Sunday, 19 August 2018

ചാത്തന്നൂരിന്റെ വികസനത്തിന് വിലങ്ങുതടി ഭരണക്കാർ

അഭൂതപൂർവമായ ജലസമൃദ്ധിയും മഴയും അക്ഷരാർത്ഥത്തിൽ എന്റെ നാടായ ചാത്തന്നൂരിനെയും  ശ്വാസംമുട്ടിച്ചു.
ദിവസങ്ങളായി തുടരുന്ന പേമാരിയും ഇത്തിക്കരയാർ കരകവിഞ്ഞു ഉണ്ടായ ചെറിയ തോതിൽ ഉണ്ടായ  വെള്ളപ്പൊക്കവും സൃഷ്ടിച്ച ദുരിതo ചെറുതല്ല എന്ന് പറയാം.

തുടക്കത്തിൽ രക്ഷപ്പെട്ടുനിന്ന  ജില്ലയാണ് കൊല്ലം പക്ഷെ
തുടർന്ന്  ഏറ്റവും ഒടുവിൽ രൂക്ഷമായ മഴക്കെടുതികൾ നേരിടേണ്ടിവന്നിരിക്കുന്നു. എന്റെ പഞ്ചായത്ത്‌ ആയ ചാത്തന്നൂരിലെ  ഞവരൂർ വാർഡിലെ ആനാംചാലിലെ താഴത്തെ ഭാഗം പിന്നെ കോയിപ്പാട് വാർഡിലെ പാട്ടുപണ ഉൾപ്പടെയുള്ള പ്രദേശം  ഇവിടങ്ങളിൽ സ്ഥിരമായി വെള്ളo കയറുന്ന സ്ഥലങ്ങൾ ആണ്. ഇതിന്റെ കാരണക്കാർ പഞ്ചായത്ത്‌  കാലാകാലങ്ങൾ ആയി ഭരിക്കുന്നവരും സർക്കാർ സംവിധാനങ്ങളും ആണ്.
ഒന്ന് ഇത്തിക്കര ആറിന് സംരക്ഷണ ഭിത്തി കെട്ടിയിട്ടില്ല. രണ്ട് ഇത്തിക്കര ആറിന്റെ തീരങ്ങൾ വ്യാപകമായി കൈയേറിയിട്ടുണ്ട് ഇത് അളന്നു തിട്ടപ്പെടുത്തി കൈയേറ്റഭൂമി തിരിച്ചു പിടിക്കാൻ  നാളിതുവരെ പഞ്ചായത്ത്‌ അധികൃതർ ശ്രമിചിട്ടില്ല.സർക്കാർ സംവിധാനവും അങ്ങനെ തന്നെ. കൈയേറ്റത്തിന്റെ വ്യാപതി  കാണണം എങ്കിൽ എം.ഇ.എസ് കോളേജിന്റെ ഭാഗത്ത്‌ പോയി നോക്കിയാൽ മതിയാകും...അരുൺസതീശൻ എന്ന് ഞാൻ തന്നെ നിരവധി വാർത്തകൾ പത്രമാധ്യമങ്ങളിൽ കൂടി എഴുതി എങ്കിലും യാതൊരു ഫലവും ഇല്ല.

