Wednesday, 5 June 2024

ഗുണ്ടാ ആക്രമണം ക്വട്ടേഷൻ എന്ന് സൂചന പോലീസ് അന്വേഷണം ആരംഭിച്ചു.

ചാത്തന്നൂർ : ഗുണ്ടാ ആക്രമണം ക്വട്ടേഷൻ എന്ന് സൂചന പോലീസ് അന്വേഷണം ആരംഭിച്ചു. പിടിയിലായ പ്രതികളിൽ ഒരാൾ ചാത്തന്നൂരിലെ 
ടോറിയോൺ മെറ്റൽസ് എന്ന
 കച്ചവട സ്ഥാപനത്തിലെ ജീവനക്കാരനാണ് ആക്രമണത്തിന് ശേഷം ഈ കച്ചവട സ്ഥാപനത്തിൽ കടന്ന് ഉറങ്ങിയ പ്രതികൾ ആക്രമണ
സമയത്ത് ഉപയോഗിച്ച
 ബൈക്കും മൊബൈലും അവിടെ ഉപേക്ഷിച്ച ശേഷമാണ് അവിടെ നിന്നും ഒളിവിൽ പോയത് എന്ന് പോലീസിന് മൊഴി നല്കി. തുടർന്ന് പോലീസ് ഈ സ്ഥാപനത്തിൽ എത്തി തെളിവെടുപ്പ് നടത്തി.രണ്ടാഴ്ച മുൻപ് ഈ സ്ഥാപനത്തിന് മുന്നിൽ വച്ച് ബി.ജെ പി മീഡിയ സെൽ കൺവീനർ രതീക്ഷിനെ ഡി വൈ എഫ് ഐ ഗുണ്ടാസംഘം ആക്രമിക്കുകയുണ്ടായി ഇതിനെതിരെ ബി ജെ പി പഞ്ചായത്ത് ജനറൽ സെക്രട്ടറി ദിനേശ് അടക്കമുള്ളവർ രംഗത്ത് വന്നിരുന്നു ഈ സംഭവങ്ങളാണോ ഈ ആക്രമണത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ബാക്കിയുള്ള പ്രതികളുടെ ഒളിസങ്കേതത്തെ കുറിച്ച് പോലീസിന് സൂചന നല്കിയിട്ടുണ്ട് പ്രതികൾ ഉടൻ അറസ്റ്റിലാകുമെന്ന് പോലീസ് പറഞ്ഞു.

No comments:

Post a Comment