കാലത്ത് കേരളത്തിലെ പൊതു സമൂഹത്തിന് ഒരു താല്പര്യവുമില്ലാത്ത സർക്കാർ ജീവനക്കാരായിരുന്നു കെ എസ് ആർ.ടി.സി. ജീവനക്കാർ എന്തിനും ഏതിനും ജനങ്ങളുടെ മേൽ കുതിര കയറുന്ന സ്വഭാവം അക്കൂട്ടരിലും വ്യാപകമായിരുന്നു. യാത്രക്കാരായ ജനങ്ങൾ അന്നം നൽകുന്നവരാണ് എന്ന വിചാരമില്ലാതെ കോർപ്പറേഷനു വണ്ടികളും കുടുംബ സ്വത്തോ പതിച്ചു കിട്ടിയ സാമ്രാജ്യമോ എന്ന നിലയിലായിരുന്നു കെ.എസ്. ആർ ടി സിയിലെ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വം. കാലി സീറ്റുകൾ ഉണ്ടെങ്കിലും യാത്രക്കാരെ വണ്ടിയിൽ കയറ്റാ തിരിക്കുക, സ്റ്റോപ്പുകളിൽ വണ്ടി നിർത്താതെ ജനത്തെ ഓടിച്ചു രസിക്കുക തുടങ്ങിയ വിനോദങ്ങളിൽ അഭിരമിക്കുനവർ ചെ സംഖ്യ ഒന്നു മായിരുന്നില്ല കോർപ്പറേഷനിൽ ആരെങ്കിലും അതിനൊക്കെ എതിരെ വിരൽ ചൂണ്ടുകയും ശബ്ദമുയർത്തുകയും ചെയ്താൽ യൂണിയനുകളുടെ കാടൻ പിന്തുണയോടെ ജനത്തെ കൈകാര്യം ചെയ്യാനും അക്കൂട്ടർക്ക് തെല്ലും മടിയുമുണ്ടായിരുന്നില്ല.
ഇങ്ങനെ ട്രേഡ് യൂണിയൻ ഗുണ്ടായിസവും, അഹന്തയും കട്ടുമുടിയ്ക്കലും എല്ലാം കൊണ്ടു മുടിഞ്ഞു വെണ്ണീറായ തറവാടാണ് കെ. എസ്. ആർ.ടി.സി. എന്ന വെള്ളാന കോർപറേഷനെ തുലച്ച ക്രീമിനൽ സ്വഭാവമുള്ള ജീവനക്കാരുടെ ദുഷ് ചെയ്തികളുടെ ഫലമനുഭവിക്കുകയാണ് ജീവനക്കാരുടെ പുതു തലമുറ, ജോലി ചെയ്താൽ ശമ്പളമില്ല. ഓണത്തിനും വിഷുവിനും പട്ടിണി. ഡീസൽ വാങ്ങാൻ പോലും കാശില്ല. തിരുവോണത്തിന് കെ.എസ്. ആർ.ടി.സി. ജീവ നക്കാർക്ക് പട്ടിണിയോണമായിരുന്നിട്ടും പൊതു സമൂഹത്തിന് വലിയ നൊമ്പരമെന്നും തോന്നാതിരുന്നത് തീർച്ചയായും മുൻ കാലങ്ങളിൽ ഇവരിൽ നിന്നും ഉണ്ടായിട്ടുള്ള ദുരനുഭവങ്ങൾ മൂലമാണ്. കോർപറേഷൻ ജീവനക്കാരോട് പൊതുജനത്തിന് വലിയ അനുകമ്പയൊന്നുമില്ല എന്ന ബോധ്യം സംസ്ഥാന സർക്കാരിനുമുണ്ട്. അതുകൊണ്ടു കൂടിയാണ് സർക്കാർ തങ്ങളുടെ ആവശ്യങ്ങൾക്കു നേരെ ബധിരകർണ്ണ നിലപാട് സ്വീകരിക്കുന്നതെന്ന് ജീവനക്കാരിലെ പുതുതലമുറ എങ്കിലും മനസ്സിലാക്കേണ്ടതുണ്ട്. കെ.എസ്. ആർ.ടി സി. ജീവനക്കാരോട് എന്തെ ങ്കിലും ആഭിമുഖ്യം ആരെങ്കിലും കാട്ടിയിട്ടുണ്ട്. എങ്കിൽ അത് മാധ്യമങ്ങളാണ്. ഞങ്ങൾ തന്നെ ജീവനക്കാരുടെ പക്ഷത്തു നിന്ന് ആറോ ഏഴോ മുഖപ്രസംഗങ്ങൾ എഴുതിയിട്ടുണ്ട്. ഇത്തരം മാധ്യമ ഇടപെടലുകളിലൂടെ ജനത്തിന് ചെറിയൊരു അനുകമ്പയൊക്കെ ഉണ്ടായി വന്നിട്ടുമുണ്ട്. എന്നാൽ അതൊക്കെ തകിടം മറിക്കുന്ന തരത്തിലെ ഗുണ്ടായിസമാണ് ഇന്നലെ കാട്ടാക്കട യിൽ നടന്നത്. കൺസഷൻ ടിക്കറ്റ് പുതുക്കാൻ വന്ന മകൾക്ക് ഒപ്പം ഉണ്ടായിരുന്ന പിതാവിനെ
