Saturday, 19 July 2025

ഈ അധ്യയന വർഷമാണ് മിഥുൻ കൊല്ലം തേവലക്കര ഹൈസ്കൂ‌ളിൽ പ്രവേശനം നേടുന്നത്. കൂട്ടുകാരൊത്ത് പഠിച്ചും കളിച്ചും തുടങ്ങിയിട്ടും അധിക നാളായിട്ടില്ല.

കൊല്ലം: ഈ അധ്യയന വർഷമാണ് മിഥുൻ കൊല്ലം തേവലക്കര ഹൈസ്കൂ‌ളിൽ പ്രവേശനം നേടുന്നത്. കൂട്ടുകാരൊത്ത് പഠിച്ചും കളിച്ചും തുടങ്ങിയിട്ടും അധിക നാളായിട്ടില്ല. അതിനിടെയാണ് അതേ സ്‌കൂൾ മൈതാനത്ത് വെച്ച് തന്നെയാണ് എട്ടാം ക്ലാസുകാരനായ മിഥുനിൻ്റെ ജീവൻ കൂട്ടുകാരുടെ മുന്നിൽ വെച്ച് പൊലിയുന്നത്. ക്ലാസ് തുടങ്ങിയിട്ട് അധിക നാൾ ആയില്ലെങ്കിലും വലിയൊരു സൗഹൃദ വലയം മിഥുൻ ഉണ്ടാക്കിയെടുത്തിരുന്നു ഒപ്പം വിളന്തറയിൽ നിന്നുള്ള കൂട്ടുകാരും ഒപ്പമുണ്ടായിരുന്നു.
മികച്ച ഫുട്‌ബോൾ കളിക്കാരൻ കൂടിയാണ് മിഥുൻ, രണ്ട് ദിവസം മുൻപ് നടന്ന സെലക്ഷൻ ട്രയലിലും അവൻ പങ്കെടുത്തിരുന്നു. മിഥുന് ഫുട്‌ബോൾ ടീമിലേക്ക് സെലക്ഷൻ കിട്ടിയിട്ടുണ്ടെന്ന് സുഹൃത്തുക്കൾ വേദനയോടെ പറയുന്നു..ഈ വർഷം എൻസിസിയിൽ ചേരണമെന്ന ആഗ്രഹവും മിഥുൻ പ്രകടിപ്പിച്ചിരുന്നെന്നും അതിനായി എൻറോൾചെയ്‌തിരുന്നുവെന്നും കൂട്ടുകാർ പറഞ്ഞു. എൻ സി സി യൂണിഫോമിൽ സ്കൂളിൽ എത്തുന്നത് വലിയ ആഗ്രഹമായിരുന്നു എന്ന് കുട്ടുകാർ പറഞ്ഞു.

@ എട്ടാം ക്ലാസ്സിൽ ബി ഡിവിഷനിൽ ഇനി എം. മിഥുൻ ഇല്ല 

ഏറെ വൈകാരിക രംഗങ്ങളാണ് സ്കൂൾ അങ്കണത്തിൽ അരങ്ങേറിയത് 
പൊതുദർശനത്തിനെത്തിച്ച മിഥുൻ്റെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടുകയാണ് സഹപാഠികളും അധ്യാപകരും ഒരു നാട് മുഴുവനും. 
രണ്ട് ദിവസം മുൻപ് തങ്ങളോടൊപ്പമിരുന്ന് പഠിച്ച, കളിച്ചു നടന്ന കൂട്ടുകാരൻ്റെ മൃതശരീരം കണ്ടുനിൽക്കാൻ -സഹപാഠികൾക്ക് സാധിക്കുന്നില്ല. 21 പേരുള്ള 8ബി യിൽ ഇനി മിഥുൻ ഇല്ല 
കൂട്ടുകാർ  അവനെ തന്നെ നോക്കി നിന്നു. ചിലർ കരഞ്ഞു, ചിലരുടെ മുഖത്ത് ഭാവവ്യത്യാസങ്ങളില്ല. എല്ലാത്തിനും കൂടെ നിന്ന് ഒടുവിൽ യാത്ര പോലും പറയാതെ എങ്ങോ പോയി മറഞ്ഞ പ്രിയപ്പെട്ടവനോട് പരിഭവം പറയുന്നതു പോലെ വേറെ ചിലർ. അവരെല്ലാം എട്ടാം ക്ലാസ് വിദ്യാർഥികൾ. ഒന്നര മാസം മുൻപ് സ്‌കൂൾ തുറന്നപ്പോൾ പുതിയ ക്ലാസിലേക്കെത്തിയവർ. പുതുതായി പരിചയപ്പെട്ടവർ, സുഹൃത്തുക്കളായവർ, സ്‌കൂളിലും ട്യൂഷൻ ക്ലാസിലും കളിക്കളങ്ങളിലുമെല്ലാം ഒന്നിച്ചവർ, ഐസ് മിഠായി നുണഞ്ഞ്, തോളിൽ കയ്യിട്ട് സൊറ പറഞ്ഞ് നടന്നവർ, സാധാരണ കുടുംബങ്ങളിൽ നിന്നും വന്നവർ.

