ചാത്തന്നൂർ: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർക്ക് 4 മാസമായി വേതനമില്ല മറ്റ്ആ ആനുകൂല്യങ്ങൾ ഇല്ല പാരിപ്പള്ളി കോളേജിൽ മെഡിക്കൽ കോളേജിൽ സമരവുമായി സുരക്ഷാ ജീവനക്കാർ. കഴിഞ്ഞ നാല്
മാസമായി ശമ്പളം ലഭിക്കാത്തതിനേത്തുടർന്നാണ് സമരത്തിനൊരുങ്ങുന്നത്.17 വനിത ജീവനക്കാർ അടക്കം 69 സുരക്ഷാ ജീവനക്കാരാണ് ഉള്ളത്.
വേതനം ലഭിക്കാത്തതിനാൽ ജോലി ബഹിഷ്കരിച്ചു സമരം ആരംഭിക്കുമെന്ന് കാട്ടി അധികൃതർക്കു ബുധനാഴ്ച നോട്ടിസ് നൽകും. കേരള എക്സ് സർവീസ് മെൻ റിഹാബിലിറ്റേഷൻ കോർപറേഷൻ മുഖേന സുരക്ഷാ ജോലിക്ക് കയറിയ വിമുക്‌ത ഭടൻമാരാണിവർ. ഇവർക്കുള്ള വേതനം സർക്കാർ കോർപറേഷനു നൽകുകയും കോർപറേഷൻ സുരക്ഷ ജീവനക്കാർക്കു കൈമാറുകയുമാണ് രീതി. എന്നാൽ കഴിഞ്ഞ 4 മാസമായി വേതനത്തിനുള്ള തുക സർക്കാർ നൽകുന്നില്ല.+ഇതോടെ സുരക്ഷാ ജീവനക്കാരുടെ വേതനം മുടങ്ങി. മാസങ്ങളായി വേതനം ലഭിക്കാത്തത് സുരക്ഷ ജീവനക്കാരുടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്നുണ്ട്. മക്കളുടെ പഠനം, ചികിത്സ, വായ്‌പ തിരിച്ചടവ് ഒക്കെ മുടങ്ങി. നിത്യ ചെലവ് പോലും പ്രതിസന്ധിയിലാണെന്നു ചിലർ പറഞ്ഞു. ശമ്പളം മുടങ്ങിയത് സംബന്ധിച്ചു പല തവണ അധികൃതർക്കു നിവേദനം നൽകിയെങ്കിലും നടപടി ഉണ്ടായില്ല. എല്ലാ മാസവും 10ന് അകം ശമ്പളം നൽകണമെന്നാണ് വ്യവസ്ഥ. എന്നാൽ ഇതു ഒരിക്കലും പാലിക്കപ്പെടാറില്ല. ചിലപ്പോൾ മാസത്തിന്റെ അവസാന ആഴ്‌ച വരെ കാത്തിരിക്കേണ്ട അവസ്‌ഥയായിരുന്നു. ഇപ്പോൾ നാല് മാസമായി ശമ്പളം വിതരണം പൂർണമായും മുടങ്ങി. 2015-16 കാലത്തെ ശമ്പള നിരക്കാണ് ഇപ്പോഴും. ജീവിതച്ചെലവ് ഉൾപ്പെടെ എല്ലാ മേഖലകളിലും വില വർധന ഉണ്ടായിട്ടും സുരക്ഷ ജീവനക്കാർക്കു കാലാനുസൃതമായ ശമ്പള വർധന വന്നില്ല. ആശുപ്രതിയുടെ ദൈനംദിന പ്രവർത്തനത്തിന് അത്യന്താപേക്ഷിതമായ വിഭാഗമാണ് മാസങ്ങളായി വേതനം ലഭിക്കാതെ വലയുന്നത്.
