Saturday, 31 July 2021

പൊതുമരാമത്ത് റോഡ് പണികളിൽ ഗുരുതര അഴിമതി അന്വേഷണം വേണമെന്ന് ആവശ്യം.

പൊതുമരാമത്ത് റോഡ് പണികളിൽ ഗുരുതര അഴിമതി അന്വേഷണം വേണമെന്ന് ആവശ്യം.

ചാത്തന്നൂർ : ചാത്തന്നൂർ നിയോജകമണ്ഡലത്തിലെ പൊതുമരാമത്ത് റോഡുകളിൽ പലതിന്റെയും പണി കരാറുകാർ പാതിവഴിയിൽ ഉപേക്ഷിക്കുന്നു. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ നിയോജക മണ്ഡലത്തിൽ നടന്ന 
നിർമ്മാണ പ്രവർത്തങ്ങളിൽ 
ഗുരുതരമായ അഴിമതിയെന്ന് വിവരാവകാശ രേഖകൾ തെളിയിക്കുന്നു. നിർമ്മാണം പൂർത്തിയായതായി കാണിച്ചു ബില്ലുകൾ മാറിയതായി രേഖകളിൽ വ്യക്തമാകുന്നു. ചാത്തന്നൂർ തിരുമുക്ക്-പരവൂർ റോഡ്, നെടുങ്ങോലം എം എൽ എ ജങ്ഷൻ - പൂതക്കുളം പഞ്ചായത്ത് ജങ്ഷൻ റോഡ്, പുന്നമുക്ക്-അമ്മാരത്തുമുക്ക് റോഡ്, ചാത്തന്നൂർ പാലമുക്ക് - ശീമാട്ടി കാപ്പെക്സ് ജങ്ഷൻ റോഡ് തുടങ്ങിയ നിരവധി റോഡുകളാണ് പണി പൂർത്തിയാക്കാത്തതിനാൽ നശിക്കുന്നത്. ഈ റോഡുകളുടെ കരാർ പ്രകാരമുള്ള പണികൾ പൂർണമായും ചെയ്തുതീർക്കാൻ കരാറുകാർ തയ്യാറാകുന്നില്ല. അധികൃതരുടെ അനാസ്ഥയാൽ പണി പൂർത്തിയാക്കാതെ ഇവ പൊട്ടിപ്പൊളിഞ്ഞു നശിക്കുന്നു.

അഞ്ചു വർഷം മുൻപ് പണി തുടങ്ങിയതാണ് തിരുമുക്ക്-പരവൂർ റോഡ്. തുടക്കംമുതൽ ഇട്ടിഴച്ചു നടത്തിയ പണി അവിടെയും ഇവിടെയും ഒട്ടിച്ച് പൂർത്തീകരിച്ചതായി വരുത്തിത്തീർക്കുകമാത്രമാണ് ചെയ്തത്. ഈ ആക്ഷേപം നിലനിൽക്കെ വീണ്ടും അറ്റകുറ്റപ്പണികൾക്കായി പുതിയ പ്രോജക്ട് വെച്ച് ടെൻഡർ നടപടിക്ക് ഒരുങ്ങുകയാണ്. പലഭാഗത്തും കരാർ പ്രകാരമുള്ള ജോലിപോലും ചെയ്തുതീർത്തിട്ടില്ലെന്നാണ് ആക്ഷേപം. ഏറ്റവും മുകളിലായി ഇടേണ്ട ബിറ്റുമിൻസ് കോൺക്രീറ്റ് നടത്താൻപോലും തയ്യാറായിട്ടില്ല. നിറയെ കുണ്ടും കുഴികളുമായി കിടക്കുന്ന റോഡിൽ മഴക്കാലമായതോടെ യാത്ര ഏറെ ദുരിതമായി മാറി കഴിഞ്ഞു.
മഴപെയ്താൽ വെള്ളക്കെട്ടായി മാറുന്ന മീനാട് ധർമശാസ്താക്ഷേത്രത്തിനു സമീപത്തെ റോഡിൽ ചപ്പാത്ത് നിർമിച്ചെങ്കിലും വെള്ളം ഒഴുകിപ്പോകാൻ ഒരു മാർഗവുമില്ല. റോഡിൽ മണ്ണുമൂടിക്കിടക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായി.
എം എൽ എ ജങ്ഷൻ - പൂതക്കുളം പഞ്ചായത്ത് ജങ്ഷൻ റോഡ് പണി പാതിവഴിയിൽ നിർത്തിയിട്ട് മാസങ്ങളായി. എം എൽ എ.ജങ്ഷൻ തുടങ്ങുന്നിടത്ത് ഒരുവശത്തുമാത്രമെ ടാറിങ് പോലും നടത്തിയുള്ളൂ.
പുന്നമുക്ക് - അമ്മാരത്തുമുക്ക് റോഡിൽ ബിറ്റുമിൻസ് കോൺക്രീറ്റ് (ബി സി ) നടത്തിയിട്ടില്ല. വശങ്ങളിലെ പണിയും പൂർത്തീകരിച്ചില്ല. വർഷങ്ങളായി മുടങ്ങിക്കിടന്ന റോഡിന്റെ പണി നിയമസഭാ തിരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുന്നതിനു തൊട്ടുമുൻപ് ഓടിച്ചിട്ട് നടത്തുകയായിരുന്നെന്നും ആക്ഷേപമുണ്ട്.
പാലമുക്ക്-ശീമാട്ടി കാപ്പെക്സ് ജങ്ഷൻ റോഡിന്റെ പണിയും ഇതുവരെ പൂർത്തിയാക്കിയിട്ടില്ല. റോഡിന്റെ പഴയ ടാറിങ് ഇളക്കിമാറ്റി പുതുക്കിനിർമിക്കാനായിരുന്നു കരാർ.
ഇരുവശങ്ങളിലും ഓട നിർമിച്ച് കലുങ്കുകൾ പണിത് വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സംവിധാനംപോലും ഒരുക്കിയിട്ടില്ല. ബിറ്റുമിനസ് കോൺക്രീറ്റ് ചെയ്ത് പണി പൂർത്തിയാക്കാനും കരാറുകാരൻ തയ്യാറായിട്ടില്ല. റോഡ് പലഭാഗത്തും തകർന്നുതുടങ്ങിയിട്ടും പണി പൂർത്തിയാക്കാൻ നടപടിയില്ല.
പൊതുമാരാമത്ത്‌ വകുപ്പിന്റെ കീഴിലുള്ള റോഡുകളുടെ പണിക്കായി സർക്കാരിൽനിന്ന്‌ കോടികളാണ് അനുവദിച്ചത്. പണി പാതിവഴിയിൽ ഉപേക്ഷിച്ചു മുങ്ങുന്ന കരാറുകാർക്കെതിരേ ശക്തമായ നടപടിയെടുക്കാൻ ബന്ധപ്പെട്ട അധികൃതർ തയ്യാറാകുന്നില്ല എന്ന് മാത്രമല്ല ഉദ്യോഗസ്ഥരും ജനപ്രതിനിധികളും കരാറുകാരും ഉൾപ്പെട്ട കോക്കസ് ആണ് അഴിമതിയ്ക്ക് പിന്നിലെന്ന് നാട്ടുകാർ ആരോപിക്കുന്നു.അന്വേഷണം ആവശ്യപ്പെട്ടു വിജിലൻസിനെ സമീപിക്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.



കാലവർഷം തുടങ്ങുമ്പോഴും കടൽ കലിതുള്ളുമ്പോഴും മനസ്സിൽ ആധിയുമായി ജീവിക്കുന്ന കുറേ കുടുംബങ്ങളുണ്ടിവിടെ

കൊല്ലം : കാലവർഷം തുടങ്ങുമ്പോഴും കടൽ കലിതുള്ളുമ്പോഴും മനസ്സിൽ ആധിയുമായി ജീവിക്കുന്ന കുറേ കുടുംബങ്ങളുണ്ടിവിടെ. അവരുടെ കണ്ണീരിനും വേദനകൾക്കുമൊന്നും അവഗണന തന്നെ. ഇരവിപുരം നിയോജക മണ്ഡലത്തിന്റെ കടൽതീരത്ത് ഓരോ വർഷവും കടലെടുക്കുന്ന വീടുകളുടെ എണ്ണം കൂടുമ്പോഴും ജനപ്രതിനിധികൾ അടക്കമുള്ള  അധികൃതരുടെ ഭാഗത്ത്‌ നിസ്സംഗതയാണ്.

ഇരവിപുരം നിയോജകമണ്ഡലത്തിലെ കാക്കാതോപ്പ് മുതൽ മയ്യനാട് മുക്കം വരെയുള്ള കടപ്പുറത്തെ  വീടുകളും തീരദേശ റോഡും നിലവിൽ കടലേറ്റ ഭീഷണിയിലാണ് ഏത് നിമിഷവും കടൽ എടുക്കുന്ന നിലയിലാണ് കാക്കതോപ്പ് മേഖലയിലെ റോഡ് വർഷങ്ങൾക്ക് മുമ്പ് പണിത കടൽഭിത്തികളും അടുത്തിടെ പണിഞ്ഞ പുലിമുട്ടുകളും ഏറെയും തിര വിഴുങ്ങിക്കഴിഞ്ഞു. രൂക്ഷമായ കടലേറ്റമുണ്ടായപ്പോൾ മണൽചാക്കുകൾ നിറച്ച് നിരനിരയായി വെച്ച് താത്കാലികമായി കടലേറ്റത്തെ തടയുകയായിരുന്നു. ഇക്കുറി തീരദേശ റോഡ് പോലും കടൽ എടുത്തിട്ടും അധികൃതർ തിരിഞ്ഞു നോക്കിയിട്ടില്ല.

കടലേറ്റമുണ്ടാകുമ്പോൾ സാധാരണയായി റവന്യൂ അധികൃതരും ജനപ്രതിനിധികളുമെത്തും. സുരക്ഷിതസ്ഥാനത്തേക്ക് മാറാൻ കുടുംബങ്ങളോട് ആവശ്യപ്പെടും.
മത്സ്യ തൊഴിലാളികളായ ഇവർ 
ബന്ധുവീടുകളിലേക്കും മറ്റും മാറിത്താമസിക്കും. കടൽ ശാന്തമാവുമ്പോൾ വീണ്ടും തീരത്തേക്ക് വരും. അപ്പോഴേക്കും ചിലർക്കെങ്കിലും വീടുകൾ നഷ്ടപ്പെട്ടിട്ടുണ്ടാകും. മോഹന വാഗ്ദാനങ്ങൾക്ക് ഒരു കുറവുമുണ്ടാകില്ല. ഒന്നും നടപ്പാക്കാറില്ലായെന്നു മാത്രം.

കടലേറ്റ ഭീഷണി നേരിടുന്ന കുടുംബങ്ങൾക്ക് ശാശ്വത പരിഹാരമാണുണ്ടാവേണ്ടത്. ചെറിയ കല്ലുകളുപയോഗിച്ച് ഭിത്തികളും പുലിമുട്ടുകളും നിർമിച്ചതാണ്‌ കടൽഭിത്തിയുടെ നാശത്തിന് കാരണമെന്ന് തീരദേശവാസികൾ പറയുന്നു. പാറ കൊണ്ട് നിർമ്മിക്കുന്ന കടൽഭിത്തികളും പുലിമുട്ടുകളും കടലേറ്റത്തെ തടയുന്നതിന് ശാശ്വത പരിഹാരമല്ലായെന്ന വാദം അധികൃതർക്കുമുണ്ട്.ടൗട്ടേ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലുണ്ടായ ശക്തമായ മഴയിലും കടലേറ്റത്തിലുംഇരവിപുരം മേഖലയിലെ വിവിധ ഭാഗങ്ങളിൽ വലിയ തോതിലുള്ള നാശനഷ്ടമാണുണ്ടായത്. വീടുകളിലേക്ക് കടൽ ഇരച്ചുകയറുന്ന അവസ്ഥവരെയുണ്ടായി. തുടർച്ചയായുണ്ടാകുന്ന കടലേറ്റം തീരദേശവാസികളെ ആശങ്കയിലാക്കിയിട്ടുണ്ട്. പുലിമുട്ട് നിർമ്മാണം പൂര്‍ത്തിയാകാത്തതിനാല്‍ തിര വീടുകളുടെ വാതിലില്‍ മുട്ടി മടങ്ങുകയാണ്. തീരദേശ റോഡിന്റെ പകുതിയോളം കടലെടുത്തു.കടലെടുത്ത പ്രദേശത്ത് താമസിച്ചിരുന്ന നിരവധി കുടുംബങ്ങൾ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുകയാണ് 


@ തീരദേശ വാസികളുടെ സുരക്ഷ ഉറപ്പാക്കണം

തീരദേശ വാസികളുടെ സങ്കടങ്ങൾക്കും കണ്ണിരിനും പരിഹാരമുണ്ടാകണം. കടലേറ്റത്തെ തടയാൻ ആവശ്യമായ പദ്ധതികൾ തയ്യാറാക്കണം കണ്ണിൽ പൊടിയിടാനുള്ള പദ്ധതികൾ ഇനി വേണ്ടയെന്ന് ജനങ്ങൾ പറയുന്നു. തീരത്ത് നിന്നും കടൽ താഴ്ന്ന് കിടക്കുന്നതിനാൽ ഇവിടെ തീരത്തിന് വേണ്ടത് ശാസ്ത്രീയമായ സംരക്ഷണ പദ്ധതിയാണ് എന്ന് ജനങ്ങൾ ഒന്നടങ്കം പറയുന്നു. രൂക്ഷമായ കടൽഷോഭമുണ്ടാവുമ്പോൾ ഉടൻ നടക്കേണ്ട  പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പോലും നടത്തുന്നില്ലായെന്ന് നാട്ടുകാർ ആരോപിക്കുന്നു.

@പുലിമുട്ട് നിർമ്മാണം ഇഴഞ്ഞിഴഞ്ഞു നീങ്ങുന്നു  കടൽ കയറുന്നു

തീര സംരക്ഷണത്തിന്റെ മറവിൽ ഇവിടെ നടക്കുന്നത് പകൽ കൊള്ളയാണ് എന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു ഇതിന്റെ പേരിൽ വിജിലൻസ് അന്വേഷണവും നടക്കുന്നുണ്ട്. ആറ് വർഷം മുൻപ്കേന്ദ്രസർക്കാർ തീരസംരക്ഷണത്തിന് അനുവാദിച്ച ഫണ്ട് ഉപയോഗിച്ച് തുടങ്ങിയ നിർമ്മാണം പ്രവർത്തനം നടക്കുന്നത്. പക്ഷെ നിർമ്മാണപ്രവർത്തനങ്ങൾ മെല്ലെപോക്കിലാണ് അത് കൊണ്ട് തന്നെ പുലിമുട്ട് നിര്‍മ്മാണത്തിൽ നടക്കുന്നത് കോടികളുടെ അഴിമതിയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. മദ്രാസ് ഐ ഐ ടി യുടെ വിശദമായ പഠനത്തിന്  ശേഷമാണ് കോടി കണക്കിന് രൂപയുടെ നിർമ്മാണ പ്രവർത്തങ്ങൾക്ക് തുടക്കമിട്ടത്  ഐ ഐ ടി ഉദ്യോഗസ്ഥരുടെ നിർദ്ദേശപ്രകാരം 34 പുലിമുട്ടുകൾ വഴി ഇ പ്രദേശത്തെ തീരദേശത്തെ സംരഷിക്കുവാനാണ്നി ർമ്മാണം തുടങ്ങിയത്.2019-ൽ മന്ത്രി മേഴ്സികുട്ടിയമ്മയെത്തി ഉത്ഘാടനമാമാങ്കവും നടത്തി മുക്കം മേഖലയിൽ ടെട്രാപോഡുകൾ ഉപയോഗിച്ച് നിർമ്മാണപ്രവർത്തനം നടത്തിയെങ്കിലും ബാക്കിയുള്ള സ്ഥലത്ത് പാറ ഉപയോഗിച്ച് ആണ് നിർമ്മാണപ്രവർത്തനം നടത്തിയത്. ചെറിയ കല്ലുകൾ പാകി പുലിമുട്ട് നിർമ്മാണം നടത്തി കടൽ ഷോഭത്തിൽ ഒലിച്ചു പോയി എന്ന് കാണിച്ചു കൊണ്ട് അറ്റകുറ്റ പണികൾക്കായി വീണ്ടും പൈസ അനുവധിക്കുന്ന പരിപാടിയാണ് ഇവിടെ നടക്കുന്നത്.ഹാർബർ എന്ജനിയറിങ്ങ് വിഭാഗത്തിന്റെ വിദഗ്ദ നിർദ്ദേശങ്ങൾ എല്ലാം കാറ്റിൽ പറത്തിയാണ് നിർമ്മാണം നടത്തുന്നത്.

@ ശാസ്ത്രിയ രീതിയിൽ പുലിമുട്ട് നിർമ്മാണം പൂർത്തിയായാൽ തിരയടിച്ചു ഉണ്ടാവുന്ന തീരശോഷണം ഇല്ലാതാവുന്നതിനൊപ്പം കൂടുതല്‍ മണല്‍ അടിഞ്ഞ് തീരം വികസിക്കാനും സാധിച്ചേക്കും. കൂടാതെ മത്സ്യബന്ധന വള്ളങ്ങളും ഉപകരണങ്ങളും സുരക്ഷിതമായി വയ്ക്കാനും പുലിമുട്ടുകള്‍ സ്ഥാപിക്കുന്നതോടെ സാധിക്കും..കരിങ്കല്ലുകള്‍ക്ക് പകരം കോണ്‍ക്രീറ്റില്‍ തീര്‍ത്ത രണ്ട് ടണ്ണിന്റെയും അഞ്ച് ടണ്ണിന്റെയും ടെട്രാപോഡുകൾ ഉപയോഗിച്ച് നിർമ്മാണം നടത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം. മുന്‍വര്‍ഷങ്ങളില്‍ വലിയ തരത്തില്‍ കടല്‍ക്ഷോഭമുണ്ടായ പ്രദേശമാണിത്. തീരമേഖലയില്‍ 34 പുലിമുട്ടുകള്‍ വരുന്നതോടെ തിരയടിക്ക് ശമനമുണ്ടാകുമെന്നാണ് പ്രതീക്ഷ.ഹാർബർ എന്ജനിയറിങ്ങ് വിഭാഗത്തിന്റെ 100 മീറ്റര്‍ അകലത്തില്‍ പരവൂർ മുതൽ ഇരവിപുരം കാക്കാതോപ്പ് വരെ 34പുലിമുട്ടുകൾ ഇവ സ്ഥാപിക്കാനായിരുന്നു പദ്ധതി കടലിലേക്ക് 40 മീറ്റര്‍ നീളത്തിലും അഗ്രഭാഗത്ത് ബള്‍ബ് ആകൃതിയില്‍ 20 മീറ്റര്‍ വീതിയിലുമാണ് പുലിമുട്ട്.എന്നാൽ അഴിമതി നടത്താൻ ഇതെല്ലാം അട്ടിമറിയ്ക്കുകയാണ് എന്നാണ് ജനങ്ങളുടെ പരാതി.പുലിമുട്ടുകള്‍ സ്ഥാപിക്കുന്നതോടെ നൂറ്കണക്കിന് കുടുംബങ്ങൾക്കും തീരദേശ റോഡിനും സംരക്ഷണം ഉണ്ടാകും എന്നാൽ ഇതൊന്നും ചെവികൊള്ളാൻ ജനപ്രതിനിധികൾ അടക്കമുള്ള അധികൃതർ തയ്യാറല്ലാ 


 


ട്രോളിങ് നിരോധനത്തിന്റെ പൂട്ടു തുറക്കുന്നു പ്രതീക്ഷയോടെ മത്സ്യതൊഴിലാളികൾ

ട്രോളിങ് നിരോധനത്തിന്റെ പൂട്ടു തുറക്കുന്നു പ്രതീക്ഷയോടെ മത്സ്യതൊഴിലാളികൾ

കൊല്ലം: ട്രോളിങ് നിരോധനത്തിന്റെ പൂട്ട്  ശനിയാഴ്ച 31ന്  തുറക്കുമ്പോഴും
മത്സ്യത്തൊഴിലാളികളും ബോട്ടുടമകളുമടക്കം മത്സ്യബന്ധന മേഖലയാകെ ഒരു പോലെ ആശങ്കയിലാണ്. ഇന്ധന വിലവർധനയും കടലാക്രമണവും കോവിഡ് നിയന്ത്രണങ്ങളും കടബാധ്യതകളുമെല്ലാം അവരെ അലട്ടുന്നു. കടലും കാലാവസ്ഥയും ഒപ്പം സർക്കാരും  കനിഞ്ഞില്ലെങ്കിൽ ജീവിതം വഴിമുട്ടുമെന്ന ഭീതിയിലാണ് ജില്ലയുടെ കടലോരമാകെ. ഇന്ധന വിലവർധന, കോവിഡ് മാനദണ്ഡങ്ങൾ, കടലാക്രമണം, ഐസ് വിലവർധന അങ്ങനെ ഒരുപാട് പ്രതിസന്ധികളുണ്ട്
ഇ കടമ്പകളെല്ലാം കടന്ന് വേണം മത്സ്യത്തൊഴിലാളികൾക്ക് കടലിലിറങ്ങി മീൻപിടിക്കാൻ. വലയിലായ മീനുമായി കരയ്ക്കെത്തിയാൽ വിൽപന നടത്തുന്ന കാര്യത്തിൽ സർക്കാരിന്റെ  കോവിഡ് മാനദണ്ഡങ്ങളുണ്ടാകും. മീൻ കരയിലെത്തിയാൽ കൊവിഡ് പ്രോട്ടോകോൾ പ്രകാരം 
ആൾക്കൂട്ടമില്ലാതെ വിൽപന നടത്തണം അതാണ് പ്രധാന തടസമായി തൊഴിലാളികളും ബോട്ട് മുതലാളിമാരും ഒരു പോലെ ചൂണ്ടി കാട്ടുന്നത് ഇത്തവണ എല്ലാം പതിവിന്  വിപരീതമായി. കഴിഞ്ഞ രണ്ട്  മാസത്തിനിടെ മൂന്ന്  തവണ കടലാക്രമണമുണ്ടായി ഇപ്പോഴും കടലാക്രമണ ഭീതി നിലനിൽക്കുകയാണ് അത് കൊണ്ട് തന്നെ ചാകരകോള് കിട്ടാതെ പിടിച്ചു നിൽക്കാൻ പറ്റില്ലായെന്ന് മുതലാളിമാരും തൊഴിലാളികളും ഒന്നടങ്കം പറയുന്നു.
ഇപ്പോൾ വർഷത്തിൽ 
ലോക് ഡൗണും ട്രോളിങ് നിരോധനവും കടലാക്രമണവും  കഴിഞ്ഞാൽ വിരലിലെണ്ണാവുന്ന ദിവസം മാത്രമാണ് ബോട്ടുകൾ  കടലിലിറങ്ങുന്നത്. അതിനിടയ്ക്ക് മത്സ്യക്ഷാമവും രൂക്ഷമാകും അത് കൊണ്ട് തന്നെ വളരെ കുറച്ചു ദിവസങ്ങൾ മാത്രമാണ് മീൻപിടിത്തത്തിനായി ലഭിക്കുകയെന്ന് തൊഴിലാളികൾ പറയുന്നു.


