Tuesday, 15 July 2025

കൊല്ലം ജില്ലയിലെ ചിറക്കര ഗ്രാമപ്പഞ്ചായത്തിലുൾപ്പെടുന്ന ഒരു വലിയ പാടശേഖരമാണ് പോളച്ചിറഏല

ചാത്തന്നൂർ : കൊല്ലം ജില്ലയിലെ ചിറക്കര ഗ്രാമപ്പഞ്ചായത്തിലുൾപ്പെടുന്ന ഒരു വലിയ പാടശേഖരമാണ് പോളച്ചിറഏല ചിറക്കര 
പഞ്ചായത്തിന്റെ  കിഴക്ക് ചിറക്കര ക്ഷേത്രം മുതൽ പടിഞ്ഞാറ് പരവൂർ-ചാത്തന്നൂർ റോഡിൽ കോട്ടേക്കുന്ന് ക്ഷേത്രം വരെ ആയിരത്തിഅഞ്ഞൂറോളം ഏക്കർ വരുന്ന  പാടശേഖരം ജില്ലയുടെ കാർഷിക മേഖലയുടെ നട്ടെല്ല് ആവേണ്ട ഇ പാടശേഖരം സർക്കാർ അവഗണനയാൽ നശിക്കുകയാണ്‌. 2013-ൽ വടക്കാഞ്ചേരി മാതൃകയിൽ നെൽക്കൃഷി ചെയ്‌ത്‌ വിജയിപ്പിച്ച് പോളച്ചിറയിൽ നെൽക്കൃഷി സാദ്ധ്യമാണെന്ന് കൊല്ലംജില്ലാ
 പഞ്ചായത്ത് തെളിയിച്ചുവെങ്കിലും തുടർന്ന്  ചിറക്കര പഞ്ചായത്ത് കൃഷി ഏറ്റെടുത്ത്
സമയബന്ധിതമായി കൃഷി ചെയ്യാത്തത് മൂലം ഇപ്പോൾ കൃഷി നശിക്കുന്ന സാഹചര്യമാണ്.
വർഷത്തിൽ ഏറെക്കാലവും പോളച്ചിറ വെള്ളം നിറഞ്ഞുകിടക്കുന്നു. യഥാസമയം വെള്ളം വറ്റിച്ചാൽ മാത്രമെ നെല്ല് വിതക്കാൻ കഴിയുകയുള്ളു. 
അതിന് കാലതാമസം വന്നാൽ നെല്ല് വിളവെടുക്കുന്നതിന് മുൻപായി കാലവർഷം എത്തുകയും കർഷകന് വിളവെടുക്കാൻ കഴിയാതാവുകയും ചെയ്യും. 
വളം ഇടാതെ കൃഷി ചെയ്യാൻ കഴിയുന്നത്ര ഫലഭൂയിഷ്ടമായ മണ്ണാണ് പോളച്ചിറയിലേത്.
കേന്ദ്ര-സംസ്ഥാന സർക്കാറുകളും തദ്ദേശഭരണ സ്ഥാപനങ്ങളും പോളച്ചിറയിലെ നെൽകൃഷിക്കായി ധാരാളം പണം ചെലവ് ചെയ്തിട്ടുണ്ടെങ്കിലും ഫലപ്രാപ്തിയുണ്ടായിട്ടില്ല
കൃഷി അട്ടിമറിയ്ക്കാൻ ഒരു വിഭാഗം രംഗത്ത് ഉള്ളതാണ് ഇവിടെ കൃഷി നടക്കാൻ കഴിയാത്തതിന്റെ പ്രധാന കാരണം വർഷത്തിൽ മിക്കവാറും എല്ലാ മാസങ്ങളിലും വെള്ളം നിറഞ്ഞു കിടക്കുന്നതിനാൽ ഇവിടെ കൃഷി അസാദ്ധ്യമെന്ന വാദമാണ് ഇവർ ഉയർത്തുന്നത്. അപൂർവ മത്സ്യങ്ങളുടെ കലവറയായിരുന്നു പോളച്ചിറ ഏല.ജലസമൃദ്ധമായ ഏലായിൽ നാടൻ മത്സ്യങ്ങൾ ധാരാളമുണ്ടായിരുന്നു. വർഷംതോറും ലക്ഷക്കണക്കിന് രൂപയുടെ മത്സ്യങ്ങളെയാണ് പോളച്ചിറയിൽനിന്ന് പിടിച്ചിരുന്നത്. ഏലയുടെ കരപ്രദേശങ്ങൾ മണ്ണിട്ട് നികത്തിയതോടെ മത്സ്യങ്ങളുടെ ആവാസവ്യവസ്ഥ ഇല്ലാതായി. 

@  പോളച്ചിറഏല വികസനത്തിനായി നടപ്പാക്കിയ പദ്ധതികൾ ഒന്നും പൂർത്തിയായില്ല.

