Saturday, 19 July 2025

പ്രിയ കൂട്ടുകാരുടെയും അധ്യാപകരുടെയും അന്ത്യാഞ്ജലി ഏറ്റുവാങ്ങിയ മിഥുൻ്റെ മൃതദേഹം വിലാപയാത്രയായാണ്

കൊല്ലം:  പ്രിയ കൂട്ടുകാരുടെയും അധ്യാപകരുടെയും അന്ത്യാഞ്ജലി ഏറ്റുവാങ്ങിയ മിഥുൻ്റെ മൃതദേഹം വിലാപയാത്രയായാണ് ഒരു മണിയോടെ തേവലക്കര സ്കൂളിൽനിന്ന് വിളന്തറ കാട്ടുവിളയിലെ വീട്ടിലെത്തിച്ചത്. 
വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് 
മിഥുന്റെ സംസ്‍കാരം വിളന്തറ കാട്ടുവിളയിലെ ഏഴ് സെന്റ് പുരയിടത്തിലെ
ഓടിട്ട രണ്ട് മുറിയും അടുക്കളയുമുള്ള വീട്ട് വളപ്പിൽ നടന്നത്. വിളന്തറയിലെ വീട്ടിലേക്ക്  നാടൊന്നാകെ വീട്ടിലേക്ക് ഒഴുകിയെത്തി.സ്‌ഥലപരിമിതിക്കിടയിലും വിളന്തറ ജങ്ഷനിൽ നിന്നും ശാസ്താം കോട്ട തടാകത്തിൽ അവസാനിക്കുന്ന
വീതി കുറഞ്ഞ കാട്ടുവിള റോഡ് വരെ നീണ്ട ജനങ്ങളെ നിയന്ത്രിക്കാൻ പോലീസിനുമായില്ല 
ഇന്നലെ പുലർച്ചെ മുതൽ തന്നെ ജനങ്ങൾ ഇവിടേക്ക് ഒഴുകിയെ ത്തിയിരുന്നു. തുടർന്ന് രണ്ട് മണിയോടെ മാതാവ് സുജ വീട്ടിലെത്തി.കുവൈറ്റിൽ വീട്ടുജോലിക്കായി പോയിരുന്ന സുജ
സ്പോൺസറുടെ കുടുംബത്തോടൊപ്പം 
തുർക്കിയിൽ ആയിരുന്നു 
 സുജ ഇന്നലെ രണ്ട് മണിയോടെയാണ്‌ പ്രിയപ്പെട്ട മകനെ അവസാനമായി കാണാൻ വിദേശത്തു നിന്നെത്തിയത്. ഇളയമകനെ ചേർത്തുപിടിച്ച് മിഥുന്റെ മൃതദേഹത്തിനരികത്തിരുന്ന സുജയെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ ഉറ്റവരും നാട്ടുകാരും നിന്നു. മിഥുന്റെ ചേതനയറ്റ മൃതദേഹം കണ്ട്
 അലമുറയിട്ടു കരഞ്ഞ പിതാവ് മനുവും തീരാനൊമ്പരമായി മാറി ഇതിനിടയിൽ ദേഹാസ്വസത്യം അനുഭവപ്പെട്ട 
ചേതനയറ്റ ശരീരം കണ്ട് മിഥുന്റെ പിതാവിന്റെ അമ്മ മണിയമ്മയെ
 ബന്ധുക്കൾ ശാസ്താംകോട്ട ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.മകനെ കണ്ടയുടൻ തന്നെ 
അമ്മ സുജ പ്രിയപ്പെട്ട മകന്റെ ചേതനയറ്റ ശരീരം  ചേർത്ത് പിടിച്ച് അന്ത്യചുംബനം നൽകിയതും നൊമ്പരക്കാഴ്ച്‌ചയായി. 
മരണദിവസം മുതൽ വീട്ടിൽ തമ്പടിച്ചിരുന്ന കൂട്ടുകാർ 
വിതുമ്പി കരഞ്ഞത് സങ്കടകാഴ്ചയായി.
മണിക്കൂറുകൾ നീണ്ട പൊതു ദർശനത്തിനിടയിൽ ആയിരങ്ങൾ അന്ത്യഞലി അർപ്പിച്ചു.
വൈകുന്നേരം നാല് മണിയോടെ
മരണാനന്തര കർമ്മങ്ങൾ ആരംഭിച്ചു തുടർന്ന് അഞ്ചു മണിയോടെ മൃതദേഹം ചിതയിലേക്ക് എടുത്തു കർമ്മി
പറഞ്ഞുകൊടുത്തതു പോലെ അനുജൻ കർമ്മങ്ങൾ ചെയ്തു. വിറങ്ങലിച്ച മനസുമായി ജ്യേഷ്ഠൻ മിഥുന്റെ ചിതയ്ക്കു ചുറ്റും സുജിൻ വലംവച്ചു. അടുക്കിവച്ച വിറകുകളുടെ വിടവിലൂടെ സുജിനെന്ന പതിനൊന്നുകാരൻ ചേട്ടനെ ഒരു പ്രാവശ്യം കൂടി നോക്കി. ഒടുവിൽ ചിതയ്ക്ക് തീപകർന്നതോടെ ആഗ്രഹങ്ങൾ ബാക്കിയാക്കി ഒരു നാടിന്റെ ഭാവി വാഗ്ദാനം ആയിരുന്ന മിഥുൻ ഭൂമിദേവി സ്വീകരിക്കുക യായിരുന്നു.


@ ആഗ്രഹം ബാക്കിയാക്കിയാണ് മിഥുൻ മടങ്ങിയത്.

എൻസിസി യൂണിഫോമിൽ സ്കൂ‌ളിൽ വരണമെന്നും കളിക്കളങ്ങളിൽ ബൂട്ടിട്ട് ഇറങ്ങണമെന്നുമുള്ള ആഗ്രഹങ്ങൾ ക്കിയാക്കി മിഥുൻ മടങ്ങിയപ്പോൾ
നാടൊന്നാകെ കണ്ണീരിലായി. 

തേവലക്കര സ്കൂളിൽ നടത്തിയ പൊതുദർശനത്തിന് നൂറുകണക്കിന് പേരാണ് എത്തിച്ചേർന്നത്. 

ആശുപത്രിയിൽനിന്ന് സ്‌കൂളിലേക്കുള്ള യാത്രാമധ്യേയും സ്കൂളിൽ നിന്നും വീട്ടിലേക്കുള്ള യാത്രമധ്യ യും
 റോഡിന് ഇരുവശവും മിഥുനെ അവസാനമായി കാണാൻ നാട്ടുകാർ നിറഞ്ഞിരുന്നു. 

കൊച്ചുമകന്റെ ക്ലാസ് ടീച്ചറും തളർന്നുവീണു. ഇവരെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


: സുജയുടെ ഭാഗത്ത് വീഴ്‌ചയുണ്ടായി; തേവലക്കര സ്‌കൂളിലെ പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ

No comments:

Post a Comment