ചാത്തന്നൂർ : പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ നരകയാത്ര. റോഡുഗതാഗതം ദുഷ്കരമായിട്ടും ഭരണാധികാരികള്‍ അത് കാണുന്നില്ല. ദേശീയപാതയും സംസ്ഥാന പാതയും പ്രധാനപ്പെട്ട പൊതുമരാമത്ത് റോഡുകളെല്ലാം തകര്‍ന്നിട്ടാണുള്ളത്. കാലവര്‍ഷത്തില്‍ തകര്‍ന്ന റോഡുകള്‍ റീടാറിങ് നടത്താനോ കുഴിയടയ്ക്കാനോ നീക്കമില്ല. ഓണത്തിനുശേഷം മഴ മാറിനിന്ന ഘട്ടത്തില്‍ റീ ടാറിങ് നടത്തിയിരുന്നുവെങ്കില്‍ യാത്രക്കാര്‍ക്ക് ആശ്വാസമാകുമായിരുന്നു. പല സ്ഥലത്തും നാട്ടുകാരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും മണ്ണും കല്ലുമിട്ട് കുഴി തല്‍ക്കാലം അടച്ചിട്ടാണുള്ളത്. ഗതാഗത ക്കുരുക്കിനുപിന്നാലെ, പൊട്ടിപ്പൊളിഞ്ഞ റോഡുകൂടിയായതോടെ ബസുകള്‍ ഓടിച്ചെത്തിക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് സാധിക്കുന്നില്ല. നഗരങ്ങളില്‍ വാഹനങ്ങള്‍ കുരുങ്ങിക്കിടക്കുന്നത് കുറച്ചു സമയമൊന്നുമല്ല. രോഗികളെ കൊണ്ടുപോകുന്ന വാഹനങ്ങളും ആംബുലന്‍സും റോഡില്‍ കുരുങ്ങുന്നതും പതിവാകുകയാണ്. ബസുകള്‍ സമയത്തിന് എത്താന്‍ സാധിക്കാതെ വരുന്നതിനാല്‍ പലപ്പോഴും നിശ്ചയിച്ച സ്ഥലത്തേക്ക് പോകുന്നില്ല. യാത്രക്കാരെ പാതി വഴിയിലിറക്കി തിരികെപോകുന്ന ബസുകളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. ബസ് ജീവനക്കാര്‍ക്ക് പ്രാഥമിക സൗകര്യത്തിനോ ഭക്ഷണം കഴിക്കുന്നതിനോ സമയം ലഭിക്കുന്നില്ല. ജോലിസ്ഥലത്തും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സമയത്തിനെത്താന്‍ സാധിക്കാതെ ബുദ്ധിമുട്ടുന്നവര്‍ ഏറെയാണ്.
- See more at: http://www.deshabhimani.com/news-kerala-kannur-latest_news-499318.html#sthash.cUayo5G2.dpuf
No comments:
Post a Comment