@ ഡീസലിനും ഐസിനും വിലകൂടി കാൽ ലക്ഷം രൂപ പെർമിറ്റിന് അടയ്ക്കണം ട്രോളിംഗ് തുടങ്ങിയ സമയത്ത്  ഡീസലിന് ലീറ്ററിന് 86 രൂപയായിരുന്നു രൂപയായിരുന്നുവെങ്കിൽ  ഇപ്പോൾ 95.48 രൂപ എന്ന നിലയിലേക്ക് ഉയർന്നു പത്ത്  തൊഴിലാളികൾ പണിയെടുക്കുന്ന ബോട്ട് അഞ്ചു  ദിവസം കടലിൽ തുടർച്ചയായി മീൻപിടിക്കാനിറക്കണമെങ്കിൽ 1400 ലീറ്റർ ഡീസലടിക്കണം
നാളെ പണി തുടങ്ങുന്നതിന് മുൻപായി ഡീസൽ വാങ്ങുമ്പോൾ  അധികമായി വേണ്ടത്  13272 രൂപയാണ്.
 150 ബോക്സ് ഐസ് വേണം ഐസിനും വിലകൂടിയിട്ടുണ്ട്. അഞ്ചു  ദിവസത്തേക്ക് ഭക്ഷണസാധനങ്ങൾ വേണം.ഓരോ ദിവസവും ഒരു തൊഴിലാളിക്ക് 600 രൂപ എന്ന നിരക്കിൽ ബാറ്റ നൽകണം. ഡീസലിനു മാത്രം ഏകദേശം  1.33 ലക്ഷം രൂപ ചെലവു വരും ഐസിനും 5 രൂപ കൂടി വാഹന ചാർജ് അടക്കം ബോക്സിന് 75 രൂപയിലെത്തി. ബാറ്റയും ഭക്ഷണച്ചെലവും ഇന്ധനച്ചെലവുമടക്കം 1.72 ലക്ഷം രൂപ ഒരു തവണ മീൻപിടിത്തത്തിനിറങ്ങാൻ ചെലവുവരും. കൂടാതെ  ഒരു വർഷം ബോട്ട് പെർമിറ്റ്പുതുക്കുന്നതിനായി 25,000 രൂപ സർക്കാരിലേക്ക് അടയ്ക്കണം ക്ഷേമനിധിയിലേക്കും പതിനായിരം രൂപ നൽകണം ഇൻഷുറൻസ് അറ്റകുറ്റപണികൾക്ക് ഉള്ള പൈസ വേറെയും വേണം  മറ്റു ചെലവുകൾ എന്നിവയ്ക്കും കണ്ടെത്തണം.
ഒരു തവണ  മീൻ പിടിത്തത്തിനിറങ്ങണമെങ്കിൽ വലിയൊരു തുക തന്നെ വേണ്ടിവരുന്നു ഏകദേശം ഒന്നര മുതൽ  രണ്ട് ലക്ഷം രൂപ വരെ ചിലവാകുന്നു. ദിവസങ്ങളോളം നിർത്തിയിട്ട ബോട്ടുകൾക്കുള്ള അറ്റകുറ്റപ്പണിക്കു വരെ പലർക്കും പണം തികയുന്നില്ല എങ്കിലും കടം വാങ്ങിയും ലോൺ
എടുത്തും മറ്റും എല്ലാം ഒരുക്കിക്കഴിഞ്ഞു. നിലവിൽ ചെറുവള്ളങ്ങൾക്ക്  ധാരാളം മത്സ്യം ലഭിക്കുന്നുണ്ട്. ഇത് ട്രോളിങ് നിരോധനം കഴിഞ്ഞിറങ്ങുന്ന വലിയ ബോട്ടുകൾക്കും കിട്ടുമെന്നാണ് പ്രതീഷ 
ഒരു തവണ മീൻകിട്ടിയില്ലെങ്കിൽ ‘ബോട്ട് മുതലാളി’ വലിയ കടക്കാരനാകും അത് കൊണ്ട് തന്നെ ആദ്യ തവണ തന്നെ ചാകര കിട്ടണമെന്ന പ്രാർത്ഥനയോടെയാണ് കടലിലേക്കുള്ള പോക്ക്. കിട്ടുന്ന മത്സ്യം വിൽപന നടത്തിക്കഴിഞ്ഞാൽ ചെലവുകൾ കഴിച്ചുള്ള തുകയിൽ 35% തൊഴിലാളികൾക്ക് അവകാശപ്പെട്ടതാണ്.65% ആണ് മുതലാളിക്ക് ഇനി പ്രതീക്ഷയ്ക്കൊത്തു മീൻ കിട്ടിയില്ലെങ്കിൽ അടുത്ത ദിവസം ബോട്ട് കടലിലിറക്കാൻ കഴിയാതെ വരും.തുടർന്ന്  ഇന്ധനം വാങ്ങാനും ഐസ് വാങ്ങാനും പണമില്ലാതെ കരയിൽ നിർത്തിയിട്ടിരിക്കുന്ന ബോട്ടുകൾ ശക്തികുളങ്ങര നീണ്ടകര ഹാർബറുകളിൽ ഒരുപാടുണ്ട്.
 
@ പ്രതീക്ഷയോടെ മത്സ്യതൊഴിലാളികൾ

കോവിഡും ട്രോളിങ് നിരോധനവും കാറ്റും മഴയുമെല്ലാം കാരണം കഴിഞ്ഞ  രണ്ട്  വർഷമായി അടിതെറ്റിയ ജീവിതങ്ങളാണ് തീരത്തുള്ളത്. കഴിഞ്ഞ ലോക് ഡൌൺ  
സമയത്ത് സഹായം ലഭിച്ചെങ്കിലും രണ്ടാം ലോക്ക് ഡൗണിൽ  കാര്യമായി ഒന്നും  കിട്ടിയിട്ടില്ല. എങ്കിലും തൊഴിലാളികൾ ആരോടും പരാതി പറഞ്ഞിട്ടില്ല.  കടലമ്മയുടെ അനുഗ്രഹം തേടി പോകുന്ന അവരെ കാത്ത് കരയിലും ഒരുപിടി ജീവിതങ്ങളുണ്ട്. ഇവരിൽ കുട്ടികളും പ്രായമായവരും കിടപ്പിലായവരുമുണ്ട്. പലർക്കും മരുന്നും ചികിത്സയും വേണം. പ്രായമായവർ വീട്ടിലുണ്ട് കൂടാതെ
കുട്ടികൾക്ക് പഠിക്കാൻ ഫോണും നെറ്റ് റീചാർജ് ചെയ്യാൻ പണവും വേണം. എല്ലാ പ്രതീക്ഷയോടെയും തൊഴിലാളികൾ  വല ഒരുക്കുകയാണ് ബോട്ടുകളുടെ മിനുക്കുപണി തീർത്തു ശനിയാഴ്ച്ച (31ന് )അവസാനിക്കുന്ന ട്രോളിങ് നിരോധനം കഴിഞ്ഞാൽ കൈ നിറയെ കോളു തന്ന് കടലമ്മ അനുഗ്രഹിക്കുമെന്ന  പ്രതീക്ഷയിലാണവർ. 

അതിജീവനത്തിന്റെ പുതിയ വഴികൾ തേടുന്നവർക്ക് മാത്രകയാവുകയാണ് സാബു

ചാത്തന്നൂർ : അതിജീവനത്തിന്റെ പുതിയ വഴികൾ തേടുന്നവർക്ക് മാത്രകയാവുകയാണ് സാബു.ഡ്രൈവറായിരുന്ന സാബുവിന് ഒരു ഓപ്പറേഷനെ തുടർന്ന് ജോലിയ്ക്ക് പോകാൻ പറ്റാത്ത അവസ്ഥയായതോടെയാണ് മറ്റ് മാർഗങ്ങൾ തേടിയത് എല്ലാം പരാജയപ്പെട്ടതോടെ കൊറോണ രോഗം വഴിയുള്ള ലോക്ക്ഡൌൺ ജീവിതം തകിടം മറിച്ചതോടെയാണ് ദേശിയപാതയിൽ ചെറിയ വാടകയ്ക്ക് കിട്ടിയ ഇത്തിക്കര വളവിലെ കടയിൽ 
പഴയ ഇലക്ട്രോണിക്സ് സാധനങ്ങൾ മെയിന്റെന്റ്സ് ചെയ്തു വിൽക്കുന്ന കട ആരംഭിച്ചത്. ആദ്യം ഫ്രിഡ്ജ് മെക്കാനിസത്തിൽ നിന്നും തുടങ്ങി തുടർന്ന് ഇലക്ട്രോണിക്സ് ടെക്നീഷ്യനായ ഷിബുവും കൂടെ കൂടിയതോടെ എല്ലാവിധ ഇളക്ട്രോണിക്സ് മെയിന്റെന്സും തുടങ്ങുകയായിരുന്നു.പഴയ സാധനങ്ങൾ ഏറെ എത്തുന്നത് മൂലം അതിന്റെ സ്പെയർ പാർട്സുകൾക്കും സാധനങ്ങൾക്കുമായി ആൾക്കാർ എത്തി തുടങ്ങിയിട്ടുണ്ട് ഒപ്പം തന്നെ ഉപേക്ഷിക്കുന്ന സാധനങ്ങൾ സാബുവിന് നൽകുകയും ചെയ്യുന്നു. ഒരു ഇളക്ട്രോണിക്സ് സാധനം എത്തിയാൽ അതിന്റെ എല്ലാ പാർട്സുകൾ മറ്റൊരു സാധനം നിർമ്മിക്കാൻ ഉപയോഗിച്ച് ഇ
മാലിന്യ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കാമെന്ന് സാബു പറയുന്നു. പലരും ഉപേക്ഷിക്കുന്ന സാധനങ്ങൾ അവർക്ക് തന്നെ നന്നാക്കി കൊടുത്തു നന്നാക്കിയ പൈസ മാത്രം വാങ്ങിയിട്ടുണ്ട് എന്ന് സാബു പറഞ്ഞു. അതിജീവനത്തിന് പുതുവഴികൾ തേടുന്നവർക്ക് സാബുവും ഷിബുവും മാതൃകയാകുകയാണ് പുറമ്പോക്കിലാണ് സാബു താമസിക്കുന്നത് ഭാര്യയും രണ്ടു മക്കളുമുണ്ട് കൊല്ലം തിരുമുല്ലാവരം സ്വദേശിയായ ഷിബു വാടകയ്ക്കാണ് താമസിക്കുന്നത് ഭാര്യയും രണ്ടു മക്കളുമുണ്ട്. ഇത് വഴി കിട്ടുന്ന വരുമാനത്തിൽ സന്തുഷ്ടരാണ് ഇരുവരും.






Thursday, 29 July 2021

സമാന്തര വിദ്യാഭ്യാസ മേഖലക്ക് മരണ മണി മുഴങ്ങുന്നു നടപടിയെടുക്കാതെ സംസ്ഥാന ഭരണകൂടം

കൊല്ലം : സമാന്തര വിദ്യാഭ്യാസ മേഖലക്ക്  മരണ മണി മുഴങ്ങുന്നു നടപടിയെടുക്കാതെ സംസ്ഥാന ഭരണകൂടം  കൊവിഡിന്റെ വരവോടെ സ്കൂളുകളിലെ  പഠനം അവസാനിപ്പിച്ചു കൊണ്ട്  ഓൺലൈൻ ക്ലാസ് വന്നതോടെ സമാന്തര വിദ്യഭ്യാസ മേഖലയുടെ സാധ്യത തന്നെ ഇല്ലാതാക്കിയെന്ന് അധ്യാപകർ പറയുന്നു.ഓൺലൈൻ  ട്യൂഷൻ നൽകുന്ന ഓൺലൈൻ ആപ്പുകൾ കൂടി വിദ്യാഭ്യാസ രംഗം കീഴടക്കി  വരുമാനം നിലച്ചതോടെ വാടകയുൾപ്പടെയുള്ള ചിലവ് താങ്ങാനാവാതെ പല സ്ഥാപനങ്ങളും അടച്ചു പൂട്ടി അധ്യാപകർ ജീവിതം കൂട്ടിമുട്ടിക്കാനാവാതെ പെരുവഴിയിൽ. കഴിഞ്ഞ ഒന്നര വർഷമായി കൊല്ലം ജില്ലയിലെ ആയിരത്തിലധികം
സമാന്തര വിദ്യാഭ്യാസസ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയാണ്.  സ്വന്തമായ ഭൂമിയിലും  വാടകയ്ക്കും പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങളുണ്ട് വാടകയ്ക്ക് നടത്തിയിരുന്നവർക്ക്‌  
ലക്ഷങ്ങളുടെ വാടകക്കുടിശ്ശികയാണ് ഉള്ളത്  ചെറിയ രീതിയിൽ നടത്തി വന്നിരുന്ന
പല സ്ഥാപനങ്ങളും പൂട്ടി. നിയന്ത്രണങ്ങൾ തുടരുന്ന പക്ഷം വരുംദിവസങ്ങളിൽ കൂടുതൽ സ്ഥാപനങ്ങൾ പൂട്ടേണ്ടിവരും. കൊല്ലം ജില്ലയിൽ മാത്രം 2 5,000 ത്തിലധികം അധ്യാപകരാണ് പാരലൽ കോളേജ് മേഖലയെ ആശ്രയിച്ച് ജീവിച്ചു വന്നിരുന്നത്.  വിദ്യാഭ്യാസ രംഗത്ത്‌  സമാന്തര വിദ്യാഭ്യാസ മേഖല നൽകിയ സംഭാവനകൾ നിസ്തുലമാണ്. വിദ്യാഭ്യാസം സ്വപ്നമായി മാത്രം മാറുമായിരുന്ന ഒട്ടനവധി വിദ്യാർത്ഥികൾക്ക് പഠനത്തിനുള്ള സാധ്യത ഒരുക്കി കൊടുക്കുക മാത്രമല്ല അഭ്യസ്ത വിദ്യരായ നിരവധി യുവാക്കൾക്ക് ജീവിതോപാധിയായി കൂടി ഇത്തരം സ്ഥാപനങ്ങൾ താങ്ങും തണലും ആയിരുന്നു. എന്നാൽ ഇന്ന് ഇ രംഗത്ത് പ്രവർത്തിക്കുന്ന അദ്ധ്യാപകരടക്കമുള്ളവർ  മറ്റു ജോലി സാധ്യതകൾ തേടുന്ന സ്ഥിതിയിലുമാണ്.കൊവിഡ് പ്രതിസന്ധിയിൽ പിടിച്ചു നിൽക്കാൻ പാടുപെടുന്ന ഈ മേഖലയെ നിലനിർത്താൻ എന്തെങ്കിലും ഇടപെടൽ വേണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിയടക്കമുള്ള അധികാരികൾക്ക് സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കൂട്ടായ്മകൾ നിവേദനങ്ങൾ സമർപ്പിച്ചെങ്കിലും ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.സമാന്തര വിദ്യാഭ്യാസ മേഖലയുടെ ചരിത്രത്തിൽ തന്നെ ആദ്യമാണ് ഇത്തരം അനുഭവമെന്നാണ് വർഷങ്ങളായി ഈ രംഗത്തുള്ള അദ്ധ്യാപകർ പറയുന്നത്. കടം വാങ്ങിയും സ്വർണ്ണം പണയം വച്ചുമൊക്കെയാണ് സ്ഥാപനം ആരംഭിച്ചതെന്നും വരുമാനം നിലച്ചതോടെ കുടുംബം തന്നെ പട്ടിണിയിലാകുന്ന അവസ്ഥയിലാണ്. മുൻ കാലങ്ങളെ അപേക്ഷിച്ച് സമാന്തര വിദ്യാഭ്യാസ മേഖല ഇന്ന് അവഗണന പേറുകയാണ്.

@ 1970 ലെ സർവകലാശാല സ്വകാര്യ രജിസ്ട്രേഷൻ്റെ സാധ്യതകൾ ഉപയോഗപ്പെടുത്തിയാണ് കേരളത്തിൽ പാരലൽ കോളേജ് സംവിധാനം നിലവിൽ വരുന്നത്. ഇന്നത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണത്തിൽ നിന്ന് തുലോം കുറവായ അക്കാലത്ത് വിദ്യാഭ്യാസം നിഷേധിക്കപ്പെടുമായിരുന്ന നിരവധി വിദ്യാർത്ഥികൾക്ക് പഠനത്തിനുള്ള സാധ്യത ഒരുക്കാനും അതുവഴി സർക്കാർ ജോലിയിലുൾപ്പടെയുള്ള തൊഴിൽ മേഖലയിലേക്ക് എത്തിപ്പെടാനും വഴിവെച്ചത് സമാന്തര വിദ്യാഭ്യാസ മേഖലയായിരുന്നു.
ആദ്യകാലത്ത് ചെറിയ തോതിലുള്ള തിരിച്ചടികൾ ഉണ്ടായെങ്കിലും അവയൊക്കെ അതിജീവിച്ച് റഗുലർ കോളേജിൻ്റെ തനതു രീതിയിലേക്ക് സമാന്തര വിദ്യാഭ്യാസ മേഖലയും വളർന്നു വന്നു. ഗ്രാന്റ്, എസ്.സി/എസ്.ടി ആനുകൂല്യങ്ങൾ, ബസ് കൺസഷൻ, മത്സ്യത്തൊഴിലാളികളുടെ മക്കൾക്കുള്ള ഗ്രാന്റ് തുടങ്ങി റെഗുലർ കോളജ് വിദ്യാർഥികൾക്ക് ലഭിക്കുന്ന എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും പാരലൽ വിദ്യാർഥികൾക്കും ലഭ്യമായിരുന്നു. ഏകീകൃത സിലബസും പരീക്ഷയും മൂല്യനിർണയവും സർട്ടിഫിക്കറ്റും ഇവർക്കും ലഭ്യമായിരുന്നു. പ്രൈവറ്റ് രജിസ്ട്രേഷൻ വഴിയുള്ള പഠനം സർവകലാശാലകൾക്കാകട്ടെ മെച്ചപ്പെട്ട വരുമാനമാർഗവുമായിരുന്നു.ഇപ്പോൾ അതെല്ലാം തകർക്കാനാണ് സർക്കാർ ഓൺലൈൻ പഠന മേഖലയെ സഹായിക്കുന്നത്

@ പ്ലസ് ടു ക്ലാസിലും കോളേജുകളിലുമൊക്കെ സീറ്റ് വർധിപ്പിച്ചു എന്ന് സർക്കാർ പറയുമ്പോഴും പാരലൽ കോളജ് അസോസിയേഷൻ 2019ൽ തയാറാക്കിയ കണക്കനുസരിച്ച് കേരളത്തിലെ നാല് സർവകലാശാലകൾക്ക് കീഴിലായി മൂന്നര ലക്ഷം വിദ്യാർഥികളും ഹയർസെക്കൻഡറി മേഖലയിൽ രണ്ടുലക്ഷം വിദ്യാർഥികളും സമാന്തരമായി പഠിക്കുന്നുണ്ട്. നിലവിൽ സർക്കാർ വിദ്യാഭ്യാസ മേഖലയിലെ സീറ്റുകളും പഠന സംവിധാനങ്ങളും മതിയാകാതെ വരുന്നു എന്നതാണ് ഈ കണക്കുകൾ സൂചിപ്പിക്കുന്നത്. വിദ്യാഭ്യാസ നിഷേധം പോലുള്ള വലിയ പ്രതിസന്ധികളിൽ നിന്നാണ് സമാന്തര വിദ്യാഭ്യാസ മേഖല , സർക്കാർ മേഖലയെ രക്ഷിച്ച്‌ വന്നിരുന്നത്. ആ നിലക്ക് കോവിഡിൽ തകർന്ന സമാന്തര വിദ്യാഭ്യാസ മേഖലയെ നിലനിർത്തുക എന്നത് സർക്കരിൻ്റെ കൂടി ഉത്തരവാദിത്വം തെന്നെയാണ്

@ ഫീസിനത്തിൽ കിട്ടാനുള്ളത് ലക്ഷങ്ങൾ

വിദ്യാര്‍ഥികളുടെ ഫീസ് അല്ലാതെ മറ്റൊരു തരത്തിലും വരുമാനം ലഭിക്കാന്‍ സാധ്യതയില്ലാത്ത മേഖല കൂടിയാണ് കേരളത്തിലെ സമാന്തര വിദ്യാഭ്യാസ മേഖല. കൊറോണ ഭീതിയിൽ സ്കൂളുകൾ  പൂട്ടിയതോടെ ഫീസടവ് അവതാളത്തിലായി. രക്ഷകർത്താക്കൾ
 കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ കിട്ടാനുള്ള ഫീസ് ഈടാക്കുന്നത് എളുപ്പമായിരിക്കില്ല.

