Sunday, 16 June 2024

ചിറക്കര പഞ്ചായത്തിലെ കുടുംബശ്രീ യോഗത്തിൽ സംഘർഷം.

@ ലോൺ കുംഭകോണം 
ചിറക്കര പഞ്ചായത്തിലെ കുടുംബശ്രീ യോഗത്തിൽ സംഘർഷം

ചാത്തന്നൂർ: ചിറക്കര പഞ്ചായത്തിലെ കുടുംബശ്രീ യോഗത്തിൽ സംഘർഷം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. ആർ സജില മറ്റൊരു അംഗത്തെ മർദ്ധിച്ചതായി . ലോൺ കുംഭകോണത്തിൽ നിലവിൽ വിജിലൻസ് അന്വേഷണം നേരിടുന്ന പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. ആർ. സജിലയും രണ്ട് അംഗങ്ങളും 
മീനാഷി സ്റ്റിച്ചിങ്‌ സെന്ററിന്റെ പേരിൽ ചിറക്കര പഞ്ചായത്തിൽ നിന്നും എടുത്തിട്ടുള്ള ഗ്രൂപ്പ്‌ ലോണിന്റെ പേരിലാണ് സംഘർഷം ഉണ്ടായത്.
പഞ്ചായത്തിൽ നിന്നും കിട്ടിയ ആനുകൂല്യങ്ങളെ കുറിച്ചുള്ള വാക്ക് തർക്കമാണ് പഞ്ചായത്ത്‌ പ്രസിഡന്റും 
മറ്റ് അംഗങ്ങളും തമ്മിലുള്ള വാക്ക് തർക്കത്തിന് കാരണമായത്.
ചിറക്കര പഞ്ചായത്തിലെ 
2022-23 വർഷത്തെ സ്വയം തൊഴിൽ (വനിത) പ്രോജക്ടിൻ്റെ പേരിലാണ് 
മൂന്ന് ലക്ഷം രൂപ ആനുകൂല്യം കൈപ്പറ്റിയിട്ടുള്ളത്.
പഞ്ചായത്ത്‌ പ്രസിഡന്റ്‌ അംഗമായിട്ടുള്ള കുടുംമ്പശ്രീ യൂണിറ്റിലെ രണ്ട് അംഗങ്ങളെ ഉൾപ്പെടുത്തി കൊണ്ട് പഞ്ചായത്തിൽ ലോണിന് അപേഷ സമർപ്പിക്കുകയും
ചെയ്തു. പഞ്ചായത്തിൽ നിന്നും സ്വയം തൊഴിൽ കണ്ടെത്താൻ കിട്ടിയ 
 തുക മറ്റ് അംഗങ്ങൾ അറിയാതെ പ്രസിഡന്റ്‌ കൈവശപ്പെടുത്തുകയും ചെയ്തതാണ് സംഘർഷത്തിന് കാരണമായത്. പദ്ധതി നടപ്പിലാക്കിയോ എന്ന് നോക്കാതെ പദ്ധതിയെ 
പറ്റി യാതൊരു അന്വേഷണവും നടത്താതെയാണ് 
പഞ്ചായത്ത്‌  അധികൃതർ പദ്ധതിയ്ക്കായി പഞ്ചായത്ത്‌ പ്രസിഡന്റിന് തുക കൈമാറിയത് 

@ ചിറക്കര പഞ്ചായത്തിലെ 
ലോൺ കുംഭകോണം ഇങ്ങനെ 

2022-23 വർഷത്തെ സ്വയം തൊഴിൽ (വനിത) പ്രോജക്ടിൻ്റെ കുടുംബശ്രീയുടെ ഗ്രൂപ്പുകൾക്ക് ലോൺ അനുവദിക്കുകയും അത് ദുരുപയോഗം ചെയ്തു കൊണ്ട് മൂന്ന് ലക്ഷം രൂപ കൈവശപ്പെടുത്തുകയും ചെയ്യുകയായിരുന്നു പഞ്ചായത്തിന്റെ പദ്ധതി പ്രകാരം മൂന്ന് ലക്ഷം രൂപ ലോൺ അനുവദിക്കുകയും അതിൽ രണ്ട് ലക്ഷത്തി ഇരുപത്തിഅയ്യായിരം രൂപ സബ്സിഡിയുള്ള ലോണിൽ 75000രൂപ തിരിച്ചടവുള്ള ലോൺ ആണിത്. ഇ പദ്ധതി നടപ്പാക്കാതെ നിരവധി ആൾക്കാർ ആനുകൂല്യം കൈപ്പറ്റിയാതായി വിവരവകാശ രേഖകൾ തെളിയിക്കുന്നു.അടിയന്തിരമായി ഇ പദ്ധതിയെ കുറിച്ച് അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാകുകയാണ്.



No comments:

Post a Comment