Wednesday, 30 June 2021
ഗൃഹനാഥനെയും കാത്ത് ഇ അമ്മയും മക്കളും കാത്തിരിക്കാൻ തുടങ്ങിയിട്ട് മാസം ആറ് കഴിഞ്ഞു
Tuesday, 29 June 2021
കൊവിഡിന് എതിരായുള്ള പോരാട്ടത്തിൽ മുൻനിരയിലാണ് പൂതക്കുളം സേവാഭാരതി
പരവൂർ: പൂതക്കുളത്ത് കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ മുൻ നിരയിലാണ് സേവാഭാരതി.കോവിഡിന്റെ ഒന്നാം വരവിൽ തന്നെ പൂതക്കുളം സേവാഭാരതി രംഗത്തുണ്ടായിരുന്നു.അത് കൊണ്ട് തന്നെ കൊവിഡിന്റെ രണ്ടാം വരവിൽ ജനങ്ങൾക്ക് ആശ്രയമായി മാറിയ സേവാഭാരതിയുടെ പൂതക്കുളത്തെ ഹെല്പ് ഡെസ്ക് രണ്ടാം വരവിൽ ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ട്പോകുകയായിരുന്നു.കൊവിഡിന്റെ രണ്ടാം വരവിൽ സർക്കാർ സംവിധാനങ്ങൾ ഉണരും മുൻപേ സേവാഭാരതി സജീവമായി രംഗതെത്തി. സ്വന്തം സുരക്ഷ പോലും അവഗണിച്ചു കൊണ്ട് നൂറ് കണക്കിന് സേവാഭാരതി പ്രവർത്തകർ സേവാപ്രവർത്തനത്തിൽ എത്തി പൂതക്കുളം പഞ്ചായത്തിന്റെ എല്ലാ വാർഡുകളിലും ഹെല്പ്ഡെസ്ക് തുറന്ന് കൊണ്ട് പ്രവർത്തനം ആരംഭിച്ചു വാർഡ് തല പ്രവർത്തനങ്ങൾ ഏകോപിച്ചു കൊണ്ട് പൂതക്കുളം ജങ്ഷനിൽ പഞ്ചായത്ത് തല ഹെല്പ് ഡെസ്കും തുറന്ന് പ്രവർത്തനം ആരംഭിച്ചു.രോഗികളുടെ വിവരം അറിയാൻ സർക്കാർ സംവിധാനങ്ങൾ പോലും സേവാഭാരതിയുടെ പ്രവർത്തകരെയും മറ്റും ആശ്രയിച്ചപ്പോൾ സിപിഎം നേതൃത്വം കൊടുക്കുന്ന ഭരണസമിതി പഞ്ചായത്ത് സെക്രട്ടറിയെയും പോലീസിനെയും ഉപയോഗിച്ച് സേവാഭാരതിയുടെ ഹെല്പ് ഡെസ്കുകൾക്ക് താഴിട്ട് പൂട്ടാൻ ഭത്വ ഇറക്കിയപ്പോൾ അതിനെയും അതിജീവിച്ചു കൊണ്ട് ആംബുലൻസ് സർവീസ് ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളോടും കൂടിയാണ് ഇപ്പോൾ സേവഭാരതിയുടെ പൂതക്കുളത്തെ കൊവിഡ് കെയർ കേന്ദ്രം പ്രവർത്തിക്കുന്നത്. നിരവധി പേർക്കാണ് ഇവിടെ നിന്ന് സേവനം ലഭ്യമാകുന്നത്. കോവിഡ് ബാധിച്ച കുടുംബങ്ങൾക്ക് മൂന്നു നേരവും ഭക്ഷണമെത്തിക്കുകയും. ആശുപത്രിയിൽ കൊണ്ട് പോകുന്നതും എല്ലാവിധ ചികിത്സയ്ക്കും സഹായമെത്തിക്കുന്നത് സേവാഭാരതിയാണ്. ഇവിടെ കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദേഹം സംസ്കാരം നടത്തിയതും സേവാഭാരതിയാണ്.പരിവാർ പ്രസ്ഥാന മുഴുവൻ പ്രവർത്തകരെ എകോപിപ്പിച്ചു കൊണ്ടാണ് ഇവിടെ പ്രവർത്തനം നടക്കുന്നത്.ബി ജെ പിയുടെ മൂന്ന് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സതീഷ് അപ്പു മാങ്കൂട്ടം, മഞ്ജുഷ സത്യപാലൻ, രാഖി എന്നിവർ പൂർണ്ണ പിന്തുണ നൽകി ഇവർക്ക് ഒപ്പം ഉണ്ട്. കോവിഡ് ബാധിച്ച കുടുംബങ്ങൾക്കും ലോക്ക് ഡൗണിൽ ദുരിതമനുഭവിക്കുന്നവർക്കും താങ്ങായും തണലായും സേവാഭാരതി ഉള്ളത് കൊണ്ട് തന്നെ ഇവരുടെ വാർഡുകളിൽ കൊറോണ വ്യാപനം തടയാനായി ഒപ്പം തന്നെ ബിജെപി ജില്ലാ കമ്മിറ്റി അംഗം പുത്തൻകുളം അനിൽകുമാർ,ബിജെപി പഞ്ചായത്ത് സമിതി പ്രസിഡന്റ് സുജിത്, സെക്രട്ടറി ഷിലോക്ക്, മഹിളാമോർച്ച നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ശ്രീജ പഞ്ചായത്ത് സമിതി പ്രസിഡന്റ്‌ഷൈമ,യുവമോർച്ച പഞ്ചായത്ത് സമിതി പ്രസിഡന്റ് വേക്കുളം രാമൻ എന്നിവരും സജീവമായുണ്ട്.
