Wednesday, 30 July 2025

വളരെ കോളിളക്കം സൃഷ്ടിച്ച.. ചെങ്ങന്നൂർ കാരണവർ കൊലക്കേസ് ഇങ്ങനെയാണ് തുടക്കം

വളരെ കോളിളക്കം സൃഷ്ടിച്ച.. ചെങ്ങന്നൂർ കാരണവർ കൊലക്കേസ്   ഇങ്ങനെയാണ് തുടക്കം

ഭാസ്കര കാരണവർ കൊലക്കേസിന്റെ കഥ
2009 നവംബർ 8, ചെങ്ങന്നൂരിനടുത്തുള്ള ചെറിയനാട് ഗ്രാമം ഉണർന്നത് ഒരു ഞെട്ടിക്കുന്ന വാർത്തയോടെയാണ്. ആ നാട്ടിലെ പ്രമുഖനും ധനികനുമായ ഭാസ്കര കാരണവർ കൊല്ലപ്പെട്ടിരിക്കുന്നു! കാരണവേഴ്സ് വില്ല എന്ന ആഡംബര ഭവനത്തിന്റെ കിടപ്പുമുറിയിൽ, മുളകുപൊടി ചിതറിക്കിടക്കുന്ന മഞ്ഞൾനിറത്തിലുള്ള കിടക്കയിൽ, ജീവനറ്റ് കിടക്കുകയായിരുന്നു അവർ. വീട്ടുജോലിക്കാരി രാവിലെ ചായയുമായി വിളിച്ചപ്പോൾ, ഭാസ്കര കാരണവർ എഴുന്നേറ്റില്ല. അവർ തൊട്ടപ്പോഴാണ്, ആ ശരീരം തണുത്തുറഞ്ഞതാണെന്ന് മനസ്സിലായത്. മുളകുപൊടിയുടെ മൂർച്ചയുള്ള ഗന്ധം മുറിയിൽ നിറഞ്ഞിരുന്നു—ഒരു മോഷണശ്രമത്തിന്റെ അവശേഷിപ്പാണോ? ആദ്യം എല്ലാവരും അങ്ങനെയാണ് കരുതിയത്.
പക്ഷേ, നാല് ദിവസത്തിനുള്ളിൽ കേസ് തലകീഴായി മറിഞ്ഞു. കൊലപാതകി, ഭാസ്കര കാരണവരുടെ മകന്റെ ഭാര്യ ഷെറിനാണെന്ന് പൊലീസ് കണ്ടെത്തി. 2009 നവംബർ 12-ന് ഷെറിൻ അറസ്റ്റിലായി. 15 വർഷവും 8 മാസവും കഴിഞ്ഞ്, ഇപ്പോൾ അവർ ജയിൽമോചിതയാവുകയാണ്. ആരാണ് ഈ ഷെറിൻ? എന്താണ് ഈ കൊലപാതകത്തിന് പിന്നിലെ കഥ? കാരണവേഴ്സ് വില്ലയുടെ മുറികളിൽ മറഞ്ഞിരിക്കുന്ന രഹസ്യങ്ങളിലേക്ക്, ഒരു മടക്കയാത്ര.

ഷെറിൻ: ഒരു ജീവിതത്തിന്റെ തുടക്കം
കൊല്ലം പത്തനാപുരത്തെ ഒരു സാധാരണ കുടുംബത്തിൽ, മിടുക്കിയായി ജനിച്ചവളാണ് ഷെറിൻ. പഠനത്തിലും രൂപത്തിലും ഒരുപോലെ തിളങ്ങിയ ഷെറിൻ, ഡിഗ്രി പഠനം പൂർത്തിയാക്കിയപ്പോൾ, ഒരു കല്യാണാലോചന അവളെ തേടിയെത്തി—ഭാസ്കര കാരണവരുടെ മകൻ ബിനു പീറ്ററിന്റെ. പക്ഷേ, ഇത് ഒരു സാധാരണ വിവാഹാലോചനയായിരുന്നില്ല. ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്ന ബിനുവിനെ നോക്കാൻ ഒരു പരിചാരകയെ കൂടി ആഗ്രഹിച്ചാണ് ഭാസ്കര കാരണവർ ഷെറിനെ തേടിയെത്തിയത്. സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന ഷെറിന്റെ കുടുംബത്തിന്, ഈ ആലോചന ഒരു സുവർണാവസരമായി തോന്നി. 2001 മെയ് 21-ന്, ഷെറിന്റെ വിവാഹം നടന്നു.
അമേരിക്കയിലേക്കുള്ള യാത്രയും തിരിച്ചടിയും

വിവാഹത്തിന് ശേഷം, ഷെറിനും ബിനുവും ഭാസ്കര കാരണവരോടൊപ്പം അമേരിക്കയിലേക്ക് പറന്നു. അവിടെ, ഷെറിൻ ഒരു ചെറിയ ജോലി സ്വന്തമാക്കി. ഒരു കുഞ്ഞും ജനിച്ചു. പക്ഷേ, 2006-ൽ ഷെറിന്റെ ജീവിതം തലകീഴായി. ജോലിസ്ഥലത്ത് മോഷണം ആരോപിക്കപ്പെട്ട് അവർ പുറത്താക്കപ്പെട്ടു. ഈ സംഭവം ഭാസ്കര കാരണവരെ ചൊടിപ്പിച്ചു. ഷെറിനെയും ബിനുവിനെയും അവർ നാട്ടിലേക്ക് മടക്കി അയച്ചു.
കാരണവേഴ്സ് വില്ല: ഒരു ഒറ്റപ്പെട്ട ജീവിതം
നാട്ടിലെത്തിയ ഷെറിൻ, കാരണവേഴ്സ് വില്ലയിൽ, ആഡംബരത്തിന്റെ തണലിൽ, എന്നാൽ ഒറ്റപ്പെടലിന്റെ നടുവിൽ ജീവിച്ചു. ഭർത്താവ് ബിനു പൂർണ ആരോഗ്യവാനല്ല, കുഞ്ഞ് ചെറുതാണ്, വീട്ടിൽ വേലക്കാരികൾ മാത്രം. 2006-ലെ ആ കാലം, വാട്സാപ്പിന്റെയോ ഇൻസ്റ്റാഗ്രാമിന്റെയോ യുഗമല്ല. പക്ഷേ, ഓർക്കുട്ട് എന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ഷെറിന് പുതിയ ലോകം തുറന്നു. ഓർക്കുട്ടിലൂടെ കിട്ടിയ സുഹൃത്തുക്കൾ, ഷെറിന്റെ ജീവിതത്തിലേക്ക് കടന്നുവന്നു. ചിലർ രാത്രിയും പകലും കാരണവേഴ്സ് വില്ലയിൽ എത്തി. അമേരിക്കയിൽ നിന്ന് ഭാസ്കര കാരണവർ അയച്ചിരുന്ന പണം, ഷെറിന്റെ ആർഭാട ജീവിതത്തിന് ഇന്ധനമായി.
വൈരാഗ്യത്തിന്റെ തീ

2009-ൽ ഭാസ്കര കാരണവർ നാട്ടിലേക്ക് മടങ്ങിയെത്തി. മരുമകളുടെ വഴിവിട്ട ജീവിതം കണ്ട്, അവർക്ക് ദേഷ്യം തോന്നി. ഒരിക്കൽ, ഒരു സുഹൃത്തിനൊപ്പം, ഷെറിനെ ഉപദേശിക്കാൻ ശ്രമിച്ചു. "ഡാഡി, ഡാഡിയുടെ കാര്യം നോക്കിയാൽ മതി. എനിക്കറിയാം എന്റെ ജീവിതം!"—ഷെറിന്റെ മറുപടി അലർച്ചയായിരുന്നു. ഈ സംഭവം, ഭാസ്കര കാരണവരെ കൂടുതൽ പ്രകോപിപ്പിച്ചു. അവർ, ബിനുവിന്റെയും ഷെറിന്റെയും പേര് എഴുതിയിരുന്ന വിൽപത്രം റദ്ദാക്കി.
ഈ തീരുമാനം, ഷെറിന്റെ ഉള്ളിൽ വൈരാഗ്യത്തിന്റെ തീ കോരിയിട്ടു. 65-കാരനായ ഭർതൃപിതാവിനെ ഇല്ലാതാക്കാനുള്ള ഒരു ഗൂഢാലോചനയിലേക്ക് അവൾ നീങ്ങി.
കൊലരാത്രി: ഒരു ഗൂഢാലോചന
ഷെറിന്റെ അന്നത്തെ കാമുകൻ, കുറിച്ചി സ്വദേശി ബാസിത് അലി, ആയിരുന്നു ഈ പദ്ധതിയിലെ പ്രധാന കണ്ണി. 2009 നവംബർ 7-ന് രാത്രി, ബാസിത് അലിയും സുഹൃത്തുക്കളായ നിതിനും ഷാനു റഷീദും കാരണവേഴ്സ് വില്ലയിലെത്തി. ഷെറിൻ തന്നെ വാതിൽ തുറന്നു. മുകളിലെ നിലയിൽ ഉറങ്ങുകയായിരുന്ന ഭാസ്കര കാരണവരെ, ഷെറിൻ ക്ലോറോഫോം ഉപയോഗിച്ച് മയക്കി. ബാസിതും കൂട്ടാളികളും ചേർന്ന്, തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി.
മോഷണം നടന്നതായി തോന്നിക്കാൻ, മുറിയിലും കട്ടിലിലും മുളകുപൊടി വിതറി. ബാസിതും കൂട്ടരും മടങ്ങി. ഷെറിൻ, ഒന്നും സംഭവിക്കാത്തതുപോലെ, താഴത്തെ നിലയിലെ മുറിയിൽ പോയി ഉറങ്ങി. രാവിലെ, വേലക്കാരി ഭാസ്കര കാരണവർ മരിച്ചതായി അറിയിച്ചപ്പോൾ, ഷെറിൻ പൊട്ടിക്കരഞ്ഞു. പൊലീസിനെ വിളിച്ചു, സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകി—ഒരു നാടകം, തികഞ്ഞ അഭിനയം.
പാളിയ തന്ത്രവും പൊലീസിന്റെ കണ്ണും
"മോഷണത്തിനിടെ കള്ളൻ കൊലപ്പെടുത്തിയതാണ്," ഷെറിൻ പൊലീസിനോട് പറഞ്ഞു. ഒന്നാം നിലയിലെ ജനലിലൂടെ കള്ളൻ കയറിയതാകാമെന്നും, ഔട്ട്‌ഹൗസിലെ ഏണി ഉപയോഗിച്ചതാകാമെന്നും അവൾ കഥ മെനഞ്ഞു. പക്ഷേ, പൊലീസിന്റെ കണ്ണുകൾ അത്ര എളുപ്പം വഞ്ചിക്കപ്പെട്ടില്ല.
ഔട്ട്‌ഹൗസിലെ ഏണി പരിശോധിച്ചപ്പോൾ, അത് പൊടിപിടിച്ച് കിടക്കുന്നു. അടുത്തിടെ ആരും ഉപയോഗിച്ച ലക്ഷണമില്ല. വീട്ടിലെ രണ്ട് വലിയ നായ്ക്കൾ, ആ രാത്രി കുരച്ചില്ലെന്ന് അയൽവാസികൾ പറഞ്ഞു. വേലക്കാരി, രാവിലെ താൻ എത്തിയപ്പോൾ നായ്ക്കൾ

 മയങ്ങിക്കിടക്കുകയായിരുന്നുവെന്ന് മൊഴി നൽകി. ആരോ നായ്ക്കളെ മയക്കിയിരിക്കണം.
ഷെറിന്റെ ഫോൺ രേഖകൾ പരിശോധിച്ചപ്പോൾ, ഒരു നമ്പറിലേക്ക് ഒരാഴ്ചയ്ക്കിടെ 55 തവണ വിളിച്ചതിന്റെ തെളിവ് ലഭിച്ചു—ബാസിത് അലിയുടെ നമ്പർ! മുറിയിലെ വാതിൽപ്പിടിയിൽ ഒരു പുരുഷന്റെ വിരലടയാളവും കണ്ടെത്തി. മൂന്നാം ദിവസം, ഷെറിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോൾ, കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. രണ്ട് ദിവസത്തിനകം, ബാസിതും കൂട്ടാളികളും ഗോവയിൽ നിന്ന് പിടിയിലായി.

നീതിയുടെ വിധി

2011 ജനുവരി 11-ന്, മാവേലിക്കര അതിവേഗ കോടതി ഷെറിന് ജീവപര്യന്തവും 85,000 രൂപ പിഴയും വിധിച്ചു. ബാസിത് അലിക്കും കൂട്ടാളികൾക്കും ഇരട്ട ജീവപര്യന്തം. 15 വർഷവും 8 മാസവും കഴിഞ്ഞ്, ഷെറിൻ ഇപ്പോൾ മോചിതയായിരിക്കുന്നു. പക്ഷേ, ബാസിതും കൂട്ടാളികളും ഇപ്പോഴും ജയിലിൽ. ഇരട്ട ജീവപര്യന്തം കാരണം, അവർക്ക് ഇനിയും 13 വർഷമെങ്കിലും ജയിലിൽ കഴിയണം.

കാരണവേഴ്സ് വില്ലയുടെ ശാന്തത

ഇന്ന്, കാരണവേഴ്സ് വില്ല ശൂന്യമാണ്. ആർഭാടവും രഹസ്യങ്ങളും നിറഞ്ഞ ആ വീട്, കൊലപാതകത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ടു. ഷെറിന്റെ മകനും ഭർത്താവും ബന്ധുക്കൾക്കൊപ്പം അമേരിക്കയിലേക്ക് പോയി. കൊലപാതക സമയത്ത് നാല് വയസ്സുണ്ടായിരുന്ന ആ കുഞ്ഞിന് ഇപ്പോൾ ഇരുപതിനടുത്ത് പ്രായം. ജയിൽ ഉദ്യോഗസ്ഥർ പറയുന്നു, ഷെറിനെ തേടി ആരും ജയിലിലെത്തിയില്ല.
ഷെറിന്റെ ജീവിതം—ആർഭാടം, വഴിവിട്ട പ്രണയം, ക്രൂരത—ചെറിയനാടിന്റെ ചരിത്രത്തിൽ ഒരു ഇരുണ്ട അധ്യായമായി. കാരണവേഴ്സ് വില്ലയുടെ മൗനം

ഇടത് വലത് മുന്നണികളുടെ ദുർഭരണം ചിറക്കരയുടെ വികസനത്തെ തകർത്തു -എസ്. പ്രശാന്ത്.

 

ഇടത് വലത് മുന്നണികളുടെ  ദുർഭരണം ചിറക്കരയുടെ വികസനത്തെ തകർത്തു -എസ്. പ്രശാന്ത്.

ചാത്തന്നൂർ : ഇടത് വലത് മുന്നണികളുടെ അഴിമതി നിറഞ്ഞ ദുർഭരണം ചിറക്കരപഞ്ചായത്തിന്റെ വികസനത്തെ തകർത്തുവെന്ന്
 ബിജെപി കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌  എസ്. പ്രശാന്ത് പറഞ്ഞു.ബിജെപി ചിറക്കര പഞ്ചായത്തിലേക്ക് നടത്തിയ മാർച് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. പഞ്ചായത്ത്‌ രൂപീകരണ കാലഘട്ടം മുതൽ വീതം വച്ച് ഭരിക്കുന്ന ഇടത് മുന്നണിയും ഇപ്പോൾ തട്ടികൂട്ടി ഉണ്ടാക്കിയ യു ഡി എഫ് ഭരണ സമിതിയും വിവിധ പദ്ധതികളിലൂടെ ലക്ഷകണക്കിന് രൂപയുടെ അഴിമതിയാണ് നടത്തിയിട്ടുള്ളത്.
കൊല്ലത്തിന്റെ നെല്ലറയായ
പോളച്ചിറ ഏലായുടെ വികസനത്തിനും കൃഷിയ്ക്കും വേണ്ടി നടപ്പാക്കിയ പദ്ധതി കൾ പൂർത്തിയാക്കാതെ ഫണ്ട് മാറിയെ ടുക്കുന്ന ഗുരുതര സ്ഥിതി വിശേഷമാണ് 
നിലവിലുള്ളത്. അഴിമതി നടത്താൻ വേണ്ടി പോളച്ചിറ ഏലയിലെ നെൽകൃഷിയെ പഞ്ചായത്ത്‌ അധികൃതർ ദുരുപയോഗം ചെയ്യുകയാണ്‌ എന്നും അദ്ദേഹം പറഞ്ഞു. ചിറക്കര പഞ്ചായത്തിന്റെ കാർഷിക, ടൂറിസം വികസനത്തിനായി  പദ്ധതി തയ്യാറാക്കി  കേന്ദ്രസർക്കാരിനെ സമീപിക്കുമെന്നും എസ്. പ്രശാന്ത് പറഞ്ഞു. ജില്ലാ ട്രഷറർ സി. രാജൻപിള്ള
മുഖ്യ പ്രഭാഷണം നടത്തി.നെടുങ്ങോലം എര്യ പ്രസിഡന്റ്‌ ദേവിദാസ് അധ്യക്ഷത വഹിച്ചു, മണ്ഡലം ജനറൽ സെക്രട്ടറി.മൈലക്കാട് രഞ്ജിത്
ഗ്രാമ പഞ്ചായത്ത്‌ അംഗങ്ങളായ എൽ. രാഗിണി, ഉണ്ണിരതീഷ്, മണ്ഡലം വൈസ് പ്രസിഡന്റ്‌ നവീൻ. ജി. കൃഷ്ണ,സെക്രട്ടറിമാരായ റോയ് നെടുങ്ങോലം,മുരളീധരൻ,ബൈജു മീനാട് എന്നിവർ സംസാരിച്ചു.
ചിറക്കര ഏരിയ പ്രസിഡന്റ്‌.. വിനയകുമാർ സ്വാഗതവുംജനറൽ സെക്രട്ടറി സന്തോഷ്‌ ബാബു കാട്ടിക്കട നന്ദിയും പറഞ്ഞു.
ഫോട്ടോ : ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ എസ്. പ്രശാന്ത് ഉത്ഘാടനം ചെയ്യുന്നു.

മണിയംകുളം യു.പി സ്കൂളിൽ ജന്മഭൂമി അമൃതം മലയാളം പദ്ധതിയ്ക്ക് തുടക്ക മായി

മണിയംകുളം യു.പി സ്കൂളിൽ 
ജന്മഭൂമി അമൃതം മലയാളം പദ്ധതിയ്ക്ക് തുടക്ക മായി
പരവൂർ : പൊഴിക്കര കോങ്ങാൽ 
മണിയംകുളം യു.പി സ്കൂളിൽ 
ജന്മഭൂമി അമൃതം മലയാളം പദ്ധതി ബിജെപി തിരുവനന്തപുരം മേഖല അധ്യക്ഷൻ ബി. ബി. ഗോപകുമാർ മുതിർന്ന അധ്യാപിക ജപ.എമ്മിന് നൽകി ഉത്ഘാടനം ചെയ്തു. അധ്യാപികമാരായ ദിന. എസ്, പ്രിജി.പി. ജി, ദിവ്യ. സി. വി, ബിനു. പി, മേരിഷൈനി. ജെ, മായദേവി. എൻ. ജി, ബിജെപി മണ്ഡലം പ്രസിഡന്റ്‌ പ്രദീപ്‌. ജി. കുറുമണ്ഡൽ, സെക്രട്ടറി റോയ് നെടുങ്ങോലം, ജന്മഭൂമി ഏജന്റ് ഗോപാലകൃഷ്ണകുറുപ്പ്, ലേഖകൻ അരുൺസതീശൻ എന്നിവർ നേതൃത്വം നൽകി.

