Monday, 7 July 2025

കശ്മീർ മുതൽ കന്യാകുമാരി വരെ പടർന്നു കിടക്കുന്ന കരുണയുടെ കൈവഴികളാണ് സേവഭാരതി -ബ്രഹ്മശ്രീ ഈശ്വരപ്രസാദ് നമ്പൂതിരി.

കശ്മീർ മുതൽ കന്യാകുമാരി വരെ പടർന്നു കിടക്കുന്ന കരുണയുടെ കൈവഴികളാണ് സേവഭാരതി -ബ്രഹ്മശ്രീ ഈശ്വരപ്രസാദ് നമ്പൂതിരി.
ചാത്തന്നൂർ: കശ്മീർ മുതൽ കന്യാകുമാരി വരെ പടർന്നു കിടക്കുന്ന കരുണയുടെ കൈവഴികളാണ് സേവഭാരതിയെന്ന് 
ഉത്തർഖാണ്ട് ബദരിനാഥ് ക്ഷേത്രത്തിലെ മുഖ്യപൂജാരി
ബ്രഹ്മശ്രീ ഈശ്വരപ്രസാദ് നമ്പൂതിരി പറഞ്ഞു. സേവഭാരതി കൊല്ലം ജില്ലാ സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു. സർക്കാർ സംവിധാനം പരാജയപ്പെടുമ്പോൾ
കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാൻ പ്രതിജ്ഞാബദ്ധമായി നിലകൊള്ളുന്ന
സേവഭാരതി  പ്രകൃതിദുരന്തങ്ങൾ, വിമാന-ട്രെയിനപകടങ്ങൾ തുടങ്ങിയവ സംഭവിക്കുമ്പോൾ സർക്കാർ സംവിധാനങ്ങളെ അതിശയിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്ന സേവാഭാരതി സേവനത്തിൻ്റെ അന്യാദൃശമായ മുഖമാണ് കാഴ്ചവയ്ക്കാറ്. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമൊക്കെ കുടുങ്ങിപ്പോകുന്ന സാധാരണ മനുഷ്യരുടെ പോലും സഹായത്തിനെത്തുന്ന സർവതല സ്പർശിയായ പ്രവർത്തനരീതി അങ്ങേ യറ്റം വിലപ്പെട്ടതാണ് എന്നും അദ്ദേഹം പറഞ്ഞു. എല്ലാ മനുഷ്യരെയും ഒന്നായി കണ്ടു കൊണ്ട് തിരികെ ഒന്നും പ്രതീക്ഷിക്കാതെ നിസ്വാർത്ഥതയോടെ
ജാതി, മതം എന്ന വ്യത്യസമില്ലാതെ, പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഭേദമില്ലാതെ, രാത്രിയെന്നോ പകലെന്നോ വേർതിരിവില്ലാതെ തോളോടുതോൾ ചേർന്നു സഹായിക്കാൻ ഏതൊരു സേവാഭാരതി പ്രവർത്തകനും തയാറാണ്. ഏതു പ്രശ്നത്തിനും കൂടപ്പിറപ്പിനെ പോലെ കൂടെ നിൽക്കുന്ന സംഘടനയാണ് സേവ ഭാരതി എന്നും അദ്ദേഹം പറഞ്ഞു.
വീട് നഷ്ടമായവർക്ക് താത്ക്കാലിക വീട്, വൃദ്ധർ മുതൽ കൈക്കുഞ്ഞുങ്ങൾക്ക് വരെയുള്ളവർക്കു ഭക്ഷണം, ദുരിതാശ്വാസ ക്യാമ്പുകൾ, വസ്ത്രങ്ങൾ, പുതപ്പുകൾ, വൈദ്യസഹായം, ദുരിതാശ്വാ ക്യാമ്പുകളിൽത്തന്നെ താത്കാലിക സ്‌കൂളുകൾ, ആരാധനാ സൗകര്യം എന്നിവയൊരുക്കി ജനങ്ങളുടെ ജീവിതമേശകളിൽ സേവാഭാരതിയുടെ സേവനത്തിന്റെ രുചിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സേവഭാരതി ജില്ലാ പ്രസിഡന്റ്‌ ഡോ.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ആർ എസ് എസ് ദക്ഷിണ പ്രാന്ത സമ്പർക്കപ്രമുഖ് സി.സി.ശെൽവൻ സേവ സന്ദേശം നൽകി,
ആർ എസ് എസ് ദക്ഷിണ പ്രാന്തകാര്യകാര്യ സദസ്യൻ വി. മുരളീധരൻ ഡോ. ടി.യോഗരാജൻ അനുസ്മരണം നടത്തി,വിഭാഗ് സംഘചാലക് ഡോ. ബി. എസ്. പ്രദീപ്‌ കുമാർ, എം. രാജീവൻ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി. എസ് ശ്രീജിത്ത്‌ പ്രവർത്തക റിപ്പോർട്ട് അവതരിപ്പിച്ചു,
ജില്ലാ സെക്രട്ടറി പി. ആർ. വിനോദ് കുമാർ മിനിട് സ് അവതരണം നടത്തി,ജില്ലാ കമ്മിറ്റി അംഗം എസ്. അനിൽകുമാർ നന്ദിയും പറഞ്ഞു.


 

No comments:

Post a Comment