Friday, 26 February 2021

കല്ലുവാതുക്കൽ ബജറ്റ് പഞ്ചായത്തിന്റ‌ സുസ്ഥിരവികസനം ലക്ഷ്യം


ചാത്തന്നൂർ സുസ്ഥിരവികസനം ലക്ഷ്യമിട്ട് സേവന മേഖലയ്ക്ക് പ്രാതിനിധ്യം നൽകിb2021-22 സാമ്പത്തിക വർഷത്തെ ബജറ്റിൽ 
പാർപ്പിടം, കുടിവെള്ളം, വൈദ്യുതി, ആരോഗ്യപരിപാലനം, വിദ്യാഭ്യാസം, സാമൂഹികസുരക്ഷ,
വയോജനക്ഷേമം, ഗ്രാമിണ റോഡുകളുടെ നവീകരണം, ദാരിദ്ര്യ ലഘുകരണപരിപാടികൾ, പൊതുശശ്മാനങ്ങളും അനുബന്ധ സ്ഥാപനങ്ങളും, പാരിപ്പള്ളി ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം, കംഫർട്ട് സ്റ്റേഷൻ നിർമ്മാണം, പട്ടികജാതി ക്ഷേമം എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികൾ നടപ്പാക്കാൻ ബജറ്റ് ലക്ഷ്യമിടുന്നു.
59,86,82,271
കോടി വരവും 51,71,46,812
കോടി ചെലവും
8,15,35,459 കോടി മിച്ചവും പ്രതീക്ഷിക്കുന്നതാണ് ബജറ്റ്.
പഞ്ചായത്ത്‌ പ്രസിഡന്റ്‌ 
എസ്. സുദീപയുടെ 
അധ്യക്ഷതയിൽ
വൈസ് പ്രസിഡന്റ്‌ എസ്. സത്യപാലൻ 
ഭരണസമിതിയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ചു.
ചർച്ചയിൽ ഇരു മുന്നണികളും ഒരേ പോലെ ബജറ്റിനെ സ്വാഗതം ചെയ്തു കൊണ്ട് ബജറ്റ് അംഗീകരിച്ചു.

പദ്ധതികൾ

ഗ്രാമിണ റോഡുകളുടെ നിർമ്മാണത്തിന് 19853000

ദാരിദ്ര്യ ലഘുകരണപരിപാടികൾ 40000000

പൊതുശശ്മാനങ്ങളും അനുബന്ധ സ്ഥാപനങ്ങളും, 2500000

ഭവനപദ്ധതികൾക്ക് 15931508

പാരിപ്പള്ളി ഷോപ്പിംഗ് കോംപ്ലക്സ് നിർമ്മാണം 50000000

കംഫർട്ട് സ്റ്റേഷൻ നിർമ്മാണം, 2000000 

വിദ്യാഭ്യാസ മേഖലയ്ക്ക് പ്രതേക പാക്കേജ്സ്ത്രീശാക്തീകരണത്തിന് വിവിധ പദ്ധതികൾ തെരുവുവിളക്ക് പരിപാലനം, കാർഷിക മേഖലയെ കൈപിടിച്ച് ഉയർത്തി പഞ്ചായത്തിനെ സ്വയംപര്യപ്തമാക്കാൻ വിവിധ പദ്ധതികൾ, പട്ടികജാതി വിഭാഗങ്ങളുടെ ഉന്നമനത്തിന് പദ്ധതികൾ മൃഗസംരക്ഷണത്തിനും, ശുദ്ധജല വിതരണത്തിനും അoഗൻവാടി കെട്ടിടങ്ങളുടെ നവീകരണം ഉൾപ്പടെ കല്ലുവാതുക്കലിന്റ സമഗ്ര വികസനം,  ഉൾപ്പെടെ സമസ്ത മേഖലയിലും വികസനം ലക്ഷ്യമിട്ടുള്ള വികസനപദ്ധതികളാണ് ബജറ്റിൽ സ്ഥാനം പിടിച്ചത്. കേന്ദ്രസർക്കാർ പദ്ധതികൾ നടപ്പാക്കുന്നതിനും ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ട് 



രാഹുൽഗാന്ധിയുടെ വരവിനും ചെന്നിത്തലയാത്രയ്ക്ക് പിന്നാലെ കൊല്ലത്ത് കോൺഗ്രസിൽ കലാപം

രാഹുൽഗാന്ധിയുടെ വരവിനും 
ചെന്നിത്തലയാത്രയ്ക്ക് പിന്നാലെ കൊല്ലത്ത് കോൺഗ്രസിൽ കലാപം

കൊല്ലം: രാഹുൽഗാന്ധിയുടെ വരവും 
ചെന്നിത്തലയാത്രയും ബിന്ദുകൃഷ്ണയുടെ നേതൃത്വത്തിലുള്ള ഐ വിഭാഗം ഹൈജാക്ക് ചെയ്തുവെന്ന് ആരോപിച്ചു കൊണ്ട് യാത്ര കടന്ന് പോയതിന് പിന്നാലെ കലാപകൊടി ഉയർത്തി എ വിഭാഗം രംഗതെത്തി.രണ്ട് പരിപാടികൾക്കും എ വിഭാഗത്തെ പൂർണ്ണമായും അവഗണിച്ചു കൊണ്ട് ബിന്ദുകൃഷ്ണയുടെ നേതൃത്വത്തിൽ ഐ വിഭാഗം ഹൈജാക്ക് ചെയ്തുവെന്ന് എ വിഭാഗം ആരോപിക്കുന്നു. യാത്രയിൽ ഫ്ളക്സ് ബോർഡുകളിൽ നിന്നെല്ലാം എ വിഭാഗം നേതാക്കളെ തഴഞ്ഞു കൊണ്ട് യാത്രയിലൂടെ ബിന്ദുകൃഷ്ണ ആധിപത്യം ഉറപ്പിച്ചു കഴിഞ്ഞു. ഇതിനിടയിൽ ജില്ലയിലെ സ്ഥാനാർഥി നിർണ്ണയത്തിലും എ വിഭാഗത്തെ വെട്ടിനിരത്താനുള്ള നീക്കം ബിന്ദുകൃഷ്ണ തുടങ്ങിയെന്ന് എ വിഭാഗം ആരോപിക്കുന്നു. സർവേയുടെ പേരിലാണ് ബിന്ദുകൃഷ്ണ ഇഷ്ടകാർക്ക് സീറ്റ് കൊടുക്കാൻ ശ്രമിക്കുന്നത് എന്ന് എ വിഭാഗം ആരോപിക്കുന്നു.
കോൺഗ്രസ്‌ സ്ഥാനാർഥി നിർണയത്തിന്‌ സർവേ നടത്തുന്ന ഏജൻസികൾക്കെതിരെ ഇരു ഗ്രൂപ്പിൽ നിന്നും എതിർപ്പ്‌ ഉയരുകയാണ്. ഐ ഗ്രൂപ്പിലെ ശൂരനാട് വിഭാഗം ആണ് ശക്തമായി രംഗത്ത് വന്നിട്ടുള്ളത്.
ഗ്രൂപ്പുകളെ തഴഞ്ഞുള്ള സ്ഥാനാർഥി നിർണയത്തിനെതിരെ എ വിഭാഗവും ശൂരനാട് വിഭാഗവും കൊല്ലത്ത്സം യുക്തമായി നീങ്ങാൻ തീരുമാനിച്ചു.
ഗ്രൂപ്പ്‌ വിട്ടൊരു കളിക്കില്ലെന്ന്‌ "എ"വിഭാഗം ബിന്ദുകൃഷ്ണയ്ക്ക് മുന്നറിയിപ്പ് നൽകുന്നു. മുംബൈ ആസ്ഥാനമായ പി ആർ ഏജൻസിയിലെ ആൾക്കാരെ കൊല്ലത്ത് ബിന്ദുകൃഷ്ണ സൽക്കാരം നടത്തിയെന്ന് ഇവർ ആരോപിക്കുന്നു
ജില്ലയിൽ സ്ഥാനാർഥി മോഹികൾ ഗ്രൂപ്പ്‌ നേതാക്കളെ വിട്ട്‌ പിആർ ഏജൻസിയുമായി നേരിട്ട്‌ ഇടപെടുകയാണെന്ന ആക്ഷേപവും ഉയർന്നു കഴിഞ്ഞു.
അത് കൊണ്ട് തന്നെ കൊല്ലത്ത് ഇവർ 
 നൽകിയ പട്ടിക
യോട് ‌‌ എതിർപ്പ്‌ രൂക്ഷമായി‌. എ ഗ്രൂപ്പിനെ തഴഞ്ഞുള്ള നീക്കം കൈയ്യുംകെട്ടി നോക്കിയിരിക്കാൻ കഴിയില്ലെന്ന വികാരം എ ഗ്രൂപ്പ്‌ നേതാവ് ഡോ. പ്രതാപവർമ്മതമ്പാൻ അടക്കമുള്ള 
നേതൃത്വം അണികളുമായി പങ്കുവച്ചു.
സീറ്റുകൾ ഗ്രൂപ്പ്‌ അടിസ്ഥാനത്തിൽ വീതംവയ്‌ക്കുന്ന കൊല്ലത്തെ പരമ്പരാഗത രീതി പൊളിക്കാനും സ്ഥാനാർഥി നിർണയത്തിൽ പിടിമുറുക്കാനും ഹൈക്കമാൻന്റിന്റ പേര് പറഞ്ഞു കൊണ്ട് ബിന്ദുകൃഷ്ണ 
‌ നീക്കം ശക്തമാക്കിയതോടെയാണ്‌  എ ഗ്രൂപ്പ്നീക്കം കടുപ്പിക്കുന്നത്‌.
വിജയ സാധ്യതയുടെ പേരിൽ വേണ്ടപ്പെട്ടവരെ തിരുകി കയറ്റാനും കെട്ടിയിറക്കാനുമാണ്‌ ബിന്ദുകൃഷ്ണ യുടെ നീക്കമെന്നാണ്‌ ശൂരനാട് വിഭാഗത്തിന്റെ ആരോപണം.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജില്ലയിൽ തങ്ങൾ മത്സരിച്ച സീറ്റുകളിൽ വിട്ടുവീഴ്‌ചയില്ലെന്ന നിലപാടിലാണ്‌ എ ഗ്രൂപ്പുകൾ. ഏത്‌ കൊലകൊമ്പൻ ഏജൻസിയായാലും ബിന്ദുകൃഷ്ണ ഒരുക്കിയ ‌ ‘കെണി’ തിരിച്ചറിയണമെന്ന നിലപാടിലാണ്‌ എ. ഗ്രൂപ്പ്‌.
ഇതിനിടയിൽ കോൺഗ്രസ്‌ സീറ്റുകളിൽ 
 ഒമ്പതുമുതൽ പതിനഞ്ചുവരെ പേരടങ്ങിയ പട്ടികകളാണ്‌ ഏജൻസികൾ നൽകിയിട്ടുള്ളത്‌. ഇത്‌ ഹൈക്കമാൻഡ്‌ പരിശോധിച്ചശേഷം പട്ടിക ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിലുള്ള സമിതിക്ക്‌ നൽകും. അവരുടെ പരിശോധനയ്‌ക്കുശേഷം ചുരുക്കപ്പട്ടിക ഹൈക്കമാൻഡിന്‌ തിരികെ നൽകും. അന്തിമ തീരുമാനം ഹൈക്കമാൻഡിന്റെ കൈയിലാണ്‌. 
ഇതിനിടെ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പുതിയ ഗ്രൂപ്പിലേക്കുള്ള ബിന്ദുകൃഷ്ണയുടെ ചുവട് മാറ്റം ഐ ഗ്രൂപ്പിൽ കൂടുതൽ അസ്വസ്ഥത ഉണ്ടായിട്ടുണ്ട്.
ഹൈക്കമാൻഡിലെ സ്വാധീനം മുൻനിർത്തി സ്ഥാനാർഥികളെ തീരുമാനിക്കുന്നതിലടക്കം കെ സി വേണുഗോപാൽ നിർണായക ശക്തിയായി മാറുന്നത് കണ്ട് കൊണ്ടാണ് ബിന്ദുകൃഷ്ണയുടെ ഇ നീക്കം. 
ജില്ലയിലെ മുതിർന്ന ഐ ഗ്രൂപ്പ്നേ താക്കളോട് 
ഒരു കൂടിയാലോചനയും നടത്താതെയാണ്‌ ബിന്ദുകൃഷ്ണയുടെ നീക്കം. ബിന്ദുകൃഷ്ണയുടെ പ്രവർത്തന ശൈലിയിൽ അമർഷമുള്ള 
ഗ്രൂപ്പ്‌ രഹിതരും പഴയ എ, ഐ ഗ്രൂപ്പുകാരും ഇപ്പോൾ പാർട്ടി വിടാനുള്ള നീക്കത്തിലാണ്.

Tuesday, 23 February 2021

കല്ലുവാതുക്കലിൻ്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് വികസന സെമിനാർ


കല്ലുവാതുക്കലിൻ്റെ സമഗ്ര വികസനം ലക്ഷ്യമിട്ട് വികസന സെമിനാർ

ചാത്തന്നൂർ: കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് 
വികസന സെമിനാർ പാരിപ്പള്ളി കമ്മ്യൂണിറ്റി ഹാളിൽ വച്ച് ഇത്തിക്കര ബ്ലോക്ക്  പഞ്ചായത്ത് പ്രസിഡൻ്റ് എൻ.സദാനന്ദൻ പിള്ള ഉത്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് എസ്.സുദീപ അധ്യക്ഷത വഹിച്ചു തുടർന്ന് വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജിതകുമാരി കരട് പദ്ധതി അവതരണം നടത്തി കരട് പദ്ധതിയിൻമേലുള്ള ചർച്ചയിൽ
നാടിൻ്റെ സമഗ്രവികസനമാണ് ലക്ഷ്യമെന്ന് പ്രഖ്യാപിച്ചു കൊണ്ടുള്ള കല്ലുവാതുക്കൽ പഞ്ചായത്തിൻ്റെ വികസന സെമിനാർ പതിവിൽ നിന്നും വിത്യാസമായി ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
2021-2022 വർഷത്തെ പദ്ധതി രൂപീകരണത്തിനുള്ള സെമിനാറിൽ ഒട്ടനവധി വികസന പ്രവർത്തനങ്ങളാണ് ജനങ്ങൾ മുന്നോട്ട് വച്ചത്. സമസ്ത മേഖലയുടെയും വികസനമാണ് ജനങ്ങൾ മുന്നോട്ട് വച്ചത്. കായിക രംഗത്ത് കല്ലുവാതുക്കലിൻ്റെ പ്രതാപം വീണ്ടെടുക്കണം എന്ന് തുടങ്ങി വിദ്യഭ്യാസ ആരോഗ്യ രംഗത്തുൾപ്പടെ സമഗ്രമായ മാറ്റം ഉണ്ടാവണം കല്ലുവാതുക്കൽ പാരിപ്പള്ളി ടൗൺ വികസനം ടൂറിസം മേഖലയടക്കം വികസനമെത്തേണ്ട സ്ഥലങ്ങൾ ജനങ്ങൾ ചൂണ്ടി കാണിച്ചു കൊണ്ട് നടന്ന ചർച്ചയുടെ അവസാനം
അന്തിമ പദ്ധതി അവതരണം പഞ്ചായത്ത് സെക്രട്ടറി ബിജു ശിവദാസനും നടത്തി. ജില്ലാ പഞ്ചായത്ത് അംഗം എ.ആശാ ദേവി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് സരിത പ്രതാപ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.ആർ. രോഹിണി, ആരോഗ്യ സ്റ്റാസ്റ്റിംഗ് കമ്മിറ്റി ചെയർമാൻ ബൈജു ലക് ഷമൺ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എൻ.ശാന്തിനി
എന്നിവർ ആശംസകൾ അർപ്പിച്ചു. വൈസ് പ്രസിഡൻ്റ് എസ്.സത്യപാലൻ സ്വാഗതവും ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ ഡോ.പി.രാജശേഖരൻ നന്ദിയും പറഞ്ഞു.
ഫോട്ടോ : വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എൻ.സദാനന്ദൻ പിള്ള ഉത്ഘാടനം ചെയ്യുന്നു.

