ചാത്തന്നൂർ: ഭക്തജനങ്ങളിൽ ആവേശം നിറച്ച് ചാത്തന്നൂർ ശ്രീഭൂതനാഥ ക്ഷേ
ക്ഷേത്രത്തിൽ നടന്ന ഗജപൂജയും ആനയൂട്ടും ഭക്തിസാന്ദ്രമായി. കർക്കിടക പിറവിയ്ക്ക് മുന്നോടിയായി വിവിധ ആനപ്രേമി സംഘങ്ങളുടെ നേത്രത്വത്തിൽ നടന്ന
ഗജപൂജയും ആനയൂട്ടും കാണാൻ ആയിരങ്ങൾ എത്തി. ഇന്നലെ രാവിലെ ചേനമത്ത്
മഹാദേവ ക്ഷേത്രത്തിൽ നിന്നും പത്തോളം ഗജവീരന്മാർ ഘോഷയാത്രയായി
ചാത്തന്നൂർ ജംഗ്ഷനിലൂടെ ശ്രീഭൂതനാഥക്ഷേത്രത്തിലെത്തി ക്ഷേത്രം മേൽശാന്തി ജയപ്രകാശ് പോറ്റി ഭദ്രദീപ പ്രകാശനം നടത്തി ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.
തുടർന്ന് കീഴൂട്ട് ക്ഷേത്രത്തിലെത്തി കരിവീരന്മാരെ പ്രത്യക്ഷ ഗണപതിയായി സങ്കൽപിച്ച് ഗജപൂജ നടത്തി തുടർന്ന് കർപ്പൂര ദീപക്കാഴ്ചയും ചടങ്ങിനു ശോഭയേകി.
തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മാധവൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു. ആനയൂട്ടിന്
ആമ്പാടി ബാലൻ, മീനാട് കേശു,
പുത്തൻകുളം അനന്ത പത്മനാഭൻ,
ആമ്പാടി മഹാദേവൻ,ശക്തികുളങ്ങര രാജേശ്വരൻ, ആമ്പാടി മാധവൻകുട്ടി,
ശിവം ലക്ഷ്മി അയ്യപ്പൻ, പുത്തൻകുളം അർജുൻ, പ്ലാക്കാട് കണ്ണൻ, തടത്തവിള മണികണ്ഠൻ തുടങ്ങിയ പത്തോളം ഗജരാജാക്കൻമാർ പങ്കെടുത്തു
ത്രിലോകപതി ആനപ്രേമി സംഘം ആൽത്തറക്കൂട്ടം എന്നീ സംഘടനകളുടെ
നേതൃത്വത്തിലാണ് ആനയൂട്ട് നടത്തിയത്. നിറഞ്ഞ പുരുഷാരത്തിന് മുൻപിലേക്ക് ആനകൾ വൈക്കം സൈലേഷിന്റെ വിവരണങ്ങൾക്കൊപ്പം എത്തിയപ്പോൾ ആർപ്പുവിളികളോടെ കാണികൾ വരവേറ്റു. സപ്താഹാ ചാര്യൻ വേദശ്രീ പള്ളിക്കൽ മണികണ്ഠൻ,
ക്ഷേത്രത്തിന്റെ ഭരണസമിതി പ്രസിഡന്റ് വി. വിജയമോഹൻ അമ്മ ഫിനാൻസ് ഉടമ അമ്മ സന്തോഷ്,പ്രേം ഫാഷൻ ജൂവലറി ഉടമ പ്രേമാനന്ദ്, റോയൽ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ രാധാകൃഷണൻ, സെക്രട്ടറി ഉണ്ണികൃഷ്ണപിള്ള എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
No comments:
Post a Comment