മാലിന്യ സംസ്കാരമാണ് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം, അതിനെ നേരിടാനുള്ള പുതിയ സംസ്കാരം കൊണ്ടുവരണം- എ. എൻ. ഷംസീര്‍
ചാത്തന്നൂർ : മാലിന്യ സംസ്കാരമാണ് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം, അതിനെ നേരിടാനുള്ള പുതിയ സംസ്കാരം കൊണ്ടുവരണമെന്ന് കേരള നിയമസഭാ സ്പീക്കര്‍ എ. എൻ. ഷംസീര്‍ പറഞ്ഞു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐക്യദാർഢ്യത്തോടെ നിരവധി വികസന പ്രവർത്തനങ്ങൾ
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്
നടത്തിവരുന്നുണ്ട്. കൂടുതൽ ജനസൗഹൃദം ആകാനും ആളുകൾക്ക് ഏതുസമയം വന്ന് ആവശ്യങ്ങൾ നേടാനും സൗകര്യപ്രദമായ രീതിയിലാണ് ഓഫീസ് മന്ദിരം നിർമ്മിച്ചിരിക്കുന്നത്. മാലിന്യ നിർമാർജനത്തിന് പ്രാധാന്യം നൽകണം. മാലിന്യം ഉത്ഭവ സ്ഥലത്തു തന്നെ സംസ്കരിക്കണം. മാലിന്യ സംസ്കരണവുമായി അനുബന്ധപ്പെട്ട പ്രശ്നം തന്നെയാണ് തെരുവുപട്ടി ശല്യം. കുടിവെള്ള പ്രശ്നവും പ്രാധാന്യമേറിയ ഒന്നാണ്. ഹരിതകർമ്മ സേനയ്ക്ക് കൃത്യമായി സർവീസ് ചാർജ് കൊടുക്കണം. പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തിൽ കൃത്യമായ കർശനം ബ്ലോക്ക് കൊണ്ടുവരണം എന്നും കഴിവതും അതിന്റെ ഉപയോഗം കുറയ്ക്കുന്ന വഴികൾ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. പരമാവധി വികസന പ്രവർത്തനങ്ങൾ കൊണ്ടുവരാനും നല്ല രീതിയിൽ പ്രവർത്തനം ഉറപ്പുവരുത്താനും ബ്ലോക്ക് തയ്യാറാവണമെന്നും നവീകരിച്ച കെട്ടിടം വൃത്തിയോടുകൂടി കൊണ്ടുപോകാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജി എസ്. ജയലാൽ. എം എൽ എ അധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ
മൻമഥൻ പി.സി. റിപ്പോർട്ട് അവതരിപ്പിച്ചു.കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
ശ്രീജ ഹരീഷ്, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.എം.കെ.ശ്രീകുമാർ
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്
വൈസ് പ്രസിഡന്റ്
നിർമ്മല വർഗ്ഗീസ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ
എസ്. അമ്മിണിഅമ്മ, എസ്.കെ.ചന്ദ്രകുമാർ,
സജില റ്റി.ആർ, രേഖ എസ്.ചന്ദ്രൻ എൻ.ശാന്തിനി, ജില്ലാ പഞ്ചായത്ത് അംഗം എ. ആശാദേവി,ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ രോഹിണി,
എൻ.ശർമ്മ, സി.ശകുന്തള, സനിത രാജീവ് എന്നിവർ സംസാരിച്ചു.
No comments:
Post a Comment