Friday, 10 August 2018

ഓരോ വീട്ടിലും ഓരോ ക്യാന്‍സര്‍ രോഗി

*ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് ,മറ്റ് രാഷ്ട്രീയ സാമൂഹ്യാ പ്രവർത്തകരെ.. അടിയന്തര ശ്രദ്ധക്കായി....*

*..........ഓരോ വീട്ടിലും ഓരോ ക്യാന്‍സര്‍ രോഗി.............*

*കൊടിയ വിഷത്തിൽ മുക്കിയ പച്ചക്കറികൾ,മസാല പൊടികൾ, മീൻ,മാംസം...... എന്നിവ അന്യസംസ്ഥാനത്തു നിന്ന് കൊണ്ടു വന്ന് ഇവിടെ വിൽക്കുന്നുണ്ട് എന്നത്‌  രഹസ്യമല്ല.*    

*സ്വന്തം ജനങ്ങളുടെ ആരോഗ്യം കണക്കിലെടുത്ത് ഇത്തരം സാധനങ്ങൾ വിപണിയില്‍ പ്റവേശിപ്പിക്കാതിരിക്കാൻ കർശനനിയമം നടപ്പാക്കാന്‍ എന്താണ്‌ തടസ്സം?.*

*കേരളത്തില്‍ വിഷം നിറച്ച സാധനങ്ങൾ വിൽക്കാൻ പറ്റില്ലെന്ന് മനസ്സിലായാൽ അന്യനാട്ടിൽ നിന്നത് വരില്ല .*

*അമേരിക്കയിലേക്ക് കൊച്ചിയില്‍ നിന്നും തോന്നും പോലെ ചെമ്മീൻ കയറ്റി അയക്കാന്‍ പറ്റുമോ?.*

*ഉൽപ്പന്നത്തിന് വിപണി കിട്ടില്ലെന്ന് തിരിച്ചറിഞ്ഞാൽ ആരും ഏതു കർശനനിയമവും പാലിക്കാൻ തയ്യാറാകും*.

*ഇവിടെ ക്യാന്‍സര്‍ ചികിത്സക്ക് ഫണ്ട് കണ്ടെത്താനും ആശുപത്രി സ്ഥാപിക്കാനും മുൻകൈയെടുക്കുന്ന താങ്കള്‍ കേരളീയരിൽ ക്യാന്‍സറുണ്ടാക്കുന്ന വിഷം ശരീരത്തില്‍ ചെല്ലാതിരിക്കാനും മുൻകരുതൽ സ്വീകരിക്കേണ്ടതല്ലേ ?.എന്തുകൊണ്ട് അതു ചെയ്യുന്നില്ല*.

*ഓരോ വീട്ടിലും ഒരു സംരംഭകൻ എന്ന ലക്ഷ്യത്തോടെയാണ് പ്റവർത്തനമെന്ന് താങ്കള്‍ പറയുന്പോൾ വിഷമുള്ള സാധനങ്ങൾ മൂലം ഓരോ വീട്ടിലും ഓരോ ക്യാന്‍സര്‍ രോഗിയല്ലേ ജനിക്കുന്നത് ?.*

*വിഷമുള്ള സാധനങ്ങൾ അതിർത്തിയിൽ തടഞ്ഞാൽ ജനം ഇവിടെ കലാപമൊന്നും ഉണ്ടാക്കില്ല* .

*അൽപമെങ്കിലും ജനങ്ങളുടെ നൻമയാണ് ആഗ്രഹിക്കുന്നതെങ്കിൽ ഇങ്ങനെയുള്ള അനീതിക്കെതിരെ പുതിയ കർശനമായ നിയമനിർമ്മാണം കൊണ്ട് വരാൻ തയാറാകണം*

*നിങ്ങൾക്ക് ഞങ്ങളുടെ ചിലവിൽ ഏത് ചികിൽസയും, വിദേശത്ത് വേണമെങ്കിലും നടത്താൻ സൗകര്യം ഒരുക്കി വച്ചതും ഈ അനീതിക്ക് കണ്ണടക്കാൻ ഒരു കാരണമാവാം*

*ബാറുകൾ തുറക്കാനും, വയൽ നികത്താനും, പുതിയ നിയമ നിർമ്മാണം കൊണ്ട് വരാൻ കാണിച്ച ശുഷ്കാന്തിയുടെ പകുതി യെങ്കിലും ഈ അനീതിക്കെതിരെ കാണിക്കണം*

*ഇനിയും കണ്ണു തുറന്നില്ലെങ്കിൽ നൂറ്റാണ്ടിന്റെ മഹാരോഗമായ ക്യാന്‍സര്‍ കേരളത്തെ കീഴടക്കും. ആയതുകൊണ്ട് ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കുവാൻ ഞങ്ങള്‍ ഒന്നടങ്കം ഇതിനാൽ ആവശ്യപ്പെടുന്നു*

*പട്ടിക്കും, പൂച്ചക്കും വേണ്ടി ശബ്ദിക്കാൻ ഉള്ള അത്രയും ജനങ്ങൾ പോലും ഇതിന് വേണ്ടി ഇല്ലല്ലൊ എന്നൊർക്കുമ്പോൾ....*

No comments:

Post a Comment