@ സർക്കാർ ഇടപെടണം

സംസ്ഥാനത്തെ പാരലൽ കോളേജ് അധ്യാപകരെ സംരക്ഷിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണം.  സ്ഥാപനങ്ങൾ പൂട്ടലിന്റെ വക്കിലാണ്. കഴിഞ്ഞ 15 മാസത്തെ വാടക കുടിശ്ശികയാണ്. വാടകയിളവും അധ്യാപകർക്ക് സഹായധനവും പ്രഖ്യാപിക്കണം.ഒരു തരത്തിലും സര്‍ക്കാര്‍ സഹായമെത്താത്ത മേഖലയാണെങ്കിലും ഈ കാലത്തെങ്കിലും ക്ഷേമനിധി അടക്കമുള്ള ആശ്വാസ നടപടികള്‍ സംസ്ഥാന സർക്കാരിന്റെ  ഭാഗത്ത് നിന്നുണ്ടാകണമെന്നും ഇവർ ആവശ്യപ്പെടുന്നു സംസ്ഥാനത്തൊട്ടാകെ
അധ്യാപക അനധ്യാപകരായി ലക്ഷകണക്കിന് പേര്  ഈ മേഖലയില്‍ തൊഴിലെടുക്കുന്നുണ്ട്.
സര്‍ക്കാരിന് ബാധ്യതയുണ്ടാക്കാതെയും അതേസമയം യൂണിവേഴ്സിറ്റികള്‍ക്കടക്കം ഫീസിനത്തില്‍ വലിയ വരുമാനം നല്‍കിയും ലക്ഷകണക്കിന് വിദ്യാര്‍ഥികളാണ് ഇവിടെ നിന്ന് പഠിച്ചിറങ്ങിയിരുന്നത്.പഠിക്കാനെത്തുന്നവരില്‍ കൂടുതലും നിര്‍ധനരായ വിദ്യാര്‍ഥികളായിട്ടു പോലും സര്‍ക്കാരിന്റെ ഒരു വിധ സഹായങ്ങളും സമാന്തര വിദ്യാഭ്യാസ മേഖലക്ക് ലഭിക്കാറില്ല. അത് കൊണ്ട് തന്നെ ഇ മേഖലയെ സംരഷിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണം.(പാരലൽ കോളേജ് സ്റ്റാഫ്, യുവമോർച്ച പൂതക്കുളം പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌)


@ 2020 ഫെബ്രുവരി മാസത്തെ ശമ്പളം കിട്ടുമ്പോഴേക്കും സ്കൂൾ കോളേജ് എല്ലാം കോളേജ് പൂട്ടി
പിന്നാലെ ലോക് ഡൗൺ. ജോലിയില്ലാതെ നീണ്ട ഒന്നര വർഷം എല്ലാ അടിസ്ഥാനവിഭാഗങ്ങൾക്കും സഹായധനവും ആശ്വാസവുമെല്ലാം ലഭ്യമാക്കുമ്പോഴും പാരലൽ കോളേജ് മേഖല നേരിടുന്ന ദുരിതങ്ങളിലേക്ക് സർക്കാരിന്റെ കണ്ണെത്തിയിട്ടില്ല.മുന്നോറോളം
സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി ഇരുപത്തിഅയ്യായിരത്തോളം ജീവനക്കാരുണ്ട്. കോളേജ് ഉടമകളും നേരിടുന്നത് ചരിത്രത്തിലില്ലാത്ത പ്രതിസന്ധിയിലാണ്
(അഭിലാഷ് അധ്യാപകൻ യൂണിവേഴ്സ് ട്യുഷൻ സെന്റർ ചാത്തന്നൂർ)

@ ആനുകൂല്യങ്ങൾ ഉള്ളവർ വിരളം.
വളരെ കുറച്ച് അധ്യാപകർക്കു മാത്രമേ പി എഫ്, ഇ എസ്ഐ പോലുള്ള ആനുകൂല്യങ്ങളുള്ളൂ. ക്ഷേമനിധി പോലുള്ള മറ്റ് ആനുകൂല്യങ്ങളുമില്ല. ഈ മേഖലയിൽ അധ്യാപക സംഘടനയും ശക്തമല്ല.മുപ്പതു വർഷത്തിലധികമായി ജോലിചെയ്യുന്ന ഒട്ടേറെ അധ്യാപകരുണ്ട്.സർവീസിൽ നിന്നും പെൻഷൻ ആയി ജോലി ചെയ്യുന്നവരും ഉണ്ട്.ഇവരുടെ ജീവിതമാർഗം ഇതുമാത്രമാണ്‌. കൊല്ലം
ജില്ലയിൽ മാത്രം രണ്ടായിരത്തോളം ജീവനക്കാരുണ്ട്.‘ഇതുമാത്രമാണ് ജീവിതത്തിലെ ആശ്രയം, എന്തു ചെയ്യുമെന്നറിയില്ല, പലരും ദുരിതങ്ങളൊന്നും പുറത്തു പറയാറില്ല’ (അധ്യാപകൻ കോളേജ് 

@ വിദൂരവിദ്യാഭ്യാസ വിഭാഗം നിലനിർത്തണം

ഓപ്പൺ സർവകലാശാല വരുമ്പോൾ നിലവിലുള്ള സർവകലാശാലകളുടെ വിദൂര വിദ്യാഭ്യാസ, പ്രൈവറ്റ് രജിസ്ട്രേഷൻ വിഭാഗം നിലനിർത്തണം. സർക്കാരിന്റെ നിരുത്തരവാദപരമായ തീരുമാനം കാരണം വിദ്യാസമ്പന്നരായ കാൽലക്ഷം അധ്യാപകരാണ് വഴിയാധാരമാകുന്നത്. കുട്ടികളുടെ അവസ്ഥയും ദയനീയമാണ്. ഓപ്പൺ സർവകലാശാല വരണം. പക്ഷേ, അത് പാരലൽ കോളേജ് അധ്യാപരുടെയും വിദ്യാർഥികളുടെയും ജീവിതത്തെ ഹനിച്ചുകൊണ്ടാവരുത്.
കരിയറായി വിദ്യാഭ്യാസമേഖലയെ തിരഞ്ഞെടുത്തവരെ അവഗണിക്കുന്നത് സർക്കാർ അവസാനിപ്പിക്കണം. കേരളത്തിലെ പതിനായിരക്കണക്കിന് വിദ്യാർഥികൾക്ക് വിദ്യാഭ്യാസവും തൊഴിലും നൽകാൻ സഹായിച്ച സമാന്തര വിദ്യാഭ്യാസമേഖലയെ വിലകുറച്ച് കാണരുത്. വിദ്യാസമ്പന്നരായ അധ്യാപകരെ പട്ടിണിയിലേക്ക് തള്ളിവിടുന്നത് പൊതുസമൂഹം തിരിച്ചറിയണം


@ ഓപ്പൺ സർവകലാശാലയുടെ വരവ്

ശ്രീനാരായണഗുരു സർവകലാശാലയെ കേരളത്തിലെ പൊതുസമൂഹം സ്വാഗതം ചെയ്തുവെങ്കിലും സമാന്തര വിദ്യാഭ്യാസമേഖല ആശങ്കയോടെയാണ് കാണുന്നത്.
പാരലൽ കോളേജുകളെ ആശ്രയിക്കാതെതന്നെ കുട്ടികൾക്ക് ഓപ്പൺ സർവകലാശാലയിൽ പഠിക്കാൻ കഴിയുമെന്നതാണ് ഈ മേഖലയെ അലട്ടുന്നത്. മറ്റു സംസ്ഥാനങ്ങളിൽ ഓപ്പൺ സർവകലാശാലകൾ ഉണ്ടെങ്കിലും നിലവിലുള്ള യൂണിവേഴ്സിറ്റികളുടെ വിദൂരവിദ്യാഭ്യാസ, പ്രൈവറ്റ് രജിസ്ട്രേഷൻ നിർത്തലാക്കിയിട്ടില്ലെന്നാണ് അധ്യാപകർ പറയുന്നത്.എന്നാൽ, 2009 ൽ ശ്രീനാരായണ ഗുരു സർവകലാശാലയുടെ പ്രഖ്യാപനം വന്നപ്പോൾത്തന്നെ കേരളത്തിലെ നാലു സർവകലാശാലകളിലെയും ഇത്തരം കോഴ്സുകൾ നിർത്തലാക്കി ശ്രീനാരായണ ഗുരു സർവകലാശാലയിലേക്ക് മാറ്റുമെന്ന് അറിയിച്ചിരുന്നു.
അതുകൊണ്ടുതന്നെ ഓപ്പൺ സർവകലാശാല പാരലൽ കോളേജുകളെ പ്രതിസന്ധിയിലാക്കുമെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്നവരുടെ അഭിപ്രായം.



Wednesday, 28 July 2021

വഴിയോര വാണിഭക്കാർ പട്ടിണിയിൽ ഇളവ് വേണമെന്ന ആവശ്യം

വഴിയോര വാണിഭക്കാർ പട്ടിണിയിൽ ഇളവ് വേണമെന്ന ആവശ്യം 

കൊല്ലം: ഓണം വരുന്നു കച്ചവടം നടത്താൻ അനുവാദിക്ക്ണം ഞാൻ ഇ റോഡരുകിൽ ഇരുന്നോളാം സാർ...റോഡരികിൽ കച്ചവടം വർഷങ്ങളായി വഴിയോര കച്ചവടം നടത്തുന്ന സഹദേവൻ പോലീസിനോട് പറഞ്ഞു..കഞ്ഞികുടിക്കാൻ റേഷനരി ഉണ്ട് പക്ഷെ മരുന്ന് വാങ്ങണം ഹൃദയസംബന്ധമായ അസുഖം ഉണ്ട് സാർ.. വഴിയോര കച്ചവടകാരുടെ അവസ്ഥയാണിത്. കൊവിഡ് കാലത്ത് 
ജീവിതം എവിടെയെത്തുമെന്ന് യാതൊരു പ്രതീക്ഷയുമില്ലാതെ 
വഴിമുട്ടി വഴിയോരകച്ചവടക്കാർ പട്ടിണിയിൽ
കാലവർഷപ്പെയ്ത്തിനിടെ ചുടുകണ്ണീർ വീണ് പൊള്ളുകയാണ് വഴിയോര ജീവിതങ്ങൾ കുടുംബത്തെ ഒരു കരയ്ക്കെത്തിക്കാൻ വഴിയോര വില്പന കേന്ദ്രങ്ങളിലൂടെ അന്നന്നത്തെ അന്നത്തിന് വക കണ്ടെത്തിയവരാണ് വഴിയോര കച്ചവടക്കാർ പഴങ്ങളും പച്ചക്കറികളും പലഹാരങ്ങളും തുണിത്തരങ്ങളും ചെരിപ്പുകളും തുടങ്ങി പലവിധ സാധനങ്ങൾ കൂകിവിളിച്ച് വിറ്റിരുന്നവർ ഇന്ന് മുഴുപട്ടിണിയിലാണ് കൊവിഡിന്റെ ആദ്യഘട്ടത്തിൽ തൊഴിൽ നഷ്ടമായവരിൽ ചിലരെങ്കിലും ചെറുവാഹനങ്ങളിലും മറ്റുമായി വീടുകളിലേക്കെത്തി ഇപ്പോഴും ജീവിക്കാനുള്ള വക കണ്ടെത്തുന്നുണ്ട് പക്ഷേ, രണ്ടാം ലോക് ഡൗൺ ഒരു മാസം പിന്നിടുമ്പോൾ മേഖലയിലെ ഭൂരിഭാഗം പേരും ദുരിതത്തിൽ നിന്ന് കരയറാതെ പെരുവഴിയിലാണ് ജില്ലയിൽ 5000ത്തോളം വഴിയോര കച്ചവടക്കാരുണ്ടെന്നാണ് കണക്ക്നഗര പരിധിയിൽ മാത്രം 1500ലധികം ആളുകൾ വഴിയോര കച്ചവടം നടത്തുന്നുണ്ട്ഒന്നാം ലോക് ഡൗണിൽ ജോലി നഷ്ടമായവരും കൊവിഡ് പ്രതിസന്ധിയെ തുടർന്ന് നാട്ടിലെത്തിയ പ്രവാസികളും താത്കാലിക ആശ്വാസമായി ഈ മേഖല തിരഞ്ഞെടുത്തിരുന്നു അവരെ കൂടി ഉൾപ്പെടുത്തിയാൽ എണ്ണം വർദ്ധിക്കും. ഇളവിലും രക്ഷയില്ല അവശ്യ സാധന വില്പനയ്ക്കുള്ള അനുമതി ഉപയോഗിച്ച് പഴങ്ങളും പച്ചക്കറികളും വിൽക്കുന്നവരുണ്ട് ബാക്കിയുള്ളവർക്ക് ഇളവ് ലഭിക്കുമ്പോൾ പോലും തൊഴിലെടുക്കാനാകാത്ത അവസ്ഥയാണ് താൽക്കാലികമായി പോലും തൊഴിൽ കണ്ടെത്താൻ കഴിയാതെ കുടുംബങ്ങൾ കടുത്ത ദുരിതത്തിലാണ് കൊല്ലം നഗരത്തിൽ കച്ചവടത്തിനെത്തുന്നവരിൽ വലിയൊരു ഭാഗവും ഗ്രാമീണ മേഖലകളിൽ നിന്നുള്ളവരാണ് പൊതുഗതാഗതം നാമമാത്രമായി മാറിയതോടെ 
ഇളവ് ലഭിച്ചിട്ടും വരാനാകാത്ത സ്ഥിതിയുണ്ട് ഹോട്ടലുകൾക്ക് തുറക്കാൻ അനുവാദമുള്ളപ്പോഴും വഴിയോര കച്ചവട വിഭാഗത്തിൽ വരുന്ന തട്ടുകടകൾക്ക് താഴുവീണു കിടക്കുകയാണ്സർക്കാർ അടിയന്തരമായി ഇടപെട്ട് പ്രതിസന്ധി പരിഹരിക്കണമെന്നാണ് ഇവരുടെ ആവശ്യം സഹായം ലഭിക്കാനും താമസം അസംഘടിത മേഖലയിലെ തൊഴിലാളികൾക്കുള്ള ക്ഷേമനിധിയിൽ അംഗമായിട്ടുള്ളവർക്ക് സർക്കാർ പ്രഖ്യാപിച്ച 1000 രൂപ പോലും ലഭിക്കാൻ നടപടിയില്ല കൊവിഡ് കാരണം ഓഫീസുകൾ പ്രവർത്തിക്കുന്നില്ലെന്ന മറുപടിയാണ് യൂണിയൻ നേതാക്കൾക്ക് ലഭിക്കുന്നത് 
യൂണിയനുകൾ ഇടപെട്ട് ചിലയിടങ്ങളിൽ ഭക്ഷ്യക്കിറ്റ് വിതരണമൊക്കെ നടത്തിയെങ്കിലും ആവശ്യമായവർക്കെല്ലാം എത്തിക്കാൻ കഴിഞ്ഞില്ല മറ്റു വ്യാപാര സ്ഥാപനങ്ങൾക്ക് ഇളവ് അനുവദിക്കുന്നത്തിനുപരി വഴിയോര കച്ചവടക്കാർക്ക് എല്ലാ. ദിവസവും 
കൊവിഡ് മാനദണ്ഡം പാലിച്ച് തൊഴിലെടുക്കുന്നതിന് അനുമതി നൽകണമെന്നാണ് ഈ മേഖലയിലുള്ളവരുടെ ആവശ്യം.

ചിത്രം: വഴിയോര വാണിഭക്കാർ 

Tuesday, 27 July 2021

ഓഫീസ് വാടക കടംവാങ്ങേണ്ട സ്ഥിതി അഭിഭാഷകർ കടുത്ത പ്രതിസന്ധിയിൽ

ഓഫീസ് വാടക കടംവാങ്ങേണ്ട സ്ഥിതി അഭിഭാഷകർ കടുത്ത പ്രതിസന്ധിയിൽ

കൊല്ലം: “ധാരാളം കേസുകൾ ഉണ്ടായിരുന്ന കാലത്ത് വാടകയ്ക്കെടുത്ത ഓഫീസാണ്. ഇപ്പോൾ വാടക കൊടുത്തിട്ട് രണ്ടുമാസമായി വൈദ്യുതിബില്ലും
മറ്റ് ചെലവുകളും കൊടുക്കാനുണ്ട്
സഹായത്തിനുള്ള ക്ലാർക്കുമാരുടെയും
ഡി ടി പി ഓപ്പറേറ്റർമാരുടെയും അപേക്ഷ എഴുതുന്നവരുടെയും 
സ്ഥിതിയും വളരെ മോശമാണ് ” കൊല്ലം ബാറിലെ  യുവ അഭിഭാഷകൻ പറഞ്ഞു തുടങ്ങി. കോവിഡ് നിയന്ത്രണവും ലോക്ക് ഡൗണും മറ്റേതുവിഭാഗത്തെയും പോലെ അഭിഭാഷകസമൂഹത്തെയും സാരമായി ബാധിച്ചു. കേസില്ല, ഫീസില്ല, ചെലവിന് കുറവുമില്ല വരുമാനം കുറവും ചെലവ്‌ കൂടുകയും ചെയ്യുന്ന അവസ്ഥയിലാണ് കാര്യങ്ങൾ യുവഅഭിഭാഷകൻ പറഞ്ഞു നിർത്തി. “സ്വന്തം വരുമാനം വിടുക. ഒരു ഓഫീസ്നടത്തിക്കൊണ്ടുപോകണമെങ്കിൽ വാടകയും ക്ലാർക്കിന്റെ ശമ്പളവും വൈദ്യുതി ചാർജും എല്ലാ ചേർത്ത് മാസം ചുരുങ്ങിയത് 25000 രൂപ വേണം.
ജൂനിയേഴ്സിന്റെ കാര്യവും നോക്കണം.
ലോക്ക് ഡൗൺ തുടങ്ങിയതിൽപ്പിന്നെ മാസം 5000 രൂപ തികച്ച് കിട്ടാത്ത അഭിഭാഷകരാണ് ജില്ലയിൽ അധികവും. അതേ സമയം കോടതി കേസ് വിളിക്കുന്നതുകൊണ്ട് ഹാജരാകാതിരിക്കാനും വയ്യ” കൊല്ലം 
ബാർ അസോസിയേഷനിലെ മുതിർന്ന അഭിഭാഷകൻ പറയുന്നു.
കൊല്ലം -22
കൊട്ടാരക്കര- 7
പുനലൂർ  - 7
കരുനാഗപ്പള്ളി- 3
ചവറ - 3
പരവൂർ-2
കടയ്ക്കൽ-1
ചടയമംഗലം-ഗ്രാമ ന്യായാലയം 
പെരിനാട് - ഗ്രാമ ന്യായാലയം 
ശാസ്താംകോട്ട -2
ഇവിടെയെല്ലാം കൂടി രണ്ടായിരത്തിലേറെ അഭിഭാഷകരുണ്ട്. സജീവമായി പ്രാക്ടീസ് നടത്തുന്നവർ മാത്രം ആയിരത്തിലധികം വരും. അവരുടെ കാര്യമാണ് കഷ്ടം. പത്തുവർഷത്തിൽ താഴെ പ്രാക്ടീസുള്ളവർക്കും ഏതാണ്ട് 40 വയസ്സ് പിന്നിട്ടവർക്കും മറ്റുരംഗത്തേക്ക് ചുവടുവെയ്ക്കാനുള്ള പ്രായം പിന്നിട്ടു. കുടുംബവും മറ്റ് ഉത്തരവാദിത്വങ്ങളും ആകുകയും ചെയ്തു. കോവിഡും ലോക്ക് ഡൗണും ഇവരുടെ വരുമാനം ലോക്ക് െചയ്തു.