അടുത്തതായി വെള്ളം കയറുന്ന  സ്ഥലം കോയിപ്പാട് തൊട്ടവാരം പാട്ടുപണ ക്ഷേത്രം എന്നീ സ്ഥലങ്ങൾ ആണ് ഇ പ്രദേശത്തെ പ്രധാന ഏലാ ആയിരുന്ന വരികുളം ഏലാ ഇന്ന് ഇല്ലാതായിരിക്കുന്നു അവിടെ കൈയേറ്റo  മൂലം ഇല്ലാതായി കൊണ്ടിരിക്കുന്ന ഒരു ചിറ ഉണ്ട് വരികുളം ചിറ.
ആ ചിറയിൽ നിന്ന് ഇത്തിക്കാര ആറുമായി ബന്ധപ്പെടുത്തുന്ന തോടും ഉണ്ട് കോയിപ്പാട്- ചാത്തന്നൂർ റോഡിനു കുറുകേ പോകുന്ന തോട്
പാട്ടുപണപാലം കഴിഞ്ഞാൽ പക്ഷെ ഇന്ന് ആ തോടിന് കുറുകെ ഒരു സ്വകാര്യവ്യക്തി തന്റെ പുരയിടത്തിലെ ക്ക് ഉള്ള വഴിക്ക് മണ്ണിട്ട് നികത്തി അതോടെ വരികുളം മേഖലയിൽ വെള്ളം പൊങ്ങിയാൽ വെള്ളം ഒഴുകി ഇത്തിക്കര ആറിലേക്കുള്ള വെള്ളം ഒഴുക്ക് നിന്നു. തൊടിന് കുറുകെ  മണ്ണിട്ട് നികത്തിയാതൊടെ ആറു  വരെയുള്ള ഭാഗം ഇരു സൈഡിലും ഉള്ള നാട്ടുകാർ കൈയേറി വെള്ളം ഒഴുകാത്ത  വെറും ഒരു ചാൽ ആയി മാറി..
അതോടെ വരികുളം പ്രദേശത്ത് താമസിക്കുന്ന  ആൾക്കാർക്ക്  മഴക്കാലമായാൽ കോയിപ്പാട് സ്കൂൾ  അഭയകേന്ദ്രo ആക്കും അതിങ്ങനെ ഓരോ വർഷവും തുടരുകയാണ് ഇതിനു പരിഹാരം ഉണ്ടാക്കാൻ നാളിതുവരെ പഞ്ചായത്ത്‌ ഭരിക്കുന്ന  ഒരു ഭരണാധികാരിയും ശ്രമിചിട്ടില്ല. ഇത്തിക്കര ആറിനു സംരക്ഷണഭിത്തി കെട്ടി ഇ തോട് തെളിച്ചു കൈയേറ്റo  ഒഴിപ്പിച്ചാൽ ഇവിടെ പ്രശ്നപരിഹാരം ആകും ഒപ്പം പഴയ ചിറയ്ക്ക് നാല് ചുറ്റും ഭിത്തികെട്ടി റെഡി ആക്കിയാൽ പഴയ നെല്ല് കൃഷി വീണ്ടും തുടങ്ങാം
വരികുളം എല്ലായിൽ നിന്നും കുറു
ങ്ങൽ ഏലായിലേക്ക് വെള്ളം എത്തിക്കാൻ ഉള്ള സംവിധാനം ഒരുക്കിയാൽ നെല്ല്കൃഷി തടസo  കൂടാതെ തുടങ്ങി പോകാം.അത്യാവശ്യം വേണ്ടത് ഇവിടുത്തെ റീസർവ്വേ നടത്തി ചിറയും തോടും അടിയന്തിരമായി അളന്നു തിരിച്ചു ചിറയും തോടും പുനർനിർമ്മാണം നടത്തുകയാണ്.

രണ്ടാമത് എ.സുരേഷ് മെമ്പർ ആയിട്ടുള്ള ഞാവരൂർ വാർഡിൽ ആനാംചാൽ ആക്കരകുന്നം മെഖല ചാത്തന്നൂർ പഞ്ചായത്തിലെ ഏറ്റവും  താഴന്ന് കിടക്കുന്ന പ്രദേശം ആണ്.നിരവധി ആൾക്കാർ ഇവിടെ താമസം ഉണ്ട്  ഇത്തിക്കര ആർ കരകവിഞ്ഞു ഒഴുകിയാൽ ഏറ്റവും കൂടുതൽ പ്രശ്നം ഉള്ള പ്രദേശം ആദ്യം വെള്ളം കയറുന്ന പ്രദേശം ഇവിടെയും വർഷങ്ങൾ ആയി മഴകാലമായാൽ ജനങ്ങൾ ദുരിതാശ്വാസ ക്യാബുകളിൽ അഭയം തേടുന്നു. ഇവിടെ ഇത്തിക്കരയാറിന്റെ തീരത്ത്  സംരക്ഷണഭിത്തി ഏറ്റവും അത്യാവശ്യം ആണ്. രാത്രി കാലങ്ങളിൽ  വെള്ളപൊക്കം ഉണ്ടായി  ഇ പ്രദേശം ഒലിച്ചു പോയാൽ പോലും പുറലോകം നേരം വെളുത്തു മാത്രമേ അറിയൂ. അത്രയ്ക്ക് താഴ്ന്ന പ്രദേശം ആണിവീടെ. ഇതേ ഗതി തന്നെയാണ് ഇ ആറിന്റെ മറുസൈഡ് ആയ ആദിചനല്ലർ പഞ്ചായത്തിലെയും സ്ഥിതി.

