കർഷക കൂട്ടായ്മയിലൂടെ രാജ്യത്തിന്റെ കാർഷിക മേഖല സ്വയംപര്യാപ്തയിലെത്തണം - കേന്ദ്രമന്ത്രി വി.മുരളീധരൻ
ചാത്തന്നൂർ:കർഷക കൂട്ടായ്മയിലൂടെ രാജ്യത്തിന്റെ കാർഷിക മേഖല സ്വയംപര്യാപ്തയിലെത്തണമെന്ന്
കേന്ദ്ര വിദേശകാര്യ പാർലമെന്ററികാര്യ മന്ത്രി വി. മുരളീധരൻ പറഞ്ഞു.
ദേശിoഗനാട് ഫാർമർ പ്രൊഡ്യുസിംഗ് കമ്പനി ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡ് പ്രതിരോധകാലഘട്ടത്തിൽ പ്രധാനമന്ത്രിയുടെ സ്വാശ്രയ ഭാരതം (ആത്മനിർഭർ ഭാരത് )
ആഹ്വാനപ്രകാരം രൂപം കൊണ്ട
കർഷക കൂട്ടായ്മയായ
ഫാർമർ പ്രൊഡ്യുസിംഗ് കമ്പനികൾ കർഷകർക്ക് താങ്ങായി മാറികൊണ്ട് രാജ്യത്തിന്റെ കാർഷിക പുരോഗതിക്ക് നിർണ്ണായക പങ്ക് വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു കർഷകനും കാർഷിക മേഖലയും നമ്മുടെ രാജ്യത്തിന്റെ അടിത്തറയാണ് അത് ബലപ്പെടുത്താൻ ഫാർമർ പ്രൊഡ്യുസിംഗ് കമ്പനികളിലൂടെ കഴിയട്ടെയെന്ന് അദ്ദേഹം പറഞ്ഞു.
എൻ. കെ പ്രേമചന്ദ്രൻ. എം. പി ഷെയർസർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.കമ്പനി ചെയർമാൻ എസ്. വി അനിത്ത്കുമാർ അധ്യക്ഷത വഹിച്ചു.
സിസ്സാ ജനറൽ സെക്രട്ടറി ഡോ. സി. സുരേഷ്കുമാർ പദ്ധതി വിശദീകരണം നടത്തി,
ഗ്രാമപഞ്ചായത്ത് അംഗം ലീലാമ്മചാക്കോ ഇൻപുട്ട് സെന്റർ ഉത്ഘാടനം ചെയ്തു, യു ഡി എഫ് ജില്ലാ കൺവീനർ അഡ്വരാജേന്ദ്രപ്രസാദ് കസ്റ്റo കെയർ സെന്റർ ഉത്ഘാടനം ചെയ്തു.
കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ, സിസ്സാ ജില്ലാ കോ. ഓർഡിനേറ്റർ അഡ്വ.ആർ. എസ്. പ്രശാന്ത്,
അഗ്രികൾച്ചർ ഓഫിസർ മനോജ് ലൂക്കോസ്,
ബിജെപി ജില്ലാ സെക്രട്ടറി എസ്. പ്രശാന്ത്, ഡി. സി സി ജനറൽ സെക്രട്ടറി സുഭാഷ് പുളിക്കൽ എന്നിവർ സംസാരിച്ചു.
ഡയറക്ടർ ബോർഡ് അംഗം ജയകുമാർ. ആർ സ്വാഗതവും സി ഇ ഒ. ടി.ആർ. രാഗേഷ് നന്ദിയും പറഞ്ഞു.
No comments:
Post a Comment