അഭിഭാഷകർ പറയുന്നത് ഇങ്ങനെയാണ്
“കക്ഷികൾ വന്നാലല്ലേ ഞങ്ങൾക്ക് ഫീസ് കിട്ടൂ. ‌ലോക്ക് ഡൗൺ കാരണം ആരും വരുന്നില്ല. അതേസമയം എണ്ണം കുറച്ചാണെങ്കിലും കോടതിയിൽ കേസ് വിളിക്കുന്നുണ്ട്. അതിനാൽ കോടതിയിൽ പോകാതിരിക്കാനും പറ്റുന്നില്ല’’ കൊല്ലം കോടതിയിലെ ഒരു അഭിഭാഷകൻ പറഞ്ഞു.കൊല്ലത്തെ കോടതികളിൽ  മാത്രം ദിവസം അഞ്ഞൂറോളം കേസ് വിളിച്ചിരുന്നതാണ്. ഇപ്പോൾ 22 കോടതിയിലും കൂടി 100 കേസേ വിളിക്കുന്നുള്ളൂ.

കൊല്ലത്തെ എല്ലാ. കോടതികളും കൂടി ചേർന്ന് രാവിലെയും ഉച്ചയ്ക്കുശേഷവുമായി നൂറ്കേ സുകളാണ് ഇപ്പോൾ ദിവസം പരിഗണിക്കുന്നത്. കക്ഷികൾക്ക് കോടതികളിൽ പ്രവേശനം അനുവദിക്കാത്തതുകൊണ്ട് വക്കീലോഫീസുകളിലും എത്താറില്ല അത് കൊണ്ട് വക്കീൽ ഫീസും ഇല്ല.
 പുതിയ വക്കാലത്തുകൾ തീർത്തും കുറഞ്ഞതുകൊണ്ട്‌ സ്റ്റാമ്പ്‌ ഫീ ഇനത്തിൽ സർക്കാരിനും ലക്ഷക്കണക്കിന് രൂപ വരുമാനം കുറഞ്ഞു.

“കൂടുതൽ കേസുകൾ ഉണ്ടാകണമെന്നാഗ്രഹിക്കുന്നവരാണ് അഭിഭാഷകർ എന്ന് പൊതുവെ ഞങ്ങളെ പരിഹസിക്കാറുണ്ട്. കേസ് കൂടുകയല്ല ഞങ്ങളുടെ ആവശ്യം. മാന്യമായി ജീവിക്കാനുള്ള വഴിയുണ്ടാകുകയാണ്. വൻതുക മുടക്കി വർഷങ്ങൾ കഷ്ടപ്പെട്ട് പഠിച്ചിട്ടാണ് പ്രാക്ടീസ് തുടങ്ങുന്നത്.
തുടക്കക്കാർക്ക് സ്‌റ്റൈപ്പന്റ് സർക്കാർ കൊടുക്കണമെന്ന പണ്ടേയുള്ള ആവശ്യം നടപ്പായിട്ടില്ല. ക്ഷേമനിധിയും മെച്ചപ്പെടുത്തണം. ഇപ്പോൾ 40 വർഷം സേവനം ചെയ്താൽ കിട്ടുന്നത് പത്തുലക്ഷം രൂപ മാത്രമാണ്” ഒരു മുതിർന്ന അഭിഭാഷകൻ ചൂണ്ടിക്കാട്ടുന്നു.

Saturday, 24 July 2021

പട്ടികജാതി കുടുംബങ്ങൾക്കുള്ള ആനുകൂല്യങ്ങൾ നിഷേധിച്ച് ഗ്രാമപഞ്ചായത്ത്‌ അംഗം

പട്ടികജാതി കുടുംബങ്ങൾക്കുള്ള ആനുകൂല്യങ്ങൾ നിഷേധിച്ച് ഗ്രാമപഞ്ചായത്ത്‌ അംഗം 

ചാത്തന്നൂർ : ചിറക്കര പഞ്ചായത്തിൽ  പട്ടികജാതി കുടുംബങ്ങളിലെ വയോധികർക്കുള്ള കട്ടിൽ കൊടുക്കാതെ ഗ്രാമപഞ്ചായത്ത് അംഗം. കണ്ണേറ്റ വാർഡിലെ ഗ്രാമപഞ്ചായത്ത് അംഗമാണ് വാർഡിലെ അർഹതപ്പെട്ട
അംഗങ്ങൾക്ക് ഉള്ള കട്ടിൽ കൊടുക്കാതെ ഒളിച്ചുകളിക്കുന്നത്. കഴിഞ്ഞ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ കാലത്ത്
 പട്ടികജാതി കുടുംമ്പങ്ങളിലെ 60വയസിന് മുകളിൽ പ്രായമുള്ളവർക്ക് 
കട്ടിൽ അനുവദിക്കുകയും
ചിറക്കര ഗ്രാമപഞ്ചായത്തിലെ 2020-21 ലെ പട്ടികജാതി ക്ഷേമത്തിനുള്ള 
പദ്ധതിയിൽ പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്ന പ്രൊജക്റ്റ്‌ നമ്പർ : 126/21വൃദ്ധർക്ക് കട്ടിൽ പദ്ധതിയുടെ ഗുണഭോക്താക്കളായി  കണ്ണേറ്റ
വാർഡിലെ ഒലിപ്പുവിള വീട്ടിൽ 
 അശോകൻ,കല്ലുവിള വീട്ടിൽ 
സദാനന്ദൻ,കല്ലുവിള വീട്ടിൽ 
 രാജൻ, കല്ലുവിള വീട്ടിൽ വിലാസിനി എന്നിവരെ  ഗുണഭോക്താക്കളായി തിരഞ്ഞെടുക്കപ്പെട്ടുവെന്നും എഴ്ദിവസത്തിനുള്ളിൽ രേഖകളുമായി പഞ്ചായത്ത്‌ ഓഫീസിൽ ഹാജരാകണമെന്നും കാണിച്ചു ഗ്രാമപഞ്ചായത്തിന്റെ അറിയിപ്പ്
കഴിഞ്ഞ ജനുവരി 22ന് 
ഗുണഭോക്താക്കൾക്ക് ലഭിക്കുകയും ഇതിൻപ്രകാരം രേഖകൾ പഞ്ചായത്ത്‌ മെമ്പറുടെ കൈവശം കൊടുക്കുകയും ചെയ്തു. എന്നാൽ ഇ രേഖകൾ ഒന്നും തന്നെ പഞ്ചായത്തിൽ കൊടുത്തില്ല 
അപേക്ഷ നൽകിയ എല്ലാവർക്കും ഗ്രാമപഞ്ചായത്ത് കഴിഞ്ഞ ഫെബ്രുവരിയിൽ കട്ടിൽ നൽകിയപ്പോഴാണ്, കണ്ണേറ്റ വാർഡിലെ നിർദ്ധനരും വായോധികരുമായ നാല്
പട്ടികജാതി കുടുംബങ്ങൾക്ക് 
കട്ടിൽ നഷ്ടപ്പെട്ടതായി അറിയുന്നത്.
 ഇതിൽ ഒരു ഗുണഭോക്താവ് പട്ടികജാതി - പട്ടികവർഗ ക്ഷേമ മന്ത്രിക്ക് പരാതിയും നൽകി. അർഹതയുള്ളവരുടെ രേഖകൾ ഹാജരാക്കാൻ പഞ്ചായത്ത്സമയം  നൽകിയെങ്കിലും കണ്ണേറ്റ വാർഡിലെ പട്ടികജാതി കുടുംമ്പങ്ങളുടെ രേഖകൾ കോൺഗ്രസ് കാരനായ ഗ്രാമപഞ്ചായത്ത്  അംഗം ഹാജരാക്കാത്തതിനെ തുടർന്ന് കണ്ണേറ്റ വാർഡിലെ ഫണ്ട് നഷ്ടപ്പെടുന്ന അവസ്ഥയിലെത്തി നിൽക്കുന്നത്. എല്ലാ  അംഗങ്ങളും അർഹതപെട്ടവരുടെ  രേഖകൾ എല്ലാം പഞ്ചായത്ത്‌ ഉദ്യോഗസ്ഥരുടെ മുന്നിൽ നൽകിയിട്ടും കണ്ണേറ്റവാർഡിലെ ഗ്രാമപഞ്ചായത്ത്‌ അംഗം പട്ടികജാതി കുടുംബങ്ങളിൽ നിന്നും വാങ്ങിയ  രേഖകൾ സമർപ്പിക്കുകയോ അതിനുള്ള ശ്രമം നടത്തുകയോ ചെയ്തില്ല തുടർന്ന് അത് ചോദ്യം ചെയ്യുകയും കട്ടിൽ വിഷയം ഗുണഭോക്താക്കളെയും നാട്ടുകാരെയും അറിയിച്ചതിന്റെ പേരിൽ നിരപരാധികളായ ബിജെപി പഞ്ചായത്ത്‌ സമിതി ജനറൽ സെക്രട്ടറിയടക്കമുള്ള 
 പ്രവർത്തകരുടെ വീടുകളിൽ കയറി സ്ത്രീകളും കുട്ടികളും അടങ്ങുന്നവരെ കോൺഗ്രസുകാരനായ മെമ്പറും 
കൂട്ടാളികളും കള്ളക്കേസുകളിൽ പെടുത്തി അകത്താക്കുമെന്നും വേണ്ടിവന്നാൽ കൈകാര്യം ചെയ്യുമെന്നും ഭിക്ഷണിപ്പെടുതിയതിന് ശേഷം നിരപരാധികളായ  പ്രവർത്തകരുടെ പേരിൽ ചാത്തന്നൂർ പോലീസ് സ്റ്റേഷനിൽ കള്ളപ്പരാതി നൽകുകയാണ് ചെയ്തത്.പോലിസ് സ്റ്റേഷനിൽ പോലും എത്താതെ ഗ്രാമപഞ്ചായത്ത്‌ അംഗം ഒളിച്ചു കളിക്കുകയായിരുന്നുവെന്ന് പ്രവർത്തകർ പറയുന്നു.


പട്ടികജാതി കുടുംബങ്ങൾക്കുള്ള ആനുകൂല്യങ്ങൾ ലഭിക്കാൻ ശക്തമായ പ്രഷോഭപരിപാടികളുമായി മുന്നോട്ട് പോകും -ബിജെപി 

ചിറക്കര ഗ്രാമപഞ്ചായത്തിലെ സിപിഐ കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് ഭരണത്തിൽ ഗുണഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നതായി ബിജെപി ചിറക്കര പഞ്ചായത്ത് സമിതി. ചിറക്കര ഗ്രാമ പഞ്ചായത്തിലെ പട്ടികജാതി വിഭാഗത്തിൽപ്പെട്ടവയോജനങ്ങൾക്ക് കട്ടിൽ കൊടുക്കുന്ന പദ്ധതിയിൽവൻ ക്രമക്കേട് ആണ് നടക്കുന്നത് . മുൻ ഭരണ സമിതിയുടെ കാലത്ത് 60 പേർക്ക് കട്ടിൽ നൽകുന്ന ലിസ്റ്റാണ് തയ്യാറാക്കിയത്. ഇതിൽ 18 ഓളം കട്ടിലുകൾ വിതരണം ചെയ്തു. എന്നാൽ ഈ ഭരണ സമിതിയിൽ ചില അംഗങ്ങൾ പുതിയ ലിസ്റ്റ് തയ്യാറാക്കണമെന്നു ആവശ്യപ്പെട്ട ങ്കിലും കഴിയാത്തതിനാൽ പഴയ ലിസ്റ്റ് തന്നെ അംഗീകരിച്ചു. എന്നാൽ കോൺഗ്രസിലെകണ്ണേറ വാർഡംഗം ഗുണഭോക്താക്കളകയ്യിൽ നിന്ന് പഞ്ചായത്തിൽ കൊടുക്കാൻ എന്ന വ്യാജേന രേഖകൾ വാങ്ങി കൊണ്ടുപോയെങ്കിലും പഞ്ചായത്തിൽ ഹാജരാക്കിയില്ല. എന്നാൽ നാളുകൾ കഴിഞ്ഞിട്ടും കട്ടിൽ ലഭിക്കാത്തതിനാൽ ഗുണഭോക്താക്കൾ പഞ്ചായത്തിൽ അന്വേഷിച്ചപ്പോഴാണ് രേഖകൾ ഹാജരാക്കിയിട്ടില്ല എന്ന വിവരം പുറത്ത് അറിയുന്നത്. ഇത്തരത്തിൽ ആനുകൂല്യം നിഷേധിച്ച ഗ്രാമ പഞ്ചായത്തംഗത്തിനെതിരെ നിയമനടപടി ക്കൊരുങ്ങുകയാണ് ഗുണഭോക്താക്കൾ. വിഷയത്തിൽ പ്രതികരിച്ച ബിജെപി നേതാക്കളെ കള്ള കേസിൽ കുടുക്കാനാണ് സിപിഐ - കോൺഗ്രസ് ഗൂഢാലോചന . വിഷയത്തിൽ സിപിഎം നേതൃത്വം ആശയ കുഴപ്പത്തിലായി. പല നയപരമായ തീരുമാനങ്ങളും പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് മെമ്പറുമാരും ഒരുമിച്ചാണ് തീരുമാനം എടുക്കുന്നത്. സിപിഎം - സിപിഐ തർക്കം മൂലം പല പദ്ധതികളും മുടങ്ങുന്ന സ്ഥിതിയാണ്ഉള്ളത്. വിഷയത്തിൽ ശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ബിജെപി പഞ്ചായത്ത് സമിതി പ്രസിഡന്റ് ജി. സന്തോഷും എം വിനയകുമാറും ബൂത്ത്‌ പ്രസിഡണ്ട്‌ ബൈജു ജി എസും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു.



മഹിളാമോർച്ച പ്രവർത്തകർക്ക് നേരെയുള്ള പോലിസ് നടപടി പോലീസിന്റെ സ്ത്രീകളോടുള്ള ക്രൂരതയുടെ മുഖം -ബി. ബി. ഗോപകുമാർ

മഹിളാമോർച്ച പ്രവർത്തകർക്ക് നേരെയുള്ള പോലിസ് നടപടി പോലീസിന്റെ സ്ത്രീകളോടുള്ള ക്രൂരതയുടെ മുഖം -ബി. ബി. ഗോപകുമാർ 
കുണ്ടറ: ആരോപണവിധേയനായ മന്ത്രി എ. കെ. ശശീന്ദ്രന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് മഹിളാമോർച്ച പ്രവർത്തകർ നടത്തിയ മാർച്ചിനെ കായികപരമായി നേരിട്ട പോലിസ് നടപടി അങ്ങേയറ്റം പ്രതിക്ഷേധാർഹമാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ്‌ ബി. ബി. ഗോപകുമാർ പറഞ്ഞു.ജനപ്രതിനിധികൾ അടക്കമുള്ള മഹിളാമോർച്ച പ്രവർത്തകർ സമാധാനപരമായാണ് മാർച്ച് നടത്തിയത്. യാതൊരു മുന്നറിയിപ്പും ഇല്ലാതെ പോലിസ്ബലം പ്രയോഗിച്ച്കൊ ണ്ട് ലാത്തിചാർജ് നടത്തിയത് കൂടാതെ 
 ജലപീരങ്കിയും പ്രയോഗിച്ച പോലിസിന്റെ നടപടി സ്ത്രീ സമൂഹത്തിന് നേരെയുള്ള പോലീസിന്റെ ക്രൂരതയുടെ തെളിവാണ് എന്നും ഗോപകുമാർ പറഞ്ഞു കുണ്ടറയിൽ പോലിസ് അതിക്രമത്തിൽ പരക്കേറ്റ മഹിളാമോർച്ച പ്രവർത്തകരുടെ വീടുകളിൽ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു.കൊല്ലം മണ്ഡലം പ്രസിഡന്റ് സാംരാജ്, കുണ്ടറ മണ്ഡലം പ്രസിഡന്റ് ഇടവട്ടം വിനോദ് എന്നിവർ ഒപ്പമുണ്ടായിരുന്നു.

ഫോട്ടോ:കുണ്ടറയിൽ പരിക്കേറ്റ 
മഹിളാമോർച്ച പ്രവർത്തകരെ ബിജെപി കൊല്ലം ജില്ലാ പ്രസിഡന്റ്‌ ബി. ബി. ഗോപകുമാർ സന്ദർശിക്കുന്നു.

Friday, 23 July 2021

വിവിധ വകുപ്പുകളുടെ ആവശ്യങ്ങൾക്കായി നിരത്തിലോടുന്നതിൽ കള്ളടാക്സികളും

വിവിധ വകുപ്പുകളുടെ ആവശ്യങ്ങൾക്കായി  നിരത്തിലോടുന്നതിൽ കള്ളടാക്സികളും

@കൊവിഡ് ഡ്യുട്ടിയ്ക്ക് സെക്ടർ മജിസ്‌ട്രേട്ടുമാർ ഉപയോഗിക്കുന്നതും കള്ള ടാക്സികൾ 

കൊല്ലം : ജില്ലയിലെ ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്റിനും സിവിൽ സ്റ്റേഷനിലെ ചില ഡിപ്പാർട്ട്മെന്റുകൾക്കുവേണ്ടിയും
കൊവിഡ് ഡ്യുട്ടിയ്ക്കും 
നിരത്തിലോടുന്ന വാഹനങ്ങളിലധികവും കള്ളടാക്സികളും.
പുറത്തുനിന്ന് ഓഫീസ് ആവശ്യങ്ങൾക്കായി ഓടാൻ വാടകയ്ക്ക് എടുത്തതാണിവ. സ്വകാര്യ വാഹനമായി രജിസ്റ്റർചെയ്ത ഇവ നിരത്തിലേക്കിറങ്ങുന്നത് ടാക്സി വാഹനങ്ങൾക്കുപയോഗിക്കുന്ന മഞ്ഞബോർഡുകൾ ഉപയോഗിച്ചാണ്.
വാഹനത്തിന്റെ വിവരങ്ങൾ മോട്ടോർവാഹനവകുപ്പിന്റെ പരിവാഹൻ സൈറ്റിൽ പരിശോധിച്ചപ്പോൾ സ്വകാര്യവാഹനമെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. വെള്ളബോർഡാണ് സ്വകാര്യ വാഹനങ്ങളുടെ നബർ പ്ലേറ്റുകൾക്കായി ഘടിപ്പിക്കേണ്ടത്. എന്നാൽ, കള്ളടാക്സിയായി ഓടുന്ന വാഹനങ്ങൾ വെള്ള ബോർഡ് മാറ്റി മഞ്ഞ ബോർഡ് ഉപയോഗിച്ചാണ് നിരത്തിലോ‍ടുന്നത്. ടാക്സിവാഹനങ്ങളെന്ന വ്യാജേനയാണ് ഇവർ വാടകയ്ക്കെടുക്കുന്നത്.
ജില്ലയിൽ ഇത്തരത്തിൽ ഒട്ടനവധി സ്വകാര്യവാഹനങ്ങൾ ടാക്സി ബോർഡുപയോഗിച്ച് നിരത്തിലോടുന്നുണ്ട്. ഇത്തരത്തിലുള്ള തട്ടിപ്പ് നടത്തുമ്പോൾ നഷ്ടം സർക്കാരിനാണ്. വൻതോതിലുള്ള നികുതി വെട്ടിപ്പാണ് നടക്കുന്നത്. ടാക്സിബോർഡാകുമ്പോൾ മോട്ടോർ വാഹനവകുപ്പിന് സംശയം തോന്നില്ല എന്നതാണ് ഇതിന്റെ കാര്യം.
പലതവണ ഇത്തരത്തിലുള്ള ലംഘനങ്ങൾ  മോട്ടോർവാഹനവകുപ്പിന് ടാക്സി ഡ്രൈവർമാർ പരാതി നൽകിയിരുന്നു. എന്നാൽ, നടപടിയൊന്നും ഉണ്ടായിട്ടില്ല.
 കള്ളടാക്സിയായി ഓടുന്നതിൽ മിക്കതും ജില്ലയ്ക്ക് പുറത്ത് രജിസ്റ്റർ ചെയ്ത വാഹനങ്ങളാണ്.
ഇത്തരത്തിൽ ടാക്സ് വെട്ടിച്ച് പ്രൈവറ്റ് വാഹനങ്ങൾ ടാക്സി നമ്പർ ബോർഡ് ഉപയോഗിച്ച് നിരത്തിലോടുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് അധികാരികൾക്ക് പലതവണ പരാതി നൽകിയിട്ടുണ്ട്. പക്ഷേ, ഫലമൊന്നും ഇല്ലായെന്ന് ടാക്സി ഡ്രൈവർമാർ പറയുന്നു.