മീനാടു മേഖലയിൽ നിരവധി വീടുകൾ ആണ് ഒരു ചെറിയ മഴ പെയ്താൽ പോലും വെള്ളത്തിനടിയിൽ ആകുന്നത് അതിനു കാരണം മണൽ വാരലും ചെളിഎടുപ്പും ആണ് ഇത്തിക്കര ആരും നാടും തമ്മിലുള്ള വിത്യാസം ഇവിടെ അറിയില്ല രണ്ട് ചെളി എടുത്ത വൻ ഗർത്തങ്ങൾ ഉണ്ടിവിടെ എന്നിട്ടും അനധികൃത  മണൽ വാരൽ തുടരുന്നു.ഇതിന്റെ വാർത്തകൾ എഴുതിയതിനു ഇപ്പോഴും ഭീഷണിയുണ്ട് എനിക്ക്. ഇവിടെ സംരക്ഷണ ഭിത്തി കെട്ടാൻ പറ്റാത്ത അവസ്ഥയിൽ കാര്യങ്ങൾ എത്തി നിൽക്കുന്നു. ഇവിടെ പരവൂർ റോഡിൽ നിൽക്കുന്ന ക്രഷെർ ഇവിടുത്തെ തോടു അടച്ചു വെള്ളം പോകുന്ന പ്രദേശങ്ങൾ അടച്ചു വച്ചിട്ടുണ്ട് ഇത് മൂലം വെള്ളമൊഴുക്ക് നിന്ന് വെള്ളം പൊങ്ങുന്ന അവസ്ഥയാണ്. ഇവരെ ഒന്നും തൊടില്ല കാരണം ക്രഷെയർ യുണിറ്റ് കൾ നൽകുന്ന പണം ആണ് അധികാരികൾക്കും  വലുത്..പാർട്ടികാർക്കും.പത്രകാർക്ക് പരസ്യവും എല്ലാം മൂടി വെയ്ക്കും

ഇനി അടുത്തത്
ബഹുമാനപെട്ട എം.എൽ.എ
ജി.എസ്.ജയലാൽ  അറിയാൻ  താങ്കൾ സബൂർണ്ണ പരാജയം ആണ് എന്ന് ആദ്യമേ പറയട്ടെ
നിരവധി റോഡ്യൂകൾ താങ്കൾ നിർമ്മിച്ച ഒരു റോഡിനു വീണ്ടും ഫണ്ട്‌ അനുവദിച്ചു ഇത്തിക്കാര ആറ്റിൽ അടുതലയിൽ തടയണ കെട്ടി അത് വെള്ളത്തിൽ ഒളിച്ചു പോയത് അറിയാമലോ, പ്രൈവറ്റ് ബസ്സ്റ്റാന്റ് ഇന്നും പട്ടികൾ ഉറങ്ങുകയാണ് ഒന്നോ രണ്ടോ സ്റ്റേ ബസകൾ വന്നാൽ ആയി ഇല്ലങ്കിൽ ഇല്ല. നിർമ്മിച്ച റോഡുകൾ എല്ലാം പൊളിഞ്ഞു തുടങ്ങിയിരിക്കുന്നു. വർഷങ്ങൾക്ക് മുൻപ് പണി തുടങ്ങിയ പറവൂർ ചാത്തന്നൂർ റോഡിന്റെ പണി തീർന്നോ എന്ന് ചോദിചാൽ മറുപടി ഇല്ല യല്ലേ സഖാവെ. കൺസ്ട്രക്ഷൻ ആക്കാടമി ഇനി എവിടെയാണ് സഖാവെ ഒന്ന് പറയാമോ ???

പിന്നെ കാരംകോട് ചിറയയ്ക്ക് അനുവദിച്ച 15ലക്ഷം എവിടെ അവിടെ പഞ്ചായത്ത്‌ ഭരിക്കുന്ന അങ്ങയുടെ പാർട്ടിയിലെ മെമ്പർമാർ  ചെളി വാരി വിറ്റ് കാശുണ്ടാക്കി...

