Thursday, 8 September 2022

എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ..എല്ലാവർക്കും നന്മകൾ നേരുന്നു....ഓം നമഃ ശിവായ...

മനുഷ്യ ജീവിതം പലവിധ വിശ്വാസങ്ങൾ നിറഞ്ഞതാണ്...
ഈശ്വരനിൽ ഉള്ള വിശ്വാസവും ആചാരങ്ങളും പല വിധമാണ്...
ഈശ്വരൻ ഇല്ല എന്നുള്ള വിശ്വാസത്തിൽ ജീവിക്കുന്നവരും ഏറെയാണ്..
ഇവർക്ക് ഈശ്വരനിൽ മാത്രമല്ല ഒന്നിലും വിശ്വാസം ഉണ്ടായിരിക്കില്ല...
   സ്വയം സ്വയത്തിലും വിശ്വാസം ഉണ്ടാകില്ല..അപരനെയും വിശ്വസിക്കില്ല..താൻ മാത്രമാണ് ശരി എന്ന് ജയിക്കാൻ വേണ്ടി വാദിക്കുമെങ്കിലും അത് തെറ്റാണോ എന്ന് മനസ്സിൽ ഇക്കൂട്ടർക്ക് സംശയം ഉണ്ടാകും..

      ഈശ്വരനിൽ വിശ്വസിക്കുന്നു എന്നുള്ളത്  നാം സത്യ ധർമ്മത്തിൽ വിശ്വസിക്കുന്നു.. തെറ്റ് കുറ്റങ്ങൾ വരാതെ ജീവിക്കുന്നു..ആചാരാനുഷ്ഠാനങ്ങൾ പിന്തുടരുന്നത് പോലും തെറ്റ് ഉൾക്കൊള്ളാതെ ജീവിക്കുക എന്നുള്ളതിന് തന്നെയാണ്..
     അതാണ് ഈശ്വരനിൽ വിശ്വാസം എന്നുള്ളത് കൊണ്ട് ഉദ്ദേശിക്കുന്നത്..മനസ് ശുദ്ധമാകുന്നതിന് വേണ്ടി തന്നെയാണ് ഈശ്വര വിശ്വാസം...
 മനസിൽ ഈശ്വരൻ ഇല്ല  എങ്കിലും സ്നേഹവും നന്മയും കാരുണ്യവും സത്യവും ധർമ്മവും മനസ്സിൽ ഉണ്ടെങ്കിലോ  അവിടെ ഈശ്വരൻ വസിക്കുന്നു...അത് തന്നെയാണ് ഈശ്വര ഭാവം..അവർ ഈശ്വര എന്ന് വിളിച്ചില്ലങ്കിലും  ഈശ്വരീയ ഗുണങ്ങൾ ഉള്ളത് കൊണ്ട് തന്നെ ആ അദൃശ്യ ശക്തിയുടെ അനുഗ്രഹം അവർക്ക് ഉണ്ട്..

      എന്നാൽ ചിലരുണ്ട് ഈശ്വരൻ ഇല്ല എന്നുള്ളത് തെളിയിക്കാൻ വേണ്ടി വെല്ലുവിളിച്ച് നടക്കുന്ന ആസുരിക ജൻമം പൂണ്ടവർ..
   ഈശ്വര വിശ്വാസത്തിൽ ജീവിക്കുന്നവരെ പോലും പുച്ഛത്തോടെ കാണുന്നവർ...
   ഒരു ആരാധനാലയത്തിലും പോകാതെ  നിരീശ്വര വാദം ഉന്നയിച്ച് കവല പ്രസംഗം ചെയ്യുന്നവർ...
    നല്ല ശക്തിക്ക് എതിരായി ഒരു ദുഷ്ട ശക്തി  ഉണ്ടാകണമല്ലോ..
 എന്നാലല്ലേ നല്ല ശക്തിയുടെ പ്രഭാവം അറിയാൻ സാധിക്കൂ..
     ദുഃഖം അനുഭവിച്ചാൽ അല്ലേ സുഖത്തിൻ്റെ മൂല്യം അറിയൂ...

      .ഈശ്വര വിശ്വാസം..ഈശ്വരീയ ഗുണങ്ങൾ ഒട്ടും തന്നെ ഇല്ലാത്തവരുടെ മനസ്സ് പാപത്തിൻ്റെ മരുഭൂമിയായി മാറും...
 അവിടെ ജീവിതത്തിൻ്റെ ഒരു സമയം വരുമ്പോൾ ഉഷ്ണക്കാറ്റ് മാത്രം വീശും..
  ചുട്ടുപൊള്ളുന്ന മണൽ തരികൾ പോലെ മനസ്സ് അന്യരിൽ നിന്നും ദയയുടെ ദാഹനീരിനായി കേഴും.,.
   മാനം നോക്കി ഈശ്വരാ എന്ന് വിളിച്ച് വിലപിക്കും...
    താൻ ചെയ്ത പാപങ്ങൾ ഓരോന്നായി മനസ്സിലൂടെ കടന്നു പോകും...

   ഈശ്വരൻ കനിയാതെ ദയയുടെ ഒരു തുള്ളി ജലം പോലും ലഭിക്കില്ല...
   അഥവാ ലഭിച്ചാൽ തന്നെ  അനുഭവിക്കാൻ യോഗം ഉണ്ടാകില്ല....
    ഇന്ന് നാം ചെയ്തു കൂട്ടുന്നത് നാളേക്ക് നമുക്കുള്ള കർമ്മഫലത്തിൻ്റെ നിക്ഷേപം തന്നെയാണ്....
   പലിശയോടെ നമുക്ക് തന്നെ മടക്കി കിട്ടും...
  മറ്റാർക്കും അതിനു അർഹത ഇല്ല..
 നമ്മുടെ കർമ്മത്തിൻ്റെ അവകാശി നാം തന്നെയാണ്...
 ഫലവും നാം തന്നെ സ്വീകരിക്കണം..

       ദേഹം ഇല്ലാതെ ആകുന്നതോടെ കർമ്മം ഇല്ലാതെ ആകും എങ്കിലും കർമ്മ ഫലം ആത്മാവിനെ പിന്തുടരും..വരും ജന്മങ്ങളിൽ തുടർന്ന് അനുഭവിക്കേണ്ടി വരികയും ചെയ്യും...
    നമുക്ക് ലഭിച്ച ജീവിതമെന്ന ഈ നിമിഷം നാം നന്മ ചെയ്തില്ല എങ്കിലും ദ്രോഹം ചെയ്യാതെ ചിന്തിക്കാതെ ഇരിക്കുക...

      ഈശ്വരനിൽ സ്മരണ ഉണ്ടായിരിക്കുക...
അപ്പൊൾ നമ്മിൽ നിന്നും ദുഷിച്ച ചിന്തകള് അകലും...
   സത് കർമ്മങ്ങളും സത് ചിന്തകളും മനസിൽ വിരിയും...
  ആ പുഷ്പം വരും ജന്മങ്ങളിലും സുഗന്ധം പരത്തും... 

      എല്ലാവരെയും ഈശ്വരൻ അനുഗ്രഹിക്കട്ടെ..എല്ലാവർക്കും നന്മകൾ നേരുന്നു....ഓം നമഃ ശിവായ...

No comments:

Post a Comment