Thursday, 6 June 2024

കനാലിന്റെ തീരങ്ങൾ ഇടിയുന്നു സംരക്ഷണഭിത്തി നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു.

കെ ഐ പി കനാൽ സംരക്ഷണമില്ലാതെ നശിക്കുന്നു പുനർനിർമ്മാണം നടത്തണമെന്ന ആവശ്യം ശക്തമാകുന്നു 
പരവൂർ : കനാലിന്റെ തീരങ്ങൾ ഇടിയുന്നു സംരക്ഷണഭിത്തി നിർമ്മിക്കണമെന്ന 
ആവശ്യം ശക്തമാകുന്നു. പരവൂർ മുൻസിപ്പാലിറ്റിയിലെ 32-)o നമ്പർ യക്ഷികാവ് 
വാർഡിൽ പൂക്കുളം - യക്ഷികാവ് ക്ഷേത്രം റോഡിലെ കെ ഐ പി ഉടമസ്ഥതയിലുള്ള കനാൽ ആണ് കാട് മൂടി നീരോഴുക്ക് നിലച്ചു സംരക്ഷണഭിത്തികൾ ഇടിഞ്ഞു
മാലിന്യകൂമ്പാരമായി 
നശിക്കുന്നത്. കാട് മൂടി സംരക്ഷണമില്ലാത്ത അവസ്ഥയിലായതോടെ നാട്ടുകാർ മാലിന്യനിക്ഷേപകേന്ദ്രമാക്കി മാറ്റി.
തീരങ്ങൾ ഇടിഞ്ഞു മാലിന്യം കുന്ന് കൂടി കനാൽ നശിക്കുന്ന അവസ്ഥയിലാണ്.
കനാലിന്റെ കുറുകെ നിർമ്മിച്ച പാലത്തിന്റെ ഒരു സൈഡിൽ സംരക്ഷണഭിത്തികൾ ഇടിഞ്ഞു കനാൽ സൈഡിലൂടെയുള്ള 
റോഡ് തകർച്ചയുടെ പാതയിലാണ്.മറുവശത്ത് കനാൽ കാട് മൂടി നികന്ന അവസ്ഥയിലാണ്. ഇത് മൂലം വെള്ളം ഇ ഭാഗത്തേക്ക് തുടന്ന് വിടാത്ത അവസ്ഥയിലാണ് പരവൂർ മുൻസിപ്പൽ മേഖലയിലേക്കുള്ള കുടിവെള്ളക്ഷാമത്തിന് പരിഹാരം കാണേണ്ട കനാൽ കാട് മൂടി സംരക്ഷണമില്ലാതെ നശിക്കുകയാണ് അടിയന്തിരമായി കനാൽ പുനർനിർമ്മാണം നടത്തി മുൻസിപ്പൽ മേഖലയിലേക്ക് വെള്ളമെത്തിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.
ഫോട്ടോ :പൂക്കുളം -യക്ഷികാവ് റോഡിലെ കനാലിന്റെ സംരക്ഷണഭിത്തികൾ ഇടിഞ്ഞ നിലയിൽ 

No comments:

Post a Comment