ഇ
ടത് മുന്നണിയുടെ വീതം വെപ്പ് രാക്ഷ്ട്രീയം തദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വികസനത്തിന് തിരിച്ചടിയാകുന്നു - എസ്. പ്രശാന്ത്
ചാത്തന്നൂർ : ഇടത് മുന്നണിയുടെ വീതം വെപ്പ് രാക്ഷ്ട്രീയം തദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വികസനത്തിന് തിരിച്ചടിയാകുന്നുവെന്ന് ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് പറഞ്ഞു.ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് ഓഫിസിലേക്ക് ബിജെപി നടത്തിയ മാർച് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ഒരു മുന്നണിയിൽ നിന്നും ജയിച്ചു എത്തി വീതം വെയ്പ്പിലൂടെ പ്രസിഡന്റ് സ്ഥാനം പങ്കിടുമ്പോൾ രണ്ട് രാക്ഷ്ട്രീയ നയം സ്വീകരിച്ചു കൊണ്ട് വികസനത്തെ പിന്നോട്ടടിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത് ഇത് അഴിമതിയ്ക്കും കെടുകാര്യസ്ഥതയ്ക്കും കാരണമാകുന്നു അതിന്റെ മുഖ്യ ഉദാഹരണമാണ് ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് ഇവിടെ അഴിമതി നടത്തുന്നതിന് ഇരു കമ്മ്യുണിസ്റ്റ് പാർട്ടികളും മത്സരിക്കുകയാണ്. പഞ്ചായത്ത് കമ്മിറ്റിയെ നോക്ക് കുത്തിയാക്കി ഇടത് അനുഭാവ സർവീസ് സംഘടനകളിലെ ഉദ്യോഗസ്ഥരുമായി ചേർന്ന് അഴിമതി നടത്തുകയാണ് ഇടത് ജനപ്രതിനിധികൾ. കുടുംബശ്രീയെയും തൊഴിലുറപ്പ് പദ്ധതിയും ഹരിതകർമ്മസേനയെയും മറയാക്കി ലക്ഷകണക്കിന് രൂപയുടെ അഴിമതിയാണ് ഇരു കമ്മ്യുണിസ്റ്റ് പാർട്ടികളും ചാത്തന്നൂർ പഞ്ചായത്തിൽ നിന്നും അടിച്ചു മാറ്റിയത്.പഞ്ചായത്തിൽ നടക്കാത്ത പദ്ധതിയുടെ പേരിൽ ഊരാളുങ്കൽ സൊസൈറ്റിയ്ക്ക് ലക്ഷങ്ങൾ മാറി നൽകിയും ഇല്ലാത്ത ജനകീയ ഹോട്ടലിന്റെ പേരിൽ ലക്ഷകണക്കിന് രൂപ മാറി നൽകിയും പകൽകൊള്ളയാണ് ഇടത് മുന്നണി യുടെ പഞ്ചായത്ത് ഭരണസമിതി നടത്തിയത് എന്നും എസ്. പ്രശാന്ത് പറഞ്ഞു. പഞ്ചായത്ത് സമിതി പ്രസിഡന്റ് ശ്യാം മീനാട് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ട്രഷറർ രാജൻപിള്ള, മുൻ
സംസ്ഥാന കൗൺസിൽ അംഗം
എസ്. സുരേഷ്,ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് കൃഷ്ണരാജ്, മണ്ഡലം ജനറൽ സെക്രട്ടറി രഞ്ജിത് മൈലക്കാട്,
ഗ്രാമപഞ്ചായത്ത് അംഗങ്ങളായ
ആർ.ഇ.സന്തോഷ്,ബീന രാജൻ, മീര ഉണ്ണി, ശരത് ചന്ദ്രൻ, മുൻ ഗ്രാമ പഞ്ചായത്ത് അംഗം കളിയാക്കുളം ഉണ്ണി,
സഹകരണസെൽ ജില്ലാ കൺവീനർ എസ്. വി.അനിത് കുമാർ
എന്നിവർ സംസാരിച്ചു
പഞ്ചായത്ത് സമിതി സെക്രട്ടറി
ദിനേശ് ചാത്തന്നൂർ സ്വാഗതവും കോയിപ്പാട് മോഹൻ ദാസ്
നന്ദിയും പറഞ്ഞു.
ഫോട്ടോ :ബിജെപി ചാത്തന്നൂർ പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് കാര്യാലയത്തിലേക്ക് നടന്ന മാർച് ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ് എസ്. പ്രശാന്ത് ഉത്ഘാടനം ചെയ്യുന്നു.
No comments:
Post a Comment