ചാത്തന്നൂർ : ചിറക്കര പഞ്ചായത്തും നഷ്ടമായി ലോകസഭയിൽ മൂന്നാം സ്ഥാനത്തും ചിറക്കരയിൽ സിപിഎമ്മിൽ കൂട്ടനടപടിയ്ക്ക് നീക്കം തുടങ്ങി. നിലവിലുള്ള ലോക്കൽ സെക്രട്ടറിയുമായി തിരഞ്ഞെടുപ്പ് സമയത്ത് അഭിപ്രായവിത്യാസത്തിന്റെ പേരിൽ മുൻ ലോക്കൽ സെക്രട്ടറി
ഉല്ലാസിനെ പ്രാഥമിക അംഗത്വത്തിൽനിന്നു സസ്പെൻഡ് ചെയ്തു. പഞ്ചായത്ത് ഭരണം നഷ്ടമായതിന് കാരണക്കാരായ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി അടക്കമുള്ള കൂടുതൽപേർക്കെതിരേ നടപടിയെന്നു സൂചന ചിറക്കര ഗ്രാമപഞ്ചായത്തിൽ സി പി എമ്മിലെ പടലപിണക്കം കാരണം പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ടതോടെ ഉടലെടുത്ത
പ്രശ്നങ്ങൾ ദിനംപ്രതി വഷളാവുന്ന സാഹചര്യമാണ് നിലവിലുള്ളത്. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി സിപിഎം മൂന്നാം സ്ഥാനത്തായി ഇതിന് പിന്നാലെയാണ് നിലവിലുള്ള അഡ്ഹോക്ക് കമ്മിറ്റിയുടെ സെക്രട്ടറിയെ ആക്ഷേപിച്ചുവെന്ന് ആരോപിച്ചു കൊണ്ട് ലോക്കൽ സമ്മേളനത്തിൽ തിരഞ്ഞെടുത്ത സെക്രട്ടറിയായ ഉല്ലാസ്കൃഷ്ണനെ പ്രാതമികാoഗത്വത്തിൽ നിന്നും പുറത്താക്കിയത്. ചാത്തന്നൂർ ഏരിയ കമ്മിറ്റി ഓഫീസിൽ ജില്ലാ സെക്രട്ടറി എസ്.സുദേവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.രാജഗോപാൽ, പി.രാജേന്ദ്രൻ എന്നി വർ പങ്കെടുത്ത ചിറക്കര ലോക്കൽ കമ്മിറ്റിയുടെയും ചാത്തന്നൂർ ഏരിയ കമ്മിറ്റിയുടെയുംസംയുക്ത യോഗമാണ് നടപടിയെടുത്തത്.
ഏരിയ സെക്രട്ടറി കെ.സേതുമാധവന്റെയുടെ
നേതൃത്വത്തിൽ ഏരിയ കമ്മിറ്റി അംഗങ്ങളായ കെ.എസ്.ബിനു, ആർ.ഗോപാലകൃഷ്ണൻ നായർ, ജയലാൽ ഉണ്ണിത്താൻ എന്നിവർ ഉല്ലാസ് കൃഷ്ണനുവേണ്ടി നിലകൊണ്ടെങ്കിലും
ജില്ലാ നേതൃത്വം ഉല്ലാസ്കൃഷ്ണനെതിരായ
നടപടിയിൽ നിന്ന് പിന്നോട്ടു പോകാൻ നേതൃത്വം കൂട്ടാക്കിയില്ല.
@ ചിറക്കരയിൽ സിപിഎമ്മിന്റെ തകർച്ച ഇങ്ങനെയാണ്.
കഴിഞ്ഞ ഗ്രാമപ്പഞ്ചായത്ത് ഭരണം നേടിയ എൽ ഡി എഫ് ആദ്യഘട്ടത്തിൽ സി പി ഐ യിലെ സി. സുശീലാദേവിയെ പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നു. എൽ ഡി എഫ് ധാരണപ്രകാരമുള്ള കാലാവധി പൂർത്തിയാക്കി സുശീലാദേ വി പ്രസിഡന്റ് സ്ഥാനം രാജിവെ ച്ചൊഴിഞ്ഞു. ഇതേത്തുടർന്ന് പ്ര സിഡന്റ് തിരഞ്ഞെടുപ്പിൽ സി പി എമ്മിൽ വിമതസ്വരം ഉയരുകയായിരുന്നു.
