സത്യവും ധർമ്മവും നന്മയും സ്നേഹവും കൈമുതലായുള്ള വ്യക്തിത്വങ്ങൾക്ക് കലികാലാധിഷ്ഠിതമായ ഇന്നത്തെ കാലത്ത് ഒരുപാട് പ്രതിബന്ധങ്ങൾ തരണം ചെയ്യേണ്ടതുണ്ട്...
ഈശ്വരൻ ആഗ്രഹിക്കുന്നത് നന്മയുള്ള മനസിൻ്റെ സന്തോഷമാണ്...
ആ സന്തോഷം നുകരാൻ ഈശ്വരാനുഗ്രഹം കൂടിയേ തീരൂ...
നേരെ നിൽക്കുന്ന വന്മരം ആദ്യം മുറിക്ക പ്പെടും...
കാറ്റിന് വൻമരത്തെ പിഴുതെറിയാൻ സാധിക്കും ...
ആഴത്തിൽ വേരോടിയ വന്മരത്തെ ..തണൽ നൽകിയാലും പക്ഷി ജാലങ്ങൾക്ക് ആശ്രയമായാലും ..
ചിലർ കാണുന്നത് ഭവനത്തിന് ആഢമ്പരമായി ഉപയോഗിക്കാൻ ഉള്ള ഫർണിച്ചർ നിർമ്മിക്കാനും...
ചിലർ ചിന്തിക്കുന്നത് ഇത് കാറ്റടിച്ചു വീണാൽ സമീപ സ്ഥലത്ത് ഉണ്ടാകുന്ന നാശവും ..
അതുപോലെയാണ് സത്യ ധർമ്മത്തിൽ ചരിക്കുന്ന വ്യക്തികളെ നെഗറ്റീവ് ചിന്താഗതിക്കാർ കാണുന്നത്..
അതായത് ഈശ്വര വിശ്വാസത്തിൽ സത്യവും ധർമ്മവും നന്മയും സ്നേഹവും കൈമുതലായുള്ള വ്യക്തികൾ ഏവരാലും ബഹുമാനിക്കപ്പെടും...അത് സഹിക്കാൻ പ്രശംസകൾക്ക് വേണ്ടി ആളാകുന്ന ചില ജന്മങ്ങൾക്ക് എന്തിലും ഏതിലും നെഗറ്റീവ് ആയ കാര്യം മാത്രം കാണുന്നവർക്ക് സാധിക്കില്ല....
ഇക്കൂട്ടർ നാളെ തൻ്റെ പ്രവർത്തനങ്ങൾ ചോദ്യം ചെയ്തേക്കാം
എന്ന ചിന്തയാണ് വന്മരമായിരിക്കുന്ന വ്യക്തികൾക്ക് പ്രതിസന്ധി സൃഷ്ടിക്കുന്നത്...
അദൃശ്യമായ ഈശ്വര ദിവ്യോർജത്തിൻ്റെ പ്രഭാ വലയത്താൽ മറ്റുള്ളവരിലേക്ക് ..സ്നേഹവും ശാന്തി സമാധാനവും തണലായി പകരാൻ ഈശ്വര അനുഗ്രഹത്തോടെ വന്മരമായിരിക്കുന്ന ഇവർക്ക് സാധിക്കും...
എന്നാലും ഇവർ ആഗ്രഹിക്കുന്നത് മരത്തിനു ചുവട്ടിൽ പുൽക്കൊടി ആകാനാണ്...
അതാണ് വിനയം..
പുൽക്കൊടിക്ക് കൊടുങ്കാറ്റിനെ ഭയക്കേണ്ടതില്ല...
വീഴ്ചയുടെ ആഘാതം താങ്ങേണ്ടതില്ല...
ഈശ്വര അനുഗ്രഹത്താൽ സർവ്വ സത് ഗുണവും നിറഞ്ഞ ഒരു വ്യക്തിയുടെ ബാഹ്യ രൂപം വന്മരമായിരുന്നാലും മനസ്സ് പുൽക്കൊടിക്ക് തുല്യം ലാഘവത്വമുള്ളതാണ്...
അവനു ഒരു കൊടുങ്കാറ്റിനെയും പ്രളയാന്തകാരത്തെയും ഭയക്കേണ്ടതില്ല...
എന്ത് തന്നെ ഭവിച്ചാലും നിമിഷ നേരം കൊണ്ട് ഉയിർത്തെണിക്കാൻ വിനയമാകുന്ന പുൽക്കൊടിക്ക് സാധിക്കും...
അതാണ് ഈശ്വരൻ നൽകുന്ന അനുഗ്രഹം..
ഉയരങ്ങളിലേക്ക് പോകും തോറും വീഴ്ചയുടെ ആഘാതം അതി കഠിനമായിരിക്കും.....
ഈശ്വരനുഗ്രഹം ഉണ്ടെങ്കിലേ നിലനിൽപ്പുള്ളൂ....
സത്യ ധർമ്മത്തിൽ പരിശ്രമിച്ച് നേടിയത് മാത്രമേ ഈശ്വര അനുഗ്രഹത്താൽ അനുഭവയോഗ്യമാകൂ....
വിനയത്തോടെ പുൽക്കൊടി ആയി നിന്ന്
ശുദ്ധമനസ്സിൽ വിശപ്പടക്കാൻ കഴിഞ്ഞാൽ അതും പുണ്യം തന്നെ...
എല്ലാവർക്കും ഈശ്വര അനുഗ്രഹത്തോടെയുള്ള നല്ല ദിനം ആശംസിക്കുന്നു...ഏവർക്കും നന്മകൾ നേരുന്നു....ഓം നമഃ ശിവായ...
No comments:
Post a Comment