Saturday, 20 February 2021

ഫിഷറീസ് മന്ത്രി മേഴ്സികുട്ടിയമ്മ കൂടുതൽ കുരുക്കിലേക്ക്

കൊല്ലം ; ഫിഷറീസ് മന്ത്രി മേഴ്സികുട്ടിയമ്മ കൂടുതൽ കുരുക്കിലേക്ക് അമേരിക്കൻ കരാറിന് പിന്നിൽ വൻ ഗൂഡാലോചന സംശയത്തിന്റ നിഴൽ വ്യവസായമന്ത്രിയ്ക്കും മുഖ്യമന്ത്രിയ്ക്കും നേരെ. കേരളത്തിന്റെ മത്സ്യസമ്പത്ത് മുഴുവൻ കൊള്ളയടിക്കാൻ അമേരിക്കൻ കുത്തക കമ്പനിയുമായി ചർച്ച നടത്തിയത് ഫിഷറീസ് മന്ത്രി നേരിട്ടാണ് എന്ന് കബനി അധികൃതർ തന്നെ പറയുന്നു.
മന്ത്രി മേഴ്സിക്കുട്ടിയമ്മ അമേരിക്കയിൽ പോയപ്പോളാണ് ഈ കരാറിന്റെ ആരംഭമെന്ന് സർക്കാരിന് നൽകിയ പദ്ധതിയിൽ ഇഎംസിസി എന്ന ബഹുരാഷ്ട്ര കമ്പനി തന്നെ വ്യക്തമാക്കുകയും ചെയ്യുന്നു.
യുഎൻ ക്ഷണപ്രകാരമുള്ള ചർച്ചയ്ക്കാണ് പോയതെന്നാണ് മന്ത്രി പറയുന്നത്. എന്നാൽ തങ്ങളോട് ചർച്ച നടത്തി എന്ന് ബന്ധപ്പെട്ട കമ്പനി തന്നെ വ്യക്തമാക്കുന്നു.
മേഴ്‌സിക്കുട്ടിയമ്മയുമായി തങ്ങൾ അമേരിക്കയിൽ 2018 ഏപ്രിലിൽ ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള പദ്ധതിയെക്കുറിച്ച് ചർച്ച നടത്തി എന്നും മന്ത്രി അത് പൂർണ മനസ്സോടെ അംഗീകരിക്കുകയും തങ്ങളെ പ്രസ്തുത പദ്ധതിയിൽ നിക്ഷേപം നടത്താൻ കേരളത്തിലേക്ക് ക്ഷണിക്കുകയും ചെയ്തു എന്നാണ്.
അമേരിക്കൻ കമ്പനിയെ കേരളത്തിൽ നിക്ഷേപം നടത്താൻ ക്ഷണിച്ച ശേഷം സംസ്ഥാനത്തിന്റെ മത്സ്യ നയത്തിൽ അതിനനുസൃതമായ മാറ്റം വരുത്തുകയാണ് മേഴ്സിക്കുട്ടിയമ്മ ചെയ്തത്.  അതിനു ശേഷം 400 ട്രോളറുകൾക്കും, അഞ്ചു മദർ ഷിപ്പുകൾക്കും അനുമതി നൽകാനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ട് പോയി.
മത്സ്യത്തൊഴിലാളികളെ നിത്യനരകത്തിലേക്ക് തള്ളിവിടുന്ന ഈ കൊള്ളയിൽ മന്ത്രി ഇ പി ജയരാജനും ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ചെയർമാൻ ടോം ജോസിനും പങ്കുണ്ടെന്നും
മുൻ ചീഫ് സെക്രട്ടറി എന്തിനാണ് റിട്ടയർമെന്റിന് ശേഷം ഇത്രയും ചെറിയ ഒരു പദവിയിൽ വരുന്നത് എന്ന സംശയം
ഇ കരാറോടെ  ഇല്ലാതാകുകയാണ്.
മന്ത്രിമാരായ മേഴ്സിക്കുട്ടിമ്മയും ഇ പി ജയരാജനും ഉൾപ്പെട്ട ഒരു വൻ ഗൂഡാലോചനയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.
സംശയമുന നീളുന്നത് മുഖ്യമന്ത്രി പിണറായി വിജയനിലേക്ക് തന്നെയാണ് 
ഇത്രയും വലിയ പദ്ധതിയുമായി മേഴ്സികുട്ടിയമ്മയും 
മുന്നോട്ട് നീങ്ങുന്നത് മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും പാർട്ടിയും അറിയാതെ ഒന്നും നടക്കില്ല.
ആഴക്കടല്‍ മത്സ്യബന്ധനത്തിനുള്ള കാര്‍ സംബന്ധിച്ച ചര്‍ച്ചയില്‍ ഫിഷറിസ്‌ വകുപ്പ്‌ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ ഇഎംസിസി സംഘവുമായി ചര്‍ച്ച നടത്തുന്ന ചിത്രവും ഇതിനിടയിൽ പുറത്ത് വന്നു. 
 ഇഎംസിസി ഡയറക്ടര്‍, മന്ത്രി മേഴ്‌സിക്കുട്ടിയമ്മ, ഫിഷറീസ്‌ ഡയറക്ടര്‍ എന്നിവരെ ചിത്രത്തില്‍ കാണാം. മന്ത്രി ക്ഷണിച്ചതനുസരിച്ചാണ്‌ കേരളത്തിലെ സംഘം കേരളത്തിലെത്തി ചര്‍ച്ചനടത്തിയതെന്നതിനുള്ള രേഖയും പുറത്ത് വന്നിട്ടുണ്ട്. എംസിസി ഇന്റര്‍നാഷ്‌നല്‍{ഇന്ത്യ) പ്രസിഡന്റ്‌ ഷാജു വര്‍ഗീസുമായി ധാരണാപത്രം ഒപ്പിട്ടതായി ഈ മാസം രണ്ടിന്‌ കേരള ഷിപ്പിങ്‌ ആന്‍ഡ്‌ ഇന്‍ലാന്‍ഡ്‌ നാവിഗേഷന്‍ കോര്‍പ്പറേഷന്റെ(കെഎസ്‌ഐഎന്‍സി) വാർത്താ കുറുപ്പില്‍ തന്നെ വ്യക്താമാക്കിയിരുന്നു  എന്നിട്ടും ഫിഷ്റീസ് മന്ത്രി മേഴ്സികുട്ടിയമ്മ ഇതെല്ലാം നിഷേധിച്ചു കൊണ്ട് മുന്നോട്ട് പോകുകയാണ്. ഇതിനിടയിൽ 
അമേരിക്കൻ കുത്തകകമ്പനിയ്ക്ക് കേരളത്തിലെ മത്സ്യ ബന്ധനമേഖല തീറെഴുതി കൊടുക്കാനുള്ള നീക്കത്തിനെതീരെ മത്സ്യതൊഴിലാളികളുടെയിടയിൽ പ്രതിഷേധം ശക്തമാകുന്നു. വരും ദിനങ്ങളിൽ തീരദേശ മേഖല ശക്തമായ സമരങ്ങൾക്ക് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് തൊഴിലാളികളും ക്രിസ്ത്യയ സംഘടനകളും മുന്നറിയിപ്പ് നൽകുന്നു. കേരളത്തിന്റ പാരമ്പരാഗത തൊഴിൽ മേഖലയെ പൂർണ്ണമായും തകർത്തവർ മത്സ്യ ബന്ധനമേഖലയെ തകർക്കാൻ ശ്രമിക്കുകയാണ് എന്ന് തൊഴിലാളികൾ ആരോപിക്കുന്നു.
ഈ  പദ്ധതിയുടെ അത്യന്തികമായ ഫലം കേരളത്തിന്റെ മത്സ്യതൊഴിലാളികൾക്ക് മീൻ പിടിക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകും എന്നതാണ്.
കേരളത്തിലെ മത്സ്യത്തൊഴിലാളി യൂണിയനുകളും എല്ലാ രാഷ്ട്രീയ പാർട്ടികളും ഒറ്റക്കെട്ടായി എതിർക്കുന്നതാണ് വിദേശ ട്രോളറുകളുടെ മത്സ്യബന്ധനം.

@.ട്രോളറുകൾക്ക് ഇതുവരെ ലൈസൻസ് നൽകിയില്ല എന്ന മന്ത്രിയുടെ വാദം. ലൈസൻസ് നൽകേണ്ടത് കേന്ദ്രസർക്കാരാണ് .രജിസ്ട്രേഷൻ ആണ് സംസ്ഥാന ഫിഷറീസ് വകുപ്പ് ചെയ്യേണ്ടത്. അത് പദ്ധതിയുടെ അവസാന ഘട്ടത്തിൽ മാത്രം ചെയ്യേണ്ടതാണ്. അത് കൊണ്ട് മാത്രം പദ്ധതിയേ ഇല്ല എന്ന  വാദം കള്ളമാണ് എന്ന് മത്സ്യ ബന്ധനമേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലാളികളും ബോട്ട് മുതലാളികളും ഒന്നടങ്കം പറയുന്നു. കേരളത്തിലെ മത്സ്യതൊഴിലാളികളുടെ ജീവനും സ്വത്തിനും ഭീഷണിയായ ഈ നീക്കവുമായി സർക്കാർ മുന്നോട്ട് പോകരുത്. ഇതിനെപ്പറ്റി സമഗ്രമായ അന്വേഷണം ആവശ്യമാണെന്നും  തൊഴിലാളികൾ പറയുന്നു മഹാപ്രളയത്തിൽ നിന്നു കേരളത്തെ കൈപിടിച്ചു കരകയറ്റിയ മൽസ്യത്തൊഴിലാളികളോട് നന്ദികേട് കാണിക്കുകയാണ് സംസ്ഥാന സർക്കാർ എന്ന് തൊഴിലാളികൾ പറയുന്നു.

മത്സ്യ മേഖലയിൽ അശാന്തിയുടെ വിത്ത് പാകി ആഴക്കടൽ മത്സ്യബന്ധനത്തിന് യു എസ് കമ്പനിക്ക് 5000 കോടിയുടെ കരാർ

കൊല്ലം: മത്സ്യമേഖലയിൽ അശാന്തിയുടെ വിത്ത് പാകി ആഴക്കടൽ മത്സ്യബന്ധനത്തിന് യു എസ് 
കമ്പനിക്ക് 5000 കോടിയുടെ കരാർ നൽകിയത്  മത്‍സ്യ 
തൊഴിലാളികൾക്കിടയിൽ ആശങ്കയുണർത്തുന്നു.
ഇഎംസിസി ഇന്റര്‍ നാഷണല്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന അമേരിക്ക ആസ്ഥാനമായുള്ള ബഹു രാഷ്ട്രകമ്പനിയുമായിട്ടാണ് കേരള സമുദ്രത്തിലെ ആഴക്കടല്‍ മത്സ്യബന്ധനത്തിന് കരാര്‍ ഒപ്പിട്ടിട്ടുള്ളത്. 5000 കോടി രൂപയുടെതാണ് ഈ പദ്ധതി. കൊച്ചിയില്‍ നടന്ന ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്‌സ് മീറ്റ്  അസന്റ് 2020 ല്‍ വച്ചാണ് ഇതിന്റെ ധാരണാപത്രം ഒപ്പിട്ടത്. ഇതനുസരിച്ചുള്ള അനുബന്ധകരാറുകള്‍ കഴിഞ്ഞ ആഴ്ച ഒപ്പിട്ടു.400 അത്യാധുനിക ആഴക്കടല്‍ ട്രോളറുകളും അഞ്ചു കൂറ്റന്‍ അത്യാധുനിക കപ്പലുകളും കടലിന്റെ അടിത്തട്ടുവരെ അരിച്ചുവാരാന്‍ കഴിയുന്ന വലകളും ഉപയോഗിച്ചുള്ള മത്സ്യബന്ധനത്തിനാണ് പദ്ധതി. നമ്മുടെ മത്സ്യസമ്പത്തിനെ തകർത്ത് കൊണ്ട് 
പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെയും ബാധിക്കുന്ന ഇ കരാർ സ്പ്രിംക്ലറും ഇ-മൊബിലിറ്റിയും പോലെയുള്ള ഈ അന്താരാഷ്ട്ര കൊള്ളയാണ് ഇ കരാറും.
കേരള തീരം മുഴുവന്‍ വിദേശ കമ്പനിക്ക് തീറെഴുതിക്കൊടുക്കുന്ന കരാറിലാണ്ഒ പ്പിട്ടിരിക്കുന്നത് അത് വഴി 
കേരളത്തിലെ മത്സ്യത്തൊഴിലാളികളെ ബഹുരാഷ്ട്ര കുത്തക കമ്പനിയുടെ കൂലിക്കാരും ആശ്രിതരുമാക്കി മാറ്റുന്ന, കേരള തീരം മുഴുവന്‍ വിദേശ കമ്പനിക്ക് തീറെഴുതിക്കൊടുക്കുന്ന കരാർ ആണ് ഇതെന്ന് തൊഴിലാളികൾ ഒന്നടങ്കം പറയുന്നു.
നമ്മുടെ സമുദ്രത്തില്‍ കൂറ്റന്‍ കപ്പലുകള്‍ ഉപയോഗിച്ച് വിദേശകമ്പനികള്‍ മത്സ്യബന്ധനം നടത്തുന്നതിനെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഇതുവരെ എതിര്‍ത്തിരുന്നു. മത്സ്യത്തൊഴിലാളികളും വന്‍ചെറുത്തുനില്പാണ് ഇതിനെതിരെ നടത്തി വന്നിരുന്നത്. ഇതിനെ എതിര്‍ത്തിരുന്ന സിപി എം ഉം 
ഇപ്പോള്‍ മലക്കം മറിഞ്ഞിരിക്കുകയാണ്.
മത്സ്യ തൊഴിലാളി കുടുംബത്തിൽ പിറന്ന മേഴ്സികുട്ടിയമ്മ തന്നെ ഇ കാരാറിനായി നേതൃത്വം കൊടുത്തതിൽ കടുത്ത. അമർഷത്തിലാണ് തൊഴിലാളികൾ.

ഈ കരാര്‍ ഒപ്പിടും മുന്‍പ് ഭരണമുന്നണിയില്‍ ചര്‍ച്ച നടത്തിയിട്ടില്ല. പ്രതിപക്ഷ പാര്‍ട്ടികളുമായോ മത്സ്യബന്ധനമേഖലയിലെ സംഘടനകളുമായോ ആലോചിച്ചിട്ടില്ല. ഫിഷറീസ് വകുപ്പുമന്ത്രി ജെ. മെഴ്‌സിക്കുട്ടിയമ്മ 2018 ല്‍ ന്യൂയോര്‍ക്കില്‍ ഇഎംസിസി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയോടെയാണ് ഈ ഇടപാടിന് തുടക്കം കുറിച്ചത്. ഈ പദ്ധതി നടപ്പാക്കുന്നതിന് വേണ്ടി പിറ്റേ വര്‍ഷം , അതായത് 2019 ല്‍ മത്സ്യനയത്തില്‍ മാറ്റം വരുത്തി ഫിഷറീസ് നയം പ്രഖ്യാപിച്ചു. പദ്ധതി ആസൂത്രണം ചെയ്ത ശേഷം മത്സ്യനയത്തില്‍ മാറ്റം വരുത്തിയത് സംശയത്തിനിട നല്‍കുകയാണ്.
അമേരിക്കന്‍ കമ്പനിയായ ഇഎംസിസി ഇന്റര്‍ നാഷണലിന്റെ സബ്‌സിഡറി കമ്പനിയായ ഇ എം സി.സി. ഇന്റര്‍നാഷണല്‍ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുമായാണ് കേരളസർക്കാർ ധാരണാ പത്രം ഒപ്പിട്ടിരിക്കുന്നത്. ഈ കമ്പനി രണ്ടുവര്‍ഷം മുന്‍പ് മാത്രമാണ് രൂപീകരിച്ചത്. മൂലധനം വെറും 10 ലക്ഷം രൂപ മാത്രം. പിണറായി സര്‍ക്കാരിന്റെ മറ്റു തട്ടിപ്പുകള്‍ പോലെ ഇതിലും താല്‍പര്യപത്രം ക്ഷണിക്കുകയോ ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കുകയോ ചെയ്തിട്ടില്ല.
കരാര്‍ അനുസരിച്ച് 400 അത്യാധുനിക യന്ത്രവല്‍കൃത ട്രോളറുകള്‍ വാങ്ങും. ഓരോന്നിനും വില രണ്ടു കോടി രൂപ.അഞ്ച് മദര്‍ വെസലുകളും വാങ്ങും. അതിന് വില 74 കോടി രൂപ. ഈ ട്രോളറുകള്‍ അടുക്കാന്‍ കേരളത്തിലെ ഹാര്‍ബറുകള്‍ക്ക് സൗകര്യമില്ലാത്തതിനാല്‍ ഇവിടുത്തെ ഹാര്‍ബറുകള്‍ വികസിപ്പിക്കുകയും പുതിയ ഹാര്‍ബറുകള്‍ ഉണ്ടാക്കുകയും ചെയ്യും. കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ വരുമാനം വര്‍ദ്ധിക്കുമെന്നും വന്‍തോതില്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുമെന്നുമുള്ള മോഹന വാഗ്ദാനങ്ങളാണ് പദ്ധതി മുന്നോട്ടു വയ്ക്കുന്നത്.പക്ഷേ, മത്സ്യസമ്പത്ത് അപ്പാടെ തൂത്തുവാരുന്നതോടെ രണ്ടോ മൂന്നോ വര്‍ഷം കൊണ്ട് നമ്മുടെ മത്സ്യസമ്പത്ത് അപ്പാടെ നശിക്കും. ലോകത്ത് മറ്റെല്ലായിടത്തും സംഭവിച്ചതുപോലെ ഇവിടെയും മത്സ്യമേഖല അപ്പാടെ നശിക്കുകയാവും ചെയ്യുന്നത്. കേരളത്തിലെ മത്സ്യവിപണ മേഖലയില്‍ ഇതിന്റെ ആഘാതം വലിയ ദുരന്തങ്ങളും, ഭവിഷ്യത്തുകളും ഉണ്ടാക്കും.ആരെ സഹായിക്കാനാണ് ഇത്തരമൊരു വികലമായ പദ്ധതിയുമായി മുന്നോട്ട് പോകുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് തൊഴിലാളികൾ പറയുന്നു.


