ചാത്തന്നൂർ നാട്ടിൽ റാണിയെ മുന്നിൽ ഇരുത്തി പഞ്ചായത്ത് ഭരിക്കുന്ന സാമന്ത രാജാവിനെ വൈസ്പ്രസിഡന്റ് എന്ന് പഞ്ചായത്ത് ഭാഷയിലും വേസ്റ്റ് പ്രസിഡന്റ് എന്ന് എന്റെ ഭാഷയിലും പറയും ഇത് പറഞ്ഞും കൊണ്ട് ഞാൻ ഇച്ചിരി എഴുതട്ടെ പഞ്ചായത്തിൽ മെമ്പർമാർ....ആയാൽ പിന്നെ തബുരാക്കന്മാർ ആയ കണക്ക് ആണ് പിന്നെ നാടിനെ മറക്കും ജയിപ്പിച്ചു വിട്ട പാർട്ടിയെ മറക്കും.. ഭരണപക്ഷവും പ്രതിപകഷവും ഇല്ല കൂട്ടികെട്ടി ഭരിക്കും...കിട്ടുന്നത് മൊത്തത്തിൽ വീതിക്കും ചില മെമ്പർമാർക്ക് കൊടുക്കും ചിലരെ തഴയും അതിനിടയിൽ എന്ത് ജനം എന്ത് പാർട്ടി...പോടാ പുല്ലേ കഴുതകളെ എന്ന് ജനങ്ങളെ വിളിക്കും
നാടിനു വേണ്ടി എന്തെങ്കിലും ചെയ്തു നല്ല പേര് അതില്ല കേട്ടോ...പ്രജകളുടെ പൈസ ദൂർത്തി ചിലവാക്കി തിന്നു മുടിച്ചു ശിങ്കിടികൾക്ക് നക്കാപിച്ച കൊടുത്തു കൂടെ കൂട്ടും പാർട്ടി പരിവാരങ്ങൾ മുന്നേ പോകുന്ന തബ്രോനു സിന്ദാബാദ് വിളിക്കും ഇത്തരത്തിൽ ഉള്ള കലാപരിപാടികൾ കാലാകാലങ്ങൾ ആയി ചാത്തന്നൂർ നാട്ടിൽ നടന്നു വരുന്ന നാടകങ്ങൾ ആണ്.
ഇയിടെ മഹാസാധുവും രാഞ്ചി നോക്ക് കുത്തിയായി വാഴുന്ന നാട്ടിൽ സർവോപരി സ്വന്തമായൊരു
റിപ്പബ്ലിക് കൊണ്ടുനടക്കുന്നയാളും പാവപെട്ടവനാണ് എന്ന് നാട്ടുകാരും കൊള്ളക്കാരൻ എന്ന് സ്വന്തം പാർട്ടിയിലെ 80%വിവരം ഉള്ള സഖാക്കളും പറയുന്ന ചാത്തന്നൂർ രാജ്യ സാമന്തൻ ചിറ്റഴകൻ വേസ്റ്റ് പ്രസിഡന്റ് സഖാവ് ഒരു മുഖപുസ്തക പോസ്റ്റിന്റെ പേരിൽ ഒരു മാധ്യമപ്രവർത്തകന്റെ നേരെ കുറയ്ക്കാൻ ചാടുന്ന കാഴ്ച കണ്ടു...
വേസ്റ്റ് പ്രസിഡന്റ് ആളിനെ ആദ്യം മനസിലായില്ല നോട്ടമൊന്ന് കൂർപ്പിച്ചന്നേരം ആളുകളെ ശരിക്കും മനസ്സിലായി.
പിണറായിസഖാവും ചെന്നിത്തല ഗാന്ധിയുമായിരുന്നു. കൂടെ വേറെ കുറേ ജോലിയും കൂലിയും ഇല്ലാത്ത പഹയന്മാരുമുണ്ടായിരുന്നു.
അരുൺസതീശൻ എന്ന ഞാൻ താമരക്കുട്ടന്മാരുടെ കൂട്ടത്തിൽ കണ്ടുവരാറുള്ള അപൂർവജനുസ്സിൽ പെടുത്താവുന്ന ആളാണ് അറിയാമല്ലോ...
തന്റെ റിപ്പബ്ലിക്കിലേക്ക് കടന്നുവരുമ്പോൾ ഏത് കുറുനില മന്നനും ചില സാമാന്യമര്യാദകൾ പാലിക്കേണ്ടതുണ്ടെന്ന് ന.മോ.ജിക്ക് പറയണമെന്നുണ്ടായിരുന്നു. അല്പസ്വല്പം മര്യാദകളൊക്കെ ശീലിച്ചുവന്ന രാജാധിരാജനായത് കൊണ്ട് ചിറ്റഴകൻ സഖാവിനോട് അതുരിയാടിയില്ലെന്ന് മാത്രം.