Tuesday, 29 July 2025

പെരുബുഴ യക്ഷികാവ് ക്ഷേത്രത്തിലെ വിഗ്രഹത്തിൽ അണിഞ്ഞിരുന്ന കിരീടവും സ്വർണ്ണപ്പൊട്ടും മോഷ്ടിച്ച പൂജാരി പിടിയിൽ

പരവൂർ: പെരുബുഴ  യക്ഷികാവ് ക്ഷേത്രത്തിലെ  വിഗ്രഹത്തിൽ അണിഞ്ഞിരുന്ന 
കിരീടവും സ്വർണ്ണപ്പൊട്ടും മോഷ്ടിച്ച പൂജാരി പിടിയിൽ. കിഴക്കനേല 
പുതിയിടത്ത് ഇല്ലത്തിൽ ഗോവിന്ദൻ നബൂതിരിയുടെ മകൻ
 മകൻ ഈശ്വരൻ നബൂതിരി (42) യെയാണ് പരവൂർ പോലീസ് 
 അറസ്റ്റു ചെയ്തത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്. കഴിഞ്ഞ പതിനൊന്ന് മാസമായി പെരുബുഴ  യക്ഷികാവ് ക്ഷേത്രത്തിലെ പൂജാരിയായ ഈശ്വരൻ നബൂതിരി ഉത്സവസമയത്ത് ക്ഷേത്ര ഭരണ സമിതി വിഗ്രഹങ്ങളിൽ ചാർത്തുന്നതിനായി ഏല്പിച്ച അഞ്ച് കിരീടവും സ്വർണ്ണപൊട്ടുകളും പല ഘട്ടങ്ങളായി മുറിച്ച് വില്ക്കുകയും പകരം അതേ രൂപത്തിലുള്ളവ നിർമ്മിച്ച് ശ്രീകോവിലിനുള്ളിൽ സൂക്ഷിക്കുകയായിരുന്നു. 
ക്ഷേത്രത്തിലെ ഭരണമാറ്റത്തെ തുടർന്ന് പഴയ ഭരണസമിതി അംഗങ്ങൾ സ്വർണ്ണാഭരണങ്ങൾ പുതിയ സമിതിയ്ക്ക് കൈറുന്നതിനായി പൂജരിയുടെ അടുത്ത് 
ചോദിക്കുകയും തുടർന്ന് ഉണ്ടായ തർക്കത്തിൽ കീരീടങ്ങൾ അടക്കമുള്ള 20 പവൻ ക്ഷേത്രത്തിൽ നിന്നും പല ഘട്ടങ്ങളായി കടത്തിയതായി സമ്മതിക്കുകയും ഭരണസമിതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ക്ഷേത്രത്തിൽ നിന്ന് തന്നെ ഈശ്വരൻ നബൂതിരിയെ പരവൂർ പോലീസ് അറസ്റ്റ് ചെയ്തു സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചു വിറ്റതായും പകരം ഡ്യൂപ്ളിക്കേറ്റ് ഉണ്ടാക്കി വച്ചതായും പോലീസിന്റെ ചോദ്യം ചെയ്യലിൽ പുജാരി സമ്മതിച്ചു പരവൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു പ്രതിയെ കേ
കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.കൂടുതൽ അന്വേഷണത്തിനും തൊണ്ടി മുതൽ കണ്ടെത്തുന്നതിനും പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് പറഞ്ഞു.

Monday, 28 July 2025

പോളച്ചിറ ഏലായിൽ മീനാട് പാലത്തിന് സമീപം ഊരാളുങ്കൽ സൊസൈറ്റിസ്ഥാപിക്കുന്ന കോ ൺക്രീറ്റ് മിക്സിംഗ് യൂണിറ്റിനെതിരെ തദ്ദേശവാസികളുടെ പ്രതിഷേധം ശക്തമാ വുകയാണ്.

ചാത്തന്നൂർ: പോളച്ചിറ ഏലായിൽ മീനാട് പാലത്തിന് സമീപം ഊരാളുങ്കൽ സൊസൈറ്റി
സ്ഥാപിക്കുന്ന കോ ൺക്രീറ്റ് മിക്സിംഗ് യൂണിറ്റിനെതിരെ 
തദ്ദേശവാസികളുടെ പ്രതിഷേധം ശക്തമാ വുകയാണ്. പാരിസ്ഥിതിക പ്രശ്‌നങ്ങളും പരിസരവാസികൾക്ക് ആരോഗ്യപ്രശ്ന ങ്ങളും ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് മിക്സിംഗ് പ്ലാന്റിനെതിരേ പ്രതിഷേധം ഉ യരുന്നത്. മീനാട് പാലം മുതൽ കോട്ടേ ക്കുന്ന് ക്ഷേത്രം വരെയുള്ള അര കിലോമീ റ്റർ ദൂരത്തിൽ ഒരു കോൺക്രീറ്റ് മിക്സിങ് പ്ലാന്റും നാല് ക്രഷർ യൂണിറ്റുകളും രണ്ട് ഇഷ്ടിക കമ്പനികളും പ്രവർത്തിക്കുന്നുണ്ട്. ഇതിനു പുറമെയാണ് പുതിയ കോൺക്രീറ്റ് മി ക്സിംഗ് പ്ലാന്റ് സ്ഥാപിക്കാനുള്ള നിർമാ ണ പ്രവർത്തനങ്ങൾ നടക്കുന്നത്. കൊല്ലം ജില്ലയിലെ ഏറ്റവും വലിയ നെൽ കൃഷിപ്പാടമാണ് പോളച്ചിറ ഇരിപ്പൂ കൃഷി നടക്കു ന്ന ഇ ഏലയ്ക്ക് 1500 ഏക്ക റോളമാണ് ഇതെി ൻ്റ വിസ്‌തൃതി. പ്രധാന പ്രകൃതിദത്ത മത്സ്യ ഉല്‌പാദന കേന്ദ്രമാ ണ് ഈ ഏല. സൈബീരിയ തുടങ്ങിയ വി ദുരവിദേശരാജ്യങ്ങളിൽ നിന്നുവരെ ദേശാടന പക്ഷികൾ എത്തുകയും പ്രജനനം നടത്തുന്ന ദേശാടന പക്ഷി സങ്കേതം കൂടിയാണ്. ടന പക്ഷികൾ എത്തുകയും പ്രജനനം നടത്തുന്ന ദേശാടന പക്ഷി സങ്കേതം കൂടിയാണ് പോളച്ചിറ.

നവംബർ പകുതിയോടെ എത്തിച്ചേരുന്ന ദേശാടന പക്ഷികൾ ഫെബ്രുവരിയോടെ യാണ് മടങ്ങി പോകുന്നത്. പക്ഷി നിരീ ക്ഷകരുടെ പ്രധാന താവളം കൂടിയാണ് ഈ പ്രദേശം. ക്രഷർ യൂണിറ്റുകളുടെ പ്ര വർത്തനം തുടങ്ങിയതോടെ ശക്തമായ പാരിസ്ഥിതിക പ്രശ്‌നങ്ങളും ഉണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പൊടി പട 
ലങ്ങളും മാലിന്യങ്ങളും അടിഞ്ഞു കൂടി നെൽകൃഷിയെയും മത്സ്യസമ്പത്തിനെ യും സാരമായി ബാധിച്ചു തുടങ്ങി.

പോളച്ചിറ ഏലയുടെ
ചുറ്റുമുള്ള ക്ഷീരകർഷകർക്ക് കന്നുകാലികളെ പോളച്ചിറയിൽ മേയാൻ വിടാനോ പോളച്ചിറയിലെ പുല്ല് അരിഞ്ഞു കൊടുക്കാനോ പറ്റാത്ത അവസ്ഥയായി. പരിസ്ഥിതി പ്രത്യാഘാതങ്ങൾ ദേശാടന പക്ഷികളെയും ബാധിച്ചു തുടങ്ങി.സ്വകാര്യ കമ്പനിയുടെ നാല് ക്രഷർ യൂണിറ്റുകളിൽ രണ്ടെണ്ണം ചാത്തന്നൂർ പഞ്ചായത്തിലും 
കമ്പനിയുടെ നാല് ക്രഷർ യൂണിറ്റുകളിൽ രണ്ടെണ്ണം ചാത്തന്നൂർ പഞ്ചായത്തിലും രണ്ട് ക്രഷർ യൂണിറ്റുകളും ഒരു കോൺക്രീറ്റ് മിക്സിങ് പ്ലാന്റ്
ചിറക്കര പഞ്ചായത്തിലുമാണ്.
ചിറക്കര പഞ്ചായത്തിൽ പ്രവർത്തിക്കുന്ന യൂണിറ്റുകൾക്ക് പഞ്ചായത്തിന്റ ലൈസൻസ് ഇല്ല
ഇതിനു പുറമെ പരമ്പരാഗതമായി ഉണ്ടാ യിരുന്ന ചുടുകട്ട കമ്പനികളുടെ പുകയും കൂടിയായതോടെ പ്രദേശത്തെ ജനങ്ങൾ ക്ക് തീരാദുഃഖമാണ് സമ്മാനിക്കുന്നത്.
ചിറക്കര പഞ്ചായത്ത് പരിധിയിൽ കട്ടചൂള പ്രവർത്തിച്ചു വന്നിരുന്ന സ്ഥലത്താണ് കോൺക്രീറ്റ് മിക്സിംഗ് പ്ലാൻ്റിന്റെ നിർമ്മാണപ്രവർത്തികൾ നടക്കുന്നത്. പഞ്ചായത്ത് മിക്സിംഗ് പ്ലാൻ്റിന് ലൈസൻസ് നല്കിയിട്ടില്ലെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സുജയ്‌കുമാർ പറഞ്ഞു.ഇ ത്തിക്കരയാറിൻ്റെ തീരമായ ഇവിടം പരി സ്ഥിതി ലോല പ്രദേശവുമാണ്. അത് കൊണ്ട് തന്നെ ഇവിടെ നിർമാ ണപ്രവർത്തികൾക്ക് പരിസ്ഥിതി മന്ത്രാലയത്തിന്റ അനുമതി അനിവാര്യമാണ്.
എന്നാൽ ഇതെല്ലാം കാറ്റിൽ പറത്തിയാണ് കോൺക്രീറ്റ് മിക്സ‌സിംഗ് പ്ലാൻ്റ് കൂടി പ്രദേശത്ത് സ്ഥാപിക്കുന്നത്. ഇതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭമാണ് ഉയരുന്നത്. മിക്സ‌ിംഗ് പ്ലാൻ്റിന് അനുമതി നല്ക രുതെന്നാവശ്യപ്പെട്ട് ചാത്തന്നൂർ ഗ്രാമപഞ്ചായത്തംഗവും ബിജെപി നേതാവുമായ ബീന രാജൻ്റെ നേതൃത്വത്തിൽ പരിസരവാസികൾ ചിറക്കര പഞ്ചായത്തിന് നിവേദനം നൽകിയിട്ടുണ്ട്. പഞ്ചായ ത്തിന്റ അനുമതിയോടെയല്ല നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്നാണ് ചി റക്കര ഗ്രാമപഞ്ചായത്തിൻ്റെ വിശദീകര ണം.

Saturday, 26 July 2025

റിസോർട്ട് മാലിന്യങ്ങൾ പേറി പരവൂർ കായൽ നാറുന്നു നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.

റിസോർട്ട്  മാലിന്യങ്ങൾ പേറി പരവൂർ കായൽ നാറുന്നു നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.

പരവൂർ:   ഗ്രാമീണതയുടെ ഭംഗി ആസ്വദിക്കാൻ  പരവൂർ കായലിന്റെ തീരങ്ങളിൽ സഞ്ചാരികൾക്കായി ഒരുങ്ങി നില്ക്കുന്ന സ്വകാര്യ റിസോർട്ടുകളിലെ മാലിന്യങ്ങൾ കായലിനെ മാലിന്യ വാഹികളാക്കി മാറ്റുന്നു. കായലോരത്തും കായലുകളിലെ ചെറുദ്വീപുകളിലുമായി സഞ്ചാരികളെ ആകർഷിക്കും വിധമാണ് പല റിസോർട്ടുകളുടെയും നിർമ്മാണം
നടത്തിയിരിക്കുന്നത്.എന്നാൽ ഇവിടെ നിന്നുള്ള കക്കൂസ് മാലിന്യങ്ങളുൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളുന്നത് കായലിലേക്കാണെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. 
പരവൂർ കായലിൽ വന്ന് ചേരുന്ന ചെറു തോടുകളും ഇത്തിക്കരയാറിലും
സ്വകാര്യ റിസോർട്ടുകളിലെ മാലിന്യങ്ങൾ തള്ളുന്നതിനുള്ള പ്രധാന ഇടങ്ങളായി മാറുന്നത്. മയ്യനാട് കൊട്ടിയം ഭാഗത്ത് 
മയ്യനാട് കായലിലേക്ക് വന്ന് ചേരുന്ന ചെറു അരുവികൾ പലതും മാലിന്യ വാഹിയായി മാറികഴിഞ്ഞു പരമ്പരാഗത മത്സ്യത്തൊഴിലാളികളടക്കം തിങ്ങിപ്പാർക്കുന്ന പ്രദേശമാണ്  കായലോര മേഖലകൾ. റിസോർട്ടുകളിലെ മാലിന്യങ്ങൾ തള്ളുന്നത് പതിവായതോടെ കയലുകളിൽനിന്ന് സുലഭമായി ലഭിച്ചിരുന്ന പല മത്സ്യങ്ങളും ഇന്ന് ഈ കായലുകളിൽ നിന്ന് ലഭിക്കുന്നില്ല. ചെറു ദ്വീപുകളിലടക്കം അനധികൃതമായി പ്രവർത്തിക്കുന്ന റിസോർട്ടുകളിലെ ചീഞ്ഞഴുകിയ ഭക്ഷണ പദാർത്ഥങ്ങളും മുറികളും കക്കൂസുകളും വൃത്തിയാക്കുന്നതിനായി ഉപയോഗിക്കുന്ന രാസപദാർത്ഥങ്ങളുടെ അവശിഷ്ടങ്ങളും  അടക്കം കായലോരത്ത് തള്ളുന്നത് പതിവാണ്.  
ഇത് മൂലം
കായലോരത്ത് താമസിക്കുന്നവർ രൂക്ഷമായ ദുർഗന്ധമാണ് അനുഭവിക്കുന്നത്. 
കൂടാതെ ടാങ്കർ ലോറി കളിൽ കക്കൂസ് മാലിന്യങ്ങളും ഇവിടെ  തള്ളുന്നുണ്ട്.  കായലുകളുമായി ബന്ധപ്പെട്ട് കിടക്കുന്ന തോടുകളും നിരവധിയാണ്. ഈ തോടുകളെ പ്രാഥമിക കാര്യങ്ങൾക്കും മറ്റുമായി നിരവധി ആളുകളാണ് ആശ്രയിക്കുന്നത്. രാസ പദാർത്ഥങ്ങൾ കലർന്ന മാലിന്യങ്ങൾ തോടുകളിലും മറ്റും കെട്ടി കിടക്കുന്നത് മൂലം ഈ പ്രദേശത്തെ ജല സ്രോതസ്സുകളിൽ ഇറങ്ങുന്നവർക്ക് ത്വക്ക് രോഗങ്ങൾ അടക്കമുള്ള അസുഖങ്ങൾ ഉണ്ടാകുന്നു. സ്വകാര്യ റിസോർട്ടുകളിൽ നിന്ന് കായലിലേക്ക് മാലിന്യം തള്ളുന്നത് തടയണം എന്ന വർഷങ്ങളായുള്ള മത്സ്യത്തൊഴിലാളികൾ ഉൾപ്പെടെയുള്ള തീരത്തെ ജനങ്ങളുടെ ആവശ്യം അധികൃതർ കണ്ടില്ലെന്ന് നടിക്കുന്നതിന് എതിരെ പ്രതിഷേധം ശക്തമാണ്. വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വരും ദിവസങ്ങളിൽ ശക്തമായ പ്രക്ഷോഭ സമരങ്ങൾക്ക് തയ്യാറെടുക്കുകയാണ് ജനങ്ങൾ.

മാലിന്യ സംസ്കാരമാണ് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം, അതിനെ നേരിടാനുള്ള പുതിയ സംസ്കാരം കൊണ്ടുവരണം- എ. എൻ. ഷംസീര്‍

മാലിന്യ സംസ്കാരമാണ് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം, അതിനെ നേരിടാനുള്ള പുതിയ സംസ്കാരം കൊണ്ടുവരണം- എ. എൻ. ഷംസീര്‍ 

ചാത്തന്നൂർ : മാലിന്യ സംസ്കാരമാണ് കേരളം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം, അതിനെ നേരിടാനുള്ള പുതിയ സംസ്കാരം കൊണ്ടുവരണമെന്ന് കേരള നിയമസഭാ സ്പീക്കര്‍ എ. എൻ. ഷംസീര്‍ പറഞ്ഞു. ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെ നവീകരിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐക്യദാർഢ്യത്തോടെ നിരവധി വികസന പ്രവർത്തനങ്ങൾ 
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്‌
നടത്തിവരുന്നുണ്ട്. കൂടുതൽ ജനസൗഹൃദം ആകാനും ആളുകൾക്ക് ഏതുസമയം വന്ന് ആവശ്യങ്ങൾ നേടാനും സൗകര്യപ്രദമായ രീതിയിലാണ് ഓഫീസ് മന്ദിരം നിർമ്മിച്ചിരിക്കുന്നത്. മാലിന്യ നിർമാർജനത്തിന് പ്രാധാന്യം നൽകണം. മാലിന്യം ഉത്ഭവ സ്ഥലത്തു തന്നെ സംസ്കരിക്കണം. മാലിന്യ സംസ്കരണവുമായി അനുബന്ധപ്പെട്ട പ്രശ്നം തന്നെയാണ് തെരുവുപട്ടി ശല്യം. കുടിവെള്ള പ്രശ്നവും പ്രാധാന്യമേറിയ ഒന്നാണ്. ഹരിതകർമ്മ സേനയ്ക്ക് കൃത്യമായി സർവീസ് ചാർജ് കൊടുക്കണം. പ്ലാസ്റ്റിക്കിന്റെ ഉപയോഗത്തിൽ കൃത്യമായ കർശനം ബ്ലോക്ക് കൊണ്ടുവരണം എന്നും കഴിവതും അതിന്റെ ഉപയോഗം കുറയ്ക്കുന്ന വഴികൾ കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. പരമാവധി വികസന പ്രവർത്തനങ്ങൾ കൊണ്ടുവരാനും നല്ല രീതിയിൽ പ്രവർത്തനം ഉറപ്പുവരുത്താനും ബ്ലോക്ക് തയ്യാറാവണമെന്നും നവീകരിച്ച കെട്ടിടം വൃത്തിയോടുകൂടി കൊണ്ടുപോകാൻ ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ജി എസ്. ജയലാൽ. എം എൽ എ അധ്യക്ഷത വഹിച്ചു.
അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ
 മൻമഥൻ പി.സി. റിപ്പോർട്ട് അവതരിപ്പിച്ചു.കൊല്ലം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്
ശ്രീജ ഹരീഷ്,  ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ.എം.കെ.ശ്രീകുമാർ 
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്
വൈസ് പ്രസിഡന്റ്‌
 നിർമ്മല വർഗ്ഗീസ് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റുമാരായ
എസ്. അമ്മിണിഅമ്മ, എസ്.കെ.ചന്ദ്രകുമാർ, 
 സജില റ്റി.ആർ, രേഖ എസ്.ചന്ദ്രൻ  എൻ.ശാന്തിനി, ജില്ലാ പഞ്ചായത്ത്‌ അംഗം എ. ആശാദേവി,ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ രോഹിണി,
എൻ.ശർമ്മ, സി.ശകുന്തള, സനിത രാജീവ് എന്നിവർ സംസാരിച്ചു.

ചാത്തന്നൂർ ഗ്രാമപഞ്ചായത്ത്‌ ഇനിവയോജന സൗഹ്യദ പഞ്ചായത്ത്.

ചാത്തന്നൂർ ഗ്രാമപഞ്ചായത്ത്‌ ഇനി
വയോജന സൗഹ്യദ പഞ്ചായത്ത്.

ചാത്തന്നൂർ : ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് വയോജന സൗഹ്യദ പഞ്ചായത്ത്  പ്രഖ്യാപനം ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി  ജെ. ചിഞ്ചുറാണി നിർവ്വഹിച്ചു.
ജി. എസ്. ജയലാൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.
കൊല്ലം ജില്ലാ പഞ്ചായത്ത്
വൈസ് പ്രസിഡന്റ് ശ്രീജ ഹരീഷ്, 
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ.എം. കെ. ശ്രീകുമാർ,
പഞ്ചായത്ത്‌ പ്രസിഡന്റ്‌
എസ്. കെ ചന്ദ്രകുമാർ,
ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത്
വൈസ്പ്രസിഡന്റ് നിർമ്മല വർഗ്ഗീസ്,
ചാത്തന്നൂർ ഗ്രാമപഞ്ചായത്ത്
 വൈസ് പ്രസിഡന്റ്  ഒ. മഹേശ്വരി
ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് 
സെക്രട്ടറി ബിജുകുമാർ എന്നിവർ സംസാരിച്ചു.
ഫോട്ടോ: ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് വയോജന സൗഹ്യദ പഞ്ചായത്ത്  പ്രഖ്യാപനം ക്ഷീര വികസന മൃഗസംരക്ഷണ വകുപ്പ് മന്ത്രി  ജെ. ചിഞ്ചുറാണി നിർവഹിക്കുന്നു.



