Monday, 14 July 2025

സഹകരണ ആശുപത്രികൾക്ക് വേണ്ടിപാരിപ്പള്ളി മെഡിക്കൽ കോളേജിനെ തകർക്കുന്നു - ബിജെപി

സ്വകാര്യ സഹകരണ ആശുപത്രികൾക്ക് വേണ്ടി
പാരിപ്പള്ളി മെഡിക്കൽ കോളേജിനെ തകർക്കുന്നു -  ബിജെപി 
ചാത്തന്നൂർ : ഇടത് മുന്നണി നേതാക്കൾ നേതൃത്വം കൊടുക്കുന്ന  സ്വകാര്യ സഹകരണ ആശുപത്രികൾക്ക് വേണ്ടി പാരിപ്പള്ളി മെഡിക്കൽ കോളേജിനെ തകർക്കുന്ന സമീപനമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത് എന്ന് ബിജെപി ജില്ലാ പ്രസിഡന്റ്‌ എസ്. പ്രശാന്ത്  പറഞ്ഞു. സർക്കാർ സ്വാധീനത്താൽ പിൻവാതിൽ നിയമനം നടത്തി ജോലിയ്ക്ക് കയറിയവർ ഇടത് നേതാക്കൾ 
നേത്രത്വം
കൊടുക്കുന്ന ആശുപത്രികൾക്ക് വേണ്ടിയുമാണ് ജോലി ചെയ്യുന്നത് അത് കൊണ്ട് തന്നെ സ്വകാര്യ സഹകരണ ആശുപത്രികൾക്ക് വേണ്ടിയുള്ള റഫർ ആശുപത്രിയായി മെഡിക്കൽ കോളേജിനെ മാറ്റിയെന്ന് അദ്ദേഹം പറഞ്ഞു. ഇ എസ് ഐ കോർപ്പറേഷൻ നിർമ്മാണം പൂർത്തിയാക്കി സംസ്ഥാന സർക്കാരിന് കൈമാറിയ അത്യാധുനിക സൗകര്യം ഉള്ള മെഡിക്കൽ കോളേജ് ഇന്ന് നാശത്തിന്റെ വക്കിലാണ് സമയബന്ധിതമായി അറ്റകുറ്റപണികൾ നടത്താത്തത് മൂലം കെട്ടിടങ്ങൾ നശിച്ചു കൊണ്ടിരിക്കുന്നു പത്ത് നിലയുള്ള കെട്ടിടം ഉപയോഗമില്ലാതെ കിടക്കുന്നു. മെഡിക്കൽ കോളേജിന്റെ സുരക്ഷയ്ക്കുള്ള ഫയർ സംവിധാനം പ്രവർത്തനരഹിതമാണ്, സ്‌പെഷ്യാലിറ്റി ഡോക്ടർമാരില്ല കേന്ദ്ര സർക്കാർ നിർമ്മിക്കുന്ന സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമ്മാണം തടസപെടുത്താൻ ശ്രമിക്കുന്നു
 ഡോക്ടർമാരുടെ സേവനം ലഭ്യമല്ല അപകടം പറ്റി എത്തുന്നവർക്ക് പോലും മതിയായ ചികിത്സ ലഭിക്കാതെ മരിച്ചു വീഴുന്ന അവസ്ഥയാണ് എന്നും എസ്. പ്രശാന്ത് പറഞ്ഞു.ജനങ്ങൾക്കു മികച്ച സേവനം ലഭ്യമാക്കിയില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും എസ്. പ്രശാന്ത് പറഞ്ഞു. 
പരവൂർ മണ്ഡലം പ്രസിഡന്റ്‌ പ്രദീപ്‌.ജി. കുറുമണ്ഡൽ അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി പ്രകാശ് പാപ്പാടി മുഖ്യ പ്രഭാഷണം നടത്തി ജില്ലാ വൈസ് പ്രസിഡന്റുമാരായ ബൈജു കൂനബായിക്കുളം,പരവൂർസുനിൽ, ട്രഷറർ സി.രാജൻപിള്ള,ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ്‌ കൃഷ്ണ രാജ്, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം എൽ. രോഹിണി, മുൻ ഗ്രാമപഞ്ചായത്ത്‌. പ്രസിഡന്റ്‌ എസ്. സുധീപ എന്നിവർ നേതൃത്വം നൽകി. മണ്ഡലം ജനറൽ സെക്രട്ടറിമാരായ ബൈജു ലക്ഷ്മണൻ സ്വാഗതവും വിഷ്ണു കുറുപ്പ് നന്ദിയും പറഞ്ഞു.

No comments:

Post a Comment