Friday, 9 September 2022

ഗുരുനിന്ദയരുതെ... എല്ലാവർക്കും ചതയദിനാശംസകൾ

നമസ്തെ...
കാരംകോട് ശ്രീനാരായണ ഗുരുമന്ദിരം.. അടുത്ത വർഷം ഇ ഗുരുമന്ദിരം കാണില്ല.. പുതിയ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുമോ എന്നറിയില്ല... ഗുരുമന്ദിരകമ്മിറ്റിയും വെറും റബ്ബർ സ്റ്റാബ് കമ്മിറ്റി ആണ് യൂണിയൻ അസിസ്റ്റന്റ് സെക്രട്ടറിയുടെ...താളത്തിൽ തുള്ളുന്ന കമ്മിറ്റിയാണ്.. എല്ലാം രഹസ്യമാണ്... നാളിതുവരെ പൊതുജന സമക്ഷം ഒരു കണക്കും അവതരിപ്പിച്ചതായി അറിയില്ല...ഒരു പൊതുയോഗം വിളിക്കാൻ പോലും ഇവർക്ക് കഴിഞ്ഞിട്ടില്ല...ചോദിച്ചാൽ പറയും അത് ശാഖയുമായി ബന്ധമില്ല.. എന്ന്.. ഇക്കുറി കൊവിഡിന് ശേഷം വരുന്ന ചതയാഘോഷം ആണ്.. അത് ഇക്കുറി ഇല്ല.. യൂണിയൻ ഭരിക്കുന്ന രണ്ടoഗ ഊളകമ്മിറ്റിയ്ക്ക് ചതയം ദിനത്തിൽ ആഘോഷം നടത്താൻ പറ്റില്ല... ഭൂമി കുംഭകോണത്തിന്റെ കണക്കുകൾ ചോദിക്കും.. ഗുരുസ്വാമിയെ വിറ്റ കണക്കുകൾ ചോദിക്കും... യൂണിയനിൽ അസിസ്റ്റന്റ് ഊളയും സാരഥിയും ബ്രോക്കർ കാക്കയും ചേർന്ന് നടത്തിയ കണക്കിലെ കളികൾ ചോദിക്കും...അത് കൊണ്ട് ചതയാഘോഷം ക്യാൻസൽ ചെയ്തു...രാക്ഷ്ട്രീയക്കാരെ പരിപാടിയ്ക്ക് വിളിക്കില്ല എന്ന യൂണിയൻ നിലപാട് മാറ്റി തരം പോലെ ജാതിയും മതവും പറയുന്ന പ്രേമചന്ദ്രൻ. എം പിയെ ആനയിക്കുന്നു... (നിലപാടുകൾ മാറ്റുന്നത് തന്തയെ മാറ്റുന്നതിന് തുല്യമാണ് എന്ന് ഇ കമ്മിറ്റിക്കാർക്ക് ഒന്ന് പറഞ്ഞു കൊടുക്കുമോ)പ്രേമചന്ദ്രൻ രാക്ഷ്ട്രീയക്കാരൻ ആണ്...യു ഡി എഫിന്റെ പ്രതിനിധി.. ശരി അത് അവിടെ നിൽക്കട്ടെ...
@ ഒരാഴ്ച മുൻപ് വരിഞ്ഞത്ത് ശ്രീനാരായണ ഭക്ത മരിച്ചു... മഞ്ഞ പട്ടിടാൻ അവിടെഎത്തിയ കാരംകോട് ശാഖ പ്രസിഡന്റ്‌ കൂട്ടാക്കിയില്ല.. സെക്രട്ടറി വന്നതും ഇല്ല... മരണം അറിഞ്ഞില്ല എന്ന ന്യായവുമായി കമ്മ്യുണിസ്റ്റ് ഭക്തനായ സെക്രട്ടറിയും നടയ്ക്കൽ അച്ചിവീട്ടിൽ സ്ഥിരമായി താമസിക്കുന്ന യൂണിയന്റെ 
അസിസ്റ്റന്റ് ഊളയെ വിളിച്ചു പരാതി പറഞ്ഞപ്പോൾ അതിന്റെ കാര്യമില്ല എന്ന. മറുപടി ഫോൺ വഴി എത്തി...കാരണം ഗുരുദേവനെ വിൽക്കുന്ന പരിപാടിയാണ് ഇവനൊക്കെ.. റബ്ബർ സ്റ്റാമ്പ് കമ്മിറ്റിയാണ്.. കാരംകോട് ശാഖകമ്മിറ്റി... കാരംകോട് ശാഖയിൽ നിന്നും പിരിഞ്ഞുപോയ കണ്ണേറ്റ ശാഖ ചുരുങ്ങിയ നാൾ കൊണ്ട് ഉയരങ്ങളിൽ എത്തി...അതും അവിടെ നിൽക്കട്ടെ...കമ്മ്യുണിസ്റ്റ്കാരൻ എന്നും കമ്മ്യുണിസ്റ്റ് ആണ് ഗുരുസ്വാമിയെ അവർക്ക് ഉൾകൊള്ളാൻ കഴിയില്ല...മാത്രവുമല്ല.
പെന്തകോസ്ത് സഭക്കാർക്ക് ആളിനെ കൂട്ടികൊടുക്കുന്ന പരിപാടിയും ശാഖ ഭാരവാഹികൾക്ക് ഉണ്ട് അത് കാരംകോട് ശാഖ ഭാരവാഹികൾക്ക് ആണ്...അതാണ് കാര്യം...ഗുരുനിന്ദ അരുതെ എന്ന് പറയുബോഴും... അത് തന്നെ ആവർത്തിക്കുന്ന ഇവരെ എന്ത് വിളിക്കണം.. ഏവർക്കും ചതയദിന ആശംസകൾ..
NB:ചാത്തന്നൂർ യൂണിയൻ ഉണ്ടായ കാലം മുതൽ ഞാൻ മാധ്യമ രംഗത്ത് ഉണ്ട് ആദ്യം  ജന്മഭൂമിയിൽ.. അന്ന് മുതൽ ഇന്ന് വരെ എന്റെ പത്രത്തിൽ ഒരു വാർത്ത പോലും എഴുതാതിരിന്നിട്ടില്ല. ചതയം സപ്ലിമെന്റ് എല്ലാ ചതയത്തിലും ഒരു കമ്മീഷനും വാങ്ങാതെ എന്റെ പത്രത്തിൽ ഇറക്കിയിട്ടുണ്ട് യുണിയനിലെ രണ്ട് പേരെ ഭൂമി കുംഭകോണത്തിന്റെ പേരിൽ വിമർശിച്ചതിന്റെ പേരിൽ ഇപ്പോൾ വാർത്തകൾ തരില്ല പരിപാടികൾ അറിയിക്കില്ല... വിമർശനം പാടില്ല.....അതാണ്‌ നയം...@പറയാനുള്ളത് പറഞ്ഞാണ് ശീലം... ഇ മുകളിൽ വിമർശിച്ചതിലും എന്റെ അടുത്ത ബന്ധുക്കൾ ഉണ്ട്.. വിമർശനം ഉൾകൊള്ളാൻ തയ്യാറാകണം... എല്ലാവരെയും ഒന്നായി കാണണം.. അതാണ് ഗുരുസ്വാമി പറഞ്ഞിട്ടുള്ളതും... ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്. എല്ലാവർക്കും ഗുരുജയന്തി ആശംസകൾ..അരുൺസതീശൻ ചാത്തന്നൂർ

No comments:

Post a Comment