എന്തിന്റെ പേരിലായാലും മുറിക്കുള്ളിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി മർദ്ദിക്കാൻ അവിടുത്തെ ജീവനക്കാർ ആരാണ്? ഗുണ്ടകളോ ? ഇവരുടെ പിതാമഹന്മാർ പിതൃസ്വത്തായി പതിച്ചു കൊടുത്തതാണോ എന്തു തെമ്മാടിത്തവും കാട്ടാൻ കെ.എസ്. ആർ.ടി. സി ഈ പൊതു മേഖലാ സ്ഥാപനത്തെ മുച്ചൂടും മുടിച്ച് അന്തക വിത്തുകളായ ഗുണ്ടകളിൽ കുറെപ്പേർ ഇനിയും കോർപ്പറേഷനിൽ ബാക്കിയുണ്ട് എന്നതിന് ഇതി ലേറെ തെളിവുകൾ വേണ്ടതില്ല. കോടതിയുടെ കർശനമായ ഉത്തരവുകളെ തുടർന്ന് സർക്കാർ കുറച്ചു പണം ശമ്പളമായി നൽകിയതു
കൊണ്ട് കഴിച്ച ആഹാരം എല്ലിനിടയിൽ കയറി കുത്താൻ തുടങ്ങിയ സാമൂഹ്യ വിരുദ്ധർ കെ.എസ്. ആർ.ടി.സിയിൽ ഇനിയും ബാക്കിയുണ്ട് എങ്കിൽ അത്തരം തെമ്മാടികളെ അടിച്ചു പുറത്തുകളയേണ്ടത് മാനേജ്മെന്റോ സർക്കാരോ ആണെന്ന് ഞങ്ങൾ പറയില്ല. കഷ്ടപ്പെട്ട് പരീക്ഷ എഴുതി തൊഴിൽ നേടിയ, മാന്യമായി പെരുമാറുന്ന, അർപ്പണബുദ്ധിയോടെ ജോലി ചെയ്യുന്ന പുതിയ ജീവനക്കാരാണ് അത്ചെയ്യേണ്ടത്. ഇത്തരം അസുര വിത്തുകളെ വളരാൻ വിട്ടാൽ അത് തങ്ങളുടെ കഞ്ഞി കുടി മുട്ടിയ്ക്കും എന്ന് നല്ലവരായ ജീവനക്കാർ തിരിച്ചറിയണം.
തന്റെ കൺമുന്നിൽ പിതാവിനെ ചവിട്ടിക്കൂട്ടുന്നതു കണ്ട രേഷ്മ എന്ന ആ വിദ്യാർത്ഥിനിക്ക് ഇന്നലെ പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. തന്റെ പിതാവിനെ തല്ലരുത് എന്ന അവളുടെ നിലവിളിക്കു പോലും ചെവി കൊടുക്കാതിരുന്ന ഗുണ്ടകളെ ഇനി പാർപ്പിക്കേണ്ടത് സെൻട്രൽ ജയിലിലാണ് എന്ന് സംസ്ഥാന സർക്കാരും തിരുമാനമെടുക്കണം. ഗുണ്ടകളായ കോർപ്പറേ ഷൻ ജീവനക്കാർക്കു നേരേ ഇന്നലെ വേഷ എന്ന കൊച്ചു പെൺകുട്ടി ചൂണ്ടിയ വിരൽ ഒറ്റയ്ക്കാണ് എന്ന് കരുതരുത്. ലക്ഷങ്ങൾ ഒപ്പം ചേരാനുണ്ട്. ആ ചൂണ്ടു വിരലുകളുടെ പ്രഹരശേഷിയെ അതിജീവിക്കാൻ കോർപ്പ റേഷനു കഴിയില്ല എന്ന ബോധ്യം മുഴുവൻ ജീവനക്കാർക്കും നിശ്ചയമായും ഓർമ്മയിലുണ്ടായിരിക്കണം.
No comments:
Post a Comment