ആശുപത്രികളിലും രക്തത്തിന്റെ കുറവ് അനുഭവപ്പെടുകയാണ്. ഒരു രോഗി ഓപ്പറേഷൻ അടക്കമുള്ള സീരിയസ് അസുഖങ്ങളുമായി ചികിത്സയ്ക്ക് എത്തിയാൽ രക്തദാതാക്കളുടെ സേവനം ആവശ്യപ്പെട്ടുകൊണ്ട് ആശുപത്രി അധികൃതർ സമ്മർദ്ദ ത്തിലാക്കുക പതിവായി മാറുകയാണ്. രോഗികളുടെ ബന്ധുക്കൾ പ്രദേശത്തെ വാട്സ്ആപ്പ് ഗ്രൂപ്പുകൾ വഴിയും അല്ലാതെയും രക്തദാതാക്കളെ സംഘടിപ്പിച്ചു കൊണ്ട് ആശുപത്രിയിൽ എത്തിയാൽ ഒരാൾക്ക് രണ്ടായിരം
രൂപയോളം ടെസ്റ്റിനും മറ്റ് കാര്യങ്ങൾക്കും ചിലവാകും.ടെസ്റ്റിംഗ് ഫീസ് ഇനത്തിൽ നല്ല തുകയാണ് ആശുപത്രി അധികൃതർക്ക് ലഭിക്കുന്നത്
ഇത്തരത്തിൽ കൂടുതലായി ചൂഷണം നടക്കുന്നത് സ്വകാര്യ
ആശുപത്രികളിലാണ്. രക്തദാതക്കൾ കൂടുതലായി നൽകുന്ന രക്തം അടുത്ത രോഗികൾക്ക് നൽകി പൈസ ഈടാക്കുകയും സ്വകാര്യ ആശുപത്രികൾ ചെയ്യുന്നുണ്ട്.പാരിപ്പള്ളി മെഡിക്കൽ കോളേജ് അടക്കമുള്ള ജില്ലയിലെ സർക്കാർ ആശുപത്രികളിൽ രക്തദാനവുമായി ബന്ധപ്പെട്ട ഒരു ലോബി തന്നെ പ്രവർത്തനം നടത്തുന്നുണ്ട്.ആശുപത്രികളിൽ രക്തം ഉണ്ടെങ്കിലും കൃത്രിമ ക്ഷാമം ഉണ്ടാക്കി
കൊണ്ട് തന്നെ രോഗികളെയും ബന്ധുക്കളെയും സമ്മർദ്ദത്തിലാക്കുന്ന തന്ത്രത്തിലൂടെ രക്തദാതാക്കളെ ക്ഷണിച്ചു വരുത്തുകയും രക്തബാങ്കിലേക്ക് രക്തം എത്തിക്കുകയും അത് വഴി പൈസ സമാഹരിക്കുകയും ചെയ്യുന്ന ലോബിയുടെ പ്രവർത്തനം സർക്കാർ ആശുപത്രികളിലും സജീവമാണ്.ജില്ലയിലെ ആശുപത്രികളിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന രക്തത്തിന് ഉണ്ടായ ക്ഷാമത്തിന് ജില്ലാ ഭരണകൂടം ഇടപെടൽ നടത്തി അടിയന്തിരമായി രക്തദാന
ക്യാമ്പുകൾ സംഘടിപ്പിച്ചു കൊണ്ട് അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്ന ആവശ്യമാണ് ശക്തമാക്കുന്നത്.
No comments:
Post a Comment