@ നിയമം നടപ്പാക്കാൻ പാടില്ല -ബിജെപി 
കേരളത്തിന്റെ മത്സ്യബന്ധന മേഖലയും പരമ്പരാഗത മത്സ്യത്തൊഴിലാളികളും കടുത്ത പ്രതിസന്ധി നേരിടുന്ന കാലഘട്ടമാണ്.  മത്സ്യത്തിന്റെ ലഭ്യത വളരെ കുറഞ്ഞിരിക്കുന്നു. നമുക്ക് സുലഭമായി കിട്ടിക്കൊണ്ടിരുന്ന പല മത്സ്യങ്ങളും അപ്രത്യക്ഷമായിരിക്കുന്നു.വന്‍കിട കുത്തക കമ്പനികളുടെ അനിയന്ത്രിതമായ ആഴക്കടല്‍ മത്സ്യബന്ധനപ്രവര്‍ത്തനങ്ങളെത്തുടര്‍ന്ന് ഏതാണ്ട് എല്ലാ പ്രധാന സമുദ്രമേഖലകളിലെയും മത്സ്യസമ്പത്ത് ശുഷ്‌ക്കമായിപ്പോയെന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. ഈ സാഹചര്യത്തിലാണ് ബംഗാള്‍ ഉള്‍ക്കടലിലെയും ഇന്ത്യന്‍ മഹാസമുദ്രത്തിലെയും ശേഷിച്ചിട്ടുള്ള മത്സ്യസമ്പത്തില്‍ ഈ കൂറ്റന്‍ കമ്പനികളുടെ കണ്ണ് പതിഞ്ഞിരിക്കുന്നത്. ഇത് അനുവദിച്ചുകൊടുത്താല്‍ കേരള സമുദ്രത്തതീരത്തെ മത്സ്യസമ്പത്ത് അപ്പാടെ കൊള്ളടയിക്കപ്പെടും. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനം വഴിമുട്ടും. കേരളത്തിലെ തീരദേശഗ്രാമങ്ങളില്‍ പട്ടിണി മരണങ്ങളുണ്ടായേക്കും. മത്സ്യത്തൊഴിലാളികളുടെ ഉപജീവനം തകര്‍ക്കാനുമിടായാക്കുന്ന ഈ പദ്ധതി സര്‍ക്കാര്‍ ഉപേക്ഷിക്കണം. ഇതിന്റെ പിന്നിലെ അഴിമതിയെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണം
ജയിംസ് (മത്സ്യ തൊഴിലാളി, ന്യുനപക്ഷ മോർച്ച ജില്ലാ സെക്രട്ടറി) 


 

വേനൽ കനക്കുന്നു കുടിവെള്ളമില്ലാതെ നാട് നടപടിയെടുക്കാതെ അധികൃതർ

വേനൽ കനക്കുന്നു  കുടിവെള്ളമില്ലാതെ നാട് നടപടിയെടുക്കാതെ അധികൃതർ 

പരവൂർ : നഗരഗ്രാമ വിത്യാസമില്ലാതെ പരവൂരിന്റെ ജലക്ഷാമത്തിന്റെ പിടിയിലേക്കമരുകയാണ്. കിണറുകളും കുളങ്ങളുമെല്ലാം വറ്റിത്തുടങ്ങി. ഉയർന്നപ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും താമസിക്കുന്നവർ കുടിവെള്ളത്തിനായി ബുദ്ധിമുട്ടിലാണ്.
പരവൂർ നഗരസഭയിലെയും പൂതക്കുളം 
പഞ്ചായത്തിലെയും പല പ്രദേശങ്ങളിലും കുടിവെള്ളക്ഷാമം നേരിടുന്നുണ്ട്.
പല മേഖലകളിലെയും ജനങ്ങൾ പൈപ്പ് 
വെള്ളത്തെയാണ് കുടിവെള്ളത്തിനായി പ്രധാനമായും ആശ്രയിക്കുന്നത്. പരവൂർ നഗരസഭാപ്രദേശത്ത് പൊതുവേ ജലക്ഷാമം കുറവാണെന്ന് പറയാം.
എങ്കിലും നെടുങ്ങോലം പൂക്കുളം, പാറയിൽകാവ്, വിനായകർ തുടങ്ങി പരവൂരിന്റെ തീരപ്രദേശങ്ങളിലും ജലക്ഷാമം നേരിട്ടുതുടങ്ങിയിട്ടുണ്ട്.
ഇവിടങ്ങളിൽ കിണറുകൾ വറ്റിത്തുടങ്ങി.  വെള്ളത്തിന്റെ വിതരണത്തിലും തടസ്സങ്ങൾനേരിടുന്നുണ്ട്. പൂതക്കുളം പഞ്ചായത്തിലെ മിക്കവാറും പ്രദേശങ്ങളെല്ലാം കുടിവെള്ളക്ഷാമം നേരിടുന്ന മേഖലകളാണ്. കലയ്ക്കോട്, ഈഴംവിള, ഊന്നിൻമൂട്, ആശാരിമുക്ക്, കോട്ടുവൻകോണം
തുടങ്ങിയ പ്രദേശങ്ങളിലെല്ലാം  അതിരൂക്ഷമായ കുടിവെള്ള 
ജലക്ഷാമം അനുഭവപ്പെടുന്നുണ്ട്.ഇവിടെയെല്ലാം 
ഉയർന്നപ്രദേശങ്ങളിലാണ് കുടിവെള്ളക്ഷാമം രൂക്ഷമായിട്ടുള്ളത്.
പൂതക്കുളം പഞ്ചായത്തിൽ ചെറുകിടപദ്ധതികളും ടാങ്കുകളും  സ്ഥാപിച്ചിട്ടുണ്ടെങ്കിലും പലതും നാട്ടുകാർക്ക് ഗുണം ചെയ്തിട്ടില്ല.
ജലവിഭവവകുപ്പിന്റെ ചാത്തന്നൂർ സബ്ഡിവിഷനുകീഴിൽ വരുന്ന പ്രദേശങ്ങളാണ് പരവൂർ നഗരസഭയും പൂതക്കുളം പഞ്ചായത്തും ജപ്പാൻ
കുടിവെള്ള പദ്ധതിയിൽ 
നിന്നുള്ള വെള്ളമാണ് വിതരണം ചെയ്യുന്നത്. 

@ നടപടികൾ തുടങ്ങിജലവിഭവവകുപ്പ്

കുടിവെള്ളക്ഷാമം നേരിടാൻ വേണ്ടുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്. ആളുകൾ വെള്ളം കൂടുതലെടുക്കാൻ തുടങ്ങിയപ്പോൾ പദ്ധതിയുടെ ഒടുവിലറ്റത്തുള്ള മേഖലകളിൽ വെള്ളമെത്തുന്നില്ലെന്ന് പരാതിയുണ്ട്. തീരദേശമുൾപ്പെടെയുള്ളയിടങ്ങൾ നേരിടുന്ന പ്രതിസന്ധി ഇതാണ്. ഇത് പരിഹരിക്കാൻ നിയന്ത്രണങ്ങളോടെ വെള്ളം വിതരണം ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. ഗാർഹികേതര ആവശ്യങ്ങൾക്ക് വെള്ളമെടുക്കുന്നതിന് ഉടൻ നിയന്ത്രണമേർപ്പെടുത്തും. നിർമാണപ്രവർത്തനങ്ങൾക്കായി അനുവദിച്ചിട്ടുള്ള വെള്ളത്തിനും ഉടൻതന്നെ നിയന്ത്രണമുണ്ടാക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു 


Thursday, 18 February 2021

ദേശാടന പക്ഷികളുടെമടങ്ങിവരവും കാത്ത് പോളച്ചിറ ഏല

ദേശാടന പക്ഷികളുടെ
മടങ്ങിവരവും കാത്ത് പോളച്ചിറ ഏല

ചാത്തന്നൂര്‍ : പോളച്ചിറ ഏലായില്‍ ഇക്കുറി നെല്‍കൃഷി മുടങ്ങിയത് ദേശാടന പക്ഷികളുടെ വരവ് നിലയ്ക്കാന്‍ കാരണമായി. 1500 ഏക്കര്‍ വിസ്തൃതിയില്‍ പരന്നു കിടക്കുന്ന പോളച്ചിറ ഏല ചിറക്കരയുടെ നെല്ലറയെന്നാണ് അറിയപ്പെടുന്നത്. നെല്‍കൃഷി പുനരാരംഭിച്ചതോടെ നഷടപ്പെട്ട പച്ചപ്പ് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് ചിറക്കര പഞ്ചായത്ത്. കാലവര്‍ഷത്തില്‍ ഒഴുകിയെത്തുന്ന എക്കല്‍ നിറഞ്ഞ മണ്ണ് അടിഞ്ഞുകൂടി തണ്ണീര്‍തടമായി രൂപപ്പെട്ടു കിടന്ന ഏലായില്‍ ഇരുപ്പൂ നെല്‍കൃഷി വരെ ചെയ്തിരുന്നു. നാടന്‍ വിത്ത് വിതച്ച് 90 ദിവസത്തിനകം പാകപ്പെടുത്തി കൊയ്തെടുക്കുകയായിരുന്നു ഇവിടുത്തെ കൃഷി രീതി. മഞ്ഞുറയുന്ന സൈബീരിയയില്‍ നിന്നു പോലും പക്ഷികള്‍ പോളച്ചിറയില്‍ എത്തിയിരുന്നു. പോളച്ചിറ ഏലായുടെ പാര്‍ശ്വഭാഗങ്ങളിലെ വലിയ വൃക്ഷങ്ങളില്‍ ചേക്കേറി കൂടുകൂട്ടിയായിരുന്നു ഇവയുടെ വാസം. കാലത്തിന്റെ കുത്തൊഴുക്കില്‍ കൃഷി മുടങ്ങി. ഏലായില്‍ മണ്ണെടുപ്പും ചെളിയെടുപ്പും തകൃതിയായി. ഇതോടെ ഏലായുടെ ശനിദശയും തുടങ്ങി. വന്‍മരങ്ങളുടെ ചുവട്ടില്‍ മഴു പതിച്ചു. പച്ചപ്പ് തന്നെ ഇല്ലാതായി. ഏലായിലെ പച്ചപ്പ് ഇല്ലാതായതോടെ പക്ഷികളുടെ വരവ് നിലച്ചു. കയ്യേറ്റം ഏലായെ തന്നെ ദുര്‍ബലപ്പെടുത്തി. നവംബര്‍, ഡിസംബര്‍ മാസത്തോടെ ഏലായിലെത്തി വന്‍മരങ്ങളില്‍ കൂടു കൂട്ടി പ്രജനനം നടത്തി ജനുവരി അവസാനത്തോടെ മടങ്ങി പോയിരുന്ന പക്ഷികളുടെ വരവ് നിലച്ചു. കൊത്തിപ്പെറുക്കുവാന്‍ നെല്‍മണികള്‍ ഇല്ലാത്തതും കൂട് കൂട്ടുവാന്‍ മരച്ചില്ലകള്‍ ഇല്ലാത്തതും പക്ഷികളുടെ വരവ് നിലയ്ക്കാന്‍ കാരണമായി. ജലസമൃദ്ധിയില്‍ മുങ്ങിക്കിടക്കുന്ന ഏലാ സസ്യജാലങ്ങളുടെയും വിവിധ ഇനത്തിലുള്ള മത്സ്യങ്ങളുടെയും കലവറയായിരുന്നു. കരിമീനും വരാലും ഉള്‍പ്പെടെ നിരവധി ശുദ്ധജല മത്സ്യങ്ങള്‍ പോളച്ചിറയില്‍ സുലഭമായി വളര്‍ന്നിരുന്നു. കൃഷി നിലച്ചതോടെ മത്സ്യസമ്പത്തിനും കുറവ് വന്നു. ഇതോടെ ദേശാടന പക്ഷികളുടെ വരവും നിന്നു ദേശാടനപക്ഷികൾ എത്തിയാൽ ഇവിടേക്ക് വിനോദസഞ്ചാരികളുടെ വരവ് ഉണ്ടാകും ഒപ്പം പക്ഷിപ്രേമികളും ഗവേഷകരും ഇവിടേക്ക് എത്തും. ദേശാടന പക്ഷികളുടെ വരവും കാത്തിരിക്കുകയാണ് പോളച്ചിറ ഏലായും പക്ഷി പ്രേമികളും.


സ്വർഗ്ഗീയ രവീന്ദ്രനാഥിൻ്റെ ധീരസ്മരണയിൽ കടയ്ക്കൽ

സ്വർഗ്ഗീയ രവീന്ദ്രനാഥിൻ്റെ ധീരസ്മരണയിൽ കടയ്ക്കൽ

കടയ്ക്കൽ: സ്വർഗ്ഗീയ കടയ്ക്കൽ എ. രവീന്ദ്രനാഥിൻ്റെ ധീരബലിദാനത്തിന് ഇന്നലെ നാല് വയസ്സ് .
 മാര്‍ക്‌സിസ്റ്റ് അസിഹ്ഷുതാ രാഷ്ട്രീയത്തിന്റെ ഏറ്റവും ക്രൂരമായ മുഖമായിരുന്നു കടയ്ക്കൽ എ. രവീന്ദ്രനാഥിൻ്റെ കൊലപാതകം. പ്രിയങ്കരനായ തങ്ങളുടെ നേതാവിന്റെ നാലാം ബലിദാനദിനത്തില്‍ നാട്ടുകാരും സഹപ്രവര്‍ത്തകരും അനുസ്മരണം നടത്തുമ്പോഴും അദ്ദേഹത്തെ കൊന്നവരും കൊല്ലിച്ചവരും ഇന്നും നാട്ടില്‍ സ്വൈര്യവിഹാരം നടത്തുന്നുവെന്ന് അനുസ് മരണ സമ്മേളത്തിന് എത്തിയ പ്രവർത്തകർ പറയുന്നു. 2017 ഫെബ്രുവരി 18നാണ്  മനുഷ്യമനസ്സാക്ഷിയെ നടുക്കിയ ആ കൊലപാതകം നടന്നത്. ഇരുപതോളം വരുന്ന സംഘം ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നു.മരിക്കുമ്പോൾബിജെപി കടയ്ക്കൽ പഞ്ചായത്ത് സമിതി പ്രസിഡൻ്റ് ആയിരുന്നു .കേരളത്തെ  ഒന്നാകെ ഞെട്ടിച്ച സംഭവമായിരുന്നു. പോലീസ് ഡിപ്പാർട്ട്മെമെൻ്റിൽ
 നിന്നും വിരമിച്ച ശേഷം 
രാഷ്ട്രിയത്തിൽ സജീവമായ അദ്ദേഹം
നാട്ടുകാര്‍ക്ക് എന്താവശ്യത്തിനും ഓടിയെത്തുന്ന പൊതുപ്രവര്‍ത്തകന്‍, പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് എല്ലാംതികഞ്ഞ നേതാവ്. ഇതെല്ലാമായിരുന്നു രവീന്ദ്രനാഥ്. അതുകൊണ്ടുതന്നെ ആ മരണം സൃഷ്ടിച്ച ശൂന്യത ഇന്നും കടയ്ക്കലിൽ നിലനില്‍ക്കുന്നു. കൊലപാതക്കേസിലെ പ്രതികളെല്ലാം ഇന്നും പകൽ വെട്ടത്തിൽ റോഡിലൂടെ നടക്കുകയാണ് സി.പി.എം ഭരണ സ്വാദീനത്തിൽ കേസ് എല്ലാം അട്ടിമറിച്ചു നാലാം ബലിദാനദിനമായ ഇന്നലെ നൂറ് ക്കണക്കിന് ബിജെ പി പ്രവര്‍ത്തകര്‍ കടയ്ക്കലിൽ  നടന്ന അനുസ്മരണ സമ്മേളനത്തിൽ പങ്കാളികളായി.