നെടുങ്ങോലം സഹകരണബാങ്കിൽ സിപിഎം നേതൃത്വം കൊടുത്ത ഭരണസമിതി നടത്തിയത് ഗുരുതര ക്രമകേടുകൾ പരാതിയുമായി ഇടപാടുകാരൻ

പരവൂർ: നെടുങ്ങോലം സഹകരണബാങ്കിൽ സിപിഎം നേതൃത്വം കൊടുത്ത ഭരണസമിതി നടത്തിയത് ഗുരുതര ക്രമകേടുകൾ പരാതിയുമായി ഇടപാടുകാരൻ മുൻ ബാങ്ക് പ്രസിഡന്റും ഭാര്യയും ലഹാൻ തിരുത്തി തട്ടിയത് കോടികണക്കിന് രൂപ വസ്തു ഉടമയ്ക്ക് ബാങ്കിൽ നിന്നും ലോൺ നൽകിയത് പ്രാതമിക അംഗത്വം പോലും ഇല്ലാതെ ലോൺ സമയത്ത് ഒരിക്കൽ പോലും വസ്തു ഉടമകൾ ബാങ്കിൽ പോയിട്ടും ഇല്ല. ഒരു കോടി അന്പത്തിയഞ്ചു ലക്ഷം രൂപയ്ക്ക് വിലപറഞ്ഞ വസ്തുവിന് ബാങ്കിൽ നിന്നും എടുത്ത ലോൺ ഒന്നരകോടി. മുൻ ബാങ്ക് പ്രസിഡന്റും സിപിഎം ഏരിയ കമ്മിറ്റി അംഗവുമായിരുന്ന അനിലും ഭാര്യയും സിപിഎം നേതാവുമായിരുന്ന ബിന്ദുവും 
മരിച്ചുപോയ ബാങ്ക് ജീവനകാരനായിരുന്ന കുട്ടൻസുരേഷിന്റെ പേരിൽ നടത്തിയ വസ്തു ഇടപാടിൽ ഗതികേടിൽ കുട്ടൻസുരേഷിന്റെ ജോലിയും നഷ്ടമായി അവസാനം ആത്മഹത്യചെയ്യേണ്ട അവസ്ഥയിലെത്തി. നെടുങ്ങോലം സർവീസ് സഹകരണബാങ്കിൽ സിപിഎം നേതാക്കളായിരുന്ന ദമ്പതികൾ നടത്തിയത് ഗുരുതര ക്രമകേടുകൾക്കെതീരെ കേന്ദ്രഏ ജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് പരാതികാരൻ. വസ്തു ഇടപാടിനെ കുറിച്ച് പരാതികാരനായ പാരിപ്പള്ളി ഹരിതത്തിൽ മോഹൻദാസ് പറയുന്നത് ഇങ്ങനെയാണ് 
മുൻ നെടുങ്ങോലം ബാങ്ക് പ്രസിഡന്റും
സിപിഎം ചാത്തന്നൂർ ഏരിയകമ്മിറ്റി അംഗവുമായ അനിലും 
 ഭാര്യയും മഹിളാ ഫെഡറേഷൻ നേതാവുമായ ബിന്ദുവും ചേർന്ന്
വില്ല പ്രൊജക്റ്റിനെന്ന പേരിൽ മോഹൻദാസിന്റെയും ഭാര്യയുടെയും പേരിലുള്ള വസ്തു വാങ്ങുന്നത്തിന് സമീപിക്കുകയും  സെന്റിന് ഒരു ലക്ഷത്തി പതിനായിരം രൂപ വച്ച് ഒരു ഏക്കർ 41സെന്റ് വസ്തുവിനാണ് എഗ്രിമെന്റ് എഴുതിയത് അനിൽ ബാങ്ക് പ്രസിഡന്റ്‌ ആയതിനാൽ വിശ്വസ്തനായ ബാങ്ക് ജീവനക്കാരൻ കൂടിയായ കുട്ടൻസുരേഷിന്റെ പേരിൽ എഗ്രിമെന്റ് ഏഴുതുകയും നാഷണലൈസ്ബാങ്കിൽ നിന്നും ലോൺ എടുക്കുന്നതിന് വേണ്ടി താത്കാലിക ലോൺ മോഹൻദാസിന്റെയും ഭാര്യയുടെയും പേരിൽ എടുക്കാൻ ആവശ്യപ്പെടുകയും 
തുടർന്ന് ബാങ്കിന്റെ വാഹനത്തിൽ ഉദ്യോഗസ്ഥർ എത്തി ലഗാനിൽ ഒപ്പിട്ടു കൊടുക്കുകയാണ് ഉണ്ടായത് മോഹൻദാസിന്റെയും ഭാര്യയുടെയും പേരിലുള്ള വസ്തുവിൽ ആറ് ഗഹാനുകളിലായി മുപ്പത് ലക്ഷം രൂപയുടെ ലോൺ ആണ് വീട്ടിൽ നിന്നും മോഹൻദാസിന്റെയും ഭാര്യയുടെയും കൈകളിൽ നിന്നും ഒപ്പിട്ടു വാങ്ങിയത് ആ പൈസ ചെക്ക് മുഖേന അദ്ധ്വാ
അഡ്വൻസ്  തുകയായി മോഹൻദാസിന് കൈമാറിയിട്ടുണ്ട്. തുടർന്ന് ആറ് മാസം കഴിഞ്ഞു വസ്തു ഏഴുതാത്തതിനെ തുടർന്ന് മോഹൻദാസ് അനിലിനെ സമീപിക്കുകയും ഒപ്പം തന്നെ ബാങ്ക് ലോൺ എത്രയാണെന്ന് രെജിസ്റ്റർ ഓഫിസിൽ അന്വേഷണം നടത്തിയതിനെ തുടർന്ന് ലഹാനിലും തിരുത്തി ഓരോ ലഗാനിലും
25ലക്ഷം രൂപയാണ് ലോൺ എടുത്തിരിക്കുന്നത് എന്ന് കണ്ടെത്തിയത്. തുടർന്ന് കെണിയിൽ പെട്ടുവെന്ന് മനസിലാക്കിയ മോഹൻദാസ് ഡി ജി പിയ്ക്ക് കൊല്ലത്ത് നടത്തിയ അദാലത്തിൽ പരാതി നൽകുകയായിരുന്നു
തുടർന്ന് പോലീസിന്റെ മധ്യസ്ഥതിയിൽ ഭരണസ്വാധീനം ഉപയോഗിച്ച് 
നടത്തിയ ഒത്ത് തീർപ്പ് ചർച്ചയിൽ ആറ് തവണ കുട്ടൻസുരേഷിന്റെ പേരിൽ എഗ്രിമെന്റ് പുതുക്കുകയും തുടർന്ന്ആ റ് തവണ എഗ്രിമെന്റ് പുതുക്കുകയും ഓരോ തവണ എഗ്രിമെന്റ് പുതുക്കുമ്പോഴും തുക എഴുതിയ ചെക്കുകളും സത്യവാങ്ങ് മൂലവും എഴുതി കൊടുക്കുകയും ചെയ്തു.
അവസാനം ഏഴാമത്തെ എഗ്രിമെന്റ് പുതുക്കുന്നതിന് തൊട്ട് മുൻപ് കഴിഞ്ഞ ഡിസംബർ 31ന് കുട്ടൻസുരേഷ് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ജനുവരി നാലിന് മരിക്കുകയും ചെയ്തു തുടർന്ന് അനിലിന്റെയും ഭാര്യയുടെയും പേരിൽ എഗ്രിമെന്റ് മാറ്റുകയും ചെയ്തു  അനിലിന്റെയും ഭാര്യയുടെയും പേരിൽ എഗ്രിമെന്റ് എഴുതിയതിന് ശേഷം തുടർന്ന് എഗ്രിമെന്റ് കാലാവധി അവസാനിക്കുകയും മോഹൻദാസ് കോടതിയെ സമീപിക്കുകയായിരുന്നു.
ഓരോ തവണ എഗ്രിമെന്റ് കുട്ടൻസുരേഷിന്റെ പേരിൽ എഴുതുമ്പോഴും 
അതിനെല്ലാം ഗ്യാരണ്ടിയായി 
കൊടുത്തത് മുൻ ബാങ്ക് പ്രസിഡന്റ്‌ അനിലിന്റെ പേരിലുള്ള
നെടുങ്ങോലം സർവീസ് സഹകരണബാങ്കിന്റെ 
ചെക്കുകൾ ഒപ്പം സത്യവാങ്ങ്മൂലവുമാണ്. ഗുരുതരമായ സാമ്പത്തിക ക്രമകേടുകൾ നടത്തിയ ദാമ്പതികളെ അടുത്തിടെ ജില്ലാ കമ്മിറ്റി ഓഫിസിൽ കൂടിയ ചാത്തന്നൂർ ഏരിയ കമ്മിറ്റി പുറത്താക്കിയിരുന്നു.

കിണറപകടത്തിൽ മരിച്ച കുടുംബങ്ങളെ ആശ്വസിപ്പിച്ച് കെ. സുരേന്ദ്രൻ

കിണറപകടത്തിൽ മരിച്ച കുടുംബങ്ങളെ ആശ്വസിപ്പിച്ച് കെ. സുരേന്ദ്രൻ
കൊല്ലം(കുണ്ടറ):കിണർ 
 അപകടത്തിൽപ്പെട്ട് മരിച്ചവരുടെ വീടുകളിൽ കുടുംമ്പാoഗങ്ങൾക്ക് ആശ്വാസമേകി ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ. സുരേന്ദ്രൻ എത്തി.
പുന്നവിളവീട്ടിൽ രാജന്റെ വീട്ടിലാണ് ആദ്യം എത്തിയത്മ റ്റത്ത് തൊടിയിൽ വീട്ടിൽ  ശിവപ്രസാദ്,  കുരീപ്പള്ളി,
ചരുവിള തെക്കതിൽ, മനോജ്‌,  , , ഇടവട്ടം  കേരളപുരം സോമരാജൻ
എന്നിവരുടെ വീടുകളാണ് കെ. സുരേന്ദ്രൻ സന്ദർശിച്ചത്. ജില്ലാ പ്രസിഡൻ്റ് ബി.ബി ഗോപകുമാർ,ജില്ലാ ജനറൽ സെക്രട്ടറി ബി. ശ്രീകുമാർ, വൈസ് പ്രസിഡന്റ്‌ 
കൊട്ടിയം സുരേന്ദ്രനാഥ്,
മണ്ഡലം പ്രസിഡൻ്റ് വിനോദ്,യുവമോർച്ച ജില്ലാ പ്രസിഡന്റ്‌ വിഷ്ണു പട്ടത്താനം, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ അനിൽകുമാർ, സ്വാതിശങ്കർ, അജിതകുമാരി, ബിനുകുമാർ, നിഷ പഞ്ചായത്ത്‌ സമിതി ഭാരവാഹികളായ പ്രതീഷ്, അജിത്കുമാർ, രാജിത്, അജികുമാർ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Tuesday, 20 July 2021

ചിറക്കരയിൽ നടന്ന് തളർന്ന് ജനം...



ചാത്തന്നൂർ : ചിറക്കര പഞ്ചായത്തിൽ 
 യാത്രാക്ലേശം നടന്ന് തളർന്ന് ജനങ്ങൾ.
ഇവിടുത്തെ സാധാരണക്കാർക്ക് യാത്രാദുരിതത്തിനൊപ്പം പണച്ചെലവും.
കെ എസ് ആർ ടി സി ബസുകൾ കൂടുതലായി സർവീസ് നടത്താത്ത ഇവിടെ ലോക്ക് ഡൗണിന് 
മുമ്പ്  സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്നു. ഇപ്പോൾ പല സ്വകാര്യ ബസുകളും സർവീസ് നടത്തുന്നില്ല എന്നതാണ് ഇവരുടെ പരാതി.
ചിറക്കര പഞ്ചായത്തിന്റെ വിവിധ 
പ്രദേശങ്ങളിൽനിന്ന്‌ വിവിധ സ്ഥലങ്ങളിലേക്ക് ജോലിക്ക് പോകേണ്ടവർ രാവിലെ ആറ് കിലോമീറ്ററോളം നടന്ന്
കല്ലുവാതുക്കൽ, പുത്തൻകുളം അമ്മാരത്ത് മുക്ക് ബ്ലോക്ക്‌മരംമുക്ക്,
നെടുങ്ങോലം ചാത്തന്നൂർ എന്നിവടങ്ങളിലെത്തിയാണ് 
 ബസ് മാർഗം ലക്ഷ്യസ്ഥാനങ്ങളിലെത്തുന്നത് അതും സമയത്തും കാലത്തും ഇല്ലതാനും.
ജോലി കഴിഞ്ഞു മടങ്ങുന്നവരുടെ 
 പണമുള്ളവർ ടാക്‌സി വാഹനങ്ങളെ ആശ്രയിക്കും. വരുമാനത്തിന്റെ പകുതിയോളം യാത്രാചെലവിനായി മാറ്റിവെക്കേണ്ട സാഹചര്യമാണ് ഇവിടുത്തെ സാധാരണക്കാർ നേരിടുന്നത്. നിലവിൽ വിരലിൽ എണ്ണാവുന്ന പ്രൈവറ്റ് ബസുകൾ ആണ് സർവീസ് നടത്തുന്നത് അത് കൊണ്ട് തന്നെ യാത്രാക്ലേശം രൂക്ഷമാണ്. ഉൾപ്രദേശങ്ങളെ ബന്ധിപ്പിച്ച് കെ എസ്ആർ ടി സി സർവീസ് ആരംഭിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
@ചിറക്കര പഞ്ചായത്ത്‌ ആസ്ഥാനത്തേക്ക് കെ എസ് ആർ ടി സി സർവീസ് വേണമെന്ന ആവശ്യം 

ചിറക്കര പഞ്ചായത്ത്‌ ആസ്ഥാനത്ത് സമയത്തും കാലത്തും എത്തണമെങ്കിൽ ഓട്ടോ തന്നെയാണ് ശരണം കൊവിഡ് പ്രോട്ടോകോൾ ആയത് മൂലം ഓട്ടോറിക്ഷകൾ ഓട്ടം വരുന്നതുമില്ല രാവിലെയും വൈകുന്നേരവും ഇവിടേക്ക് കെ എസ് ആർ ടി സി ബസുകൾ ആരംഭിക്കണമെന്നാണ് നാട്ടുകാരുടെയും ഉദ്യോഗസ്ഥരുടെയും ആവശ്യം.

കരുത്തായി, കരുതലായി ചിറക്കര വാർഡ്‌



കരുത്തായി, കരുതലായി ചിറക്കര വാർഡ്‌ 

 ചാത്തന്നൂർ: കോവിഡ് നാടിനെ പിടിച്ചുലച്ചപ്പോൾ അതിജീവനത്തിനായി ഒട്ടേറെ പേർ മുന്നണി പോരാളികളായി മാറി കല്ലുവാതുക്കൽ ഗ്രാമപ്പഞ്ചായത്തിലെ ചിറക്കര വാർഡിൽ ബിജെപിയുടെ ഗ്രാമപഞ്ചായത്ത്‌ അംഗം അപ്പുകുട്ടൻപിള്ളയുടെയും സേവാഭാരതിയുടെയും നേത്രത്വത്തിൽ 
 നിരവധി കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളാണ് നടന്നത്.

നിരവധി പേർ കോവിഡിന്റെ രണ്ടാം വരവിൽ 
വാർഡിൽ കോവിഡ് രോഗികളായി ഉണ്ടായിരുന്നു. നാട്ടുകാരുടെ സഹകരണത്തോടെ ചിട്ടയായ പ്രവർത്തനങ്ങൾ കൊണ്ട് രോഗികളുടെ എണ്ണം രണ്ടാഴ്ചയ്ക്കുള്ളിൽ കുറയ്ക്കാൻ സാധിച്ചു.ഗ്രാമപഞ്ചായത്ത്‌ അംഗം അപ്പുകുട്ടൻപിള്ളയുടെ 
നേതൃത്വത്തിൽ 
വീടുകളിൽ ഭക്ഷ്യകിറ്റ് വിതരണം ചെയ്തു.രോഗബാധിതർക്ക് പ്രതേക പരിഗണന നൽകി വീടുകൾക്ക് പ്രതേക സംരക്ഷണം നൽകി.കൊവിഡ് ബാധിച്ചു
മരിച്ചവരെ ഗ്രാമ പഞ്ചായത്ത്‌ അംഗം അപ്പുകുട്ടൻപിള്ളയുടെ 
നേതൃത്വത്തിൽ സേവാഭാരതി പ്രവർത്തകർ സംസ്കാരം നടത്തി കൂടാതെ വിവിധ സേവന പ്രവർത്തനങ്ങളും വാർഡിന്റെ വിവിധ ഭാഗങ്ങളിൽ നടത്തി. രോഗം ബാധിച്ചവർക്ക് സാമൂഹിക അടുക്കളയിൽനിന്നു ഭക്ഷണം എത്തിച്ചുനൽകി. കോവിഡ് പ്രതിരോധത്തിനായി നടത്തേണ്ട സാനിറ്റേഷൻ  ഹോമിയോ, ആയുർവേദ പ്രതിരോധ മരുന്നു വിതരണവും കൃത്യസമയത്ത് നടത്തി. വാക്സിനേഷൻ കേന്ദ്രസർക്കാരിന്റെ മാന:ദണ്ടങ്ങൾ പാലിച്ചു കൊണ്ട് വാർഡിലെ മുഴുവൻ കോളനിവാസികൾക്കും 45വയസിന് മുകളിൽ പ്രായമുള്ളവർക്കും കിടപ്പ് രോഗികൾക്കും സമയബന്ധിതമായി പൂർത്തിയാക്കി ഒപ്പം തന്നെ കേന്ദ്രസർക്കാർ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന 
പ്രൈമറി ഹെൽത്ത് സെന്ററിന്റെ  നിർമ്മാണ പ്രവർത്തനവും ആരംഭിച്ചു 

@ ജനങ്ങൾ സഹകരിച്ചു

വാർഡിൽ കോവിഡ് രോഗം വ്യാപിക്കാതിരിക്കാൻ ജനങ്ങൾ നന്നായി സഹകരിച്ചുവെന്ന് പറയുന്നു ചിറക്കര ഗ്രാമപ്പഞ്ചായത്തംഗം അപ്പുകുട്ടൻപിള്ള പറഞ്ഞു.
പഞ്ചായത്തിൽ കൂടുതൽ ജനസംഖ്യയുള്ള വാർഡുകളിൽ ഒന്നാണ്
ജനസംഖ്യ കൂടുതൽ ആയതിനാൽ വാക്സിൻ എടുക്കുന്നത് രജിസ്റ്റർ ചെയ്തപ്രകാരം ക്രമത്തിൽ നടക്കുകയാണെന്ന്  അപ്പുകുട്ടൻപിള്ള പറഞ്ഞു. ഇത് വാർഡിലെ മികച്ച പ്രതിരോധ പ്രവർത്തനത്തെ സൂചിപ്പിക്കുന്നതാണ്. ശുചീകരണ പ്രവർത്തനങ്ങൾ ഏറെ നടന്ന വാർഡുകൂടിയാണ് ചിറക്കര വാർഡ്‌.
ഫോട്ടോ: പട്ടികജാതി കോളനിയിൽ വാക്സിൻ കുത്തിവെയ്പ്പ് നടക്കുന്നു.