പിതൃമോക്ഷം തേടി ബലിതർപ്പണം നടത്തി പതിനായിരങ്ങൾ

 പിതൃമോക്ഷം തേടി ബലിതർപ്പണം നടത്തി പതിനായിരങ്ങൾ

കൊല്ലം: മരണമടഞ്ഞ പിതൃക്കളുടെ ആത്മാവിന് ശാന്തി ലഭിക്കാൻ കർക്കടക വാവ് ദിനത്തിൽ ജില്ലയുടെ വിവിധ പിതൃതർപ്പണ കേന്ദ്രങ്ങളിൽ ബലി തർപ്പണം നടത്തി പതിനായിരങ്ങൾ. വെളിയാഴ്ച അർദ്ധരാത്രി മുതൽ തന്നെ വിവിധ സ്‌നാന ഘട്ടങ്ങളിലേക്ക് വിശ്വാസികൾ എത്തിത്തുടങ്ങിയിരുന്നു. ഇന്നലെ പുലർച്ചെ ആരംഭിച്ച ബലിതർപ്പണം ഇന്ന് രാവിലെ സമാപിക്കും.
കൊല്ലം മുണ്ടയ്ക്കൽ പാപനാശനം സ്‌നാനഘട്ടം, തിരുമുല്ലവാരം കടപ്പുറം, അഷ്ടമുടി വീരഭദ്ര സ്വാമി ക്ഷേത്രക്കടവ്, പരവൂർ കോങ്ങാൽ പനമൂട് മഹാദേവ ക്ഷേത്രം എന്നിവിടങ്ങളിൽ പതിനായിരങ്ങളാണ് പിതൃതർപ്പണത്തിന് എത്തിയത്. മയ്യനാട് താന്നി സ്വർഗപുരം ദേവീക്ഷേത്ര ഭരണ സമിതിയുടെ നേതൃത്വത്തിൽ താന്നി കടപ്പുറത്ത് ബലിതർപ്പണ ചടങ്ങുകൾ നടന്നു. മുണ്ടയ്ക്കൽ പാപനാശനം തീരത്ത് മുണ്ടയ്ക്കൽ ഗുരുദേവ മന്ദിരം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഒരുക്കങ്ങൾ നടന്നത്. കരുനാഗപ്പളിയിൽ വിപുലമായ ഒരുക്കങ്ങളാണ് ക്ഷേത്രങ്ങളും കടവുകളും കടൽത്തീരങ്ങളും കേന്ദ്രീകരിച്ച് ഒരുക്കിയിരുന്നത്. മൂക്കുംപുഴ, ചെറിയഴീക്കൽ, ആലപ്പാട് സുബ്രഹ്മണ്യ ക്ഷേത്രം, കുഴിത്തുറ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പൂക്കോട് ക്ഷേത്രം, സ്രായിക്കാട് പശ്ചിമേശ്വരം ക്ഷേത്രം, തേവർകാവ് തുടങ്ങി പത്തോളം ഇടങ്ങളിൾ ബലിതർപ്പണത്തിനുള സൗകര്യങ്ങൾ തയ്യാറാക്കിയിരുന്നു. തൃപ്പാവുമ്പ ക്ഷേത്രം, പുളിക്കാമഠം ക്ഷേത്രം, തുറയിൽകടവ്, കുന്നത്തൂർ പടിഞ്ഞാറേ കല്ലട തിരുവാറ്റ മഹാദേവർ ക്ഷേത്രം, കടപുഴ അമ്പലത്തുംഗൽ മഹാവിഷ്ണു ക്ഷേത്രം, കുന്നത്തൂർ കൊക്കാംകാവ് ഭഗവതിക്ഷേത്രം, ശൂരനാട് വടക്ക് കരിങ്ങാട്ടിൽ ശിവ-പാർവതീ ക്ഷേത്രം, കാഞ്ഞിരത്തുംകടവ് വില്ലാടസ്വാമി ക്ഷേത്രം, പോരുവഴി കുറുമ്പകര ക്ഷേത്രം, നീണ്ടകര പുത്തൻതുറ ആൽത്തറമൂട് മഹാദേവ ക്ഷേത്രം, പൊന്മന കാട്ടിൽ മേക്കതിൽ ക്ഷേത്രം, കുമ്മിൾ മീൻകുട്ടി ക്ഷേത്രം, മൺറോത്തുരുത്ത് വൈകുണ്ഠപുരം ദേവസ്വം അനന്തശയന മഹാവിഷ്ണു ക്ഷേത്രം, പട്ടാഴി കേരള മംഗലം മഹാവിഷ്ണു ക്ഷേത്രം, ആനയടി കാഞ്ഞിരംകടവ് വില്ലാട സ്വാമി ക്ഷേത്രം, പൊഴിക്കര പനമുട്ടിൽ കുടുംബ മഹാദേവ ക്ഷേത്രം, പുതിയകാവ് ശ്രീനീലകണ്ഠ തീർത്ഥപാദാശ്രമം. ആര്യങ്കാവ് ധർമ്മശാസ്താ ക്ഷേത്രം, പാലരുവി ജലപാതം, ഉറുകുന്ന് ദേവീക്ഷേത്രം തുടങ്ങി എല്ലായിടത്തേക്കും പിതൃക്കളെ അന്നമുട്ടാൻ ഉറ്റവരെത്തിയിരുന്നു. ജില്ലയുടെ കിഴക്കൻ മേഖലയിലും ക്ഷേത്രങ്ങളിൽ ബലിതർപ്പണ ചടങ്ങുകൾക്ക് വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരുന്നത്.

Friday, 25 July 2025

പ്രഹസനമായി പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളിലെ കുഴിയടപ്പ്.

പ്രഹസനമായി പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളിലെ കുഴിയടപ്പ്.

@ ആരോട് ചോദിക്കാൻ  ആരു പറയാൻ

ചാത്തന്നൂർ: കോരി ചെരിയുന്ന മഴയത്ത്  തകർന്ന് കിടക്കുന്ന റോഡുകളിൽ പൊതു
മരാമത്ത് വകുപ്പിന്റെ കുഴിയടപ്പ് തകൃതിയായി നടക്കുന്നു. ചാത്തന്നൂർ പൊതുമരാമത്ത് 
സെക്ഷൻ ഓഫീസിന്റെ പരിധിയിലാണ് കുഴിയടപ്പ് എന്ന പേരിൽ ലക്ഷങ്ങൾ 
പൊടിപൊടിക്കുന്നത്. തകർന്ന് കിടക്കുന്ന പരവൂർ - തെക്കും ഭാഗം റോഡിന് പിന്നാലെ ഇന്നലെ മീനാട് പാലമുക്ക് - കാപ്പെക്സ് ജംഗ്ഷൻ റോഡിലാണ് ഇന്നലെ പെയ്ത 
തോരാമഴയിൽ കുഴിയടപ്പ് പ്രഹസനം നടത്തിയത്.
കുഴികളിലെ വെ വെള്ളം കോരിമാറ്റി  ടാർമിശ്രിതം ഇട്ടത്. എന്നാൽ ഈ സമയത്തും മഴ നിറുത്താതെ പെയ്യുന്നുണ്ടായിരുന്നു. റോഡിലെ കുഴികളടയ്ക്കണമെന്ന നാളുകളായുള്ള യാത്രക്കാരുടെ പരാതിയെ തുടർന്നാണ് തിടുക്കപ്പെട്ടു നടപടി. പലയിടത്തും 
മഴയത്ത് അറ്റകുറ്റപ്പണി നടത്തുന്നതിന് എതിരെ നാട്ടുകാർ രംഗത്ത് എത്തിയെങ്കിലും തൊഴിലാളികൾ ഉൾപ്പടെയുള്ളവർ അവഗണിക്കുകയായിരുന്നു. എന്നാൽ ചാത്തന്നൂർ - 
കൊട്ടാരക്കര റോഡിലെയും മറ്റ് ചെറുതും  വലുതുമായ റോഡുകളിലെ കുഴികൾ അടയ്ക്കാൻ നടപടിയായിട്ടില്ല പലയിടത്തും വലിയ  കുഴികൾ  രൂപം കെ
കൊണ്ട്  വെള്ളം നിറഞ്ഞ് കിടക്കുകയാണ്. മഴ കുറയുന്ന മുറയ്ക്ക് അവിടെയും നവീകരണം നടത്തുമെന്നാണ് അധികൃതർ പറയുന്നത്. 
ഫോട്ടോ: പൊതുമരാമത്ത് വകുപ്പ് അധികൃതരുടെ മേൽനോട്ടത്തിൽ കരാറുകാർ കുഴിയടപ്പ് നടത്തുന്നു.

ക്രഷർ യൂണിറ്റിലെ കൺവെയർ ബെൽറ്റിൽ കുരുങ്ങി അന്യ സംസ്ഥാന തൊഴിലാളിയ്ക്ക് ദാരുണാന്ത്യം.

ക്രഷർ യൂണിറ്റിലെ കൺവെയർ ബെൽറ്റിൽ കുരുങ്ങി അന്യ സംസ്ഥാന തൊഴിലാളിയ്ക്ക് ദാരുണാന്ത്യം. 

ചാത്തന്നൂർ : ക്രഷർ യൂണിറ്റിലെ കൺവെയർ ബെൽറ്റിൽ കുരുങ്ങി അന്യ സംസ്ഥാന തൊഴിലാളിയ്ക്ക് ദാരുണാ ന്ത്യം. വെസ്റ്റ് ബംഗാൾ കുച്ച് ബീഹാർ ജില്ലയിൽ നിജത്രാഫ്, ഡാരിപട്ടാനീ 74-ൽ
ഹരികിഷോർ റോയിയുടെ മകൻ ജഗ ബന്ധുറോയ് (34)ആണ് മരിച്ചത്. ഇന്നലെ പകൽ മൂന്ന് മണിയോടെ
പരവൂർ -  ചാത്തന്നൂർ റോഡിൽ മീനാട് പാലത്തിന് സമീപം പ്രവർത്തിക്കുന്ന സരസ്വതി ക്രഷർ യൂണിറ്റിലാണ് അപകടം ഉണ്ടായത്. വൈകുന്നേരം മൂന്ന് മണിയോടെ കറങ്ങി കൊണ്ടിരുന്ന കൂറ്റൻ കൺവെയർ ബെൽറ്റിന്റെ മിഷനറി ഡക്റ്റിൽ വച്ചാണ് അപകടം ഉണ്ടായത് എന്ന് കരുതുന്നു.നിലവിളി കേട്ട് ഓടിയെത്തിയ ഒപ്പം ജോലി ചെയ്തിരുന്ന ജോലിക്കാർ പരിക്കേറ്റു കിടന്നയാളെ കാറിൽ പാരിപ്പള്ളി മെഡിക്കൽ കോളേജ്ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു പരവൂർ പോലിസ് എത്തി മേൽനടപടികൾ സ്വീകരിച്ചു മൃതദേഹം പോസ്റ്റ്‌മാർട്ടത്തിനായി മാറ്റി 

Saturday, 19 July 2025

ചിറക്കരയിൽഅഴിമതിക്ക് രണ്ടു പ്രസിഡന്റ്

ചിറക്കരയിൽ അഴിമതിക്ക് രണ്ടു പ്രസിഡന്റ്

ചാത്തന്നൂർ: ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത്‌ വിഭജിച്ചു കൊണ്ട് ചിറക്കര ഗ്രാമപഞ്ചായത്ത്‌ രൂപീകരിച്ചുവെങ്കിലും വികസനത്തിന്റെ കാര്യത്തിൽ പഞ്ചായത്ത്‌ എങ്ങുമെത്താത്ത അവസ്ഥ യിലാണ്. പൂതക്കുളം, ചാത്തന്നൂർ,
കല്ലുവാതുക്കൽ പഞ്ചായത്തുകളുടെയും
പരവൂർ മുൻസിപ്പാലിറ്റിയുടെയും അതിർത്തി പങ്കിടുന്ന വിശാലമായ ഭൂപ്രദേശമാണ് ചിറക്കര പഞ്ചായത്ത്.കൊല്ലത്തിന്റെ കാർഷിക മേഖലയുടെ നട്ടെല്ല് എന്ന് പറയാവുന്ന പോളച്ചിറ ഏല ഉൾപ്പെടുന്ന ചിറക്കര യിൽ കാർഷിക മേഖലയിൽ നടപ്പിലാക്കാൻ ശ്രമിച്ച പദ്ധതികൾ ഒന്നും തന്നെ പൂർത്തീകരിച്ചില്ല എന്ന് മാത്രമല്ല നടത്തിയ പദ്ധതികൾ എല്ലാം തന്നെ അഴിമതി കൃഷിയായി. ദുക്ഷിച്ചു നാറിയ ഇടത് ഭരണത്തിന് അന്ത്യം കുറിച്ച് കാല് മാറ്റത്തിലൂടെ കോൺഗ്രസിൽ എത്തി പ്രസിഡന്റ്‌ ആയ സിപിഎം വിമത  ടി.ആർ.സജിലയും കോൺഗ്രസ്‌ സംവിധാനവും എല്ലാം അഴിമതിയ്ക്ക് കുപ്രസിദധിയായി  മാറി അവസാനം പഞ്ചായത്ത്‌ മുൻകൈ എടുത്തു നടത്തിയ നെൽകൃഷിയും വെള്ളത്തിലാക്കി സർക്കാർ സബ് സീഡി വീതം വയ്ക്കുന്ന തിരക്കിലാണ് പഞ്ചായത്ത്‌ ഭരണക്കാർ എന്ന് കർഷകർ ആരോപിക്കുന്നു

@ ആദ്യത്തെ രണ്ടര വർഷം ഭരിച്ച ഇടതു മുന്നണി ഭരണവും
സിപിഎം വിമതരെ കൂടെ കൂട്ടി 
തട്ടികൂട്ടി ഉണ്ടാക്കിയ കോൺഗ്രസ്‌ ഭരണവും  പഞ്ചായത്തിന്റെ സമസ്ത മേഖലകളും തകർത്തു പോളച്ചിറയിൽ നെൽകൃഷിയും  മത്‍സ്യകൃഷിയും മുടങ്ങി ചിറക്കര ഉളിയനാട് കുഴുപ്പിൽ ഏലാകളിൽ കൃഷി മുടങ്ങിയിട്ട് വർഷങ്ങളായി.ചിറക്കര ബ്രാന്റ് അരി ഇറക്കിയിരുന്ന പഞ്ചായത്തിൽ ഇന്ന് ഒരു തരി നെല്ല് ഉത്പാദനം നടക്കുന്നില്ല ഗ്രാമീണറോഡുകൾ തകർന്നു തരിപ്പണമായി, കുടിവെള്ള വിതരണവും ഇ വർഷം നടത്തിയില്ല, തെരുവ് വിളക്കുകൾ കത്തുന്നില്ല പ്രതമികാരോഗ്യ കേന്ദ്രത്തിലും ആയുർവേദ ഹോമിയോ ഹോസ്പിറ്റലിൽ ജീവനക്കാരോ മരുന്നോ ഇല്ല  ഹരിത കർമ്മസേനയെ ദുരുപയോഗം ചെയ്തു
മാലിന്യസംസ്കാരണത്തിൽ അഴിമതി ആരോഗ്യകേരളം പുരസ്‌കാരം വാങ്ങിയ പഞ്ചായത്തിന്റ അവസ്ഥ ഇപ്പോൾ അതീവ ദയനീയം പോളച്ചിറ ഏലായിൽ
ഒരു നെല്ലും ഒരു മീനും പദ്ധതി വഴി മത്‍സ്യ കർഷക പുരസ്‌കാരം വാങ്ങിയ പഞ്ചായത്ത് ഇന്ന് മത്‍സ്യമേഖലയിൽ പിന്നോട്ട് പോയി മത്‍സ്യ കൃഷികൾ മുടങ്ങി നിലവിലുള്ള പഞ്ചായത്ത് പ്രസിഡന്റ് സജിലയുടെ പേരിൽ നിരവധി വിജിലൻസ് അന്വേഷണം നടക്കുന്നു പദ്ധതി നിർവഹത്തിൽ പഞ്ചായത്ത് 
800സ്ഥാനത്തിലേക്ക് കൂപ്പുകുത്തി 
അഴിമതിയെ ചൊല്ലിയും 
 പണപ്പീരിവിനെ ചൊല്ലിയും പ്രസിഡന്റും 
 കോൺഗ്രസ്‌കാരനായ
വൈസ് പ്രസിഡന്റും കോൺഗ്രസ് മെമ്പർമാരും തമ്മിൽ കമ്മിറ്റിയിൽ
വാക്കേറ്റം കയ്യാങ്കളിയിൽ എത്തി പഞ്ചായത്ത്‌ കമ്മിറ്റികൾ നടക്കാത്ത അവസ്ഥയിലാണ്.

 @ സിപിഎം വിമതയായ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി. ആർ. സജില സിപിഐ വേദികളിൽ

സിപിഎമ്മിൽ നിന്നും കൂറുമാറി കോൺഗ്രസ്‌ പിന്തുണയോടെ പ്രസിഡന്റ്‌ ആയ ടി. ആർ. സജിലയും ഒപ്പമുണ്ടായിരുന്ന മെബറും സിപിഐ വേദികളിൽ സജീവമായതാണ് കോൺഗ്രസിനെ വെട്ടിലാക്കിയിരിക്കുന്നത്. സിപിഎം നടപടി യെടുത്ത് പുറത്താക്കിയെങ്കിലും ചിറക്കരയിലെ ഒരു വിഭാഗം സിപിഎം നേതാക്കളുമായി അടുത്ത ബന്ധം പുലർത്തി വന്നിരുന്നു.മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉല്ലാസ് കൃഷ്ണ നെതീരെ പാർട്ടി നടപടിയെടുത്തതോടെയാണ്
ടി. ആർ. സജില വീണ്ടും സിപിഎം നേതൃത്വവുമായി അടുത്തത്. തിരിച്ചെടുക്കാൻ സിപിഎം ലോക്കൽ കമ്മിറ്റി നേതൃത്വം സമ്മതം മൂളി യെങ്കിലും പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പ്  മൂലം നടന്നില്ല. തുടർന്ന്
ജി. എസ്. ജയലാൽ നടത്തിയ ചർച്ച കളുടെ അടിസ്ഥാനത്തിലാണ് സിപിഎമ്മിന്റെ മൗനപിന്തുണയോടെ സിപിഐയിൽ ചേർന്ന് പ്രവർത്തിക്കുന്ന തീരുമാനവുമായി  മുന്നോട്ട് പോകുന്നത്. സർക്കാർ പരിപാടികളിലും സിപിഐയുടെ പരിപാടി കളിലും സജീവമായാത്. സിപിഎം വക്കീൽ കോടതിയിൽ കൂറുമാറിയ മെബർമാർക്ക് എതിരെ മൃദു സമീപനം സ്വീകരിച്ചതാണ് തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ കേസ് തോൽക്കാൻ കാരണം എന്ന് സിപിഎം പ്രവർത്തകർ ആരോപിക്കുന്നു.

@ സിപിഎമ്മിന്റെ പാർട്ടി ഗ്രാമമായിരുന്ന ചിറക്കരയിൽ സിപിഎം കാരിയെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആക്കി തിരിച്ചു വരവിന് ശ്രമിച്ച കോൺഗ്രസ്‌ ഇപ്പോൾ കടുത്ത പ്രതിസന്ധിയിലാണ്.
കോൺഗ്രസ്‌ പിന്തുണയോടെ ഭരിക്കുന്ന പ്രസിഡന്റ്‌ നടത്തുന്ന ചിറക്കര പഞ്ചായത്ത്ഭരണസമിതിയുടെ നഗ്നമായ അഴിമതിയും കോണ്‍ഗ്രസിലെ ഗ്രൂപ്പുപോരും കോൺഗ്രസിനെ വേട്ടയാടുന്നത്. പോളച്ചിറ ഏലയിൽ നടന്ന കൃഷിവെള്ളത്തിലായതിൽ അഴിമതി ആരോപിച്ചു കൊണ്ട് കർഷകർ കോൺഗ്രസ്‌കാരനായ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റിനെതിരെ രംഗത്ത് എത്തിയതാണ് ഇപ്പോൾ വിവാദം ആയിരിക്കുന്നത്.പരമ്പരാഗതവ്യവസായ മേഖലയുടെ തകര്‍ച്ച, അഴിമതി, ക്ഷേമപദ്ധതികളുടെ തകര്‍ച്ച  എന്നിങ്ങനെ ബിജെപി ഉന്നയിക്കുന്ന ജനകീയ വിഷയങ്ങള്‍ക്ക് മറുപടിയില്ലാതെ യുഡിഎഫ് പരുങ്ങലിലാണ്.




