ഹരികിഷോർ റോയിയുടെ മകൻ ജഗ ബന്ധുറോയ് (34)ആണ് മരിച്ചത്. ഇന്നലെ പകൽ മൂന്ന് മണിയോടെ
പരവൂർ - ചാത്തന്നൂർ റോഡിൽ മീനാട് പാലത്തിന് സമീപം പ്രവർത്തിക്കുന്ന സരസ്വതി ക്രഷർ യൂണിറ്റിലാണ് അപകടം ഉണ്ടായത്. വൈകുന്നേരം മൂന്ന് മണിയോടെ കറങ്ങി കൊണ്ടിരുന്ന കൂറ്റൻ കൺവെയർ ബെൽറ്റിന്റെ മിഷനറി ഡക്റ്റിൽ വച്ചാണ് അപകടം ഉണ്ടായത് എന്ന് കരുതുന്നു.നിലവിളി കേട്ട് ഓടിയെത്തിയ ഒപ്പം ജോലി ചെയ്തിരുന്ന ജോലിക്കാർ പരിക്കേറ്റു കിടന്നയാളെ കാറിൽ പാരിപ്പള്ളി മെഡിക്കൽ കോളേജ്ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു പരവൂർ പോലിസ് എത്തി മേൽനടപടികൾ സ്വീകരിച്ചു മൃതദേഹം പോസ്റ്റ്‌മാർട്ടത്തിനായി മാറ്റി
No comments:
Post a Comment