുചിമുറി അറ്റകുറ്റപ്പണി, ക്യാംപസ് പൊതുശുചീകരണം (വഴി മുതൽ ഓഫിസ് വരെ), ലാബ്, ലൈബ്രറി, ക്ലാസ് മുറി എന്നിവയുടെ ശുചീകരണം, ഫർണിച്ചർ അറ്റകുറ്റപ്പണി, വാഹനങ്ങളുടെയും ഡ്രൈവർമാരുടെയും ഫിറ്റ്നസ്, പാചകത്തൊഴിലാളികളുടെ
പരിശോധന എന്നിവ പൂർത്തിയാക്കി 20നകം ഡി ഡി ഇ ക്കു റിപ്പോർട്ട് ചെയ്യണം.
ഒപ്പം തന്നെ സ്കൂളുകളിലെ വിവിധ ഒഴിവുകളും ഇതോടൊപ്പം റിപ്പോർട്ട് ചെയ്യാൻ നിർദേശമുണ്ട്. കുട്ടികളെ പൊതുവിദ്യാലയങ്ങളിലേക്ക് ആകർഷിക്കാൻ എല്ലാ മാർഗങ്ങളും സ്വീകരിക്കണമെന്നാണ് നിർദേശം. അധ്യാപകരും ഓഫിസർമാരും മുൻകൈയെടുക്കണം. എ ഇ ഒ മാരും  ഡി ഇ ഒ മാരും ഇതിനായി രംഗത്തുണ്ട്. വിവിധ അധ്യാപക സംഘടനകളുടെയും
പി ടി എകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണവും തേടിയിട്ടുണ്ട്. “എന്റെ കുട്ടി പൊതുവിദ്യാലയത്തിൽ പഠിക്കും എന്നതാണ് ഈ വർഷത്തെ മുഖ്യ മുദ്രാവാക്യം. പാഠപുസ്തക വിതരണവും പൂർത്തിയായി വരുന്നതായി 
ബന്ധപ്പെട്ട അധികാരികൾ പറഞ്ഞു.
30 ലക്ഷത്തോളം പാഠപുസ്തകങ്ങളാണ് ജില്ലയിലേക്ക് മൊത്തം ആവശ്യം. അതിൽ 25 ലക്ഷവും 3 ഘട്ടങ്ങളായി വിതരണം ചെയ്തുകഴിഞ്ഞു.
യൂണിഫോം വിതരണം 90% പൂർത്തിയായിക്കഴിഞ്ഞു. യൂണിഫോം ഹാൻവീവ് വഴിയാണ് വിതരണം ചെയ്യുന്നത്. 2 സെറ്റ് യൂണിഫോമിനുള്ള തുണിയും തയ്യൽകൂലിയുമാണ് എഇഒ ഓഫിസ് വഴി വിതരണം ചെയ്യുന്നത്. ഉച്ചഭക്ഷണം വിതരണത്തിന് നിർദേശങ്ങൾ എത്തിയിട്ടില്ല. കഴിഞ്ഞ വർഷത്തെ വിതരണം സംബന്ധിച്ച ഓഡിറ്റിങ് നടന്നു വരികയാണ് എന്ന് അധികൃതർ അറിയിച്ചു.



Sunday, 7 May 2023

ജില്ലയിലെ വിവിധ ക്രൈo കേസുകളുടെ അന്വേഷണം മന്ദഗതിയിൽ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള ക്രൈം സ്ക്വാഡിന്റെ പ്രവർത്തനം നിർജീവമെന്ന ആക്ഷേപമുയരുന്നു.


