പ്രേമചന്ദ്രൻ എം.പിയുടെ അവകാശവാദം വസ്‌തുകകൾക്ക് നിരക്കാത്തതാണ് -ബി. ബി. ഗോപകുമാർ
കൊല്ലം: ചിറക്കര പഞ്ചായത്തിലെ പോളച്ചിറ ഏലായ്ക്ക് കേന്ദ്രസർക്കാർ അനുവദിച്ച സഹായം ലഭിച്ചത് പോളച്ചിറ
ഏലായുടെ സമീപ ഗ്രാമമായ
മീനാട് റസിഡൻസ് വെൽഫയർ ആന്റെ കൾച്ചറൽ അസ്സോസിയേഷൻ ബി.ജെ.പി ജില്ലാ നേതൃത്വം മുഖേന കൊടുത്ത നിവേദനത്തെ തുടർന്നാണ് കേന്ദ്ര സർക്കാർ തീരുമാനം വന്നത് എന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ബി. ബി. ഗോപകുമാർ പറഞ്ഞു. എൻ. കെ.
പ്രേമചന്ദ്രൻ എം.പിയുടെ അവകാശവാദം വസ്‌തുകകൾക്ക് നിരക്കാത്തതാണ് പാർലമെന്റ്മണ്ഡലത്തിലെ എം.പി എന്ന നിലയ്ക്ക് കേന്ദ്രസർക്കാർ അറിയിച്ച തീരുമാനം അപേഷ നൽകിയ സംഘടനെയോ അതിന് പിന്നിൽ പ്രവർത്തിച്ചവരെയോ അറിയിക്കാതെ അവരെയെല്ലാം അവഗണിച്ചു കൊണ്ട് സ്വന്തം പേരിൽ പ്രചരണം നടത്തുന്നത് അല്പത്തം ആണെന്നും ബി. ബി. ഗോപകുമാർ പറഞ്ഞു. കേന്ദ്ര സർക്കാർ ജില്ലയ്ക്ക് വേണ്ടി നൽകുന്ന എല്ലാ വികസന പ്രവർത്തനങ്ങളും തന്റെതാക്കി മാറ്റാനുള്ള പതിവ് തന്ത്രത്തിന്റെ ഭാഗമാണ് പോളച്ചിറ ഏലായുടെ പേരിലുമുള്ള എൻ.കെ.
പ്രേമചന്ദ്രൻ എം.പി യുടെ അടിസ്ഥാന രഹിതമായ പ്രസ്താവന ജനങ്ങൾ അവഞജയോടെ തള്ളി കളയുമെന്നും ബി. ബി. ഗോപകുമാർ പറഞ്ഞു.
No comments:
Post a Comment