Monday, 15 February 2021

ദേശീയപാതയോരത്ത് കണ്ണടച്ച് തെരുവുവിളക്കുകൾ കണ്ണ് തുറക്കാതെ അധികൃത‌‌ർ

ദേശീയപാതയോരത്ത് 
കണ്ണടച്ച് തെരുവുവിളക്കുകൾ കണ്ണ് തുറക്കാതെ അധികൃത‌‌ർ  

കൊട്ടിയം :ദേശീയപാതയോരം  അന്ധകാരത്തിലായിട്ടും ഇരുട്ടകറ്റാൻ ഒന്നും ചെയ്യാതെ ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത്.‌ ആദിച്ചനലൂർ ഗ്രാമപഞ്ചായത്ത്‌ അതിർത്തി പങ്കിടുന്ന ദേശീയപാതയോരത്തെ 
ഇത്തിക്കര മുതൽ കൊട്ടിയം വരെയുള്ള  ഭാഗത്ത്റോഡിന്റെ ഇരു സൈഡിലുമായി റോഡിനോട് ചേർന്ന് 
നൂറോളം തെരുവ് വിളക്കുകൾ ഉണ്ടെങ്കിലും ഒന്ന് പോലും കത്തുന്നില്ല. 
കഴിഞ്ഞ ഭരണ സമിതിയുടെ കാലത്താണ് ഇരുമ്പ് തൂണ്ണുകളിൽ 
തെരുവു വിളക്കുകൾ സ്ഥാപിച്ചത്. പരസ്യ ബോർ‌ഡുകൾ സ്ഥാപിക്കുക
അത് വഴി വരുമാനം ഉണ്ടാക്കുക 
എന്ന ഉദ്ദേശത്തോടെയാണ് തെരുവു വിളക്കുകൾ സ്ഥാപിച്ചത്. എന്നാൽ വിളക്കുകകൾ സ്ഥാപിച്ച് മാസങ്ങൾക്കുള്ളിൽ തന്നെ ഇവയിൽ പലതും പണി മുടക്കിത്തുടങ്ങിയിരുന്നു. ഇതിന് പിന്നാലെ വാഹനങ്ങൾ ഇടിച്ചു ഭൂരിഭാഗം ലൈറ്റുകളും തകർന്നു.ചിലത് കടക്കാർ തന്നെ തകർക്കുകയും ചെയ്തു തകർന്ന ലൈറ്റുകൾ പലതും 
കാൽനടയാത്രകാർക്ക് അപകടഭീഷണി ഉയർത്തി കൊണ്ട് റോഡ് സൈഡിൽ തന്നെയുണ്ട്.
തെരുവു വിളക്കുകളിൽ സ്ഥാപിച്ചിരുന്ന പരസ്യ ബോ‌ർഡുകൾ മിക്കവയും  നിലം പൊത്തി. ഇപ്പോൾ പരസ്യവരുമാനം നിലച്ചതോടെ അറ്റകുറ്റപണികൾ നടത്തുന്നതും നിന്നു.
ഇ ലൈറ്റുകൾ സ്ഥാപിച്ചതോടെ ഇലട്രിക് പോസ്റ്റുകളിൽ സ്ഥാപിച്ചിരുന്ന ലൈറ്റുകൾ അറ്റകുറ്റപണികൾ നടത്താതെ ഉപേക്ഷിച്ചിരുന്നു ഇപ്പോൾ വന്ന പഞ്ചായത്ത്‌ ഭരണസമിതി പോസ്റ്റുകളിൽ സ്ഥാപിച്ചിരുന്ന പഴയ ലൈറ്റുകൾ പുന:സ്ഥാപിക്കുകയാണ്. തൂണുകളിൽ സ്ഥാപിച്ചിരിക്കുന്ന ലൈറ്റുകൾ മെയിൻറന്റസ് ചെയ്യുന്നതിന് വൻതുക ആവശ്യമാണ്. വർഷാവർഷം വൻതുകയാണ് ഇ ലൈറ്റുകളുടെ അറ്റകുറ്റപണികൾക്ക് വേണ്ടി പഞ്ചായത്ത്‌ ചിലവഴിക്കുന്നത്.
അടിയന്തിരമായി ഇ ലൈറ്റുകൾ അറ്റകുറ്റപനികൾ നടത്തി അന്ധകാരത്തിലായ ദേശീയപാതയ്ക്ക് വെളിച്ചമേകണമെന്ന്നാണ് ജനങളുടെ ആവശ്യം.



Sunday, 14 February 2021

മൃഗ ആശുപത്രികളിൽ ആവശ്യത്തിന് മരുന്നുകളില്ല; ക്ഷീര കർഷകർ

മൃഗ ആശുപത്രികളിൽ ആവശ്യത്തിന് മരുന്നുകളില്ല ക്ഷീര കർഷകർ പ്രതിസന്ധിയിൽ  

കൊല്ലം : കന്നുകാലികളെ ബാധിക്കുന്ന വിവിധ രോഗങ്ങൾക്ക് മരുന്നില്ലാതെ മൃഗാശുപത്രകൾ. അഞ്ചു വർഷത്തിനിടയിൽ മൃഗാശുപത്രികളിൽ വിതരണം ചെയ്യുന്ന മരുന്നുകളുടെ അളവ് സർക്കാർ ഗണ്യമായി വെട്ടിക്കുറച്ചതാണ് കാരണം.
നാൽപ്പത് ശതമാനത്തോളം കുറവാണ് ഉണ്ടായിരിക്കുന്നത്. ആസ്പത്രികളുടെ പ്രാധാന്യം അനുസരിച്ചല്ല മരുന്നുവിതരണം ക്രമീകരിക്കുന്നതെന്നതും പ്രതിസന്ധിക്കു കാരണമായിട്ടുണ്ട്. ആശുപത്രികൾ, പോളി ക്ലിനിക്കുകൾ, ഡിസ്‌പെൻസറി എന്നിവയ്‌ക്കെല്ലാം ഒരേ അളവിൽ മരുന്നുകൾ നൽകുന്ന നയമാണ് വകുപ്പു സ്വീകരിച്ചിരിക്കുന്നത്. ഡിസ്‌പെൻസറികളിലേക്കാൾ പതിന്മടങ്ങ് കന്നുകാലികളെ ചികിത്സയ്ക്കായി ആശുപത്രികളിൽ കൊണ്ടുവരുന്നുണ്ട്.

അവിടെ മരുന്നുകൾ ലഭ്യമല്ലാത്തതിനാൽ വൻവില കൊടുത്ത് മെഡിക്കൽ സ്റ്റോറുകളിൽനിന്ന് സ്വന്തമാക്കേണ്ട ഗതികേടിലാണ് കർഷകർ. മുൻവർഷം മൂന്നുതവണ സർക്കാർ ആശുപത്രികൾക്ക് മരുന്നുകൾ വിതരണം ചെയ്തിരുന്നെങ്കിലും നിലവിൽ ഇത് ഒന്നായി ചുരുക്കിയിട്ടുണ്ട്. മരുന്നുകൾ കരാർ അടിസ്ഥാനത്തിൽ ഏജൻസികളുടെ പക്കൽനിന്നാണ് മൃഗസംരക്ഷണ വകുപ്പ് വാങ്ങുന്നതെന്നതും പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. കൂടുതൽ ലാഭത്തിനായി കരാറുകാരൻ ഗുണമേന്മ കുറഞ്ഞ മരുന്നുകൾ വിതരണം ചെയ്യാനും സാധ്യതയുണ്ട്.
കന്നുകാലികളെ പ്രധാനമായും ബാധിക്കുന്ന അകിടുവീക്കം, വന്ധ്യത, സാംക്രമികരോഗങ്ങൾ, പെട്ടെന്നു കന്നുകാലികൾ കിടപ്പാകുന്ന അവസ്ഥ തുടങ്ങിയ രോഗങ്ങൾക്കാണ് കർഷകർ പ്രധാനമായും ചികിത്സ തേടുന്നത്. അകിടുവീക്കം മാറാൻ കുറഞ്ഞത് അഞ്ചു ദിവസമെങ്കിലും സമയമെടുക്കും. ആസ്പത്രികളിൽ മരുന്നുകളുടെ ലഭ്യതക്കുറവുമൂലം ആന്റിബയോട്ടിക്ക് കുത്തിവയ്പ് അടക്കമുള്ളവയ്ക്ക് ക്ഷീരകർഷകർ മെഡിക്കൽ സ്റ്റോറുകളെ ആശ്രയിക്കണം. ഇതിന് ശരാശരി ദിവസേന 500 മുതൽ 750 രൂപവരെ ചെലവാകും. വന്ധ്യത, തളർച്ച തുടങ്ങിയ അസുഖങ്ങൾക്ക് കൂടുതൽ ചികിത്സ വേണ്ടിവരും.

വാട്സ്സ് അപ് ഗ്രാമസഭ പിരിച്ചുവിട്ടു പഞ്ചായത്ത്

ചാത്തന്നൂർ: ചിറക്കര പഞ്ചായത്തിലെ കണ്ണേറ്റ വാർഡിലെ ഗ്രാമസഭയാണ് കോറം തികയാത്തത് മൂലം പിരിച്ച് വിട്ടത്. ഇന്നലെ ഉച്ചയ്ക്ക് രണ്ട് മണിക്ക് കണ്ണേറ്റ വാർഡിലെ ഹെൽത്ത് സെൻ്ററിൽ വച്ച് നടന്ന ഗ്രാമസഭയാണ് ആളില്ലാത്തത് മൂലം പഞ്ചായത്ത് സെക്രട്ടറി പിരിച്ചുവിട്ടത്. പഞ്ചായത്ത് പ്രസിഡൻറ് സുശീല ദേവി ഉത്ഘാടകയായി നിശ്ചയിച്ച ഗ്രാമസഭ യാണ് ആളില്ലാത്തത് മൂലം പിരിച്ച് വിട്ടത്.
ഉച്ചയ്ക്ക് രണ്ട് മണിക്ക് തുടങ്ങേണ്ട ഗ്രാമസഭ ആളില്ലാത്തത് മൂലം മൂന്ന് മണിക്കും തുടങ്ങാൻ കഴിഞ്ഞില്ല അളില്ലാത്തത് മൂലം പ്രസിഡൻ്റെ, വൈസ് പ്രസിഡൻറ് തുടങ്ങിയ ഉത്തരവാദിത്വം ഉള്ള ആരും വന്നതുമില്ല. തുടർന്ന് കോൺഗ്രസ് കാരനായ വാർഡ് മെമ്പർ 
ഗ്രാമസഭ ചട്ടങ്ങൾ ലംഘിച്ച്
മറ്റൊരു വാർഡിലെ
കോൺഗ്രസ് മെബറിനെ അധ്യക്ഷനാക്കി മറ്റൊരു കോൺഗ്രസ് മെമ്പറെ ഉത്ഘാടകനുമാക്കി ഗ്രാമസഭ നടത്താനുള്ള നീക്കം നാട്ടുകാർ തടയുകയായിരുന്നു. തുടർന്ന് സെക്രട്ടറി ഗ്രാമസഭ പിരിച്ചുവിട്ടതായി അറിയിച്ചു.
പഞ്ചായത്തിൽ നിന്നും അടിച്ചു കൊടുത്ത നോട്ടീസോ പഞ്ചായത്ത് വക അനൗൺസ്മെൻ്റ് നടത്താതെ കോൺഗ്രസ്കാരനായ മെബർ സ്വന്തക്കാരെയും സ്വന്തം പാർട്ടിക്കാരെയും മാത്രം വിളിച്ച് വിരലിലെണ്ണാവുന്ന ആൾക്കാരെ വച്ച് നടത്താൻ ശ്രമിക്കുകയായിരുന്നു. ഗ്രാമസഭ അറിയിക്കാത്തത് എന്താണ് എന്ന ചോദ്യത്തിന് മറുപടി. വാട്സ്പ്പ് വഴി അറിയിച്ചുവെന്ന മറുപടിയാണ് ലഭിച്ചത് എന്ന് നാട്ടുകാർ പറഞ്ഞു. 1800 പേര് പങ്കെടുക്കേണ്ട ഗ്രാമസഭയിൽ നൂറോളം പേര് പോലും പങ്കെടുത്തിരുന്നില്ല. ഇതിനെ തുടർന്നാണ് ഗ്രാമ സാദ പിരിച്ച് വിട്ടത് എന്ന് പഞ്ചായത്ത് ഉദ്യേഗസ്ഥർ പറഞ്ഞു.
@ ഗ്രാമപഞ്ചായത്ത് അംഗം രാജിവയ്ക്കണം - ബി ജ.പി
ഗ്രാമപഞ്ചായത്ത് അംഗമെന്ന നിലയിൽ ജനങ്ങൾക്ക് വേണ്ടിയുള്ള ഗ്രാമസഭ ജനങ്ങളെ അറിയിക്കാതെ നടത്താൻ ശ്രമിച്ച കണ്ണേറ്റ വാർഡ് മെമ്പർ രാജിവയ്ക്കണമെന്ന് ബി.ജെ.പി ചിറക്കര പഞ്ചായത്ത് സെക്രട്ടറി എം.വിനയൻ ആവശ്യപ്പെട്ടു. ഈ പഞ്ചായത്ത് ഭരണസമിതി തുടങ്ങിയ ആദ്യ ഗ്രാമസഭയാണ് ഇപ്പോൾ ഉപേക്ഷിക്കേണ്ടി വന്നത് ഇത് പദ്ധതി രൂപീകരണത്തിൽ കണ്ണേറ്റ വാർഡിൻ റ പ്രാതിനിധ്യം ഇല്ലാതാകും അടിയന്തിരമായി കോവിഡ് മാന:ദങ്ങൾ പാലിച്ച് കൊണ്ട് ഗ്രാമസഭ നടത്താൻ പഞ്ചായത്ത് തയ്യാറാകണം ഒപ്പം ജനങ്ങളോട് ഉള്ള ഉത്തരവാദിത്വം മറന്ന മെബർ തത്സ്ഥാനം രാജിവയ്ക്കണമെന്നും എം വിനയൻ ആവശ്യപ്പെട്ടു.
@ ചിറക്കര പഞ്ചായത്തിൽ ഗ്രാമസഭ പിരച്ച് വിടുന്നത് ആദ്യമായാണ് എന്ന് ചിറക്കര ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻ്റ് ടി.ആർ. ദിപു പറഞ്ഞു. പഞ്ചായത്തിൽ നിന്നും രാഷ്ട്രിയം നോക്കാതെ തന്നെയാണ് എല്ലാ സൗകര്യവും ചെയ്ത് കൊടുക്കുന്നുണ്ട്. ഗ്രാമസഭ അറിയിക്കേണ്ട ചുമതല ഗ്രാമ പഞ്ചായത്ത് അംഗത്തിനാണ് ജനങ്ങളോട് ഉള്ള ഉത്തരവാദിത്വം മറന്ന മെബർക്ക് ആ സ്ഥാനത്ത് ഇരിക്കാൻ അർഹതയില്ല ടി.ആർ. ദിപു (മുൻ .ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് )

സൈക്കിൾയാത്ര ആരോഗ്യത്തിന്റെ വഴിയിൽ നീങ്ങുമ്പോൾ നാടെങ്ങും സൈക്കിൾബെൽ മുഴങ്ങുകയാണ്.