പിന്നെ അത്യാവശ്യം ഒന്ന് പറയട്ടെ അത്യാവശ്യം ഇത്തിക്കര ആർ സംരക്ഷണ ഭിത്തി കെട്ടുവാഞാൻ ഉള്ള നടപടി തുടങ്ങണം കാരണം ഇന്ന് കാണുന്ന ദുരിതം കണ്ടാലോ അത് നമ്മുടെ മണ്ണിൽ ഉണ്ടാവാതിരിക്കണം പിന്നെ ഇത്തിക്കര പാലത്തിനു സമീപം ആദിച്ചനല്ലോർ റോഡ് ഇത്തിക്കര ആർ കാരകവിഞ്ഞു ഒഴുകിയാൽ ആദ്യം ഒലിച്ചു പോകും കുമ്മല്ലോർ പാലം ബലഷെയം ആണ്  അങ്ങനെ വന്നാൽ ആദിച്ചനല്ലഊരി മേഖല ഒറ്റപെടും ദേശിപാതയിലേക്ക് ഉള്ള ഗതാഗതo തടസപ്പെടുo മുൻകൂട്ടി കാണണം അതാണ്‌ നല്ല ജനപ്രതിനിധികൾ പിന്നെ പള്ളിക്കമണടി പാലം വന്നാൽ ഇതിനു ഒരു പരിഹാരം ആണ്...കൂടാതെ കുമ്മള്ളൂർ പാലത്തിനു അനുവദിച്ച ഫണ്ട്‌ ഉപയോഗിച്ച് പാലം നിർമ്മാണം അടിയന്തിരമായി തുടങ്ങനo

പള്ളിയ്ക്കമണ്ണടി പാലം നിർമ്മാണം ഉടൻ തുടങ്ങനo വർഷങ്ങൾ ഇത്ര ആയിട്ടും എന്താണ് അതിന്റെ തടസം എന്ന് ജനത്തിന് അറിയാൻ ഉള്ള ബാധ്യത ഉണ്ട്.ചാത്തന്നൂർ നാടിന്റെ വികസനത്തെ അട്ടിമറിച്ചു നിങ്ങളുടെ നാടായ കല്ലുവാതു ക്കൽ നാടിനെ ഉയർത്തി കൊണ്ട് വരാൻ താങ്കൾ ശ്രമിക്കുകയാണ് എന്നു അറിയാം അതാണ്‌ താങ്കളുടെ ചോറ്റ് പട്ടാളം മുൻസിപ്പൽ വാദം ഉന്നയിച്ചു കൊണ്ട് അപേക്ഷകൽ കൊടുക്കുന്നതും പത്രത്തിൽ കൂടി കുരയ്ക്കുന്നതും...ഇനി എന്റെ നാടിനെ സ്നേഹിച്ചു ഇ ചെറിയ കാര്യങ്ങൾ താങ്കൾ ചെയ്തു തരണം എന്ന ഇ ചാത്തന്നൂർകാരനായ അരുൺസതീശൻ  അപേഷിക്കുന്നു.
നിരവധി പ്രശ്നങ്ങൾ ഉണ്ട് നിയോജകമണ്ഡലത്തിലെ അതൊക്കെ വഴിയെ പറയാം...

ഇനി അടിയന്തര സഹായം കൊണ്ട് നേരിടാവുന്നതല്ല ഇ  ആവശ്യങ്ങൾ.എന്നറിയാം താങ്കളുടെ അടുത്ത ഫണ്ട്‌ ഉപയോഗിച്ച് ഇതൊക്കെ ചെയ്യാം

ചാത്തന്നൂർ നാട്ടിൽ ആശങ്കയും പരിഭ്രമവും വേണ്ടെന്ന് സർക്കാരും വിദഗ്ദ്ധന്മാരുമൊക്കെ ആവർത്തിച്ച് ആശ്വസിപ്പിക്കുന്നുണ്ടെങ്കിലും അത്രവേഗം ഒഴിഞ്ഞുപോകുന്നതല്ല ഇന്ന് നമ്മുടെ  ജനമനസുകളിൽകടന്നുകൂടിയിട്ടുള്ള ആശങ്ക.
കൂടുതൽ  ഉത്തരവാദിത്വബോധത്തോടെ പെരുമാറേണ്ട സന്ദർഭമാണ് ഇനി

പേമാരിയും തുടർന്നുണ്ടായ വെള്ളക്കെട്ടും ചാത്തന്നൂർ നാട്ടിലെ  ഒട്ടുമിക്ക റോഡുകളുടെയും കഥ കഴിച്ചുഎന്നുപറയാം. ഇവ പുനരുദ്ധരിക്കാൻ വലിയ മുതൽമുടക്ക് വേണ്ടിവരും. റോഡുകളുണ്ടായിരുന്നിടത്ത് കുറച്ചു കല്ലുകൾ മാത്രം ശേഷിച്ച അനവധി റോഡുകളുണ്ട്. ഇവിടെയൊക്കെ  അധികൃതരുടെ കണ്ണെത്താൻ എത്രകാലമെടുക്കുമെന്ന് തീർച്ചയില്ല.

