ചാത്തന്നൂർ: ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത് വിഭജിച്ചു കൊണ്ട് ചിറക്കര ഗ്രാമപഞ്ചായത്ത് രൂപീകരിച്ചുവെങ്കിലും വികസനത്തിന്റെ കാര്യത്തിൽ പഞ്ചായത്ത് എങ്ങുമെത്താത്ത അവസ്ഥ യിലാണ്. പൂതക്കുളം, ചാത്തന്നൂർ,
കല്ലുവാതുക്കൽ പഞ്ചായത്തുകളുടെയും
പരവൂർ മുൻസിപ്പാലിറ്റിയുടെയും അതിർത്തി പങ്കിടുന്ന വിശാലമായ ഭൂപ്രദേശമാണ് ചിറക്കര പഞ്ചായത്ത്.കൊല്ലത്തിന്റെ കാർഷിക മേഖലയുടെ നട്ടെല്ല് എന്ന് പറയാവുന്ന പോളച്ചിറ ഏല ഉൾപ്പെടുന്ന ചിറക്കര യിൽ കാർഷിക മേഖലയിൽ നടപ്പിലാക്കാൻ ശ്രമിച്ച പദ്ധതികൾ ഒന്നും തന്നെ പൂർത്തീകരിച്ചില്ല എന്ന് മാത്രമല്ല നടത്തിയ പദ്ധതികൾ എല്ലാം തന്നെ അഴിമതി കൃഷിയായി. ദുക്ഷിച്ചു നാറിയ ഇടത് ഭരണത്തിന് അന്ത്യം കുറിച്ച് കാല് മാറ്റത്തിലൂടെ കോൺഗ്രസിൽ എത്തി പ്രസിഡന്റ് ആയ സിപിഎം വിമത ടി.ആർ.സജിലയും കോൺഗ്രസ് സംവിധാനവും എല്ലാം അഴിമതിയ്ക്ക് കുപ്രസിദധിയായി മാറി അവസാനം പഞ്ചായത്ത് മുൻകൈ എടുത്തു നടത്തിയ നെൽകൃഷിയും വെള്ളത്തിലാക്കി സർക്കാർ സബ് സീഡി വീതം വയ്ക്കുന്ന തിരക്കിലാണ് പഞ്ചായത്ത് ഭരണക്കാർ എന്ന് കർഷകർ ആരോപിക്കുന്നു
@ ആദ്യത്തെ രണ്ടര വർഷം ഭരിച്ച ഇടതു മുന്നണി ഭരണവും
സിപിഎം വിമതരെ കൂടെ കൂട്ടി
തട്ടികൂട്ടി ഉണ്ടാക്കിയ കോൺഗ്രസ് ഭരണവും പഞ്ചായത്തിന്റെ സമസ്ത മേഖലകളും തകർത്തു പോളച്ചിറയിൽ നെൽകൃഷിയും മത്‍സ്യകൃഷിയും മുടങ്ങി ചിറക്കര ഉളിയനാട് കുഴുപ്പിൽ ഏലാകളിൽ കൃഷി മുടങ്ങിയിട്ട് വർഷങ്ങളായി.ചിറക്കര ബ്രാന്റ് അരി ഇറക്കിയിരുന്ന പഞ്ചായത്തിൽ ഇന്ന് ഒരു തരി നെല്ല് ഉത്പാദനം നടക്കുന്നില്ല ഗ്രാമീണറോഡുകൾ തകർന്നു തരിപ്പണമായി, കുടിവെള്ള വിതരണവും ഇ വർഷം നടത്തിയില്ല, തെരുവ് വിളക്കുകൾ കത്തുന്നില്ല പ്രതമികാരോഗ്യ കേന്ദ്രത്തിലും ആയുർവേദ ഹോമിയോ ഹോസ്പിറ്റലിൽ ജീവനക്കാരോ മരുന്നോ ഇല്ല ഹരിത കർമ്മസേനയെ ദുരുപയോഗം ചെയ്തു
മാലിന്യസംസ്കാരണത്തിൽ അഴിമതി ആരോഗ്യകേരളം പുരസ്‌കാരം വാങ്ങിയ പഞ്ചായത്തിന്റ അവസ്ഥ ഇപ്പോൾ അതീവ ദയനീയം പോളച്ചിറ ഏലായിൽ
ഒരു നെല്ലും ഒരു മീനും പദ്ധതി വഴി മത്‍സ്യ കർഷക പുരസ്‌കാരം വാങ്ങിയ പഞ്ചായത്ത് ഇന്ന് മത്‍സ്യമേഖലയിൽ പിന്നോട്ട് പോയി മത്‍സ്യ കൃഷികൾ മുടങ്ങി നിലവിലുള്ള പഞ്ചായത്ത് പ്രസിഡന്റ് സജിലയുടെ പേരിൽ നിരവധി വിജിലൻസ് അന്വേഷണം നടക്കുന്നു പദ്ധതി നിർവഹത്തിൽ പഞ്ചായത്ത്
800സ്ഥാനത്തിലേക്ക് കൂപ്പുകുത്തി
അഴിമതിയെ ചൊല്ലിയും
പണപ്പീരിവിനെ ചൊല്ലിയും പ്രസിഡന്റും
കോൺഗ്രസ്‌കാരനായ
വൈസ് പ്രസിഡന്റും കോൺഗ്രസ് മെമ്പർമാരും തമ്മിൽ കമ്മിറ്റിയിൽ
വാക്കേറ്റം കയ്യാങ്കളിയിൽ എത്തി പഞ്ചായത്ത് കമ്മിറ്റികൾ നടക്കാത്ത അവസ്ഥയിലാണ്.
