ചാത്തന്നൂർ: ഗ്രാമ പ്രദേശങ്ങളിൽ
തെരുവുനായ് ശല്യം രുക്ഷമായി അറവ് മാലിന്യവും കോഴിവേസ്റ്റും
നഗരപ്രദേശങ്ങളിൽ നിന്നും
കോഴി മീൻ സ്‌റ്റാളുകളില്‍ നിന്നും റോഡരികില്‍ നിക്ഷേപിക്കുന്നതാണ് നായ്‌ക്കളുടെ ശല്യം രൂക്ഷമാകാന്‍ പ്രധാന കാരണം.പേപിടിച്ചതും അല്ലാതെയുമുള്ള നായ്‌ക്കളുടെ ശല്യം രൂക്ഷമാകുമ്പോഴും അത് നിയന്ത്രിക്കാന്‍ കഴിയാതെ പഞ്ചായത്ത് അധികൃതര്‍ നട്ടംതിരിയുന്നു. പേപിടിക്കുന്ന നായകള്‍ മറ്റ് ജീവികളെ അക്രമിക്കുന്നതോടെ അവയും മനുഷ്യര്‍ക്ക് ഭീഷണിയാവുകയാണ്. വളര്‍ത്തുമൃഗങ്ങളെ കടിച്ചും മറ്റു രൂപത്തിലും നിരവധി കര്‍ഷകര്‍ക്ക് നാശനഷ്‌ടങ്ങളുണ്ടായിട്ടുണ്ട്.
നായ്‌ക്കളുടെ ശല്യം മുലം ബൈക്കപകടങ്ങളും അടിക്കടി
പതിവാകുന്നുണ്ട്.
ബൈക്കിനുകുറുകെ നായചാടിയതുമൂലം നിരവധി അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്.റോഡ് സൈഡിൽ കാട് വളർന്ന് നിൽക്കുന്നത് മൂലം റോഡിന് സമീപത്തെ
കാടുകളില്‍ നിന്നുമാണ് നായ്‌ക്കള്‍ റോഡിലേക്ക് എത്തുന്നത്.
വാഹനങ്ങളുടെ വെളിച്ചം കണ്ടാല്‍ അടുത്തേക്ക് അടുക്കില്ലെങ്കിലും പെട്ടെന്നുള്ള കുറുകെ ചാടല്‍ അപകടസാധ്യതവര്‍ധിപ്പിക്കുന്നു.
ഹോട്ടലുകള്‍ക്കും ,കോഴിക്കടകള്‍ക്കും സമീപമായാണ് കൂടുതലാ യും
ഇവയുടെ വാസസ്‌ഥലം. ഇവിടെ നിന്നും പുറത്തുകളയുന്ന അറവ് മാലിന്യം കൂട്ടത്തോടെ ഭക്ഷിച്ചശേഷമാണ് ഇവയുടെ വിളയാട്ടം.
അറവ് മാലിന്യങ്ങള്‍ തുറസ്സായ സ്‌ഥലങ്ങളില്‍ നിക്ഷേപിക്കുന്നത് തടയാനും കര്‍ശനമായ നിയന്ത്രണമേര്‍പ്പെടുത്താനും നടപടികളൊന്നുമായിട്ടില്ല.
മാലിന്യങ്ങള്‍ ചാക്കുകണക്കുകളിലാക്കി വഴിയരികില്‍ തള്ളുന്ന അവസ്‌ഥയും ഉണ്ട് കഴിഞ്ഞ ദിവസം കല്ലുവാതുക്കലിൽ കോഴി വേസ്റ്റുമായി എത്തിയ കച്ചവടക്കാരനെ നാട്ടുകാർ പിടികൂടിയിരുന്നു.സ്കൂട്ടറിൽ കോഴി വേസ്റ്റ് വച്ച് റോഡ് സൈഡിൽ ഇട്ട് സ്ത്രി യുടെ വീഡിയോ സോഷ്യൽ പ്രചരിച്ചിരുന്നു. പലയിടത്തും.
ബസ് സ്‌റ്റോപ്പിൽ കൂട്ടമായി കൈയേറിയാണ് നായകളുടെ വിശ്രമം. രാത്രിയും പകലും ഇവിടെ തമ്പടിക്കുന്നതിനാല്‍ ബസ്സ്റ്റോപ് ഉപയോഗശൂന്യമാണ്. രാത്രിയില്‍ ടൗണിലൂടെ സഞ്ചരിക്കുന്നവരെ നായകള്‍ സംഘടിതമായി അക്രമിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.നിരവധി പരാതികള്‍ പഞ്ചായത്ത് അധികൃതര്‍ക്ക് നല്‍കിയെങ്കിലും എന്തുചെയ്ണമെയന്നകാര്യത്തില്‍ പഞ്ചായത്ത് അധികാരികള്‍ക്കും വ്യക്‌തതയില്ല.
No comments:
Post a Comment