കൊല്ലം :  ജില്ലയിലെ വിവിധ ക്രൈo 
കേസുകളുടെ അന്വേഷണം മന്ദഗതിയിൽ ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലുള്ള  ക്രൈം സ്ക്വാഡിന്റെ പ്രവർത്തനം നിർജീവമെന്ന ആക്ഷേപമുയരുന്നു. വിവിധ ക്രൈം
സ്ക്വാഡുകളുടെ  പ്രവർത്തനം നിർജീവമായതോടെ മോഷണം ഉൾപ്പെടെയുള്ള പല സുപ്രധാന കേസുകളിലും പ്രതികളെ പിടികൂടുന്നതിനു കാലതാമസം നേരിടുന്നു.ജില്ലാ പൊലീസ് മേധാവിയുടെയും  ഡിവൈഎസ്പിമാരുടെയും നേതൃത്വത്തിലുണ്ടായിരുന്ന സ്പെഷൽ ക്രൈം സ്ക്വാഡിലെ അംഗങ്ങളിൽ പലരും സ്ഥലം മാറി പോവുകയും വിരമിക്കുകയും ചെയ്തതോടെയാണ് സ്ക്വാഡുകൾ നിർജീവമായത്. സ്ക്വാഡിലേക്കായി മറ്റു സ്റ്റേഷനുകളിൽ
നിന്നുള്ള പൊലീസുകാരെ നിയമിച്ചാൽ അവിടത്തെ പ്രവർത്തനങ്ങളെ കൂടി ബാധിക്കുകയും ചെയ്യുന്നു.

നിലവിൽ റജിസ്റ്റർ ചെയ്ത മോഷണകേസ് 
ഉൾപ്പെടെയുള്ള ക്രൈം കേസുകൾ അതത് സ്റ്റേഷനിലെ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുന്നത്. എന്നാൽ ഒരേ കേസിന്റെ പിന്നാലെ പോയി പ്രതികളെ പിടികൂടുന്നതിനു സ്റ്റേഷനിലെ ജോലി ഭാരം അന്വേഷണ സംഘത്തിനു തടസ്സമാകുന്നു.

വിവിധ കേസുകളുടെ അന്വേഷണങ്ങളിൽ മികവു പുലർത്തുന്ന എസ്ഐ, എഎസ്ഐ, സീനിയർ സിവിൽ ഓഫിസർ, സിവിൽ ഓഫിസർ എന്നിവർ ഉൾപ്പെടുത്തിയായിരുന്നു ജില്ലാ പൊലീസ് മേധാവി, ഡിവൈഎസ്പി എന്നിവരുടെ സ്ക്വാഡുകൾ രൂപീകരിച്ചിരുന്നത്. സ്ക്വാഡിൽ അംഗങ്ങളാകുന്നവരിൽ ഏറെയും ഇത്തരം കേസുകളിൽ മികവ് തെളിയിച്ചവരാണ്. ബൈക്കുകളിലെത്തി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന കേസുകളും വാഹനമോഷണ കേസുകളും ജില്ലയിൽ വർധിക്കുകയാണ്. എന്നാൽ അടുത്തിടെയായി ഉണ്ടായ നിരവധി സംഭവങ്ങളിൽ ഒരു പ്രതിയെ പോലും പൊലീസിനു പിടികൂടാനായില്ല. നമ്പർ പ്ലേറ്റില്ലാത്ത സ്കൂട്ടറുകളിൽ എത്തി 
കവർച്ച നടത്തുന്ന മയക്കുമരുന്ന് മാഫിയ സംഘങ്ങൾ നാടെങ്ങും വിലസുകയാണ്. ഇത്തരം കേസുകളിൽ സമഗ്രമായ അന്വേഷണം നടത്തിയാൽ പ്രതികളെ പിടികൂടാനാകും. എന്നാൽ നിരീക്ഷണ ക്യാമറകൾ ദിവസങ്ങളോളം പരിശോധിക്കുകയും സംശയമുള്ളവരെ പിടികൂടി ചോദ്യം ചെയ്താൽ മാത്രമെ പ്രതികളെ തിരിച്ചറിയാൻ സാധിക്കുകയുള്ളു. എന്നാൽ സ്റ്റേഷനുകളിലെ ജോലിത്തിരിക്കിനിടെ ഇതിന്റെ പിന്നാലെ പോകാൻ പൊലീസുകാർക്കു സാധിക്കുന്നില്ല. അതിനാൽ ഇത്തരം കേസുകളുടെ അന്വേഷണം പ്രതേക 
 ക്രൈം സ്ക്വാഡുകൾ രൂപീകരിച്ചു അന്വേഷണം നടത്തണമെന്ന 
ആവശ്യം ഉയരുകയാണ്.