വാടകയ്ക്ക് താമസിക്കുന്നവരും കെട്ടിട ഉടമകളും പ്രതിസന്ധിയിലായി
അശാസ്ത്രിയ നിർമ്മാണം പരവൂർ പൊഴിക്കര ടൂറിസത്തിന്റെ ഭാഗമായി കടൽ തീരത്ത് നിർമ്മി ച്ച നടപ്പാത തിരയടിച്ച് തകരുന്നു.
സ്കൂൾകുട്ടികൾക്ക് അന്നമൂട്ടിയവർ പട്ടിണിയിലാണ്
വള്ളം നിറയ്യുന്നില്ല തീരദേശത്ത് ആശങ്ക
Thursday, 24 June 2021
പരവൂർ കമ്പോളത്തിന്റെ പ്രതാപം അസ്തമിക്കുന്നു
Tuesday, 22 June 2021
കാമുകനെ മർദ്ധിക്കുന്നതിന്ക്വട്ടേഷൻ കാമുകിയും ക്വട്ടേഷൻ സംഘാങ്ങളും പിടിയിൽ.
ഇ - പോസ് പണിമുടക്ക് റേഷൻവിതരണം തടസ്സപ്പെടുന്നത് പതിവായി
Saturday, 19 June 2021
വാടകയ്ക്ക് താമസിക്കുന്നവരും കെട്ടിട ഉടമകളും പ്രതിസന്ധിയിലായി പലരും ഇറക്കിവിടൽ ഭീഷണിയിൽ.
Monday, 14 June 2021
മീനാട്സേവാഭാരതി പച്ചക്കറി കിറ്റ് വിതരണം ചെയ്തു
രക്തദാനം മഹാദാനമാണ് രാജീവിനും കിഷോറിനും.
@ സ്ത്രീകളും രംഗത്ത്
18നും 65നും മധ്യേ പ്രായവും, കുറഞ്ഞത് 45 കിലോഗ്രാം ഭാരവും, ശാരീരികവും മാനസികവുമായ ആരോഗ്യവുമുള്ള ഏതൊരാള്‍ക്കും മൂന്ന് മാസം കൂടുമ്പോള്‍ രക്ത ദാനം ചെയ്യാവുന്നതാണ്. കൃത്യമായ ഇടവേളകളില്‍ രക്തദാനം ചെയ്യുന്നതിലൂടെ രക്ത ദാതാവിനും ഒട്ടേറെ ഗുണങ്ങള്‍ ലഭിക്കുന്നു. ഇന്ത്യയില്‍ രക്തദാനം ചെയ്യുന്നവരില്‍ കേവലം 6 ശതമാനം മാത്രമാണ് സ്ത്രീകള്‍. എന്നാലിപ്പോള്‍ ധാരാളം പെണ്‍കുട്ടികള്‍ രക്തദാനത്തിനായി മുന്നോട്ട് വരുന്നുണ്ട്. ഈ കോവിഡ് കാലത്ത് രക്തദാനത്തിന് വളരെയേറെ പ്രസക്തിയുണ്ട്
കിഷോർ അതിജീവൻ
@ രക്തത്തിന് പകരമായി ഒരു ഔഷധവും ഇതുവരെ കണ്ടുപിടിച്ചിട്ടില്ലാത്തതിനാല്‍ രക്തത്തിന് പകരം രക്തം തന്നെ വേണം. ജന്മദിനം പോലുള്ള വിശേഷ ദിവസങ്ങളില്‍ നടത്താവുന്ന ഏറ്റവും വലിയ പുണ്യ കര്‍മ്മമാണ് രക്തദാനം. രക്തദാനം ജീവദായകമാണ് എന്ന തിരിച്ചറിവാണ് രക്തദാനത്തിന് നമ്മെ പ്രേരിപ്പിക്കുന്നത്.