സി.വി.പത്മരാജന് ആദാരജ്ഞലി അർപ്പിക്കാൻ രാഹുൽഗാന്ധിയെത്തി

പരവൂർ: സി.വി.പത്മരാജന് ആദാരജ്ഞലി അർപ്പിക്കാൻ രാഹുൽഗാന്ധിയെത്തി പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടി അനുസ്മരണത്തിന് ശേഷം കൊട്ടാരക്കര വഴി റേ
റോഡ് മാർഗ്ഗമാണ്  ഇന്നലെ ഉച്ചയ്ക്ക്  ഒന്നരയോടെ സി.വി പത്മരാജൻ അന്തിയുറങ്ങുന്ന 
പരവൂരിലെ വസതിയിലെത്തിയത്. അര മണിക്കുറോളം ഇവിടെ ചെലവഴിച്ച രാഹുൽഗാന്ധി അടിത്തട്ടിൽ നിന്ന് വളർന്നുവന്ന് കോൺഗ്രസിൻ്റെ നെടുംതൂണായ നേതാവായിരുന്നു സി.വി. പത്മരാജൻ എന്ന് രാഹുൽ ഗാന്ധി പറഞ്ഞു. സംഘടന തലത്തിലും ഭരണ തലത്തിലും നാടിന് മികച്ച സംഭാവനകൾ നലകിയ സി.വി.പത്മരാജൻ 
നിയമസഭ നടപടിക്രമങ്ങളിൽ അഗാധമായ അറിവായിരുന്നു ഉണ്ടായിരുന്നത്. പ്രവർത്തകരുടെ മനസറിയുകയും അവർക്കൊപ്പം നിൽക്കുകയും ചെയ്‌ത മനുഷ്യസ്നേഹിയായ മികച്ച രാഷ്ട്രീയനേതാവിനേയും നല്ലൊരു മനുഷ്യനെയുമാണ് നാടിന് നഷ്ടമായതെന്നും ഈ വിയോഗം തനിക്കും പാർട്ടിക്കും തീരാനഷ്ടമാണെന്നും രാഹുൽ ഗാന്ധി കുട്ടിച്ചേർത്തു.കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയംഗം
രമേശ് ചെന്നിത്തല, എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി, 
കെ പി സി സി പ്രസിഡന്റ് സണ്ണിജോസഫ്, എൻ.കെ.പ്രേമചന്ദ്രൻ.എം.പി, നഗരസഭ അധ്യക്ഷ ശ്രീജ, എസ്.എൻ.വി ബാങ്ക് പ്രസിഡന്റ് നെടുങ്ങോലംരഘു 
എന്നിവരും ഒപ്പമുണ്ടായിരുന്നു. 

ചാത്തന്നൂരിന്റെ വികസനത്തിന് മേൽനോട്ടക്കാരനായിരുന്ന സി.വി. പത്മരാജൻ താൻ ജനിച്ചു വളർന്ന പരവൂരിന്റെ പ്രിയ മണ്ണിലേക്ക് മടങ്ങി.

പരവൂർ: ചാത്തന്നൂരിന്റെ വികസനത്തിന് മേൽനോട്ടക്കാരനായിരുന്ന സി.വി. പത്മരാജൻ താൻ ജനിച്ചു വളർന്ന  പരവൂരിന്റെ പ്രിയ മണ്ണിലേക്ക് മടങ്ങി. മഴയും വെയിലും കൂസാതെ, 
ചാത്തന്നൂരിന്റെ വഴിയോരങ്ങളിലും പരവൂർ കബോളത്തിലും വീട്ടുമുറ്റത്തും
 കാത്തുനിന്ന മനുഷ്യർ കണ്ണീരുകൊണ്ട് ഹൃദയാഞ്ജലി നേർന്നു. 
വൈകുന്നേരം മൂന്നരയോടെ കൊട്ടിയത്ത് എത്തിയ വിലാപയാത്രയെ ചാത്തന്നൂർ ഏറ്റുവാങ്ങുകയായിരുന്നു തുടർന്ന് തന്റെ ഉയർച്ചതാഴ്ചകൾക്ക് സാക്ഷിയായ ചാത്തന്നൂരിന്റെ മണ്ണിലൂടെ  സി.വി പത്മരാജൻ തറകല്ലിടുകയും ഉത്ഘാടനം 
ചെയ്യുകയും  ചെയ്ത കെ എസ് ഇ ബി ഡിവിഷൻ ഒഫീസിന് മുന്നിലെത്തി തുടർന്ന് ചാത്തന്നൂർ ജംഗഷനിൽ, തിരുമുക്കിൽ മീനാട്  ബന്ധുവായ മുൻ മന്ത്രി പി.രവീന്ദ്രൻ അന്തിയുറങ്ങുന്ന നെടുങ്ങോലം കഴിഞ്ഞു പരവൂർ നഗരാതിർത്തിയിൽ വച്ച് നഗരസഭാധ്യക്ഷ ശ്രീജയും എസ് എൻ വി ബാങ്ക് പ്രസിഡന്റ് കൗൺസിലർമാരും മൃതദേഹം ഏറ്റ് വാങ്ങി തുടർന്ന് 


വൈകുന്നേരം മൂന്നരയോടെ കൊട്ടിയത്ത്

ൾക്കൂട്ടത്തെ ആകർഷിക്കുകയും  ഏതു കൂരിരുട്ടിലും അവരുടെ ആശ്രയകേന്ദ്രമായ നേതാവ് ആദ്യമായി ഒറ്റയ്ക്കൊരു യാത്ര പോയി. സി വി പത്മരാജനെ ഒന്ന് അവസാനമായി കാണാൻ ആർത്തിരമ്പിയ ജനസഹസ്രങ്ങളെ തനിച്ചാക്കിയ നാടിൻ്റെ വികസന നായകന്
പരവൂരിന്റെ യാത്രാമൊഴി.  

പ്രിയ കൂട്ടുകാരുടെയും അധ്യാപകരുടെയും അന്ത്യാഞ്ജലി ഏറ്റുവാങ്ങിയ മിഥുൻ്റെ മൃതദേഹം വിലാപയാത്രയായാണ്

കൊല്ലം:  പ്രിയ കൂട്ടുകാരുടെയും അധ്യാപകരുടെയും അന്ത്യാഞ്ജലി ഏറ്റുവാങ്ങിയ മിഥുൻ്റെ മൃതദേഹം വിലാപയാത്രയായാണ് ഒരു മണിയോടെ തേവലക്കര സ്കൂളിൽനിന്ന് വിളന്തറ കാട്ടുവിളയിലെ വീട്ടിലെത്തിച്ചത്. 
വൻ ജനാവലിയുടെ സാന്നിധ്യത്തിലാണ് 
മിഥുന്റെ സംസ്‍കാരം വിളന്തറ കാട്ടുവിളയിലെ ഏഴ് സെന്റ് പുരയിടത്തിലെ
ഓടിട്ട രണ്ട് മുറിയും അടുക്കളയുമുള്ള വീട്ട് വളപ്പിൽ നടന്നത്. വിളന്തറയിലെ വീട്ടിലേക്ക്  നാടൊന്നാകെ വീട്ടിലേക്ക് ഒഴുകിയെത്തി.സ്‌ഥലപരിമിതിക്കിടയിലും വിളന്തറ ജങ്ഷനിൽ നിന്നും ശാസ്താം കോട്ട തടാകത്തിൽ അവസാനിക്കുന്ന
വീതി കുറഞ്ഞ കാട്ടുവിള റോഡ് വരെ നീണ്ട ജനങ്ങളെ നിയന്ത്രിക്കാൻ പോലീസിനുമായില്ല 
ഇന്നലെ പുലർച്ചെ മുതൽ തന്നെ ജനങ്ങൾ ഇവിടേക്ക് ഒഴുകിയെ ത്തിയിരുന്നു. തുടർന്ന് രണ്ട് മണിയോടെ മാതാവ് സുജ വീട്ടിലെത്തി.കുവൈറ്റിൽ വീട്ടുജോലിക്കായി പോയിരുന്ന സുജ
സ്പോൺസറുടെ കുടുംബത്തോടൊപ്പം 
തുർക്കിയിൽ ആയിരുന്നു 
 സുജ ഇന്നലെ രണ്ട് മണിയോടെയാണ്‌ പ്രിയപ്പെട്ട മകനെ അവസാനമായി കാണാൻ വിദേശത്തു നിന്നെത്തിയത്. ഇളയമകനെ ചേർത്തുപിടിച്ച് മിഥുന്റെ മൃതദേഹത്തിനരികത്തിരുന്ന സുജയെ എങ്ങനെ ആശ്വസിപ്പിക്കണമെന്ന് അറിയാതെ ഉറ്റവരും നാട്ടുകാരും നിന്നു. മിഥുന്റെ ചേതനയറ്റ മൃതദേഹം കണ്ട്
 അലമുറയിട്ടു കരഞ്ഞ പിതാവ് മനുവും തീരാനൊമ്പരമായി മാറി ഇതിനിടയിൽ ദേഹാസ്വസത്യം അനുഭവപ്പെട്ട 
ചേതനയറ്റ ശരീരം കണ്ട് മിഥുന്റെ പിതാവിന്റെ അമ്മ മണിയമ്മയെ
 ബന്ധുക്കൾ ശാസ്താംകോട്ട ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.മകനെ കണ്ടയുടൻ തന്നെ 
അമ്മ സുജ പ്രിയപ്പെട്ട മകന്റെ ചേതനയറ്റ ശരീരം  ചേർത്ത് പിടിച്ച് അന്ത്യചുംബനം നൽകിയതും നൊമ്പരക്കാഴ്ച്‌ചയായി. 
മരണദിവസം മുതൽ വീട്ടിൽ തമ്പടിച്ചിരുന്ന കൂട്ടുകാർ 
വിതുമ്പി കരഞ്ഞത് സങ്കടകാഴ്ചയായി.
മണിക്കൂറുകൾ നീണ്ട പൊതു ദർശനത്തിനിടയിൽ ആയിരങ്ങൾ അന്ത്യഞലി അർപ്പിച്ചു.
വൈകുന്നേരം നാല് മണിയോടെ
മരണാനന്തര കർമ്മങ്ങൾ ആരംഭിച്ചു തുടർന്ന് അഞ്ചു മണിയോടെ മൃതദേഹം ചിതയിലേക്ക് എടുത്തു കർമ്മി
പറഞ്ഞുകൊടുത്തതു പോലെ അനുജൻ കർമ്മങ്ങൾ ചെയ്തു. വിറങ്ങലിച്ച മനസുമായി ജ്യേഷ്ഠൻ മിഥുന്റെ ചിതയ്ക്കു ചുറ്റും സുജിൻ വലംവച്ചു. അടുക്കിവച്ച വിറകുകളുടെ വിടവിലൂടെ സുജിനെന്ന പതിനൊന്നുകാരൻ ചേട്ടനെ ഒരു പ്രാവശ്യം കൂടി നോക്കി. ഒടുവിൽ ചിതയ്ക്ക് തീപകർന്നതോടെ ആഗ്രഹങ്ങൾ ബാക്കിയാക്കി ഒരു നാടിന്റെ ഭാവി വാഗ്ദാനം ആയിരുന്ന മിഥുൻ ഭൂമിദേവി സ്വീകരിക്കുക യായിരുന്നു.


@ ആഗ്രഹം ബാക്കിയാക്കിയാണ് മിഥുൻ മടങ്ങിയത്.

എൻസിസി യൂണിഫോമിൽ സ്കൂ‌ളിൽ വരണമെന്നും കളിക്കളങ്ങളിൽ ബൂട്ടിട്ട് ഇറങ്ങണമെന്നുമുള്ള ആഗ്രഹങ്ങൾ ക്കിയാക്കി മിഥുൻ മടങ്ങിയപ്പോൾ
നാടൊന്നാകെ കണ്ണീരിലായി. 

തേവലക്കര സ്കൂളിൽ നടത്തിയ പൊതുദർശനത്തിന് നൂറുകണക്കിന് പേരാണ് എത്തിച്ചേർന്നത്. 

ആശുപത്രിയിൽനിന്ന് സ്‌കൂളിലേക്കുള്ള യാത്രാമധ്യേയും സ്കൂളിൽ നിന്നും വീട്ടിലേക്കുള്ള യാത്രമധ്യ യും
 റോഡിന് ഇരുവശവും മിഥുനെ അവസാനമായി കാണാൻ നാട്ടുകാർ നിറഞ്ഞിരുന്നു. 

കൊച്ചുമകന്റെ ക്ലാസ് ടീച്ചറും തളർന്നുവീണു. ഇവരെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


: സുജയുടെ ഭാഗത്ത് വീഴ്‌ചയുണ്ടായി; തേവലക്കര സ്‌കൂളിലെ പ്രധാനാധ്യാപികയ്ക്ക് സസ്പെൻഷൻ

മിഥുനെ ഒരു നോക്ക് കാണാൻ ആയിരങ്ങൾ ഒഴുകിയെത്തി രാവിലെ മുതൽ തന്നെ സഹപാടികൾ സ്കൂളിൽ എത്തിയിരുന്നു.


കൊല്ലം :മിഥുനെ ഒരു നോക്ക് കാണാൻ ആയിരങ്ങൾ ഒഴുകിയെത്തി 
രാവിലെ മുതൽ തന്നെ സഹപാടികൾ സ്കൂളിൽ എത്തിയിരുന്നു. സ്കൂൾ മുറ്റത്തും രണ്ട് നില കെട്ടിടത്തിന്റെ രണ്ടാം നിലയിലും കയറി വിദ്യാർത്ഥികൾ കയറി നിലയുറപ്പിച്ചിരുന്നു.പോസ്റ്റ് മാർട്ടം പൂർത്തിയാക്കി ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്നും രാവിലെ 10.30ന് മൃതദേഹം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര
നിച്ഛയിച്ച സമയത്തിനും ഒരു മണികൂറോളം വൈകി 11.36ഓടെയാണ്‌
എം.മിഥുന്റെ മൃതദേഹവും വഹിച്ചു കൊണ്ടുള്ള വിലാപയാത്ര സ്കൂളിൽ എത്തിയത്. വിലാപയാത്രയും കാത്ത് ആയിരങ്ങളാണ് സ്കൂൾ പരിസരത്ത് നിലയുറപ്പിച്ചിരുന്നത്.സ്കൂൾ മുറ്റത്ത് 
 പ്രത്യകം ഒരുക്കിയ പന്തലിൽ മൃതദേഹം വച്ചതോടെ ജനങ്ങൾ വിദ്യാർത്ഥി കളുടെ
കൂട്ടനിലവിളി ഉയർന്നു ജനങ്ങൾ മിഥുനെ ഒരു നോക്ക് കാണാൻ സ്കൂൾ പരിസരത്തേക്ക് തെള്ളി കയറി.നിമിഷങ്ങൾക്കകം തന്നെ 
സ്കൂൾ പരിസരം കണ്ണീർ കടലായിമാറി. 
വിവിധ സ്കൂളുകളിലെ 
അധ്യാപകർ, വിദ്യാർത്ഥികൾ രക്ഷാ കർത്തകൾ തുടങ്ങി ജീവിതത്തിന്റെ നാനാ തുറയിലുള്ളവർ സ്കൂളിലേക്ക് എത്തി. സ്കൂളിൽ പഠിക്കുന്ന വിദ്യാർത്ഥി കളുടെ മാതാപിതാക്കൾ കുട്ടികളുമായാണ്‌ എത്തിയത്.ജനങ്ങൾ കൂടുതലായി  സ്കൂളിലേക്ക് ഒഴുകിയെത്തിയാളെത്തിയതോടെ  
പോലീസിന്റെ നിയന്ത്രണം വിട്ടു.തുടർന്ന് റിസർവ് പോലിസ് നിയന്ത്രണം ഏറ്റെടു ത്ത് വഴിയൊരുക്കിയതോടെ 
ഒപ്പം ഉണ്ടായിരുന്ന കൂട്ടുകാരന്റെ മൃതദേഹം ഒരു നോക്ക് കണ്ടു പൂക്കൾ അർപ്പിച്ചു വിദ്യാർത്ഥികൾ വിങ്ങി പൊട്ടി കണ്ടവർ വീണ്ടും കാണാനും കണ്ടവർ സ്കൂൾ പരിസരത്ത് തന്നെ നിലയുറപ്പിച്ചതോടെ സ്കൂൾ പരിസരം കണ്ണീർ കടലായി മാറി
എൻ സി സി, സ്റ്റുഡന്റ് പോലിസ്, റെഡ് ക്രോസ്സ്, റിസർവ് പോലിസ്
തുടങ്ങിയവർ ജനങ്ങളെ നിയന്ത്രിക്കാൻ നേതൃത്വം നൽകി.




@ 21 പേരുള്ള 8ബി യിൽ ഇനി മിഥുൻ ഇല്ല ഇന്നലെ വരെ ഒപ്പം കളിച്ചു നടന്ന മിഥുൻ ഇല്ലാത്ത ക്ലാസിലേക്ക് എങ്ങനെയെ ത്തുമെന്ന മാനസിക വിഷമം ജന്മഭൂമിയോട് പങ്ക് വയ്ക്കുക യായിരുന്നു  ചെറിയ ക്ലാസ്സ്‌ മുതൽ ഒപ്പമുണ്ടായിരുന്ന വിനോദും അഖിലേഷും മിഥുന്റെ മരണം ഉൾകൊള്ളാൻ കഴിഞ്ഞില്ല

ക്ലാസ്സ്‌ ടീച്ചർ കുഴഞ്ഞു വീണത് 




ഈ അധ്യയന വർഷമാണ് മിഥുൻ കൊല്ലം തേവലക്കര ഹൈസ്കൂ‌ളിൽ പ്രവേശനം നേടുന്നത്. കൂട്ടുകാരൊത്ത് പഠിച്ചും കളിച്ചും തുടങ്ങിയിട്ടും അധിക നാളായിട്ടില്ല.

കൊല്ലം: ഈ അധ്യയന വർഷമാണ് മിഥുൻ കൊല്ലം തേവലക്കര ഹൈസ്കൂ‌ളിൽ പ്രവേശനം നേടുന്നത്. കൂട്ടുകാരൊത്ത് പഠിച്ചും കളിച്ചും തുടങ്ങിയിട്ടും അധിക നാളായിട്ടില്ല. അതിനിടെയാണ് അതേ സ്‌കൂൾ മൈതാനത്ത് വെച്ച് തന്നെയാണ് എട്ടാം ക്ലാസുകാരനായ മിഥുനിൻ്റെ ജീവൻ കൂട്ടുകാരുടെ മുന്നിൽ വെച്ച് പൊലിയുന്നത്. ക്ലാസ് തുടങ്ങിയിട്ട് അധിക നാൾ ആയില്ലെങ്കിലും വലിയൊരു സൗഹൃദ വലയം മിഥുൻ ഉണ്ടാക്കിയെടുത്തിരുന്നു ഒപ്പം വിളന്തറയിൽ നിന്നുള്ള കൂട്ടുകാരും ഒപ്പമുണ്ടായിരുന്നു.
മികച്ച ഫുട്‌ബോൾ കളിക്കാരൻ കൂടിയാണ് മിഥുൻ, രണ്ട് ദിവസം മുൻപ് നടന്ന സെലക്ഷൻ ട്രയലിലും അവൻ പങ്കെടുത്തിരുന്നു. മിഥുന് ഫുട്‌ബോൾ ടീമിലേക്ക് സെലക്ഷൻ കിട്ടിയിട്ടുണ്ടെന്ന് സുഹൃത്തുക്കൾ വേദനയോടെ പറയുന്നു..ഈ വർഷം എൻസിസിയിൽ ചേരണമെന്ന ആഗ്രഹവും മിഥുൻ പ്രകടിപ്പിച്ചിരുന്നെന്നും അതിനായി എൻറോൾചെയ്‌തിരുന്നുവെന്നും കൂട്ടുകാർ പറഞ്ഞു. എൻ സി സി യൂണിഫോമിൽ സ്കൂളിൽ എത്തുന്നത് വലിയ ആഗ്രഹമായിരുന്നു എന്ന് കുട്ടുകാർ പറഞ്ഞു.

@ എട്ടാം ക്ലാസ്സിൽ ബി ഡിവിഷനിൽ ഇനി എം. മിഥുൻ ഇല്ല 

ഏറെ വൈകാരിക രംഗങ്ങളാണ് സ്കൂൾ അങ്കണത്തിൽ അരങ്ങേറിയത് 
പൊതുദർശനത്തിനെത്തിച്ച മിഥുൻ്റെ മൃതദേഹം കണ്ട് വിങ്ങിപ്പൊട്ടുകയാണ് സഹപാഠികളും അധ്യാപകരും ഒരു നാട് മുഴുവനും. 
രണ്ട് ദിവസം മുൻപ് തങ്ങളോടൊപ്പമിരുന്ന് പഠിച്ച, കളിച്ചു നടന്ന കൂട്ടുകാരൻ്റെ മൃതശരീരം കണ്ടുനിൽക്കാൻ -സഹപാഠികൾക്ക് സാധിക്കുന്നില്ല. 21 പേരുള്ള 8ബി യിൽ ഇനി മിഥുൻ ഇല്ല 
കൂട്ടുകാർ  അവനെ തന്നെ നോക്കി നിന്നു. ചിലർ കരഞ്ഞു, ചിലരുടെ മുഖത്ത് ഭാവവ്യത്യാസങ്ങളില്ല. എല്ലാത്തിനും കൂടെ നിന്ന് ഒടുവിൽ യാത്ര പോലും പറയാതെ എങ്ങോ പോയി മറഞ്ഞ പ്രിയപ്പെട്ടവനോട് പരിഭവം പറയുന്നതു പോലെ വേറെ ചിലർ. അവരെല്ലാം എട്ടാം ക്ലാസ് വിദ്യാർഥികൾ. ഒന്നര മാസം മുൻപ് സ്‌കൂൾ തുറന്നപ്പോൾ പുതിയ ക്ലാസിലേക്കെത്തിയവർ. പുതുതായി പരിചയപ്പെട്ടവർ, സുഹൃത്തുക്കളായവർ, സ്‌കൂളിലും ട്യൂഷൻ ക്ലാസിലും കളിക്കളങ്ങളിലുമെല്ലാം ഒന്നിച്ചവർ, ഐസ് മിഠായി നുണഞ്ഞ്, തോളിൽ കയ്യിട്ട് സൊറ പറഞ്ഞ് നടന്നവർ, സാധാരണ കുടുംബങ്ങളിൽ നിന്നും വന്നവർ.