വീടിന്റെ_ഐശ്വര്യത്തിന് #ലക്ഷ്മീദേവിയെ പൂജിക്കുന്ന വിധം

#വീടിന്റെ_ഐശ്വര്യത്തിന് #ലക്ഷ്മീദേവിയെ പൂജിക്കുന്ന വിധം.
സമ്പത്തിന്റെയും ഐശ്വര്യത്തിന്റെയും പ്രഥമ ദൈവമായി ലക്ഷ്മീ ദേവിയെ കണക്കാക്കുന്നു. ലക്ഷ്മീ ദേവിയെ ഉചിതമായ രീതിയില്‍ ആരാധിക്കുകയാണെങ്കില്‍ കൂടുതല്‍ പണം നിങ്ങളിലേക്ക് ആകര്‍ഷിക്കുമെന്നും ആളുകള്‍ വിശ്വസിക്കുന്നു. ശാന്തിയും സമാധാനവും എവിടെയുണ്ടോ അവിടെ ലക്ഷ്മീ ദേവി വസിക്കുന്നു എന്നു വിശ്വസിക്കുന്നു.

ഓരോ വീടിന്റെയും ഐശ്വര്യം നിലനില്‍ക്കുന്നത് അവിടെ വസിക്കുന്നവരുടെ കൈകളിലാണ്. ലക്ഷ്മീ ദേവിയുടെ കടാക്ഷം നേടി ജീവിതം ഐശ്വര്യപൂര്‍ണമാകാനായി അടുക്കും ചിട്ടയോടെയുമുള്ള ലളിതജീവിതം ഫലം ചെയ്യും. ലക്ഷ്മീ ദേവിയെ പ്രീതിപ്പെടുത്തി വീട്ടില്‍ ഐശ്വര്യം നിറക്കാന്‍ ഓരോരുത്തര്‍ക്കും ചെയ്യാവുന്ന കാര്യങ്ങള്‍ എന്തൊക്കെയെന്നു നമുക്കു നോക്കാം.

ലക്ഷ്മി ദേവിയെ എങ്ങനെ പ്രസാദിപ്പിക്കാം

സമ്പത്തിന്റെയും സമൃദ്ധിയുടെയും ദേവിയായ ലക്ഷ്മിയെ പ്രീതിപ്പെടുത്താന്‍ ചില നല്ല ശീലങ്ങള്‍ പാലിക്കണം.

 
* പുണ്യം, നീതി, സത്യം, അനുകമ്പ എന്നിവ നിലനില്‍ക്കുന്ന ഇടത്താണ് ലക്ഷ്മി ദേവീ താമസിക്കുന്നത്.

* എല്ലായ്പ്പോഴും നിങ്ങളുടെ വീട് വൃത്തിയായി സൂക്ഷിക്കുക.

* ഒരിക്കലും ചൂല് വീടിന് മുന്നില്‍ വയ്ക്കരുത്.

* ചൂല് മറച്ചുവെക്കുക, ഒരിക്കലും കാലുകൊണ്ട് തൊടരുത്.

ലക്ഷ്മി ദേവിയെ എങ്ങനെ പ്രസാദിപ്പിക്കാം
* സമാധാനവും ഐക്യവും കാത്തുസൂക്ഷിക്കുക, കുടുംബാംഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം ഒഴിവാക്കുക. വീട്ടില്‍ സ്നേഹവും സമാധാനപരവുമായ അന്തരീക്ഷം ഉണ്ടാക്കുക.

