കൊട്ടിയം: കുവൈറ്റിലുണ്ടായ തീപിടുത്തത്തിൽ മരിച്ച വെളിച്ചിക്കാല വടകോട്ട് വിളയിൽ വീട്ടിൽ ലൂക്കോസിൻ്റെ സംസ്കാരം
ശനിയാഴ്ച ഉച്ചയ്ക്ക് നടക്കും. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെ പൊലീസ് അകമ്പടിയോടെ കൊട്ടിയത്തെത്തിച്ച മൃതദേഹം കൊട്ടിയത്തെ കിംസ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രധാനപ്പെട്ട ഏതാനും ബന്ധുക്കളുടെ സാന്നിദ്ധ്യത്തിൽ രണ്ടു മിനിറ്റ് പ്രാത്ഥന നടത്തിയേ ശേഷം പേടകത്തിൽ നിന്നും മൃതദേഹം പുറത്തെടുത്ത് മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു. മൃതദേഹം കൊട്ടിയത്തെ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതറിഞ്ഞ് വൻ ജനാവലിയാണ് ആശുപത്രി പരിസരത്തെത്തിയത്. ബന്ധുവായ വർഗീസാണ് എയർപോർട്ടിൽ നിന്നും മൃതദേഹം ഏറ്റുവാങ്ങിയത്. മൂന്നേമുക്കാലോടെ ജില്ലാ അതിർത്തിയായ ഓച്ചിറയിൽ വച്ച് ചാത്തന്നൂർ പൊ ലീസ് എസ്എച്ച് ഓ
വിജയരാഘവൻ്റെ നേതൃത്വത്തിൽ ഏറ്റുവാങ്ങി പൊലീസ് അകമ്പടിയോടെയാണ് മൃതദേഹം കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. കൊല്ലം എ ഡി.എം , ചാത്തന്നൂർ എ സി പി , എന്നിവരുടെ മേൽനോട്ടത്തിലാണ് മോർച്ചറിയിലേക്ക് മാറ്റിയത്. ആദിച്ചനല്ലൂർ പഞ്ചായത്ത് പ്രസിഡൻ്റ് ഷീലാ ബിനു, വൈസ് പ്രസിഡൻ്റ് അനിൽകുമാർ, ഗ്രാമ പഞ്ചായത്തംഗങ്ങൾ എന്നിവർ ഒപ്പമുണ്ടായിരുന്നു. ഭാര്യാ പിതാവ് രാജൻ വർഗീസ് , വില്ലേജ് ഓഫീസർ പ്രദീപ് കുമാർ എന്നിവർ ആശുപത്രിയിൽ എത്തിയിരുന്നു. ലൂക്കോസിൻ്റെ വട കോട്ട് വീടും പരിസരവും വെള്ളിയാഴ്ചയും ജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു. ലൂക്കോ സിന്അ ന്ത്യചുംബനം നൽകിയാത്രയാക്കുന്നതിനായി തേങ്ങലുകളുമായി കഴിയുന്ന ഭാര്യയേയും മക്കളെയും, മാതാപിതാക്കളെയും ആശ്വസിപ്പിക്കാനെത്തിയവരും തേങ്ങുന്നുണ്ടായിരുന്നു. ശനിയാഴ്ച രാവിലെ ഏഴുമണിയോടെ ആശുപത്രി യിൽ നിന്നും പുറത്തെടുക്കുന്ന മൃതദേഹം എട്ടുമണിയോടെ വീട്ടിൽ എത്തിച്ച് പൊതുദർശനത്തിന് വച്ച ശേഷം ഉച്ചയോടെ വെളിച്ചിക്കാലഎബനേസർ
ഐ.പി.സി. സഭയുടെ പൂയപ്പള്ളിയിലുള്ള സെമിത്തേരിയിൽ സംസ്ക്കരിക്കും. പാസ്റ്റർമാരായ ബിനു ജോൺ, ഡാനിയേൽ കൊന്ന നിൽക്കുന്നതിൽ, മാത്യു തോമസ് കൈതക്കുഴി എന്നിവർ സംസ്കാര ശുശ്രുഷകൾക്ക് നേതൃത്വം നൽകും.
ഫോട്ടോ :ലൂക്കോസിൻ്റെ മുതദേഹം അടങ്ങിയ പേടകം കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോൾ
@ കുവൈറ്റിൽ ഉണ്ടായ അഗ്നിബാധയിൽ മരിച്ച
വെളിച്ചിക്കാല വടക്കോട്ട് വിളയിൽ വീട്ടിൽ ലൂക്കോസിന്റെ വീട്ടിൽ
മുൻ മേഘാലയ ഗവർണർ കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ
ബിജെപി നേതാക്കൾ എത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. ബിജെപി
സംസ്ഥാന വൈസ് പ്രസിഡന്റ് പ്രൊഫ.വി.ടി.രമ,
ദക്ഷിണമേഖല പ്രസിഡന്റ് കെ. സോമൻ ആർ എസ് എസ് കൊട്ടിയം നഗർ സംഘചാലക് രാജീവ്, ബിജെപി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ,ജനറൽ സെക്രട്ടറി എസ്. പ്രശാന്ത്, ബിജെപി സംസ്ഥാന കൗൺസിൽ അംഗം ബി. ഐ. ശ്രീനാഗേഷ്, ഒ ബി സി മോർച്ച ജില്ലാ പ്രസിഡന്റ് പ്രകാശ് പാപ്പാടി, മണ്ഡലം ജനറൽ സെക്രട്ടറിമാരായ രഞ്ജിത്ത് മൈലക്കാട്,
സി. രാജൻപിള്ള, ശ്രീലാൽ ആദിച്ചനല്ലൂർ, മൈലക്കാട് സന്തോഷ്, അജിത് എന്നിവർ ഒപ്പമുണ്ടായിരുന്നു.
No comments:
Post a Comment