Saturday, 15 June 2024

രക്തദാനം ജീവതത്തിന്റെ ഭാഗമാക്കി മാറ്റിയ അജിത്കുമാർ

ചാത്തന്നൂർ : രക്തദാനം ജീവതത്തിന്റെ ഭാഗമാക്കി മാറ്റിയ അജിത്കുമാർ ഇന്ന് കൊല്ലം ജില്ലയിൽ അറിയപ്പെടുന്ന രക്തദാതാവാണ്. കെ എസ് ആർ ടി സി യിൽ കണ്ടക്ടർ ആയി ജോലി ചെയ്യുന്ന 
നാൽപ്പത്തി ഒൻപത്കാരനായ 
അജിത് കുമാർ.ബി തന്റെ ജീവിതത്തിനിടയിൽ 143 തവണ രക്തം കൊടുക്കുകയും ആയിരകണക്കിന് പേർക്ക് വിവിധ ഗ്രൂപ്പുകളിലുള്ള രക്തം സംഘടിപ്പിച്ചു നൽകുകയും ചെയ്തിട്ടുണ്ട്. 18-)o വയസിൽ ചാത്തന്നൂർ ശ്രീനാരായണ കോളേജിൽ ഡിഗ്രിയ്ക്ക് പഠിക്കുമ്പോൾ ആണ് ആദ്യമായി രക്തദാനം ചെയ്യുന്നത്.
രക്തദാതക്കൾക്ക് വേണ്ടിയുള്ള വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമായ അജിത്കുമാർ. ബി രക്തദാനത്തിന്റെ മഹത്വം മറ്റുള്ളവർക്ക് പകർന്നു നൽകുകയും ഒപ്പം തന്നെ അത് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നുണ്ട്.
ചിറക്കരത്താഴം ഉണ്ണിമങ്ങാട് മേലതിൽ 
ബാബുവിന്റെ മകനായ അജിത്കുമാർ. ബി ഇപ്പോൾ കെ എസ് ആർ ടി സി കോഴിക്കോട് ഡിപ്പോയിലാണ് 
 കണ്ടക്ടർ ആയി ജോലി ചെയ്യുന്നത്.
 ഭാര്യ ചിത്രഅജിത് ഹൌസ് വൈഫ് ആണ് പ്ലസ് വൺ വിദ്യാർത്ഥിയായ 
അഭിജിത്, ഒൻപതാം സ്റ്റാണ്ടെർഡിൽ 
പഠിക്കുന്ന അരുൺജിത് എന്നിവരാണ് മക്കൾ.

No comments:

Post a Comment