രാജ്യത്ത് വാഹനാപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം പരിശോധിച്ചാല്‍ നല്ലൊരു ശതമാനവും തക്ക സമയത്ത് രക്തം ലഭിക്കാത്തതുമൂലം ജീവന്‍ പൊലിഞ്ഞവരാണ്.അത് കൊണ്ട് തന്നെ എല്ലാവരും രക്തദാനത്തിന് തയ്യാറാകുക
കനിവ് രാജീവ്
Sunday, 13 June 2021
വി. ഐ. തോമസിന് പ്രണാമം
Saturday, 12 June 2021
റോഡരുകിൽ നട്ടുവളർത്തിയ കഞ്ചാവ് ചെടി .
ഓൺലൈൻ പഠനത്തിന് സഹായവുമായി സേവാഭാരതി
Friday, 11 June 2021
കൊല്ലം ജില്ലയിൽ മത്സരിച്ച എൽ ഡി എഫ് - യു ഡി എഫ് സ്ഥാനാർഥികളുടെ പണത്തിന്റെ സ്രോതസ് അന്വേഷിക്കണം - അഡ്വ. പി. സുധീർ
കോവിഡിന്റെ രണ്ടാം തരംഗ ഭീഷണിക്കിടയിൽമുഖാവരണത്തിന് വിപണിയിൽ തോന്നിയ വില പരിശോധനകൾ പ്രഹസനമായി മാറുന്നു
ഓട്ടോ കുടുംബങ്ങൾ പട്ടിണിയിലാണ് കൊവിഡിന്റെ രണ്ടാംവരവും ലോക്ക് ഡൗണും മൂലം നട്ടംതിരിയുകയാണ് ഇവർ.
ഉടമകൾ കൂടിയായ ഡ്രൈവർമാർ പലരും വായ്പയെടുത്താണ് ഓട്ടോറിക്ഷ വാങ്ങിയത്. മാസം ശരാശരി 5000 രൂപയൊക്കെ തിരിച്ചടവ് വരും. പല ദിവസങ്ങളിലും ഡീസൽ വാങ്ങിയ തുക പോലും കിട്ടാത്ത അവസ്ഥ. വായ്പാ തിരിച്ചടവിന് മാറ്റിവയ്ക്കാൻ ഒന്നുമുണ്ടാകില്ല. ലോക്ഡൗണും കോവിഡും കാരണം ഓട്ടോറിക്ഷയിൽ കയറാൻ പലരും മടിക്കുന്നു. പിന്നെ പോലീസ് പരിശോധനയും. അതോടെ പലരും നിരത്തിലിറങ്ങാൻ മടിക്കുന്നു. ദിവസങ്ങളായി നിർത്തിയിട്ടിരിക്കുന്ന വണ്ടിയുടെ എൻജിനും ബാറ്ററിയും കേടാകാതിരിക്കണമെന്നുണ്ട്. അതിനുള്ള ശ്രമമാണിപ്പോൾ.
ഇന്ധനവില കൂടി
ഇന്ധനവില പിടിച്ചുനിർത്താൻ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഇടപെടൽ എത്രയും വേഗം ഉണ്ടാകണമെന്നാണ് അവരുടെ അഭ്യർഥന. ടെസ്റ്റ്, ടാക്‌സ്, ഇൻഷുറൻസ് എന്നിവയിലും ഇളവുകൾ അനുവദിക്കണമെന്ന ആവശ്യവും അവർ മുന്നോട്ടുവയ്ക്കുന്നു.
@ ‘മുൻപൊക്കെ എല്ലാ ചെലവുകളും കഴിഞ്ഞ് ദിവസം 700 രൂപയോളം വീട്ടിൽ കൊണ്ടുപോകാൻ പറ്റുമായിരുന്നു. ഇപ്പോൾ കഴിഞ്ഞ ലോക്ക് ഡൗണിന് ശേഷം വരുമാനമില്ല. വാടകവീട്ടിലാണ് താമസം വായ്പകൾ മുടങ്ങി. വീട്ടുചെലവുകൾതന്നെ കടത്തിലാണ്. ഒരു കണക്കിനാണ് പിടിച്ചുനിൽക്കുന്നത് ഓട്ടോറിക്ഷാ ഡ്രൈവറായ രാജേഷ് പറഞ്ഞു.