പോളച്ചിറ ഏലായുടെ സമഗ്ര വികസനത്തിന് രണ്ടായിരത്തിൽ നബാർഡ് 2.15 കോടി അനുവദിച്ചിരുന്നു. തലച്ചിറക്കുളത്തിന് സ്ഥലം കണ്ടെത്താൻ കഴിയാത്തതിനാൽ പദ്ധതി പൂർത്തിയാക്കാനായില്ല. ഇതിനിടെ ചിലർ പദ്ധതി തടസ്സപ്പെടുത്ത വാദഗതികളുമായി രംഗത്തുവന്നതേ. തോടെ 1.75 കോടി  രൂപ ചിലവാക്കിയതായി രേഖകളിൽ കാണുന്നു
 അടിസ്ഥാന വികസനം നടപ്പാക്കാതെ പദ്ധതി അവസാനിപ്പിച്ചു തുടർന്ന് 
ചിറക്കര പഞ്ചായത്ത് രൂപീകരണത്തിനുശേഷം ഏലായുടെ അടിസ്ഥാന വികസനത്തിനായി 2012ൽ നബാർഡിൽനിന്ന് അനുവദിച്ച 3.20 കോടിയുടെ വികസന പ്രവർത്തനവും അട്ടിമറിച്ചു ചിറക്കര പഞ്ചായത്ത് ഭരണസമിതിയും ഇടതുമുന്നണി തട്ടി കുട്ടിയ ഗുണഭോക്തൃസമിതിയും കൃഷിക്കാരുടെ കൂട്ടായ്‌മയും ചേർന്ന് നടത്തിയ നിർമാണപ്രവർത്തനങ്ങളും അട്ടിമറിച്ചു  നബാർഡിന്റെ പ്രവൃത്തികൾ പൂർത്തീകരിച്ച് ടൂറിസവുമായി ബന്ധപ്പെടുത്തി നിരവധി അനുബന്ധ സാധ്യതാപഠനങ്ങൾ കിൻഫ്ര അടക്കമുള്ള സർക്കാർ ഏജൻസികൾ നടത്തിയെങ്കിലും പഞ്ചായത്ത് തന്നെ അട്ടിമറിച്ചു.