ചാത്തന്നൂർ : കോവിഡിൽ നിന്നും പാഠം പഠിച്ച ജനങ്ങൾ സൈക്കിളിലേക്ക് തിരിച്ചു പോകുന്നു. ന്യൂജെനറേഷൻ ആണ് കൂടുതലായും സൈക്കിളിനെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നത്.
 കോവിഡ് കാലത്ത് വ്യായാമത്തിന്റെ ഭാഗമായും യാത്രയ്ക്കും 
സെക്കിളിനെ സ്‌നേഹിച്ചു തുടങ്ങിയവർ.
ഇപ്പോൾ സൈക്കിൾയാത്ര ഹരമാക്കി മാറ്റി ജീവിതത്തിന്റെ ഭാഗമാക്കിയിരിക്കുന്നു. ഇത് കണ്ട് കൂടുതൽ ആൾക്കാർ സൈക്കിൾ സവാരിയിലേക്കും വ്യായാമത്തിനും ഉപയോഗിച്ച് തുടങ്ങിയിരിക്കുന്നു.
സൈക്കിൾ വിപണിയിൽ ഉണ്ടായിരിക്കുന്ന പുത്തനുണർവ് ഇതിന്റെ മുഖ്യ തെളിവാണ് എന്ന് സൈക്കിളിനെ സ്നേഹിക്കുന്നവർ പറയുന്നു. ലോക്ക് ഡൗണിന് ശേഷം നിരവധി സൈക്കിൾ ഷോറൂമുകളും വർക്ക്ഷോപ്പുകളുമാണ് നാടെങ്ങും തുറന്നത്. പഴയ തലമുറയിൽ ഇപ്പോഴും സൈക്കിൾ കൊണ്ട് ഉപജീവനം നടത്തുന്നവർ ഇപ്പോഴും ഉണ്ട് 
ജീവിതത്തിന്റെ കയറ്റങ്ങളെല്ലാം ചവിട്ടിക്കയറിയത് സൈക്കിൾ കൊണ്ടാണെന്ന് ചാത്തന്നൂർ ടൗണിലെ ലോഡിങ് തൊഴിലാളി  ഉദയൻ പറയുന്നു. ഇപ്പോഴും മണിമണിപോലെ സൈക്കിളോടിക്കുന്നുണ്ട്  ഇപ്പോഴും. ‘54 വയസ്സായില്ലേ, ഇനി സൈക്കിൾ വേണോ’ എന്ന്‌ ചോദിച്ചാൽ ചാത്തന്നൂർ ഏറം ലക്ഷം വീട് വീട്ടിൽ ഉദയൻ തിരിച്ചു പറയും. 'ആറാം വയസ്സിൽ പഠിച്ചെടുത്തതാ, പിന്നെ ഇതാണ് ശീലം.’
ലോഡിങ് ജോലിയുടെ ഭാഗമായി കമ്പി, സിമന്റ്, പലചരക്ക് കടകളിലെ സാധനങ്ങൾ വീടുകളിൽ എത്തിക്കുകയാണ് പ്രധാന ജോലിയെങ്കിലും 
മരംമുറിയും മറ്റുമാണ് ഉദയന്റെ 
ഉപജീവനമാർഗം. ‘എവിടെയും വല്യ ചെലവില്ലാതെ സൈക്കിളിലെത്താം. ബൈക്കിന്റെ പത്രാസിന് പെട്രോളടിച്ച് കളയുന്ന പണം ലാഭിക്കാം. വ്യായാമത്തിന് വേറെ പണിയൊന്നും നോക്കേണ്ടതുമില്ല’ ഉദയൻ പറയുന്നു.
ന്യൂജെൻ സൈക്കിൾ യാത്രക്കാർ  കോവിഡ് കാലത്ത് വ്യായാമത്തിന്റെ ട്രാക്കിൽ സെക്കിളിനെ സ്‌നേഹിച്ചു തുടങ്ങിയതാണ്. സൈക്കിൾയാത്ര 
ആരോഗ്യത്തിന്റെ വഴിയിൽ നീങ്ങുമ്പോൾ നാടെങ്ങും 
സൈക്കിൾബെൽ മുഴങ്ങുകയാണ്. ഒപ്പം പലരും സൈക്കിൾ ക്ലബ്ബുകൾ രൂപീകരിക്കാനും കൂട്ട സൈക്കിളോട്ടങ്ങൾ സംഘടിപ്പിക്കാനും സൈക്കിളിന്റെ ഉപയോഗത്തിന്റെ നല്ല വശങ്ങളെ കുറിച്ച് ബോധവത്കരണവും ആരംഭിച്ചു കഴിഞ്ഞു.ലോക്ക് ഡൌൺ തുടങ്ങിയ ശേഷം 
 സൈക്കിൾവില്പന ഇരട്ടിയിലേറെയായതായി കച്ചവടക്കാർ പറയുന്നു സ്പോർട്സ് ഉപയോഗത്തിനുള്ള സൈക്കിളുകൾ കൂടുതലായി വിറ്റ് പോകുന്നതായി കച്ചവടക്കാർ സാക്ഷ്യപ്പെടുത്തുന്നു.
നിലവിൽ പല ഇഷ്ട ബ്രാൻഡുകളുടെയും സൈക്കിളുകൾക്ക് ബുക്കുചെയ്ത് കാത്തിരിക്കേണ്ട സ്ഥിതിയാണ്. ആരോഗ്യസുരക്ഷാ ജാഗ്രതയിലാണ് ചെറുപ്പക്കാർക്കിടയിലടക്കം സൈക്കിളിന് പ്രചാരമേറിയത്. ചെറിയ ദൂരത്തേക്ക് കൂടുതൽപേർ സൈക്കിൾ ശീലമാക്കുന്നതോടെ നിരത്തുകളിൽ സൈക്കിൾ നിറയുന്ന കാലം വിദൂരമല്ല.


ചാത്തന്നൂർ അന്ധകാരത്തിൽ തിരിഞ്ഞു നോക്കാതെ പഞ്ചായത്ത്

‌ ചാത്തന്നൂർ കത്താത്ത 

തെരുവ് വിളക്കുകൾ മൂലം ചാത്തന്നൂർ പട്ടണം ഇരുട്ടിലായിട്ടും പഞ്ചായത്ത്‌ അധികാരികൾ തിരിഞ്ഞു നോക്കുന്നില്ല.
പട്ടണ മധ്യത്തിൽ തൂങ്ങിയാടുന്ന ഹൈമാസ്റ്റ് ലൈറ്റ്, വൈദ്യുതി ഭവന് മുന്നിലായിട്ടും കണക്‌ഷൻ നൽകാത്തതിനാൽ പ്രകാശിക്കാത്ത മിനി ഹൈമാസ്റ്റ് ലൈറ്റ് ദേശീയപാതയോരത്ത് 
സമയാസമയം അറ്റകുറ്റപണികൾ നടത്താത്തത് മൂലം 
നശിച്ചു പോയ അൻപതോളം തെരുവ് വിളക്കുകൾ ഇതെല്ലാം കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന പഞ്ചായത്ത്‌ ഭരണസമിതി ചാത്തന്നൂരിന് ശാപമായി മാറുന്നു. ചാത്തന്നൂർ ടൗണിൽ തൂങ്ങിയാടുകയാണ് പ്രധാന ഹൈമാസ്റ്റ് ലൈറ്റ് രണ്ട് ലൈറ്റ് കത്തുന്നതും ഇല്ല തിരഞ്ഞെടുപ്പിന് മുൻപ് അറ്റകുറ്റപണിക്ക് താഴ്ത്തിയ ലൈറ്റ് തൂണിന്റ മധ്യഭാഗം എത്തിയപ്പോൾ നിച്ഛലമായതാണ് പണിക്ക് വന്നവർ ഉപേക്ഷിച്ചു മടങ്ങിയതോടെ ലൈറ്റ് തൂങ്ങിയാടുകയാണ്‌.
വൈദ്യുതി ഭവന് മുന്നിൽ ദേശീയപാതയിലെ ഡിവൈഡർ തുടങ്ങുന്ന ഭാഗത്തുള്ള മിനി ഹൈമാസ്റ്റ് 
ലൈറ്റ് ‌ സ്ഥാപിച്ച് മൂന്ന്മാസം കഴിഞ്ഞിട്ടും പ്രവർത്തിപ്പിക്കാൻ നടപടിയില്ലാത്തത്. പോസ്റ്റോഫീസിന് സമീപം ദേശീയപാതയിൽ ഡിവൈഡറിലേക്ക് പ്രവേശിക്കുന്ന ഭാഗത്തെ വീതിക്കുറവും വളവും ഏറെ അപകടകരമാണ്. വെളിച്ചക്കുറവ് കാരണം അപകടം പതിവായതോടെയാണ് 
പഞ്ചായത്ത്‌ തനത് ഫണ്ടുപയോഗിച്ച് ഇവിടെ മിനി ഹൈമാസ്റ്റ് ലൈറ്റ്
സ്ഥാപിച്ചത്. ദേശീയപാതയിലൂടെ ചീറിപ്പാഞ്ഞുവരുന്ന വാഹനങ്ങൾ ഇടുങ്ങിയ ഭാഗത്തേക്ക് കയറുമ്പോഴാണ് കൂടുതൽ അപകടം. തീരെ വെളിച്ചംകുറവായ ഇവിടെയെത്തുന്ന വാഹനങ്ങൾ അടുത്തുവരുമ്പോഴാണ് വീതിക്കുറവ് കാണുന്നത്. പെട്ടെന്ന് വെട്ടിത്തിരിക്കുന്നതോടെ തൊട്ടുപിറകിലെത്തുന്ന വാഹനങ്ങളുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടാകുന്നത്. ഇരുചക്രവാഹനങ്ങൾക്കാണ് ഇത് ഭീഷണിയാകുന്നത്. മുന്നേപോകുന്ന വലിയ വാഹനം പെട്ടെന്ന് വെട്ടിത്തിരിയുമ്പോൾ പിന്നാലെയെത്തുന്ന ഇരുചക്രവാഹനങ്ങൾ നിയന്ത്രണംവിട്ട് റോഡരികിലേക്ക് മറിഞ്ഞും അപകടമുണ്ടാകുന്നു. അശാസ്ത്രീയമായ റോഡു നിർമാണവും വെളിച്ചക്കുറവും ദേശീയപാത അപകടഭീതിയിലാഴ്ത്തിയിട്ടും ഗ്രാമ പഞ്ചായത്ത്‌ അധികൃതർ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ് എന്ന് നാട്ടുകാർ ആരോപിക്കുന്നു.
ദേശീയപാതയിലെ ബ്ലാക്ക് സ്പോട്ടുകളിലൊന്നായ ഇത്തിക്കര വളവുമുതൽ ചാത്തന്നൂർ പോസ്റ്റോഫീസ് ജങ്ഷന് സമീപംവരെയുള്ള ഡിവൈഡർ തുടങ്ങുന്നിടത്തെ വിളക്കാണിത്. കഴിഞ്ഞ ഗ്രാമപ്പഞ്ചായത്ത് സമിതിയുടെ കാലത്ത് ഗ്രാമവെളിച്ചം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഇത് സ്ഥാപിച്ചത്. ഇരുപതിലധികം മിനി ഹൈമാസ്റ്റ്
ലൈറ്റുകൾ സ്ഥാപിച്ചതിൽ മറ്റുള്ളവയെല്ലാം പ്രകാശിപ്പിക്കാൻ കഴിഞ്ഞെങ്കിലും ഇത് മാത്രം ഇതുവരെ പ്രവർത്തിപ്പിക്കാൻ നടപടിയായില്ല. പദ്ധതി പ്രകാരം ദേശീയപാതയിൽ നാല്‌ വിളക്കുകളാണ് സ്ഥാപിച്ചത്.ചാത്തന്നൂർ പോലീസ് സ്റ്റേഷന് സമീപത്തെ എസ്ബി ഐ ക്ക് മുന്നിലും ചാത്തന്നൂർ ജങ്ഷനിൽ കൊല്ലം ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപവും ഇത്തിക്കര പാലത്തിന് കിഴക്ക് വേ ബ്രിഡ്ജിന് സമീപവും സ്ഥാപിച്ച വിളക്കുകൾ പ്രവർത്തിക്കുന്നുണ്ട്. പുതിയ ഭരണസമിതി നിലവിൽവന്നിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ല.അടിയന്തിരമായി കത്താത്ത തെരുവ് വിളക്കുകൾ കത്തിക്കുന്നതിനുള്ള നടപടികൾ കൈകൊള്ളണമെന്നാണ് ജനങ്ങളുടെ ആവശ്യം.



ചാത്തന്നൂരിൽ കോൺഗ്രസിൽ വീണ്ടും കലാപം കൂട്ടരാജി.

പരവൂർ: ഗ്രാമപഞ്ചായത്ത്‌ അംഗത്തിന്റ നേതൃത്വത്തിൽ ചാത്തന്നൂരിൽ കോൺഗ്രസിൽ വീണ്ടും കലാപം കൂട്ടരാജി. പൂതക്കുളം നോർത്ത്
മണ്ഡലം പ്രസിഡന്റും മുൻ 
ഗ്രാമപഞ്ചായത്ത്‌ അംഗം കൂടിയായ മണ്ഡലം പ്രസിഡന്റ്‌ വി. കെ. സുനിൽകുമാറിനെ മണ്ഡലം പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുൻ മണ്ഡലം പ്രസിഡന്റ്‌ ഗ്രാമ പഞ്ചായത്ത്‌ അംഗവുമായ 
ഷൈജുബാലചന്ദ്രന്റ് നേതൃത്വത്തിൽ ഡി സി സി പ്രസിഡന്റിനും കെ പി സി സി യ്ക്കും അമ്പതോളം ഭാരവാഹികളും പാർട്ടി പ്രവർത്തകരും ഒപ്പിട്ട നിവേദനം നൽകിയിരുന്നു. ഇതിൽ തീരുമാനം. ഉണ്ടാക്കാതെ ചർച്ച പോലും നടത്താതിൽ പ്രതിക്ഷേധിച്ചു കൊണ്ടാണ് ഭാരവാഹികൾ അടക്കമുള്ളഅൻപത്തിയാറുപേര് രാജികത്ത് നൽകിയത്.സംഭവത്തെ കുറിച്ച് രാജിവച്ചവർ പറയുന്നത് ഇങ്ങനെയാണ് ഷൈജുബാലചന്ദ്രന് പഞ്ചായത്ത്‌ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വേണ്ടി 
വി. കെ. സുനിൽകുമാറിന് മണ്ഡലം പ്രസിഡന്റിന്റ് താത്കാലിക ചുമതല നൽകിയിരിന്നു തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പ്രസിഡന്റ്‌ ആയി ബിന്ദുകൃഷ്ണ വി. കെ. സുനിൽകുമാറിനെ സ്ഥിരപ്പെടുത്തുകയായിരുന്നു. ഇതിനെ തുടർന്ന് വി. കെ. സുനിൽകുമാറിനെ മാറ്റണമെന്ന് പരസ്യമായി ആവശ്യപ്പെട്ടു കൊണ്ട് ഷൈജുബാലചന്ദ്രന്റ നേതൃത്വത്തിലുള്ള സംഘം ബിന്ദുകൃഷ്ണയ്ക്ക് എതിരെ കലാപകൊടി ഉയർത്തികൊണ്ട് രംഗത്ത് വന്നിരിക്കുന്നത് ആദിച്ചനലൂർ പഞ്ചായത്തിൽ ഡി സി സി ജനറൽ സെക്രട്ടറി അടക്കം 68ഓളം പേര് രാജി വച്ചതിന് പിന്നാലെയാണ് വീണ്ടും 56പേര് കൂടി രാജിവച്ചിരിക്കുന്നത് കഴിഞ്ഞ ബ്ലോക്ക്‌ പഞ്ചായത്തിൽ ചാത്തന്നൂർ ഡിവിഷനിൽ സ്ഥാനാർഥിയായ ഷൈലജപ്രകാശും ചാത്തന്നൂർ ഗ്രാമപഞ്ചായത്തിലെ 
 താഴം വാർഡ്‌ സ്ഥാനാർഥിയും മുൻ ഗ്രാമപഞ്ചായത്ത്‌ അംഗവുമായ സുനിതമഹേശ്വരനും കോൺഗ്രസ്‌ വിട്ടിരുന്നു അതിന്റെ പിന്നാലെയാണ് വരിവരിയായി പ്രവർത്തകർ കോൺഗ്രസ്‌ വിടുന്നത്. തിരഞ്ഞെടുപ്പ് അടുത്തതോടെ കൂടുതൽ ആൾക്കാർ കോൺഗ്രസ്‌ വിടുന്നത് നേതാക്കളിൽ അങ്കലാപ്പ് ഉണ്ടാക്കിയിട്ടുണ്ട് വരും ദിവസങ്ങളിൽ കൂടുതൽ ആൾക്കാർ കോൺഗ്രസ്‌ വീടുമെന്ന് അഭ്യൂഹമുണ്ട്
ജില്ലയിലെ തന്നെ തലമുതിർന്ന നേതാവ് കൂടിയായ കെ.പി. സി. സി അംഗവുമായിരുന്ന വി. വിജയമോഹൻ കോൺഗ്രസ്‌ പ്രവർത്തനം അവസാനിപ്പിച്ചു കഴിഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ പേര് കോൺഗ്രസ്‌ വിടുമെന്ന് പ്രവർത്തനകർ പറയുന്നു.

