സ്ഥാപിക്കുന്ന കോ ൺക്രീറ്റ് മിക്സിംഗ് യൂണിറ്റിനെതിരെ
തദ്ദേശവാസികളുടെ പ്രതിഷേധം ശക്തമാ വുകയാണ്. പാരിസ്ഥിതിക പ്രശ്‌നങ്ങളും പരിസരവാസികൾക്ക് ആരോഗ്യപ്രശ്ന ങ്ങളും ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് മിക്സിംഗ് പ്ലാന്റിനെതിരേ പ്രതിഷേധം ഉ യരുന്നത്. മീനാട് പാലം മുതൽ കോട്ടേ ക്കുന്ന് ക്ഷേത്രം വരെയുള്ള അര കിലോമീ റ്റർ ദൂരത്തിൽ ഒരു കോൺക്രീറ്റ് മിക്സിങ് പ്ലാന്റും നാല് ക്രഷർ യൂണിറ്റുകളും രണ്ട് ഇഷ്ടിക കമ്പനികളും പ്രവർത്തിക്കുന്നുണ്ട്. ഇതിനു പുറമെയാണ് പുതിയ കോൺക്രീറ്റ് മി ക്സിംഗ് പ്ലാന്റ് സ്ഥാപിക്കാനുള്ള നിർമാ ണ പ്രവർത്തനങ്ങൾ നടക്കുന്നത്. കൊല്ലം ജില്ലയിലെ ഏറ്റവും വലിയ നെൽ കൃഷിപ്പാടമാണ് പോളച്ചിറ ഇരിപ്പൂ കൃഷി നടക്കു ന്ന ഇ ഏലയ്ക്ക് 1500 ഏക്ക റോളമാണ് ഇതെി ൻ്റ വിസ്‌തൃതി. പ്രധാന പ്രകൃതിദത്ത മത്സ്യ ഉല്‌പാദന കേന്ദ്രമാ ണ് ഈ ഏല. സൈബീരിയ തുടങ്ങിയ വി ദുരവിദേശരാജ്യങ്ങളിൽ നിന്നുവരെ ദേശാടന പക്ഷികൾ എത്തുകയും പ്രജനനം നടത്തുന്ന ദേശാടന പക്ഷി സങ്കേതം കൂടിയാണ്. ടന പക്ഷികൾ എത്തുകയും പ്രജനനം നടത്തുന്ന ദേശാടന പക്ഷി സങ്കേതം കൂടിയാണ് പോളച്ചിറ.
നവംബർ പകുതിയോടെ എത്തിച്ചേരുന്ന ദേശാടന പക്ഷികൾ ഫെബ്രുവരിയോടെ യാണ് മടങ്ങി പോകുന്നത്. പക്ഷി നിരീ ക്ഷകരുടെ പ്രധാന താവളം കൂടിയാണ് ഈ പ്രദേശം. ക്രഷർ യൂണിറ്റുകളുടെ പ്ര വർത്തനം തുടങ്ങിയതോടെ ശക്തമായ പാരിസ്ഥിതിക പ്രശ്‌നങ്ങളും ഉണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പൊടി പട
ലങ്ങളും മാലിന്യങ്ങളും അടിഞ്ഞു കൂടി നെൽകൃഷിയെയും മത്സ്യസമ്പത്തിനെ യും സാരമായി ബാധിച്ചു തുടങ്ങി.
പോളച്ചിറ ഏലയുടെ
ചുറ്റുമുള്ള ക്ഷീരകർഷകർക്ക് കന്നുകാലികളെ പോളച്ചിറയിൽ മേയാൻ വിടാനോ പോളച്ചിറയിലെ പുല്ല് അരിഞ്ഞു കൊടുക്കാനോ പറ്റാത്ത അവസ്ഥയായി. പരിസ്ഥിതി പ്രത്യാഘാതങ്ങൾ ദേശാടന പക്ഷികളെയും ബാധിച്ചു തുടങ്ങി.സ്വകാര്യ കമ്പനിയുടെ നാല് ക്രഷർ യൂണിറ്റുകളിൽ രണ്ടെണ്ണം ചാത്തന്നൂർ പഞ്ചായത്തിലും
കമ്പനിയുടെ നാല് ക്രഷർ യൂണിറ്റുകളിൽ രണ്ടെണ്ണം ചാത്തന്നൂർ പഞ്ചായത്തിലും രണ്ട് ക്രഷർ യൂണിറ്റുകളും ഒരു കോൺക്രീറ്റ് മിക്സിങ് പ്ലാന്റ്
ചിറക്കര പഞ്ചായത്തിലുമാണ്.
ചിറക്കര പഞ്ചായത്തിൽ പ്രവർത്തിക്കുന്ന യൂണിറ്റുകൾക്ക് പഞ്ചായത്തിന്റ ലൈസൻസ് ഇല്ല
ഇതിനു പുറമെ പരമ്പരാഗതമായി ഉണ്ടാ യിരുന്ന ചുടുകട്ട കമ്പനികളുടെ പുകയും കൂടിയായതോടെ പ്രദേശത്തെ ജനങ്ങൾ ക്ക് തീരാദുഃഖമാണ് സമ്മാനിക്കുന്നത്.
ചിറക്കര പഞ്ചായത്ത് പരിധിയിൽ കട്ടചൂള പ്രവർത്തിച്ചു വന്നിരുന്ന സ്ഥലത്താണ് കോൺക്രീറ്റ് മിക്സിംഗ് പ്ലാൻ്റിന്റെ നിർമ്മാണപ്രവർത്തികൾ നടക്കുന്നത്. പഞ്ചായത്ത് മിക്സിംഗ് പ്ലാൻ്റിന് ലൈസൻസ് നല്കിയിട്ടില്ലെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സുജയ്‌കുമാർ പറഞ്ഞു.ഇ ത്തിക്കരയാറിൻ്റെ തീരമായ ഇവിടം പരി സ്ഥിതി ലോല പ്രദേശവുമാണ്. അത് കൊണ്ട് തന്നെ ഇവിടെ നിർമാ ണപ്രവർത്തികൾക്ക് പരിസ്ഥിതി മന്ത്രാലയത്തിന്റ അനുമതി അനിവാര്യമാണ്.
എന്നാൽ ഇതെല്ലാം കാറ്റിൽ പറത്തിയാണ് കോൺക്രീറ്റ് മിക്സസിംഗ് പ്ലാൻ്റ് കൂടി പ്രദേശത്ത് സ്ഥാപിക്കുന്നത്. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭമാണ് ഉയരുന്നത്. മിക്സിംഗ് പ്ലാൻ്റിന് അനുമതി നല്ക രുതെന്നാവശ്യപ്പെട്ട് ചാത്തന്നൂർ ഗ്രാമപഞ്ചായത്തംഗവും ബിജെപി നേതാവുമായ ബീന രാജൻ്റെ നേതൃത്വത്തിൽ പരിസരവാസികൾ ചിറക്കര പഞ്ചായത്തിന് നിവേദനം നൽകിയിട്ടുണ്ട്. പഞ്ചായ ത്തിന്റ അനുമതിയോടെയല്ല നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്നാണ് ചി റക്കര ഗ്രാമപഞ്ചായത്തിൻ്റെ വിശദീകര ണം.
No comments:
Post a Comment