നമസ്തെ.. അനന്തപുരിയിലേക്ക് സ്വാഗതം
63 -മത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരി തെളിയുകയാണ്. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കലാമേള എന്ന് വിശേഷിപ്പിക്ക പ്പെടുന്ന സ്കൂൾ കലോത്സവത്തിൽ ഏകദേശം 15.000ത്തിലധികം വിദ്യാർത്ഥികളാണ് പങ്കെടുക്കു ന്നത്. മത്സരങ്ങളുടെ വൈവിധ്യം കൊണ്ടും മത്സ രാർത്ഥികളുടെ എണ്ണം കൊണ്ടും ശ്രദ്ധ പിടിച്ചു പറ്റുന്ന ഈ കലോത്സവം മാതൃകയാക്കാൻ മറ്റു പല സംസ്ഥാനങ്ങളും ശ്രമിച്ച പരാജയപ്പെട്ട ഒരു സംരംഭം കൂടെയാണ്. തീർച്ചയായും ഇത് മുടങ്ങാതെ നടത്തിക്കൊണ്ടു പോകുന്നതിനുള്ള അഭിനന്ദനങ്ങൾ സംസ്ഥാന സർക്കാരിനും പ്രത്യേകിച്ച് വിദ്യാഭ്യാസ വകുപ്പിനും അവകാശപ്പെട്ടത് തന്നെയാണ്. കലാരം ഗത്തെ പ്രതിഭകളെ കുഞ്ഞുനാളിലെ കണ്ടെത്തി അ കഴിവുകളെ പരിപോഷിപ്പിക്കാനുള്ള അവസരമായ ഓരോ കലോത്സവ വേദിയും മാറുന്നു. ചലച്ചിത്ര രംഗത്ത് പോലും നിരവധി പ്രതിഭകളെ സംഭാവന ചെയ്തിട്ടുള്ളതാണ് നമ്മുടെ സംസ്ഥാന കലോത്സ വങ്ങൾ. ഇതിനെല്ലാം ഉപരിയായി വീടകങ്ങളിലും സ്കൂൾ പരിസരങ്ങളിലും ആയി ഒതുങ്ങിപ്പോകാൻ സാധ്യതയുള്ള ഒരുപറ്റം കലാകാരന്മാരെ പൊതു സമൂഹത്തിലേക്ക് എത്തിക്കുന്നുണ്ട് ഈ കലാമേ ള കലാപരമായ കഴിവുകൾ സംസ്ഥാന അടിസ്ഥാന ത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന ഒരു വേദി ഒരുക്കി നൽകുക എന്നത് തീർച്ചയായും ഒരു വലിയ കാര്യം തന്നെയാണ്. വിദ്യാഭ്യാസപരമായ കഴിവുകൾക്കൊപ്പം കലാപരമായ വികാസവും കൗമാരക്കാർക്ക് നൽകാ നായാൽ അത് ആരോഗ്യസമ്പുഷ്ടമായ ഒരു പുതിയ സമൂഹത്തെ വാർത്തെടുക്കുന്നത് ആവും എന്ന കാഴ് ചപ്പാട് കൂടി ഇതിന് പിന്നിലുണ്ട്. വാശിയോടെ മത്സ രിച്ച് സമ്മാനം വാങ്ങുന്നതിനേക്കാൾ ഉപരി ഇത്തരം വലിയ വേദികളിൽ പ്രത്യക്ഷപ്പെടാൻ ലഭിക്കുന്ന അവസരം കുട്ടികളിൽ ഉണ്ടാകുന്ന ആത്മവിശ്വാസം വള രെ വലുതാണ്. മേളയിൽ അംഗീകാരങ്ങൾ നേടുന്ന വർ ചുരുക്കം ആണെങ്കിലും പങ്കെടുത്ത് ഈ സംരം ഭത്തെ വിജയിപ്പിക്കുന്നതിൽ മത്സരാർത്ഥികൾക്കുള്ള പങ്ക് വളരെ വലുതാണ്. തുടക്കകാലത്ത് നിന്നും വളരെയധികം മാറ്റങ്ങൾ വരുത്തിയും കാലം ചെല്ലും തോറും പുതിയ കലാരൂപങ്ങൾ ഉൾപ്പെടുത്തിയും വിധിധർണയത്തിൽ പരിഷ്കാരങ്ങൾ നടപ്പിൽ വരു ത്തിയുമാണ് ഈ കലാമേള സഞ്ചരിച്ചുകൊണ്ടിരിക്കു ന്നത്. അന്യം നിന്നു പോകുന്ന കലാരൂപങ്ങളെയും പാർശ്വവൽക്കരിക്കപ്പെട്ട കലാസംസ്കാരത്തെയും വീണ്ടും ഉണർവോടെ വേദിയിൽ എത്തിക്കാൻ ഓരോ കലോത്സവത്തിനും കഴിയുന്നു എന്നത് ചെറിയ കാര്യമല്ല. കൂടുതൽ ആവേ ശത്തോടെ ഓരോ വർഷവും കലാമേള അധികം ഗംഭീരമാ ക്കാൻ ശ്രമിക്കുന്ന അധ്യാപകരുടെയും ഇതിന്റെ സംഘാടക രുടെയും റോൾ ഒട്ടും കുറച്ചു കാണാവുന്ന ഒന്നല്ല. ഇത്തരം സംരംഭങ്ങൾ തീർച്ച യായും സംസ്ഥാന ത്തിന്റെ വലിയൊരു സാംസ്കാരിക പൈതൃകത്തിൻ്റെ അടയാളം കൂടെ വെളിപ്പെടുത്തുന്നുണ്ട്. അതിനൊപ്പം തന്നെ അടച്ചിട്ട ക്ലാസ് മുറികളിലെ അധ്യായത്തിൽ നിന്നും പൊതു
സമൂഹത്തിലേക്ക് ഇറങ്ങിവന്ന് സമകാലിക സാമൂഹ്യ അന്തരീക്ഷവുമായി അടുത്ത് ഇടപഴകാൻ കൂട്ടി കൾക്ക് അവസരം ലഭിക്കുന്ന ഒരു വേള കൂടിയാണ് ഇത്. വിഭിന്നങ്ങളായ കലാ അഭിരുചികൾ മുതൽ ഭക്ഷണത്തിലെയും വസ്ത്രത്തിലെയും വൈവിധ്യം വരെ തൊട്ടടുത്തുനിന്ന് പരിചയപ്പെടാൻ വിദ്യാർത്ഥി സമൂഹത്തിന് അവസരം ലഭിക്കുന്ന ഒരു വേളയുമാ ണിത്. കലോത്സവ നഗരികളിൽ രൂപം കൊള്ളുന്നത് കേരളത്തിന്റെ സംസ്കാരിക വൈവിധ്യത്തിന്റെ ഓ രോ പരിച്ഛേദം തന്നെയാണ്. ഓരോ വർഷവും സം സ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി മേള മാറിമാറി നടത്തപ്പെടുമ്പോൾ അതിനൊപ്പം സഞ്ചരിക്കാനും അടുത്തുനിന്ന് ഈ മാറ്റങ്ങളെ അടുത്തറിയാനും വി ദ്യാർഥികൾക്ക് ലഭിക്കുന്ന അസുലഭമായ അവസരം കൂടിയായി കലോത്സവ വേളകൾ മാറുന്നു. Oപ്പം മത സൗഹാർദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും അടയാളങ്ങൾ കുട്ടികളുടെ മനസ്സിൽ ആഴത്തിൽ പതിപ്പിക്കാൻ പ്രാപ്തമാക്കുന്ന തരത്തിലുള്ള ഒരു ചു റ്റുപാടാണ് കലോത്സവങ്ങളുമായി ബന്ധപ്പെട്ട് രൂപം കൊള്ളുന്നത്. ആ പുതിയ അറിവുകൾ കുട്ടികളെ കുടുതൽ മതേതരത്തോട് അടുപ്പിക്കുന്നു. ചുരുക്കത്തിൽ പാഠ്യപദ്ധതികൾക്കപ്പുറം കൗമാരക്കാരുടെ വ്യക്തിവി കാസം രൂപം കൊള്ളുന്നതിൽ ഏറ്റവും നിർണായക സ്ഥാനം വഹിക്കാൻ ഇത്തരം മേളകൾക്ക് കഴിയുന്നു എന്ന വസ്തുത നിസ്തർക്കമാണ്. ഇത്തവണ തല സ്ഥാനനഗരിയുടെ ഹൃദയഭാഗങ്ങളിലായി 25 വേദി കൾ മത്സരങ്ങൾക്കായി ഒരുക്കിയിരിക്കുന്നു. പങ്കെടു ക്കുന്നവർക്ക് എല്ലാവിധ സൗകര്യങ്ങളും ആതിഥേയ നഗരമായ അനന്തപുരി ഒരുക്കി കഴിഞ്ഞു. ഒരു മത്സര വേദിയിൽ നിന്നും മറ്റൊരു മത്സരവേദിയിൽ എത്താ നുള്ള ഓട്ടോ സൗകര്യം പോലും സൗജന്യമാണ്. ചുരുക്കത്തിൽ വൻജനപങ്കാളിത്തത്തോടെയും പൊ തുജന സഹകരണത്തോടെയും നടക്കുന്ന ഇത്തരം മേള അനന്തപുരിയെ സംബന്ധിച്ച് ഒരു ഉത്സവമേളയായി മാറിയിരിക്കുന്നു.
NB:ദേശിങ്ങനാട്ടിൽ നിന്നും അനന്തപുരിയിൽ എത്തുന്ന കലോത്സവത്തിൽ ഞാനും ഉണ്ട്..അമ്മയുടെ പാരിപ്പള്ളി മക്കൾക്ക് ഒപ്പം
No comments:
Post a Comment