Thursday, 9 January 2025

തടിലോറികളുടെ മരണപ്പാച്ചില്‍: നടപടി വേണമെന്ന്‌

തടിലോറികളുടെ മരണപ്പാച്ചില്‍: നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.

ചാത്തന്നൂർ : അമിതമായി ഭാരം കയറ്റി പോകുന്ന തടിലോറികള്‍ റോഡില്‍ അപകടം വിതയ്‌ക്കുന്നു. വണ്ടിയിൽ ഉൾകൊള്ളുന്നതിലും അധികം തൂക്കത്തിലാണു തടികള്‍ കയറ്റിപോകുന്നത്‌. റോഡുകളില്‍ കൂടി മറ്റു വാഹനങ്ങള്‍ക്കു കടന്നുപോകാന്‍ പറ്റാത്ത വിധത്തിലാണ്‌ തടി ലോറികള്‍ ചീറിപായുന്നത്‌. രാത്രിയെന്നോ പകലെന്നോ ഇല്ലാതെയാണു തടിലോറികളുടെ യാത്ര. ഇതുമൂലം പല സ്‌ഥലങ്ങളിലും മണിക്കൂറുകളോളം ഗതാഗതസ്‌തംഭനവും പതിവാണ്‌.ഇന്നലെ ചാത്തന്നൂരിൽ നടന്ന അപകടത്തിൽ അമിത ലോഡും കയറ്റി
ട്രാഫിക് നിയമങ്ങൾ ലംഘിച്ചു കൊണ്ട് 
അലഷ്യമായി ഡ്രൈവിംഗ് ചെയ്ത വാഹനമാണ് അപകടത്തിൽപ്പെട്ടത്. തലനാരഴയ്ക്കാണ് അപകടം ഒഴിവായത്. എന്നിട്ടും നിസാരവത്കരിച്ചു പെറ്റി കേസ് എടുത്ത് വിടുകയായിച്ചു.ഇത്തരത്തിൽ അപകടം ഉണ്ടാവുബോൾ 
മോട്ടോര്‍ വാഹനവകുപ്പോ പോലീസോ ഇതിനെതിരേ യാതൊരു നടപടിയും സ്വീകരിക്കാറില്ല. ദിവസേന നൂറുകണക്കിനു തടിലോറികളാണ്‌ എം സി റോഡ് വഴിയും ദേശിയപാതയിലൂടെയും അല്ലാതെയും 
കടന്നുപോകുന്നത്‌. രാത്രികാലങ്ങളില്‍ പരിശോധന നടത്തുന്ന ഹൈവേ പോലീസും ലോറിക്കാരും തമ്മില്‍ രഹസ്യധാരണ ഉണ്ടെന്നുള്ളതു പരസ്യമായ രഹസ്യമാണ്‌. അധികഭാരം കയറ്റിയെന്ന കുറ്റം ചുമത്തി നൂറു രൂപയാണ്‌ ഒരു ലോറിക്ക്‌ ഹൈവേ പോലീസ്‌ പിഴയായി ഒടുക്കുന്നത്‌. ബാക്കി രഹസ്യമായി വാങ്ങുന്നുവെന്നാണ്‌ ആരോപണം.
അമിതഭാരം കയറ്റിപോകുന്ന തടിലോറികള്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയാറാകണമെന്നു നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

No comments:

Post a Comment