ദുർഗന്ധപൂരിതമാണ് എസ് എൻ കോളേജ് ജങ്ഷൻ

ദുർഗന്ധപൂരിതമാണ് എസ് എൻ കോളേജ്  ജങ്ഷൻ
കൊല്ലം : ദുർഗന്ധപൂരിതമാണ് എസ് എൻ കോളേജ്  ജങ്ഷൻ പൊട്ടി പൊളിഞ്ഞ ഓടയിലൂടെ  ഒഴുകുന്നത് കക്കൂസ് മാലിന്യമടക്കമുള്ള മലിനജലം റോഡ് സൈഡിൽ മാലിന്യകൂമ്പാരം തകർന്ന് കിടക്കുന്ന നടപ്പാത
ആയിരകണക്കിന് വിദ്യാർത്ഥികൾ ദിനവും യാത്ര ചെയ്യുന്ന ശ്രീനാരായണ കോളേജ് ജങ്ഷന്റെ അവസ്ഥയാണിത്. കൊല്ലം കോളേജ് ജങ്ഷനിൽ കോളേജിന്റെ കിഴക്ക് ഭാഗത്ത്
ദേശിയപാതയിലെ ഓടയുടെ സ്ളാബ് പൂർണ്ണമായും തകർന്ന് കാൽനട യാത്ര പോലും ദുസ്സഹമായി മാറിയിരിക്കുന്നു .ഇവിടെ ഓടയിലൂടെ ഒഴുകി വരുന്ന മാലിന്യം ഓടയിൽ കെട്ടികിടക്കുന്നത് മൂലം ഇവിടെ മൂക്ക് പൊത്താതെ നടക്കാൻ വയ്യാത്ത അവസ്ഥയിലാണ് ഒപ്പം തന്നെ പലപ്പോഴായി കൊണ്ടിട്ട മാലിന്യ കൂമ്പാരവും ഉണ്ട് ഒപ്പം കോർപ്പറേഷൻ ഇവിടെ സ്ഥാപിച്ച മാലിന്യ സംഭരണി പൊട്ടിപൊളിഞ്ഞു കിടക്കുന്നു.ദേശിയ പാതയുടെ കിഴക്ക് ഭാഗത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഒഴുകുന്ന മാലിന്യമാണ് ഇവിടെ കെട്ടികിടക്കുന്നത്.ഇവിടെയുള്ള
പടുകൂറ്റൻ തണൽ  മരത്തിന്റെ വേരിറങ്ങി ഓട പകുതിയോളം അടഞ്ഞു കിടക്കുന്നതു മൂലം നീരൊഴുക്ക് നിലച്ചു മലിനജലം ഇവിടെ കെട്ടി കിടക്കുന്നത്. മഴയായാൽ ഓട നിറഞ്ഞു മലിന വെള്ളം റോഡിലൊഴുകി ഇവിടെ വെള്ളകെട്ടായി കാൽനട യാത്ര പോലും ദുസ്സഹമായി മാറും.പ്രദേശവാസികളും നാട്ടുകാരും നിരവധി തവണ കൗൺസിലറുടെ അടുത്തും കോർപ്പറേഷന്‌നിലും ദേശിയ പാത അതോറിറ്റി ഉദ്യോഗസ്ഥരുടെ അടുത്തും പരാതി പറഞ്ഞെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായിട്ടില്ല.ഇതൊന്നും സ്വന്തം വാർഡിൽ അല്ലായെന്ന നിലാപാടിലാണ് കൗൺസിലർ എന്ന് നാട്ടുകാർ ആരോപിക്കുന്നു.അടിയന്തിരമായി മലിനജലം ഒഴുക്കി വിടുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു കൊണ്ട് ഓട വൃത്തിയാക്കി സ്ളാബുകൾ നേരെയാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം

ജീവൻ പണയം വച്ച് വേണം പൊട്ടി പൊളിഞ്ഞു കിടക്കുന്ന ഇ തീരദേശറോഡിലൂടെ യാത്ര ചെയ്യാൻ

കൊല്ലം : ജീവൻ പണയം വച്ച് വേണം  
പൊട്ടി പൊളിഞ്ഞു കിടക്കുന്ന ഇ 
തീരദേശറോഡിലൂടെ യാത്ര ചെയ്യാൻ.
തീരദേശറോഡിന്റെ പ്രധാനഭാഗമായ
ബീച്ച് മുതൽ മുണ്ടയ്ക്കൽ 
കൊണ്ടയ്ത്ത് പാലം വരെയുള്ള റോഡ് പൊട്ടിപൊളിഞ്ഞു സഞ്ചാരയോഗ്യമല്ലാതെയായിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.റോഡ് പൂർണ്ണമായും തകർന്ന് ഗതാഗത യോഗ്യമല്ലാതായി മാറിയിരിക്കുന്നു.
ഇ റോഡിന്റെ വർഷങ്ങൾക്ക് മുൻപ് നിർമ്മാണം നടത്തിയ ഇ റോഡിന് കഴിഞ്ഞ അഞ്ചു വർഷകാലത്തിനിടയിൽ യാതൊരു അറ്റകുറ്റപണികളും നടത്തിയിട്ടില്ല.എന്ന് മാത്രമല്ല 
കൊല്ലം തോടിന്റെ സൈഡ് ഭിത്തി ഏത് നിമിഷവും ഇടിഞ്ഞു പോകുന്ന അവസ്ഥയിലാണ് അത് കൊണ്ട് തന്നെ ഇത് വഴിയുള്ള യാത്ര അപകടപരമായി മാറുകയാണ്. ഒരു ബസോ വലിയ വാഹനങ്ങളോ ഒരു സൈഡിൽ കൂടി വന്നാൽ എതിർ ദിശയിൽ വരുന്ന വാഹനങ്ങൾ ഒതുക്കി നിർത്താൻ സ്ഥലമില്ലാത്ത അവസ്ഥ.
നിരവധി പ്രൈവറ്റ് ബസുകളും വലിയ വാഹനങ്ങളും എല്ലായ്പ്പോഴും പോകുന്ന റോഡാണിത്.കൊല്ലം ടൗണിൽ നിന്നും മുണ്ടയ്ക്കൽ പ്രദേശത്തേക്ക് പോകുന്ന പ്രധാനറോഡും കൂടിയാണിത്.കൊല്ലം -പരവൂർ തീരദേശ റോഡിന്റെ പ്രധാന ഭാഗമായ ഇവിടെ അടിയന്തിരമായി റോഡ് പുനർനിർമ്മാണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
@തീരദേശവാസികൾ പൂർണ്ണമായും ആശ്രയിക്കുന്ന ഇ റോഡാണിത് ടൂറിസത്തിന് വളരെയേറെ പ്രയോജനപ്പെടുന്ന ഇ റോഡ് അടിയന്തിരമായി പുനർനിർമ്മിച്ചു കൊല്ലം -പരവൂർ തീരദേശറോഡിനെ ആശ്രയിക്കുന്ന യാത്രകാർക്ക് സുഗമമായി യാത്ര ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കണം. തീരദേശവാസികളെ അവഗണിക്കുന്ന എം. നൗഷാദ് എം എൽ എയുടെ സമീപനത്തിൽ മാറ്റമുണ്ടകണം അടിയന്തിരമായി റോഡ് വീതി കൂട്ടി പുനർനിർമാണം നടത്തണം ഒപ്പം തന്നെ
കൊല്ലം തോടിന്റ ഭാഗത്ത് സംരക്ഷണഭിത്തി കെട്ടി യാത്രകാർക്ക് സുരക്ഷ ഒരുക്കണം 
മനുവിപിനൻ (വ്യവസായ സെൽ കൺവീനർ ബിജെപി കൊല്ലം)

 

കടൽക്ഷോഭം ലോക്ഡൗൺ കണ്ണീരണിഞ്ഞ് മത്സ്യമേഖല



കടൽക്ഷോഭം ലോക്ഡൗൺ കണ്ണീരണിഞ്ഞ് മത്സ്യമേഖല


കൊല്ലം : ലോക്ഡൗണിന് പിന്നാലെ കടലും പിണങ്ങിയതോടെ, കണ്ണീരിലാണ് കൊല്ലത്തെ മത്സ്യമേഖല.ട്രോളിംഗ് നിരോധനം മൂലം ബോട്ടുകൾ കട്ടപുറത്താണ് കടലിൽ പോകുന്നത് പരമ്പരാഗത മത്‍സ്യ തൊഴിലാളികൾ ജോലി ചെയ്യുന്ന 
വള്ളങ്ങൾ മാത്രമാണ് അതും കരയിൽ ഇരിക്കുകയാണ്. ട്രോളിംഗ് നിരോധന സമയത്താണ് പരമ്പരാഗത തൊഴിലാളികൾക്ക് കൂടുതലായി മത്സ്യo
കിട്ടുന്ന സമയം പക്ഷെ ഇക്കുറി ലോക്ക് ഡൌണുo കാലാവസ്ഥയും ഇവരെ ചതിച്ചിരിക്കുകയാണ് കടലിൽ മീനും കിട്ടുന്നില്ല. മാത്രമല്ല ലോക്ഡൗൺ നിലനിൽക്കുന്നതിനാൽ പല മേഖലയിലും മീൻപിടിത്തം നാമമാത്രമാണ്. ലോക്ഡൗണിൽ മീൻപിടിത്തത്തിന് വിലക്കില്ലെന്ന് സർക്കാർ പറഞ്ഞിരുന്നെങ്കിലും രോഗവ്യാപനം കൂടുന്നതിനാൽ പല ഹാർബറുകളും പൂട്ടിയിരിക്കുകയാണ്. മാർക്കറ്റുകളും കാര്യമായി പ്രവർത്തിക്കുന്നില്ല. ആളുകൾ കൂടുന്ന ലേലങ്ങളും അനുവദിക്കുന്നില്ല.
മീൻവിൽപ്പനയും തടസ്സപ്പെട്ട അവസ്ഥയിലാണ്. മത്സ്യത്തൊഴിലാളികൾ ധാരാളമുള്ള കൊല്ലം ജില്ലയിൽ പലയിടത്തും 
ട്രിപ്പിൾ ലോക് ഡൗണുമാണ്.
ന്യൂനമർദത്തെ തുടർന്ന് കടൽ പിണങ്ങിയതും തൊഴിലാളികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
രണ്ടാഴ്ചയായി ചെറുവള്ളങ്ങൾ പോലും കടലിൽ പോകുന്നില്ല.
കഴിഞ്ഞ ഒരുവർഷത്തിനിടയിൽ കോവിഡിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും ലോക്ക് ഡൗണിന്റെയും 
പേരിൽ മാസങ്ങളോളം സർക്കാർ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഒപ്പം തന്നെ കടലിൽ പോകുന്നത് ഇപ്പോൾ ഭാഗ്യപരീക്ഷണമാണെന്നും തൊഴിലാളികൾ പറയുന്നു.
ഏറ്റവും വലിയ ഇൻബോർഡ് വള്ളങ്ങൾ കുറച്ചുകാലമായി കടലിൽ ഇറങ്ങുന്നില്ല. കൂടുതൽ തൊഴിലാളികൾ ജോലിചെയ്യുന്നതും കൂടുതൽ മത്സ്യം കരയ്ക്കെത്തിക്കുന്നതും ഇവയാണ്. 
വൈകാതെ ട്രോളിങ് നിരോധനം തീരുന്നതോടെ  ബോട്ടുകൾക്ക് വീണ്ടും കടലിൽ പോയി തുടങ്ങും ആ പ്രതീഷയിലാണ് മത്‍സ്യ ബന്ധന മേഖലയിൽ ഉള്ളവർ 


പോലീസിനൊപ്പം സേവനപ്രവർത്തനം നടത്തിയ സ്റ്റഡന്റ് കേഡറ്റുകളെ ഡി വൈ എഫ് ഐ പ്രവർത്തകർ ആക്രമിച്ചു കേസെടുക്കാതെ പോലിസ്

ചാത്തന്നൂർ: പോലീസിനൊപ്പം സേവനപ്രവർത്തനം നടത്തിയ 
സ്റ്റഡന്റ് കേഡറ്റുകളെ ഡി വൈ എഫ് ഐ പ്രവർത്തകർ ആക്രമിച്ചു കേസെടുക്കാതെ പോലിസ്.സ്റ്റുഡന്റ് പോലിസ് പോലിസ് കേഡറ്റുകളായ ആഷിക്, അൻസിൽ എന്നിവരെയാണ് അക്രമിച്ചത്.
സംഭവത്തെ കുറിച്ച് സ്റ്റുഡന്റ് പോലിസ്കേഡറ്റുകൾ പറയുന്നത് ഇങ്ങനെയാണ് ഇന്നലെ രാവിലെ11മണിയോടെ ചാത്തന്നൂർ ജംഗഷനിലെ പോലിസ് ഔട്ട്‌ പോസ്റ്റിൽ വച്ച് പോലീസിന്റെ ലോക്ക്ഡൌൺ പരിശോധനയ്ക്കിടയിൽ ഡി വൈ എഫ് ഐ പ്രവർത്തകർ വന്ന ബൈക്ക് സത്യവാങ്ങ് മൂലം ഇല്ലാത്തത് മൂലം പോലിസ് പിടിക്കുകയും ബൈക്ക് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു ബൈക്ക് പോലിസ് സ്റ്റേഷനിലേക്ക് കൊണ്ട് പോകുന്നതിന് സന്നദ്ധസേന പ്രവർത്തകർ കൂടിയായ ഇവരെ ഏൽപ്പിക്കുകയും ചെയ്തു.ഇതിനിടയിൽ ഫോണിൽ കൂടി പാർട്ടി ഓഫിസിൽ ഇരുന്ന നേതാക്കളുമായി പ്രവർത്തകർ ഫോണിൽ ബന്ധപ്പെടുകയും അമ്പതോളം വരുന്ന സ്ഥലതെത്തി പോലീസിനെ വളഞ്ഞു ബൈക്ക് ബലാൽകാരമായി പിടിച്ചു വാങ്ങി ഇതിനിടയിൽ പോലിസിന് നേരെയുള്ള ആക്രോശം പോലീസിന്റെ നിർദ്ദേശപ്രകാരം സ്റ്റഡന്റ് പോലിസ് 
വീഡിയോ എടുക്കാൻ ശ്രമിക്കുമ്പോൾ ഡി വൈ എഫ് ഐ നേതാക്കൾ മൊബൈൽ ഫോൺ പിടിച്ചു പറിച്ചു ആക്രമിക്കുകയായിരുന്നു. തുടർന്ന് പോലിസ് ബൈക്ക് തിരിച്ചു കൊടുക്കുകയയും പ്രശ്നം വഷളാക്കാതെ ഒത്ത് തീർപ്പാക്കാൻ ശ്രമിക്കുകയായിരുന്നു തുടർന്ന് സ്റ്റഡന്റ് പോലിസ് കേഡറ്റുകൾ ചാത്തന്നൂർ പോലീസിൽ പരാതി നൽകിയെങ്കിലും പോലിസ് കേസെടുത്തിട്ടില്ല. ആക്രമികളെ തിരിച്ചറിഞ്ഞുട്ടുണ്ടെന്ന് പോലീസിനോട് പറഞ്ഞു.

വാക്സിൻ വിതരണത്തിൽ കോളേജ് വിദ്യാർത്ഥികൾക്ക് പ്രത്യേക കാറ്റഗറി നടപ്പിലാക്കിയില്ല ഇത് മൂലം ഇത് മൂലം വിദ്യാർത്ഥികളുടെ ഉപരിപഠന പ്രതീക്ഷ വഴിമുട്ടി

കൊല്ലം: വാക്സിൻ വിതരണത്തിൽ 
കോളേജ് വിദ്യാർത്ഥികൾക്ക് പ്രത്യേക കാറ്റഗറി നടപ്പിലാക്കിയില്ല ഇത് മൂലം 
 ഇത് മൂലം  വിദ്യാർത്ഥികളുടെ ഉപരിപഠന പ്രതീക്ഷ വഴിമുട്ടി. കൊവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തിൽ വാക്സിൻ ലഭ്യത കുറഞ്ഞതോടെയാണ്  ഉപരിപഠനം തുടരുന്ന കാര്യത്തിൽ  ആശങ്കയുമായി വിദ്യാർത്ഥികളും രക്ഷിതാക്കളും ബന്ധപ്പെട്ടവരുടെ വാതിൽക്കൽ മുട്ടുകയാണ്. കേരളത്തിനു പുറത്തും വിദേശത്തും ഉപരിപഠനത്തിനായി പോകുന്ന വിദ്യാർത്ഥികളാണ് ഇത്തരത്തിൽ ബുദ്ധിമുട്ടുന്നത്.മറ്റ് സംസ്ഥാനങ്ങളിൽ പ്രൊഫഷണൽ കോളേജുകളിൽ റഗുലർ ക്ലാസ് ആരംഭിച്ചിരിക്കെ വലിയ ആശങ്കയാണ് വിദ്യാർത്ഥികൾ പങ്കുവയ്ക്കുന്നത്.പലരും ക്ലാസ്സിന് പോകുന്നതിന് തയ്യാറെടുത്ത് കഴിഞ്ഞു.
ഉപരിപഠനത്തിന് ഇതര സംസ്ഥാനങ്ങളിലേക്ക് പോകേണ്ട വിദ്യാർത്ഥികൾക്ക് വാക്സിൻ നിർബന്ധമാക്കിയിട്ടുണ്ട്  എന്നാൽ ഇവർക്ക് ആവശ്യമായ വാക്സിൻ ലഭ്യമാക്കാൻ സംസ്ഥാന സർക്കാരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോ ഇതിനുള്ള സംവിധാനം ഒരുക്കിയിട്ടില്ല.സർക്കാർ സംവിധാനത്തിൽ നിന്ന് മാറി
സ്വകാര്യ ആശുപത്രികളെ സമീപിച്ചാൽ അവിടെയും വാക്സിൻ കിട്ടാത്ത അവസ്ഥയാണ്ആദ്യ ഡോസ് എടുത്താൽ തന്നെ നിശ്ചിത സമയത്ത് രണ്ടാമത്തെ ഡോസ് ലഭ്യമാകാത്ത സ്ഥിതിയാണ് വിവിധ പരീക്ഷകളുടെ ഫലപ്രഖ്യാപനം നടക്കാനിരിക്കെ വാക്സിൻ എന്ന് ലഭിക്കുമെന്നറിയാതെ പ്രതിസന്ധിയിലാണ് ബിരുദ ബിരുദാനന്തര വിദ്യാർത്ഥികൾ.


ബക്രീദ് ആഘോഷിക്കാൻ സർക്കാർ നൽകിയ ഇളവുകൾ ആഘോഷമാക്കി ജനങ്ങൾ.


കൊല്ലം: ബക്രീദ് ആഘോഷിക്കാൻ സർക്കാർ നൽകിയ ഇളവുകൾ ആഘോഷമാക്കി ജനങ്ങൾ. എല്ലാ കടകളും തുറക്കാൻ അനുവാദം നൽകിയതോടെ ജനങ്ങൾ കടകളിലേക്ക് കൂട്ടം കൂട്ടമായി എത്തി കൊവിഡ് പ്രോട്ടോകോൾ എല്ലാം കാറ്റിൽ പറത്തി ജനങ്ങൾ എത്തിയതോടെ കച്ചവടവും ഉഷാറായി.പബ്ലിക് മാർക്കറ്റുകളിലും ജനങ്ങൾ ഒഴുകിയെത്തിയതോടെ നാടും നഗരവും ജനതിരക്കിലായി.
അടഞ്ഞു കടന്ന കടകളിൽ എല്ലാം തന്നെ പെരുന്നാൾ കച്ചവടം പൊടിപൊടിച്ചു.
തുണികടകളിലാണ് ഏറ്റവും തിരക്കേറിയത്  സ്വർണ്ണ കടകളിലേക്കും ജനങ്ങൾ എത്തി.വഴിയോര വാണിഭകാരും പഴം പച്ചക്കറി കടകളും ഇറച്ചികോഴി വ്യാപാരവും പൊടിപൊടിച്ചു അനധികൃത ഇറച്ചി കടകൾ വഴിയോരങ്ങളിൽ രാത്രിയും തുറന്നിരുന്നു സൂപ്പർ മാർക്കറ്റുകൾ പഴം പച്ചക്കറി പലചരക്ക് കടകളിലും തിരക്കേറി രാത്രി എട്ട് മണി വരെയാണ് സമയമെങ്കിലും രാത്രി വൈകിയും പല കടകളും തുറന്നിരുന്നു പല കടകളിലും  സാധനങ്ങൾ വാങ്ങാൻ വന്നവരെ അകത്ത് കയറ്റി ഷട്ടർ ഇട്ടുകൊണ്ട് കച്ചവടം നടത്തി.
ഹോട്ടലുകളിലും ഫാസ്റ്റ് ഫുഡ് കടകളിലും പാഴ്സൽ വാങ്ങാൻ നീണ്ട ക്യൂ ആയിരുന്നു.വലിയ ഹോട്ടലുകളിൽ നിയമം ലംഗിച്ചു കൊണ്ട് ഇരുത്തി ഭക്ഷണം കൊടുത്തു ഒപ്പം തന്നെ ചെറു പെരുന്നാൾ  പാർട്ടികളും സംഘടിപ്പിച്ചു.
സർക്കാർ ഉത്തരവിൽ എന്ത് ചെയ്യാൻ പോലീസ് കൈയ്യും  നോക്കി നിന്നു.
ദേശിയപാതയടക്കമുള്ള റോഡുകളിൽ വാഹനങ്ങൾ കൊണ്ട് നിറഞ്ഞു. പലയിടത്തും ചെറു അപകടങ്ങളും നടന്നതോടെ റോഡിൽ യാത്ര ദുസ്സഹമായി മാറി.കണ്ടെയ്മെന്റ് സോൺ ഉള്ള സ്ഥലങ്ങളിൽ പോലും കടകൾ തുറന്ന് പെരുന്നാൾ കച്ചവടം പൊടിപൊടിച്ചു. ഇന്നും നാളെയും പെരുന്നാൾ ആഘോഷത്തിന്റെ ഇളവുകളാണ് കൊവിഡ് പ്രോട്ടോകോൾ കാറ്റിൽ പറത്തിയുള്ള ആൾക്കൂട്ടം രോഗവ്യാപനം ഉണ്ടാവുമോയെന്ന ആശങ്കയിലാണ് ആരോഗ്യ പ്രവർത്തകരും ജില്ലാഭരണകൂടവും.


ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ഇടം നേടി ഒരു വയസുകാരൻ

ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍
ഇടം നേടി ഒരു വയസുകാരൻ 

ചാത്തന്നൂർ: പിച്ചവച്ച് തുടങ്ങിയതെയുള്ളൂ ആലംകൃത് എ മഹേന്ദ്രൻ പക്ഷെ എല്ലാം മന:പാഠമാണ് അത് കൊണ്ട് തന്നെ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംനേടി ഇ ഒരു വയസുകാരൻ.ചാത്തന്നൂർ താഴം വടക്ക് പൗർണ്ണമിയിൽ അഖിൽ മഹേന്ദ്രന്റെയും രേഷ്മ. ആർ. ഉണ്ണിത്താന്റെയും മകൻ 
ഒരു വയസും രണ്ട് മാസവും ആയ ആലംകൃത് എ മഹേന്ദ്രനാണ് 
ഭാരതത്തിന്റെ ദേശിയ നേതാക്കൾ മുതൽ ഭക്ഷണസാധനങ്ങളും ശരീരഭാഗങ്ങളും വരെയുള്ളതിന്റെ പഠങ്ങൾ തൊട്ട് കാണിച്ചു ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഇടംനേടിയത് 
മാതാവായ രേഷ്മയുടെ കണ്ണിന്റെ ചലനങ്ങളും വാക്കുകളും കണ്ടും കേട്ടുമാണ് ഓര്‍മ ശക്തിയില്‍ കഴിവ് തെളിയിച്ചു കൊണ്ട് 
ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിൽ  
 ഇടം നേടിയിരിക്കുന്നത്. മാതാവ്
ചൂണ്ടി കാണിക്കുന്നതും പറഞ്ഞു കൊടുക്കുന്നതും ചൂണ്ടി കാണിക്കുന്നതും 
ഇ ആലംകൃത് 
മനഃപ്പാഠമാക്കിയതൊടെയാണ് ഓര്‍മ്മശക്തിയില്‍ കുട്ടിയ്ക്കുള്ള വൈഭവം വീട്ടുകാര്‍ തിരിച്ചറിയുന്നത്.
പിന്നീട് ആലംകൃതിന്റെ 
 ഈ കഴിവിനെ കുടുംബാoഗങ്ങൾ 
പ്രോത്സാഹിപ്പിക്കുകയായിരുന്നു.
തുടർന്ന് അമ്മയുടെ ചോദ്യവും ഉത്തരങ്ങളും ചോദിച്ച് മകൻ ഓര്‍മ്മ ശക്തിയില്‍ വേഗത കൈവരിച്ചു തുടങ്ങി.പിന്നീട് ഇവര്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്‌സിനെപ്പറ്റി അറിയുകയും മകനെ അതില്‍ പങ്കെടുപ്പിക്കുകയും ചെയ്തു. ദേശിയ നേതാക്കൾ മുതൽ
ഫലങ്ങൾ, പച്ചക്കറികൾ വാഹനങ്ങൾ പക്ഷികൾ മൃഗങ്ങൾ വരെയുള്ള 
വിവിധ കാറ്റഗറിയിലുള്ള 177 ഐറ്റo സിന്റെ പടങ്ങൾ  ഇ കൊച്ചു മിടുക്കൻ തൊട്ട് കാണിച്ചു കൊണ്ടാണ്ഈ കുഞ്ഞുമിടുക്കൻ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. ഖത്തർ ക്യു ബി സി കബനിയിൽ 
സിവിൽ എഞ്ഞിനിയറായ അഖിൽമഹേന്ദ്രനാണ് പിതാവ് മാതാവ് രേഷ്മ. ആർ. ഉണ്ണിത്താൻ സിവിൽ എഞ്ചിനിയറിoഗിൽ 
എം. ടെക് ബിരുദകാരിയാണ്.
ജൂലൈ 4 നാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടം നേടിയതായുള്ള പ്രഖ്യാപനം നടന്നത്.
ഇന്ത്യ ബുക്‌സ് ഓഫ് റെക്കോഡ്‌സിന്റെ സര്‍ട്ടിഫിക്കറ്റ്, മെഡല്‍, ബാഡ്ജ്, പേന, ഐഡി കാര്‍ഡ് എന്നിവ കഴിഞ്ഞ ദിവസം
മാതാവ് രേഷ്മയുടെ 
കൈയില്‍ എത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. ഇതോടെ ആശംസകളുമായി നിരവധി പേര്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

ഫോട്ടോ: ആലംകൃത് എ മഹേന്ദ്രൻ
ഫോൺ:8281756120,7034213603

Friday, 16 July 2021

സഞ്ചാരികളില്ല ബോട്ടുജെട്ടികൾ നോക്ക് കുത്തികളായി

സഞ്ചാരികളില്ല 
ബോട്ടുജെട്ടികൾ നോക്ക് കുത്തികളായി 

കൊട്ടിയം: കൊല്ലം - തിരുവനന്തപുരം 
ദേശീയ ജലപാതയിലെ ബോട്ടുജെട്ടികൾ നോക്ക്കുത്തികളായി മാറി.
അടുത്തിടെ ലക്ഷങ്ങൾമുടക്കി സഞ്ചാരികൾക്കായി പുനർനിർമിച്ചു ബോട്ട് ജെട്ടികളാണ് യാതൊരു പ്രയോജനവും ഇല്ലാതെ നോക്ക് കുത്തികളായി മാറി നശിക്കുന്നത്.
അടുത്തിടെ നിയമസഭ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപാണ് നിർമ്മാണപ്രവർത്തങ്ങൾ പൂർത്തിയായത്. പുത്തൻ തറയോടുകൾ പാകി, മാർബിളിലും ഗ്രാനൈറ്റിലും തീർത്ത ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. തകർന്നുപോയ കൈവരികളും മാറ്റി. ഇരുമ്പ് പൈപ്പിൽ തീർത്ത കൈവരികളും സ്ഥാപിച്ചു.
ജലപാതയ്ക്കായി തോടിെൻറ നവീകരണം ആരംഭിക്കുംമുൻപു തന്നെ കോടികൾ ചിലവഴിച്ച് ബോട്ടുജെട്ടികൾ നിർമിച്ചിരുന്നു. പരവൂർ കായലിനോടുചേർന്ന് ഇരവിപുരം - താന്നി റീച്ചിൽ പനമൂട് പി എം ആർ ആശുപത്രിക്ക്സമീപത്തും താന്നിയിലും മുക്കത്തുമാണ് ബോട്ടുജെട്ടികൾ നിർമിച്ചത്. ദേശീയ ജലപാതയിലൂടെ ഗതാഗതം അനിശ്ചിതമായി നീണ്ടതോടെ ബോട്ടുജെട്ടികളെല്ലാം ഉപയോഗമില്ലാത്തതുകാരണം നശിച്ചു.
പ്ലാറ്റ്ഫോം പലതും ഇടിഞ്ഞുപൊളിഞ്ഞു. കൈവരികൾ പലതും തുരുമ്പെടുത്ത് നശിച്ചു. കുറേയെറെ കായലിൽ വീണു. ചിലതൊക്കെ സമൂഹവിരുദ്ധർ ഇളക്കിയെടുത്ത് ആക്രിക്കടയിൽ കൊടുത്ത് കാശാക്കി.
ഗ്രാനൈറ്റ് ഇരിപ്പിടങ്ങളും ആവശ്യക്കാർ കൊണ്ടുപോയി. സന്ധ്യമയങ്ങിയാൽ അനാശാസ്യക്കാരുടെ താവളമാകും ഇവിടം. ലഹരി മാഫിയകളും ഇവിടം കൈയടക്കി.
നാട്ടുകാരുടെ ഭാഗത്തുനിന്ന്‌ വ്യാപകമായ പരാതി ഉയർന്നതോടെയാണ് ബോട്ടുജെട്ടികൾ പുനർനിർമിക്കാൻ തീരുമാനമായത്.
നിയമസഭാ തിരഞ്ഞെടുപ്പിനുമുൻപ് ജലപാതയിലൂടെ ബോട്ട് സവാരി നടത്തി മന്ത്രിമാർ ഉത്സവഛായയിൽ ഉദ്ഘാടനം ചെയ്തെങ്കിലും തുടർ നടപടികളൊന്നുമുണ്ടായില്ല. കൊല്ലം-കോട്ടപ്പുറം ദേശീയ ജലപാതയിലൂടെ വലിയ ബാർജുകൾ അടക്കമുള്ളവ കടന്നുപോകണമെങ്കിൽ ഇനിയും ആഴം കൂട്ടേണ്ട അവസ്ഥയണെന്ന് ഈ മേഖലയിലെ വിദഗ്ധർതന്നെ പറയുന്നു.
ജലപാതയിലൂടെ ചരക്കുനീക്കം നടത്തുമ്പോൾ കൂടുതൽ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്.
ബോട്ടുജെട്ടികളടക്കം സുസജ്ജമായതിനാൽ കൊല്ലത്തിനെയും പരവൂരിനെയും ബന്ധിപ്പിച്ചുള്ള ടൂറിസം ബോട്ട് യാത്രകളെങ്കിലും ആരംഭിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കല്ലുപാലത്തിന്റേതടക്കം നിർമാണപ്രവർത്തനങ്ങൾ ഇതിനായി ഊർജിതപ്പെടുത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം.

@ കോടികൾ ചിലവഴിച്ചു പുതുക്കി പണിഞ്ഞ ബോട്ട് ജെട്ടികൾ ഇപ്പോൾ യാതൊരു ഉപയോഗവും ഇല്ലാതെ നശിക്കുകയാണ്. ഉത്ഘാടനത്തിന് വേണ്ടി മാത്രമാണ് ഇവ പുതുക്കി പണിഞ്ഞത് ലക്ഷങ്ങളാണ് ഇതിന് വേണ്ടി പൊടിപൊടിച്ചത് വീണ്ടും ഇ ബോട്ട് ജെട്ടികൾ നശിക്കുന്ന കാഴ്ചയാണ് കാണുന്നത് അടിയന്തിരമായി മണ്ണ് നീക്കി കൊല്ലം കോട്ടപ്പുറം ജലപാത സഞ്ചാരയോഗ്യമാക്കണം
പരവൂർ സുനിൽ (ബിജെപി ജില്ലാ സെക്രട്ടറി)
ഫോട്ടോ: കൊല്ലം തോടിന്റ തീരത്ത് 
പുതുക്കി പണിഞ്ഞ ബോട്ട് ജെട്ടി.

നവവ​രനോട്​ പെണ്ണുകെട്ടാൻ പോകണമെങ്കിൽ പിഴയടക്കണമെന്ന്​ പൊലീസ്​; പാരിപ്പള്ളിയിൽ ജനങ്ങളെ പിഴയടപ്പിക്കലും പിഴിയലും തകൃതി

നവവ​രനോട്​ പെണ്ണുകെട്ടാൻ പോകണമെങ്കിൽ പിഴയടക്കണമെന്ന്​ പൊലീസ്​; പാരിപ്പള്ളിയിൽ ജനങ്ങളെ പിഴയടപ്പിക്കലും പിഴിയലും തകൃതി

ചാത്തന്നൂർ : വഴിയോരകച്ചവടക്കാരെ പിടികൂടാൻ പാരിപ്പള്ളി പൊലീസ് ഇറങ്ങി. വഴിവക്കുകളിൽ സാധനങ്ങൾ കൊണ്ടുവന്ന് വിൽപ്പന നടത്തിയ ഒട്ടേറെയാളുകളിൽ നിന്നും പിഴ ഈടാക്കി. വീട്ടുവളപ്പിൽ കൃഷി ചെയ്തെടുത്ത വിളകൾ അവിടവിടങ്ങളിൽ കൊണ്ടുവച്ച് വില്പന നടത്തിയ സ്ത്രീകളടക്കമുള്ളവരെ തിരിച്ചയച്ചു.

മത്സ്യകച്ചവടക്കാരിൽ നിന്നാണ് വൻതോതിൽ പിഴ വാങ്ങിയത്. പാരിപ്പള്ളി - പരവൂർ റോഡിൽ പ്ലാവിൻമൂട് ജംഗ്ഷന് സമീപം വാഹനങ്ങളിൽ മത്സ്യവില്പനക്കെത്തിയരെയാണ് പ്രധാനമായും പിടികൂടിയത്. ഹെൽമറ്റും സത്യവാങ്മൂലവും ഇല്ലാത്തവരെയും തടഞ്ഞു നിർത്തി പിഴയടിച്ചു. എല്ലാവരുടെയും മൊബൈൽ ഫോൺ ആദ്യമേ വാങ്ങി കവറിലിട്ട് പൊലീസ് കൈവശം വച്ചു. പണമടക്കാനില്ലാത്തവർ വീട്ടിൽ പോയി പണം കൊണ്ടുവന്ന് അടച്ച ശേഷമാണ് മൊബൈൽ തിരികെ നൽകിയത്. അഞ്ഞൂറ് മുതൽ രണ്ടായിരം വരെയാണ് പിഴ ഇടാക്കിയത്.

മത്സ്യകച്ചവടക്കാരിൽ നിന്നും രണ്ടായിരം വീതം ഇടാക്കി. വീട്ടിൽ നിന്നുള്ള സാധനങ്ങളുമായി വന്നവർ കരഞ്ഞു പറഞ്ഞിട്ടും പൊലീസ് വഴങ്ങിയില്ല. ഇതിനിടെ വിവാഹ സ്ഥലത്തേക്ക് പോയ കാർ തടഞ്ഞു നിർത്തി നവവരനെ പുറത്തിറക്കി കാർ പരിശോധിച്ചു. കാറിൽ ആളുകൾ കൂടുതലുണ്ടെന്ന കാരണത്താൽ വരന്‍റെ പിതാവിൽ നിന്നും രണ്ടായിരം പിഴ ഈടാക്കിയ ശേഷമാണ് വരനെയടക്കം വിട്ടയച്ചത്. പാരിപ്പള്ളി മെഡിക്കൽ കോളേജിന് മുന്നിലും പൊലീസ് പരിശോധന നടത്തി.

Monday, 12 July 2021

ഇടത് പക്ഷ പ്രവർത്തകരുടെ പേരിൽ എം മുകേഷ് എം എൽ എയ്ക്ക് എതിരെയിറങ്ങിയ കത്ത് സിപിഎംന് തലവേദനയായി മാറുന്നു

കൊല്ലം: ഇടത് പക്ഷ പ്രവർത്തകരുടെ പേരിൽ എം മുകേഷ് എം എൽ എയ്ക്ക് എതിരെയിറങ്ങിയ കത്ത് സിപിഎംന് തലവേദനയായി മാറുന്നു. സിപിഎംന്റെ പാർട്ടി മെമ്പർമാർ മുതൽ സംസ്ഥാന ക സെക്രട്ടറിയ്ക്കും മന്ത്രിമാർക്കും സംസ്ഥാന കമ്മിറ്റി അംഗങ്ങളുടെ കൈയിൽ വരെ എത്തിയ കത്ത് പാർട്ടിയുടെ താഴേ കിടയിൽ വരെ ചർച്ചയായതോടെയാണ് കത്ത് വിവാദം പാർട്ടിയെ പ്രതിസന്ധി ഘട്ടത്തിലെത്തിച്ചിരിക്കുന്നത്. ഇപ്പോൾ ബ്രാഞ്ച് കമ്മിറ്റിതലത്തിൽ വരെ മുകേഷ് എം എൽ എയ്ക്ക് എതിരെയുള്ള ആരോപണങ്ങൾ ചർച്ച ചെയ്യേണ്ട അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിചേർന്നിരിക്കുന്നു.
 "ഒറ്റപാലം മോഡൽ ഫോൺവിളി"
എന്നാണ്  പാർട്ടിയിലെ ഇപ്പോഴത്തെ വിവാദത്തിന് പാർട്ടിക്കുള്ളിൽ 
നൽകിയിരിക്കുന്ന പേര് ഇത്തരത്തിലുള്ള തെറ്റുകൾ ഇതിന് മുൻപും മുകേഷിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടും പാർട്ടി നേതാക്കൾ ചർച്ച ചെയ്യാതെ മുകേഷിന് വഴങ്ങുന്ന കാഴ്ചയാണ് ഇത് വരെ ഉണ്ടായിരുന്നത് എങ്കിൽ ഇനിയത് ആവർത്തിക്കാതിരിക്കാൻ പാർട്ടി ജാഗ്രത പാലിക്കണമെന്നാണ് ഇവരുടെ ആവശ്യം. ഗുരുതരമായ സാമ്പത്തിക ക്രമകേടുകളും അഴിമതി ആരോപണങ്ങളും വരെ ചൂണ്ടികാട്ടുന്ന കത്തിൽ പാർട്ടി പ്രവർത്തകാരോട് യാതൊരു പ്രതിബന്ധതയും മുകേഷിന് ഇല്ലെന്നും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോട് കാണിക്കുന്ന നിലപാടുകളും ഒന്നൊന്നായി അക്കമിട്ട് നിരത്തുന്നുണ്ട് ഇതെല്ലാം തന്നെ പാർട്ടി സംസ്ഥാന സെക്രട്ടറിയ്ക്ക് മുന്നിലും മുഖ്യമന്ത്രിയുടെ മുന്നിലും പരാതിയായും പാർട്ടിപ്രവർത്തകർ കഴിഞ്ഞ അഞ്ചു വർഷവും പലപ്പോഴായി പരാതികൾ കൊടുത്തിരുന്നുവെങ്കിലും യാതൊരു പ്രയോജനവും ഉണ്ടായില്ലാ എന്ന് മാത്രമല്ല ഇവർ മുകേഷിനെ ന്യായീകരിക്കുകയും മുകേഷിന് വീണ്ടും സീറ്റ് നൽകി വിജയിപ്പിക്കുകയും ചെയ്യുകയായിരുന്ന് എന്ന് ഇവർ ചൂണ്ടികാട്ടുന്നു. അത് കൊണ്ട് തന്നെ ഇപ്പോഴത്തെ ഫോൺവിളിയിലൂടെ ഉണ്ടായ വിവാദത്തിന് ശേഷം വളരെ ആസൂത്രിതമായി  ആസൂത്രിതമായി തയാറാക്കിയ കത്ത് പാർട്ടി പ്രവർത്തകരും അനുഭാവികളുമായ് പതിനായിരക്കണക്കിന് ആൾക്കാർക്ക് കൈമാറി. കൊണ്ട് മുകേഷിന് എതിരെയുള്ള നീക്കം നടത്തുന്നത്. കൊല്ലം ജില്ലാ കമ്മിറ്റിയിലെ പ്രമുഖ നേതാവിന്റെ മൗനസമ്മതത്തോടെ തുടങ്ങിയ ഇ നീക്കത്തിൽ പാർട്ടി കൊല്ലം ഏരിയ ലോക്കൽ കമ്മിറ്റി നേതാക്കളും കോർപ്പറേഷൻ കൗൺസിലർമാരും ഉണ്ടെന്നുള്ളത് പരസ്യമായ രഹസ്യമാണ്.
 ഘടക കക്ഷിയായ സിപിഐ യിലും ഇ കത്ത് പ്രചരിച്ചതോടെ ഇടത് മുന്നണിയിലും ചർച്ച ചെയ്യേണ്ടി വരുമെന്ന ആശങ്കയിലാണ് സിപിഎം. ഇതിനിടയിൽ കൂടുതൽ പാർട്ടി പ്രവർത്തകർ പരാതികളുമായി പാർട്ടി നേത്രത്വത്തെ സമീപിച്ചിട്ടുണ്ട്.
ഇതിനിടയിൽ 
കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തന ശൈലിയുമായി മുന്നോട്ട് പോകാൻ പറ്റില്ലായെന്ന്പാർട്ടി നേതൃത്വം അനൗദ്യേ
ഗികമായി പാർട്ടി നേതൃത്വം മുകേഷുമായി അടുപ്പമുള്ള ഒരു കൗൺസിലർ മുഖേന സൂചന നൽകിയിട്ടുണ്ട്. പ്രശ്നപരിഹാരത്തിനായി അടിയന്തിര ഏരിയ കമ്മിറ്റി ജില്ലാ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ കൂടി പരസ്യശാസനയുൾപ്പടെയുള്ള നടപടികൾ കൈകൊള്ളുമെന്ന് സൂചനയുണ്ട്.
@  പാർട്ടി പ്രതിനിധിയെ വയ്ക്കണമെന്ന് ആവശ്യം
എം എൽ എയ്ക്ക് അഭിനയിക്കാൻ പോകണമെങ്കിൽ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാനും പാർട്ടി പ്രവർത്തകർക്കും ജനപ്രതിനിധികൾക്കും 
എം എൽ എയുമായി ബന്ധപ്പെടുന്നതിനും ഒരു പ്രതിനിധിയെ വച്ച് പാർട്ടിയ്ക്കും എം എൽ എയ്ക്കും
കൊല്ലം നിയോജക മണ്ഡലത്തിൽ 
നഷ്ടപെട്ട ജനസ്വാദീനവും പേരും വീണ്ടെടുക്കണമെന്നാണ് പാർട്ടി പ്രവർത്തകരുടെ ആവശ്യം ഒപ്പം പാർട്ടി നിച്ഛയിക്കുന്നവരെ എം എൽ എ ഓഫിസിൽ വയ്ക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Saturday, 3 July 2021

ജില്ലയിൽ വാക്സിനേഷൻ സമ്പൂർണ്ണ പരാജയം പരാതിയുമായി ജനങ്ങൾ

ജില്ലയിൽ വാക്സിനേഷൻ സമ്പൂർണ്ണ പരാജയം പരാതിയുമായി ജനങ്ങൾ

@ വാക്‌സിൻ വിതരണം രാക്ഷ്ട്രീയ വത്കരിച്ചു ഇടത് മുന്നണി ഉദാഹരണമായി സിപിഎം ഭരിക്കുന്ന പൂതക്കുളം പഞ്ചായത്ത്.

