Monday, 14 July 2025

അധ്യാത്മിക പഠനത്തിലൂടെ നേടുന്ന അറിവ് മനുഷ്യജീവിതത്തെ ശക്തമായി മുന്നോട്ട് നയിക്കും - ചാത്തന്നൂർ മുരളി

അധ്യാത്മിക പഠനത്തിലൂടെ നേടുന്ന 
അറിവ് മനുഷ്യജീവിതത്തെ ശക്തമായി മുന്നോട്ട് നയിക്കും - ചാത്തന്നൂർ മുരളി

ചാത്തന്നൂർ: രാമായണം, മഹാഭാരതം തുടങ്ങിയ ഗ്രന്ഥങ്ങളുടെ പാരായണം വഴി നേടുന്ന അധ്യാത്മിക 
പഠനത്തിലൂടെ നേടുന്ന 
അറിവ് മനുഷ്യജീവിതത്തെ ശക്തമായി മുന്നോട്ട് നയിക്കുകമെന്ന് എൻ എസ് എസ് ചാത്തന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ ചാത്തന്നൂർ മുരളി പറഞ്ഞു.ഏറം എൻ എസ് എസ് കരയോഗത്തിന്റെ പൊതു യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
അധ്യാത്മികപരമായി നേടുന്ന 
അറിവ് ശക്തിയും സ്വഭാവവും ബഹുമാനവും നേടി തരുന്നു. രണ്ടും കൂടി ചേരുമ്പോൾ ലക്ഷ്യത്തിൽ വേഗം എത്തി ചേരുന്നു. ഇത് മനുഷ്യ ജീവിതത്തിലെ വിജയത്തിന് അത്യന്താപേക്ഷിതമായ രണ്ട് ഗുണങ്ങളെ ചൂണ്ടിക്കാണിക്കുന്നു. എന്നും അദ്ദേഹം പറഞ്ഞു. അറിവ് ഒരു വ്യക്തിയെ ശാരീരികമായും മാനസികമായും ശക്തനാക്കുന്നു. അറിവില്ലാത്തവർ അജ്ഞാനത്തിന്റെ ഇരുട്ടിൽ വഴിതെറ്റാനിടയുണ്ട്. എന്നാൽ, വിദ്യാഭ്യാസം, പരിചയം, പഠനം എന്നിവയിലൂടെ ലഭിക്കുന്ന അറിവ് ഒരു വ്യക്തിയെ സ്വയം വികസിപ്പിക്കാനും ലോകത്തെ നേരിടാനും സഹായിക്കുന്നു. ഉദാഹരണത്തിന്, ഒരു വിദ്യാർത്ഥി നല്ല പഠനത്തിലൂടെ ജോലിയിൽ വിജയിക്കുന്നതും, ഒരു തൊഴിലാളി തന്റെ കുഴിവുകൾ മെച്ചപ്പെടുത്തി പ്രോത്സാഹനം നേടുന്നതും അറിവിന്റെ ശക്തി കൊണ്ടാണ് എന്നും അദ്ദേഹം പറഞ്ഞു.കരയോഗം പ്രസിഡന്റ്‌ 
എ. കെ.മധുസൂധനൻ നായർ അധ്യക്ഷത വഹിച്ചു ധ്യാനലീല യോഗാചാര്യൻ ആർ വേണുഗോപാലപിള്ള
അവബോധന ക്ലാസ്സ് നടത്തി,യൂണിയൻ വൈസ് പ്രസിഡന്റ്‌ പരവൂർ മോഹൻ ദാസ് മുഖ്യ പ്രഭാഷണം നടത്തി, 
സെക്രട്ടറി എ.കെ. ദിലീപ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു,യൂണിയൻ സെക്രട്ടറി പ്രകാശ്. പി. എം,
ശ്രീഭൂതനാഥക്ഷേത്രം ഭരണ സമിതി പ്രസിഡന്റ്‌ വി. വിജയമോഹൻ,
 ശശിദരൻപിള്ള.ടി.സി ഡോ. രാഗിണി. എൽ, സന്ധ്യ അനിൽ എന്നിവർ സംസാരിച്ചു. ജയപ്രകാശ് സ്വാഗതവും സുരേഷ് കുമാർ. ടി നന്ദിയും പറഞ്ഞു.

No comments:

Post a Comment