നേതൃത്വത്തിനും സി പി ഐ യ്ക്കും രക്ഷവിമർശനം
ചാത്തന്നൂർ: കേരള കർഷക സംഘത്തിന്റെ ചിറക്കരയിൽ നടന്ന ഏരിയാ സമ്മേളനത്തിൽ സി പി എം നേതൃത്വത്തിനും സി പി ഐ യ്ക്കുമെതിരെ സമ്മേളന പ്രതിനിധികൾ രൂക്ഷ വിമർശനം നടത്തി. സി പി എം നേതൃത്വത്തിലുള്ള കർഷക സംഘത്തിന്റെ സമ്മേളനം ഗംഭീരമാക്കാനും കാർഷികോത്സവമായി ആഘോഷിക്കാനും കാർഷിക സംസ്കാരത്തിന്റെ ഗരിമ പ്രകടിപ്പിക്കാനുമാണ് കാർഷിക മേഖലയായ ചിറക്കരയിലെ സംഘാടക സമിതി പദ്ധതി തയാറാക്കിയത്.
കാർഷിക ഉത്സവമായ മരമടിയും കർഷക ചന്തയുമൊക്കെ സംഘാടകർ ആസൂത്രണം ചെയ്തു. മരമടി ആസൂത്രണം ചെയ്തപ്പോൾ മുതൽ പ്രാദേശിക സി പി ഐക്കാർ വെല്ലുവിളിച്ചിരുന്നതായി ചിറക്കരയിൽ നിന്നുള്ള പ്രതിനിധി ചൂണ്ടിക്കാട്ടി. മരമടിയ്ക്കെതിരെ ജില്ലാ കളക്ടർക്ക് പരാതി നല്കിയത് സി പി ഐ ക്കാരിയായ സ്ത്രീയാണെന്നും പ്രതിനിധി ചൂണ്ടിക്കാട്ടി. ചിറക്കര ഗ്രാമ പഞ്ചായത്തിൽ ഏറെ നാളുകളായി സി പി എമ്മും സി പി ഐ യും ഒരു മുന്നണിയിലാണെങ്കിലും വിരുദ്ധ ധ്രുവങ്ങളിലാണ്. പഞ്ചായത്ത് ഭരണത്തിൽ ഉൾപ്പെടെ അഭിപ്രായ ഭിന്നതകളുമായാണ് മുന്നോട്ടു പോകുന്നതു്.
മരമടി നിശ്ചയിച്ചതിനെ തുടർന്ന് എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി. ലക്ഷക്കണക്കിന് രൂപയാണ് സമ്മേളന സ്വാഗത സംഘത്തിന്റെ ഉപസമിതിയായ മരമടി കമ്മിറ്റി ചില വഴിച്ചത്. മരമടി നടത്തുന്നതിനുള്ള തടസ്സങ്ങൾ നീക്കം ചെയ്യാൻ നേതൃത്വം ഇടപെട്ടില്ലെന്നാണ് പ്രധാന ആരോപണം. മരമടി ദിവസം സംഘർഷം മൂർച്ഛിച്ചു നിന്നപ്പോഴും കർഷക സംഘത്തിന്റെയോ സി പി എമ്മിന്റെയോ നേതാക്കൾ ചിറക്കരയിലേയ്ക്ക് തിരിഞ്ഞു നോക്കിയതുമില്ല. അനാഥാവസ്ഥയിലായിരുന്നു സംഘാടക സമിതി എന്നും പ്രതിനിധികൾ വിലപിച്ചു.
സമ്മേളന പ്രതിനിധികൾക്ക് ചർച്ചയിൽ പങ്കെടുക്കാൻ നാല് മിനിട്ട് വീതമാണ് അനുവദിച്ചിരുന്നത്. ചിറക്കരയിൽ നിന്നുള്ള സമ്മേളന പ്രതിനിധികൾക്ക് ചർച്ചയിൽ പങ്കെടുക്കാൻ നാല് മിനിട്ട് വീതമാണ് അനുവദിച്ചിരുന്നത്. ചിറക്കരയിൽ നിന്നുള്ള ഒരു പ്രതിനിധി ആറ് മിനിട്ടിലധികം സമയമെടുത്താണ് വൈകാരികമായി സംസാരിച്ചത്. ജില്ലാ നേതൃത്വത്തിൽ നിന്നെത്തിയ ഒരു നേതാവും മരമടി മുടങ്ങിയതിൽ ദുഃഖം പ്രകടിപ്പിച്ചു. കർഷകരുടെ നാടായ , കാർഷിക സംസ്കാരത്തിന്റെ ഈറ്റില്ലമായ ചിറക്കരയിൽ മരമടി നടത്താൻ കഴിയാതെ പോയതു് സങ്കടകരമാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിനിധി സമ്മേളനം ഹാളിനുള്ളിൽ നടക്കുമ്പോഴും ഹാളിന് മുന്നിൽ പ്രവർത്തകരും സംഘാടക സമിതി അംഗങ്ങളും നേതൃത്വത്തിന്റെ നിസ്സംഗ മനോഭാവത്തിനെതിരെ പ്രതി ഷേധം പ്രകടിപ്പിക്കുന്നുണ്ടായിരുന്നു.
കർഷക റാലിയോടനുബന്ധിച്ച് നടത്തിയ പൊതുസമ്മേളനത്തിൽ ധന്യമന്ത്രി കെ.എൻ.ബാലഗോപാൽ പങ്കെടുക്കുമെന്നറിയിച്ചിരുന്നെങ്കിലും മന്ത്രി പങ്കെടുക്കാതിരുന്നതും സംഘാടക സമിതിയെ ആകുലപ്പെടുത്തിയിരുന്നു.
.
No comments:
Post a Comment