@ സിപിഎം വിമതയായ പഞ്ചായത്ത് പ്രസിഡന്റ് ടി. ആർ. സജില സിപിഐ വേദികളിൽ
സിപിഎമ്മിൽ നിന്നും കൂറുമാറി കോൺഗ്രസ് പിന്തുണയോടെ പ്രസിഡന്റ് ആയ ടി. ആർ. സജിലയും ഒപ്പമുണ്ടായിരുന്ന മെബറും സിപിഐ വേദികളിൽ സജീവമായതാണ് കോൺഗ്രസിനെ വെട്ടിലാക്കിയിരിക്കുന്നത്. സിപിഎം നടപടി യെടുത്ത് പുറത്താക്കിയെങ്കിലും ചിറക്കരയിലെ ഒരു വിഭാഗം സിപിഎം നേതാക്കളുമായി അടുത്ത ബന്ധം പുലർത്തി വന്നിരുന്നു.മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉല്ലാസ് കൃഷ്ണ നെതീരെ പാർട്ടി നടപടിയെടുത്തതോടെയാണ്
ടി. ആർ. സജില വീണ്ടും സിപിഎം നേതൃത്വവുമായി അടുത്തത്. തിരിച്ചെടുക്കാൻ സിപിഎം ലോക്കൽ കമ്മിറ്റി നേതൃത്വം സമ്മതം മൂളി യെങ്കിലും പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പ് മൂലം നടന്നില്ല. തുടർന്ന്
ജി. എസ്. ജയലാൽ നടത്തിയ ചർച്ച കളുടെ അടിസ്ഥാനത്തിലാണ് സിപിഎമ്മിന്റെ മൗനപിന്തുണയോടെ സിപിഐയിൽ ചേർന്ന് പ്രവർത്തിക്കുന്ന തീരുമാനവുമായി മുന്നോട്ട് പോകുന്നത്. സർക്കാർ പരിപാടികളിലും സിപിഐയുടെ പരിപാടി കളിലും സജീവമായാത്. സിപിഎം വക്കീൽ കോടതിയിൽ കൂറുമാറിയ മെബർമാർക്ക് എതിരെ മൃദു സമീപനം സ്വീകരിച്ചതാണ് തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ കേസ് തോൽക്കാൻ കാരണം എന്ന് സിപിഎം പ്രവർത്തകർ ആരോപിക്കുന്നു.
@ സിപിഎമ്മിന്റെ പാർട്ടി ഗ്രാമമായിരുന്ന ചിറക്കരയിൽ സിപിഎം കാരിയെ പഞ്ചായത്ത് പ്രസിഡന്റ് ആക്കി തിരിച്ചു വരവിന് ശ്രമിച്ച കോൺഗ്രസ് ഇപ്പോൾ കടുത്ത പ്രതിസന്ധിയിലാണ്.
കോൺഗ്രസ് പിന്തുണയോടെ ഭരിക്കുന്ന പ്രസിഡന്റ് നടത്തുന്ന ചിറക്കര പഞ്ചായത്ത്ഭരണസമിതിയുടെ നഗ്നമായ അഴിമതിയും കോണ്‍ഗ്രസിലെ ഗ്രൂപ്പുപോരും കോൺഗ്രസിനെ വേട്ടയാടുന്നത്. പോളച്ചിറ ഏലയിൽ നടന്ന കൃഷിവെള്ളത്തിലായതിൽ അഴിമതി ആരോപിച്ചു കൊണ്ട് കർഷകർ കോൺഗ്രസ്‌കാരനായ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെതിരെ രംഗത്ത് എത്തിയതാണ് ഇപ്പോൾ വിവാദം ആയിരിക്കുന്നത്.പരമ്പരാഗതവ്യവസായ മേഖലയുടെ തകര്‍ച്ച, അഴിമതി, ക്ഷേമപദ്ധതികളുടെ തകര്‍ച്ച എന്നിങ്ങനെ ബിജെപി ഉന്നയിക്കുന്ന ജനകീയ വിഷയങ്ങള്‍ക്ക് മറുപടിയില്ലാതെ യുഡിഎഫ് പരുങ്ങലിലാണ്.
No comments:
Post a Comment