Saturday, 15 June 2024

കുവൈറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച വെ ളിച്ചിക്കാല സ്വദേശി ലൂക്കോസിന് ജന്മനാട് യാത്രാമൊഴി നൽകി.

കൊട്ടിയം: കുവൈറ്റിൽ ഉണ്ടായ തീപിടുത്തത്തിൽ മരിച്ച വെ ളിച്ചിക്കാല സ്വദേശി ലൂക്കോസിന് ജന്മനാട് യാത്രാമൊഴി നൽകി.വെള്ളിയാഴ്ച കൊച്ചിയിൽ നിന്നും ബന്ധുക്കൾഏറ്റുവാങ്ങിയ മൃതദേഹം കൊട്ടിയത്തെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.ശനിയാഴ്ച രാവിലെ എട്ടുമണിയോടെ വിലാപയാത്രയായി വെളിച്ചിക്കാലയിലുള്ള വടകോട്ട് വീട്ടിൽ എത്തിച്ച മൃതദേഹത്തിന് അന്തിമോപചാരമർപ്പിക്കാൻജീവിതത്തിൻറെ നാനാഭാഗങ്ങളിൽ പെട്ട  നൂറുകണക്കിന് ആളുകൾ എത്തിയിരുന്നു . മൃതദേഹം വീട്ടിലെക്ക് കയറ്റിയപ്പോൾ  ഭാര്യയും മക്കളും അലമുറയിട്ട് കരയുന്നുണ്ടായിരുന്നു. പ്ലസ് ടു പാസ്സായ മൂത്ത മകളെ ബി എസ് സി നഴ്സിംഗ് പഠനത്തിനായി ബാംഗ്ളൂരിൽ ചേർക്കുന്നതിനായി ഉടൻ വീട്ടിലെത്തുമെന്ന് വാക്കു നൽകിയിരുന്ന പിതാവിൻ്റെ ചേതനയറ്റ ശരീരം കണ്ട് ലൂക്കോസിൻ്റെ ചിത്രവുമായി മൂത്ത മകൾ ഇതെൻ്റെ പപ്പാ അല്ലെന്ന് അലമുറയിടുന്നുണ്ടായിരുന്നു ലൂക്കോസിൻ്റെ വൃദ്ധരായ മാതാപിതാക്കളും മൃതദേഹം കണ്ട് വിങ്ങിപൊട്ടി' ജില്ലാ ഭരണകൂടത്തിനു വേണ്ടി ജില്ലാ കളക്ടർ മുതദേഹത്തിൽപുഷ്പചക്രം അർപ്പിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എം.പി, എം.എൽ എ മാരായ പി. സി. വിഷ്ണുനാഥ്, ജി എസ് ജയലാൽ, എ.ഡി.എം, വില്ലേജ് ഓഫീസർ, ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, വിവിധ സഭകളിൽ നിന്നെത്തിയവർ വിവിധരാഷ്ട്രിയ പാർട്ടി നേതാക്കൾ തുടങ്ങി ജീവിതത്തിൻ്റെ നാനാതുറകളിൽപ്പെട്ട നൂറുകണക്കിനാളുകൾ അന്തിമോപചാരം അർപ്പിക്കാനെത്തിയിരുന്നു. ലൂക്കോസിന് കണ്ണീരോടെ വിട നൽകുവാൻഎത്തിയവരെ കൊണ്ട് വെളിച്ചക്കാല റോഡ് നിറഞ്ഞിരുന്നു വീട്ടിലെ പ്രാർത്ഥനകൾക്കും ശുശ്രുഷകൾക്കും ശേഷം പതിനൊന്നു മണിയോടെ വിലാപയാത്രയായി പൂയപ്പള്ളി നാൽക്കവലയിലുള്ളെ ഐ പി.സി. സെമിത്തേരിയിൽ എത്തിച്ച മൃതദേഹം പന്ത്രണ്ടു മണിയോടെ സംസ്കരിച്ചു.

No comments:

Post a Comment