Tuesday, 18 June 2024

ഗുണ്ടാആക്രമണങ്ങളുടെ പ്രതികൾ ഇപ്പോഴും കാണാമറയത്ത് സിപിഎം ഇടപെടലിൽ അന്വേഷണം ഇഴയുന്നു.

ചാത്തന്നൂർ : ഗുണ്ടാആക്രമണങ്ങളുടെ പ്രതികൾ ഇപ്പോഴും കാണാമറയത്ത് സിപിഎം ഇടപെടലിൽ അന്വേഷണം ഇഴയുന്നു. കഴിഞ്ഞ. ഒരു മാസത്തിനിടയിൽ ചാത്തന്നൂരിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന ക്വട്ടേഷൻ ഗുണ്ടാസംഘങ്ങളുടെ ആക്രമണത്തിൽ പരിക്കേറ്റവർ ഗുരുതരമായ പരിക്കുകളോടെ ആശുപത്രികളിൽ കഴിയുമ്പോഴും പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരാൻ പോലീസിന് ഇപ്പോഴും കഴിയാത്തതിൽ ശക്തമായ പ്രതിക്ഷേധമാണ് ഉയരുന്നത്.കഴിഞ്ഞ രണ്ടിനാണ് ചാത്തന്നൂർ താഴം ആനന്ദഗിരി ക്ഷേത്രത്തിന് സമീപം വച്ച് മയക്കുമരുന്നിന് അടിമകളായ ക്വട്ടേഷൻ സംഘം ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ ഉള്ള 
ദിനേശ് അടക്കമുള്ളവരെ 
 മാരകയുധങ്ങളുമായി ആക്രമിക്കുകയും കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതും ഇതിലെ മൂന്ന് പ്രതികളെ പിടിച്ചുവെങ്കിലും അഞ്ചോളം പ്രതികൾ ഇപ്പോഴും ഒളിവിലാണ് ഇവർ മീനാട് ധർമ്മശാസ്താക്ഷേത്രത്തിലെ ഭാരവാഹികളെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതികളാണ് ഇവർ ഇപ്പോഴും ഒളിവിലാണ്. ഇവർ നിരവധി ക്രിമിനൽ കേസിലെ പ്രതികളാണ് നിരവധി കേസുകളിൽ ജാമ്യത്തിൽ ഇറങ്ങി നിൽക്കവേയാണ് വീണ്ടും കുറ്റകൃത്യത്തിലേക്ക് എത്തിയത്.കഴിഞ്ഞ മാസം 27നാണ് ചാത്തന്നൂർ ജങ്ഷനിൽ വച്ച് ഹോട്ടൽ ഉടമയായ മനോജിനെ രാത്രിയിൽ
ബൈക്കിൽ ഹെൽമറ്റ് ധരിച്ചെത്തിയ രണ്ട് പേര് ചേർന്ന് ഗുരുതരമായി ആക്രമിച്ചത് ഈ കേസിലെ പ്രതികളെയും പോലീസ് ഇതുവരെ പിടികൂടിയിട്ടില്ല. കഴിഞ്ഞ മാസം 20ന് 
ദേശിയപാതയിലൂടെ 
 നടന്ന് വന്ന 
 രതീഷിനെ ഒരു വ്യവസായ സ്ഥാപനത്തിൽ നിന്നും ഇറങ്ങി വന്ന 
 ഡി വൈ എഫ് ഐ നേതാവ് അഭിലാഷ്. എം. സജിയും കാപ്പ കേസിലെ പ്രതിയായി നാട് നടത്തിയിരുന്ന മമ്മസാലി എന്ന് വിളിക്കുന്ന വിഷ്ണുവും ചേർന്ന് ആക്രമിച്ചു കൊടും ക്രിമിനലും 
കാപ്പ കേസ്സിൽ പ്രതിയായ മമ്മസാലി ഇപ്പോഴും ഒളിവിലാണ്. ഇ സംഭവത്തെ തുടർന്ന് ചാത്തന്നൂർ പോലീസ് സ്റ്റേഷഷനിൽ ഡി വൈ എഫ് ഐ - സിപിഎം ഗുണ്ടാസംഘം പോലീസ് ഉദ്യോഗസ്ഥരെ ചീത്ത വിളിച്ചു കൊണ്ട് അതിക്രമം നടത്തിയിരുന്നു ഇതും സി സി ടി വി തെളിവാക്കി പോലീസ് സിപിഎം നേതാക്കൾക്കെതിരെ കേസെടുത്തിരുന്നു.ഗുരുതരമായ തെറ്റ് ചെയ്തു കൊണ്ട് പോലീസ് ഉദ്യോഗസ്ഥരുടെ ഡ്യുട്ടിയ്ക്ക് തടസമുണ്ടാക്കിയവർ ഇപ്പോഴും മദ്യമയക്കുമരുന്ന് കേസുകളിലെ പ്രതികൾക്ക് വക്കാലത്തുമായി സ്റ്റേഷനിൽ കയറിയിറങ്ങുകയാണ്. ഇ ആക്രമണ കേസുകളിലെ പ്രതികൾ എല്ലാം തന്നെ ചാത്തന്നൂരിലെ ഒരു വ്യവസായ സ്ഥാപനംകേന്ദികരിച്ചു ജോലി ചെയ്യുന്നവരും ആക്രമണത്തിന് ഉപയോഗിച്ച ഇരുചക്രവാഹനങ്ങളും 
മൊബൈലും വ്യവസായ സ്ഥാപനത്തിലാണ് സൂക്ഷിച്ചിരുന്നത് 
എന്ന് പ്രതികൾ തെളിവെടുപ്പിന് കൊണ്ട് വന്നപ്പോൾ മൊഴി നൽകിയിട്ടും സ്ഥാപനത്തിൽ കൂടുതൽ പരിശോധന നടത്തുവാനോ സി സി ടി വി ഉൾപ്പെടെ പരിശോധിക്കുവാനോ പോലീസ് തയ്യാറായിട്ടില്ല. വ്യവസായ സ്ഥാപനത്തിന്റെ ഉടമയ്ക്ക് ഇ ആക്രമണ സംഭവങ്ങളിലുള്ള പങ്ക് അന്വേഷിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് ഇതേ വ്യവസായ സ്ഥാപനത്തിലെ ജീവനക്കാർ തമ്മിൽ ഏറ്റ് മുട്ടി രണ്ട് പേർക്ക് ഗുരുതര പരിക്ക് പറ്റി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത് ഇവർ ഒരു മീനവില്പന ശാലയുടെ തട്ടുകൾ തകർത്തിരുന്നു ഇ കേസ് പോലീസ് ഇടപെട്ട് ഒത്ത് തീർപ്പാക്കിയെന്ന് നാട്ടുകാർ ആരോപിക്കുന്നു.ദിനവും ഗുണ്ടാആക്രമണങ്ങളും ക്വട്ടേഷൻ സംഘങ്ങളുടെ അഴിഞ്ഞാട്ടവും മൂലം പരിഭ്രാന്തിയിലാണ് നാട്ടുകാർ.

No comments:

Post a Comment