Sunday, 7 February 2021

വേൽമുരുകാ ഹരോ ഹരോ...ആനന്ദഗിരി മുരുകന് മുന്നിൽ പാടിവളർന്ന സോമദാസ് ഐഡിയ സ്റ്റാർ സിംഗറിലൂടെ കേരളത്തിന്റെ ജനഹൃദയങ്ങളിലിടം നേടിയ പാട്ടുകാരനായി മാറി

ചാത്തന്നൂർ : വേൽമുരുകാ ഹരോ ഹരോ...ആനന്ദഗിരി മുരുകന് മുന്നിൽ 
 പാടിവളർന്ന സോമദാസ് 
ഐഡിയ സ്റ്റാർ സിംഗറിലൂടെ കേരളത്തിന്റെ ജനഹൃദയങ്ങളിലിടം നേടിയ പാട്ടുകാരനായി മാറി. ചാത്തന്നൂർ ഓട്ടോറിഷാ ഡ്രൈവർ ആയി ജോലി നോക്കവേയാണ് ‌സോമദാസിന്റെ കഴിവ് മനസിലാക്കി 
നാട്ടുകാരുടെയും കൂട്ടുകാരുടെയും അഭ്യർത്ഥനയിലാണ് ഐഡിയ സ്റ്റാർ സിംഗറിൽ എത്തുന്നത് തുടർന്ന് പിന്നോട്ട് നോക്കിയിട്ടില്ല.
 തന്റെ വീടിന്റെ മുന്നിലുള്ള കുന്നിൻ മുകളിൽ നാടിനെ കാത്തരുളുന്ന മുരുകന്റെ മുന്നിൽ മുരുകസ്തുതി പാടിയാണ്‌ സംഗീതരംഗത്ത് 
തുടക്കം കുറിച്ചത്.
സ്റ്റാര്‍ സിങ്ങര്‍ (2008), ബിഗ് ബോസ് (2020) തുടങ്ങിയ റിയാലിറ്റി ഷോകളിലാണ് സോമദാസ് തിളങ്ങിയത്. പ്രേക്ഷകരുടെ ഇഷ്ട മത്സരാര്‍ഥിയാകാന്‍ സോമദാസിന് സാധിച്ചു.2008 ലായിരുന്നു സോമദാസ് സ്റ്റാര്‍ സിംഗറില്‍ പങ്കെടുക്കുന്നത്. അന്ന് മത്സരത്തില്‍ വിജയിച്ചില്ലെങ്കിലും വളരെ കുറഞ്ഞ കാലം കൊണ്ട് പ്രേക്ഷകപ്രീതി നേടിയെടുത്ത താരം കലാഭവന്‍ മണിയുടെ ശബ്ദം അനുകരിച്ചാണ് പിന്നീട് ശ്രദ്ധിക്കപ്പെടുന്നത്. 
അണ്ണാറ കണ്ണനും തന്നാലായത്, മിസ്റ്റര്‍ പെര്‍ഫെക്‌ട്, മണ്ണാംകട്ടിയും കരിയിലയും തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം ഗാനങ്ങള്‍ ആലപിച്ചു. 
അന്തരിച്ച നടനും ഗായകനുമായിരുന്ന കലാഭവന്‍ മണിയുടെ ശബ്ദം അനുകരിച്ചും സോമദാസ് ശ്രദ്ധേയനായിരുന്നു.
കലാഭവന്‍ മണിയുടെ ഇടപെടലിനെ തുടര്‍ന്നാണ് സോമദാസിന് സിനിമയില്‍ അവസരം ലഭിച്ചത്.
സ്റ്റേജ് ഷോകളിലൂടെ ശ്രദ്ധേയനായിരുന്ന സോമദാസിന് വിദേശത്ത് നിരവധി ഷോകളില്‍ പാടാന്‍ അവസരം ലഭിച്ചിട്ടുണ്ട്. കൊല്ലം സെന്‍റ് ജോസഫ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍, എസ്.എന്‍ കോളജ് എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
കലാഭവൻമണിയടക്കമുള്ള അതുല്യകലാകാരന്മാരെ ചാത്തന്നൂരിന്റെ മണ്ണിലെത്തിച്ചു വിവിധ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകി
കടുത്ത പ്രമേഹരോഗിയായിരുന്നു കാഴ്ച ശക്തി കുറഞ്ഞു വരികയായിരുന്നു ബിഗ് ബോസ് 
ഷോ യില്‍ ഉള്ള സമയത്ത് അസുഖം വന്നതിനെ തുടര്‍ന്ന് പാതി വഴിയില്‍ സോമദാസിനെ വീട്ടിലേക്ക് തിരിച്ച് വിടുകയായിരുന്നു.
കൊറോണ ബാധിച്ചുവെങ്കിലും നെഗറ്റീവ് ആയി തുടർ ചികിത്സ നടന്നു വരികെയാണ് ഹൃദയാഘാതം മൂലം മരണമടഞ്ഞത്.
ഇനി മുരുകന്റെ മുന്നിൽ മതിമറന്ന് പാടാൻ സോമദാസ് ഉണ്ടാവില്ല ചാത്തന്നൂരിനെ സ്നേഹിച്ച അതുല്യ കലാകാരനെയാണ് നാടിന് നഷ്ടമായത്.
പ്രിയപ്പെട്ട സുഹൃത്തിന്റെ അപ്രതീക്ഷിത വേര്‍പാടുണ്ടാക്കിയ ഞെട്ടലിലാണ്കൂ ട്ടുകാരും നാട്ടുകാരും 
ഒരിക്കലും ഇത് പ്രതീക്ഷിച്ചിരുന്നില്ല.
 പാട്ട് പാടിയും തമാശകൾ പറഞ്ഞും നമ്മോട് ഒപ്പമുണ്ടായിരുന്ന സോമദാസ് ഇനിയില്ല എന്ന് ഓർക്കുമ്പോൾ സങ്കടത്തിലാണ് ചാത്തന്നൂർ 

 

ഗായകന്‍ സോമദാസ്‌ അന്തരിച്ചു*

ഗായകന്‍ സോമദാസ്‌ അന്തരിച്ചു*

ചാത്തന്നൂർ:ഗാനമേളകളികളിലൂടേയും റിയാലിറ്റി ഷോകളിലൂടെയും ശ്രദ്ധേയനായ ഗായകന്‍ സോമദാസ്‌ (42) അന്തരിച്ചു. ചാത്തന്നൂർ സായി ഭവനിൽ പരേതനായ ഹരിദാസ ൻ്റേയും ശാന്തമ്മയുടെയും മകനാണ്ല. ഇന്നലെ പുലർച്ചെ മൂന്നു മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ കോവിഡാനന്തര ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.ഭാര്യ സുചിത്ര മക്കൾ ധ്യാന, ദിയ ഗൗരി, ലക്ഷ്മി എന്നീ രണ്ട് കുട്ടികളുമുണ്ട്. ഇന്നലെ ഉച്ചയോടെ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ സോമദാസിൻ്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.

. ഭാര്യ സുചിത്ര മക്കൾ ധ്യാന, ദിയ ആദ്യ ഭാര്യ സൂര്യയിൽ ഗൗരി, ലക്ഷ്മി എന്നീ രണ്ട് കുട്ടികളുമുണ്ട്. ഇന്നലെ ഉച്ചയോടെ വൻ ജനാവലിയുടെ സാന്നിദ്ധ്യത്തിൽ സോമദാസിൻ്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്ക്കരിച്ചു.


സോമദാസ് (42)

വിറ്റ് തുലച്ചു ഒരു സഹകരണസംഘം

ചാത്തന്നൂർ: ഇത്തിക്കര മാർക്കറ്റിംഗ് സൊസൈറ്റി വിറ്റ് തുലച്ച് സി.പിഎം.

സിപിഎം ഭരണത്തിൽ വിറ്റ് തുലച്ച മാർക്കറ്റിoഗ് സൊസൈറ്റി അവസാന വിൽപ്പനയ്ക്ക് തയ്യാറായി.

ചാത്തന്നൂർ: സിപിഎം ഭരണത്തിൽ വിറ്റ് തുലച്ച മാർക്കറ്റിoഗ് സൊസൈറ്റി അവസാന വിൽപ്പനയ്ക്ക് തയ്യാറായി. ജില്ലയിലെ തന്നെ ആദ്യത്തെ നാളീകേര സർവീസ് സൊസൈറ്റിയായ ഇത്തിക്കര ബ്ലോക്ക്‌ റൂറൽ മാർക്കറ്റിoഗ് സൊസൈറ്റിയാണ് സിപിഎം നേതൃത്വം കൊടുക്കുന്ന എട്ടoഗ ഭരണസമിതിയാണ് 
വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. മാർക്കറ്റ് ഫെഡിൽ നിലവിൽ അംഗത്വം ഉള്ള ഇ സൊസൈറ്റി നാളീകേര സംഭരിച്ചു കൊണ്ട് കേര കർഷകരെ സഹായിക്കുന്നതിനും കേരകൃഷി പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി ഒരു സംഘം സഹകാരികൾ ചേർന്ന് രൂപീകരിച്ചതാണ്. ആദ്യനാളിൽ കർഷകർ ചേർന്ന് രൂപീകരിച്ച ഭരണസമിതികൾ ഉണ്ടായിരുന്നത് മൂലം നല്ല രീതിയിൽ പ്രവർത്തനം നടത്തി വന്ന സഹകരണ സംഘത്തിൽ രാക്ഷ്ട്രീയം വന്നതോടെ സംഘം നഷ്ടത്തിലായി തുടങ്ങി പത്തോളം തൊഴിലാളികൾ ഉണ്ടായിരുന്ന സംഘം ഇടത് അനുകൂലികൾ കൈയ്യടക്കി പതുക്കെ സിപിഎം ന്റെ കൈവശമെത്തുകയായിരുന്നു അതോടെ സംഘത്തിന്റെ കഷ്ടകാലവും തുടങ്ങി സെക്രട്ടറിമാർക്ക് പൂർണ്ണ സ്വാതന്ത്ര്യം കിട്ടിയതോടെ നഷ്ടകണക്കുകൾ നിരത്തി ജോലികാർക്ക് കൂലി കൊടുക്കുവാനും സെക്രട്ടറിമാർക്ക് ശമ്പളം കൊടുക്കുവാനും സർക്കാർ ലോണുകൾക്കുമായി ഭൂമി വിറ്റ് തുടങ്ങി.
ദേശീയപാതയോരത്ത് കോടികൾ വിലമതിക്കുന്ന മൂന്ന് ഏക്കറോളം ഭൂമിയുണ്ടായിരുന്ന സൊസൈറ്റിയ്ക്ക് ഇപ്പോൾ ഉള്ളത്.99സെൻറ് വസ്തുവും ഒരു സെക്രട്ടറിയും 8 അംഗ ഭരണസമിതിയുമാണ്. 
ഇതിൽ നിന്നാണ് ഇപ്പോൾ 53സെന്റ് വസ്തു പാട്ടത്തിനായി ചാത്തന്നൂർ കേന്ദ്രമായി സിപിഎം പ്രവർത്തകർ ചേർന്ന് രൂപീകരിച്ച തട്ടികൂട്ട് 
സ്പോർട്സ് ക്ലബ്ബിന് രണ്ട് ലക്ഷം രൂപ ഡിപ്പോസിറ്റിലും 12000രൂപ മാസ വാടകയ്ക്കും നൽകാൻ സിപിഎം ഭരണസമിതി തീരുമാനവുമായി മുന്നോട്ട് പോകുന്നത്. ബോർഡ് യോഗത്തിൽ എതിർപ്പ് ഉണ്ടായതിനെ തുടർന്ന് ഭൂമി വാടകയ്ക്ക് കൊടുക്കുന്നത് നീണ്ട് പോകുകയാണ്‌ മുൻ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൂടിയായ ലൈലയും ഇവിടെ സെക്രട്ടറിയായി ജോലി നോക്കിയിട്ടുണ്ട് സിപിഎം ചിറക്കര ലോക്കൽ കമ്മിറ്റി അംഗവും കർഷക തൊഴിലാളി നേതാവുമായ രവീന്ദ്രൻപിള്ളയാണ് ഇപ്പോൾ പ്രസിഡന്റ്‌ സിപിഎം ന്റെ സമുന്നത നേതാക്കൾ പലരും ഇവിടെ പ്രസിഡന്റ്‌ ആയിരുന്നു കൊപ്ര സംസ്കരണം നിലച്ചതോടെ 
ഇപ്പോൾ ഉള്ള വരുമാനം മലബാർ സിമന്റ് കച്ചവടം വഴിയുള്ള വരുമാനമാണ് അതും നഷ്ടത്തിലാണ് ഭൂമി വാടകയ്ക്ക് കൊടുക്കുന്നുവെന്ന പേരിൽ ഭൂമി കൈമാറ്റം ചെയ്യാനുള്ള നീക്കമാണ് ഇവിടെ നടക്കുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

@ സൊസൈറ്റിയ്ക്ക് വരുമാനം ഇല്ലാത്തത് മൂലം ദൈനംദിന ചിലവുകൾക്ക് പോലും പൈസയില്ലാതെ ബുദ്ധിമുട്ടുകയാണ്‌ ഒരു വരുമാനത്തിന് വേണ്ടിയാണ്‌ ഭൂമി വാടകയ്ക്ക് കൊടുക്കുന്നത് അതിന്റെ നിയമവശങ്ങൾ അന്വേഷിക്കുകയാണ്. ഇ ഭരണസമിതി വന്നതിന് ശേഷം ഭൂമി വിറ്റിട്ടില്ല ദൈനം ദിന ചിലവിന് പോലും ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.

ശ്രീരാമ ക്ഷേത്രത്തിനായി നാടൊന്നായി

ചാത്തന്നൂർ: ശ്രീരാമജന്മഭൂമി തീർത്ഥ ക്ഷേത്ര നിർമ്മാണ നിധിയ്ക്കായി ചാത്തന്നൂർ ദേശം ഒന്നായി. ചാത്തന്നൂർ നാഥനായ ശ്രീഭൂതനാഥൻ്റ  സന്നിധിയിൽ നിന്നാണ് നിധി സമർപ്പണം തുടങ്ങിയത്.
നിധി സമർപ്പണം ക്ഷേത്ര സന്നിധിയിൽ വച്ച് ക്ഷേത്രം ഭരണ സമിതി അധ്യക്ഷനും
മുൻ കെ-പി.സി.സി അംഗവും ജില്ലയിലെ മുതിർന്ന കോൺഗ്രസ് നേതാവുമായ വി.വിജയമോഹൻറ 
 കൈയ്യിൽ നിന്നും ബി.ജെ.പി ജില്ലാ പ്രസിഡൻ്റ് ബി.ബി.ഗോപകുമാർ ഏറ്റുവാങ്ങി. ക്ഷേത്രത്തിൻ്റെ നിധി സമർപ്പണം കൂടാതെ സ്വന്തം നിലയിലും അ ദേഹം നിധി സമർപ്പണം നടത്തി.
കഴിഞ്ഞ രണ്ട് നിയമസഭ തിരഞ്ഞെടുപ്പിലും വി.വിജയമോഹനനെ സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നു.
ആർ എസ് എസ് വിഭാഗ് കാര്യവാഹ് മീനാട് ഉണ്ണി, ബിജെപി മണ്ടലം പ്രസിഡൻറ് എസ്.പ്രശാന്ത്, കളിയാക്കുളം ഉണ്ണി,
എസ്.സുരേഷ്, പഞ്ചായത്ത് സമിതി പ്രസിഡൻറ് മീനാട് പ്രസാദ്, 
ബിജു കൊച്ചബനാട്, 
പ്രതീഷ് ചാത്തന്നൂർ എന്നിവർ സന്നിഹതരായിരുന്നു.

