Friday, 17 January 2025

ഭർത്താവിൻ്റെ അന്ത്യഭിലാഷം നിറവേറ്റാൻ കാത്തിരിക്കുകയാണ് ശ്രീദേവിയെന്ന വീട്ടമ്മ അതിന് വേണ്ടി കഴിഞ്ഞ നാല് വർഷമായി മുട്ടാത്ത വാതിലുകളില്ല ഈ വീട്ടമ്മ.

കൊല്ലം : ഭർത്താവിൻ്റെ അന്ത്യഭിലാഷം  നിറവേറ്റാൻ കാത്തിരിക്കുകയാണ് ശ്രീദേവിയെന്ന വീട്ടമ്മ അതിന് വേണ്ടി കഴിഞ്ഞ നാല് വർഷമായി മുട്ടാത്ത വാതിലുകളില്ല ഈ വീട്ടമ്മ. 
ശ്രീദേവിയുടെ ഭർത്താവ് 
ഗോപാലകൃഷ്ണൻ എന്ന ശിൽപ്പി '15 വർഷങ്ങൾക്കു മുമ്പാണ് കെ ആർ നാരായണന്  സമ്മാനിക്കാനായി 
ലോക സംഗീതം എന്ന പേരിട്ട ഒരു ശില്പം നിർമ്മിച്ചത്. ഒറ്റപ്പാലം സ്വദേശിയും പിന്നീട് കൊല്ലം കാവനാട്മൂലങ്കരയിൽ വാടകക്കാരനായി താമസിക്കുകയും ചെയ്ത് നാലുവർഷം മുമ്പ് മരണപ്പെടുകയും ചെയ്ത ഗോപാലകൃഷ്ണൻപിത്തളയും ,വെങ്കലവും കൊണ്ട്മൂന്നര കിലോ തൂക്കത്തിലാണ് ശില്പം നിർമ്മിച്ചത്.
ലോക സംഗീതം എന്ന പേരിട്ട ആ ശില്പത്തിൽ ഇന്ത്യയുടെ മതമൈത്രി .സംസ്കാരവും,രാജ്യം നയിച്ചവർക്കുള്ള ആദരവും അടയാളപ്പെടുത്തിയിട്ടുണ്ട്.
.54 മുദ്രകളിലൂടെ ഗോപാലകൃഷ്ണൻ വാർത്തത് രാജ്യത്തിൻറെ പൈതൃകം ആയിരുന്നു.ഇത് രാഷ്ട്രപതിക്ക് തന്നെ നൽകണം എന്നായിരുന്നു ഗോപാലകൃഷ്ണന്റെ വലിയ ആഗ്രഹം.എന്നാൽ ശില്പം പൂർണമായപ്പോൾ ഗോപാലകൃഷ്ണൻ അസുഖബാധിതനുമായി.ചികിത്സ കഴിഞ്ഞ് എത്തിയപ്പോഴേക്കും അന്നത്തെ രാക്ഷ്ട്രപതി 
കെ ആർ നാരായണൻ അന്തരിച്ചിരുന്നു.പിന്നീട് വന്ന പ്രസിഡൻ്റിന് നൽകുക എന്നതായിരുന്നു ലക്ഷ്യം.എന്നാൽഅതും നടന്നില്ല.പ്രതിഭ പാട്ടിൽ കൊല്ലത്ത് എത്തിയപ്പോൾ നൽകാനിരുന്നതാണ് അപ്പോഴത്തേക്കും ഗോപാലകൃഷ്ണന്റെ ഹൃദയവും പണിമുടക്കി.പിന്നീട് നീണ്ട കാത്തിരിപ്പ്.ഇന്ത്യൻ പ്രസിഡണ്ടിന് സമ്മാനിക്കണം എന്ന ആഗ്രഹവുമായി വർഷങ്ങൾ കാത്തിരുന്നു ഒടുവിൽ നാലു വർഷങ്ങൾക്കു മുമ്പ് ആഗ്രഹങ്ങൾ അവശേഷിപ്പിച്ചു ഗോപാലകൃഷ്ണൻ മരണത്തിനു കീഴടങ്ങി.തൻറെ ഭർത്താവിൻറെ അവശേഷിച്ചു വച്ചു മടങ്ങിയ ആഗ്രഹം സാധിച്ചു കൊടുക്കാൻ ഭാര്യ ശ്രീദേവി ഇറങ്ങിത്തിരിച്ചു.ഇതിനായി മുഖ്യമന്ത്രിയുടെ അടുത്ത് വരെ എത്തി.എന്നിട്ടും ഫലം കണ്ടില്ല,പല രാഷ്ട്രീയ നേതാക്കളും അധികാരികളും ഉടൻതന്നെ ശരിയാക്കിത്തരാം എന്ന് പറഞ്ഞു അയക്കാൻ തുടങ്ങി.പല വാക്കുകളും പാഴ് വാക്കുകൾ ആയി മാറി.തൻറെ ജീവൻ പോകുന്നതിനുമുമ്പ് എങ്കിലും തന്റെ ഭർത്താവിന്റെ അവസാനത്തെ ആഗ്രഹം സാധിച്ചു കൊടുക്കാൻ ഏതറ്റം വരെയും പോകാൻ കാത്തിരിക്കുകയാണ് ശ്രീദേവി.ഇപ്പോൾ കൊല്ലത്ത് കൊറ്റംകരയിൽ മകൾക്കൊപ്പം വീട് വച്ച് താമസിക്കുകയാണ് ഈ വീട്ടമ്മ.

No comments:

Post a Comment