അരിയാണ് സാമന്തൻ ചിറ്റഴകൻ ചോദിച്ചത്. അരിയുടെ അർത്ഥശാസ്ത്രം തിരിച്ച് ചോദിച്ചുകളഞ്ഞു രാജാധിരാജൻ നമോ ജി. അർത്ഥശാസ്ത്രം കലക്കിക്കുടിച്ചതാണെങ്കിലും അരിയുടെ അർത്ഥശാസ്ത്രമേതെന്ന് അത്രമേൽ തിട്ടമുണ്ടാവാതെ പോയത് പിണറായിസഖാവിന്റെ കുറ്റമല്ല.
പിണറായി മന്നൻ കേരളം എന്ന
സ്വന്തം റിപ്പബ്ലിക്കിൽ ചിലരോടെല്ലാം കല്പിച്ചത് പോലെ കടക്ക് പുറത്ത് എന്ന് നേരേ ചൊവ്വേ ന.മോ.ജി പറഞ്ഞില്ല. ന.മോ.റിപ്പബ്ലിക്കിൽ അങ്ങനെ പറയുന്നതല്ല ശീലം എന്നത് കൊണ്ട് മാത്രമായിരുന്നു അത്.
ഏതായാലും നമോ.ജി. പിണറായി സഖാവിനോട് അമേരിക്കൻ ജംഗ്ഷനിലെ തട്ടുകടയെപ്പറ്റി വാതോരാതെ സംസാരിച്ചത് നന്നായെന്ന് മാത്രം തത്‌കാലം നമുക്ക് ആശ്വസിക്കാം. പിണറായി സഖാവിന്റെ അമേരിക്കൻ യാത്ര ഒന്ന് ഒന്നര യാത്ര എന്നത് സത്യം..കേരളത്തിലെ പ്രജകൾ ഒന്നും ചോദിച്ചു ചെല്ലില്ല എന്ന് സർ സി.പി യുടെ പുതിയ അവതരണം ആയ പിണറായി രാജാവിനു അറിയാം. പണ്ട്
പ്രവിശ്യകൾക്ക് സ്വതന്ത്ര പരമാധികാരം വേണമെന്ന് വാദിച്ചതിന് സർ സി.പിയുടെ മൂക്ക് ചെത്തി ഉപ്പിലിട്ടത് ചരിത്രപരമായ മണ്ടത്തരമായിപ്പോയോ എന്ന് ഇപ്പോൾ പിണറായി സഖാവ് ഓർക്കുകയാണ.് ഇപ്പോൾ കേരള
റിപ്പബ്ലിക്കിൽ നിന്നുള്ള പുതിയ തിട്ടൂരങ്ങൾ നമ്മെ സി പി യുടെ കാലം ഓർമ്മിപ്പിക്കാതില്ല. സർ സി.പിയുടെ അമേരിക്കൻമോഡലിനെ അറബിക്കടലിൽ തള്ളിയവർ ആണ് കേരളത്തിൽ ഉള്ളത് അത് സഖാവ് മറന്നു തുടങ്ങി.
സ്വന്തം റിപ്പബ്ലിക്കിൽ മാന്യമായി ഭരിക്കുന്നത് നല്ലത്....അല്ലെങ്കിൽ രാജാവ് ആയി വാണപ്പോൾ ഉള്ള ആഡിറ്റ് റിപ്പോർട്ട് എടുത്തു അലക്കി സകലമാന പേപ്പറിലും എഴുതി കൊന്നു കൊലവിളിക്കും പേനയാണ് ആയുധം മനസിലായോ...
ജനങ്ങൾക്ക് അറിയണ്ടേ ഒന്ന് വിശദീകരണം നൽകി ജനങ്ങളെ ബോധ്യപ്പെടുത്താൻ നിങ്ങൾക്ക് ബാധ്യതയുണ്ട് കാരണം പഞ്ചായത്ത് വൈഫ് പ്രസിഡന്റ് ആണ് ??? പാർട്ടി സെക്രട്ടറി ആണെങ്കിൽ പിന്നെ പാർട്ടി ഭരിച്ചാൽ മതി നാട്ടുകാരെ ഭരിക്കണ്ടാ.
No comments:
Post a Comment