* ഒരിക്കലും നിങ്ങളുടെ ഭാര്യയോട് അനാദരവ് കാണിക്കരുത്, അവള്‍ വീട്ടിലെ ലക്ഷ്മി ആണ്. അവള്‍ സന്തോഷവതിയാണെങ്കില്‍ സമ്പത്തിന്റെ ദേവിയും സന്തോഷവതിയാകും.

*സ്ത്രീകളെ ബഹുമാനിക്കുക.

* വെള്ളിയാഴ്ചകളില്‍ ചെറിയ പെണ്‍കുട്ടികള്‍ക്ക് വെളുത്ത നിറമുള്ള മധുരപലഹാരങ്ങള്‍ നല്‍കുക.

* നേരത്തെ ഉണരുക, സൂര്യോദയത്തിനുശേഷം നിങ്ങള്‍ ഉറങ്ങരുത്.

* രാവിലെ കുളിച്ച് ആരാധിച്ചതിനുശേഷം മാത്രമേ നിങ്ങള്‍ ഭക്ഷണം കഴിക്കാവൂ. അഗ്നി ദേവിന് ഭക്ഷണം അര്‍പ്പിക്കുക.

* വീട്ടിലെ മുതിര്‍ന്നവരെ ബഹുമാനിക്കുകയും ദൈവത്തില്‍ വിശ്വസിക്കുകയും ചെയ്യുക.

ലക്ഷ്മി ദേവിയെ എങ്ങനെ പ്രസാദിപ്പിക്കാം
* എല്ലാ ദിവസവും നിങ്ങളുടെ കുടുംബത്തോടൊപ്പം രാവിലെയും വൈകുന്നേരവും പ്രാര്‍ത്ഥനയോ ആരതിയോ നടത്തുക. ഇത് ലക്ഷ്മി ദേവിയെ സന്തോഷിപ്പിക്കുന്നു.

* പ്രത്യേകിച്ചും വെള്ളിയാഴ്ച ലക്ഷ്മീ ദേവിയെ ആരാധിക്കുകയും ദീപാവലിയില്‍ ലക്ഷ്മീ പൂജ നടത്തുകയും ചെയ്യുക.

* ആരതി അര്‍പ്പിക്കുമ്പോള്‍ ഒരു ചെറിയ മണി ഉപയോഗിക്കുക.

കുബേര വിഗ്രഹം
🙏🙏🙏🙏🙏🙏🙏🙏
കുബേര പ്രഭുവിന്റെ പ്രതിമ വീട്ടില്‍ സൂക്ഷിക്കുന്നത് ലക്ഷ്മിയെ സന്തോഷിപ്പിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. ലോകത്തിലെ എല്ലാ പണത്തിന്റെയും സംരക്ഷകനാണ് കുബേരന്‍ എന്ന് വിശ്വസിക്കപ്പെടുന്നു. പ്രതിമ സ്ഥാപിക്കേണ്ട സ്ഥലം വൃത്തിയായി സൂക്ഷിക്കണം.

ചെറിയ തേങ്ങകള്‍
🙏🙏🙏🙏🙏🙏🙏🙏
ചെറിയ ലക്ഷ്ണ മൊത്ത തേങ്ങകള്‍ സാധാരണ തേങ്ങയേക്കാള്‍ ചെറുതാണ്. ഇതിനെ ശ്രീഫലം എന്നും വിളിക്കുന്നു, അതായത് ലക്ഷ്മിയുടെ ഫലം. അതിനാല്‍, ഈ തേങ്ങയെ വീട്ടില്‍ ആരാധിക്കുന്നത് ലക്ഷ്മീ ദേവിയെ നിങ്ങളുടെ അടുക്കല്‍ കൊണ്ടുവരും.

