കുലദേവത അമ്മ വഴിയോ അച്ഛൻ വഴിയോ
കുലത്തെ സംരക്ഷിക്കുന്ന ദേവതയാണ് കുലദേവത...കുമ്മല്ലൂർ കുടുംബത്തിൽ നാഗദൈവങ്ങൾ ആണ് കുലദൈവങ്ങൾ..
ഓരോ കുടുംബക്കാരും പരമ്പരാഗതമായി ഓരോ ദേവതയെ കുടിയിരുത്തി ആരാധിക്കുന്നു.നമ്മൾ ആരാധിക്കുന്നത് നാഗദൈവങ്ങളെയാണ് കുമ്മല്ലൂർ തോണികടവ് നാഗര് കാവിൽ കുടികൊള്ളുന്ന നാഗ ദൈവങ്ങൾ നമ്മളെ കാത്തരുളുന്നു.നമ്മുടെ
കുടുംബ പ്രശ്നങ്ങളുടെ പരിഹാരത്തിനും , അഭീഷ്ടസിദ്ധിക്കും ഈ നാഗദൈവങ്ങൾക്ക് പൂജകളും വഴിപാടുകളും സമര്‍പ്പിക്കുന്നു. ആരാധനകളിൽ അതിവേഗം ഫലസിദ്ധിയുണ്ടാകുന്നത് കുലദേവതാ പൂജയിലാണ്.
പാരമ്പര്യം തെറ്റിക്കാതെ ആചാരാനുഷ്ഠാനങ്ങൾ പാലിച്ച് ജീവിക്കുന്ന കുടുംബത്തെ നാഗദൈവങ്ങൾ
ഐശ്വര്യത്തോടെ കാത്തുരക്ഷിക്കും എന്നാണ് വിശ്വാസം. കുടുംബത്തിലെ അംഗങ്ങളെയും അവരെ ചുറ്റിപ്പറ്റി ജീവിക്കുന്ന സമൂഹത്തെയും നാഗദൈവങ്ങൾ സംരക്ഷിച്ചു പോരുന്നതു കൊണ്ടാണ് കുലദേവൻ അല്ലെങ്കിൽ ദേവത നാഗദൈവങ്ങൾ ആണ് അത് കൊണ്ട് തന്നെ ആ ദൈവങ്ങൾക്ക് മുന്നിൽ
പൂജ കുടുംബാംഗങ്ങള്‍ കൃത്യതയോടെ ചെയ്യുന്നത്.
"കുലം ച കുലധർമ്മം ച മാം ച പാലയ പാലയ " എന്നൊരു ചൊല്ലു തന്നെയുണ്ട്. കുലധർമ്മങ്ങൾ പാലിക്കുന്നതിനാൽ പരദേവത ധർമ്മദേവതയും ആകുന്നു. വംശം പാരമ്പര്യമായി സേവിച്ചു വരുന്ന ദേവതയെന്നാണ് ധർമ്മ ദേവതയും നമ്മൾക്ക് നാഗദൈവങ്ങളും..
ശബ്ദതാരാവലിയിൽ വിശദീകരിക്കുന്നത്.
പരദേവത, ഭരദേവത, കുലദേവത, ധർമ്മദേവത
എന്നീ പദങ്ങൾക്കെല്ലാം ഒരേ അർത്ഥം തന്നെയാണ്.
രണ്ടു വഴിയും ഒരുപോലെ
മാതൃവഴിയാണോ പിതൃവഴിയാണോ പരദേവതയെ ആരാധിക്കേണ്ടത് എന്ന് പലർക്കും സംശയമുണ്ട്. എന്നാൽ *ഇതിന് ഒരു പ്രസക്തിയുമില്ല.* കാരണം പൂർവ്വികാചാര്യന്മാർ പരദേവതയെ പൂജിക്കണമെന്നു മാത്രമേ പറഞ്ഞിട്ടുള്ളൂ. മാതൃവഴിയാണോ പിതൃവഴിയാണോ എന്ന് പ്രത്യേകം പറയാത്തതിനാൽ രണ്ടു വഴിയുമുള്ള ആരാധനയും അർത്ഥവത്താണ്. കേരളത്തിൽ ഭൂരിപക്ഷം കുടുംബങ്ങളിലും ഭദ്രകാളിയെയാണ് പരദേവതയായി പൂജിക്കുന്നത്. മിക്ക കുടുംബക്ഷേത്രങ്ങളോടും ചേർന്ന് സർപ്പക്കാവും സർപ്പാരാധനയും നടക്കുന്നു.നമ്മൾ പൂജിക്കുന്നത് നാഗ ദൈവങ്ങളെയാണ്.
ദുരിതങ്ങൾ ഒഴിവാക്കാൻ
പരദേവതാപൂജ ചെയ്തില്ലെങ്കിൽ കുടുംബങ്ങളിൽ ദുരിതങ്ങൾ ഒഴിയില്ല എന്നാണ് വിശ്വാസം.
കുടുംബാംഗങ്ങൾക്ക് ഒഴിയാത്ത രോഗദുരിതങ്ങളും ദാമ്പത്യപ്രശ്നങ്ങളും സന്താനപ്രശ്നങ്ങളും തൊഴിൽ
തടസങ്ങളും ഐശ്വര്യക്ഷയവുമുണ്ടാകും. കടുത്ത
ദോഷങ്ങളുണ്ടെങ്കിൽ അകാല മരണങ്ങളും ദുർമ്മരണങ്ങളും സംഭവിക്കാം.
എന്നാൽ വിധി പ്രകാരം ആരാധിച്ചാൽ കുലദേവത എപ്പോഴും പ്രസാദിക്കും. അതുകൊണ്ടാണ് ‘ധർമ്മദൈവം പ്രസാദിച്ചേ കുളിർപ്പൂ തറവാടുകൾ’ എന്ന് പ്രശ്ന രീതിയിൽ പറയുന്നത്. അതായത് പരദേവത പ്രസാദിച്ചാലേ കുടുംബത്തിൽ ഐശ്വര്യമുണ്ടാവൂ
എന്ന് സാരം. ധർമ്മദേവതയെ കഴിയുമെങ്കിൽ
എല്ലാ മാസവും അല്ലെങ്കിൽ വർഷം തോറുമെങ്കിലും
വിശേഷാൽ പൂജിക്കേണ്ടതാണ്. അതിലൂടെ മാത്രമേ കുടുംബ ഐശ്വര്യം സമൃദ്ധമായി ഉണ്ടാവുകയുള്ളൂ....കുമ്മല്ലൂർ വാഴുന്ന നാഗദൈവങ്ങൾ.. നമ്മളെ കാക്കും കാരണം... നമ്മുടെ അമ്മമാർ പൂർവികർ അവിടെയുണ്ട്...
അരുൺസതീശൻ ചാത്തന്നൂർ
No comments:
Post a Comment