Thursday, 15 September 2022

ജനജീവിതം താറുമാറാക്കി രാഹുൽ വരവ്

ജനജീവിതം താറുമാറാക്കി രാഹുൽ വരവ്
കൊല്ലം : കോൺഗ്രസ്‌ നേതാവ് രാഹുൽഗാന്ധി നയിക്കുന്ന ഭാരതീയ ജോഡോയാത്രയിൽ ജനജീവിതം താറുമാറായി കൊല്ലം - തിരുവനന്തപുരം ദേശീയപാത പൂർണ്ണമായും അനുബന്ധ റോഡുകൾ ഭാഗികമായും അടച്ചു പൂട്ടിയുള്ള യാത്രയിൽ ജനജീവിതം താറുമാറായി. ദേശീയപാതയിലൂടെയുള്ള കെ എസ് ആർ ടി സി ബസുകൾ നാമമാത്രമായി പ്രൈവറ്റ് ബസുകൾ സർവീസുകൾ വെട്ടികുറച്ചു വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നുവെങ്കിലും വിദ്യാർത്ഥികൾ എത്തിയില്ല. രാവിലെ 7ന് ജില്ലാ അതിർത്തിയിൽ ആരംഭിച്ച ജാഥ ചാത്തന്നൂർ ജെ എസ് എം ജംഗഷന് സമീപമുള്ള ആഡിറ്റോറിയത്തിൽ പത്ത് മണിയോടെ എത്തി തുടർന്ന് വാഹനങ്ങൾ കൊണ്ട് ദേശീയപാത നിറഞ്ഞതോടെ ആംബുലൻസുകൾ അടക്കമുള്ള മെഡിക്കൽ സർവീസ്സുകൾ പോലും പോലിസ് വഴിതിരിച്ചു വിട്ടു. പഴുതടച്ച സുരക്ഷയെന്ന് പറഞ്ഞു കൊണ്ട് പോലിസ് സംവിധാനം പൂർണ്ണമായും ജോഡോ യാത്രയ്ക്ക് സുരക്ഷയൊരുക്കിയപ്പോൾ ജില്ലയിലെ പോലിസ് സംവിധാനം താറുമാറായി.

@ ആഡിറ്റോറിയം രാഹുലും സംഘവും കൈയ്യടക്കിയപ്പോൾ ജാഥയായി വന്ന കോൺഗ്രസ്‌ പ്രവർത്തകർ പന്തലിൽ അഭയം തേടി സുരക്ഷയ്ക്ക് വന്ന പോലിസ് ഉദ്യോഗസ്ഥരും ദൃശ്യപത്രമാധ്യമ പ്രവർത്തകരും വഴിയാധാരമായി. പോലിസ് ഉദ്യോഗസ്ഥർ റോഡ് സൈഡിലെ വീടുകളിൽ അഭയം തേടി മൂന്ന് മണിക്കൂർ യാത്ര കഴിഞ്ഞു ആറു മണിക്കൂർ റസ്റ്റ്‌ എന്ന പതിവ് പോളിസിയിൽ രാഹുൽഗാന്ധി മാറിയപ്പോൾ അണികളും സെക്യുരിറ്റി ഉദ്യോഗസ്ഥരും പോലിസ് സംവിധാനവും എല്ലാം വലഞ്ഞു.

@ അടുക്കും ചിട്ടയും ഇല്ലാതെ മുന്നിൽ രാഹുൽഗാന്ധിയും രാഹുലിനെ കേന്ദ്രീകരിച്ചു നേതാക്കളും അണികളും നീങ്ങിയതോടെ രാഹുൽഗാന്ധിയ്ക്ക് ചുറ്റും അണിനിരന്ന നേതാക്കളുടെ കൂട്ടമായി ജോഡോയാത്ര മാറി.
കോൺഗ്രസ്‌ പ്രവർത്തകരുടെ ഒരു കൂട്ടമായി ജാഥ മാറി നടക്കാൻ അണികളും ഇല്ല കാണാൻ കാഴ്ചക്കാരും ഇല്ലാതായതോടെ 
 ജോഡോയാത്ര പ്രാദേശികമായി യാതൊരു ചലനവും ഉണ്ടാക്കാൻ കഴിയാതെയായി എന്ന് അണികൾ വിലപിക്കുകയാണ്.

No comments:

Post a Comment