* അമ്പലങ്ങളിൽ
 പോയി വരുന്നത്
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
അബലത്തിൽ കഴിവതും കുടുംബ സമേതം ദർശനം നടത്തുക. അമ്പലത്തിൽ നിന്നും നേരേ സ്വന്തം ഭവനത്തിൽ പ്രസാധവും ആയി പ്രവേശിക്കുക. മറ്റു ഭവനങ്ങളിൽ സന്ദർശനം പാടില്ല. അമ്പലത്തിൽ പോകുമ്പോഴും തിരിച്ച് വീട്ടിൽ എത്തുമ്പോഴും അന്യരുടെയും ബന്ധുക്കളുടെയും കുറ്റവും കുറവും പറയരുത്. അബലത്തിലെ പ്രസാധങ്ങൾ മറ്റു ഭവനങ്ങളിൽ കൊണ്ട് കൊടുക്കരുത്. കഴിയുന്നതും അർഹിക്കുന്നവരെ വിളിച്ച് വരുത്തി കൊടുക്കണം. നല്ല ഭക്തി ഉള്ളവർ ആ പ്രസാധം വന്ന് വാങ്ങി പൊയ് കൊള്ളും . ആരും വരാൻ ഇല്ലാത്ത നമുക്ക് അത്മ ബന്ധമുള്ള വീടുകളിൽ കൊണ്ട് കൊടുക്കണം (ഉദ: അച്ഛൻ അമ്മ , വയസ്സായ മറ്റ് ബന്ധുക്കൾ , ആത്മബന്ധമുള്ള സുഹ്രത്തുക്കൾ സുഖമില്ലാതെ കിടക്കുന്നവർക്ക് etc). ത്രിസന്ധ്യാനേരത്ത് നുണ , ഏഷണി , മറ്റുള്ളവരെ ദുഷിക്കരുത് വീട്ടിൽ വയക്ക് കൂട്ടരുത് സന്ധ്യാനാമം ഉറക്കെ ചൊല്ലുക മറ്റുള്ളവർ കേൾക്കുമ്പോൾ അവരിൽ + എനിർജി നമ്മൾ കാരണം ഉണ്ടാകും

വെള്ളി വിഗ്രഹങ്ങള്‍
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ലക്ഷ്മിയുടെയും ഗണേശന്റെയും വെള്ളി വിഗ്രഹങ്ങള്‍ സൂക്ഷിക്കുന്നത് വളരെ പ്രയോജനകരമാണ്. ഈ വിഗ്രഹങ്ങളെ ദിവസവും ആരാധിക്കണമെന്ന് വിശ്വസിക്കപ്പെടുന്നു.

ശ്രീചക്രം
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
തന്ത്ര ശാസ്ത്രത്തില്‍ ശ്രീചക്രം വളരെ സവിശേഷമായ ഒന്നായി കണക്കാക്കപ്പെടുന്നു. ഇത് യന്ത്രങ്ങളുടെ രാജാവായി കണക്കാക്കപ്പെടുന്നു. ധനാകര്‍ഷണത്തിനായി നിങ്ങളുടെ പൂജാ മുറിയില്‍ ഇത് സൂക്ഷിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നു.

വെള്ളി പാദുകങ്ങള്‍
🙏🙏🙏🙏🙏🙏🙏🙏
ലക്ഷ്മീ ദേവിയുടെ വെള്ളി പാദുകങ്ങള്‍ സൂക്ഷിക്കുന്നതും നല്ല ഫലം വരുത്തുന്നതാണ്. ഈ പാദുകങ്ങളുടെ ദിശ നിങ്ങള്‍ പണം സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഇടത്തേക്ക് നിലനിര്‍ത്താന്‍ ശ്രമിക്കുക.

താമരവിത്ത് മാല
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
ലക്ഷ്മീ ദേവി താമരയില്‍ വസിക്കുന്നതിനാല്‍, ഈ വിത്തുകള്‍ കൊണ്ട് നിര്‍മ്മിച്ച മാലയുണ്ടെങ്കില്‍ ലക്ഷ്മീ ദേവിയെ നിങ്ങളുടെ വീട്ടിലേക്ക് ക്ഷണിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു. അതിനാല്‍ പൂജാ മുറിയില്‍ നിങ്ങള്‍ക്ക് ഒരു താമരവിത്ത് മാല സൂക്ഷിക്കാവുന്നതാണ്.