ആറ്റിങ്ങലിൽ ബിജെപിയുടെ ചരിത്രമുന്നേറ്റത്തിന് ഒപ്പം നിന്ന പ്രിയ വോട്ടർമാർക്ക് നന്ദി
കഠിനമായി പരിശ്രമിച്ച സഹപ്രവർത്തകർക്ക് അഭിവാദ്യങ്ങൾ…..
മണ്ഡലത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ മുന്നേറ്റമാണ് മാന്യ. വി.മുരളീധരൻ നടത്തിയത്.
കഴിഞ്ഞതവണത്തെ 2,48,081 (24.6%) ൽ നിന്ന് 3,15,000 (32%) ലേക്കുള്ള കുതിപ്പ് ചെറുതല്ല.
കേരളത്തിൽ ബിജെപി പത്തരമാറ്റ് മുന്നേറ്റം നടത്തിയ മണ്ഡലമാണ് ആറ്റിങ്ങൽ എന്നതിൽ തർക്കമില്ല.
1423 ബൂത്തിൽ ഒരോന്നിലും ഞങ്ങൾ ഇടതിനെയും വലതിനേയും വെള്ളംകുടുപ്പിച്ചു.
ആറ്റിങ്ങൽ, കാട്ടാക്കട, ചിറയിൻകീഴ്.നെടുമങ്ങാട് , വർക്കല, വാമനപുരം, അരുവിക്കര
സിപിഎമ്മിൻ്റെ കോട്ടകൾ ഓരോന്നായി അരിഞ്ഞുവീഴ്ത്തിയാണ് ബിജെപി സ്ഥാനാർഥി മുന്നേറിയത്.
കോൺഗ്രസ്സിൻ്റെ ചില്ലുകൊട്ടാരങ്ങളും ഞങ്ങൾ എറിഞ്ഞുടച്ചു
മലയാള മാധ്യമങ്ങൾ തമസ്ക്കരിച്ചപ്പോഴും ശരിയായ ത്രികോണ മൽസരം നടന്നത് ആറ്റിങ്ങലിലായിരുന്നു
നരേന്ദ്രമോദി സർക്കാരിൻ്റെ ജനക്ഷേമ പദ്ധതികളും പിണറായി വിജയൻ സർക്കാരിൻ്റെ ജനവിരുദ്ധ സമീപനങ്ങളും ആറ്റിങ്ങലിനെ മാറ്റി ചിന്തിപ്പിച്ചു.
പിണറായിയുടെ കൊള്ളരുതായ്മകളെ ജനങ്ങൾക്കൊപ്പം നിന്ന് ചോദ്യം ചെയ്ത മുരളിയേട്ടനെ അവർ നെഞ്ചേറ്റി.
ഈ മുന്നേറ്റത്തിൽ വി.മുരളീധരൻ എന്ന പരിണിതപ്രജ്ഞനായ നേതാവിൻ്റെ പങ്കിനെ അഭിനന്ദിക്കാതെ വയ്യ.
ഒപ്പം ഞങ്ങൾക്കൊപ്പം നിന്ന ഓരോ പാർട്ടി പ്രവർത്തകർക്കും നന്ദി പറയുന്നു.
ഇതേ ആവേശത്തോടെ ഭാരതീയ ജനതാപാർട്ടിയുടെ അടിത്തറ ഉറപ്പിക്കാൻ നമുക്കൊന്നിച്ച് മുന്നേറാം.
നരേന്ദ്രഭാരതം ആറ്റിങ്ങലിന് ഇനിയുമേറെ കാത്തു വച്ചിരിക്കുന്നു.
മുരളിയേട്ടന് വേണ്ടി ഒരാഴ്ച
പ്രവർത്തിച്ചു... ബിജെപിയുടെ
ആയിരകണക്കായ പ്രവർത്തകരോടൊപ്പം ജന്മഭൂമിയുടെ ലേഖകൻ എന്ന നിലയിൽ
അതിന്ഒരു നിമിത്തമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. എങ്കിലും 10,000 വോട്ടു കൂടി നേടാൻകഴിഞ്ഞില്ലല്ലോ എന്ന ദുഃഖവും ഉണ്ട്.
ആറ്റിങ്ങൽ, കാട്ടാക്കട അസംബ്ലികളിൽ നമുക്ക് ഒന്നാം സ്ഥാനം ലഭിച്ചു. നിരവധി പഞ്ചായത്തുകളിലും നൂറുകണക്കിന് ബൂത്തുകളിലും
നാം വിജയിച്ചു കഴിഞ്ഞു .
സ്നേഹാഭിനന്ദനങ്ങളോടെ,….
നിങ്ങളുടെ സ്വന്തം അരുൺസതീശൻ ചാത്തന്നൂർ.
No comments:
Post a Comment