@ ദേശാടനപക്ഷികളുടെ സാന്നിദ്ധ്യം

ദേശാടന പക്ഷികളെയും കാത്ത് പോളച്ചിറ ഏലാ. ചിറക്കരയുടെ നെല്ലറയായ പോളച്ചിറ ഏലായിൽ എല്ലാ വർഷവും മുടങ്ങാതെ എത്തിയിരുന്ന ദേശാടന പക്ഷികളെ ഇപ്പോൾ കാണാനില്ല. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നാണ് ദേശാടന പക്ഷികൾ പോളച്ചിറയോട് വിടപറഞ്ഞതെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.
പോളച്ചിറയിൽ പക്ഷിനിരീക്ഷണത്തിനെത്തിയവർ
പോളച്ചിറ ഏലായിൽ നിരവധി ദേശാടനപക്ഷികളുടെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
 സൈബീരിയയിൽനിന്നുപോലും അത്യപൂർവമായ പക്ഷികൾ പോളച്ചിറയിൽ എത്തിയിരുന്നു. സമശീതോഷ്‌ണ കാലാവസ്ഥയിൽ മുട്ടയിടാനും പ്രത്യുൽപാദനം നടത്താനുമാണ് പക്ഷികൾ കാതങ്ങൾ താണ്ടി എത്തിയിരുന്നത്. ഉത്തരേന്ത്യയിൽ അതിശൈത്യവും മഞ്ഞുവീഴ്ചയും തുടങ്ങുന്നതോടെ വിവിധയിനം പക്ഷികൾ പോളച്ചിറയിൽ എത്തിയിരുന്നു. ഡിസംബർ മുതൽ പഷികളുടെ വരവ് തുടങ്ങും. മരവരമ്പൻ(ട്രീ പിപ്പറ്റ്), സ്പോട്ടിൽ പെലിക്കൻ, വെൺബകം(വൈറ്റ് സ്ട്രോക്ക്), ചക്കിപ്പരുന്ത്(ബ്ലാക്ക് കൈറ്റ്), കൃഷ്ണപ്പരുന്ത്(ബ്രാഹ്മിണി കൈറ്റ്), കാറ്റിൽ എഗ്രറ്റ്, പട്ടവാലൻ സ്‌നാപ്പ്(ബ്ലാക്ക് ടെയിൽഡ് ഗോഡ്വിറ്റ്) തുടങ്ങി ലോകത്തിലെ ഏറ്റവും വേഗമേറിയ പക്ഷിയായ കായൽ പുള്ള് (പെരിഗ്രിൻ ഫാൽക്കൺ)
ഉൾപ്പെടെ 151 ലേറെ വംശങ്ങളിലെ പക്ഷികളെ കഴിഞ്ഞ 5 വർഷത്തിനിടയിൽ ഇവിടെനിന്നു റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചെമ്പോത്ത്, നാട്ടുകുയിൽ, പനങ്കൂളൻ, നീലക്കോഴി, കുളക്കോഴി. ചെങ്കണ്ണി തിത്തിരി. പുള്ളിക്കാടക്കൊക്ക്. കരിംകൊക്ക്. വർണ്ണക്കൊക്ക്. വർണ്ണക്കൊക്ക്, ചെറിയ നീർക്കാക്ക, ചായമുണ്ടി, ചെറുമുണ്ടി, ചിന്നമുണ്ടി, കാലിമുണ്ടി, കുളക്കൊക്ക്, കഷണ്ടിക്കൊക്ക്, വെള്ളക്കറുപ്പൻ പരുന്ത്, വിളനോക്കി, ചെമ്പൻനത്ത്, പുള്ളിനത്ത്, മീൻകൊത്തിച്ചാത്തൻ, വലിയ വേലിത്തത്ത, പനങ്കാക്ക, നാട്ടുമരംകൊത്തി, മഞ്ഞക്കിളി, ആനറാഞ്ചി പക്ഷി, ഓലഞ്ഞാലി, പേനക്കാക്ക, കതിർവാലൻ കുരുവി, തുന്നാരൻ, ബലിക്കാക്ക, പോതപ്പൊട്ടൻ, വയൽക്കോതിക്കത്രിക, ഇരട്ടത്തലച്ചി, കിന്നരിമൈന, ചെങ്കൊക്കൻ ഇത്തിക്കണ്ണിക്കുരുവി, മഞ്ഞത്തേൻകിളി, ആറ്റക്കറുപ്പൻ, മഞ്ഞ വാലുകുലുക്കി, വയൽവരമ്പൻ തുടങ്ങിയ പക്ഷികളെ സാധാരണയായി കണ്ടു വരാറുണ്ട്. വേനലിലും വറ്റാത്ത തണ്ണീർത്തടങ്ങളും ജൈവസസ്യങ്ങളും പോളച്ചിറയുടെ പ്രത്യേകതയായിരുന്നു. കൊയ്ത്തുകഴിഞ്ഞ പാടത്തെ നെൽമണികളും മത്സ്യങ്ങളുമാണ് പക്ഷികളുടെ പ്രധാന ആഹാരം. മൈലുകളോളം പരന്നുകിടക്കുന്ന ഓളപ്പരപ്പിൽ നീന്തിത്തുടിച്ച് ഉയർന്ന മരക്കൊമ്പുകളിൽ കൂടുകെട്ടി പ്രജനനം നടത്തിയശേഷം പക്ഷികൾ കൂട്ടത്തോടെ മടങ്ങും. വൈവിധ്യമേറിയ നുറുകണക്കിന് പക്ഷികളാണ് പോളച്ചിറയിൽ എത്തിയിരുന്നത്. ഏലായിൽ കൈയേറ്റം വ്യാപകമായതോടെ കൃഷി മുടങ്ങി. പക്ഷികൾ കൂടുകൂട്ടിയിരുന്ന മരങ്ങൾ പലതും മുറിച്ചു. പക്ഷിവേട്ടയും പക്ഷികളുടെ വംശനാശത്തിനു കാരണമായി. എരണ്ടയും വെള്ളക്കൊക്കുകളും മാത്രമാണ് ഏലായിൽ ഇപ്പോൾ അവശേഷിക്കുന്നത്.
പക്ഷികൾ കൂടുകൂട്ടിയിരുന്ന മരങ്ങൾ പലതും മുറിച്ചു. പക്ഷിവേട്ടയും പക്ഷികളുടെ വംശനാശത്തിനു കാരണമായി. എരണ്ടയും വെള്ളക്കൊക്കുകളും മാത്രമാണ് ഏലായിൽ ഇപ്പോൾ അവശേഷിക്കുന്നത്. 

@ കാതങ്ങൾ താണ്ടിയെത്തുന്ന ദേശാടനക്കിളികളുടെ ഭംഗി ആസ്വദിച്ചു പോളച്ചിറയിൽ പെഡൽ ബോട്ടിൽ കറങ്ങുന്നതും, വശങ്ങളിലുള്ള മനോഹരമായ നടപ്പാതയിലൂടെ നടക്കുന്നതുമെല്ലാം ജനങ്ങളുടെ സ്വപ്‌നമായിരുന്നു. അല്ല, ഇന്നും സ്വപ്നം തന്നെയാണത്.  വിരുന്നെത്തുന്ന വേഴാമ്പൽ, മഴ കാത്തിരിക്കുന്നതു പോലെ പദ്ധതി നടത്തിപ്പിനായി കാത്തിരിക്കുകയാണു നാട്ടുകാർ. നാടിൻ്റെ ടൂറിസം സ്വപ്നങ്ങൾക്കു നിറം പകരുന്ന പോളച്ചിറ വിനോദ സഞ്ചാര പദ്ധതിക്ക് ഇപ്പോഴും വിലങ്ങുതടിയാകുന്നത് ചിറക്കര പഞ്ചായത്തിൽ മാറി മാറി വരുന്ന ഇടതു മുന്നണിയുടെ അഴിമതി ഭരണമാണ്
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി)യുമായി ചേർന്ന്  ചിറക്കര പഞ്ചായത്ത് കാർഷിക ടൂറിസം പദ്ധതി നടപ്പാക്കണമെന്ന  ആവശ്യം ശക്തമാകുകയാണ്.





No comments:

Post a Comment