ഫോട്ടോ:ചാത്തന്നൂർ ശ്രീഭൂതനാഥ ക്ഷേത്ര ഭരണ സമിതി പ്രസിഡൻ്റ് വി. വിജയമോഹനിൽ നിന്ന് ബിജെപി കൊല്ലം ജില്ലാ പ്രസിഡൻ്റ് ശ്രീ ബി.ബി ഗോപകുമാർ ഏറ്റുവാങ്ങുന്നു.


Thursday, 4 February 2021

ജില്ലയിൽ കോൺഗ്രസിൽ സ്വയംപ്രഖ്യാപിത സ്ഥാനാർത്ഥികൾ നേതൃത്വത്തിന് തലവേദനയാകുന്നു.

സ്വയംപ്രഖ്യാപിത സ്ഥാനാർത്ഥികൾ കോൺഗ്രസ്‌ നേതൃത്വത്തിന് തലവേദനയാകുന്നു.

കൊല്ലം: ജില്ലയിൽ കോൺഗ്രസിൽ സ്വയംപ്രഖ്യാപിത സ്ഥാനാർത്ഥികൾ നേതൃത്വത്തിന് തലവേദനയാകുന്നു. കെപിസിസി ജനറൽ സെക്രട്ടറിമാർ മുതൽ ബ്ളോക്ക് പ്രസിഡൻറമാർ വരെ വോട്ടർമാരെ കാണുന്ന തിരക്കിലാണ് പതിനൊന്ന് സീറ്റിൽ നാല് സീറ്റ് 
ഘടകകക്ഷികൾക്ക് പോയി കഴിഞ്ഞാൽ ബാക്കിയുള്ള 7 സീറ്റിലേക്കാണ് നൂറിലേറെ സ്ഥാനാർത്ഥികൾ രംഗത്ത് വന്നിരിക്കുന്നത്. സംസ്ഥാന തലത്തിൽ യുഡിഎഫിലെ
സീറ്റ് ചർച്ച പോലും തുടങ്ങുന്നതിന് മുൻപേ കോൺഗ്രസിലെ സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥികൾ വോട്ട് തേടാൻ തുടങ്ങിയത് നേതൃത്വത്തിന് തലവേദനയായി തുടങ്ങിയിട്ടുണ്ട്.ഒപ്പം ഘടകകക്ഷികളിൽ അമർഷവും പുകയുന്നു.
കൊല്ലം സീറ്റ് ഉറപ്പിച്ച് കൊണ്ട് ബിന്ദുകൃഷ്ണയും ശൂരനാട് രാജശേഖരനും മുന്നോട്ട് പോകുമ്പോൾ രണ്ട് പേരും രണ്ട് വട്ടം തോറ്റവരാണ് എന്ന ആരോപണം ഉന്നയിച്ചു കൊണ്ട് ഒരു വലിയ വിഭാഗം കോൺഗ്രസ് പ്രവർത്തകർ രംഗത്ത് എത്തിയിട്ടുണ്ട്. ആർ എസ് പി യുടെ സീറ്റ് ആയ
ഇരവിപുരത്ത് കോൺഗ്രസ് സ്ഥാനാർത്ഥികളായി ഒരു ഡസൻ പേരുണ്ട്. കെ.പി.സി സി ജനറൽ സെക്രട്ടറി അഡ്വ.ഷാനവാസ് ഖാൻ, എൻ.അഴകേശൻ, അൻസാർ അസീസ്തുടങ്ങി സി. സി സി ജനറൽ സെക്രട്ടറി വി പി നചന്ദ്രനും അഡ്വ.കെ.ബേബിസൺ വരെ സ്ഥിനാർത്ഥി മോഹികളായി രംഗത്ത് ഉണ്ടെങ്കിലും പരസ്പരം തമ്മിലടിക്കുന്ന ഇവർ ആർ എസ് പിയിൽ നിന്നും സീറ്റ് പിടിച്ചു വാങ്ങാൻ ഇവർ ഒറ്റകെട്ടാണ്. ചാത്തന്നൂരിൽ സ്ഥാനാർഥി മോഹവുമായി എത്തിയ ചാത്തന്നൂരിൽ 
 ബന്ധുക്കൾ ഉള്ള കെ പി സി സി ജനറൽ സെക്രട്ടറിയുടെ ആദ്യ പ്രോഗ്രാം തന്നെ 
ഡി സി സി പ്രസിഡൻ്റ് ഇടപെട്ട് പൊളിച്ചു കൊണ്ട് ഓരോരുത്തരുടെയും സ്ഥാനാർഥി മോഹം തല്ലികെടുത്തുകയാണ് ജില്ലാ കോൺഗ്രസ്‌ നേതൃത്വം ഇവിടെ 
 സഹകരണ ബാങ്ക് പ്രസിഡൻ്റ് കൂടിയായ വയലാർ ഗ്രൂപ്പ് നേതാവ് വോട്ട് പിടിത്തം തുടങ്ങിയിട്ട് രണ്ടാഴ്ച പിന്നിടുകയാണ് അവസാനം എതിർ ഗ്രൂപ്പ്നേതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ വോട്ട് പിടിക്കണ്ടാ എന്ന് കെ പി സി സി യുടെ വിളിയും എത്തിയതോടെ നേതാവ് ഉൾവലിഞ്ഞ ലക്ഷണമാണ് മുൻ എംപി യും മുൻ എം എൽ എ യും മുതൽ ബ്ലോക്ക്‌ പ്രസിഡന്റ്‌ വരെ ഇവിടെ 
സ്ഥാനാർഥിയാവൻ രംഗത്ത് ഉണ്ട് 
കോൺഗ്രസ്‌ കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്ത് എത്തിയ ഇവിടെ കെട്ടിയിറക്ക് സ്ഥാനാർഥിയ്ക്കാണ് സാധ്യതയെന്ന് സൂചന നൽകി കഴിഞ്ഞു. കുണ്ടറയിൽ മതന്യുനപക്ഷ വിഭാഗത്തിലെ സ്ഥാനാർഥി മതിയെന്ന പ്രചരണമാണ് ഇപ്പോൾ നടക്കുന്നത് അത് കൊണ്ട് തന്നെ ലാറ്റിൻ കത്തോലിക്കക്കാരുടെ അരമനകൾ കയറിയിറങ്ങുകയാണ് സ്ഥാനാർഥി മോഹികൾ ഇ മേരിദാസൻ,പി. ജർമിയാസുമാണ് വോട്ട് പിടിക്കാൻ മുന്നിൽ നിൽക്കുന്നത്. കരുനാഗപ്പള്ളിയിൽ പെയ്ഡ് ലോൺവാർത്തയുടെ പേരിൽ കിട്ടിയ യൂത്ത് നേതാവ് സി. ആർ. മഹേഷിന്റെ സ്ഥാനാർഥി മോഹം കെടുത്താൻ ഒരു ഡസൻ സ്ഥാനാർഥി മോഹികൾ തന്നെ രംഗത്തുണ്ട്. കുന്നത്തൂരിൽ കോൺഗ്രസ്‌ സ്ഥാനാർഥിയാണ് മത്സരത്തിൽ എത്തുന്നത് എന്ന് സൂചന നൽകി രണ്ട് നേതാക്കൾ മണ്ഡലത്തിൽ നിലയുറപ്പിച്ചു കഴിഞ്ഞു. കഴിഞ്ഞ തവണ ലീഗ് മത്സരിച്ച പുനലൂർ സീറ്റിൽ ഇക്കുറി പുനലൂർ മധുവും സൈമൺ അലക്സുമാണ് രംഗത്തുള്ളത് പത്തനാപുരത്തിന് വേണ്ടിയും സൈമൺ അലക്സ് രംഗത്തുണ്ട് ഇക്കുറി ശക്തനായ നേതാവിനെ ഇറക്കി പത്തനാപുരം പിടിക്കാനാണ് കോൺഗ്രസ്‌ ലക്ഷ്യമിടുന്നത് എങ്കിലും കോൺഗ്രസിലെ ഒരു വിഭാഗം രഹസ്യമായി ഗണേഷ്. എം എൽ എയ്ക്ക് ഒപ്പമാണ് കൊട്ടാരക്കര ലക്ഷ്യമിട്ട് ഒരു കെ പി സി സി ജനറൽ സെക്രട്ടറി കൊടികുന്നേൽ സുരേഷിന്റ അനുഗ്രഹത്താൽ രംഗത്തുണ്ട് എങ്കിലും പ്രാദേശിക വികാരത്തിനാണ് മുൻഗണന നൽകണമെന്ന്നാണ് ബ്ലോക്ക്‌ തല കോൺഗ്രസ്‌ നേതാക്കളുടെ ആവശ്യം നൂറിലധികം സീറ്റ് മോഹികൾ രംഗത്ത് ഉണ്ടെങ്കിലും ലീഗ് അടക്കമുള്ള ഘടകകക്ഷികൾ ഏതൊക്കെ സീറ്റ് ആവശ്യപ്പെടും ഒപ്പം ആർ എസ് പി സീറ്റുകൾ വച്ച് മാറാൻ തയ്യാറായില്ലെങ്കിൽ കോൺഗ്രസ്‌ നേതാക്കളുടെ മോഹങ്ങൾ പാഴ്മോഹങ്ങളായി മാറും ഇത് വോട്ട് പിടിത്തം തുടങ്ങിയവർ എല്ലാം തിരിഞ്ഞു നിൽക്കും എന്ന ആശങ്കയും ജില്ലാ കോൺഗ്രസ്‌ നേതൃത്വത്തിനുണ്ട് അത് കൊണ്ട് തന്നെ നേതൃത്വത്തിന്റ അനുവാദം ഇല്ലാതെ ആരും വോട്ട് പിടിക്കാൻ ഇറങ്ങരുത് എന്ന്നാണ് നേതൃത്വത്തിന്റെ നിലപാട്.

നാടാകെ ചോദിക്കുന്നു, മകളെ... നീ എവിടെ ?


എന്റെ മകൾ എവിടെയോ ഉണ്ട്. എന്നെങ്കിലും വരും.' പ്രതീക്ഷയിലാണ് ആ അച്ഛൻ. ജെസ്ന എവിടെ... കാണാതായിട്ട് മൂന്നുവർഷം ആകുമ്പോഴും അന്വേഷണ ഉദ്യോഗസ്ഥർക്ക് ഉത്തരമില്ല. നിജസ്ഥിതിയറിയാതെ വീട്ടുകാരും ബന്ധുക്കളും നാട്ടുകാരും.

2018 മാർച്ച് 22-നാണ് പത്തനംതിട്ട ജില്ലയിലെ കൊല്ലമുള സന്തോഷ്കവലയിൽ കുന്നത്ത് വീട്ടിൽ െജയിംസിന്റെ മകൾ ജെസ്ന മരിയ െജയിംസിനെ കാണാതാകുന്നത്. കാഞ്ഞിരപ്പള്ളി എസ്.ഡി. കോളേജിൽ ബി.കോം രണ്ടാം വർഷ വിദ്യാർഥിനി ആയിരുന്നു.

അന്ന് പ്രായം 20. അന്വേഷണത്തിലെ വീഴ്ചയാരോപിച്ച് നാട്ടുകാരനായ രഘുനാഥൻ നായർ എറണാകുളത്ത് ഹൈക്കോടതി ന്യായാധിപന്റെ വാഹനത്തിൽ ബുധനാഴ്ച രാവിലെ കരിഓയിൽ ഒഴിച്ച് പ്രതിഷേധിച്ചതോടെ ജെസ്നയുടെ തിരോധാനം വീണ്ടും ചർച്ചയാവുകയാണ്.

നാൾവഴി

മാർച്ച് 22. കൊല്ലമുളയിലെ വീട്ടിൽനിന്ന് മുണ്ടക്കയം പുഞ്ചവയലിൽ അച്ഛന്റെ സഹോദരിയുടെ വീട്ടിലേക്ക് പോകുന്നെന്ന് പറഞ്ഞാണ് ജെസ്ന ഇറങ്ങിയത്. മൊബൈൽ ഫോൺ ഉപേക്ഷിച്ചായിരുന്നു യാത്ര. ബസ് മാർഗം എരുമേലിയിലെത്തി. പിന്നീട് എങ്ങോട്ട് പോയി... ബന്ധുവീട്ടിലും തിരികെ സ്വന്തം വീട്ടിലുമെത്തിയില്ല. മകളെ കാണാനില്ലെന്ന് കാട്ടി അച്ഛൻ എരുമേലി, വെച്ചൂച്ചിറ പോലീസിൽ പരാതി നൽകിയെങ്കിലും അന്വേഷണം വഴിമുട്ടി.

പ്രതിഷേധം കനത്തതോടെ കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. സൈബർ വിദഗ്ധരുൾപ്പെടെ പ്രത്യക സംഘത്തിന്റെ അന്വേഷണം നടക്കുകയാണ്.

അന്വേഷണം വിപുലം... ഉത്തരമില്ല

സംസ്ഥാനത്തും മറ്റ് സംസ്ഥാനങ്ങളിലുമായി ജെസ്നയെ കണ്ടെത്താൻ വിപുലമായ അന്വേഷണമാണ് നടത്തിയത്. കാണാതാകുന്നതിനുമുമ്പ് ജെസ്നയുടെ ഫോണിൽ വിളിച്ച സുഹൃത്തിനെയും ചോദ്യം ചെയ്തു. വനമേഖലകൾ ഉൾപ്പെടെ സംശയകരമായ പ്രദേശങ്ങളിൽ പരിശോധന നടത്തി. ഇതിനിടെ തമിഴ്നാട്ടിലും കർണാടകയിലും ജെസ്നയെ കണ്ടെന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ അവിടേക്കും അന്വേഷണം വ്യാപിപ്പിച്ചു.

പ്രതീക്ഷയിൽ

മകൾ മടങ്ങി വരും... പ്രതീക്ഷയിലാണ്... മകളെ കാണാതായിട്ട് മൂന്നുവർഷം അടുത്തിട്ടും പോലീസ് അന്വേഷണത്തിൽ കാര്യമായ പുരോഗതിയില്ല. മകളെ കണ്ടെത്താൻ പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും നിവേദനം കൊടുത്തിരിക്കുകയാണ്. കാഞ്ഞിരപ്പള്ളി രൂപതയുടെ മുൻ അധ്യക്ഷൻ മാർ അറയ്ക്കലിനെ കണ്ട് ബി.ജെ.പി. നേതൃത്വത്തിന്റെ സഹായത്തോടെയാണ് നിവേദനം നൽകിയത്.- ജെയിംസ് കുന്നത്ത് കൊല്ലമുള (ജെസ്നയുടെ അച്ഛൻ)

ഒളിച്ചുകളിക്കുന്നു

ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട വിഷയത്തിൽ യാഥാർഥ്യം പറയാതെ പോലീസ് ഒളിച്ചുകളിക്കുകയാണ്. കുറ്റമറ്റ അന്വേഷണ സംവിധാനമുള്ള കേരളത്തിൽ ജെസ്ന തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് തുടരുന്ന ദുരൂഹത പെൺമക്കളുള്ള ആയിരക്കണക്കിന് രക്ഷിതാക്കളെ ആശങ്കയിലാക്കുകയാണ്.- എൻ.ഹരി, ബി.ജെ.പി.സംസ്ഥാന സമിതിയംഗം

Wednesday, 3 February 2021

കേന്ദ്രസർക്കാർ സഹായത്താൽ ചാത്തന്നൂർ സഹകരണ സ്പിന്നിംഗ് മില്ലിന്റെ പ്രവർത്തനം വീണ്ടും ആരംഭിച്ചു

കേന്ദ്രസർക്കാർ സഹായത്താൽ ചാത്തന്നൂർ സഹകരണ സ്പിന്നിംഗ് മില്ലിന്റെ പ്രവർത്തനം വീണ്ടും ആരംഭിച്ചു.