@ പരിമിത ശമ്പളത്തിൽ അടിമപ്പണിക്കു തുല്യമായ ജോലി ചെയ്യുന്നവരാണ് സുരക്ഷാ ജീവനക്കാർ
സുരക്ഷാ ജീവനക്കാർ പാരിപ്പള്ളി മെഡിക്കൽ കോളേജിലെ പ്രവർത്തനത്തിന്റെ പ്രധാന ഘടകമാണ് മെഡിക്കൽ കോളേജിന്റെ പൂർണ്ണ സുരക്ഷിതത്വം ഇവരുടെ കൈ
കൈകളിലാണ് പരിമിത ശമ്പളത്തിൽ അടിമപ്പണിക്കു തുല്യമായ ജോലി ചെയ്യുന്നവരാണ് സുരക്ഷാ ജീവനക്കാർ ശബളം കിട്ടാതെ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന ഇവർ വേതന കുടിശികയ്ക്കു പുറമേ സർക്കാർ നിശ്ചയിച്ച മിനിമം വേതനം പോലും ലഭിക്കാതെ വർഷങ്ങളായി ജോലി ചെയ്യുകയാണ്. ഒപിയിൽ മാത്രം മൂവായിരത്തോളം രോഗികൾ എത്തുന്ന ആശുപത്രിയിൽ എഴുപതിലേറെ സുരക്ഷാ ജീവനക്കാരാണ് ഉള്ളത്. കേരള എക്സ് സർവീസ്മെൻ വെൽഫെയർ ആൻഡ് റിഹാബിലിറ്റേഷൻ കോർപറേഷനു (കൊക്‌സ്കോൺ) കീഴിലുള്ളവരാണിവർ. വിമുക്ത ഭടൻമാരുടെ വിധവകളായ 16 വനിതകളും ഉൾപ്പെടുന്ന ജീവനക്കാർ 3 ഷിഫ്റ്റുകളിലായാണു ജോലി ചെയ്യുന്നത്. ഇവരുടെ വേതനം സർക്കാർ, പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രി മുഖേന കോർപറേഷനു കൈമാറുകയും കോർപറേഷൻ സുരക്ഷാ ജീവനക്കാർക്കു നൽകുകയുമാണു രീതി. എന്നാൽ ഒരു വർഷമായി വേതനം നൽകുന്നതിൽ വീഴ്‌ച വന്നു. കഴിഞ്ഞ ഓഗസ്റ്റ് ആദ്യവും വേതന കുടിശികയായി. ജോലി ബഹിഷ്‌കരിക്കുമെന്നു കാണിച്ച് നോട്ടിസ് നൽകിയതോടെ 2 മാസത്തെ വേതനം നൽകി ഓണത്തിനും ക്രിസ്മസ
മസിനും വേതനവും ഒരു രൂപ പോലും ഉത്സവ ബത്തയും നൽകിയില്ല. ഉത്സവബത്ത നൽകുന്നത് 2 വർഷമായി നിലച്ചിരിക്കുകയാണ് എഗ്രീമെന്റ് പുതുക്കാത്തത് ആണ് ഉത്സവബത്ത നൽകാത്തതിന്റെ പ്രധാന കാരണം. എല്ലാ മാസവും 10 നകം ശമ്പളം നൽകണമെന്ന വ്യവസ്ഥ ലംഘിച്ചതിനു പുറമേ മാസങ്ങളായി വേതനം കിട്ടാത്ത ജോലിയിലാണിവർ. വേതന കുടിശിക സംബന്ധിച്ചു ഡിഎംഇ ഓഫിസിൽ ഉൾപ്പെടെ ഒട്ടേറെ പരാതികൾ നൽകിയെങ്കിലും ആരും പരിഗണിക്കുന്നില്ല. മെഡിക്കൽ കോളജ് ആശുപത്രിയുടെ തുടക്കത്തിൽ ജോലിയിൽ പ്രവേശിച്ച ഇവർക്കു 2015-16 കാലത്തെ നിരക്കിലാണു വേതനം ലഭിക്കുന്നത്. ഇതിനു ശേഷം 755 രൂപ മിനിമം വേതനം സർക്കാർ നിശ്ചയിച്ചെങ്കിലും ഇതു പോലും ലഭിക്കാത്ത ദുരവസ്ഥയിലാണു
മാസങ്ങളായി വേതനം ലഭിക്കാത്തതു സുരക്ഷാ ജീവനക്കാർക്കു സാമ്പത്തിക ബുദ്ധിമുട്ടും മാനസിക പ്രയാസവും സൃഷ്ടിക്കുകയാണ്. മക്കളുടെ പഠനം ഉൾപ്പെടെ കുടുംബ ബജറ്റ് താളം തെറ്റി. വായ്‌പ തിരിച്ചടവ് മുടങ്ങുന്നു. അതത് മാസം കൃത്യനിഷ്‌ഠയോടെ വേതനം നൽകണം. വേതന കുടിശികയിൽ പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രക്ഷോഭത്തിലേക്കു നീങ്ങേണ്ടി വരുന്നത് എന്ന് സുരക്ഷാ ജീവനക്കാർ പറയുന്നു.
No comments:
Post a Comment