@ വിനോദും അഖിലേഷും മിഥുന്റെ കൂട്ടുകാർ

ഇന്നലെ വരെ ഒപ്പം കളിച്ചു നടന്ന മിഥുൻ ഇല്ലാത്ത ക്ലാസിലേക്ക് എങ്ങനെയെ ത്തുമെന്ന മാനസിക വിഷമം ജന്മഭൂമിയോട് പങ്ക് വയ്ക്കുകയായിരുന്നു  ചെറിയ ക്ലാസ്സ്‌ മുതൽ ഒപ്പമുണ്ടായിരുന്ന വിനോദും അഖിലേഷും മിഥുന്റെ മരണം ഉൾകൊള്ളാൻ കഴിഞ്ഞില്ല അവർ മാറി നിന്ന് കരഞ്ഞു സൈക്കിളിൽ സ്കൂളിൽ നിന്നും മിഥുന്റെ വീട്ടിൽ എത്തി അന്ത്യയാത്രയ്ക്കും കാഴ്ചകാരായി 

@ പൊതുദർശനത്തിനെത്തിയവരുടെ നീണ്ട നിരയാണ് സ്‌കൂളിൽ  കാണാൻ സാധിക്കുന്നത്. പത്ത് മണിക്കായിരുന്നു സ്‌കൂളിൽ പൊതുദർശനം പറഞ്ഞിരുന്നതെങ്കിലും ആശുപത്രിയിൽനിന്ന് വെറും നാലര കിലോമീറ്റർ മാത്രം ദൂരമുള്ള സ്‌കൂളിലേക്ക് മണിക്കൂറുകളെടുത്താണ് വിലാപയാത്ര എത്തിയത്.
ശാസ്ത‌ാംകോട്ട താലൂക്ക് ആശുപത്രിയിൽ നിന്ന് വിലാപയാത്രയായി സ്കൂ‌ളിലെത്തിച്ച് അവിടെയാണ് പൊതുദർശനം ഒരുക്കിയിരുന്നെങ്കിലും ജനങ്ങളുടെ അഭ്യർഥന മാനിച്ച് ആശുപത്രി വളപ്പിൽതന്നെ പൊതുദർശനം നടത്തേണ്ട സാഹചര്യവുമുണ്ടായി. അത്രയ്ക്കും ജനങ്ങളല്ലാവരുടെയും മകനായി ഇതിനോടകം മിഥുൻ മാറിക്കഴിഞ്ഞു. ഏകദേശം 15 മിനിറ്റോളം അശുപത്രിയിൽ പൊതുദർശനം നടത്തി. കൂടാതെ മഴയെ അവഗണിച്ച് ഓരോ ജങ്ഷനുകളിലും ജനങ്ങൾ കാത്തുനിൽക്കുകയായിരുന്നു കുഞ്ഞു മിഥുനെ അവസാനമായി ഒരുനോക്ക് കാണാൻ. -ആംബുലൻസിന് കൈകാണിച്ച് നിർത്തിയാണ് പലരും മിഥുൻ്റെ മൃതശരീരം ദർശിച്ചത്. കാത്തുനിൽക്കുന്ന ആരെയും നിരാശപ്പെടുത്താതെ എല്ലാവർക്കും അന്തിമോപചാരം അർപ്പിക്കാനുള്ള സൗകര്യവും അവർ ഒരുക്കിക്കൊടുത്തു. 

Thursday, 17 July 2025

മുതിർന്ന കോൺഗ്രസ്നേതാവും മുൻ മന്ത്രിയും കെപിസിസി മുൻ അധ്യക്ഷനുമായ സി.വി. പത്മരാജൻ(94) അന്തരിച്ചു.

ചാത്തന്നൂർ : മുതിർന്ന കോൺഗ്രസ്
നേതാവും മുൻ മന്ത്രിയും കെപിസിസി മുൻ അധ്യക്ഷനുമായ സി.വി. പത്മരാജൻ(94) അന്തരിച്ചു. 
മുൻ കെപിസിസി പ്രസിഡൻറും കേരളത്തിലെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കാബിനറ്റ് വകുപ്പ് മന്ത്രിയുമായിരുന്നു സി.വി. പത്മരാജൻ
 പരവൂരിലെ പ്രമുഖ ആയുർവേദ വൈദ്യൻ ആയിരുന്ന കെ.വേലു വൈദ്യന്റെയും തങ്കമ്മയുടെയും മകനായി  ജനിച്ചു. അഖില തിരുവിതാംകൂർ വിദ്യാർത്ഥി കോൺഗ്രസ്സിലൂടെ സ്വാതന്ത്ര്യ സമര രംഗത്ത് സജീവമായി. അധ്യാപകനായാണ് ജീവിതം തുടങ്ങിയത് എങ്കിലും ബി.എ, ബി.എൽ ബിരുദങ്ങൾ നേടി. 
1973 മുതൽ 1979 വരെ കൊല്ലം ജില്ലയിൽ അഭിഭാഷകനായും ഗവ. പ്ലീഡറായും പബ്ലിക് പ്രോസിക്യൂട്ടറായും പ്രവർത്തിച്ചു.ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡൻറായാണ് രാഷ്ട്രീയ പ്രവേശനം. തുടർന്ന് കൊല്ലം ഡിസിസിയുടെ വൈസ് പ്രസിഡൻറായും, പ്രസിഡൻറായും പ്രവർത്തിച്ചു.
1982-ൽ ചാത്തന്നൂരിൽ നിന്ന് ആദ്യമായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു സി.വി. പത്മരാജൻ, 
1982-1987, 1991-1996 കാലഘട്ടത്തിൽ ചാത്തന്നൂർ എം എൽ എ ആയിരുന്നു.
1982-1983, 1991-1995 വർഷങ്ങളിലെ കരുണാകരൻ മന്ത്രിസഭയിലും 1995-1996-ലെ എ.കെ. ആൻറണി മന്ത്രിസഭയിലും മന്ത്രിയായും പ്രവർത്തിച്ചു.
1991-1995 കാലഘട്ടത്തിൽ
സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രിയായി
1995-1996 സമയത്തു ധനമന്ത്രിയായിരിക്കെ കേരള നിയമസഭയിൽ മിച്ച ബജറ്റ് അവതരിപ്പിച്ചുവെന്ന അപൂർവ്വ നേട്ടത്തിനും ഉടമയാണ്. കെ. കരുണാകരൻ ചികിത്സയ്ക്കായി വിദേശത്ത് പോയപ്പോൾ മുഖ്യമന്ത്രിയുടെ ചുമതല വഹിച്ചുകൊണ്ട് ഭരണമികവും തെളിയിച്ചു. 
1983-1987കാലഘട്ടത്തിൽ കെ പി സി സി പ്രസിഡന്റ്‌ ആയിരുന്നു
കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവൻ കോൺഗ്രസിന് സ്വന്തമായത് സി.വി. പത്മരാജന്റെ കാലത്താണ്. 1983-ൽ മന്ത്രിസ്ഥാനം രാജിവെച്ച് കെപിസിസി അധ്യക്ഷനായ അദ്ദേഹം, നന്ദാവനത്തെ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന പാർട്ടി ഓഫീസിന് സ്വന്തമായി ഒരിടം കണ്ടെത്താൻ മുന്നിട്ടിറങ്ങി. പ്രവർത്തകരിൽ നിന്ന് പണം പിരിച്ചെടുത്ത് ശാസ്തമംഗലത്തെ 'പുരുഷോത്തമം' എന്ന വീട് വാങ്ങുകയും അത് പാർട്ടിയുടെ ആസ്ഥാനമാക്കി മാറ്റുകയും ചെയ്തു. ഭാര്യ: വസന്തകുമാരി,
 മക്കൾ : സജി (ഇൻഫോസിസ്),
അനി ( ഐഡിയ)

ഓണവിപണിക്കൊപ്പം 'തടിച്ചു കൊഴുക്കാൻ" കച്ചകെട്ടി ബ്ളേഡ് മാഫിയ രംഗത്ത്. ചെറുകിട വ്യാപാരികളെയും ഓണക്കച്ചവടക്കാരെയും ഉന്നമിട്ട് ബ്ളേഡ് മാഫിയയുടെ ഏജന്റുമാർ വട്ടമിട്ട് പറക്കുകയാണ്.

കൊല്ലം:  ഓണവിപണിക്കൊപ്പം 'തടിച്ചു കൊഴുക്കാൻ" കച്ചകെട്ടി ബ്ളേഡ് മാഫിയ രംഗത്ത്. ചെറുകിട വ്യാപാരികളെയും ഓണക്കച്ചവടക്കാരെയും ഉന്നമിട്ട് ബ്ളേഡ് മാഫിയയുടെ ഏജന്റുമാർ വട്ടമിട്ട് പറക്കുകയാണ്. പുനലൂർ
 കേന്ദ്രമാക്കിയുള്ള തമിഴ് നാട് 
മാഫിയകളാണ് ലാഭക്കണ്ണോടെ ജില്ലയിലേക്കും എത്തിയിട്ടുള്ളത്. ഇതേപ്പറ്റി പൊലീസ് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിട്ടുണ്ട്. 
കച്ചവട കേന്ദ്രങ്ങളിൽ
വലിയ മാന്ദ്യം അനുഭവപ്പെട്ടതോടെ ചെറുകിട വ്യാപാരികൾ പലരും പാപ്പരായി. എങ്കിലും, ഈ ഓണക്കാലത്തെ കച്ചവടം കൊണ്ട് അതിനെ മറികടക്കാമെന്ന പ്രതീക്ഷയിലാണ് എല്ലാവരും. കടംവാങ്ങിയും കച്ചവടത്തിനിറങ്ങുന്നത്
 ഇത്തരം കച്ചവടക്കാരാണ് ബ്ളേഡ് മാഫിയയുടെ വലയിൽ കുടുങ്ങുന്നത്. പത്തു മുതൽ പതിനഞ്ചു ശതമാനം വരെ പലിശക്കാണ് ഇവർ പണം കടം നൽകുന്നത്. മലയാളികളും തമിഴ് നാട് സ്വദേശികളും ബ്ളേഡ് സംഘത്തിലുണ്ട്. 
തമിഴ് നാട് സ്വദേശികൾ
ഏജന്റുമാരെ ഉപയോഗിച്ചാണ് ആവശ്യക്കാരെ കണ്ടെത്തുന്നത്. കടം കൊടുക്കുന്ന പണത്തിനനുസരിച്ച് കമ്മിഷൻ കിട്ടുന്നതിനാൽ വ്യാപാരികളെക്കൊണ്ട് വലിയ തുക പലിശക്കെടുപ്പിക്കാനാണ് ഇടനിലക്കാരുടെ ശ്രമം. പണം തിരിച്ചടക്കാൻ കഴിയാതെ വരുന്നതോടെ ഈടു നൽകിയത് ബ്ളേഡ് മാഫിയയുടെ കൈയിലാകും. ബ്ളേഡ് സംഘങ്ങളെ കുരുക്കാൻ പൊലീസും അതീവ ജാഗ്രതയിലാണ്. തമിഴ്‌നാട്ടിൽ  നിന്നുള്ള ഒട്ടേറെ ബ്ലേഡ് മാഫിയ സംഘാംഗങ്ങൾ ഒറ്റയ്ക്കും കൂട്ടായും ജില്ലയിലെത്തിയിട്ടുണ്ട്. ചെക്ക് മുതൽ ആർ.സി ബുക്ക് വരെപലിശ ആദ്യം ഈടാക്കിയശേഷമാണു ബ്ലേഡ് മാഫിയ വായ്പത്തുക ആവശ്യക്കാർക്കു കൈമാറുന്നത്.തിരിച്ചടയ്ക്കാൻ വൈകിയാൽ വീണ്ടും പലിശ നൽകേണ്ടി വരും. ചെക്ക് ലീഫുകൾ, റേഷൻ കാർഡ്, വാഹനങ്ങളുടെ ആർ.സി ബുക്ക് തുടങ്ങിയവ മുതൽ വസ്തുവിന്റെ ആധാരം വരെ ഈടായി വാങ്ങി വച്ചാണ് പണം കടം കൊടുക്കുന്നത്. ഗഡുക്കളായി തിരിച്ചടയ്ക്കണമെന്നാണ് വ്യവസ്ഥ. തവണകളുടെ എണ്ണം കൂടുന്തോറും പലിശ ഇരട്ടിക്കും. തവണ മുടങ്ങിയാലും പലിശ ഇരട്ടിയാകും. 

Tuesday, 15 July 2025

കൊല്ലം ജില്ലയിലെ ചിറക്കര ഗ്രാമപ്പഞ്ചായത്തിലുൾപ്പെടുന്ന ഒരു വലിയ പാടശേഖരമാണ് പോളച്ചിറഏല

ചാത്തന്നൂർ : കൊല്ലം ജില്ലയിലെ ചിറക്കര ഗ്രാമപ്പഞ്ചായത്തിലുൾപ്പെടുന്ന ഒരു വലിയ പാടശേഖരമാണ് പോളച്ചിറഏല ചിറക്കര 
പഞ്ചായത്തിന്റെ  കിഴക്ക് ചിറക്കര ക്ഷേത്രം മുതൽ പടിഞ്ഞാറ് പരവൂർ-ചാത്തന്നൂർ റോഡിൽ കോട്ടേക്കുന്ന് ക്ഷേത്രം വരെ ആയിരത്തിഅഞ്ഞൂറോളം ഏക്കർ വരുന്ന  പാടശേഖരം ജില്ലയുടെ കാർഷിക മേഖലയുടെ നട്ടെല്ല് ആവേണ്ട ഇ പാടശേഖരം സർക്കാർ അവഗണനയാൽ നശിക്കുകയാണ്‌. 2013-ൽ വടക്കാഞ്ചേരി മാതൃകയിൽ നെൽക്കൃഷി ചെയ്‌ത്‌ വിജയിപ്പിച്ച് പോളച്ചിറയിൽ നെൽക്കൃഷി സാദ്ധ്യമാണെന്ന് കൊല്ലംജില്ലാ
 പഞ്ചായത്ത് തെളിയിച്ചുവെങ്കിലും തുടർന്ന്  ചിറക്കര പഞ്ചായത്ത് കൃഷി ഏറ്റെടുത്ത്
സമയബന്ധിതമായി കൃഷി ചെയ്യാത്തത് മൂലം ഇപ്പോൾ കൃഷി നശിക്കുന്ന സാഹചര്യമാണ്.
വർഷത്തിൽ ഏറെക്കാലവും പോളച്ചിറ വെള്ളം നിറഞ്ഞുകിടക്കുന്നു. യഥാസമയം വെള്ളം വറ്റിച്ചാൽ മാത്രമെ നെല്ല് വിതക്കാൻ കഴിയുകയുള്ളു. 
അതിന് കാലതാമസം വന്നാൽ നെല്ല് വിളവെടുക്കുന്നതിന് മുൻപായി കാലവർഷം എത്തുകയും കർഷകന് വിളവെടുക്കാൻ കഴിയാതാവുകയും ചെയ്യും. 
വളം ഇടാതെ കൃഷി ചെയ്യാൻ കഴിയുന്നത്ര ഫലഭൂയിഷ്ടമായ മണ്ണാണ് പോളച്ചിറയിലേത്.
കേന്ദ്ര-സംസ്ഥാന സർക്കാറുകളും തദ്ദേശഭരണ സ്ഥാപനങ്ങളും പോളച്ചിറയിലെ നെൽകൃഷിക്കായി ധാരാളം പണം ചെലവ് ചെയ്തിട്ടുണ്ടെങ്കിലും ഫലപ്രാപ്തിയുണ്ടായിട്ടില്ല
കൃഷി അട്ടിമറിയ്ക്കാൻ ഒരു വിഭാഗം രംഗത്ത് ഉള്ളതാണ് ഇവിടെ കൃഷി നടക്കാൻ കഴിയാത്തതിന്റെ പ്രധാന കാരണം വർഷത്തിൽ മിക്കവാറും എല്ലാ മാസങ്ങളിലും വെള്ളം നിറഞ്ഞു കിടക്കുന്നതിനാൽ ഇവിടെ കൃഷി അസാദ്ധ്യമെന്ന വാദമാണ് ഇവർ ഉയർത്തുന്നത്. അപൂർവ മത്സ്യങ്ങളുടെ കലവറയായിരുന്നു പോളച്ചിറ ഏല.ജലസമൃദ്ധമായ ഏലായിൽ നാടൻ മത്സ്യങ്ങൾ ധാരാളമുണ്ടായിരുന്നു. വർഷംതോറും ലക്ഷക്കണക്കിന് രൂപയുടെ മത്സ്യങ്ങളെയാണ് പോളച്ചിറയിൽനിന്ന് പിടിച്ചിരുന്നത്. ഏലയുടെ കരപ്രദേശങ്ങൾ മണ്ണിട്ട് നികത്തിയതോടെ മത്സ്യങ്ങളുടെ ആവാസവ്യവസ്ഥ ഇല്ലാതായി. 

@  പോളച്ചിറഏല വികസനത്തിനായി നടപ്പാക്കിയ പദ്ധതികൾ ഒന്നും പൂർത്തിയായില്ല.

പോളച്ചിറ ഏലായുടെ സമഗ്ര വികസനത്തിന് രണ്ടായിരത്തിൽ നബാർഡ് 2.15 കോടി അനുവദിച്ചിരുന്നു. തലച്ചിറക്കുളത്തിന് സ്ഥലം കണ്ടെത്താൻ കഴിയാത്തതിനാൽ പദ്ധതി പൂർത്തിയാക്കാനായില്ല. ഇതിനിടെ ചിലർ പദ്ധതി തടസ്സപ്പെടുത്ത വാദഗതികളുമായി രംഗത്തുവന്നതേ. തോടെ 1.75 കോടി  രൂപ ചിലവാക്കിയതായി രേഖകളിൽ കാണുന്നു
 അടിസ്ഥാന വികസനം നടപ്പാക്കാതെ പദ്ധതി അവസാനിപ്പിച്ചു തുടർന്ന് 
ചിറക്കര പഞ്ചായത്ത് രൂപീകരണത്തിനുശേഷം ഏലായുടെ അടിസ്ഥാന വികസനത്തിനായി 2012ൽ നബാർഡിൽനിന്ന് അനുവദിച്ച 3.20 കോടിയുടെ വികസന പ്രവർത്തനവും അട്ടിമറിച്ചു ചിറക്കര പഞ്ചായത്ത് ഭരണസമിതിയും ഇടതുമുന്നണി തട്ടി കുട്ടിയ ഗുണഭോക്തൃസമിതിയും കൃഷിക്കാരുടെ കൂട്ടായ്‌മയും ചേർന്ന് നടത്തിയ നിർമാണപ്രവർത്തനങ്ങളും അട്ടിമറിച്ചു  നബാർഡിന്റെ പ്രവൃത്തികൾ പൂർത്തീകരിച്ച് ടൂറിസവുമായി ബന്ധപ്പെടുത്തി നിരവധി അനുബന്ധ സാധ്യതാപഠനങ്ങൾ കിൻഫ്ര അടക്കമുള്ള സർക്കാർ ഏജൻസികൾ നടത്തിയെങ്കിലും പഞ്ചായത്ത് തന്നെ അട്ടിമറിച്ചു.

