കിരീടവും സ്വർണ്ണപ്പൊട്ടും മോഷ്ടിച്ച പൂജാരി പിടിയിൽ. കിഴക്കനേല
പുതിയിടത്ത് ഇല്ലത്തിൽ ഗോവിന്ദൻ നബൂതിരിയുടെ മകൻ
മകൻ ഈശ്വരൻ നബൂതിരി (42) യെയാണ് പരവൂർ പോലീസ്
അറസ്റ്റു ചെയ്തത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്. കഴിഞ്ഞ പതിനൊന്ന് മാസമായി പെരുബുഴ യക്ഷികാവ് ക്ഷേത്രത്തിലെ പൂജാരിയായ ഈശ്വരൻ നബൂതിരി ഉത്സവസമയത്ത് ക്ഷേത്ര ഭരണ സമിതി വിഗ്രഹങ്ങളിൽ ചാർത്തുന്നതിനായി ഏല്പിച്ച അഞ്ച് കിരീടവും സ്വർണ്ണപൊട്ടുകളും പല ഘട്ടങ്ങളായി മുറിച്ച് വില്ക്കുകയും പകരം അതേ രൂപത്തിലുള്ളവ നിർമ്മിച്ച് ശ്രീകോവിലിനുള്ളിൽ സൂക്ഷിക്കുകയായിരുന്നു.
ക്ഷേത്രത്തിലെ ഭരണമാറ്റത്തെ തുടർന്ന് പഴയ ഭരണസമിതി അംഗങ്ങൾ സ്വർണ്ണാഭരണങ്ങൾ പുതിയ സമിതിയ്ക്ക് കൈറുന്നതിനായി പൂജരിയുടെ അടുത്ത്
ചോദിക്കുകയും തുടർന്ന് ഉണ്ടായ തർക്കത്തിൽ കീരീടങ്ങൾ അടക്കമുള്ള 20 പവൻ ക്ഷേത്രത്തിൽ നിന്നും പല ഘട്ടങ്ങളായി കടത്തിയതായി സമ്മതിക്കുകയും ഭരണസമിതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ക്ഷേത്രത്തിൽ നിന്ന് തന്നെ ഈശ്വരൻ നബൂതിരിയെ പരവൂർ പോലീസ് അറസ്റ്റ് ചെയ്തു സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചു വിറ്റതായും പകരം ഡ്യൂപ്ളിക്കേറ്റ് ഉണ്ടാക്കി വച്ചതായും പോലീസിന്റെ ചോദ്യം ചെയ്യലിൽ പുജാരി സമ്മതിച്ചു പരവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു പ്രതിയെ കേ
കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.കൂടുതൽ അന്വേഷണത്തിനും തൊണ്ടി മുതൽ കണ്ടെത്തുന്നതിനും പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് പറഞ്ഞു.
No comments:
Post a Comment