ഫോട്ടോ:രാജേഷ്
Monday, 7 June 2021
മഴക്കാല പൂർവ ശുചീകരണം ജില്ലാ ആസ്ഥാനത്ത് നിന്നും തുടങ്ങണം
കൊല്ലം: മഴക്കാല പൂർവ ശുചീകരണം ജില്ലാ ആസ്ഥാനത്ത് നിന്നും തുടങ്ങണം
കുറുങ്ങൽ ഏലായിൽ കക്കൂസ് മാലിന്യം ഒഴുക്കിവിടുന്നു.
ലോകഹിതം_മമ_കരണീയം കൂടെയുണ്ട്_സേവാഭാരതി
Sunday, 6 June 2021
ഓൺലൈൻ പഠനം സാധാരണകാർക്കും പാവങ്ങൾക്കും കീറാമുട്ടിയായി മാറുന്നു
ഓൺലൈൻ ക്ലാസിൽ കയറിയത്.
ലോക്ക്ഡൗണിൽ തൊഴിൽ നഷ്ടപ്പെട്ട് വീട്ടിലിരിക്കുന്ന മാതാപിതാക്കൾ ഭക്ഷണത്തിന് തന്നെ
വീട്ടിലിരിക്കുന്ന രക്ഷിതാക്കൾക്ക് പുത്തൻ സ്മാർട്ട് ഫോണുകളും മറ്റും വാങ്ങുന്നത് ഇരട്ടി ഭാരമാണ് വരുത്തിവെയ്ക്കുന്നത് അത്യാവശ്യം സൗകര്യങ്ങളൊക്കെയുള്ള ഒരു സ്മാർട് ഫോൺ വാങ്ങണമെങ്കിൽ ചുരുങ്ങിയത് 6000 രൂപ മുടക്കണം സാമ്പത്തിക ശേഷിയില്ലാത്ത വീടുകളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ വകുപ്പും വിവിധ സംഘടനകളും സേവാഭാരതിയും ഫോൺ അടക്കമുള്ള സൗകര്യങ്ങൾ എത്തിക്കാൻ സഹായിക്കുന്നുണ്ട്.വിദ്യാർത്ഥി
മുൻ കാലങ്ങളിൽ ടി വിയുടെ മുന്നിൽ നിന്ന്
കുട്ടികളെ മാറ്റാൻ ശ്രമിച്ചിരുന്ന രക്ഷിതാക്കൾ ഇന്ന് അവരെ എങ്ങനെയെങ്കിലും അവിടെ പിടിച്ചിരുത്താനാണ് ശ്രമിക്കുന്നത് നിലവിലെ സാഹചര്യത്തിൽ ഓൺലൈൻ പഠനം വിദ്യാർത്ഥികളുടെ ജീവിതത്തിന്റെ ഭാഗമാകുമ്പോൾ സൗകര്യങ്ങൾ ഒപ്പിക്കാൻ നെട്ടോട്ടമോടുകയാണ് രക്ഷിതാക്കൾ
മത്സ്യ തൊഴിലാളി കുടുംബങ്ങളെ പട്ടിണിയിലാക്കിട്രോളിംഗ് നിരോധനവും.
ഒഴുക്ക് വലകൾ ഉപയോഗിച്ച് പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ചെറുവള്ളത്തിലും കട്ടമരത്തിലും തീരക്കടലിൽ നിന്ന് മത്സ്യബന്ധനം നടത്താം ട്രോളിംഗ് സമയത്ത്
അതുകൊണ്ടുതന്നെ ട്രോളിംഗ് ആരംഭിക്കുന്നതോടെ ഇതരജില്ലകളിൽ നിന്നുള്ള മത്സ്യത്തൊഴിലാളികൾ ഉൾപ്പടെയുള്ളവർ കൊല്ലം
മത്സ്യലഭ്യത കുറഞ്ഞതോടെ കയറ്റുമതിയും ഇല്ലാതായി 60 ശതമാനം മത്സ്യത്തിന്റെ കുറവാണ് വർഷങ്ങളായി കണ്ടുവരുന്നത് യന്ത്രവത്കൃത ബോട്ടുകളിൽ കടലിൽ പോയി ഇഷ്ടം പോലെ മീൻ കൊണ്ടുവരുന്നത് നിലച്ചതോടെ ഇവരെ ആശ്രയിച്ച് ജില്ലയിൽ മത്സ്യം വിറ്റ് ഉപജീവനം കഴിക്കുന്ന ആയിരക്കണക്കിന് സ്ത്രീ തൊഴിലാളികൾ ഉൾപ്പെടെയുള്ളവരുടെ കാര്യമാണ് അതിലേറെ കഷ്ടമായത്.