@ വയന്റിങ് സെക്ഷനിൽ പഴയ മിഷനറികൾ വീണ്ടും സ്ഥാപിച്ചു 

കൊല്ലം: തൊഴിലാളികൾക്ക് ശുഭപ്രതീഷ നൽകി കേന്ദ്രസർക്കാർ സഹായത്താൽ ചാത്തന്നൂർ സഹകരണ സ്പിന്നിംഗ് മില്ലിന്റെ പ്രവർത്തനം വീണ്ടും ആരംഭിച്ചു.ഓൺലൈൻ വഴി മുഖ്യമന്ത്രി പിണറായി വിജയനാണ് ഉത്ഘാടനം ചെയ്തത്. വ്യവസായ വകുപ്പ് മന്ത്രി ഇ. പി. ജയരാജൻ അധ്യക്ഷത വഹിച്ചു.കഴിഞ്ഞ രണ്ടര വർഷമായി ലേ ഓഫ് ആയിരുന്ന സ്പിന്നിംഗ് മില്ലിലെ തൊഴിലാളികൾ പട്ടിണിയിലായിരുന്നു മുഴുപട്ടിണിയിലേക്ക് നീങ്ങുമ്പോൾ ആണ് തൊഴിലാളികൾക്ക് നേരിയ പ്രതീക്ഷയുണർത്തി കൊണ്ട്പുതിയ മിഷനറികൾ സ്ഥാപിച്ചു കൊണ്ട് പ്രവർത്തനത്തിന് തുടക്കമിടുന്നത്.ഉത്ഘാടനം നടന്നുവെങ്കിലും ജോലി ആരംഭിച്ചിട്ടില്ല ഇപ്പോൾ ട്രയൽ ആണ് നടക്കുന്നത്. തൊഴിലാളികൾക്ക് പുതിയ മിഷൈനിൽ ട്രെയിനിങ് ആരംഭിച്ചിട്ടില്ല.ഇതിനിടയിൽ പഴയ മിക്ഷനറികളും സ്ഥാനം പിടിച്ചത് ഉത്ഘാടനത്തിന്റെ ശോഭ കെടുത്തി വയന്റിങ് സെക്ഷനിലാണ് ഇവിടെ നിന്ന് തന്നെ പൊളിച്ചു മാറ്റിയ മിഷനറികൾ സ്ഥാനം പിടിച്ചിരിക്കുന്നത് ഇത് പുതിയ മിഷനറികൾ വരുന്ന മുറയ്ക്ക് മാറ്റുമെന്ന് മാനേജ്മെന്റ് പ്രതിനിധികൾ പറഞ്ഞു. ജി. എസ്. ജയലാൽ. എം എൽ എ, മിൽ ചെയർമാൻ ജോർജ്മാത്യു, എൻ. അനിരുദ്ധൻ ഏക്സ്. എം എൽ എ, ചാത്തന്നൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡി. ദിജു, യൂണിയൻ പ്രതിനിധികളും സംസാരിച്ചു.
ഫോട്ടോ: മുഖ്യമന്ത്രി ഉത്ഘാടനം ചെയ്യുന്നു.
ഫോട്ടോ:പഴയ മിഷനറികൾ 

‌ യു ഡി എഫ് ചെയർമാനെ മാറ്റിചാത്തന്നൂർ കോൺഗ്രസിൽ കലാപം

യു ഡി എഫ്  ചെയർമാനെ മാറ്റി
ചാത്തന്നൂർ കോൺഗ്രസിൽ കലാപം 

ചാത്തന്നൂർ: യു ഡി എഫ് ചാത്തന്നൂർ നിയോജകമണ്ഡലം ചെയർമാനെ മാറ്റി ചാത്തന്നൂർ കോൺഗ്രസിൽ വീണ്ടും 
കലാപം രൂക്ഷമാകുന്നു. എ ഗ്രൂപ്പ്കാരനായ ചെയർമാൻ പരവൂർ രമണനെ മാറ്റി
ഐ ഗ്രൂപ്പ്‌കാരനായ നെടുങ്ങോലം രഘുവിനെ പ്രതിഷ്ടിച്ചതിൽ 
പ്രതിക്ഷേധിച്ചു എ ഗ്രൂപ്പ്‌ ഐശ്വര്യ കേരളയാത്രയുടെ സ്വാഗതസംഘം രൂപീകരണയോഗം ബാഹീഷ്കരിച്ചു. ചാത്തന്നൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ്‌ സുന്ദരേശൻ പിള്ളയുടെയും ഡി സി സി ജനറൽ സെക്രട്ടറി അടക്കമുള്ള 26 ഭാരവാഹികൾ രാജി വച്ചതിന് പിന്നാലെയാണ് എ ഗ്രൂപ്പ്‌ കലാപം ഉയർത്തി യോഗം ബാഹീഷ്കരിച്ചത്. യു ഡി എഫ് ജില്ലാ ചെയർമാൻ കെ. സി. രാജൻ കൊടുത്ത ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പതിനഞ്ചു വർഷത്തോളം ചെയർമനായിട്ട് ഇരുന്ന എ ഗ്രൂപ്പിന്റെ പരവൂർ രമണനെ മാറ്റിയത് എ ഗ്രൂപ്പിന്റെ നോമിനിയെ അംഗീകരികാതെ 
ഡിസി സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ഗ്രൂപ്പ്‌ തല ചർച്ച നടത്താതെ ഏകപക്ഷിയമായാണ്‌ നിയമനം നടത്തിയത് എന്ന് എ വിഭാഗം ആരോപിക്കുന്നു. പ്രശ്നപരിഹാരം ഉണ്ടാകുന്നത് വരെ രമേശ്‌ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്രയ്ക്കുള്ള സ്വീകരണ പരിപാടികളിൽ നിന്നും വിട്ട് നിൽക്കാൻ എ വിഭാഗം യോഗം കൂടി തീരുമാനിച്ചു. നിലവിൽ ചാത്തന്നൂർ ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റിയ്ക്ക് നാഥാനില്ലാത്ത അവസ്ഥയിലാണ് രാജി
വച്ച ബ്ലോക്ക്‌ പ്രസിഡന്റിനെ കെ പി സി സി ഇടപെട്ട് തുടരാൻ അനുവദിച്ചുവെങ്കിലും പ്രവർത്തകർ അംഗീകരിക്കാത്തത് മൂലം 
ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മിറ്റി യോഗം പോലും ചേരാനാകാത്ത അവസ്ഥ ഇതിനിടയിൽ ഐ എൻ ടി യു സി നേതാവും ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി കൂടിയായ മുൻ ഗ്രാമപഞ്ചായത്ത്‌ അംഗം പാർട്ടി വിട്ട് സിപിഎംൽ ചേർന്നു കൂടുതൽ ആൾക്കാർ പാർട്ടി വിടാനൊരുങ്ങുന്നു. ഇതിനിടയിൽ സ്വയം പ്രഖ്യാപിത സ്ഥാനാർത്ഥികൾ വോട്ടർമാരെ കാണാനിറങ്ങുന്നതാണ് നേതൃത്വത്തിന് മറ്റൊരു തലവേദന
സ്താനാർത്ഥിയാണെന്ന് പറഞ്ഞു കൊണ്ട് ബൂത്ത് പ്രസിഡൻറ് മാരെ വിളിച്ച ശബ്ദ സന്ദേശങ്ങളുമായി  ഒരു വിഭാഗം കെ .പി സി സി നേതൃത്വത്തിന് പരാതി നല്കി. ഡോ.പ്രതാപ വർമ്മ തബാൻ രണ്ടാം വട്ടം ചാത്തന്നൂരിൽ മത്സരിക്കാൻ എത്തിയപ്പോൾ കെ.പി സി.സി ഓഫീസിന് മുന്നിൽ തൂക്ക് സമരത്തിന് നേതൃത്വം കൊടുത്തയാൾക്ക് സ്ഥാനാർത്ഥിത്വം കൊടുത്താൽ പ്രവർത്തിക്കാൻ എ വിഭാഗം ഉണ്ടാവില്ലായെന്ന് എ വിഭാഗം വ്യക്തമാക്കി കഴിഞ്ഞു.

സ്പിന്നിംഗ് മിൽ ഉദ്ഘാടനം പ്രഹസനം എസ്.പ്രശാന്ത്

സ്പിന്നിംഗ് മിൽ ഉദ്ഘാടനം പ്രഹസനം എസ്.പ്രശാന്ത് 
ചാത്തന്നൂർ: കൊല്ലം സഹകരണ സ്പിന്നിംഗ് മിൽ ഭാഗികമായി നവീകരിച്ചതിൻ്റെ ഉദ്ഘാടനം മുഖ്യമന്ത്രി  പിണറായി വിജയൻ  ഫെബ്രുവരി 3ന് നടത്താൻ തീരുമാനിച്ചിരിക്കുകയാണ് കേന്ദ്ര കൃഷി വകുപ്പിൻ്റെ കീഴിലുള്ള എൻ സി ഡി സി 2015 ൽ മില്ലിൻ്റെ നവീകരണത്തിനായി 57 കോടി രൂപയാണ് അനുവധിച്ചിട്ടുള്ളത് ഇതിൽ നാമ മാത്രമായ തുക ഉപയോഗിച്ചുള്ള പഴയതും പുതിയതുമായ യന്ത്രങ്ങളാണ് ഇപ്പോൾ സ്ഥാപിച്ചിട്ടുള്ളത് ഇതിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള കോൺ വൈൻ്റിംഗ് മിഷ്യനുകളും പുതിയതായി സ്ഥാപിച്ചിട്ടുണ്ട് എൻ സി ഡി സി 
പ്രോജക്റ്റിലുള്ള മൊത്തം യന്ത്രങ്ങൾ സ്ഥാപിക്കാതെയും മില്ലിൽ നിന്ന് പിരിഞ്ഞ തൊഴിലാളികളുടെ ഗ്രാറ്റുവിറ്റി ആനുകൂല്യങ്ങൾ നൽകാതെയും ലേ ഓഫ് കോമ്പൻസേഷൻ നൽകാതെയും തൊഴിലാളികളുടെ സ്റ്റാറ്റൂട്ടറി ആനുകൂല്യങ്ങൾ പോലും അടയ്ക്കാതെ ഉദ്ഘാടന മാമാങ്കം നടത്തുന്നത് പ്രതിഷേധാർഹമാണ് വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള പ്രഹസനമായി മാത്രമേ ഈ ഉദ്ഘാടനത്തെ കാണാൻ കഴിയുകയുള്ളൂ എന്ന് ബിജെപി ചാത്തന്നൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് എസ്.പ്രശാന്ത് അറിയിച്ചു.

തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കൊല്ലം സ്പിന്നിങ് മില്ലിൽ ഉത്ഘാടന മാമാങ്കo.

ചാത്തന്നൂര്‍: തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട്  കൊല്ലം സ്പിന്നിങ് മില്ലിൽ ഉത്ഘാടന മാമാങ്കo. ഇന്ന് നവീകരിച്ച മിൽ ആണ് ഇപ്പോൾ പ്രവർത്തനം ആരംഭിക്കുന്നത് എന്ന് സർക്കാരും മിൽ മാനേജ്മെന്റും അവകാശപ്പെടുന്നത്.
ഇരുന്നൂറ്റി അന്‍പതിലധികം തൊഴിലാളികളാണ് രണ്ട് വർഷമായി ഇവിടെ 
പട്ടിണിയിലായിട്ട്. തൊഴിലാളികളുടെ പട്ടിണി സമരം ഇപ്പോഴും തുടരുകയാണ്. പെൻഷനായ തൊഴിലാളികളും ആനുകൂല്യങ്ങൾക്ക് വേണ്ടി സമരത്തിലാണ് 
മാനേജ്‌മെന്റോ ബന്ധപ്പെട്ട അധികാരികളോ ഈ പാവങ്ങളുടെ പട്ടിണി മാറ്റാനുള്ള യാതൊരു നടപടികളും എടുക്കാതെ മുഖം തിരിച്ച് നില്‍ക്കുകയാണ്.
2018  സെപ്റ്റംബറിലാണ് നവീകരണത്തിനായി കമ്പനി പൂട്ടിയത്. നാല് മാസത്തിനുള്ളില്‍ നവീകരണം പൂര്‍ത്തിയാക്കി പ്രവര്‍ത്തനം ആരംഭിക്കുമെന്നായിരുന്നു ആര്‍ഭാടത്തോടെ നടത്തിയ നവീകരണോദ്ഘാടനത്തില്‍ മന്ത്രി നല്‍കിയ വാഗ്ദാനം. എന്നാല്‍ വാഗ്ദാനങ്ങളെല്ലാം വെള്ളത്തില്‍ വരച്ച വരപോലെയായി.
നവീകരണത്തിനായി എട്ട് കോടിയിലധികം രൂപ ചെലവഴി
ച്ചു കഴിഞ്ഞു.
ഇ പൈസ ഉപയോഗിച്ചുള്ള 
മെഷീനറികളാണ്‌ ഇവിടെ എത്തിയത്.
തൊഴിലാളികള്‍ക്ക് ലഭിച്ചുകൊണ്ടിരുന്ന ലേ ഓഫ് അലവന്‍സും ഇല്ലാതെയായി. തൊഴിലാളികള്‍ക്കായി ഇഎസ്‌ഐ കോര്‍പ്പറേഷനില്‍ അടയ്‌ക്കേണ്ട വിഹിതം അടയ്ക്കാത്തതിനെത്തുടര്‍ന്ന് ചികിത്സയും ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. എല്‍ഐസിയില്‍ അടയ്ക്കാനുള്ള തുക കമ്പനി പ്രവര്‍ത്തിച്ചു കൊണ്ടിരുന്നപ്പോള്‍ തൊഴിലാളികളില്‍ നിന്നും പിടിച്ചിട്ടും എല്‍ഐസിയില്‍ അടച്ചിട്ടില്ല.
ഇരുപതും ഇരുപത്തിയഞ്ചും വര്‍ഷം ജോലി ചെയ്തശേഷം പിരിഞ്ഞ 117 തൊഴിലാളികളില്‍ 55 പേര്‍ക്ക് മാത്രമാണ് ഗ്രാറ്റുവിറ്റി ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കിയിട്ടുള്ളു. നിരവധി പേരും പഞ്ഞിയുടെയും പൊടിയുടെയും അലര്‍ജിയെത്തുടര്‍ന്ന് രോഗാവസ്ഥയിലാണ് ഇവിടെനിന്നും പിരിയുന്നത്. ഇവര്‍ക്ക് ഇപ്പോള്‍ ഇഎസ്‌ഐ ആനുകൂല്യവും ലഭ്യമാകാത്ത സ്ഥിതിയിലാണ്.
ഒന്നര പതിറ്റാണ്ടായി കമ്പനിയുടെ നവീകരണത്തെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങിട്ട് 2014-ല്‍ കമ്പനിയുടെ നവീകരണത്തിനായി ദേശീയ സഹകരണ വികസന കോര്‍പ്പറേഷന് 75 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി സമര്‍പ്പിച്ചിരുന്നു. 2015 ആദ്യത്തോടെ എന്‍സിഡിസി 57.70 കോടി രൂപ അനുവദിച്ചു.
എന്നാല്‍ കാലങ്ങള്‍ കഴിഞ്ഞ ശേഷമാണ് സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കി തുക സര്‍ക്കാരിലേക്ക് എത്തിയെങ്കിലും ധനകാര്യ വകുപ്പ് ഈ തുകയില്‍ നിന്നും യുഡിഎഫ് സര്‍ക്കാര്‍ യാതൊരു ആലോചനയുമില്ലാതെ 3.5 കോടി രൂപ ടെക്‌സ്‌ഫെഡിന് മറിച്ച് നല്‍കി. പലഘട്ടങ്ങളിലായി പതിനെട്ട് കോടി രൂപ മാത്രമാണ് ഇതുവരെ കമ്പനിക്ക് നല്‍കിയിട്ടുള്ളത് 
 ഇ പൈസ ഉപയോഗിച്ച് കൊണ്ടാണ് നിർമ്മാണപ്രവർത്തനങ്ങൾ നടന്നത് എന്ന് കമ്പനി അവകാശപ്പെടുന്നത് 
ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഓൺലൈൻ വഴി ഉത്ഘാടനം ചെയ്യും വ്യവസായ മന്ത്രി ഇ പി. ജയരാജൻ അധ്യക്ഷത വഹിക്കും മന്ത്രിമാരായ ജെ.മേഴ്സികുട്ടിയമ്മ, കെ.രാജു, ജി. എസ്. ജയലാൽ തുടങ്ങിയവർ സംസാരിക്കും.