ഇത്തിക്കരയാറിന്റെ തീരം വൻതോതിൽ കൈയ്യേറി നിർമ്മാണപ്രവർത്തനങ്ങൾ നടത്തി ഭൂമാഫിയ നടപടിയെടുക്കാതെ വിവിധ വകുപ്പുകൾ
ഞവരൂർ വാർഡിന്റെ ആറ്റിന്റെ
തീരങ്ങളിലാണ് നിർമ്മാണപ്രവർത്തനങ്ങൾ നടത്തിയത്
പരിസ്ഥിതി ലോല പ്രദേശമായ ഇവിടങ്ങളിൽ ഭൂമാഫിയ സംഘങ്ങൾ.
പാട്ടത്തിന് ഭൂമി വാങ്ങി കൊണ്ട്
പൈതൃക സംരക്ഷണഭിത്തികളും
വെള്ളപൊക്കം തടയുന്നതിന് വേണ്ടി
സർക്കാർ നിർമ്മിച്ച ബണ്ടുകളുമാണ് തകർത്തത്.പൈതൃക
സംരക്ഷണഭിത്തികൾ വൻതോതിൽ ഇടിച്ചു നിരത്തി മണ്ണ് കടത്തുകയും 1972-ൽ വെള്ളപൊക്കം ഉണ്ടായതിനെ തുടർന്ന് സർക്കാർ നിർമ്മിച്ച
ബണ്ട് ഇടിച്ചു നിരത്തി ആറ്റിന്റെ തീരത്തേക്ക് വാഹനങ്ങൾ പോകുന്നതിനുള്ള വഴിയുണ്ടാക്കി കൊണ്ടാണ് നിർമ്മാണപ്രവർത്തികൾ നടത്തിയത്. ആറ്റിന്റെ തീരത്തെ വൻമരങ്ങൾ മുറിച്ചു കടത്തി ബാക്കിയുള്ളവ ചെറുമരങ്ങൾ ആറ്റിന്റെ തീരത്തേക്ക് തള്ളികൊണ്ട് ബണ്ടിൽ കോൺക്രീറ്റ് കമ്പിവേലി നിർമ്മിച്ചു കൊണ്ടാണ് നിർമ്മാണപ്രവർത്തികൾ നടത്തിയത്. കുറുങ്ങൽ ഏലായിലേക്കുള്ള
ജലസേചന വകുപ്പിന്റെ ചെറുതോടിന്റെ സംരക്ഷണഭിത്തികൾ തകർത്തതും
വെള്ളപൊക്കം തടയുന്നതിനുള്ള ബണ്ട് തകർത്തതും ഗുരുതരമായ കുറ്റമെന്നിരിക്കെ യാതൊരു വിധ നടപടിയും ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും ഉണ്ടായിട്ടില്ല.ഇ വസ്തുക്കളിലേക്കുള്ള യഥാർത്ഥ വഴി ആറ്റിന്റെ തീരം വഴിയായതിനാൽ ബണ്ടിന്റെ എതിർവശത്ത് റോഡ് സൈഡിലുള്ള ഭൂമി വാങ്ങി കൊണ്ടാണ് റോഡ് നിർമ്മിച്ചു കൊണ്ട് മണ്ണ് മാന്തി യന്ത്രങ്ങൾ സർക്കാർ ഭൂമി വഴി ആറ്റിന്റെ തീരത്ത് കൊണ്ട് വന്ന് നിർമ്മാണ പ്രവർത്തികൾ നടത്തിയത്.
@ പരിസ്ഥിതി ലോല പ്രദേശം എന്നതിൽ ഉപരി പഞ്ചായത്ത്, കൃഷി,
റവന്യു, ജലസേചന
വൈദ്യുതി വകുപ്പുകൾക്ക് ഒരേ പോലെ അധികാരമുള്ള ഭൂമിയാണിത്.കുറുങ്ങൽ ഏലായിലേക്ക് കൃഷിയ്ക്ക് ആവശ്യമുള്ള
വെള്ളം ആറ്റിൽ നിന്നും പമ്പ് ചെയ്യുന്നതിനുള്ള പമ്പ് ഹൗസ് വെള്ളം കൊണ്ട് പോകുന്നതിനുള്ള തോട്, കെ എസ് ഇ ബിയുടെ ട്രാൻസ്ഫോർമർ 110kv ലൈൻ പോകുന്നുണ്ട് ഇതിലെ കൃഷി വകുപ്പിന്റെ കൃഷിയ്ക്ക് ആവശ്യമായ ഭൂമി അതിലുപരി വെള്ളപ്പൊക്ക ബാധിത പ്രദേശം ആയതിനാൽ പഞ്ചായത്ത് പണിതിട്ടുള്ള ബണ്ട് ഉൾപ്പടെയുള്ള പ്രദേശം ആയതിനാൽ സർക്കാർ ഭൂമിയും കേന്ദ്രസർക്കാരിന്റെ പരിസ്ഥിതി ട്രബ്യുണൽ കണക്കാക്കിയിട്ടുള്ള പരിസ്ഥിതി ലോല പ്രദേശം കൂടിയാണ്.
@ നിർമ്മാണപ്രവർത്തികൾ കർഷകരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ തടഞ്ഞുവെങ്കിലും തുടർ നടപടികൾ ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും ഉണ്ടാവാഞ്ഞതിൽ ശക്തമായ പ്രതിക്ഷേധമാണ് ഉണ്ടാവുന്നത്. ബണ്ട് പൂർവ്വസ്ഥിതിയിൽ ആക്കുന്നതിനോ ഭൂമി അളന്നു തിട്ടപ്പെടുത്തുന്നതിനോ ഉള്ള നടപടികൾ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. എല്ലാ കാലവർഷത്തിലും ഇത്തിക്കരയാറ്റിൽ ജലനിരപ്പ് ഉയരുമ്പോൾ വെള്ളപൊക്കം ഉണ്ടാവുന്ന പ്രദേശമാണിത്.നിലവിൽ ബണ്ട് കെട്ടി
തീരത്തിന് സംരക്ഷണം ഉറപ്പ് വരുത്തണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
@ പുറമ്പോക്ക് ഭൂമി ലക്ഷ്യമിട്ട് ഭൂമാഫിയ സംഘങ്ങൾ.
ഇത്തിക്കരയാറ്റിന്റെ തീരത്തും കുറുങ്ങൽ ഏലായുടെ പരിസരത്തുമുള്ള ഏക്കർ കണക്കിന് പുറമ്പോക്ക്
ഭൂമി ലക്ഷ്യമിട്ട് ഭൂമാഫിയ സംഘങ്ങൾ
രാക്ഷ്ട്രീയ പ്രവർത്തകരായ
ഏജന്റുമാർ മുഖേന ഭൂമി കൈവശപ്പെടുത്തുന്നതിനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. പുറമ്പോക്ക് ഭൂമിയോട് ചേർന്നുള്ള ഭൂമി വാങ്ങിയതിന് ശേഷം
റവന്യു അധികൃതരെ സ്വാദീനീച്ചു കൊണ്ട് ബാക്കിയുള്ള ഭൂമി കൈവശപ്പെടുത്തുകയാണ് ഇവരുടെ ലക്ഷ്യം.
No comments:
Post a Comment