ആസൂത്രണത്തിലും പരിസ്ഥിതി സംരക്ഷണത്തിലും നേരിടുന്ന വെല്ലുവിളികൾ മറയില്ലാതെ തുറന്നുകാട്ടാൻ ഇൗ ദുരിതമഴക്കാലം അവസരം ഒരുക്കിയിരിക്കുന്നു.

വെള്ളക്കെട്ടിനും തീരാദുരിതത്തിനും പ്രധാന കാരണം ഒാടകളിലും തൊടുകളിലും കനാലുകളിലുംമറ്റും അടിഞ്ഞുകൂടിയ പ്ളാസ്റ്റിക് അവശിഷ്ടങ്ങളാണ്.

എന്റെ നാടായ ചാത്തന്നൂരിൽ ഓടയിലൂടെ മലിനജലവും റോഡിലൂടെ മഴവെള്ളവും ഒഴുകുന്ന അവസ്ഥയാണ്...ഒരു ഉദാഹരണം ആണ് ചാത്തന്നൂറിലെ തമിഴ് ഹോട്ടലിൽ നിന്നുള്ള മലിനജലം ഒഴുകി പോകുന്നത് ചാത്തന്നൂർ തോട്ടിലെക്ക് ആണ് ഇത് പത്രത്തിൽ നിരന്തരം എഴുതിയതിനു ഞാനും എന്റെ കൂട്ടുകാരന് സുധിയും ഒരുപാട് ചീത്തവിളി കേട്ടതാണ്....
മാലിന്യ നിർമ്മാർജ്ജനത്തിൽ എന്റെ പഞ്ചായത്ത്‌ അടക്കമുള്ള തദ്ദേശ സ്ഥാപനങ്ങൾ കാണിക്കുന്ന ഉദാസീനതയുടെ പരിണിത ഫലമാണ് വെള്ളക്കെട്ടായി നഗരങ്ങളെയും പട്ടണങ്ങളെയും ശ്വാസംമുട്ടിക്കുന്നത്. അനുഭവങ്ങളിൽ നിന്ന് ഒരു പാഠവും പഠിക്കുകയില്ലെന്ന് വ്രതമാക്കിയവരോട് എന്തുപറഞ്ഞിട്ടും കാര്യമില്ല.
ജലനിർഗമനവഴികൾ തടസമില്ലാതെ നിലനിറുത്തേണ്ടതിന്റെ പ്രാധാന്യം ജനങ്ങളും തിരിച്ചറിയേണ്ടതുണ്ട്.

പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോൾ അതിന്റെ കെടുതികളും പ്രയാസങ്ങളും കുറയ്ക്കാൻ സർക്കാർ സംവിധാനങ്ങൾ ഒരുക്കാറുണ്ടെങ്കിലും ജനങ്ങൾ തന്നെയാകും പലപ്പോഴും ദുർവഹമായ ആ ഭാരം വഹിക്കേണ്ടിവരുന്നത്. സമൂഹത്തിന്റെ കൈത്താങ്ങ് ഇത്തരം സന്ദർഭങ്ങളിലാണ് ദുരിതബാധിതർക്ക് ഏറെ ആശ്രയമാകുന്നത്.

രാകഷ്ട്രിയമായി ഞാൻ ജയലാൽ അണ്ണനെ ഞാൻ ഒരുപാട് എതിർത്തവനാണ് ഇപ്പോൾ രാകഷ്ട്രിയo താല്കാലികo ആയി ഉപേക്ഷിച്ചു കൊണ്ടാണ് ഇതെല്ലാം എഴുതിയത് പഞ്ചായത്തുകളിൽ നടക്കുന്ന അഴിമതികളുമായി ഞാൻ ഉടൻ വരും
ചിറക്കര പഞ്ചായത്ത് അടക്കമുള്ള പഞ്ചായത്തുകളിലെ ആടിറ്റ് റിപ്പോർട്ട് ഒന്ന് പരിശോധന നടത്തുന്നത് നല്ലത് ആയിരിക്കും പ്രതേകിച്ചു പോളചിറ ഏലായും ആയി ബന്ധപെട്ട് അത് പിന്നാലെ വരുന്നുണ്ട്.

No comments:

Post a Comment