ടി.ആർ.സജില പാർട്ടി നിർദേശിച്ച വ്യക്തിക്കെതിരെ മത്സരിക്കുകയും കോൺഗ്രസിന്റെ പിന്തുണയോടെ പ്രസിഡന്റാകുകയും ചെയ്തു. ഇതോടെ ചിറക്കരയിൽ സി പി എമ്മിനുള്ളിലെ തമ്മിലടി മറനീക്കി പുറത്താകുകയായി രുന്നു. തുടർന്ന് ചിറക്കര ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന ഉല്ലാസ് കൃഷ്ണനെതിരേ ആരോപണങ്ങൾ ഉന്നയിച്ച് എൽ സി സെക്രട്ടറി
സ്ഥാനത്തുനിന്നു മാറ്റി.തുടർന്ന് സിപിഎം ചിറക്കരയിൽ ഇരു ചേരിയായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാർ ഉല്ലാസ് കൃഷ്ണനൊപ്പം നിന്നതോടെ പാർട്ടി പ്രതിസന്ധിയിലായി ലോകസഭ തിരഞ്ഞെടുപ്പിൽ പ്രതിസന്ധിയിലായതോടെ പാർട്ടി നിർദ്ദേശിച്ച തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ അട്ടിമറിയ്ക്കുകയായിരുന്നു.അതോടെ സിപിഎം പാർട്ടിഗ്രാമമായ ചിറക്കരയിൽ ചരിത്രത്തിലാധ്യമായി മൂന്നാം സ്ഥാനത്തായി.
@ പഞ്ചായത്ത് പ്രസിഡന്റ് ടി. ആർ സജിലയെ തിരിച്ച് എത്തിക്കാൻ നീക്കം
വിമതസ്വരം ഉയർത്തി പാർട്ടി വിടുകയും
പാർട്ടി നിർദേശിച്ച വ്യക്തിക്കെതിരെ മത്സരിക്കുകയും കോൺഗ്രസിന്റെ പിന്തുണയോടെ പ്രസിഡന്റാകുകയും
ചെയ്ത ടി.ആർ.സജിലയെയും
മറ്റൊരു ഗ്രാമപഞ്ചായത്ത് അംഗത്തെയും സിപിഎമ്മിൽ തിരിച്ചെത്തിക്കാനുള്ള നീക്കവുമായി മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ. ശശിയുടെ നേതൃത്വത്തിൽ ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി തിരഞ്ഞെടുപ്പ് കമ്മീഷനിൽ ഉള്ള കൂറ് മാറ്റകേസ് അട്ടിമറിയ്ക്കാനുള്ള നീക്കമാണ് നടക്കുന്നത് എന്ന് വിമതപക്ഷം ആരോപിക്കുന്നു. ടി. ആർ സജിലയെ തിരിച്ച് എത്തിക്കാൻ നീക്കത്തിൽ ശക്തമായ നടപടിയാണ് പാർട്ടി നേതൃത്വത്തിൽ നിന്നും ഉയരുന്നത്.
ഗ്രാമപഞ്ചായത്തിൽ യു ഡി എഫ് നടത്തുന്ന അഴിമതി കണ്ടില്ലെന്ന് നടിയ്ക്കുകയാണ് എൽ ഡി എഫ് നേതൃത്വം ഗ്രാമപഞ്ചായത്തിനെതിരെ ഒരു സമരം പോലും നടത്താൻ എൽ ഡി എഫ് നേതൃത്വത്തിനും സിപിഎമ്മിനും കഴിഞ്ഞിട്ടില്ല എന്നും ഇവർ ആരോപിക്കുന്നു.
No comments:
Post a Comment