@ ദേശാടനപക്ഷികളുടെ സാന്നിദ്ധ്യം

ദേശാടന പക്ഷികളെയും കാത്ത് പോളച്ചിറ ഏലാ. ചിറക്കരയുടെ നെല്ലറയായ പോളച്ചിറ ഏലായിൽ എല്ലാ വർഷവും മുടങ്ങാതെ എത്തിയിരുന്ന ദേശാടന പക്ഷികളെ ഇപ്പോൾ കാണാനില്ല. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്നാണ് ദേശാടന പക്ഷികൾ പോളച്ചിറയോട് വിടപറഞ്ഞതെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.
പോളച്ചിറയിൽ പക്ഷിനിരീക്ഷണത്തിനെത്തിയവർ
പോളച്ചിറ ഏലായിൽ നിരവധി ദേശാടനപക്ഷികളുടെ സാന്നിദ്ധ്യം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
 സൈബീരിയയിൽനിന്നുപോലും അത്യപൂർവമായ പക്ഷികൾ പോളച്ചിറയിൽ എത്തിയിരുന്നു. സമശീതോഷ്‌ണ കാലാവസ്ഥയിൽ മുട്ടയിടാനും പ്രത്യുൽപാദനം നടത്താനുമാണ് പക്ഷികൾ കാതങ്ങൾ താണ്ടി എത്തിയിരുന്നത്. ഉത്തരേന്ത്യയിൽ അതിശൈത്യവും മഞ്ഞുവീഴ്ചയും തുടങ്ങുന്നതോടെ വിവിധയിനം പക്ഷികൾ പോളച്ചിറയിൽ എത്തിയിരുന്നു. ഡിസംബർ മുതൽ പഷികളുടെ വരവ് തുടങ്ങും. മരവരമ്പൻ(ട്രീ പിപ്പറ്റ്), സ്പോട്ടിൽ പെലിക്കൻ, വെൺബകം(വൈറ്റ് സ്ട്രോക്ക്), ചക്കിപ്പരുന്ത്(ബ്ലാക്ക് കൈറ്റ്), കൃഷ്ണപ്പരുന്ത്(ബ്രാഹ്മിണി കൈറ്റ്), കാറ്റിൽ എഗ്രറ്റ്, പട്ടവാലൻ സ്‌നാപ്പ്(ബ്ലാക്ക് ടെയിൽഡ് ഗോഡ്വിറ്റ്) തുടങ്ങി ലോകത്തിലെ ഏറ്റവും വേഗമേറിയ പക്ഷിയായ കായൽ പുള്ള് (പെരിഗ്രിൻ ഫാൽക്കൺ)
ഉൾപ്പെടെ 151 ലേറെ വംശങ്ങളിലെ പക്ഷികളെ കഴിഞ്ഞ 5 വർഷത്തിനിടയിൽ ഇവിടെനിന്നു റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചെമ്പോത്ത്, നാട്ടുകുയിൽ, പനങ്കൂളൻ, നീലക്കോഴി, കുളക്കോഴി. ചെങ്കണ്ണി തിത്തിരി. പുള്ളിക്കാടക്കൊക്ക്. കരിംകൊക്ക്. വർണ്ണക്കൊക്ക്. വർണ്ണക്കൊക്ക്, ചെറിയ നീർക്കാക്ക, ചായമുണ്ടി, ചെറുമുണ്ടി, ചിന്നമുണ്ടി, കാലിമുണ്ടി, കുളക്കൊക്ക്, കഷണ്ടിക്കൊക്ക്, വെള്ളക്കറുപ്പൻ പരുന്ത്, വിളനോക്കി, ചെമ്പൻനത്ത്, പുള്ളിനത്ത്, മീൻകൊത്തിച്ചാത്തൻ, വലിയ വേലിത്തത്ത, പനങ്കാക്ക, നാട്ടുമരംകൊത്തി, മഞ്ഞക്കിളി, ആനറാഞ്ചി പക്ഷി, ഓലഞ്ഞാലി, പേനക്കാക്ക, കതിർവാലൻ കുരുവി, തുന്നാരൻ, ബലിക്കാക്ക, പോതപ്പൊട്ടൻ, വയൽക്കോതിക്കത്രിക, ഇരട്ടത്തലച്ചി, കിന്നരിമൈന, ചെങ്കൊക്കൻ ഇത്തിക്കണ്ണിക്കുരുവി, മഞ്ഞത്തേൻകിളി, ആറ്റക്കറുപ്പൻ, മഞ്ഞ വാലുകുലുക്കി, വയൽവരമ്പൻ തുടങ്ങിയ പക്ഷികളെ സാധാരണയായി കണ്ടു വരാറുണ്ട്. വേനലിലും വറ്റാത്ത തണ്ണീർത്തടങ്ങളും ജൈവസസ്യങ്ങളും പോളച്ചിറയുടെ പ്രത്യേകതയായിരുന്നു. കൊയ്ത്തുകഴിഞ്ഞ പാടത്തെ നെൽമണികളും മത്സ്യങ്ങളുമാണ് പക്ഷികളുടെ പ്രധാന ആഹാരം. മൈലുകളോളം പരന്നുകിടക്കുന്ന ഓളപ്പരപ്പിൽ നീന്തിത്തുടിച്ച് ഉയർന്ന മരക്കൊമ്പുകളിൽ കൂടുകെട്ടി പ്രജനനം നടത്തിയശേഷം പക്ഷികൾ കൂട്ടത്തോടെ മടങ്ങും. വൈവിധ്യമേറിയ നുറുകണക്കിന് പക്ഷികളാണ് പോളച്ചിറയിൽ എത്തിയിരുന്നത്. ഏലായിൽ കൈയേറ്റം വ്യാപകമായതോടെ കൃഷി മുടങ്ങി. പക്ഷികൾ കൂടുകൂട്ടിയിരുന്ന മരങ്ങൾ പലതും മുറിച്ചു. പക്ഷിവേട്ടയും പക്ഷികളുടെ വംശനാശത്തിനു കാരണമായി. എരണ്ടയും വെള്ളക്കൊക്കുകളും മാത്രമാണ് ഏലായിൽ ഇപ്പോൾ അവശേഷിക്കുന്നത്.
പക്ഷികൾ കൂടുകൂട്ടിയിരുന്ന മരങ്ങൾ പലതും മുറിച്ചു. പക്ഷിവേട്ടയും പക്ഷികളുടെ വംശനാശത്തിനു കാരണമായി. എരണ്ടയും വെള്ളക്കൊക്കുകളും മാത്രമാണ് ഏലായിൽ ഇപ്പോൾ അവശേഷിക്കുന്നത്. 

@ കാതങ്ങൾ താണ്ടിയെത്തുന്ന ദേശാടനക്കിളികളുടെ ഭംഗി ആസ്വദിച്ചു പോളച്ചിറയിൽ പെഡൽ ബോട്ടിൽ കറങ്ങുന്നതും, വശങ്ങളിലുള്ള മനോഹരമായ നടപ്പാതയിലൂടെ നടക്കുന്നതുമെല്ലാം ജനങ്ങളുടെ സ്വപ്‌നമായിരുന്നു. അല്ല, ഇന്നും സ്വപ്നം തന്നെയാണത്.  വിരുന്നെത്തുന്ന വേഴാമ്പൽ, മഴ കാത്തിരിക്കുന്നതു പോലെ പദ്ധതി നടത്തിപ്പിനായി കാത്തിരിക്കുകയാണു നാട്ടുകാർ. നാടിൻ്റെ ടൂറിസം സ്വപ്നങ്ങൾക്കു നിറം പകരുന്ന പോളച്ചിറ വിനോദ സഞ്ചാര പദ്ധതിക്ക് ഇപ്പോഴും വിലങ്ങുതടിയാകുന്നത് ചിറക്കര പഞ്ചായത്തിൽ മാറി മാറി വരുന്ന ഇടതു മുന്നണിയുടെ അഴിമതി ഭരണമാണ്
ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡിടിപിസി)യുമായി ചേർന്ന്  ചിറക്കര പഞ്ചായത്ത് കാർഷിക ടൂറിസം പദ്ധതി നടപ്പാക്കണമെന്ന  ആവശ്യം ശക്തമാകുകയാണ്.





Monday, 14 July 2025

സഹകരണ ആശുപത്രികൾക്ക് വേണ്ടിപാരിപ്പള്ളി മെഡിക്കൽ കോളേജിനെ തകർക്കുന്നു - ബിജെപി

സ്വകാര്യ സഹകരണ ആശുപത്രികൾക്ക് വേണ്ടി
പാരിപ്പള്ളി മെഡിക്കൽ കോളേജിനെ തകർക്കുന്നു -  ബിജെപി 
ചാത്തന്നൂർ : ഇടത് മുന്നണി നേതാക്കൾ നേതൃത്വം കൊടുക്കുന്ന  സ്വകാര്യ സഹകരണ ആശുപത്രികൾക്ക് വേണ്ടി പാരിപ്പള്ളി മെഡിക്കൽ കോളേജിനെ തകർക്കുന്ന സമീപനമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടാവുന്നത് എന്ന് ബിജെപി ജില്ലാ പ്രസിഡന്റ്‌ എസ്. പ്രശാന്ത്  പറഞ്ഞു. സർക്കാർ സ്വാധീനത്താൽ പിൻവാതിൽ നിയമനം നടത്തി ജോലിയ്ക്ക് കയറിയവർ ഇടത് നേതാക്കൾ 
നേത്രത്വം
കൊടുക്കുന്ന ആശുപത്രികൾക്ക് വേണ്ടിയുമാണ് ജോലി ചെയ്യുന്നത് അത് കൊണ്ട് തന്നെ സ്വകാര്യ സഹകരണ ആശുപത്രികൾക്ക് വേണ്ടിയുള്ള റഫർ ആശുപത്രിയായി മെഡിക്കൽ കോളേജിനെ മാറ്റിയെന്ന് അദ്ദേഹം പറഞ്ഞു. ഇ എസ് ഐ കോർപ്പറേഷൻ നിർമ്മാണം പൂർത്തിയാക്കി സംസ്ഥാന സർക്കാരിന് കൈമാറിയ അത്യാധുനിക സൗകര്യം ഉള്ള മെഡിക്കൽ കോളേജ് ഇന്ന് നാശത്തിന്റെ വക്കിലാണ് സമയബന്ധിതമായി അറ്റകുറ്റപണികൾ നടത്താത്തത് മൂലം കെട്ടിടങ്ങൾ നശിച്ചു കൊണ്ടിരിക്കുന്നു പത്ത് നിലയുള്ള കെട്ടിടം ഉപയോഗമില്ലാതെ കിടക്കുന്നു. മെഡിക്കൽ കോളേജിന്റെ സുരക്ഷയ്ക്കുള്ള ഫയർ സംവിധാനം പ്രവർത്തനരഹിതമാണ്, സ്‌പെഷ്യാലിറ്റി ഡോക്ടർമാരില്ല കേന്ദ്ര സർക്കാർ നിർമ്മിക്കുന്ന സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിന്റെ നിർമ്മാണം തടസപെടുത്താൻ ശ്രമിക്കുന്നു
 ഡോക്ടർമാരുടെ സേവനം ലഭ്യമല്ല അപകടം പറ്റി എത്തുന്നവർക്ക് പോലും മതിയായ ചികിത്സ ലഭിക്കാതെ മരിച്ചു വീഴുന്ന അവസ്ഥയാണ് എന്നും എസ്. പ്രശാന്ത് പറഞ്ഞു.ജനങ്ങൾക്കു മികച്ച സേവനം ലഭ്യമാക്കിയില്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും എസ്. പ്രശാന്ത് പറഞ്ഞു. 
പരവൂർ മണ്ഡലം പ്രസിഡന്റ്‌ പ്രദീപ്‌.ജി. കുറുമണ്ഡൽ അധ്യക്ഷത വഹിച്ചു.ജില്ലാ ജനറൽ സെക്രട്ടറി പ്രകാശ് പാപ്പാടി മുഖ്യ പ്രഭാഷണം നടത്തി ജില്ലാ വൈസ് പ്രസിഡന്റുമാരായ ബൈജു കൂനബായിക്കുളം,പരവൂർസുനിൽ, ട്രഷറർ സി.രാജൻപിള്ള,ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ്‌ കൃഷ്ണ രാജ്, ബ്ലോക്ക് പഞ്ചായത്ത്‌ അംഗം എൽ. രോഹിണി, മുൻ ഗ്രാമപഞ്ചായത്ത്‌. പ്രസിഡന്റ്‌ എസ്. സുധീപ എന്നിവർ നേതൃത്വം നൽകി. മണ്ഡലം ജനറൽ സെക്രട്ടറിമാരായ ബൈജു ലക്ഷ്മണൻ സ്വാഗതവും വിഷ്ണു കുറുപ്പ് നന്ദിയും പറഞ്ഞു.

ശ്രീജിത്ത്‌ നൃത്തശ്രീയ്ക്ക്കർമ്മ രത്‌ന പുരസ്‌കാരം ലഭിച്ചു

ശ്രീജിത്ത്‌ നൃത്തശ്രീയ്ക്ക്
കർമ്മ രത്‌ന പുരസ്‌കാരം ലഭിച്ചു

ചാത്തന്നൂർ: ഈ വർഷത്തെ വൈക്കം മുഹമ്മദ്‌ ബഷീർ സാംസ്‌കാരിക പുരസ്‌കാരം  "കർമ്മ രത്‌ന  "
കലാസാംസ്‌കാരിക (നൃത്തം )രംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചു 
തിരുവനന്തപുരത്ത് വച്ചു നടന്ന അവാർഡ് ദാന ചടങ്ങിൽ സാഹിത്യകാരനും കേന്ദ്ര സാഹിത്യ അക്കാദമി അംഗവുമായ
ഡോ. ജോർജ് ഓണക്കൂർ അവർകളുടെ കയ്യിൽ നിന്നും ചാത്തന്നൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന നൃത്തശ്രീ ഡാൻസ് അക്കാദമി ഡയറക്ടർ ശ്രീജിത്ത്‌ നൃത്തശ്രീ  ജസ്റ്റിസ് പഞ്ചാപകേശന്റെ സാനിധ്യത്തിൽ ഏറ്റുവാങ്ങുന്നു.
നൃത്ത അദ്ധ്യാപന രംഗത്ത് ഇരുപതു വർഷത്തെ പരിചയമുള്ള ശ്രീജിത്ത്‌ കൊല്ലം നവ്ദീപ് പബ്ലിക് സ്കൂളിലെ ആർട്ട്‌ എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെന്റ് ഹെഡ് ആണ്.

അറവുമാലിന്യങ്ങള്‍ കൂട്ടത്തോടെ റോഡിലേക്ക്‌; ഭക്ഷിക്കാന്‍ തെരുവുനായ്‌ക്കളും

അറവുമാലിന്യങ്ങള്‍ കൂട്ടത്തോടെ റോഡിലേക്ക്‌ ഭക്ഷിക്കാന്‍ തെരുവുനായ്‌ക്കളും

ചാത്തന്നൂർ: ഗ്രാമ പ്രദേശങ്ങളിൽ
തെരുവുനായ്‌ ശല്യം രുക്ഷമായി അറവ് മാലിന്യവും കോഴിവേസ്റ്റും 
നഗരപ്രദേശങ്ങളിൽ നിന്നും
കോഴി മീൻ സ്‌റ്റാളുകളില്‍ നിന്നും  റോഡരികില്‍ നിക്ഷേപിക്കുന്നതാണ്‌ നായ്‌ക്കളുടെ ശല്യം രൂക്ഷമാകാന്‍ പ്രധാന കാരണം.പേപിടിച്ചതും അല്ലാതെയുമുള്ള നായ്‌ക്കളുടെ ശല്യം രൂക്ഷമാകുമ്പോഴും അത്‌ നിയന്ത്രിക്കാന്‍ കഴിയാതെ പഞ്ചായത്ത്‌ അധികൃതര്‍ നട്ടംതിരിയുന്നു. പേപിടിക്കുന്ന നായകള്‍ മറ്റ്‌ ജീവികളെ അക്രമിക്കുന്നതോടെ അവയും മനുഷ്യര്‍ക്ക്‌ ഭീഷണിയാവുകയാണ്‌. വളര്‍ത്തുമൃഗങ്ങളെ കടിച്ചും മറ്റു രൂപത്തിലും നിരവധി കര്‍ഷകര്‍ക്ക്‌  നാശനഷ്‌ടങ്ങളുണ്ടായിട്ടുണ്ട്‌.
നായ്‌ക്കളുടെ ശല്യം മുലം ബൈക്കപകടങ്ങളും അടിക്കടി
പതിവാകുന്നുണ്ട്‌.
ബൈക്കിനുകുറുകെ നായചാടിയതുമൂലം നിരവധി അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്.റോഡ് സൈഡിൽ കാട് വളർന്ന് നിൽക്കുന്നത് മൂലം റോഡിന് സമീപത്തെ
കാടുകളില്‍ നിന്നുമാണ്‌ നായ്‌ക്കള്‍ റോഡിലേക്ക്‌ എത്തുന്നത്‌.
വാഹനങ്ങളുടെ വെളിച്ചം കണ്ടാല്‍ അടുത്തേക്ക്‌ അടുക്കില്ലെങ്കിലും പെട്ടെന്നുള്ള കുറുകെ ചാടല്‍ അപകടസാധ്യതവര്‍ധിപ്പിക്കുന്നു.
ഹോട്ടലുകള്‍ക്കും ,കോഴിക്കടകള്‍ക്കും സമീപമായാണ് കൂടുതലാ യും
 ഇവയുടെ വാസസ്‌ഥലം. ഇവിടെ നിന്നും പുറത്തുകളയുന്ന അറവ്‌ മാലിന്യം കൂട്ടത്തോടെ ഭക്ഷിച്ചശേഷമാണ്‌ ഇവയുടെ വിളയാട്ടം.
അറവ്‌ മാലിന്യങ്ങള്‍ തുറസ്സായ സ്‌ഥലങ്ങളില്‍ നിക്ഷേപിക്കുന്നത്‌ തടയാനും കര്‍ശനമായ നിയന്ത്രണമേര്‍പ്പെടുത്താനും നടപടികളൊന്നുമായിട്ടില്ല. 
 മാലിന്യങ്ങള്‍ ചാക്കുകണക്കുകളിലാക്കി വഴിയരികില്‍ തള്ളുന്ന അവസ്‌ഥയും ഉണ്ട്‌ കഴിഞ്ഞ ദിവസം കല്ലുവാതുക്കലിൽ കോഴി വേസ്റ്റുമായി എത്തിയ കച്ചവടക്കാരനെ നാട്ടുകാർ പിടികൂടിയിരുന്നു.സ്കൂട്ടറിൽ കോഴി വേസ്റ്റ് വച്ച് റോഡ് സൈഡിൽ ഇട്ട് സ്ത്രി യുടെ വീഡിയോ സോഷ്യൽ പ്രചരിച്ചിരുന്നു. പലയിടത്തും.
ബസ്‌ സ്‌റ്റോപ്പിൽ കൂട്ടമായി കൈയേറിയാണ്‌ നായകളുടെ വിശ്രമം. രാത്രിയും പകലും ഇവിടെ തമ്പടിക്കുന്നതിനാല്‍ ബസ്സ്റ്റോപ്‌ ഉപയോഗശൂന്യമാണ്‌. രാത്രിയില്‍ ടൗണിലൂടെ സഞ്ചരിക്കുന്നവരെ നായകള്‍ സംഘടിതമായി അക്രമിക്കുന്നതായി നാട്ടുകാര്‍ പറയുന്നു.നിരവധി പരാതികള്‍ പഞ്ചായത്ത്‌ അധികൃതര്‍ക്ക്‌ നല്‍കിയെങ്കിലും എന്തുചെയ്ണമെയന്നകാര്യത്തില്‍ പഞ്ചായത്ത്‌ അധികാരികള്‍ക്കും വ്യക്‌തതയില്ല.

അധ്യാത്മിക പഠനത്തിലൂടെ നേടുന്ന അറിവ് മനുഷ്യജീവിതത്തെ ശക്തമായി മുന്നോട്ട് നയിക്കും - ചാത്തന്നൂർ മുരളി

അധ്യാത്മിക പഠനത്തിലൂടെ നേടുന്ന 
അറിവ് മനുഷ്യജീവിതത്തെ ശക്തമായി മുന്നോട്ട് നയിക്കും - ചാത്തന്നൂർ മുരളി

ചാത്തന്നൂർ: രാമായണം, മഹാഭാരതം തുടങ്ങിയ ഗ്രന്ഥങ്ങളുടെ പാരായണം വഴി നേടുന്ന അധ്യാത്മിക 
പഠനത്തിലൂടെ നേടുന്ന 
അറിവ് മനുഷ്യജീവിതത്തെ ശക്തമായി മുന്നോട്ട് നയിക്കുകമെന്ന് എൻ എസ് എസ് ചാത്തന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ ചാത്തന്നൂർ മുരളി പറഞ്ഞു.ഏറം എൻ എസ് എസ് കരയോഗത്തിന്റെ പൊതു യോഗം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
അധ്യാത്മികപരമായി നേടുന്ന 
അറിവ് ശക്തിയും സ്വഭാവവും ബഹുമാനവും നേടി തരുന്നു. രണ്ടും കൂടി ചേരുമ്പോൾ ലക്ഷ്യത്തിൽ വേഗം എത്തി ചേരുന്നു. ഇത് മനുഷ്യ ജീവിതത്തിലെ വിജയത്തിന് അത്യന്താപേക്ഷിതമായ രണ്ട് ഗുണങ്ങളെ ചൂണ്ടിക്കാണിക്കുന്നു. എന്നും അദ്ദേഹം പറഞ്ഞു. അറിവ് ഒരു വ്യക്തിയെ ശാരീരികമായും മാനസികമായും ശക്തനാക്കുന്നു. അറിവില്ലാത്തവർ അജ്ഞാനത്തിന്റെ ഇരുട്ടിൽ വഴിതെറ്റാനിടയുണ്ട്. എന്നാൽ, വിദ്യാഭ്യാസം, പരിചയം, പഠനം എന്നിവയിലൂടെ ലഭിക്കുന്ന അറിവ് ഒരു വ്യക്തിയെ സ്വയം വികസിപ്പിക്കാനും ലോകത്തെ നേരിടാനും സഹായിക്കുന്നു. ഉദാഹരണത്തിന്, ഒരു വിദ്യാർത്ഥി നല്ല പഠനത്തിലൂടെ ജോലിയിൽ വിജയിക്കുന്നതും, ഒരു തൊഴിലാളി തന്റെ കുഴിവുകൾ മെച്ചപ്പെടുത്തി പ്രോത്സാഹനം നേടുന്നതും അറിവിന്റെ ശക്തി കൊണ്ടാണ് എന്നും അദ്ദേഹം പറഞ്ഞു.കരയോഗം പ്രസിഡന്റ്‌ 
എ. കെ.മധുസൂധനൻ നായർ അധ്യക്ഷത വഹിച്ചു ധ്യാനലീല യോഗാചാര്യൻ ആർ വേണുഗോപാലപിള്ള
അവബോധന ക്ലാസ്സ് നടത്തി,യൂണിയൻ വൈസ് പ്രസിഡന്റ്‌ പരവൂർ മോഹൻ ദാസ് മുഖ്യ പ്രഭാഷണം നടത്തി, 
സെക്രട്ടറി എ.കെ. ദിലീപ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു,യൂണിയൻ സെക്രട്ടറി പ്രകാശ്. പി. എം,
ശ്രീഭൂതനാഥക്ഷേത്രം ഭരണ സമിതി പ്രസിഡന്റ്‌ വി. വിജയമോഹൻ,
 ശശിദരൻപിള്ള.ടി.സി ഡോ. രാഗിണി. എൽ, സന്ധ്യ അനിൽ എന്നിവർ സംസാരിച്ചു. ജയപ്രകാശ് സ്വാഗതവും സുരേഷ് കുമാർ. ടി നന്ദിയും പറഞ്ഞു.