@ വിനോദും അഖിലേഷും മിഥുന്റെ കൂട്ടുകാർ

ഇന്നലെ വരെ ഒപ്പം കളിച്ചു നടന്ന മിഥുൻ ഇല്ലാത്ത ക്ലാസിലേക്ക് എങ്ങനെയെ ത്തുമെന്ന മാനസിക വിഷമം ജന്മഭൂമിയോട് പങ്ക് വയ്ക്കുകയായിരുന്നു  ചെറിയ ക്ലാസ്സ്‌ മുതൽ ഒപ്പമുണ്ടായിരുന്ന വിനോദും അഖിലേഷും മിഥുന്റെ മരണം ഉൾകൊള്ളാൻ കഴിഞ്ഞില്ല അവർ മാറി നിന്ന് കരഞ്ഞു സൈക്കിളിൽ സ്കൂളിൽ നിന്നും മിഥുന്റെ വീട്ടിൽ എത്തി അന്ത്യയാത്രയ്ക്കും കാഴ്ചകാരായി 

@ പൊതുദർശനത്തിനെത്തിയവരുടെ നീണ്ട നിരയാണ് സ്‌കൂളിൽ  കാണാൻ സാധിക്കുന്നത്. പത്ത് മണിക്കായിരുന്നു സ്‌കൂളിൽ പൊതുദർശനം പറഞ്ഞിരുന്നതെങ്കിലും ആശുപത്രിയിൽനിന്ന് വെറും നാലര കിലോമീറ്റർ മാത്രം ദൂരമുള്ള സ്‌കൂളിലേക്ക് മണിക്കൂറുകളെടുത്താണ് വിലാപയാത്ര എത്തിയത്.
ശാസ്ത‌ാംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്ന് വിലാപയാത്രയായി സ്കൂ‌ളിലെത്തിച്ച് അവിടെയാണ് പൊതുദർശനം ഒരുക്കിയിരുന്നെങ്കിലും ജനങ്ങളുടെ അഭ്യർഥന മാനിച്ച് ആശുപത്രി വളപ്പിൽതന്നെ പൊതുദർശനം നടത്തേണ്ട സാഹചര്യവുമുണ്ടായി. അത്രയ്ക്കും ജനങ്ങളല്ലാവരുടെയും മകനായി ഇതിനോടകം മിഥുൻ മാറിക്കഴിഞ്ഞു. ഏകദേശം 15 മിനിറ്റോളം അശുപത്രിയിൽ പൊതുദർശനം നടത്തി. കൂടാതെ മഴയെ അവഗണിച്ച് ഓരോ ജങ്ഷനുകളിലും ജനങ്ങൾ കാത്തുനിൽക്കുകയായിരുന്നു കുഞ്ഞു മിഥുനെ അവസാനമായി ഒരുനോക്ക് കാണാൻ. -ആംബുലൻസിന് കൈകാണിച്ച് നിർത്തിയാണ് പലരും മിഥുൻ്റെ മൃതശരീരം ദർശിച്ചത്. കാത്തുനിൽക്കുന്ന ആരെയും നിരാശപ്പെടുത്താതെ എല്ലാവർക്കും അന്തിമോപചാരം അർപ്പിക്കാനുള്ള സൗകര്യവും അവർ ഒരുക്കിക്കൊടുത്തു. 

No comments:

Post a Comment