കൊല്ലം: സാധാരണകാരന് വാക്‌സിൻ എടുക്കണംമെങ്കിൽ ഓൺലൈൻ സഖാക്കൾക്ക്   വാക്സിൻ എടുക്കണമെങ്കിൽ പിൻ വാതിൽ എന്ന അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചേർന്നതോടെ വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട്  പൊതുജനം പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത് .പൂതക്കുളത്ത് വാക്സിൻ എടുക്കാൻ പാർട്ടി ബ്രാഞ്ചു സെക്രട്ടറിയുമായി ബന്ധപ്പെടണമെന്ന ബ്രാഞ്ചു സെക്രട്ടറിയുടെ വോയിസ് ക്ലിപ്പ് പുറത്ത് വന്നതോടെയാണ് വാക്സിൻ വിതരണത്തിൽ രാക്ഷ്ട്രിയം കലർത്തിയ കാര്യം പുറം ലോകം അറിയുന്നത്.ഇടത് മുന്നണി ഭരിക്കുന്ന പഞ്ചായത്തുകളിലാണ് ഇത്തരത്തിൽ വാക്സിൻ പിൻവാതിൽ വഴി നൽകുന്നത്.ഇതിനു വേണ്ടി പ്രതേക ലൈൻ അപ്പ് തന്നെ ഇവർ ഉണ്ടാക്കിയിട്ടുണ്ട് ഇത് കൊണ്ട് തന്നെ വാക്സിൻ വിതരണം ഭരണക്കാർ തന്നെ അട്ടിമറിക്കുന്ന സാഹചര്യത്തിലേക്ക് കാര്യങ്ങൾ നീങ്ങുന്നു.
വാക്സിൻ വിതരണത്തിന്റെ തുടക്കം തന്നെ
ജില്ലയിലേക്ക് വാക്‌സിൻ കൂടുതൽ എത്തി തുടങ്ങിയിരുന്നു.എന്നാൽ തോന്നും പടി മരുന്ന് വിതരണം ആരംഭിച്ചതോടെ  
 വാക്‌സിനേഷനിൽ സുതാര്യതയില്ലാതായി.ജില്ലയിലെ  പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും കോർപറേഷനിലും  മെഗാ ക്യാമ്പുകൾ സംഘടിപ്പിച്ച് പരമാവധി ആളുകൾക്ക് വാക്‌സിൻ നൽകാൻ നടപടികൾ നടക്കുന്നുണ്ടെങ്കിലും മുൻഗണനക്രമം പാലിക്കാതെയാണ് വിതരണം നടക്കുന്നതെന്ന ആരോപണമാണ് ഉയരുന്നത്. കിടപ്പ് രോഗികൾ,കോളനികളിൽ താമസിക്കുന്ന  പട്ടികവർഗ പട്ടികജാതി വിഭാഗങ്ങൾ, കോളനി ചേരി നിവാസികൾ, 60 വയസിന് മുകളിലുള്ളവർ തുടങ്ങി മുൻഗണനാ വിഭാഗത്തിലുളളവർക്ക് വാക്‌സിനേഷൻ ഉറപ്പുവരുത്തുന്നതിൽ തികഞ്ഞ അലംഭാവമാണ് നടക്കുന്നത്. നിലവിൽ ഒരോ വർഡുകളിൽ നിന്നും നിശ്ചിത പേരെ തിരഞ്ഞെടുത്ത് അയക്കുന്ന രീതിയാണ് അവലംബിക്കുന്നത് എകദേശം എൻപത് ശതമാനത്തോളം വാക്‌സിനുകളും ഇത്തരത്തിലാണ് നൽകുന്നത്
ഇതുവരെ ആദ്യ ഡോസും രണ്ടാം ഡോസുമായി ഏകദേശം 10 ലക്ഷത്തിലധികം ഡോസുകളാണ് നൽകിയിരിക്കുന്നത്.

@ ഓരോ വിഭാഗങ്ങൾക്കും മുൻഗണനാക്രമം അനുസരിച്ചു 
പ്രത്യേകമായി തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ പദ്ധതി തയ്യാറാക്കിയാണ്
വാക്‌സിൻ യജ്ഞം നടത്തേണ്ടത്.
ദ്രുതകർമ്മ സേന, സന്നദ്ധസേന, വാർഡ് അംഗങ്ങൾ, അങ്കണവാടി, കുടുംബശ്രീ, അക്ഷയ കേന്ദ്രങ്ങൾ എന്നിവരുടെ സഹായത്തോടെയാണ് ഇതിനായി വിവരശേഖരണം നടത്തിയാണ് വാക്സിൻ നൽകേണ്ടത്.
ഇതിന് വേണ്ട മുന്നൊരുക്കങ്ങൾ നടത്താൻ ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും നിർദ്ദേശം നൽകിയെങ്കിലും 
എന്നാൽ കൊല്ലം ജില്ലയിൽ അത്തരമൊരു വലിയ മുന്നൊരുക്കം ഇല്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്.
നിരവധി ജനപ്രതിനിധികൾ
തങ്ങളുടെ മേഖലയെ അവഗണിക്കുന്നതായി പരാതിപ്പെട്ട് രംഗത്ത് എത്തിയിട്ടുണ്ട്.

@മൂന്നാം തരംഗത്തിന് മുൻപ് വാക്സിൻ
വിതരണം പൂർത്തീകരിക്കണം.
ജില്ലയിൽ വാക്‌സിൻ നൽകിയതിൽ കൂടുതലും 45  വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് നൽകിയിട്ടുള്ളത്കണക്കുകൾ
തെളിയിക്കുമ്പോൾ തന്നെ 60വയസിന് മുകളിലുള്ള ലക്ഷകണക്കിന് പേര് ഇപ്പോഴും വാക്സിൻ പരിധിയ്ക്ക് പുറത്താണ് എന്ന് ജനപ്രതിനിധികൾ തന്നെ തുറന്ന് സമ്മതിക്കുന്നു.
മൂന്നാം തരംഗത്തിന് മുമ്പ് വിപുലമായ വാകിസനേഷൻ നടത്താൻ സാധിച്ചില്ലെങ്കിൽ രോഗികളുടെ ഏണ്ണം പിടിച്ചു നിർത്താൻ സാധിക്കാത്ത സ്ഥിതി വിശേഷമാകും ഉണ്ടാവുകയെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു

വർക്ക്ഷോപ്പുകളുടെ നിയന്ത്രണം വാഹന ഉടമകൾ വലയുന്നു

വർക്ക്ഷോപ്പുകളുടെ നിയന്ത്രണം വാഹന ഉടമകൾ വലയുന്നു

കൊല്ലം: കൊവിഡ് പ്രോട്ടോകോൾ മൂലം 
വർക്ക്ഷോപ്പുകൾക്കും സ്പെയർ പാർട്സ് കടകൾക്കും 
നിയന്ത്രണം വാഹന ഉടമകൾ വലയുന്നു.
ലോക്ക് ഡൗൺ ഇളവിൽ ഗതാഗതത്തിന് നിയന്ത്രണം കുറഞ്ഞെങ്കിലും തകരാർ വന്ന് വഴിയിൽപെട്ടാൽ പെട്ടത് തന്നെ.
വർക്ക്ഷോപ്പുകളും സർവീസ് സെന്ററുകളും സ്പെയർ പാർട്സ് കടകളും  തുറക്കുന്നതിന് തുടരുന്ന നിയന്ത്രണമാണ് വാഹന യാത്രക്കാരെ കുഴയ്ക്കുന്നത്. പൊതുഗതാഗത സംവിധാനം പൂർണ്ണതോതിൽ ആയിട്ടുമില്ല ഭൂരിപക്ഷം ആൾക്കാരും 
കൊവിഡ് ഭീതി മൂലം പൊതുഗതാഗതം കുറച്ച് സ്വന്തം വാഹനം ഉപയോഗിക്കുന്നവരാണ്.ഇവരാണ് 
വഴിയിൽ കുടുങ്ങി നട്ടംതിരിയുന്നവരിൽ ഏറെയും.മെക്കാനിക്കിനെ വിളിച്ചാൽ പ്രവൃത്തി ദിവസമല്ലാത്തതിനാൽ പോലീസിനെ പേടിച്ചു പലരും വരാനും മടിക്കുന്നു. മറ്റ് വാഹന യാത്രക്കാരുടെ സഹായം തേടാമെന്ന് കരുതിയാൽ കൊവിഡ് പേടിയിൽ പലരും കാര്യമെന്തെന്ന് ചോദിക്കാൻ പോലും നിർത്തുന്നില്ല. വാഹനം ഓടിക്കാനല്ലാതെ മെക്കാനിക്ക് വശമില്ലാത്തവരാണ് സ്വകാര്യ വാഹന യാത്രക്കാരിൽ ഭൂരിപക്ഷവും. ജില്ലയിൽ 400ലധികം ചെറുതും വലുതുമായ 
വർക്ക് ഷോപ്പുകളും അത്രതന്നെ സർവീസ് സെന്ററുകളും പ്രവർത്തിക്കുന്നുണ്ട് ആഴ്ചയിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രമാണ് വർക്ക് ഷോപ്പുകൾക്കും സർവീസ് സെന്ററുകൾക്കും തുറക്കാൻ അനുമതി. അതിനാൽ മറ്റുളള ദിവസങ്ങളിൽ
വാഹനങ്ങൾ കേടായി  വഴിയിൽ പെട്ടാൽ കുടുങ്ങിയതു തന്നെ ചില വർക്ക് ഷോപ്പുകൾ വീടുകളിലും റോഡുകളിലും മെക്കാനിക്കിനെ അയക്കുന്നുണ്ടെങ്കിലും പരിമിതിയുണ്ടെന്നാണ് അവർ പറയുന്നത്. പലർക്കും ഒരേസമയം പല ഭാഗങ്ങളിലേക്ക് അയയ്ക്കാൻ  ആവശ്യമായ ജീവനക്കാരുമില്ല പ്രവൃത്തി ദിവസം വാഹനം വർക്ക് ഷോപ്പിലോ സർവീസ് സെന്ററിലോ എത്തിച്ചാൽ ചെറിയ തകരാറാണെങ്കിൽ ശരിയാക്കി കിട്ടാൻ ഒരു ദിവസം മുഴുവൻ കാത്തിരിക്കേണ്ട അവസ്ഥയാണ്.
കാര്യമായ തകരാറാണെങ്കിൽ രണ്ടോ മൂന്നോ ദിവസം കൊണ്ട് കിട്ടേണ്ട വാഹനത്തിന് ഒരാഴ്ചയും അതിന് അപ്പുറവും  വരെ കാത്തിരിക്കേണ്ടി വരും
കാര്യമായ തകരാറാണെങ്കിൽ രണ്ടോ മൂന്നോ ദിവസം കൊണ്ട് കിട്ടേണ്ട വാഹനത്തിന് ആഴ്ചകളോളം വരെ കാത്തിരിക്കേണ്ടി വരും  കാലതാമസത്തെ ചൊല്ലിയുണ്ടാകുന്ന തർക്കം ഒഴിവാക്കാൻ മിക്ക സർവീസ് സെന്ററുകളും വാഹന ഉടമകളിൽ നിന്ന് സാക്ഷ്യപത്രം വാങ്ങിയാണ് പ്രവൃത്തി ഏറ്റെടുക്കുന്നത്  കൊവിഡിൽ നിന്ന് രക്ഷപ്പെടാൻ പഴയ വാഹനങ്ങൾ വാങ്ങി യാത്ര ചെയ്യുന്നവരാണ് വഴിയിൽപെടുന്നവരിൽ അധികവും  കഴിഞ്ഞ ലോക്ക്ഡൗൺ മുതൽ അടച്ചിടൽ തുടർക്കഥയായതോടെ ഉപജീവനത്തിനായി മറ്റ് ജോലി തേടിയിറങ്ങിയ നിരവധി ഓട്ടോമൊബൈൽ മെക്കാനിക്കുകളുമുണ്ട്. തുച്ഛമായ പൈസയ്ക്ക് ജോലി ചെയ്യുന്ന
ഇരുചക്ര വാഹനങ്ങളുടെ മെക്കാനിക്കുകൾ പലരും മറ്റ് ജോലികളിലേക്ക് തിരിഞ്ഞു കഴിഞ്ഞു. ടയർ പഞ്ചർ ജോലി ചെയ്യുന്നവരും ബാറ്ററി വർക്ക്‌ ചെയ്യുന്നവരും മാത്രമാണ് ലോക്ക് ഡൌൺ കാലത്ത് അല്പമെങ്കിലും ജോലി ചെയ്തത് അതിൽ പലർക്കും പോലീസിന്റെ പെറ്റി ലഭിച്ചതോടെ അവരും കടകൾ തുറക്കാതായി. എല്ലാ ദിവസവും മെക്കാനിക്കൽ വർക്ക്ഷോപ്പുകളും തുറക്കാൻ അനുവദിക്കണമെന്നാണ് ഇവരുടെ ആവശ്യാം.

@ എല്ലാ ദിവസവും വർക്ക്ഷോപ്പ് തുറക്കാനും വിളിക്കുന്നിടത്ത് ജോലിയ്ക്ക് പോകാനും തയ്യാറാണ്. ദിവസവും വാഹനം വഴിയിൽ കേടാകുന്ന നിരവധി ഫോൺ കോളുകൾ വരുന്നുണ്ട് പോലിസിനെ പേടിച്ചാണ് പോകാത്തത് ചെറിയ കംപ്ലയിന്റ് ആണെങ്കിൽ ശരിയാക്കാൻ പറ്റും വലിയ രീതിയിലുള്ള
കംപ്ലയിന്റ് ആണെങ്കിൽ സ്പെയർ പാർട്സ് കടകൾ ഇല്ലാത്തത് മൂലം വഴിയിൽ ഉപേക്ഷിക്കേണ്ടി വരുന്ന അവസ്ഥയിലാണ്. ട്രയിനികളായി വന്ന് കൊണ്ടിരുന്നവർ എല്ലാം തന്നെ മറ്റ് ജോലികൾ തേടി പോയി അത് കൊണ്ട് ജോലിക്കാർ ഇല്ലാത്ത അവസ്ഥയാണ് ഇത് മൂലം വാഹനങ്ങൾ വർക്ക്‌ഷോപ്പിൽ കിടക്കേണ്ട അവസ്ഥ വരുന്നു.
ഷൈജു. സി (വർക്ക്‌ ഷോപ്പ് ഉടമ ചാത്തന്നൂർ)


Thursday, 1 July 2021

ലോക്ക്ഡൌൺ സമയത്ത് പാരിപ്പള്ളി പട്ടണത്തെ വർണ്ണാർഭമാക്കിയ ഷൈജുവിന്റെ കലാവിരുത് ജനശ്രദ്ധയാകർഷിക്കുന്നു.

ചാത്തന്നൂർ: ലോക്ക്ഡൌൺ സമയത്ത് പാരിപ്പള്ളി പട്ടണത്തെ 
വർണ്ണാർഭമാക്കിയ ഷൈജുവിന്റെ കലാവിരുത് ജനശ്രദ്ധയാകർഷിക്കുന്നു.ഷൈജു ലോക്ക് ഡൌൺ സമയത്ത് ആണ് പാരിപ്പള്ളി ടൗണിൽ എത്തുന്നത് തുടർന്ന് നഗരത്തിലെ കടത്തിണ്ണയിൽ അഭയം തേടി പോലിസ് കൊടുക്കുന്ന ഭക്ഷണവുമായി പാരിപ്പള്ളിടൗണിനെ വീടാക്കി മാറ്റി.കാട് പിടിച്ചു മാലിന്യം മൂടി കിടന്ന ഡിവൈഡർ എല്ലാം വൃത്തിയാക്കി തുടർന്ന് തന്റെ സർഗ്ഗാത്മകമായ അധ്വാന ശേഷി കൊണ്ട് ഒരു ചെറു വസന്തം തീർക്കുകയായിരുന്നു.
ടൗണിലെ ആൽമരം നിൽക്കുന്ന റൗണ്ട് ഏരിയയിലും, പരവൂർ, മടത്തറ റോഡിലേക്കുള്ള ഡിവൈഡറുകളിലും പെയിന്റിങ്ങ് ചെയ്തും. ചെടിച്ചട്ടികളിലും വർണ്ണക്കുപ്പികളിലും അടുക്കും ചിട്ടയോടുകൂടി ചെടികൾ നട്ടും നഗരഹൃദയത്തെ വർണ്ണാഭമാക്കി മാറ്റി.പൂർണ്ണ പിന്തുണയുമായി പോലിസ് ഉദ്യോഗസ്ഥരും സഹായത്തിനെത്തി.
രാത്രി കടത്തിണ്ണയിൽ അന്തിയുറങ്ങുന്നതിന് തൊട്ടു മുന്നേ വരെ ഇദ്ദേഹം തിരക്കിലായിരിക്കും. രാത്രി രണ്ടും മൂന്നും മണിവരെ ഇദ്ദേഹം ജോലി ചെയ്തുകൊണ്ടേയിരിക്കും ലോക്ക് ഡൌൺ സമയത്ത് നാടും നഗരവും നിശബ്ദമായിരുക്കുമ്പോൾ ഇദ്ദേഹം ഉണർന്നിരുന്ന് തന്റെ കഴിവുകൾ കൊണ്ട് പാരിപ്പള്ളിയെ മനോഹരമാക്കി മാറ്റി.
ഒരാഴ്ച മുൻപ് തോരാതെ മഴ പെയ്ത രാത്രിയിൽ തന്റെ പെയിന്റിങ്ങ് മഴയിൽ ഒലിച്ചു പോയിട്ടും പിൻമാറാതെ ജോലി
ചെയ്തു കൊണ്ട് അത് പൂർത്തിയാക്കി.
 ലോക് ഡൗൺ ഇളവ് വന്നതോടെ 
 ആൾക്കാർ തട്ടിയെറിയുന്നചെടിച്ചട്ടികൾ
രാത്രിയിൽ വീണ്ടും പൂർവ്വസ്ഥലത്ത് വച്ച് 
നഗരത്തെ മനോഹരമാക്കുകയാണ് ഇദ്ദേഹം. നല്ലവരായ വഴിയാത്രക്കാർ നൽകുന്ന നാണയതുട്ടുകൾ ശേഖരിച്ചു ഭക്ഷണം കഴിക്കും സ്ഥലം എവിടെയാണ് എന്ന് ചോദിക്കുന്നവർക്ക് പുഞ്ചിരിയാണ് മറുപടി. ലോക്ക്ഡൌൺ കഴിഞ്ഞതോടെ ഒരുപാട് പേര് പിന്തുണയുമായി എത്തിയതോടെ കൂടുതൽ ഉഷാറിലാണ് ഷൈജു.
ചിത്രം :ഷൈജു
ചിത്രം :ഷൈജുവിന്റെ കലാവിരുതുകൾ