ചാത്തന്നൂർ ശ്രീഭൂതനാഥ ക്ഷേത്രത്തിൽ നടന്ന ഗജപൂജയും ആനയൂട്ടും ഭക്തിസാന്ദ്രമായി.

ചാത്തന്നൂർ ശ്രീഭൂതനാഥ 
ക്ഷേത്രത്തിൽ നടന്ന ഗജപൂജയും ആനയൂട്ടും ഭക്തിസാന്ദ്രമായി. 
ചാത്തന്നൂർ: ഭക്തജനങ്ങളിൽ ആവേശം നിറച്ച്  ചാത്തന്നൂർ ശ്രീഭൂതനാഥ ക്ഷേ
ക്ഷേത്രത്തിൽ നടന്ന ഗജപൂജയും ആനയൂട്ടും ഭക്തിസാന്ദ്രമായി. കർക്കിടക പിറവിയ്ക്ക് മുന്നോടിയായി വിവിധ ആനപ്രേമി സംഘങ്ങളുടെ നേത്രത്വത്തിൽ നടന്ന 
ഗജപൂജയും ആനയൂട്ടും കാണാൻ ആയിരങ്ങൾ എത്തി. ഇന്നലെ രാവിലെ ചേനമത്ത് 
മഹാദേവ ക്ഷേത്രത്തിൽ നിന്നും പത്തോളം ഗജവീരന്മാർ ഘോഷയാത്രയായി
ചാത്തന്നൂർ ജംഗ്ഷനിലൂടെ ശ്രീഭൂതനാഥക്ഷേത്രത്തിലെത്തി ക്ഷേത്രം മേൽശാന്തി ജയപ്രകാശ് പോറ്റി  ഭദ്രദീപ പ്രകാശനം നടത്തി  ചടങ്ങുകൾക്ക് തുടക്കം കുറിച്ചു.
തുടർന്ന് കീഴൂട്ട് ക്ഷേത്രത്തിലെത്തി കരിവീരന്മാരെ പ്രത്യക്ഷ ഗണപതിയായി സങ്കൽപിച്ച് ഗജപൂജ നടത്തി തുടർന്ന് കർപ്പൂര ദീപക്കാഴ്ചയും ചടങ്ങിനു ശോഭയേകി. 
തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മാധവൻ നമ്പൂതിരി എന്നിവർ കാർമികത്വം വഹിച്ചു. ആനയൂട്ടിന് 
ആമ്പാടി ബാലൻ, മീനാട് കേശു,
 പുത്തൻകുളം അനന്ത പത്മനാഭൻ,
 ആമ്പാടി മഹാദേവൻ,ശക്തികുളങ്ങര രാജേശ്വരൻ, ആമ്പാടി മാധവൻകുട്ടി,
 ശിവം ലക്ഷ്മി അയ്യപ്പൻ, പുത്തൻകുളം അർജുൻ, പ്ലാക്കാട് കണ്ണൻ, തടത്തവിള മണികണ്ഠൻ തുടങ്ങിയ പത്തോളം ഗജരാജാക്കൻമാർ പങ്കെടുത്തു 
ത്രിലോകപതി  ആനപ്രേമി സംഘം ആൽത്തറക്കൂട്ടം എന്നീ സംഘടനകളുടെ 
നേതൃത്വത്തിലാണ്  ആനയൂട്ട് നടത്തിയത്. നിറഞ്ഞ പുരുഷാരത്തിന് മുൻപിലേക്ക് ആനകൾ വൈക്കം സൈലേഷിന്റെ വിവരണങ്ങൾക്കൊപ്പം എത്തിയപ്പോൾ ആർപ്പുവിളികളോടെ കാണികൾ വരവേറ്റു. സപ്താഹാ ചാര്യൻ വേദശ്രീ പള്ളിക്കൽ മണികണ്ഠൻ,
ക്ഷേത്രത്തിന്റെ ഭരണസമിതി പ്രസിഡന്റ്‌ വി. വിജയമോഹൻ അമ്മ ഫിനാൻസ് ഉടമ അമ്മ സന്തോഷ്,പ്രേം ഫാഷൻ ജൂവലറി ഉടമ പ്രേമാനന്ദ്, റോയൽ ഗ്രൂപ്പ്‌ മാനേജിങ് ഡയറക്ടർ രാധാകൃഷണൻ, സെക്രട്ടറി ഉണ്ണികൃഷ്ണപിള്ള എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Friday, 11 July 2025

മയക്കുമരുന്ന് മാഫിയയ്ക്കെതിരെ പൂതക്കളം നോർത്ത് ഏരിയ സമിതിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി

പരവൂർ: മയക്കുമരുന്ന് മാഫിയയ്ക്കെതിരെ പൂതക്കളം നോർത്ത്  ഏരിയ സമിതിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി.
നൈറ്റ് മാർച്ച്  പരവൂർ  മണ്ഡലം പ്രസിഡന്റ്. പ്രദീപ്. ജി.കുറുമണ്ടൽ
 ഉദ്ഘാടനം ചെയ്തു.കൂനംകുളം പ്രദേശത്തെ സ്ത്രീകളും യുവാക്കളും കൊച്ചുകുട്ടികളും. നൈറ്റ് മാർച്ചിൽ പങ്കെടുത്തു. കൂനംകുളം ജംഗ്ഷനിൽ. സമാപിച്ച നൈറ്റ് മാർച്ചിന്റെ സമാപനസമ്മേളനം
ബിജെപി സംസ്ഥാന കൗൺസിൽ അംഗം.ബി.ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ബിജു കോട്ടുവൻകോണം. ജനറൽ സെക്രട്ടറി പാലോട്ടുകാവ് കണ്ണൻ,വി.കെ.സുനിൽകുമാർ. പാലോട്ടുകാവ് ശിവൻ. ജയ സിംഗ്. സൗത്ത് ഏരിയ പഞ്ചായത്ത് സമിതി പ്രസിഡന്റ് ചിപ്പി,.ജനറൽ സെക്രട്ടറി രാമൻ. പഞ്ചായത്തംഗം മഞ്ജുഷ സത്യശീലൻ എന്നിവർ സംസാരിച്ചു.

Tuesday, 8 July 2025

സെക്രട്ടറിയില്ല ചാത്തന്നൂർ ഗ്രാമ പഞ്ചായത്തിൽ ഭരണ പ്രതിസന്ധി

സെക്രട്ടറിയില്ല ചാത്തന്നൂർ ഗ്രാമ പഞ്ചായത്തിൽ ഭരണ പ്രതിസന്ധി

ചാത്തന്നൂർ : സെക്രട്ടറിയും സെക്രട്ടറി യുടെ ചുമതല യുള്ള 
അസിസ്റ്റന്റ് സെക്രട്ടറിയും ഇല്ല ചാത്തന്നൂർ ഗ്രാമപഞ്ചായത്തിൽ ഭരണ സ്തംഭനം റിട്ടയർ ആയി പോയ സെക്രട്ടറിയ്ക്ക് പകരം പുതിയ സെക്രട്ടറി വരാത്തതും 
ചുമതലയുള്ള അസിസ്റ്റ‌ന്റ് സെക്രട്ടറിക്ക് 
അസിസ്റ്റന്റ് സെക്രട്ടറി മെഡിക്കൽ ലീവിൽ പോയതുമാണ് ഭരണ സ്തംഭനത്തിന് കാരണം. ഇത് മൂലം പഞ്ചായത്ത്‌ കമ്മിറ്റി കൂടാനോ
ധനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി കൂടി
ദൈനംദിന കാര്യങ്ങൾക്കുള്ള ഫണ്ട് അനുവാദിക്കാനോ
ലൈഫ് ഭവന പദ്ധതിക്ക് പണം നൽകാൻ കഴിയാത്ത അവസ്ഥയിലാണ്. 
നികുതി പിരിവ്, കെട്ടിട ലൈസൻസ്, , പഞ്ചായത്തിന്റെ വാർഡ്
ദൈനംദിന കാര്യങ്ങൾ എല്ലാം മുടങ്ങുകയാണ്
വിവിധ ആവശ്യങ്ങൾക്കായി പഞ്ചായത്തിൽ എത്തുന്ന സാധാരണക്കാർ ഇത് മൂലം കഷ്ടപ്പെടുകയാണ്.സെക്രട്ടറി ഇല്ലാത്തത് മൂലം ഗ്രാമസഭകളുടെ തീരുമാനങ്ങൾ പലതും പഞ്ചായത്ത്‌ മിനിട്സ് പൂർത്തിയാക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ്.
എൻജിനീയറിങ് വിഭാഗത്തിൽ എ.ഇയും  ഓവർസീയറും ഉണ്ടെങ്കിലും ഒരു ഓവർസീയർ തസ്തികയിൽ ആളില്ല അത് കൊണ്ട് തന്നെ നിർമ്മാണപ്രവർത്തികൾക്ക് മേൽ നോട്ടം വഹിക്കുന്നതിനും കെട്ടിടങ്ങളുടെ ലൈസൻസ് ഉൾപ്പടെ നൽകുന്നതും പ്രതിസന്ധിയിലായി പ്രമുഖ വ്യവസായ ശാലകളുടെ ലൈസൻസ് പോലും തീരുമാനം എടുക്കാതെ മാറ്റി വയ്ക്കുക യാണ് ഇതിൽ പലതും പാരാതി കളായി കോടതിയിലും സർക്കാരിന്റെ മുന്നിലും എത്തിയിരിക്കുകയാണ്‌ അടിയന്തിരമായി സെക്രട്ടറിയെ നിയമിച്ചു പ്രതിസന്ധി പരിഹരിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

  

Monday, 7 July 2025

ഇടത് മുന്നണിയുടെ വീതം വെപ്പ് രാക്ഷ്ട്രീയം തദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വികസനത്തിന് തിരിച്ചടിയാകുന്നു - എസ്. പ്രശാന്ത്

ടത് മുന്നണിയുടെ വീതം വെപ്പ്  രാക്ഷ്ട്രീയം തദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വികസനത്തിന് തിരിച്ചടിയാകുന്നു -  എസ്. പ്രശാന്ത് 

ചാത്തന്നൂർ : ഇടത് മുന്നണിയുടെ വീതം വെപ്പ്  രാക്ഷ്ട്രീയം തദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വികസനത്തിന് തിരിച്ചടിയാകുന്നുവെന്ന് ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ എസ്. പ്രശാന്ത് പറഞ്ഞു.ചാത്തന്നൂർ ഗ്രാമ പഞ്ചായത്ത്‌ ഓഫിസിലേക്ക് ബിജെപി നടത്തിയ മാർച് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ഒരു മുന്നണിയിൽ നിന്നും ജയിച്ചു എത്തി വീതം വെയ്പ്പിലൂടെ പ്രസിഡന്റ്‌ സ്ഥാനം പങ്കിടുമ്പോൾ രണ്ട് രാക്ഷ്ട്രീയ നയം സ്വീകരിച്ചു കൊണ്ട് വികസനത്തെ പിന്നോട്ടടിക്കുന്ന സമീപനമാണ് സ്വീകരിക്കുന്നത് ഇത് അഴിമതിയ്ക്കും കെടുകാര്യസ്ഥതയ്ക്കും കാരണമാകുന്നു അതിന്റെ മുഖ്യ ഉദാഹരണമാണ് ചാത്തന്നൂർ ഗ്രാമപഞ്ചായത്ത്‌ ഇവിടെ അഴിമതി നടത്തുന്നതിന് ഇരു കമ്മ്യുണിസ്റ്റ് പാർട്ടികളും മത്സരിക്കുകയാണ്. പഞ്ചായത്ത്‌ കമ്മിറ്റിയെ നോക്ക് കുത്തിയാക്കി ഇടത് അനുഭാവ സർവീസ് സംഘടനകളിലെ ഉദ്യോഗസ്ഥരുമായി ചേർന്ന് അഴിമതി നടത്തുകയാണ് ഇടത് ജനപ്രതിനിധികൾ. കുടുംബശ്രീയെയും തൊഴിലുറപ്പ് പദ്ധതിയും ഹരിതകർമ്മസേനയെയും മറയാക്കി ലക്ഷകണക്കിന് രൂപയുടെ അഴിമതിയാണ്‌ ഇരു കമ്മ്യുണിസ്റ്റ് പാർട്ടികളും ചാത്തന്നൂർ പഞ്ചായത്തിൽ നിന്നും അടിച്ചു മാറ്റിയത്.പഞ്ചായത്തിൽ നടക്കാത്ത പദ്ധതിയുടെ പേരിൽ ഊരാളുങ്കൽ സൊസൈറ്റിയ്ക്ക് ലക്ഷങ്ങൾ മാറി നൽകിയും ഇല്ലാത്ത ജനകീയ ഹോട്ടലിന്റെ പേരിൽ ലക്ഷകണക്കിന് രൂപ മാറി നൽകിയും പകൽകൊള്ളയാണ്‌ ഇടത് മുന്നണി യുടെ പഞ്ചായത്ത്‌ ഭരണസമിതി നടത്തിയത് എന്നും എസ്. പ്രശാന്ത് പറഞ്ഞു. പഞ്ചായത്ത്‌ സമിതി പ്രസിഡന്റ്‌ ശ്യാം മീനാട് അധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ ട്രഷറർ രാജൻപിള്ള, മുൻ
സംസ്ഥാന കൗൺസിൽ അംഗം
എസ്. സുരേഷ്,ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ്‌ കൃഷ്ണരാജ്, മണ്ഡലം ജനറൽ സെക്രട്ടറി രഞ്ജിത് മൈലക്കാട്,
ഗ്രാമപഞ്ചായത്ത്‌ അംഗങ്ങളായ 
ആർ.ഇ.സന്തോഷ്‌,ബീന രാജൻ, മീര ഉണ്ണി, ശരത് ചന്ദ്രൻ, മുൻ ഗ്രാമ പഞ്ചായത്ത്‌ അംഗം കളിയാക്കുളം ഉണ്ണി,
സഹകരണസെൽ ജില്ലാ കൺവീനർ എസ്. വി.അനിത് കുമാർ
എന്നിവർ സംസാരിച്ചു
പഞ്ചായത്ത്‌ സമിതി സെക്രട്ടറി
ദിനേശ് ചാത്തന്നൂർ സ്വാഗതവും കോയിപ്പാട് മോഹൻ ദാസ് 
നന്ദിയും പറഞ്ഞു.
ഫോട്ടോ :ബിജെപി ചാത്തന്നൂർ പഞ്ചായത്ത്‌ സമിതിയുടെ നേതൃത്വത്തിൽ പഞ്ചായത്ത്‌ കാര്യാലയത്തിലേക്ക് നടന്ന മാർച് ബിജെപി വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ എസ്. പ്രശാന്ത് ഉത്ഘാടനം ചെയ്യുന്നു.

പൊട്ടിപ്പൊളിഞ്ഞ് റോഡ് അറുതിയില്ലാതെ യാത്രാദുരിതം

പൊട്ടിപ്പൊളിഞ്ഞ് റോഡ് അറുതിയില്ലാതെ യാത്രാദുരിതം

ചാത്തന്നൂർ : പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ നരകയാത്ര. റോഡുഗതാഗതം ദുഷ്കരമായിട്ടും ഭരണാധികാരികള്‍ അത് കാണുന്നില്ല. ദേശീയപാതയും സംസ്ഥാന പാതയും പ്രധാനപ്പെട്ട പൊതുമരാമത്ത് റോഡുകളെല്ലാം തകര്‍ന്നിട്ടാണുള്ളത്. കാലവര്‍ഷത്തില്‍ തകര്‍ന്ന റോഡുകള്‍ റീടാറിങ് നടത്താനോ കുഴിയടയ്ക്കാനോ നീക്കമില്ല. ഓണത്തിനുശേഷം മഴ മാറിനിന്ന ഘട്ടത്തില്‍ റീ ടാറിങ് നടത്തിയിരുന്നുവെങ്കില്‍ യാത്രക്കാര്‍ക്ക് ആശ്വാസമാകുമായിരുന്നു. പല സ്ഥലത്തും നാട്ടുകാരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും മണ്ണും കല്ലുമിട്ട് കുഴി തല്‍ക്കാലം അടച്ചിട്ടാണുള്ളത്. ഗതാഗത ക്കുരുക്കിനുപിന്നാലെ, പൊട്ടിപ്പൊളിഞ്ഞ റോഡുകൂടിയായതോടെ ബസുകള്‍ ഓടിച്ചെത്തിക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് സാധിക്കുന്നില്ല. നഗരങ്ങളില്‍ വാഹനങ്ങള്‍ കുരുങ്ങിക്കിടക്കുന്നത് കുറച്ചു സമയമൊന്നുമല്ല. രോഗികളെ കൊണ്ടുപോകുന്ന വാഹനങ്ങളും ആംബുലന്‍സും റോഡില്‍ കുരുങ്ങുന്നതും പതിവാകുകയാണ്. ബസുകള്‍ സമയത്തിന് എത്താന്‍ സാധിക്കാതെ വരുന്നതിനാല്‍ പലപ്പോഴും നിശ്ചയിച്ച സ്ഥലത്തേക്ക് പോകുന്നില്ല. യാത്രക്കാരെ പാതി വഴിയിലിറക്കി തിരികെപോകുന്ന ബസുകളുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുന്നു. ബസ് ജീവനക്കാര്‍ക്ക് പ്രാഥമിക സൗകര്യത്തിനോ ഭക്ഷണം കഴിക്കുന്നതിനോ സമയം ലഭിക്കുന്നില്ല. ജോലിസ്ഥലത്തും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സമയത്തിനെത്താന്‍ സാധിക്കാതെ ബുദ്ധിമുട്ടുന്നവര്‍ ഏറെയാണ്.
- See more at: http://www.deshabhimani.com/news-kerala-kannur-latest_news-499318.html#sthash.cUayo5G2.dpuf

പോളച്ചിറ ഏലാ കേന്ദ്രസർക്കാർ സഹായം എൻ. കെ.പ്രേമചന്ദ്രൻ എം.പിയുടെ അവകാശവാദം വസ്‌തുകകൾക്ക് നിരക്കാത്തതാണ് -ബി. ബി. ഗോപകുമാർ

പോളച്ചിറ ഏലാ കേന്ദ്രസർക്കാർ സഹായം എൻ. കെ.
പ്രേമചന്ദ്രൻ എം.പിയുടെ അവകാശവാദം വസ്‌തുകകൾക്ക് നിരക്കാത്തതാണ് -ബി. ബി. ഗോപകുമാർ

കൊല്ലം: ചിറക്കര പഞ്ചായത്തിലെ പോളച്ചിറ ഏലായ്ക്ക് കേന്ദ്രസർക്കാർ അനുവദിച്ച സഹായം ലഭിച്ചത് പോളച്ചിറ
ഏലായുടെ സമീപ ഗ്രാമമായ
മീനാട് റസിഡൻസ് വെൽഫയർ ആന്റെ കൾച്ചറൽ അസ്സോസിയേഷൻ ബി.ജെ.പി ജില്ലാ നേതൃത്വം മുഖേന കൊടുത്ത നിവേദനത്തെ തുടർന്നാണ് കേന്ദ്ര സർക്കാർ തീരുമാനം വന്നത് എന്ന് ബിജെപി ജില്ലാ പ്രസിഡന്റ്‌ ബി. ബി. ഗോപകുമാർ പറഞ്ഞു. എൻ. കെ.
പ്രേമചന്ദ്രൻ എം.പിയുടെ അവകാശവാദം വസ്‌തുകകൾക്ക് നിരക്കാത്തതാണ് പാർലമെന്റ്മണ്ഡലത്തിലെ എം.പി എന്ന നിലയ്ക്ക് കേന്ദ്രസർക്കാർ അറിയിച്ച തീരുമാനം അപേഷ നൽകിയ സംഘടനെയോ അതിന് പിന്നിൽ പ്രവർത്തിച്ചവരെയോ അറിയിക്കാതെ അവരെയെല്ലാം അവഗണിച്ചു കൊണ്ട് സ്വന്തം പേരിൽ പ്രചരണം നടത്തുന്നത് അല്പത്തം ആണെന്നും ബി. ബി. ഗോപകുമാർ പറഞ്ഞു. കേന്ദ്ര സർക്കാർ ജില്ലയ്ക്ക് വേണ്ടി നൽകുന്ന എല്ലാ വികസന പ്രവർത്തനങ്ങളും തന്റെതാക്കി മാറ്റാനുള്ള പതിവ് തന്ത്രത്തിന്റെ ഭാഗമാണ് പോളച്ചിറ ഏലായുടെ പേരിലുമുള്ള എൻ.കെ.
പ്രേമചന്ദ്രൻ എം.പി യുടെ അടിസ്ഥാന രഹിതമായ പ്രസ്താവന ജനങ്ങൾ അവഞജയോടെ തള്ളി കളയുമെന്നും ബി. ബി. ഗോപകുമാർ പറഞ്ഞു.


