ഭീതിയിൽ . ഒന്നിന് പിറകെ ഒന്നാകെ
മയക്കുമരുന്നിന് അടിമകളായവർ
ഉൾപ്പെട്ട ക്വട്ടേഷൻ സംഘങ്ങൾ ആക്രമണം അഴിച്ചു വിടുമ്പോൾ ജനങ്ങൾ ഭീതിയിലാണ് ആർക്കും എവിടെ വച്ചും യാതൊരു കാരണവും ഇല്ലാതെ ആക്രമണം ഉണ്ടാവുന്ന അവസ്ഥ. ആക്രമണം നടത്തുന്നത് സ്ഥിരമായി പ്രശ്നം ഉണ്ടാക്കുന്ന ക്രിമിനൽ സംഘങ്ങൾ കൂടി ആയതോടെ പ്രശ്നം കൂടുതൽ വഷളാവുകയാണ്.
മീനാട് ധർമ്മശാസ്താക്ഷേത്രത്തിലെ ഉത്സവം അലങ്കോലമാക്കി ക്ഷേത്രത്തിലെ ഭാരവാഹിയായ ജോഷ് വിജയനെ കുത്തി കൊലപ്പെടുത്താൻ
ശ്രമിച്ച സംഘമാണ് ഞായറാഴ്ച നടന്ന ആക്രമണത്തിന് പിന്നിലും. കാപ്പ കേസിലെ പ്രതിയും നിരവധി മയക്കുമരുന്ന് കേസുകളിലെ പ്രതിയുമായ ഫൈസിയുടെ നേതൃത്വത്തിലാണ് ആക്രമണം നടന്നത്.
യാതൊരു പ്രകോപനവും കൂടാതെയാണ് ഞായറാഴ്ച വൈകുന്നേരം നാലരയോടെ താഴം ആനന്ദഗിരി ക്ഷേത്രത്തിന് സമീപം കല്യാണസംഘത്തിന് നേരെ ആക്രമണം ഉണ്ടായത്. ആദ്യം ബൈക്കിൽ എത്തിയ മൂന്നoഗ സംഘം ബീയർകുപ്പികൾ പൊട്ടിച്ചു കൊണ്ട് ഭീകരാന്തരീഷം സൃഷ്ടിച്ചതാണ് തുടക്കം കല്യാണ ചടങ്ങിന് പോകാൻ നിന്നവർ ഇത് ചോദ്യം ചെയ്തതോടെ തിരിച്ചു പോയ സംഘം കാറിൽ കൂടുതൽ ആൾക്കാരുമായി തിരിച്ചു വന്ന് ആക്രമണം നടത്തുകയായിരുന്നു.
ആക്രമണത്തിൽ ബീയർകുപ്പി കൊണ്ടുള്ള ആക്രമണത്തിൽ പരിക്കേറ്റ
വിഷ്ണുവിന്റെ നില അതീവ ഗുരുതരമായി തുടരുന്നു.കൊല്ലത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ് വിഷ്ണു.
ബിജെപി പഞ്ചായത്ത് സമിതി വൈസ് പ്രസിഡന്റ് ദിനേശിനെ കാർ കൊണ്ട് ഇടിച്ചു തെറിപ്പിച്ചതിന് ശേഷം തലയിൽ
കമ്പി വടി കൊണ്ട്ആക്രമിക്കുകയായിരുന്നു
അന്തരിച്ച പ്രശസ്ത ഗായകൻ സോമദാസിന്റെ സഹോദരൻ സോണിയ്ക്ക് കാലിലും തുടയിലും കുത്തേറ്റു പത്തോളം പേർക്ക് ആക്രമണത്തിൽ പരിക്കേറ്റു.
സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച്
പോലീസ് അന്വഷണം നടത്തിയപ്പോഴാണ് എട്ടംഗ സംഘമാണ് സംഭവത്തിന് പിന്നിലെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിച്ചേർന്നത്. കാറിലും ബൈക്കുകളിലുമായാണ് പ്രതികൾ എത്തിയത്. മീനാട് ക്ഷേത്രഭാരവാഹിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി മനുവും സംഘത്തിലുണ്ടായിരുന്നുവെന്ന് മർദ്ധനമേറ്റവർ തിരിച്ചറിഞ്ഞിട്ടുണ്ട്. പോലീസ് അന്വേഷണം ഊർജിതമാക്കി നീങ്ങുകയാണ്.ഒരാഴ്ച മുൻപാണ് ഹോട്ടൽ ഉടമയെ ഹെൽമറ്റ് ഇട്ട സംഘം ആക്രമണം നടത്തിയത് അതിന് മുൻപ് ബിജെപി സോഷ്യൽ മീഡിയ കൺവീനർ രതീഷിനെയും കാപ്പ കേസിൽ ഉൾപ്പെട്ട പ്രതിയുടെ നേതൃത്വത്തിൽ ആക്രമണം നടത്തിയിരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടയിൽ നിരവധി ഗുണ്ടാആക്രമണങ്ങളാണ് ചാത്തന്നൂരിൽ നടന്നത്. അടിയന്തിരമായി ഗുണ്ടാസംഘങ്ങളെ അമർച്ച ചെയ്തു ജനങ്ങളുടെ ഭീതി അകറ്റണമെന്ന ആവശ്യം ശക്തമാണ്.
@ചാത്തന്നൂർ താഴം ആനന്ദഗിരി ക്ഷേത്രത്തിന് സമീപത്ത് ബിജെപി പഞ്ചായത്ത് ജനറൽ സെക്രട്ടറി
ദിനേശ് അടക്കമുള്ളവരെ ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി ചാത്തന്നൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.ഓരോ ദിവസവും ക്വട്ടേഷൻ സംഘങ്ങളുടെയും മയക്കുമരുന്നിന് അടിമകളായ
ഗുണ്ടാസംഘങ്ങളുടെയും ആക്രമണം
വർദ്ധിക്കുകയാണ്.കഴിഞ്ഞ ദിവസം യാതൊരു പ്രകോപനവും ഇല്ലാതെയാണ് കാറിലും ബൈക്കിലും എത്തി മയക്കുമരുന്ന് സംഘങ്ങൾ ആക്രമണം നടത്തിയത്.പത്തോളം പേർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത് ഒരാഴ്ച മുൻപാണ് ചാത്തന്നൂരിൽ ഹോട്ടൽ ഉടമയ്ക്ക് നേരെ ക്വട്ടേഷൻ സംഘങ്ങളുടെ ആക്രമണം ഉണ്ടായി ഇതിന്റെ പ്രതികൾ ഇപ്പോഴും കാണാമറയത്താണ് കഞ്ചാവ് മയക്കുമരുന്ന് സംഘങ്ങളെ സഹായിക്കുന്ന നിലപാടാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത് ഭരണകക്ഷിയുടെ പിന്തുണയുടെ പിൻബലത്തിലാണ് മയക്കുമരുന്ന് സംഘങ്ങൾ ആക്രമണം നടത്തുന്നത്. മീനാട് ക്ഷേത്ര ഭാരവാഹിയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സംഘങ്ങൾ തന്നെയാണ് കഴിഞ്ഞ ദിവസവും ആക്രമണം നടത്തിയത് അത് കൊണ്ട് തന്നെ മയക്കുമരുന്നിന് അടിമകളായ ഗുണ്ടകളെ അമർച്ച ചെയ്യണമെന്ന് ബിജെപി ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് കൃഷ്ണരാജ് ആവശ്യപ്പെട്ടു
No comments:
Post a Comment