രാമായണം എങ്ങിനെ എപ്പോൾ വായിക്കണം ?

രാമായണം എങ്ങിനെ എപ്പോൾ  വായിക്കണം ? 

രാമായ രാമചന്ദ്രായ , രാമാ ഭദ്രമായ വേധസേ
രഘു നാഥായ നാഥായ സീതായ പതയെ നമ:
കൂജന്തം രാമ രാമേതി മധുരം മധുരാക്ഷരം 
ആരുഹ്യ കവിതാം  ശാഖാം വന്ദേ വാല്മീകി കോകിലം. 

ധർമ്മവും അധർമ്മവും, കറുപ്പും വെളുപ്പും, രാമനും രാവണനും തമ്മിലുള്ള യുദ്ധം അനാദികാലം മുതൽ  മനുഷ്യചരിത്ത്രിൽ  സംഭവിച്ചു  കൊണ്ടിരിക്കുന്നു. അന്തിമമായ ജയം ധർമ്മത്തിനും നന്മക്കുമാണെങ്കിലും തിന്മയുടെ ഇരുണ്ട ശക്തികൾ  ബലമാർജ്ജിക്കുന്ന സമയവും ഉണ്ടാവാറുണ്ട്.

ഋതുക്കൾക്ക്  ചില പ്രത്യേക സ്പന്ദനങ്ങൾ  പ്രകൃതിയിലുണ്ടാക്കാൻ  കഴിയുന്നുവെന്ന് വിശ്വാസത്തിലാകാം, ക ർക്കിടകമാസത്തിൽ വീടുകളിൽ രാമായണകഥ പാരായണം ചെയ്യേണ്ടതിൻറെ  ആവശ്യകത പഴമക്കാർ  പണ്ടേ കല്പിച്ചത്. കൂടാതെ കാത്തിരിപ്പിൻറെ  മാസം കൂടിയാണ് കർക്കിടകം.

രാമായണം വായന

രാവിലെ കുളിച്ച് ശുദ്ധമായി ദീപം തെളിച്ച് രാമായണം തൊട്ട് വന്ദിച്ച് വായന തുടങ്ങുന്നു. കർക്കിടകമാസം അവസാനിക്കുമ്പോൾ  രാമായണം വായിച്ച് തീർക്കണമെന്നാണ് സങ്കൽപ്പം . ചിലപ്പോൾ  രാമായണത്തിൻറെ  അനുബന്ധഭാഗമായ ഉത്തരരാമായണവും ചിലർ  വായിക്കാറുണ്ട്.

രാമന് എക്കാലത്തെയും മാനുഷിക ധർമ്മത്തിൻറെ  പ്രതീകമാണ്. സത്യത്തിലും അടിയുറച്ച ധർമ്മത്തിലും അധിഷ്ഠിതമായ ജീവിതമാണ് മാനുഷിക വികാരങ്ങളെല്ലാം പ്രദർശിപ്പിക്കുന്ന മനുഷ്യനായ രാമൻ  ആവിഷ്കരിക്കുന്നത്. അദ്ധ്യാത്മികവും സാംസ്കാരികവും കലാപരവുമായ എക്കാലത്തെയും സ്രോതസ്സാണ് രാമായണം.

"രാമായണത്തെക്കാൾ  ശുദ്ധവും സദാചാരനിഷ്ടവും സുന്ദരവും ലളിതവുമായ ഒരു മഹാകാവ്യം മനുഷ്യ സംസ്കാര ചരിത്രത്തിലുണ്ടായിട്ടില്ല'' - എന്നാണ് വിവേകാനന്ദൻ  രാമായണത്തെക്കുറിച്ച് പറനഞ്ഞിട്ടുള്ളത് .

ഹനുമാൻറെ  സന്ധ്യാവന്ദനം

ഉഷസന്ധ്യ, മദ്ധ്യാഹ്നസന്ധ്യ, സായംസന്ധ്യ എന്നീ മൂന്ന് സന്ധ്യകളിലും രാമായണം വായിക്കരുതെന്നാണ് വിശ്വാസം. ശ്രീരാമ ഭക്തനായ ഹനുമാൻ  രാമനാമം എവിടെ ഉച്ചരിച്ച് കേട്ടാലും അവിടെ എത്തുമെന്നതിനാൽ സന്ധ്യാസമയങ്ങളിൽ രാമായണ പാരായണം അദ്ദേഹത്തിൻറെ  സന്ധ്യാവന്ദനം മുടക്കുമത്രെ. ഇത് തികച്ചും പ്രദേശികമായ ഒരു സങ്കല്പമാണ്. മനസ്സ് ശാന്തമായിരിക്കുന്ന ഏതു സമയത്തും ഭക്തിയോടെ രാമായണം വായിക്കാവുന്നതാണ്. 

വാത്മീകി രാമായണവും അദ്ധ്യാത്മ രാമായണവും

മലയാളികൾക്ക്  രാമഭക്തിയുടെ സുധാമൃതമൊഴുകുന്ന എഴുത്തച്ഛൻറെ  അദ്ധ്യാത്മരാമായണമാണ് പരിചിതം. വാത്മീകി രാമായണത്തിലെ രാമൻ  അവതാരപുരുഷനെന്നതിലുപരി ഇതിഹാസ പുരുഷനാണ്. ഈശ്വരതുല്യമായ രാമസ്തുതികൾ  ഇതിൽ കുറവാണ്. എന്നാൽ അദ്ധ്യാത്മ രാമായണം വിഷ്ണു അവതാരമായ രാമൻറെ  കഥയാണ്.

ശാരികപൈങ്കിളിയെക്കൊണ്ടാണ് എഴുത്തച്ഛൻ  ഭക്തിരസത്തോടെ ചൊല്ലിക്കുന്നത്. രാമായണം പല തലമുറകളിലൂടെ, പത്ത് ലക്ഷം പ്രാവശ്യം രചിക്കപ്പെട്ടിട്ടുണ്ടെന്ന് കരുതപ്പെടുന്നു. വസിഷ്ഠ രാമായണം, അദ്ധ്യാത്മ രാമായണം, മൂലരാമായണം, തുളസീദാസ രാമായണം, കമ്പ രാമായണം, കണ്ണശ്ശ രാമായണം എന്നിവ പ്രസിദ്ധങ്ങളാണ്

കർക്കിടകമാസം മറ്റ് 11 മാസങ്ങളിൽ നിന്ന് വ്യത്യസ്തമാണ്. അടുത്ത പതിനൊന്ന് മാസങ്ങളിൽ എങ്ങനെ ജീവിക്കണം എന്നതിൻറെ  തയ്യാറെടുപ്പുകൾക്കായുള്ള മാസമാണ് കർക്കിടകം. മനസും ശരീരവും ശുദ്ധമാക്കി ഈശ്വരൻറെ  ഭിക്ഷ  ഏറ്റുവാങ്ങാൻ  തയ്യാറെടുക്കേണ്ട മാസം.

അതിജീവനത്തിനായി ശരീരത്തെ പാകപ്പെടുത്തേണ്ടത് കർക്കിടകത്തിലാണ്. കോരിച്ചൊരിയുന്ന മഴയിൽ ശരീരത്തിന് പൂർണ്ണ   വിശ്രമം. ഒപ്പം പ്രകൃതി ചികിത്സയും. കർക്കി ടക ചികിത്സ, സുഖ ചികിത്സ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന ആയുർവേദ  ചികിത്സാരീതി ഇന്ന് കൂടുതൽ പ്രശസ്തവും വ്യാപകവുമാണ്. മത്സ്യ - മാംസാദികൾ  വർജ്ജിച്ച്, പഥ്യം നോക്കി ശരീരത്തെ ശുദ്ധം വരുത്തുന്നു. 

മനസ്സിനെ ശുദ്ധമാക്കാൻ  കർക്കിടകം രാമായണ മാസം കൂടിയാണ്. എന്നും രാവിലെ കുളിച്ച് ശുദ്ധി വരുത്തി രാമായണം പാരായണം ചെയ്യുന്നത് കോടി ജന്മങ്ങളുടെ പുണ്യം സമ്മാനിക്കും. മനുഷ്യൻ  ചെയ്തുകൂട്ടുന്ന പാപങ്ങളെ ഹരിച്ച് സംശുദ്ധതയുടെ തീർത്ഥം  തളിക്കലാണ് രാമായണ പാരായണത്തിലൂടെ കൈവരുന്നത്.

കശ്മീർ മുതൽ കന്യാകുമാരി വരെ പടർന്നു കിടക്കുന്ന കരുണയുടെ കൈവഴികളാണ് സേവഭാരതി -ബ്രഹ്മശ്രീ ഈശ്വരപ്രസാദ് നമ്പൂതിരി.

കശ്മീർ മുതൽ കന്യാകുമാരി വരെ പടർന്നു കിടക്കുന്ന കരുണയുടെ കൈവഴികളാണ് സേവഭാരതി -ബ്രഹ്മശ്രീ ഈശ്വരപ്രസാദ് നമ്പൂതിരി.
ചാത്തന്നൂർ: കശ്മീർ മുതൽ കന്യാകുമാരി വരെ പടർന്നു കിടക്കുന്ന കരുണയുടെ കൈവഴികളാണ് സേവഭാരതിയെന്ന് 
ഉത്തർഖാണ്ട് ബദരിനാഥ് ക്ഷേത്രത്തിലെ മുഖ്യപൂജാരി
ബ്രഹ്മശ്രീ ഈശ്വരപ്രസാദ് നമ്പൂതിരി പറഞ്ഞു. സേവഭാരതി കൊല്ലം ജില്ലാ സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു. സർക്കാർ സംവിധാനം പരാജയപ്പെടുമ്പോൾ
കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാൻ പ്രതിജ്ഞാബദ്ധമായി നിലകൊള്ളുന്ന
സേവഭാരതി  പ്രകൃതിദുരന്തങ്ങൾ, വിമാന-ട്രെയിനപകടങ്ങൾ തുടങ്ങിയവ സംഭവിക്കുമ്പോൾ സർക്കാർ സംവിധാനങ്ങളെ അതിശയിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടത്തുന്ന സേവാഭാരതി സേവനത്തിൻ്റെ അന്യാദൃശമായ മുഖമാണ് കാഴ്ചവയ്ക്കാറ്. റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലുമൊക്കെ കുടുങ്ങിപ്പോകുന്ന സാധാരണ മനുഷ്യരുടെ പോലും സഹായത്തിനെത്തുന്ന സർവതല സ്പർശിയായ പ്രവർത്തനരീതി അങ്ങേ യറ്റം വിലപ്പെട്ടതാണ് എന്നും അദ്ദേഹം പറഞ്ഞു. എല്ലാ മനുഷ്യരെയും ഒന്നായി കണ്ടു കൊണ്ട് തിരികെ ഒന്നും പ്രതീക്ഷിക്കാതെ നിസ്വാർത്ഥതയോടെ
ജാതി, മതം എന്ന വ്യത്യസമില്ലാതെ, പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ ഭേദമില്ലാതെ, രാത്രിയെന്നോ പകലെന്നോ വേർതിരിവില്ലാതെ തോളോടുതോൾ ചേർന്നു സഹായിക്കാൻ ഏതൊരു സേവാഭാരതി പ്രവർത്തകനും തയാറാണ്. ഏതു പ്രശ്നത്തിനും കൂടപ്പിറപ്പിനെ പോലെ കൂടെ നിൽക്കുന്ന സംഘടനയാണ് സേവ ഭാരതി എന്നും അദ്ദേഹം പറഞ്ഞു.
വീട് നഷ്ടമായവർക്ക് താത്ക്കാലിക വീട്, വൃദ്ധർ മുതൽ കൈക്കുഞ്ഞുങ്ങൾക്ക് വരെയുള്ളവർക്കു ഭക്ഷണം, ദുരിതാശ്വാസ ക്യാമ്പുകൾ, വസ്ത്രങ്ങൾ, പുതപ്പുകൾ, വൈദ്യസഹായം, ദുരിതാശ്വാ ക്യാമ്പുകളിൽത്തന്നെ താത്കാലിക സ്‌കൂളുകൾ, ആരാധനാ സൗകര്യം എന്നിവയൊരുക്കി ജനങ്ങളുടെ ജീവിതമേശകളിൽ സേവാഭാരതിയുടെ സേവനത്തിന്റെ രുചിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സേവഭാരതി ജില്ലാ പ്രസിഡന്റ്‌ ഡോ.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ആർ എസ് എസ് ദക്ഷിണ പ്രാന്ത സമ്പർക്കപ്രമുഖ് സി.സി.ശെൽവൻ സേവ സന്ദേശം നൽകി,
ആർ എസ് എസ് ദക്ഷിണ പ്രാന്തകാര്യകാര്യ സദസ്യൻ വി. മുരളീധരൻ ഡോ. ടി.യോഗരാജൻ അനുസ്മരണം നടത്തി,വിഭാഗ് സംഘചാലക് ഡോ. ബി. എസ്. പ്രദീപ്‌ കുമാർ, എം. രാജീവൻ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി പി. എസ് ശ്രീജിത്ത്‌ പ്രവർത്തക റിപ്പോർട്ട് അവതരിപ്പിച്ചു,
ജില്ലാ സെക്രട്ടറി പി. ആർ. വിനോദ് കുമാർ മിനിട് സ് അവതരണം നടത്തി,ജില്ലാ കമ്മിറ്റി അംഗം എസ്. അനിൽകുമാർ നന്ദിയും പറഞ്ഞു.


 

കോയിപ്പാട് സാഫല്യം ഫ്ലാറ്റിൽ കുടുംബങ്ങൾ അന്തിയുറങ്ങുന്നത് പ്രാണഭീതിയിൽ

കോയിപ്പാട് സാഫല്യം ഫ്ലാറ്റിൽ 
കുടുംബങ്ങൾ അന്തിയുറങ്ങുന്നത് പ്രാണഭീതിയിൽ

ചാത്തന്നൂർ: സംസ്ഥാന ഭവനനിർമ്മാണ ബോർഡ്  പണി കഴിപ്പിച്ച ഫ്ളാറ്റുകളിൽ കുടുംബങ്ങൾ അന്തിയുറങ്ങുന്നത് പ്രാണഭീതിയിൽ. ഭവന നിർമ്മാണ വകുപ്പിന്റെ  സാഫല്യം ഭവന പദ്ധതിയിൽ ഭവന നിർമാണ ബോർഡ്  നിർമ്മിച്ച മൂന്ന് നില ഫ്ളാറ്റാണ് അപകടാവസ്‌ഥയിലായിരിക്കുന്നത്. നിർമ്മാണം പൂർത്തിയാക്കാതെയാണ് ഇ ഫ്ലാറ്റുകൾ താമസക്കാർക്ക് കൈമാറിയത്.ഒരു നിലയിൽ പതിനാറ് വീതം വീതം മുന്നുനിലകളിലായി 48 ഫ്ളാറ്റുകളാണുള്ളത്,  നിർദധനരായ ഈ കുടുംബങ്ങളിൽ നിന്ന് ആദ്യ  ഗുണഭോക്തവിഹിതം വാങ്ങി
ബാക്കി തവണകളായി
സർക്കാർ വിഹിതവും കൊണ്ടാണ് മുന്നൂറ് സ്ക്വയർഫീറ്റിൽ ഫ്ളാറ്റുകൾ പണി തീർത്തത്. ഉത്ഘാടനവും അന്നത്തെ സർക്കാർ ആഡംബര പൂർവ്വം നടത്തി പക്ഷേ രണ്ടുവർഷം പോലും സ്വസ്‌ഥമായി ഇവർ താമസിച്ചിട്ടില്ല.നിർമ്മാണത്തിലെ അപകത മൂലം ശൗചാലയത്തിലെ പൈപ്പുകളിലടക്കം ചോർച്ചയുണ്ടായതോടെ ഭിത്തികൾ നനഞ്ഞ് കെട്ടിടത്തിന് കൂടുതൽ ബലക്ഷയമായി.ഭിത്തിയിൽ പ്ലാസ്‌റ്ററിങ് ഇല്ലാത്തത് മൂലം എല്ലായിടത്തും പൊളിഞ്ഞു തുടങ്ങി സൺഷൈഡുകളും പൊളിഞ്ഞുവീണു തുടങ്ങി അതോടെ പലരും ഫ്ലാറ്റ് ഉപേക്ഷിച്ചു തുടങ്ങി ഇപ്പോൾ ഏഴ് ഫ്ലാറ്റുകൾ പൂട്ടിയിട്ടിരിക്കുകയാണ്. ചില വീട്ടുകാർ ഫ്ലാറ്റ് പൂട്ടിയിട്ട്വാടക വീട്ടിലേക്ക്  താമസം മാറി പോയി പത്ത് വർഷം പിന്നിടുമ്പോൾ വീടുവിട്ട് ഇറങ്ങേണ്ട സ്ഥിതിയിലാണ് പലരും ഗതികേടിന്റെ നടുമുറ്റത്ത് പോകാൻ മറ്റ് വഴിയില്ലാത്തവർ ആണ് ഇപ്പോൾ ഇവിടെ താമസിക്കുന്നത്.കുടി വെള്ളവും മാലിന്യവും ഇവരെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളാണ്. ജപ്പാൻ കുടിവെള്ള പദ്ധതിയുടെ വെള്ളമാണ് ഇവർ കൂടുതലായും ആശ്രയിക്കുന്നത് അത് മുടങ്ങിയാൽ എല്ലാം മുടങ്ങും 48കുടുംബങ്ങളിലായി താമസിക്കുന്ന നൂറോളം പേർക്ക് മാലിനജല ടാങ്ക് സ്ഥിരമായി നിറയുന്ന അവസ്ഥയിലാണ് അടിക്കടി മലിനജലം ടാങ്കുകളിൽ കൊണ്ട് പോകേണ്ടി വരുന്നത് ഇ കുടുംബങ്ങൾക്കുള്ള അധിക ചിലവാണ് മാലിന്യം സംസ്കരി ക്കാൻ പ്ലാന്റ് ഇല്ലാത്തത് മൂലം പ്ലാസ്റ്റിക് മാലിന്യം അടക്കം പ്രദേശത്ത് കുന്ന് കൂടി കിടക്കുകയാണ്‌ പ്രായാധിക്യം കൊണ്ട് അവശ നിലയിൽ ആയവർ ഇ ഫ്ലാറ്റുകളിൽ ഉണ്ട് ഒപ്പം നിരവധി കുഞ്ഞുങ്ങളും ഇവർക്ക് പോകാൻ മറ്റ് വഴികൾ ഇല്ല ഭവനനിർമ്മാണ ബോർഡ് അധികാരികൾ നിലവിൽ അപകടാവസ്ഥയിലായ
ഫ്ലാറ്റുകളുടെ നിർമ്മാണപ്രവർത്തികൾ പൂർത്തി യാക്കണമെന്ന ആവശ്യമാണ് ഒപ്പം അടിസ്ഥാനവികസനസൗകര്യം ഒരുക്കി നൽകണമെന്ന ആവശ്യവുമാണ് ഇവർക്ക് ഉളളത്.